Aksharathalukal

ശിവമയൂഖം : 45

 
"ഇപ്പോൾ നിങ്ങൾ പറഞ്ഞതും ആ ഡയറിയുടെ പേജിന്റെ ഫോട്ടൊകോപ്പിയും സത്യമാണെന്ന് എന്താണ് ഉറപ്പ്... "
 
എന്നെ നിനക്ക് പൂർണ്ണമായി വിശ്വസിക്കാം... ഞാൻ പറയുന്നത് സത്യമാണ്... എന്റെ മക്കളാണ് സത്യം... 
 
"എന്നാൽ ഈ കളിയിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും... എനിക്ക് നിങ്ങൾ ഇതിനുവേണ്ടി അഞ്ചുപൈസ തരേണ്ട...  എനിക്കുവേണ്ടതും അതുതന്നെയാണ്... പക്ഷേ കൂടെ നിന്ന് ചതിച്ചാൽ ആ ഒരു നിമിഷം മതി... എനിക്ക് പഴയ സതീശനാകാൻ ഒട്ടും മടിയില്ല... കൊന്നുകളയും ഞാൻ... "
 
ഇല്ല ഒരിക്കലും നിന്നെ ചതിക്കില്ല... 
 
എന്നാൽ എത്രയും പെട്ടന്ന് നിങ്ങളുടെ ഭാര്യയേയും മക്കളേയും ആ വീട്ടിൽനിന്നും മാറ്റണം... അതും അയാൾക്ക് സംശയം തോന്നാത്ത രീതിയിൽ... "
 
അത് അവളേയും മക്കളേയും അവളുടെ വീട്ടിലേക്ക് പറഞ്ഞയക്കാം...
 
"എന്നാൽ നമുക്ക് ആദ്യം ഒരിടംവരെ പോകണം... ഇവിടുത്തെ പോലീസ്റ്റേഷനിൽ വരെ... 
 
"എന്തിന്...? "
 
"ആവശ്യമുണ്ട്... "
 
നീ കരുതുന്നതുപോലെ പഴയ രാജനല്ല ഇപ്പോഴിവിടെയുള്ളത്... മറ്റൊരൊളാണ്... അതും അമ്പുനും വില്ലിനും അടുക്കാത്തവൻ..  "
 
അത് നമുക്കടുപ്പിക്കാം... ആദ്യം നമുക്കവിടെയൊന്ന് പോകണം... എന്നിട്ടു മതി വീട്ടിലേക്കുള്ള യാത്ര... "
 
"എന്നാൽ ശരി... നീ കാറിൽ കയറ്... "
മോഹനനും സതീശനും പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു... 
 
"നിനക്കൊരു ബൈക്കെങ്കിലും വാങ്ങിച്ചൂടെ... "
 
കഴിയാഞ്ഞിട്ടല്ല... വേണ്ടെന്നു വച്ചിട്ടാണ്... ഒരുവിധം വാഹനങ്ങൾ ഓടിക്കാനുമറിയാം... എന്നാൽ ഇരുപത്തിനാലു മണിക്കൂറും നാലു കാലിൽ നടന്നിരുന്ന എനിക്ക് പറ്റിയാതാണോ ഈ വണ്ടി.... ഇപ്പോൾ എനിക്ക് ആഗ്രഹമുണ്ട് ഒരു വണ്ടി വാങ്ങിക്കാൻ... വാങ്ങിക്കാം സമയമുണ്ടല്ലോ... "
അതുകേട്ട് മോഹനനൻ ചിരിച്ചു... 
 
പോലീസ് സ്റ്റേഷന്റെ മുറ്റത്ത് കാർ നിർത്തി സതീശനും മോഹനനും സ്റ്റേഷനുള്ളിലേക്ക് കയറി... 
 
"എസ്ഐ സാറ്... ?" 
മോഹനൻ ചോദിച്ചു
 
"എന്താ  മോഹനാ... ഞാൻപറഞ്ഞതല്ലേ നിനക്കു പറ്റിയ ആളല്ല പുതിയ ഏമാനെന്ന്..." 
 
"അതിനൊന്നുമല്ല വേറൊരു കാര്യം സംസാരിക്കാനാണ്... "
 
എന്നാൽ അകത്തേക്ക് ചെല്ല്... ആള് നല്ല ദേഷ്യത്തിലാണ്... സൂക്ഷിക്കണം... "
 
സതീശനും മോഹനനും അനുവാദം ചോദിച്ചതിനുശേഷം അകത്തേക്ക് കയറി... 
 
"മ്... ആരാണ് എന്താണ് വേണ്ടത്... വല്ല പരാതിയോ മറ്റോ ആണോ... "
 
"അതൊന്നുമല്ല... ഞാൻ സതീശൻ... കുറച്ചു ദൂരെ നിന്നാണ് വരുന്നത്... "
 
സതീശൻ... ഓ അപ്പോൾ നിങ്ങളാണല്ലേ എന്നെ ഇവിടേക്ക് മാറ്റിച്ച മുൻ MLA വിക്രമന്റെ കൂട്ടാളി... മാത്രമല്ല നിങ്ങളും എസ്ഐ കിഷോറും തമ്മിൽ... "
 
"നല്ല ബന്ധമാണ്... അദ്ദേഹത്തിന്റെ അറിവോടെയാണ് ഞാൻ ഈ നാട്ടിലേക്ക് വന്നത്... "
 
"നിങ്ങളുടെ കാര്യങ്ങൾ കുറച്ചൊക്കെ കിഷോർ എന്നോട് പറഞ്ഞിരുന്നു... അപ്പോൾ എന്താണ്  പുതിയ നീക്കം... കൂടെ വന്ന ഇയാളാരാണ്... "
എന്നാൽ എല്ലാം കേട്ട് സ്തംഭിച്ചുനിൽക്കുകയായിരുന്നു മോഹനൻ
 
"ഇതാണ് മോഹനൻ... എന്നെ ഇവിടേക്ക് വിളിച്ചയാൾ... "
സതീശൻ ആദ്യം മുതൽ ഇന്നുവരെയുള്ള കൈര്യങ്ങൾ ജീവനോട് പറഞ്ഞു... കൂടെ ആ പേജിന്റെ ഫോട്ടൊ കോപ്പിയും... അത് വായിച്ച ജീവൻ അവരെ രണ്ടുപേരെയും നോക്കി... "
 
"ഇതിൽനിന്നും മനസ്സിലാക്കുന്നത് നിങ്ങളുടെ ഏട്ടനെ കൊന്നത് ഈ പറയുന്ന ഭരതനാണെന്ന് ഉറപ്പിക്കാം... പക്ഷേ  അവിടേയുമൊരു പ്രശ്നമുണ്ട്... ഇയാൾ പലതവണ കൊല്ലാൻ ശ്രമിച്ചു എന്നേ ഇതിൽ പറയുന്നുള്ളൂ... കൊന്നതിന് തെളിവില്ല... അന്നേരം നമ്മൾ അയാളെ പൂട്ടുന്നതിന് കാര്യമുണ്ടാവില്ല... വധിക്കാൻ ശ്രമിച്ചു എന്നേ കേസ് വരൂ... അതിന് അയാളെപ്പോലെ പിടിപാടുള്ള ഒരാൾക്ക് എളുപ്പത്തിൽ ഊരിപ്പോരാൻ കഴിയും... നമുക്ക് വേണ്ടത് കൂടുതൽ തെളിവാണ്... അതിന് എന്താണ് വേണ്ടത്... "
 
"മനസ്സിലായി സാർ അതുപോലൊരു സന്ദർഭം ഉണ്ടാക്കണമല്ലേ... അത് ഞങ്ങളേറ്റു... "
സതീശൻ പറഞ്ഞു
 
പെട്ടന്നു വേണ്ട..  ആദ്യം അയാളുടെ നീക്കം എന്താണെന്ന് മനസ്സിലാക്കണം   അതിനുശേഷം മതി എല്ലാം... മനസ്സിലായല്ലോ... 
 
മനസ്സിലായി സാർ... എന്നാൽ ഞങ്ങളങ്ങോട്ട് ഇറങ്ങട്ടെ... 
 
അങ്ങനെയാകട്ടെ... എന്താവിശ്യമുണ്ടായാലും വിളിക്കാൻ മടിക്കേണ്ട... ഞാൻ കൂടെയുണ്ടാകും..."
 
" ശരി സാർ... പിന്നെ എന്നെ സഹായിക്കാൻ നാട്ടിൽ നിന്നും ഒരാൾ വരുന്നുണ്ട്... എന്റെ കൂട്ടുകാരനാണ്... സജീവൻ... "
 
"ശരി അവനും വരട്ടെ... പിന്നെ നിങ്ങൾ നീങ്ങുന്ന എതൊരു നീക്കവും വളരെ സൂക്ഷിച്ചു വേണം... അയാൾ ഒരിക്കലും അറിയരുത്... "
 
"ഇല്ല... അറിയില്ല... ഇത് എന്റേയും  ലക്ഷ്യമാണല്ലോ... അത് നല്ലരീതിയിൽ മുന്നോട്ടുപോകാൻ എനിക്കും ആഗ്രഹമുണ്ടല്ലോ... എന്നാൽ ശരി സാർ... നമുക്ക് കാണാം... "
സതീശനും മോഹനനും അവിടെനിന്നും പാലത്തൊടിയിലേക്ക് പുറപ്പെട്ടു... "
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"ആദിയേട്ടാ എന്നോട് ദേഷ്യമുണ്ടോ... ഒരു അന്തവുംകുന്തവുമില്ലാത്ത പെണ്ണാണെന്ന് തോന്നുന്നുണ്ടോ.... "
പാർക്കിലെ ഒരു തണൽമരത്തിനു ചുവട്ടിലിരിക്കുമ്പോൾ കീർത്തി ചോദിച്ചു... 
 
"എന്തിനാ... ഇതിനുള്ള മറുപടി കേട്ടിട്ടുവേണോ അടുത്ത ഏതെങ്കിലും വാഹനത്തിന്റെ മുന്നിൽ ചാടാൻ... "
 
"ഞാൻ ചോദിച്ചതിന് മറുപടി താ... "
 
"ഉണ്ടെങ്കിൽ... "
 
ഉണ്ടാവും എനിക്കറിയാം... ആരോട് എങ്ങനെ സംസാരിക്കാമെന്നു എനിക്കില്ല... എല്ലാകാര്യത്തിലും തലയിടും... ഓരോ വിഡ്ഢിത്തം വിളിച്ചു പറയും.. അങ്ങനെ ഒരു ജന്മമായിപ്പോയി എന്റേത്....  ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് പിണങ്ങുമോ... എന്നെ ചീത്ത പറയുമോ... "
 
"എന്താണ് കേൾക്കട്ടെ... എന്നിട്ട് തീരുമാനിക്കാം പിണങ്ങണോ ചീത്ത പറയണോ എന്നെല്ലാം... "
 
" ഉറപ്പു തന്നാൽ പറയാം... "
 
"ഇല്ല പിണങ്ങില്ല... ചീത്തയും പറയില്ല... "
 
"എപ്പോഴെങ്കിലും ആദിയേട്ടന് തോന്നിയിട്ടുണ്ടോ എന്നെപ്പോലെ ഒരു മാരണത്തിനെ തലയിൽ വക്കണ്ടായിരുന്നെന്ന്... "
 
കീർത്തി... നീ ജനിച്ച അന്നുമുതൽ എന്റേതാണെന്ന് കേട്ടുവളർന്നവനാണ് ഞാൻ... എന്നാൽ അന്ന് എനിക്ക് കൂട്ടിന് കിട്ടിയ ഒരു വാവയാണെന്നേ ഞാൻ കരുതിയത്... പിന്നെപ്പിന്നെ വളർന്ന് തിരിച്ചറിവ് വന്നപ്പോൾ അവരന്ന്പറഞ്ഞത് എന്താണെന്നും ഏതാണെന്നും എനിക്ക് മനസ്സിലായി.. അതു മുതൽ നിന്നെ എന്റെ ജീവനായിട്ടേ ഞാൻ കരുതിയിരുന്നുള്ളൂ.. ഓരോ ദിവസം കഴുയുന്തോറും ആ സ്നേഹം കൂടിയിട്ടല്ലാതെ ഇന്ന് ഇതുവരെ ഒരുതരിപോലും കുറഞ്ഞിട്ടില്ല.... ഇനിയത് ഉണ്ടാവുകയുമില്ല... കീർത്തി ഇല്ലെങ്കിൽ ഈ ആദിയുമില്ല... "
 
"അത്രക്ക് എന്നെ ഇഷ്ടമാണോ... "
 
"അതെ... നീയല്ലാതെ ആദിക്കൊരു ജീവിതമില്ല.. "
 
ആദിയേട്ടാ... ആദിയേട്ടന്റ ഈ മടിയിൽ തലവച്ച്കിടക്കുമ്പോൾ എനിക്കെന്തോ വല്ലാത്തൊരു സുരക്ഷിതത്വം തോന്നുന്നു... എന്നെ ഒരിക്കലും ഉപേക്ഷിക്കല്ലേ ആദിയേട്ടാ... ഇനിയൊരിക്കലും എന്റെ നാവിൽ നിന്ന് അരുതാത്തതൊന്നും വീഴില്ല ഉറപ്പ്... "
 
"എന്താടി പെണ്ണെ ഇത്... ഇതൊക്കെയല്ലേ ജീവിതം... ഇങ്ങനെ ഇടക്ക് ഇണക്കവും പിണക്കവുമില്ലെങ്കിൽ എന്താടി ജീവിതത്തിനൊരു അർത്ഥം... "
 
ആണല്ലോ... എന്നാലിനി എന്നോട് ദേഷ്യപ്പെടില്ലെന്ന് വാക്കു താ... ഇന്നലെ ഞാൻ എന്തുമാത്രം പേടിച്ചെന്നറിയോ... "
 
"ഇല്ല വഴക്കു പറയില്ല... കരണക്കുറ്റി നോക്കി ഒന്നു തരുകയേ ചെയ്യൂ... "
 
"അതുമതി... എന്നാലും ഇത്ര വേദന ഉണ്ടാവില്ല... "
 
"അതു ഞാൻ തരാം ഇപ്പോൾ നമുക്ക് പോകണ്ടേ... സമയം ഒരുപാടായി... "
 
നമുക്ക് പോകേണ്ട... ഇവിടെ ഇതുപോലെ ആദിയേട്ടന്റെ മടിയിൽ തലവച്ച് കിടന്നാൽമതി എനിക്ക്... "
 
അത് നമുക്ക് വിവാഹം കഴിഞ്ഞിട്ട് കിടക്കാം ഇപ്പോൾ എന്റെ മോൾ എണീറ്റേ... "
ആദിയവളെ പിടിച്ചെഴുന്നേൽപ്പിച്ചു... 
അവർ പാർക്ക് ചെയ്ത തന്റെ കാറിൽ കയറി അവിടെ നിന്നും പോന്നു.. പോകുന്ന വഴിയിൽ ആദി ഒരു നല്ല ജ്വല്ലറിയുടെ മുന്നിൽ ഇറങ്ങി... അവിടുന്ന് അവൾക്കിഷ്ടപ്പെട്ട നല്ലൊരു നെക്ലേസ് വാങ്ങിച്ചു... പിന്നെ  നല്ലൊരു ടെക്റ്റൈല്‍സിൽ കയറി അവൾക്ക് കുറച്ച് ഡ്രസ്സുമെടുത്ത് വീട്ടിലേക്ക് പോന്നു... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"അപ്പോൾ നീയാണ് അയാളെ ഇവിടേക്ക് മാറ്റിച്ചത്... ? "
പാലത്തൊടിയിലേക്ക് പോരുമ്പോൾ മോഹനൻ ചോദിച്ചു
 
"അതെ... പഴയ കൈക്കൂലിക്കാരനെ നമുക്ക് വിശ്വസിക്കാൻ പറ്റില്ല.. പണം കിട്ടിയാൽ എവിടേക്കും മാറും അയാൾ"
 
"മ്... അപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ... എന്താണ് അടുത്ത പരിപാടി... "
 
"ഇനി ഞാൻ എന്നെത്തന്നെ മറന്ന് കളിക്കും.... ചിലപ്പോൾ അതിൽ നിങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ചില കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യും... അതെല്ലാം സഹിച്ചേ മതിയാകൂ... "
 
"മനസ്സിലായില്ല... "
 
"അതെല്ലാം വഴിയേ മനസ്സിലാകും.... "
 
"മ്... എന്തു ചെയ്താലും വേണ്ടില്ല... അയാളെ തകർക്കണം...  അതു മാത്രമേ എനിക്കാവിശ്യമുള്ളൂ... "
 
"നിങ്ങൾ പേടിക്കേണ്ട... ഞാൻ ഇവിടെ വരുമ്പോൾ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു.... ഇത്രയും നാൾ അമ്മാവനും മയൂഖക്കും ദ്രോഹം മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ... അതിനെനിക്ക് പ്രായശ്ചിത്തം ചെയ്യണം... അവൾക്ക് അവകാശപ്പെട്ടത്... അത് എന്തുതന്നെ ആയാലും അവൾക്കു നേടികൊടുത്തിട്ടേ സതീശന് വിശ്രമമുള്ളൂ...." 
 
"എനിക്കറിയാം സതീശാ.. ഇപ്പോൾ ഞാനും അതുതന്നെയാണ് കണക്കാക്കുന്നത്... എന്റെ ഏട്ടന് ഒരു മകളുണ്ടെന്നറിഞ്ഞപ്പോൾ അവളെ ഞങ്ങളുടെ വീട്ടിലേക്ക് കുട്ടിക്കൊണ്ടുവരാൻ ഞാൻ ആഗ്രഹിച്ചിരുന്നു... ഈ കാര്യം അയാളോട് ഞാൻ പറയുകയും ചെയ്തു... എന്നാൽ അയാൾ പറഞ്ഞെന്റെ മനസ്സ് മാറ്റിയെടുത്തതാണ്... ആ സ്വത്തിനോട് എനിക്ക് ആർത്തിയുണ്ടാക്കിയത് അയാളാണ്... എന്നാൽ അയാൾ മനസ്സിൽ കണ്ടത് ഇതുപോലൊരു നീചപ്രവർത്തിയാണെന്ന് മനസ്സിൽ പോലും കരുതിയിരുന്നില്ല... "
 
"ആ ആർത്തി ഇപ്പോഴും നിങ്ങളുടെ മനസ്സിന്റെ ഏതെങ്കിലും കോണിൽ ഒളിഞ്ഞിരിപ്പുണ്ടോ... ഉണ്ടെങ്കിൽ പറയണം.... നിങ്ങൾ പണക്കാരും സ്വാധീനമുള്ളവരുമാണ്.... എന്തും എപ്പോഴും മാറ്റാനും പ്രവർത്തിക്കാനും നിങ്ങൾക്ക് പറ്റും... ഇനി അങ്ങനെ വല്ല വ്യാമോഹം മനസ്സിൽ വച്ചാണ് ഈ അഭിനയമെങ്കിൽ.... അറിയാലോ സതീശനെ... വേണ്ടിവന്നാൽ ആ പഴയ സതീശനാവാൻ എനിക്ക് യാതൊരു മടിയുമില്ല.... ഒരു നല്ല കാര്യത്തിനല്ലേ എന്നുകരുതി ഞാനത് സന്തോഷത്തോടെ ചെയ്യും..."
 
"ഇല്ല സതീശാ... ഇന്നെനിക്ക് ആ സ്വത്തിനോട് യാതൊരു മോഹവുമില്ല... അവൾക്കു തന്നെ കിട്ടും... എനിക്കും എന്റെ കുടുംബത്തിനും നാല് തലമുറ ക്കും ജീവിക്കാനുള്ളത് ഞാൻതന്നെ ഇണ്ടാക്കിയിട്ടുണ്ട്... ഇപ്പോൾ എനിക്കെന്റെ ഭാര്യയുടേയും മക്കളുടേയും ജീവനാണ് വലുത്... "
 
"എന്നാൽ നന്ന്... "
അവർ പാലത്തൊടി ബംഗ്ലാവിന്റെ ഗെയ്റ്റുകടന്ന്  പോർച്ചിൽ കാർ നിർത്തി... 
 
 
 
തുടരും............
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 46

ശിവമയൂഖം : 46

4.5
5574

      "എന്നാൽ നന്ന്... " അവർ പാലത്തൊടി ബംഗ്ലാ വിന്റെ ഗെയ്റ്റുകടന്ന്  പോർച്ചിൽ കാർ നിർത്തി... കാറിന്റെ ശബ്ദം കേട്ട് ഭരതൻ പുറത്തേക്ക് വന്നു...    "കാറിൽ നിന്നിറങ്ങിയ മോഹനനേയും സതീശനേയും കണ്ട് അവരുടെയടുത്തേക്ക് അയാൾ ചെന്നു... എന്താ മോഹനാ ഇത്രയും നേരം വൈകിയത്... "   ഇവൻ വരാൻ കുറച്ചു നേരം വൈകി... പിന്നെ നമ്മുടെ സ്റ്റേഷനിലൊന്ന് പോയി... പുതിയ ഏമാൻ എങ്ങനെയുണ്ടെന്ന് അറിയണമല്ലോ... "   "എന്നിട്ട് എന്താണ് അയാളുടെ സ്ഥിതി... "   "അയാൾ പറഞ്ഞ പോലെ പുലിയാണേ... അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല... "   "എല്ലാം അറിഞ്ഞുകൊണ്ടു നീ അവിടേക്ക് പോകേ