Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു   Chapter 91

നിരഞ്ജൻറെ സ്വന്തം പാറു   Chapter 91
 
“നിങ്ങൾ രണ്ടുപേരും വഴക്ക് കൂടുകയാണ് ഈ കാര്യത്തെ ചൊല്ലി എന്ന്. പക്ഷേ അത് നിരഞ്ജൻ അല്ല ഭരതൻ ആണെന്ന് മാത്രം. അതു കൊണ്ടാണ് മക്കൾക്കൊപ്പം ഞങ്ങളും വന്നത്.”
 
അത് കേട്ട് നിരഞ്ജൻ പറഞ്ഞു.
 
“അവളുടെ സമ്മതം കിട്ടാത്തതു കൊണ്ടാണ് അച്ഛനോട് ഞാൻ വിളിച്ചു പറയാഞ്ഞത്. ഇതിപ്പോ അച്ഛനും അമ്മയ്ക്കും എതിർപ്പില്ലാത്ത സ്ഥിതിക്ക് എനിക്കൊരു കാര്യം പറയാനുണ്ട്.”
 
“പാറു അസുഖം പൂർണ്ണമായി മാറിയ ശേഷം ഓഫീസിൽ പോകാൻ ആകുമ്പോൾ വീട്ടിലോട്ടു വരും. അതുവരെ മക്കളെ...”
 
നിരഞ്ജൻ പറഞ്ഞുവന്നതു് മുഴുമിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു ലളിത പറഞ്ഞു.
 
“മക്കളുടെ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ട്. അതിനു വേണ്ടി മോൻ വിഷമിക്കേണ്ട.”
 
അന്നേരമാണ് ഭരതൻ വന്നത്. ഭരതനെ കണ്ടതും ആദുവും ആദിയും അവനടുത്തേക്ക് വന്നു. പിന്നെ കളിയും ചിരിയുമായി സമയം പോയത് അറിഞ്ഞില്ല.
 
കുറച്ചു സമയത്തിനു ശേഷം ഭരതൻ പറഞ്ഞു.
 
“മക്കൾക്ക് ഉറക്കം വന്നു തുടങ്ങി. നമുക്ക് പോയാലോ അച്ഛാ?”
 
ഭരതൻ പറയുന്നത് കേട്ട് നിരഞ്ജൻറെയും പാറുവിൻറെയും മുഖം മങ്ങി.
 
അതുകണ്ട് അല്പം സങ്കടത്തോടെ തന്നെ ഭരതൻ പറഞ്ഞു.
 
“സാരമില്ലെടാ... മക്കൾ എൻറെ കയ്യിൽ അല്ലേ?”
 
“ശരി... അവർക്ക് വാശി വരും മുൻ പോകാൻ നോക്ക്.”
 
നിരഞ്ജൻ പറഞ്ഞു.
 
“അധികം വൈകാതെ തന്നെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാറുവിനെ ഡിസ്ചാർജ് ചെയ്യും.”
 
“അതു നന്നായി. മോൾക്കും ഇവിടെ കിടന്നു മടുപ്പ് ആയി തുടങ്ങിയിട്ടുണ്ടാകും.”
 
വാസുദേവൻ പറയുന്നത് കേട്ട് ഭരതൻ പറഞ്ഞു.
 
“മടുപ്പ് ഒന്നും ഉണ്ടാകാൻ വഴിയില്ല അച്ഛാ. രണ്ടിൻറെയും തല്ലു പിടിത്തം കഴിഞ്ഞ് ബാക്കി ഉണ്ടാകുന്ന സമയം രണ്ടും കൂടി ജോലി ചെയ്യുകയാണ്. ഇപ്പോ ഓഫീസും ഇങ്ങോട്ട് മാറ്റിയ സ്ഥിതിയാണ്.”
 
അത് കേട്ട് വാസുദേവൻ പറഞ്ഞു.
 
“മോളെ മായ, എല്ലാം സൂക്ഷിച്ചു വേണം ചെയ്യാൻ. ഡോക്ടർ പറയുന്നതു പോലെ ചെയ്താൽ എത്രയും പെട്ടെന്ന് നമുക്ക് ആരോഗ്യം തിരിച്ചെടുക്കാം. ഞാൻ പറയാതെ തന്നെ എൻറെ മോൾക്ക് ഇതൊക്കെ അറിയാം എന്നറിയാം. എന്നാലും...”
 
“ഞാൻ സൂക്ഷിച്ചോളാം അച്ഛാ. അച്ഛൻ ധൈര്യമായി പൊയ്ക്കോളൂ.”
 
പാറു പറയുന്നതു കേട്ട് വാസുദേവനെയും കൊണ്ട് ലളിത പുറത്തേക്ക് പോകുകയായിരുന്നു.
 
ഭരതൻ നോക്കുന്നത് കണ്ടു നിരഞ്ജൻ കണ്ണുചിമ്മി കൊണ്ട് പറഞ്ഞു.
 
“അവർ അങ്ങനെ വിളിച്ചോട്ടെടാ... മായ എന്ന പേര് അവർക്ക് മക്കൾ ഉണ്ടാകുമ്പോൾ ഇടാൻ വെച്ച പേരായിരുന്നു. അതുകൊണ്ടാണ് അവർ പാറുവിനെ മായ എന്ന് വിളിക്കുന്നത്.”
 
അതുകേട്ട് ഭരതൻ പറഞ്ഞു.
 
“അങ്ങനെ തന്നെ വിളിച്ചോട്ടെ. ആര് എന്തു വിളിച്ചാലും, പാറു എന്നോ മായ എന്നോ ആയാലും അവൾ Mrs. Niranjan Menon തന്നെയാണ്. പിന്നെ എന്താണ് അല്ലേ?”
 
“അതും ശരിയാണ്.”
 
അവർ സംസാരിക്കുന്നത് കേട്ട് ലളിത പറഞ്ഞു.
 
പിന്നെ എല്ലാവരും ചെറുചിരിയോടെ നോക്കുമ്പോൾ നിരഞ്ജനും പാറുവും മക്കളുടെ നെറുകയിൽ ചുംബനം നൽകിയ ശേഷം മക്കളെ ഡ്രൈവർക്കും ഭരതനും നൽകുകയായിരുന്നു.
 
“നമുക്ക് ടാറ്റ പോവാം”
 
എന്നും പറഞ്ഞ് മക്കളെയും കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി. എല്ലാവരും പോയതും വല്ലാതെ സങ്കടത്തോടെ പാറു കരയാൻ തുടങ്ങി. 
 
എത്രയൊക്കെ പറഞ്ഞാലും മക്കൾ പോകുന്നത് നോക്കി നിൽക്കാൻ സാധിക്കുമായിരുന്നില്ല പാറുവിന്. അങ്ങനെ തന്നെയായിരുന്നു നിരഞ്ജനും.
 
പാറുവിൻറെ ഈ അവസ്ഥയ്ക്ക് കാരണം സൂര്യനാണ് എന്നോർത്ത് സൂര്യനെ കൊല്ലാനുള്ള ദേഷ്യം വരുന്നുണ്ടായിരുന്നു നിരഞ്ജന്.
 
“പാറു...”
 
അവൻ മെല്ലെ വിളിച്ചു.
 
അവൾ മുഖമുയർത്തി നിരഞ്ജനെ നോക്കി. അവൻറെ മുഖം സങ്കടം കൊണ്ട് ചുവന്നിരുന്നു.
 
അവൻ അവളുടെ അടുത്ത് വന്നിരുന്നു. സാവധാനം അവളെ തന്നിലേക്ക് പിടിച്ചു കിടന്നു.
 
അവൻറെ ആ പ്രവർത്തി രണ്ടുപേർക്കും പരസ്പരം ഒരു ആശ്വാസമായിരുന്നു. അങ്ങനെ കിടന്നു രണ്ടുപേരും ഉറങ്ങി പോയി.
 
കാലത്തു നഴ്സുമാർ വന്നു തട്ടി വിളിക്കുമ്പോഴാണ് അവൾ കണ്ണുതുറന്നത്.
 
എന്തോ ഭാരം തൻറെ നെഞ്ചിൽ ഉള്ളതു പോലെ തോന്നിയ അവൾ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് നിരഞ്ജൻ അവൻറെ മുഖം തന്നെ മാറിൽ ഒളിപ്പിച്ചാണ് ഉറങ്ങുന്നതെന്ന് അവർക്ക് മനസ്സിലായത്.
 
 അവൾ അവനെ നോക്കി കിടന്നു പോയി.
 
അവളിൽ നിന്നും ഒരു അനക്കവും കാണാതായപ്പോൾ നഴ്സുമാർ പിന്നെയും അവളെ തട്ടി വിളിക്കാൻ തുടങ്ങി.
 
ഡോക്ടർമാർ ഇപ്പോൾ വരുമെന്ന് മെല്ലെ പറഞ്ഞു.
 
അതുകേട്ട് പാറു അവളുടെ ദേഹത്ത് നിന്നും നിരഞ്ജനെ മാറ്റാൻ നോക്കിയതും നിരഞ്ജൻ കണ്ണുകളടച്ചു തന്നെ ഒന്നു കൂടി അവളിലേക്ക് മുഖം പൂഴ്ത്തി. പിന്നെ ചെറു ചിരിയോടെ പറഞ്ഞു.
 
“ഒന്ന് പിടക്കാതെ കിടക്ക് എൻറെ കു...”
 
അവനെ മുഴുവൻ പറയാൻ അനുവദിക്കാതെ പാറു പെട്ടെന്ന് തന്നെ അവൻറെ വായ പൊത്തി പിടിച്ചു.
 
അവൻ സംശയത്തോടെ മെല്ലെ തല പൊക്കി അവളുടെ കണ്ണുകളിൽ നോക്കി.
 
എന്നാൽ അവൾ കണ്ണുകൊണ്ട് വാതിലിനടുത്തേക്ക് നോക്കി. പിന്നെ ഫ്രഞ്ചിൽ പറഞ്ഞു.
 
“എഴുന്നേൽക്ക്, ഡോക്ടർ വരാറായി.
 നഴ്സുമാർ നോക്കി ചിരിക്കുന്നു.”
 
അവൻ അവൾ പറഞ്ഞത് കേട്ട് തലതിരിച്ച് വാതിലിനടുത്തേക്ക് നോക്കി. അവിടെ അവരെ തന്നെ നോക്കി ഹെഡ് നഴ്സും വേറൊരു നഴ്സും ഉണ്ടായിരുന്നു. 
 
അവൻ എഴുന്നേറ്റ് ഒന്നും സംഭവിക്കാത്ത പോലെ ബാത്റൂമിൽ പോയി. ഫ്രഷ് ആകാൻ.
 
ഈ സമയം നഴ്സുമാർ വന്നു പാറുവിൻറെ wound ക്ലീൻ ചെയ്യാനായി ബാൻഡ് എടുത്തു മാറ്റി. അപ്പോഴേക്കും ഡോക്ടറും എത്തിയിരുന്നു.
 
പിന്നെ ചെക്കപ്പ് എല്ലാം കഴിഞ്ഞപ്പോഴേക്കും നിരഞ്ജൻ പുറത്തു വന്നു. ഡോക്ടർ പറഞ്ഞു.
 
“She is perfect now and ready for discharge. ഇനി രണ്ടു മൂന്നു ദിവസം കഴിഞ്ഞ് സ്റ്റിച്ച് എടുക്കണം. അന്ന് ഒരു സോണോഗ്രാഫി കൂടി ചെയ്യാം. She can start eating solid foods but moderately. After removing stitches, she can start eating nonveg too. I suggest alcohol consumption only after one month. It will be better for her to regain her health faster. No travel at least next 15 days and don't carry any weight at all for minimum 1 month.”
 
എല്ലാം കേട്ടു കഴിഞ്ഞ ശേഷം ആലോചനയോടെ നിരഞ്ജൻ പറഞ്ഞു.
 
“Let her eat some solid food today. അതു കഴിച്ചിട്ട് എല്ലാം നോർമൽ ആണെങ്കിൽ tomorrow ഡിസ്ചാർജ് ആകാം.”
 
“That's good…”
 
ഡോക്ടർ അതും പറഞ്ഞ് നിരഞ്ജനോടു കൂടെ പുറത്തേക്ക് പോയി. നിരഞ്ജൻ അല്പം പരിഭ്രമത്തോടെ ഡോക്ടറോട് ചോദിച്ചു.
 
“I need to check with you, something doctor…”
 
“Yes sir, what is bothering you?”
 
“you said one month rest, after that she will be perfect right?
 
Can she leave normal life?”
 
അവൻറെ ചോദ്യം കേട്ട് ഡോക്ടർ അത്ഭുതത്തോടെ മറുപടി പറഞ്ഞു.
 
“Absolutely... she will be fine after that.”
 
എന്നിട്ടും നിരഞ്ജൻറെ മുഖത്ത് എന്തൊക്കെയോ സംശയം ഉള്ളതു പോലെ തോന്നിയ ഡോക്ടർ അവനോടു ചോദിച്ചു.
 
“Do you need to clear anything more sir?”
 
“Yes, doctor. I need to know if this incident affects her future like she can carry babies?”
 
അപ്പോഴാണു് ഡോക്ടർക്ക് മനസ്സിലായത് നിരഞ്ജന് എന്താണ് അറിയേണ്ടത് എന്ന്. അത് മനസ്സിലാക്കി ഡോക്ടർ പുഞ്ചിരിയോടെ പറഞ്ഞു.
 
“Don't worry at all. She is perfectly fit. There is no impact on her any of the organs. So, she is all well.”
 
അപ്പോഴാണ് നിരഞ്ജന് സമാധാനമായത്.
 
“Thanks, doctor. We will take discharge tomorrow and yes have to say thanks for the help and special care you and your team gave her.”
 
“Welcome sir and that's my job too. Also, Giri sir was very particular about Parvarna mam's case.”
 
അതുകേട്ട് നിരഞ്ജൻ ഒരു പുഞ്ചിരി നൽകി.
പിന്നെ ഓർത്തു അവരെല്ലാം പാറുവിനെ ഒത്തിരി സ്നേഹിക്കുന്നുണ്ട്.
 
പാറുവിനെ മാത്രമല്ല ആദുവിനെയും ആദിയേയും.
 
I am lucky to have a part of such wonderful family...
 
അതും ഓർത്ത് റൂമിലേക്ക് ചെന്നതും പാറു വിൻഡോ പിടിച്ചു നിൽക്കുകയായിരുന്നു.
 
 നഴ്സുമാർ രണ്ടു പേരും കൂടി ബെഡ്ഷീറ്റ് മാറ്റുകയായിരുന്നു.
 
പാറു അവനെ കണ്ട് മുഖം തിരിച്ചു.
 
“എന്താണ് പെണ്ണിന് പിണക്കം?”
 
നിരഞ്ജൻ ചോദിച്ചത് കേട്ട് പാറു ഒന്നും പറഞ്ഞില്ല.
 
അവൾ പുറത്തേക്ക് നോക്കി നിന്നു. നഴ്സുമാർ വന്നവളെ കിടത്താൻ പറഞ്ഞപ്പോൾ നിരഞ്ജൻ പറഞ്ഞു.
 
“I will help her. Thanks.”
 
അതു കേട്ട് രണ്ടുപേരും ചിരിയോടെ പുറത്തേക്ക് പോയി.
 
നിരഞ്ജൻ പാറുവിനെ നോക്കി.
 
“എന്താണ് മുഖം ഇങ്ങനെ?”
 
അവൾ ഒന്നും പറഞ്ഞില്ല.
 
“എത്രനാളായി ഞാൻ ഒന്ന് സുഖമായി ഉറങ്ങിയിട്ട്? അതല്ലേ നിൻറെ പെർമിഷൻ ഇല്ലാതെ അങ്ങനെ കിടന്നത്. ഒത്തിരി കൊതിയാടാ നിന്നെ. ഏകദേശം രണ്ട് കൊല്ലത്തോളമായി പട്ടിണിയാണ്. ഇതെങ്കിലും സാധിച്ചു താടാ.”
 
അത്രയും പറഞ്ഞ ശേഷം നിരഞ്ജൻ പുറകിൽ നിന്നും അവളെ പിടിച്ച് അവളുടെ കഴുത്തിൽ മുഖം വെച്ചു.
 
അതുകേട്ട് അവളൊന്നു പുഞ്ചിരിച്ചു.
 
അവൻ അവളുടെ പിൻകഴുത്തിലെ tattoo വിൽ പതിയെ കടിച്ചു.
 
അവൾ എരിവ് വലിച്ചു വിട്ടു. പിന്നെ അവൾ തിരിഞ്ഞ് നിന്നു,
 
അവനെ നോക്കി. അവൾക്ക് എന്തോ ചോദിക്കാൻ ഉണ്ടെന്ന് അവന് മനസ്സിലായി.
“വാ അധികം നിൽക്കണ്ട മെല്ലെ നടക്കു.”
 
അവൾ സൂക്ഷിച്ചു നടന്നു ബെഡിൽ എത്തി. ചെറിയ വലിവുണ്ടായിരുന്നു എങ്കിലും സഹിക്കാവുന്ന അത്രയേ ഉണ്ടായിരുന്നുള്ളൂ.
അവൻ അവളെ ബെഡിൽ കിടക്കാൻ സഹായിച്ചു. പിന്നെ അവനും കയറിയിരുന്നു.
 
അവളുടെ കൈ സ്വന്തം കയ്യിൽ വെച്ചു കൊണ്ട് ചോദിച്ചു.
 
“എന്താണ് ചോദിക്കാനുള്ളത്?”
 
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
‘ഈ tattoo...”
 
“എനിക്ക് തോന്നിയിരുന്നു അതു തന്നെയാവും ചോദിക്കാനുള്ളത് എന്ന്. സത്യം പറഞ്ഞാൽ എനിക്കും അറിയില്ല എന്തിനാണ് അന്ന് ഞാനത് ചെയ്തത് എന്ന്.
 
അന്ന് ആ ദിവസങ്ങളിൽ ഞാൻ ചെയ്തതിന് ഒന്നും ഒരു റീസൺ പറയാൻ എനിക്കില്ല.
 
എനിക്ക് അറിയില്ല എന്ത് റീസൺ ആണ് ആ ദിവസങ്ങളിലെ എൻറെ ആക്ഷന് നൽകേണ്ടതെന്ന്.
 
പക്ഷേ പാറു ആ tattoo ആണ് എനിക്ക് നിന്നെ തിരിച്ചു തന്നത്. ഞാൻ അങ്ങനെ അന്ന് ചെയ്തതു കൊണ്ടാണ് ഇന്ന് എല്ലാത്തിൻറെയും മറ നീങ്ങി എനിക്ക് നിന്നെ തിരിച്ചു കിട്ടിയത്.
 
കൂടെ എൻറെ പൊന്നു മക്കളെയും.”
 
ഇത്രയും പറഞ്ഞ ശേഷം അവൻ അവളുടെ കൈകൾ എടുത്ത് അതിൽ തൻറെ ചുണ്ടുകൾ പതിപ്പിച്ചു.
 
അവൾ ഒപ്പം അല്പം കുസൃതിയോടെ അവൻറെ മുഖത്ത് തട്ടിക്കൊണ്ട് പറഞ്ഞു.
 
“ആ tattoo കാരണമാണ് ഞാൻ പിടിക്കപ്പെട്ടത് തന്നെ. അല്ലെങ്കിൽ ഞാനും മക്കളും രക്ഷപ്പെട്ടേനെ.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“ഇല്ലെടാ നീ എന്നിൽ തന്നെ വന്നു ചേരാൻ ഉള്ളതാണ് ഇപ്പോൾ അല്ലെങ്കിലും കുറച്ചു കഴിഞ്ഞു.”
 
അവൻറെ സംസാരത്തിൽ നിന്നും പാറുവിനെ എന്തോ പൊരുത്തക്കേട് തോന്നി പിന്നെ അവൾ ചോദിച്ചു.
 
“നിരഞ്ജൻ നിനക്ക് എന്നോട് ഇനിയും പലതും പറയാനുണ്ട് അല്ലേ?”
 
അവൻ അതേ എന്ന് തലയാട്ടി കാണിച്ചു.
 
“പറയാൻ ഉണ്ട്. പക്ഷേ അത് പറയാൻ സമയമായിട്ടില്ല. ഷോക്കിങ് ന്യൂസ് ആണ് എനിക്ക് നിന്നോട് പറയാനുള്ളത് മുഴുവനും. നീ അതെല്ലാം പോസിറ്റീവായി തന്നെ എടുക്കും എന്ന് എനിക്കറിയാം.
 
എന്നാലും ആദ്യം നിൻറെ issues solve ചെയ്യണം. അതിനൊപ്പം തന്നെ എല്ലാം ക്ലിയർ ആയി വരും. ഞാൻ പറയാതെ തന്നെ പല കാര്യങ്ങളും നീ സ്വയം മനസ്സിലാക്കും.
 
എന്നാലും എനിക്ക് പറയാൻ വേറെയും കുറെ കാര്യങ്ങളുണ്ട്. അത് ഞാൻ പറയുന്നതോടെ നമ്മുടെ ഇടയിൽ പിന്നെ സീക്രട്ട് ഒന്നും ഉണ്ടാകില്ല.അതോടെ എല്ലാ സീക്രട്ട്സും കഴിയും.
 
കഴിയണം…
 
പിന്നെ no secrets between us.”
 
അത്രയും പറഞ്ഞ നിരഞ്ജൻ പാറുവിനെ കെട്ടിപ്പിടിച്ചു.
 
“എനിക്കും തോന്നിയിരുന്നു എന്തൊക്കെയോ ഞാൻ അറിയാത്ത റീസൺസ് നമുക്കിടയിൽ ഉണ്ടെന്ന്. സമയമാകുമ്പോൾ നീ പറയും എന്ന് എനിക്ക് അറിയാമായിരുന്നു. അതാണ് ഇത്ര ദിവസവും ഒന്നും പറയാതിരുന്നതും ചോദിക്കാതിരുന്നതും.”
 
പെട്ടെന്നാണു നിരഞ്ജന് ഒരു കാര്യം ഓർമ്മ വന്നത്.
 
അവൻ ചെറിയ കുസൃതിയോടെ അവളുടെ മുഖത്തു നോക്കി ചോദിച്ചു.
 
“നിനക്ക് കാണണ്ടേ നിൻറെ പുറത്തുള്ള tattoo?”
 
“കാണാൻ ആഗ്രഹമുണ്ട് പക്ഷേ പറ്റില്ലല്ലോ? അമ്മമ്മ പറഞ്ഞിരുന്നു ഇംഗ്ലീഷിലോ മലയാളത്തിലോ അല്ല എന്ന്. അപ്പോൾ ഞാൻ കരുതി മറ്റേതെങ്കിലും ഇൻറർനാഷണൽ ലാംഗ്വേജ് ആയിരിക്കുമെന്ന്.”
 
അതുകേട്ട് നിരഞ്ജൻ പൊട്ടിച്ചിരിച്ചു.
 
പാറു ഒന്നും മനസ്സിലാകാതെ അവനെ നോക്കിയിരുന്നു. എന്നിട്ടും അവൻ ചിരി നിർത്താതെ ആയപ്പോൾ പാറു ദേഷ്യത്തോടെ ചോദിച്ചു.
 
“എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്?”
 
“ചിരിക്കാതെ പിന്നെ എന്ത് ചെയ്യും. പാറു ഫ്രഞ്ചിൽ ആയാലും ഇംഗ്ലീഷിൽ ആയാലും പേര് ഒരു പോലെ തന്നെയാണ് എഴുതുന്നത്.”
 
“മനസ്സിലായില്ല…”
 
അവൾ പറഞ്ഞു.
 
അതുകേട്ട് നിരഞ്ജൻ തൻറെ കയ്യിൽ ചെയ്തിരിക്കുന്ന tattoo അവൾക്ക് കാണിച്ചു കൊടുത്തു.
 
അതു കണ്ട് അവൾ പറഞ്ഞു.
 
“എനിക്ക് ഇത് വായിക്കാൻ മനസ്സിലാകുന്നില്ല.”
 
അവൻ കൈ തിരിച്ചു പിടിച്ച് കാണിച്ചു കൊടുത്തപ്പോൾ ഏകദേശം അവൾക്ക് കാര്യങ്ങൾ പിടി കിട്ടി.
 
കാലിഗ്രാഫിയിൽ (calligraphy) ഇംഗ്ലീഷ് അക്ഷരങ്ങൾ തിരിച്ചിട്ടു എഴുതിയതു കൊണ്ടാണ് പെട്ടെന്ന് മനസ്സിലാകാതെ പോകുന്നത്.
നിരഞ്ജൻറെ സ്വന്തം പാറു  Chapter 92

നിരഞ്ജൻറെ സ്വന്തം പാറു  Chapter 92

4.8
15897

നിരഞ്ജൻറെ സ്വന്തം പാറു  Chapter 92   “ഇതുപോലെ same തന്നെയാണ് ഞാൻ നിൻറെ പുറത്തും tattoo ചെയ്തിരിക്കുന്നത്.”   അതും പറഞ്ഞ് നിരഞ്ജൻ വീണ്ടും അവളെ കെട്ടിപ്പിടിച്ചു.   അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗിരി റൂമിൽ കയറി വന്നത്.   “നീ എന്താടാ വയ്യാത്ത എൻറെ പെങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുമോ? മാറെടാ അവിടുന്ന്...”   അതും പറഞ്ഞു ഗിരി നിരഞ്ജനെ പിടിച്ചു വലിച്ചു പുറത്തേക്കിട്ടു.   അതുകേട്ട് മൂന്നു പേരും ചിരിച്ചു പോയി.   നിരഞ്ജൻ ഗിരിയെ നോക്കി ചോദിച്ചു.   “നീ എപ്പോൾ വന്നു.”   “ഞാൻ കാലത്തെ വന്നു. ഞാൻ മാത്രമല്ല നികേതും ഹരിയും ഇന്നലെ രാത്രി തന്