Aksharathalukal

ശിവമയൂഖം : 48

 
 
"എങ്ങനെ കാണാനാണ് വന്നപ്പോൾത്തന്നെ അമ്മയുടെ കയ്യിൽനിന്നും നല്ല ചീത്തയല്ലേ കേട്ടത്... അതിന്റെ സങ്കടമാകും... ഏതായാലും നിങ്ങൾ സംസാരിക്ക് എനിക്ക് നാളത്തേക്ക് കുറച്ചു കണക്ക് ശരിയാക്കാനുണ്ട്... "
അതും പറഞ്ഞ് ശിവൻ മുകളിലേക്ക് കയറിപ്പോയി... എന്നാൽ ശിവന്റെ മുഖത്തെ മാറ്റം കീർത്തിയും മയൂഖയും ശ്രദ്ധിച്ചിരുന്നു... 
 
"ഇതിനൊക്കെ ഒരുപാട് പൈസയായിക്കാണുമല്ലോ... "
ലക്ഷ്മി ചോദിച്ചു... 
 
"അതുനോക്കേണ്ട അപ്പച്ചീ... ഇവൾക്കല്ലേ ഞാൻ വാങ്ങിച്ചത്... അതെന്റെ അവകാശമാണ്... "
 
"അവകാശമൊക്കെയാണ്...  പക്ഷേ മുന്നിലേക്കുമൊന്ന് ചിന്തിക്കുന്നത് നല്ലതാണ്... അതു പോട്ടെ... നീ വാസുവേട്ടനും മീനാക്ഷിക്കും ഒന്നും വാങ്ങിച്ചില്ലേ... "
 
"നല്ല കഥ... അവർക്ക് വാങ്ങിക്കാതെ എന്നെ അവിടെനിന്നും പുറത്തിറക്കിയിട്ടുണ്ട് വേണ്ടേ... അവർക്കും വാങ്ങിച്ചിട്ടുണ്ട്...  അത് കാറിലുണ്ട്... എല്ലാം ഇവളുടെ സെലക്ഷനാണ്... "
 
"ഹാവൂ... എന്റെ മോൾക്ക് അതെങ്കിലും നോന്നിയല്ലോ... ഇതെല്ലാം എടുത്തു വച്ചോ കീർത്തീ.... ഞാൻ ചായയിട്ട് കൊണ്ടുവരാം... "
 
അതും പറഞ്ഞ് ലക്ഷ്മി അടുക്കളയിലേക്ക് നടന്നു... 
 
കുറച്ചു സമയം ഉമ്മറത്തിരുന്ന് വിശ്വനാഥമേനോനോട് സംസാരിച്ചിരുന്നതിനു ശേഷം ആദി വീട്ടിലേക്ക് പുറപ്പെട്ടു... 
 
മുകളിൽ തന്റെ മുറിയിൽ കമ്പ്യൂട്ടർ ഓണാക്കി അതിനു മുന്നിൽ തലക്ക് കയ്യുംകൊടുത്ത് എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ശിവൻ... ആ സമയത്താണ് കീർത്തി അവന്റെയടുത്തേക്ക് വന്നത്... 
 
"എട്ടാ..."
 അവളുടെ വിളികേട്ടാണ് ആലോചനയിൽനിന്നും അവനുണർന്നത്... 
 
"ആദിയേട്ടനെന്താ ഏട്ടനോട് പറഞ്ഞത്... "
 
"അത് സതീശൻ ഇന്ന് ആ മോഹനന്റെ വീട്ടിലേക്ക് പോയില്ലേ അതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു... "
 
"ഹും കൊള്ളാം... ഏട്ടന്  കളവ് പറയാനും അറിയില്ലല്ലേ... എനിക്കറിയാം ആദിയേട്ടനെന്താ പറഞ്ഞതെന്താണെന്ന്... ഞാൻ കാരണം ഏട്ടന് ഒരുപാട് സങ്കടമായല്ലേ... ഞാനൊരു പൊട്ടിപ്പെണ്ണാണ് ഏട്ടാ... ഒന്നും ആലോചിക്കാനുള്ള കഴിവില്ല... ഞാനങ്ങനെ ആയിപ്പോയി... "
 
"എന്താ മോളെ ഇത്... എന്താണ് നീ കാണിച്ചതെന്ന് നിനക്കറിയോ... ആ ഒരു നിമിഷം നീയൊന്നാലോചിച്ചു നോക്ക്... നീ ഞങ്ങളെ ഓർത്തേ ആ സമയത്ത്... ഒരു നിസാര പ്രശ്നത്തിന് ഇങ്ങനെയൊക്കെയാണോ ചെയ്യേണ്ടത്... പോട്ടെ സാരമില്ല... ഇനി അതോർത്ത് എന്റെ മോള് വിഷമിക്കേണ്ട... ഒന്നും നടന്നിട്ടില്ലെന്ന് കരുതണം... എന്നിട്ട് എന്റെ മോള് നല്ല കുട്ടിയായി ആ ചിരിയും കളിയുമായി നിന്നേ... പിന്നെ ഏട്ടനെ ഈ കണക്കുകളൊക്കെ ശരിയാക്കാൻ ഒന്ന് സഹായിച്ചേ... "
ശിവനവളെ ഒരു കസേര വലിച്ചിട്ട് അവന്റെ അടുത്തിരുത്തി ഓരോ കണക്കുകളെഴുതിയ പല പേപ്പറുകളും അവളുടെ കയ്യിൽ കൊടുത്തു... ആ സമയത്താണ് അവനൊരു കോൾ വന്നത് സതീശനാണെന്നറിഞ്ഞ്  കണക്കുകൾ ശരിയാക്കാൻ കീർത്തിയെക്ക ഏൽപ്പിച്ച് അവൻ കോളെടുത്തു മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ ശിവൻ അവളുടെയടുത്തേക്ക് സന്തോഷത്തോടെ വന്നു... 
 
"നീ കമ്പ്യൂട്ടർ ഓഫ് ചെയ്ത് താഴേക്ക് വാ... ഇന്ന് നമുക്കെല്ലാവർക്കും സന്തോഷിക്കാനുള്ള വിഷയമാണ് സതീശൻ വിളിച്ചു പറഞ്ഞത്... "
ശിവൻ അവളേയും കൂട്ടി താഴേക്ക് നടന്നു... 
 
"അച്ഛാ ഒന്നുവന്നേ... "
ശിവന്റെ വിളികേട്ട് വിശ്വനാഥമേനോൻ അവന്റെയടുത്തേക്ക് വന്നു... 
 
"എന്താടാ വിളിച്ചത്... "
 
"മയൂഖയെവിടെ... ? "
അവളും ലക്ഷ്മിയും അവിടേക്കു വന്നു... "
 
അച്ഛാ സതീശൻ വിളിച്ചിരുന്നു... നമുക്ക് സന്തോഷിക്കാനൊരു വകയുണ്ട്... ആ മോഹനന്റെ മനസ്സ് മാറി... അത് സത്യമാണോ അതോ മറ്റൊരു അടവാണോ എന്നറിയില്ല... എന്നാലും ഇപ്പോൾ അയാൾ നമ്മുടെ ഭാഗത്താണെന്നാണ് പറയുന്നത്... അയാളുടെ ചേട്ടൻ ആ ഭരതനാണ് എല്ലാറ്റിനും കാരണം... ഇവളുടെ അച്ഛനെ കൊലപ്പെടുത്തിയത് അയാളാണെന്നാണ് അവരുടെ സംശയം... "
ശിവൻ സതീശൻ പറഞ്ഞ എല്ലാ കാര്യവും അവരോട് പറഞ്ഞു.... "
 
"അതു കൊള്ളാലോ... അപ്പോൾ ഇനി ആ ഭരതനാണ് പ്രശ്നമല്ലേ... സതീശന് ഇത്രയും ബുദ്ധിയുണ്ടായിരുന്നോ... അയാളെക്കൊണ്ട് കേസ് പിൻവലിപ്പിക്കാൻമാത്രം കളിക്കാൻ കുറഞ്ഞ ബുദ്ധിയൊന്നും പോരാ... "
വിശ്വനാഥമേനോൻ പറഞ്ഞു... 
 
അവൻ നമ്മൾ വിചാരിച്ചതുപോലെയല്ല... വിളഞ്ഞ വിത്താണ്... പിന്നെ ഇന്ന് നമ്മുടെ സജീവനും അവന്റെയടുത്തേക്ക് പോകുന്നുണ്ട്... ഏതായാലും ഈ വിവരം ഞാൻ കിഷോറിനേയും ആദിയും വിളിച്ചു പറയട്ടെ..."
 ശിവൻ ഫോണുമെടുത്ത് പുറത്തേക്ക് നടന്നു... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
സതീശൻ ആ ബംഗ്ലാവുമുഴുവൻ ചുറ്റി കാണുകയായിരുന്നു... ഓരോ മുറിയും കണ്ട് അവൻ ബാൽക്കണിയിലെത്തി... അവിടെനിന്നും നോക്കുമ്പോൾകുറച്ചു ദൂരത്തുള്ള ഹൈവേ വഴി വാഹനങ്ങൾ പോകുന്നത് കാണാമായിരുന്നു... അവൻ കുറച്ചുനേരം അവിടെയിരുന്നു... ഒരു ഓട്ടോ... വരുന്നത് കണ്ടപ്പോൾ അവൻ താഴേക്ക് നടന്നു... പുറത്തേക്കിറങ്ങിയ സതീശൻ മുറ്റത്ത് വന്നുനിന്ന ഓട്ടോയുടെ അടുത്തേക്ക് നടന്നു... അതിൽ നിന്നിറങ്ങിയ സജീവനെക്കണ്ടവൻ ചിരിച്ചു... എന്നാൽ സജീവൻ ആ വീടുകണ്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു... 
 
എന്താടാ ഇത് വീടോ അതോ വല്ല ഭാർഗവീനിലയമോ... കണ്ടിട്ടു തന്നെ പേടിയാകുന്നു.... "
ഓട്ടോയുടെ പണം കൊടുത്ത് അകത്തേക്ക് നടക്കുമ്പോൾ സജീവൻ ചോദിച്ചു... 
 
"ഇത് ഭാർഗ്ഗവീനിലയമല്ല   കൊട്ടാരമാണ്... ഇത്രയില്ലെങ്കിലും അവർ താമസിക്കുന്ന വീടും ഒരു കൊട്ടാരമാണ്... ഈ വീടും ഈ കാണുന്ന സ്ഥലവുമാണ് മയൂഖക്കവകാശപ്പെട്ടത്... പിന്നെ ടൌണിലുള്ള കുറച്ച്  സ്ഥലവും.... "
 
എന്റെമ്മേ.. ഈ വീടും സ്ഥലമോ... എങ്ങനെ നോക്കി നടത്തും ഇതെല്ലാം... വെറുതെയല്ല അവർ ഇത് കൈവിട്ടുകളയാൻ മടിക്കുന്നത്... ഇങ്ങനെയൊന്ന് ആരാണ് വെറുതെ കളയുക... അതു പോട്ടെ നീ വിളിച്ചു പറഞ്ഞതുപോലെ ആ മോഹനൻ നമ്മുടെ കൂടെ നിൽക്കുമെന്നത് വിശ്വസിക്കാമല്ലോ... അല്ലാതെ അവർ രണ്ടുപേരുംകൂടി ചേർന്ന് നടത്തുന്ന നാടകമല്ലല്ലോ.. "
 
അങ്ങയുണ്ടാവില്ല എന്നു വിശ്വസിക്കാൻ വരട്ടെ.. ആ ഡയറിയിലെ പേജുകൾ കണ്ടതിനു ശേഷമാണ് അയാൾ എല്ലാം മനസ്സിലാക്കിയത്... എന്നാണ് പറയുന്നത്...എന്തായാലും നമുക്കുനോക്കാം... അഥവാ നീ പറഞ്ഞതുപോലെയാണെങ്കിൽ അയാളുടെ അന്ത്യം അടുത്തു തുടങ്ങി എന്നു മനസ്സിലാക്കിയാൽ മതി... "
 
നീ അവളുടെ അച്ഛന്റെ പേരിലുള്ള ആധാരം ഈ മോഹനനോട് ചോദിക്കണം ... അത് അവരുടെ കയ്യിൽ നിൽക്കുന്നിടത്തോളം നമുക്ക് പ്രശ്നമാണ്... നാളെ വരുമ്പോൾ അത് കൊണ്ടുവരാൻ ആ മോഹനനോട് പറയണം... ബാക്കി നമുക്ക് നോക്കാം... "
 
"അതു ഞാൻ ഇപ്പോൾത്തന്നെ വിളിച്ചു പറയാം... "
സതീശൻ പറഞ്ഞു... അവൻ ഫോണെടുത്ത് മോഹനനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... 
 
അടുത്ത ദിവസം രാവിലെ കോണിങ്ബെൽ അടിക്കുന്നതു കേട്ടാണ് സജീവനും സതീശനും എഴുന്നേറ്റത്... 
 
"ആരാടാ ഇത്ര രാവിലെ... "
സജീവൻ ചോദിച്ചു... 
 
അത് ആ മോഹനനായിരിക്കും... രാവിലെ വരുമെന്ന് പറഞ്ഞിരുന്നു നീ പോയി നോക്ക്... "
സജീവൻ വാതിൽ തുറക്കാനായി ചെന്നു... വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവനൊന്നു ഞെട്ടി... പുറത്ത് ചായയും പലഹാരവുമായി ഒരു പെൺകുട്ടി നിൽക്കുന്നു... 
 
"ചായ... "
 
"ആരാണ്... "
സജീവൻ തിരിച്ചുചോദിച്ചു
 
ഗെയ്റ്റിന്റെ അപ്പുറത്തുള്ള വീട്ടിലുള്ളതാണ്... ഇവിടെ ചായകൊണ്ടുവന്നുതരാൻ അമ്മ പറഞ്ഞു... 
 
"ഇന്നലെ രാത്രി വേറൊരാളാണല്ലോ വന്നത്... "
 
"അച്ഛനാണ് വന്നത്... ഇത് വാങ്ങിച്ചു എനിക്ക് പോകാമായിരുന്നു... കോളേജിൽ പോവാനുള്ളതാണ്...."
സജീവൻ അവളുടെ കയ്യിൽനിന്നും ചായയും പലഹാരവും വാങ്ങിച്ചു... അവൾ തിരിഞ്ഞു നടന്നു... പിന്നെ എന്തോ ആലോചിച്ച് തിരിച്ചുവന്നു... 
 
"ഇന്നലത്തെ പാത്രം കിട്ടിയാൽ നന്നായിരുന്നു... "
സജീവൻ അകത്തുപോയി പാത്രങ്ങൾ എടുത്തുകൊണ്ടുവന്നു... അവൾക്കു കൊടുത്തു... അവൾ തിരിച്ചു നടന്നു... 
 
"എന്താണ് പേര്.... "
 
"എന്തിനാണ് എന്റെ പേരറിഞ്ഞിട്ട്... "
 
വെറുതെ... ഒരാൾ നമ്മൾ താമസിക്കുന്നിടത്തേക്ക് വന്നാൽ അയാളുടെ പേര് ചോദിച്ചറിയുന്നത് നാട്ടുനടപ്പല്ലേ... "
 
"വിദ്യ... "
അവൾ പറഞ്ഞു... 
 
"അച്ഛന്റെ പേരോ... "
വേലായുധൻ.... "
 
"വിദ്യ നല്ല പേരാണ് ട്ടോ"
അതുകേട്ടവളൊന്ന് ചിരിച്ചു... പിന്നെ വീട്ടിലേക്ക് നടന്നു... 
 
"എന്താണ് മോനേ ഒരു ഒലിപ്പീര്... വേണ്ടാ ഇത് സ്ഥലം മാറിയിട്ടീണ്.... നാട്ടുകാർ പഞ്ഞിക്കിട്ട് നാട്ടിലേക്ക് പാർസൽ ചെയ്യും..."
എല്ലാം കണ്ട് പുറകിൽ നിന്നിരുന്ന സജീവൻ പറഞ്ഞു... 
 
"അതിന് ഞാനവളുടെ പേരല്ലേ ചോദിച്ചത്... വേറൊന്നും ചോദിച്ചില്ലല്ലോ... "
 
"എന്തിനാ അധികം... ഇതുതന്നെ ധാരാളമാണ്... നമ്മൾ വന്നത് എന്തിനാണെന്നറിയാലോ... അത് കഴിഞ്ഞിട്ടു മതി എല്ലാം..."
അതുകേട്ട് സജീവനൊന്ന് ചിരിച്ചു... 
 
അവർ ഫ്രഷായി ചായ കുടിച്ച് ബാൽക്കണിയിലെത്തി ഇരിക്കുമ്പോഴാണ് മോഹനന്റെ കാറ് അവിടേക്ക് വരുന്നത് കണ്ടത്... അവർ താഴേക്കു വന്നു... അപ്പോൾ മോഹനനൻ കാറ് ആ വീടിന്റെ പുറകിൽ ആരും കാണാത്ത രീതിയിൽ കൊണ്ടിട്ടു..പിന്നെ തിരിച്ചുവന്നു.... 
 
"എന്തായി ആ പ്രമാണം കൊണ്ടുവന്നിട്ടുണ്ടോ... "
സതീശൻ ചോദിച്ചു... മോഹനനൻ കയ്യിലുള്ള കവർ അവനെ ഏൽപ്പിച്ചു... 
 
ഇത് ഏട്ടന്റെ കസ്റ്റഡിയിലായിരുന്നു... കുറച്ചു ബുദ്ധിമുട്ടി ഇതെടുക്കാൻ... ഏട്ടൻ കുളിക്കാൻ കയറിയ സമയത്ത് മുറിയിൽ കയറിയെടുത്തതാണ്... നിങ്ങൾ വാ ചിലപ്പോൾ ഏട്ടൻ ഇവിടേക്ക് വരും... നമുക്ക് ബാൽക്കണിയിലിരിക്കാം... അവിടെയാകുമ്പോൾ അയാൾ വരുന്നത് നമ്മൾക്ക് കാണാമല്ലോ..."
 
"അതുശരിയാണ്... അതാണല്ലേ കാറ് പുറകിൽ കൊണ്ടുപോയിട്ടത്..."
 
"അതെ... ഞാനിവിടേക്ക് വന്നത് അയാൾക്കറിയില്ല... "
 
അവർ മുകളിലേക്ക് നടന്നു... ബാൽക്കണിയിലിരിക്കുമ്പോൾ കണ്ടു ഭരതന്റെ കാർ വരുന്നത്... 
 
"ഏട്ടൻ വരുന്നുണ്ട്... ഞാൻ ഏതെങ്കിലും മുറിയിൽ മാറിനിൽക്കാം... എന്നെ ഇവിടെ കണ്ടാൽ ചിലപ്പോൾ പ്രശ്നമാകും..."
മോഹനൻ അവിടെനിന്നും എഴുന്നേറ്റ് ഒരു മുറിയിലേക്ക് നടന്നു... ഭരതന്റെ കാർ മുറ്റത്തു വന്നു നിന്ന് അതിൽനിന്നും അയാളിറങ്ങി..... അയാൾ നേരെ ബെല്ലടിക്കാൻ ഒരുങ്ങുമ്പോൾ സതീശൻ ബാൽക്കണിയിൽനിന്നും വിളിച്ചു... 
 
"വാതിൽ ലോക്ക് ചെയ്തിട്ടില്ല... ഇങ്ങോട്ട് കയറിപ്പോര്... "
അയാൾ വാതിൽതുറന്ന് മുകളിലേക്ക് വന്നു... 
 
"എന്താ സതീശാ ഇവിടെ ഇരിക്കുന്നത്... "
ഭരതൻ ചോദിച്ചു
 
"ഒന്നുമില്ല... ഇവിടെയിരുന്നാൽ പുറംലോകമൊക്കെ കാണാമല്ലോ... പിന്നെ നല്ല കാറ്റും കിട്ടുന്നുണ്ട്... 
 
"എങ്ങനെയുണ്ട് ഇവിടുത്തെ  വാസം... ബുദ്ധിമുട്ടൊന്നുമില്ലല്ലോ... "
 
"ഒരു ബുദ്ധിമുട്ടുമില്ല... "
 
"ഇതാണോ നീ പറഞ്ഞ കൂട്ടുകാരൻ... "
 
"അതെ.. "
 
"മ്... അപ്പോൾ  നീ പറഞ്ഞതു പോലെ വക്കിലിനെ വിളിച്ച് കേസ് പിൻവലിക്കാൻ പറഞ്ഞിട്ടുണ്ട്... "
 
"അയാളെന്തു പറഞ്ഞു... "
എന്തു പറയാൻ... അയാൾക്കുള്ള മുഴുവൻ ഫീസും കൊടുക്കാമെന്നേറ്റപ്പോൾ അവസാനം അയാൾ സമ്മതിച്ചു... "
 
"നന്നായി ഇനി കാര്യങ്ങൾ എളുപ്പമായല്ലോ... "
 
"അതെങ്ങനെ... "
 
"അത് കാണുമ്പോൾ മനസ്സിലാകും... "
സതീശന്റെ സ്വഭാവം അറിയുന്നതുകൊണ്ട് അയാൾ കൂടുതലൊന്നും ചോദിച്ചില്ല... 
 
പിന്നെ നിന്നെ വിശ്വാസമുള്ളതുകൊണ്ട് പറയുകയാണ്... ആ മോഹനനെ വല്ലാതെ അടുപ്പിക്കേണ്ട... ഇതിനിടയിൽ അവൻ എനിക്കൊരു പാരയാണ്... എല്ലാമൊന്ന് ശരിയാവട്ടെ അവനെ എന്തു ചെയ്യേണം മെന്ന് എനിക്കറിയാം... 
 
"എന്തു ചെയ്യാൻ... സ്വന്തം ഏട്ടനെ ഇല്ലാതാക്കിയതുപോലെ അയാളെയും തീർക്കണമായിരിക്കും... അല്ലേ... "
സതീശൻ പറഞ്ഞതു കേട്ട് അയാൾ ഞെട്ടിത്തരിച്ചുനിന്നു... 
 
 
തുടരും............
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 49

ശിവമയൂഖം : 49

4.5
5888

      "എന്തു ചെയ്യാൻ... സ്വന്തം ഏട്ടനെ ഇല്ലാതാക്കിയതുപോലെ അയാളെയും തീർക്കണമായിരിക്കും... അല്ലേ... " സതീശൻ പറഞ്ഞതു കേട്ട് അയാൾ ഞെട്ടിത്തരിച്ചുനിന്നു...    "എന്താണ് നീ പറഞ്ഞത്... "   പരമമായ സത്യം... നിങ്ങൾ ഈ കാണുന്ന സ്വത്തിനുവേണ്ടി നിങ്ങളുടെ ഏട്ടനെ കൊന്നു... അതിനുശേഷം മോഹനനെ കൂട്ടുപിടിച്ച് എല്ലാം കൈക്കലാക്കാൻ നോക്കി... എല്ലാം കിട്ടിയാൽ മോഹനനേയും അയാളുടെ ഭാര്യയേയും മക്കളേയും ഇല്ലാതാക്കുക... അപ്പോൾ എല്ലാം നിങ്ങൾക്ക് സ്വന്തമാകും അല്ലേ... "   "സതീശാ  അനാവശ്യ പറയരുത്... "   "നിങ്ങൾക്ക് പ്രവർത്തിക്കാം പറയുന്നതിനേ പ്രശ്നമുള്ളൂ... "   "