Aksharathalukal

ശിവമയൂഖം : 50

 
 
"ഇനി എനിക്ക് ചില ലക്ഷ്യങ്ങളുണ്ട്... അതുംകൂടി നിറവേറ്റണം... ആദ്യം നിന്റെ മുറപ്പെണ്ണ്... അവളെയങ്ങ് തീർക്കണം... പിന്നെ ചത്ത ഭരതന്റെ ഭാര്യയും മക്കളും... എന്നിട്ടു വേണം കണക്കില്ലാത്ത ഈ സ്വത്തുക്കൾ എനിക്ക് സ്വന്തമാക്കാൻ... ഇതെല്ലാം ചെയ്യുന്നതിനു മുന്നേ എനിക്ക് മറ്റൊരു കാര്യം ചെയ്യണമല്ലോ....എല്ലാത്തിനും തടസമായും സാക്ഷിയായും നിൽക്കുന്ന നീ... പിന്നെ നിന്നെ സഹായിക്കാൻ വന്ന ഈ പാവം സജീവനും... നിങ്ങൾ രണ്ടിനേയും കൊന്നത് ഭരതനാണെന്ന് ഞാൻ വരുത്തിത്തീർക്കും... അതിനുശേഷം ഇവിടെനിന്നും പോകുമ്പോഴാണ് അയാൾ അപകടത്തിൽ പെട്ടതെന്നും ഞാൻ ഞാൻ വരുത്തിത്തീർക്കും... മോഹനൻ അരയിൽനിന്നും തോക്കെടുത്ത് അവരുടെ നേരെ ചൂണ്ടി... ഇവിടെ നിങ്ങൾ ചത്തൊടുങ്ങിയാലും പുറംലോകമറിയില്ല... അഥവാ അറിഞ്ഞാലും എനിക്ക് പ്രശ്നമല്ല... എല്ലാം ആ ഭരതന്റെ തലയിൽവച്ചുകെട്ടും... അയാൾ ചത്തൊതുങ്ങിയതുകൊണ്ട് എല്ലാവരും അത് വിശ്വസിച്ചോളും... "
 
"നീ കൂടെ നിന്ന് ചതിക്കുകയായിരുന്നല്ലേ.. നല്ലവനായി മനസ്സു മാറി കൂടെ നിന്നത് ഈയൊരു ലക്ഷ്യത്തോടെയായിരുന്നല്ലേ.... "
 
"പിന്നെ നിയെന്തുവിചാരിച്ചു... എല്ലാം നീ പറയുന്നതെല്ലാം കേട്ട് ഞാൻ നിന്റെ കൂടെ നിൽക്കുമെന്നോ.... നീ എനിക്കെതിരെ കളിക്കാനാണ് വന്നതെന്ന് മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട... ഇവിടുത്തെ പഴയ എസ്ഐ രാജനെ മാറ്റിയപ്പോൾ അത് നിന്റെ നാട്ടിലെ പഴയ MLA യുടെ ശുപാർശപ്രകാരമാണെന്ന് അറഞ്ഞപ്പോൾത്തന്നെ എനിക്ക് അപകടം മണത്തു... നിന്റെ വരവിലെ ലക്ഷ്യം എന്താണെന്ന് ഞാനൂഹിച്ചു... പക്ഷേ നിന്നെക്കൊണ്ട് ഒരു ഉപകാരം എനിക്കുണ്ടായി... ആ ചത്തവൻ കൊടുത്ത കേസ് പിൻവലിക്കാൻ നീ പറഞ്ഞുകൊടുത്ത വാക്കുകളിൽ ആ മണ്ടൻ വീണു... ആ കേസുമായി മുന്നോട്ടുപോയാൽ വർഷങ്ങൾ വേണ്ടിവരും അതിന്റെ വിധി വരാൻ... ചിലപ്പോൾ വിധി എതിരായി  വന്നെന്നിരിക്കും... അത് സംഭവിച്ചു കൂടാ... ഇതെല്ലാം കൈക്കലാക്കാൻ അത്രകാലമൊന്നും കാത്തിരിക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല... അതുകൊണ്ട് ആദ്യം നിങ്ങൾ പിന്നെ അവൾ... അവസാനം ആ വിമലയും മക്കളും... എന്നാൽ ആ ഭരതന്റെയടുത്തേക്ക് പോവുകയല്ലേ സതീശാ.... "
 
"അങ്ങനെ എളുപ്പത്തിൽ പോകാൻ പറ്റില്ലല്ലോ മോഹനാ... സതീശൻ ഇവിടെ എത്തിയത് എന്തിനാണോ അത് നിറവേറ്റിയിട്ടല്ലേ പോകാൻ പറ്റൂ.... ഞാനെന്താ വെറും ഉണ്ണാക്കനാണെന്ന് കരുതിയോ നീ... നീയൊന്ന് പുറകിലേക്കൊന്ന് നോക്ക്... "
സതീശൻ പറഞ്ഞതു കേട്ട് മോഹനൻ പുറകിലേക്ക് നോക്കി... അവിടെ നിൽക്കുന്നവരെ കണ്ട് അയാളൊന്ന് ഞെട്ടി... എസ്ഐ ജിവൻതോമസ്.. കുടെ ശിവനും ആദിയും കിഷോറും... പെട്ടന്ന് സതീശൻ അയാളുടെ കയ്യിലെ തോക്ക് തട്ടിത്തെറിപ്പിച്ചു... 
 
"നീയെന്ത് കരുതി.. ഇന്നലെ നമ്മൾ ഇവിടെ നിന്നും സംസാരിച്ച് കഴിഞ്ഞ് നീ പോകുമ്പോൾ നിന്റെ മുഖത്തുകണ്ട പക.. ഇന്നലെ മാത്രമല്ല ഞാൻ വന്നപ്പോൾ മുതൽ നിന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു... നീ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്നെല്ലാം ഞാൻ മനസ്സിലാക്കുന്നുണ്ടായിരുന്നു... അതിനുവേണ്ടിയാണ് ഒരു ബൈക്ക് വേണമെന്ന് ഞാൻ നിന്നോട് ആവിശ്യപ്പെട്ടതും... എല്ലാം അറിഞ്ഞതിനുശേഷമാണ് ഇവരെ ഞാൻ വിളിച്ചത്... ഇന്നലെ രാത്രി ഇവർ ഇവിടെയെത്തിയിരുന്നു.. പക്ഷേ ഞാൻ വെറുതെ നിന്നോട് പറഞ്ഞകാര്യം നിയിന്ന് ചെയ്യുമെന്ന് കരുതിയില്ല... ഇതുവരെ നീ പറഞ്ഞു നടന്നത് നിന്റെ മൂത്ത ചേട്ടനെ കൊന്നത് ഭരതനാണെന്നായിരുന്നു... എന്നാൽ അയാൾ രണ്ടുമൂന്നുതവണ അത് ചെയ്യാൻ നോക്കിയുന്നെന്ന് നീ കാണിച്ച ഡയറിയുടെ പേജിൽ നിന്നും മനസ്സിലായി... എന്നാൽ അയാളെ കൊന്നത് ഭരതനല്ല... നീയാണ്
സതീശൻ പറഞ്ഞു... 
 
അതെ ഞാനാണ്... ഗണേശേട്ടനെ കൊന്നതും. ഇപ്പോൾ ഭരതനെ കൊല്ലിച്ചതും ഞാനാണ്... എന്താണ് അതിന് തെളിവ്...    ഭരതനെ കൊന്നതിന് തെളിവ് ഇപ്പോൾ നീ പറഞ്ഞ ഈ വാക്കുകൾ മതി... എല്ലാം ഈ ഫോണിൽ പതിഞ്ഞിട്ടുണ്ട്... എന്നാൽ നിന്റെ മൂത്ത ചേട്ടനെ കൊന്നത്... അതിനുള്ള തെളിവല്ലേ നിനക്ക് വേണ്ടത്... ഇതാ ഇവർ തന്നെ... കിഷോർ കാണിച്ചുകൊടുത്ത ആളെകണ്ട്  മോഹനൻ ഞെട്ടി... 
 
"ശാന്തമ്മ... "
 
അതെ ശാന്തമ്മ തന്നെ... അന്ന് നിങ്ങൾ സ്വന്തം രക്തത്തെ ഒരു തലക്കണകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുന്നത് കണ്ട ഏക ദൃക്സാക്ഷി... ഇവർ എല്ലാം കണ്ടെന്നറിഞ്ഞ് നീ ഇവർക്ക് ഇതെല്ലാം പുറത്തു പറയാതിരിക്കാൻ അയ്യായിരം രൂപ അന്ന് നീ കൊടുത്തു... അത് നേരെ മകനു കൊടുത്ത ഇവർ മകനോട് മരുമകൾക്കവകാശപ്പെട്ട വീട്ടിൽ താമസിക്കാൻ ആവശ്യപ്പെട്ടു എന്നാൽ മകൻ നോക്കുന്നില്ലെന്ന് പറഞ്ഞ് എല്ലാവരേയും ഇവർ തെറ്റിദ്ധരിപ്പിച്ചു... എല്ലാറ്റിനും പിന്നിൽ നിങ്ങളുടെ ബുദ്ധിയായിരുന്നു... ഇവർക്ക് മാസത്തിൽ നൽകുന്ന ശമ്പളം കൂടാതെ കൂടുതൽ പണം നൽകി നിങ്ങളിവരെ സന്തോഷിപ്പിച്ചു... അതിനുള്ള നന്ദി ഇവർ നിങ്ങളോട് ഇത്രയും നാൾ കാണിച്ചു... ഇതെല്ലാം എങ്ങനെ അറിഞ്ഞെന്നല്ലേ... ഇവരുടെ നാവിൽ നിന്ന് വീണ ഒരു ചെറിയ അബദ്ധം... ഭരതനല്ലേ ഗണേശനെ കൊന്നതെന്ന് ചോദിച്ചപ്പോൾ അയാളല്ല  ഗണേശനെ കൊന്നത് എന്നായിരുന്നു ഇവരുടെ മറുപടി... പിന്നെയാര്  എന്നു ചോദിച്ചപ്പോൾ ഇവർ നിന്നു വിയർക്കുന്നതും പരുങ്ങുന്നതും കണ്ടപ്പോൾ കള്ളൻ കപ്പലിൽതന്നെയുണ്ടെന്ന് മനസ്സിലായി... നല്ലപോലെ ഒന്ന് വിരട്ടിയപ്പോൾ ഇവർ തത്ത പറയുന്നതുപോലെ എല്ലാം പറഞ്ഞു... "
 
എന്താ മോഹനാ അപ്പോൾ നമുക്ക് പോവുകയല്ലേ... ഇനി കുറച്ചുകാലം ദൈവം കനിഞ്ഞാൽ അകത്തുകിടക്കാം... അല്ലെങ്കിൽ നല്ല തൂക്കുകയറാണ് കിട്ടുന്നതെങ്കിൽ രണ്ട് ചേട്ടന്മാരുടെ അടുത്തേക്ക് പെട്ടന്ന് പോകാം... 
ജീവൻ പറഞ്ഞു... 
 
ഇല്ല... ഞാൻ നിഷേധിക്കുന്നില്ല... നിങ്ങൾ പറഞ്ഞതത്രയും സത്യമാണ്.... ഞാൻ തന്നെയാണ് രണ്ടുപേരെയും കൊന്നത്.... എന്നാൽ നിങ്ങൾക്കെന്നെ കൊണ്ടുപോകാൻ കഴിയില്ല... 
 
"എന്താ ഭീഷണിയാണോ... "
ജീവൻ ചോദിച്ചു
 
"അതെ ഭീഷണിയാണ്... "
പെട്ടന്ന് മോഹനനൻ തിരിഞ്ഞോടി... വാതിൽ തുറന്ന് അയാൾ പുറത്തെ ത്തി... തന്റെ കാറിൽ കയറി   അത് സ്റ്റാർട്ട് ചെയ്ത് അവിടെനിന്നും പോകാനൊരുങ്ങി... പെട്ടന്നാണയാൾ അതു കണ്ടത്... ഗെയ്റ്റിനു സമീപം കുറച്ചു പോലീസുകാർ വഴി തടസമാക്കി വാഹനമിട്ട് നിൽക്കുന്നത്.... താൻ കുടുങ്ങിയെന്ന് അയാൾക്ക് മനസ്സിലായി... മോഹനൻ  പെട്ടന്ന് കഴുത്തിലുള്ള മാല ഷർട്ടിനുള്ളിൽനിന്നും പുറത്തെടുത്തു... വാൾരൂപത്തിൽ നല്ല മൂർച്ചയുള്ള ലോക്കറ്റിന്റെ മൂടി വലിച്ചുതുറന്ന് അത് തന്റെ കഴുത്തിൽ വച്ചു... പുറത്തേക്കു വന്ന ശിവനേയും മറ്റുള്ളവരേയും അയാൾ നോക്കി ചിരിച്ചു... 
 
 "ഇല്ല മക്കളെ.. നിങ്ങൾക്ക് എന്നെ കൊണ്ടുപോകാൻ പറ്റില്ല... അങ്ങനെ ജയലഴിക്കുള്ളിൽ കിടന്ന് നരകിക്കാൻ എനിക്ക് മനസ്സില്ല... എന്റെ ശവം മാത്രമേ നിങ്ങൾക്ക് കൊണ്ടുപോകുവാൻ പറ്റുള്ളൂ... "
മോഹനൻ അവരെനോക്കി വിളിച്ചു പറഞ്ഞു... പിന്നെ ചിരിച്ചുകൊണ്ട് ആ ലോക്കറ്റ് കഴുത്തിലമർത്തി ഒറ്റ വലി... പ്രതീക്ഷിക്കാതെ മോഹനൻ അത് ചെയ്തപ്പോൾ എല്ലാവരുമൊന്ന് ഒരു നിമിഷം ഭയന്നു...  സതീശൻ പെട്ടന്ന്  ഓടിച്ചെന്ന് കാറിന്റെ ഡോർ തുറന്ന് അയാളെ താങ്ങി നീക്കിയിരുത്തി.. അപ്പോഴേക്കും ശിവനും ജീവനും അതിൽ കയറി...  കിഷോർ അപ്പോഴേക്കും ഗെയ്റ്റിനു കിടന്ന വാഹനം  മാറ്റിച്ചു... ശരവേഗത്തിൽ മോഹനനേയും കൊണ്ട് ആ കാർ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കുതിച്ചു പാഞ്ഞു.... എന്നാൽ പോകുന്ന വഴിയിൽ വച്ചുതന്നെ മോഹനന്റെ ശ്വാസം നിലച്ചിരുന്നു... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ഒരുപാട് ശ്രമത്തിനൊടുവിലാണ് പാറമടയിലേക്ക് വീണ ഭരതന്റെ കാർ അതിൽനിന്നും ഉയയർത്തിയെടുക്കാൻ കഴിഞ്ഞത്.... എന്നാൽ കാറിൽനിന്നും ഭരതന്റെ ബോഡി അവർക്ക് കണ്ടെടുക്കാൻ കഴിഞ്ഞില്ല... രണ്ടു ദിവസം പോലീസും ഫയർഫോഴ്സും കിണഞ്ഞു പരിശ്രമിച്ചിട്ടും ഭരതന്റെ ബോഡിയോ ജീവനുള്ള ശരീരമോ കണ്ടെത്താൻ സാധിച്ചില്ല... അവസാനം ആ ഉദ്യമം അവർ ഉപേക്ഷിച്ചു... ഭരതന്റെ തിരോധാനം പോലീസിനെ ആകെ കുഴപ്പിച്ചു... അതൊരു ദുരൂഹതയായി തീർന്നിരുന്നു.... ഇതിനിടയിൽ മോഹനന്റെ ബോഡി പോസ്റ്റുമൊർട്ടത്തിനുശേഷം അയാളുടെ വീട്ടിൽ സംസ്കരിച്ചിരുന്നു... 
 
ദിവസങ്ങളും മാസങ്ങളും കടന്നുപോയി... അന്ന് മാളിയേക്കൽ തറവാട്ടിൽ സന്തോഷത്തിന്റെ ദിനമായിരുന്നു.... ശിവന്റെയും മയൂഖയുടേയും ആദിയുടേയും കീർത്തിയുടേയും മോതിരമാറ്റചടങ്ങാണ് അവിടെ നടക്കുന്നത്.... സതീശനും സുനിതയും ഇന്ദിരയും നല്ല ഉത്സാഹത്തോടെയായിരുന്നു അവിടെ എല്ലാ കാര്യവും നോക്കി നടത്തിയിരുന്നത്... സജീവനും അവന്റെ കുടുംബവും അവരുടെ കൂടെയുണ്ടായിരുന്നു... വലിയ രീതിയിലല്ലെങ്കിലും ഉള്ളത് നല്ലപോലെ അവർ ആഘോഷിച്ചു
 
 മോതിരമാറ്റചടങ്ങിന് മുഹൂർത്തമായ സമയത്തായിരുന്നു മുടിയും താടിയും നീട്ടിയ ഒരാൾ ഗെയ്റ്റിന്റെ വെളിയിൽ നിൽക്കുന്നത് വിശ്വനാഥമേനോൻ കണ്ടത്... അയാൾ ആ മനുഷ്യന്റെയടുത്തേക്ക് ചെന്നു... 
 
"ആരാണ്... എന്താണ് വേണ്ടത്... ഭക്ഷണത്തിനുവല്ലതുമാണോ... ആണെങ്കിൽ ഈ ചടങ്ങൊന്ന് കഴിയട്ടെ... ഇങ്ങോട്ട് കയറി നിന്നോളൂ..."
 
"ഭക്ഷണത്തിന് വേണ്ടിയല്ല വന്നത്... ഞാൻ ഈ ചടങ്ങ് കാണാൻ വന്നതാണ്... "
 
ചടങ്ങ് കാണാനോ... അതിനെന്താ കണ്ടോളൂ... അതല്ലാ... ഈ ചടങ്ങ് കാണാൻ നിങ്ങൾക്ക് എന്താണ് എന്താണിത്ര ആഗ്രഹം... "
 
ആഗ്രഹമുണ്ട്... ഈ ചടങ്ങ് ഇപ്പോൾ എനിക്ക് ഏറ്റവും വലുതാണ്... കാരണം ഈ ചടങ്ങുമായിട്ട് എനിക്ക് ചെറിയൊരു ബന്ധമുണ്ട്... നിങ്ങൾ ഈ വീട്ടിലെ വിശ്വനാഥമേനോനല്ലേ... 
 
"അതേ... എന്നെ എങ്ങനെ അറിയും... "
 
അറിയാം... ഞാൻ കുറച്ചുദൂരെനിന്നാണ് വരുന്നത്... ഇവിടെ ചുരുക്കം ചിലരെ മാത്രമേ അറിയൂ... അതിൽ ഏറ്റവും പ്രധാനിയാണ് നിങ്ങൾ... 
വിശ്വനാഥമേനോൻ അയാളുമായി സംസാരിക്കുന്നതുകണ്ട് സതീശൻ അവിടേക്ക് വന്നു... അരാണിത് അങ്കിൾ... 
 
"അറിയില്ല ചടങ്ങ് കാണാൻ ആഗ്രഹമുണ്ടെന്നും ഈ ചടങ്ങുമായിട്ട് ഇയാൾക്ക് ചെറിയൊരു ബന്ധമുണ്ടെന്ന് പറയുന്നു... കുറച്ചുദൂരെനിന്ന് വരുന്നതാനെന്നും.... തലക്ക് വെളിവില്ലെന്ന് തോന്നുന്നു... കണ്ടില്ലേ രൂപം... പക്ഷേ എന്നെ ഇയാൾക്ക് നന്നായിട്ടറിയാം..."
 
സതീശൻ അയാളെയൊന്ന് സൂക്ഷിച്ചു നോക്കി... എവിടെയോ കണ്ടു പരിചയമുള്ള രൂപം...
 
"സതീശന് എന്നെ പരിചയമില്ലാതിരിക്കില്ലല്ലോ... എന്റെ ശബ്ദം കേട്ടിട്ടും മനസ്സിലായില്ല... 
തന്റെ പേര് അയാൾ പറയുന്നത് കേട്ട് അവനൊന്ന് ഞെട്ടി... വീണ്ടും അയാളെയവൻ സൂക്ഷിച്ചുനോക്കി... 
 
"ഭരതൻ... മയൂഖയുടെ ചെറിയച്ഛൻ... "
 
 
 
തുടരും............
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : അവസാനഭാഗം

ശിവമയൂഖം : അവസാനഭാഗം

4.6
5320

    "സതീശന് എന്നെ പരിചയമില്ലാതിരിക്കില്ലല്ലോ... എന്റെ ശബ്ദം കേട്ടിട്ടും മനസ്സിലായില്ലേ... " തന്റെ പേര് അയാൾ പറയുന്നത് കേട്ട് അവനൊന്ന് ഞെട്ടി... വീണ്ടും അയാളെയവൻ സൂക്ഷിച്ചുനോക്കി...    "ഭരതൻ... മയൂഖയുടെ ചെറിയച്ഛൻ... "   "എന്താണ് നീ പറഞ്ഞത്.. "   "അതെ... ഇത് അന്ന് അപകടത്തിൽ പാറമടയിൽവീണ് കാണാതായ മയൂഖയുടെ അച്ഛന്റെ അനിയനാണ്...ഭരതൻ " അതുകേട്ട് വിശ്വനാഥമേനോൻ ഞെട്ടി അയാളെ നോക്കി...    "എന്താണ് നിങ്ങൾക്ക് വേണ്ടത്... അവളെ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും മതിയായില്ലേ... "   ഞാൻ അവളേയോ നിങ്ങളേയോ ദ്രോഹിക്കാനൊന്നും വന്നതല്ല... എന്റെ ഏട്ടന്റെ മകളുടെ