Aksharathalukal

❤️നിന്നിലലിയാൻ❤️-9



 

അവർ കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുമ്പോഴേക്കും  ചന്ദ്രോത് തറവാടിന്റെ ഗേറ്റ് കടന്നു ഒരു വണ്ടി അവരുടെ മുന്നിലായി വന്നു നിന്നു. അതിൽ നിന്നും വിശാലിന്റെ അമ്മാവൻ മുകുന്ദനും വേറെ രണ്ടുപേരും കൂടെ ഇറങ്ങി. അത് കണ്ടു ചന്ദ്രശേഖരനും, വാസുദേവനും കാറിൽ നിന്നും പുറത്തേക്കിറങ്ങി.

""എന്താ മുകുന്ദാ താൻ ഇങ്ങോട്ട് വന്നത്, ഓഡിറ്റോറിയത്തിലേക് പോയില്ലേ. ""

ഒന്ന് മടിച്ചുകൊണ്ടാണെങ്കിലും മുകുന്ദൻ സംസാരിച്ചു തുടങ്ങി. ""അത് പിന്നെ ശേഖരാ ഞാൻ ഇതിപ്പോ എങ്ങനെ പറയാനാ. ""

""എന്താണെങ്കിലും പറയൂ.. ""

""അത്...... ചെറുക്കൻ നമ്മൾ രണ്ടു കൂട്ടരെയും ചതിച്ചു.ഇന്ന് രാവിലെ മുതൽ അവനെ കാണാനില്ല. ""

""കാണാനില്ലന്നോ, നിങ്ങൾ എന്ത് വർത്തമാനമാണ് പറയുന്നത്, അതും ഈ അവസാന നിമിഷത്തിൽ""വാസുദേവൻ ചോദിച്ചു.

""ഞങ്ങൾക്കും അറിയില്ലായിരുന്നു, ഇന്ന് രാവിലെ നോക്കുമ്പോൾ കാണാനില്ല, ഞങ്ങളുടെ ഒരു ശത്രുവിന്റെ മകളുമായി അവൻ ഇഷ്ടത്തിലായിരുന്നു, രജിസ്റ്റർ മാര്യേജ് കഴിഞ്ഞെന്നാണ് അറിഞ്ഞേ. "" അയാൾ തല താഴ്ത്തി പറഞ്ഞു.

""നിങ്ങൾ ഞങ്ങളെ ചതിക്കുകയായിരുന്നല്ലേ, എന്റെ മോളോട് ഞാൻ ഇനി എന്ത് സമാധാനം പറയാനാ ദൈവമേ, വീട്ടുമുറ്റം വരെ കല്യാണം എത്തിയിട്ട് അത് മുടങ്ങിയാൽ എന്റെ കൊച്ചിന്റെ ഭാവി."" എന്ന് പറഞ്ഞുകൊണ്ട് കരഞ്ഞു കൊണ്ടായാൾ നിലത്തേക് ഊർന്നു വീണു.

""അയ്യോ ശേഖരേട്ടാ"" എന്ന് വിളിച്ചു കൊണ്ട് ഗായത്രിയും, ""അച്ഛാ"" എന്ന് വിളിച്ചു കൊണ്ട് ആമിയും കാറിൽ നിന്നും ഇറങ്ങിയോടി വന്നു.

""അച്ഛാ ന്താ പറ്റിയെ, അച്ഛാ..... ""

""ശേഖരേട്ടാ...... ""

""മോളെ ""എന്ന് വിളിച്ചുകൊണ്ടായാൾ അവളെ കെട്ടിപ്പിടിച്ചു.

""എന്താ ഉണ്ടായേ അച്ഛാ പറ, വാസു മാമനെങ്കിലും എന്തേലും പറ ""എന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു.

""അത് മോളെ...""

""പറ വാസു എന്താ ഉണ്ടായേ. ""

""അത് വിശാലിനു വേറെ ഒരു ബന്ധമുണ്ടായിരുന്നു, ഇന്ന് രാവിലെ അവന്റെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു. ""

അത് കേട്ട ആമി സ്തംഭിച്ചിരുന്നു.

""എന്താ ഈ പറയുന്നത്, വാസു""ഗായത്രി  ചോദിച്ചു.

""സത്യമാണ്..... ""

അപ്പോഴേക്കും ആമി തലകറങ്ങി നിലത്തേക്ക് വീണു.

""അയ്യോ മോളെ"" എന്ന് വിളിച്ചു കൊണ്ട് ഗായത്രിയും, വാസുവും, ചന്ദ്രശേഖരും, കൂടെ അവളെ താങ്ങിപ്പിടിച്ചു അകത്തേക്ക് കൊണ്ടുപോയി. കൂടെ ശിവയുമുണ്ടായിരുന്നു. വെള്ളം തളിച്ച് അവളെ ഉണർത്തി, കുടിക്കാൻ വെള്ളം കൊടുത്തു. അവൾ അമ്മയെ കെട്ടിപ്പിടിച്ചു കുറെ നേരം കരഞ്ഞു.കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രിയെ അപ്പുറത്തേക്ക് വിളിപ്പിച്ചു. അപ്പോൾ ശിവ അവളുടെ അടുത്ത് പോയിരുന്നു സമാധാനിപ്പിക്കാൻ ശ്രെമിച്ചു. അവളുടെ സങ്കടം കൂടിയതല്ലാതെ കുറഞ്ഞില്ല.
ഇതേസമയം അപ്പുറത് എല്ലാരും കൂടെ ചർച്ചയിലായിരുന്നു ഇനിയെന്ത് എന്നത്.

""ഇനിയെന്താ ശേഖരേട്ടാ ചെയ്യാ, നമ്മുടെ മോള്. പന്തല് വരെ കല്യാണം എത്തിയിട്ട് അത് മുടങ്ങി പോയാൽ നമ്മുടെ കുഞ്ഞിന്റെ ദോഷമാണെന്ന് എല്ലാരും പറയും. ""

""ഇല്ല ഇന്നെന്റെ എന്റെ മോളുടെ കല്യാണം ഞാൻ നടത്തും പറഞ്ഞ മുഹൂർത്തത്തിൽ തന്നെ"" ശേഖർ വീറോടെ പറഞ്ഞു.

""ഇപ്പോൾ അതിനെതെങ്കിലും പയ്യൻ തയ്യാറാവണ്ടേ. ""

""പറയുന്നതുകൊണ്ടൊന്നും തോന്നരുത് എന്ന് പറഞ്ഞു കൊണ്ട് വിശാലിന്റെ അമ്മാവൻ സംസാരിച്ചു തുടങ്ങി. അവൻ നമ്മൾ രണ്ടു വീട്ടുകാരെ മാത്രമല്ല ചതിച്ചത്. വര്ഷങ്ങളായി ഞങ്ങളുടെ കുടുംബവുമായി ശത്രുതയിലുള്ള ദിനകരന്റെ മകളുടെ കൂടെയാണ്. ആരും സമ്മതിക്കില്ല എന്ന് ഉറപ്പുള്ളതിനാലാവണം അവർ ആരോടും ഒന്നും പറയാതിരിരുന്നത്. അത് മാത്രമല്ല ഇന്ന് അവളുടെയും വിവാഹം നടത്തേണ്ടുന്ന ദിവസം ആണ്, ആ നിങ്ങളെ പോലെ  ചെറുക്കന്റെ വീട്ടുകാരെ കൂടി ചതിച്ചിട്ടാണ് അവർ പോയത്. അതുകൊണ്ട് നിങ്ങളുടെ അതേ അവസ്ഥ തന്നെ ആയിരിക്കും ഇപ്പോൾ ആ ചെറുക്കന്റെ വീട്ടിൽ. ഞാൻ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ നിങ്ങൾക് സമ്മതമാണെങ്കിൽ നമുക്ക് ആ ചെറുക്കന്റെ വീട്ടുകാരുമായി ഒന്ന് കോൺടാക്ട് ചെയ്യാം, പറഞ്ഞ സമയത്തിന് വിവാഹം നടത്തുകയും ചെയ്യാം. ""

""ശേഖരേട്ടാ, അത് നല്ലൊരു കാര്യമല്ലേ എന്നാൽ നമുക്ക് അങ്ങനെ ചെയ്താലോ"" വാസുദേവൻ ചോദിച്ചു.

""അതെന്നെ, നമുക്ക് ഒന്ന് അന്വേഷിക്കാം ശേഖരേട്ടാ..""ഗായത്രിയും അത് ശരി വച്ചു.

""ഹ്മ്മ്, നോക്കാം. ""

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""നോക്ക് സ്വാദിക തന്റെ പൂർണ സമ്മതത്തോടെ ആണോ ഈ കല്യാണം തീരുമാനിച്ചത്.തുറന്നു പറഞ്ഞോളൂ. ""

""അല്ല, എനിക് മറ്റൊരാളെ ഇഷ്ടമാണ്,പേര് വരുൺ അച്ഛനും അതറിയാം  ഞങ്ങളെക്കാൾ സാമ്പത്തികമായി താഴ്ന്ന ഒരു കുടുംബമാണ് അവന്റേത് അത് കൊണ്ട് അച്ഛൻ സമ്മതിക്കുന്നില്ല. അതുകൊണ്ടാണ് അച്ഛൻ പെട്ടന്ന് തന്നെ ഈ വിവാഹം ആലോചിച്ചത്. ഞാൻ വരുണുമായി എന്നെന്നേക്കുമായി പിരിയാൻ. അവനില്ലാത്ത ജീവിതം എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല. എന്നേ സഹായിക്കണം ""എന്ന് തൊഴുകൈയോടെ പറഞ്ഞു കരഞ്ഞു അവൾ നിലത്തേക് ഇരുന്നു.

""അയ്യേ എന്തായിത്, നിന്റെ ഇഷ്ടമില്ലാതെ ആരും ഇവിടെ നിന്റെ വിവാഹം നടത്തില്ല. ഇത് ഞാൻ തരുന്ന വാക്കാണ്. നിനക്ക് നിന്റെ വരുണിനെ തന്നെ കിട്ടും ""എന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ കൈപിടിച്ചു  റൂമിനു പുറത്തേക് പോയി.

അവിടെ എല്ലാവരും ഉണ്ടായിരുന്നു ആദിയുടെ വീട്ടുകാരും സ്വാധികയുടെ വീട്ടുകാരും.

""അങ്കിൾ, അങ്കിൾ അല്ലേ പറഞ്ഞെ ഇവൾക്ക് കല്യാണത്തിന് പൂർണ സമ്മതമാണെന്ന്, എന്നിട്ടിപ്പോ ഞാൻ സംസാരിച്ചപ്പോൾ അങ്ങനെയല്ലല്ലോ അവൾ പറഞ്ഞത്, അവൾ മറ്റൊരാളുമായി ഇഷ്ടത്തിലാണെന്നാണ്. ""

""മോനെ അത്.. ""അയാൾ സ്വദികയെ തുറിച്ചു നോക്കി.

""അവളെ നോക്കിപേടിപ്പിക്കണ്ട, എന്തിനാ അങ്കിൾ ഇഷ്‍ടമില്ലാത്ത ഒരു ബന്ധത്തിന് നിർബന്ധിക്കുന്നത്, അവളെ അവൾക് ഇഷ്ടപ്പെട്ട ആളിന്റെ കൂടെ ജീവിക്കാൻ സമ്മതിച്ചൂടെ, പണം വരും പോകും, അതാണോ വല്യ കാര്യം, മകൾ ഏറ്റവും കൂടുതൽ സന്തോഷമായിട്ട് ജീവിക്കുന്നിടതല്ലേ അവൾ ജീവിക്കേണ്ടത്, ഇഷ്ടമില്ലാതെ എന്നേ വിവാഹം ചെയ്തു എന്തിനാ അവളുടെ ജീവിതം നശിപ്പിക്കുന്നെ. അവനെ പറ്റി നന്നായി അന്വേഷിച്ചിട്ടു ആ വിവാഹം നടത്തിക്കൊടുക്ക്, നിങ്ങൾ മകളുടെ സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്. വരുണിന്റെ കൂടെ അവൾ സന്തോഷവതിയായിരിക്കും. ""

""മോനെ,നീ എന്റെ കണ്ണ് തുറപ്പിച്ചു അവളുടെ ആഗ്രഹം പോലെ അവൾക്കിഷ്ടപ്പെട്ട ആളിന്റെ കൂടെ ജീവിച്ചോട്ടെ അവൾ. ""അയാൾ നിറകണ്ണുകളോടെ പറഞ്ഞു.

ഇത് കെട്ടു സ്വാദികയുടെ കണ്ണ് നിറഞ്ഞു അവൾ ഓടിവന്നു അച്ഛനെ കെട്ടിപിടിച്ചു, എന്നിട്ട് നന്ദിയോടെ ആദിയെ നോക്കി.
അവൻ അവളെ നോക്കി പുഞ്ചിരിയോടെ കണ്ണ് ചിമ്മി.
അപ്പോഴാണ് ആദിയുടെ ചെറിയച്ഛൻ അങ്ങോട്ടേക്ക് വരുന്നത്.

""മാധവേട്ടാ... ""

""എന്താഡാ ""

""അത് എനിക്കിപ്പോൾ ഒരു കാൾ വന്നിരുന്നു. ദീക്ഷിത ഒളിച്ചോടിപ്പോയത് മറ്റൊരു പെൺകുട്ടിയെ കല്യാണം ആലോചിച്ച ചെറുക്കനുമായിട്ടാണ്, ഇന്നായിരുന്നു അവരുടെ വിവാഹം നടക്കേണ്ടത് നമ്മുടെ ഇവിടത്തെ അതേ മുഹൂർത്തത്തിൽ. ഇപ്പോൾ അവിടെയും കല്യാണം മുടങ്ങിയിരിക്കുകയാണ്, . ആ കുട്ടിയുടെ വീട്ടുകാർ ആകെ തളർന്നിരിക്കുകയാണ്,ആദിയുടെ പോലെയുള്ള ജാതകം ആണ് ആ കുട്ടിയുടേത്, ഇപ്പോൾ നടന്നില്ലേൽ പിന്നെ കുറെ വർഷം കഴിയും. അതുകൊണ്ട് സമ്മതമാണെങ്കിൽ ആ കുട്ടിയെ ആദിത്യനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചാലോ. നിങ്ങളോടൊക്കെ ആലോചിച്ചിട്ട് മറുപടി പറയാം എന്നാണ് ഞാൻ പറഞ്ഞത്. ""

""അവരെ പറ്റി ഒന്ന് അന്വേഷിക്കണ്ടേ  അല്ലാതേ പെട്ടന്ന് എങ്ങനെയാ. "" മാധവൻ പറഞ്ഞു.

""നമ്മുടെ കളപ്പുരയ്ക്കൽ ഭാസ്കരൻ ഇല്ലേ ആ ജ്വല്ലറി നടത്തുന്നത്, അയാളുടെ വീടിനടുത്താണ്, ഞാൻ വിളിച്ചു അന്വേഷിച്ചു നല്ല തറവാട്ടുകാരാ, ചന്ദ്രോത് എന്നാണ് തറവാട്ട് പേര്, കുട്ടി ഇപ്പോൾ ഡിഗ്രി തേർഡ് ഇയർ പഠിക്കുന്നു. നല്ല കുട്ടിയാണെന്നാണ് പറഞ്ഞെ.അച്ഛൻ,  അമ്മ, ഒരു ചേച്ചിഉണ്ട് കല്യാണം കഴിഞ്ഞു ഇപ്പോൾ വിദേശത്താണ്. കുട്ടിയുടെ ഫോട്ടോ എനിക്ക് അയച്ചു തന്നിട്ടുണ്ട്. ""എന്നു പറന്നു കൊണ്ട് അയാൾ ഫോട്ടോ എല്ലാർക്കും കാണിച്ചു കൊടുത്തു.

""നോക്കട്ടെ, നല്ല ഐശ്വര്യമുള്ള കുട്ടി നോക്ക് മാധവേട്ട ""ശ്രീയാണ് പറഞ്ഞത്.

മാധവൻ ഫോട്ടോ നോക്കി അയാളുടെ  മുഖത്തു ഒരു പുഞ്ചിരി വിടർന്നു പിന്നെ  ആദിയുടെ മുഖത്തേക് നോക്കി.

അവൻ ഇതൊന്നും ശ്രെദ്ദിക്കാത്ത മട്ടിൽ ഇരിക്കയായിരുന്നു.

""മോനെ നീ കുട്ടിയെ നോക്കെടാ"" അമ്മ അവന്റെ തോളിൽ കൈ വച്ചു പറഞ്ഞു.

ഒ""രിക്കൽ നിങ്ങള് പറഞ്ഞിട്ട് ഞാൻ ഒരുത്തിയെ നോക്കിയതാ, ഇനി ഞാൻ ഇതിനു തയ്യാറല്ല. ""

""മോനെ, നീ ഇപ്പോൾ മനസുവച്ചാൽ പാവപ്പെട്ട ഒരു കുട്ടിക്ക് ജീവിതം കൊടുക്കാൻ പറ്റും, ചിലപ്പോ ദൈവം വിധിച്ചത് ഇതായിരിക്കും. ""

""ഇതൊക്കെ തീരുമാനിച്ചത് എന്റെ ഇഷ്ടത്തിനല്ലലോ, ഒക്കെ നിങ്ങളുടെ തീരുമാനം ആയിരുന്നില്ലേ എന്നിട്ടിപ്പോ ന്തായി.""  എന്ന് പറഞ്ഞു കൊണ്ട് അവൻ മുകളിലേക്കു കയറിപ്പോയി.അത് കണ്ടു മാധവൻ നവീന്റെ മുഖത്തേക് ദയനീയമായി നോക്കി. അവൻ കണ്ണടച്ച് ഒന്നുമില്ലെന്ന് കാണിച്ചു ആദിയുടെ പിന്നാലെ പോയി.
ബെഡിന്റെ ഹെഡ് ബോഡിൽ ചാരി കിടക്കുകയായിരുന്നു ആദി. നവീൻ അപ്പോൾ അവിടേക്കു വന്നു.

""എടാ ആദി. ""

""ഹ്മ്മ്.. ""

""പാവം ആ കുട്ടി ഇപ്പോൾ ഒരുപാട് വിഷമത്തിൽ ആയിരിക്കും, ഒരുപാട് ആഗ്രഹിച്ച കല്യാണം മുടങ്ങി. നീയും അതേ സിറ്റുവേഷൻ ഇൽ ആണ് എന്നാലും അതൊരു പെൺകുട്ടി അല്ലേടാ, നീ കാരണം അവൾക്കൊരു ജീവിതം കിട്ടുകയാണെങ്കിൽ കിട്ടിക്കോട്ടെന്നെ. ""

""ഡാ, മടുത്തെടാ, പെണ്ണെന്ന വർഗത്തെ വിശ്വസിക്കാൻ കൊള്ളില്ല  ""

""എന്ന് വച്ചു നീ നിന്റെ അമ്മയെ സ്നേഹിക്കുന്നില്ലേ ലച്ചുനെ സ്നേഹിക്കുന്നില്ലേ. ""

""അതുപോലെയാണോ ഇത്. ഞാൻ ഒന്ന് കണ്ടിട്ട് പോലും ഇല്ല അവളെ. ""

""താഴത്തു നിന്നു നിനക്ക് ഫോട്ടോ കാണിച്ചു തന്നതല്ലേ നീ നോക്കാഞ്ഞിട്ടല്ലേ"" അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

ഒരു തുറിച്ചു നോട്ടമായിരുന്നു ആദിയുടെ മറുപടി.

""ഡാ ചിലപ്പോൾ ദീക്ഷിതയും നിന്റെ പഴയ തീർത്ഥ യും ഒക്കെ പോയത് ഇവൾ നിന്റെ ജീവിതത്തിലേക്ക് വരാൻ വേണ്ടിയാണെങ്കിലോ, അച്ചൻ പറഞ്ഞത് പോലെ നിനക്ക് വിധിച്ചത് ഇതായിരിക്കും. ""

""എന്താണെന്നു വച്ചാൽ കാണിക്ക്. ""

""അപ്പൊ നിനക്ക് സമ്മതമാണെന്ന് ഞാൻ പറയട്ടെ. ""

അവൻ ഒന്നും മിണ്ടിയില്ല. നവി അവന്റെ തോളിൽ കൈ വച്ചു എന്നിട്ട് പറഞ്ഞു ""ഞാൻ എല്ലാരോടും പറയാൻ പോവുകയാ നിനക്ക് സമ്മതമാണെന്ന്. "" അതും പറഞ്ഞു അവൻ അവിടെ നിന്നു പോയി.

""അമ്മേ അച്ഛാ ആദിക് സമ്മതമാണ്. ""

ഇത് കേട്ടു എല്ലാവരുടെയും മുഖം സന്തോഷത്താൽ  ശോഭിച്ചു.

""എന്നാൽ ഞാൻ അവരോട് വിളിച്ചു പറയട്ടെ സമ്മതമാണെന്ന്""  ചെറിയച്ഛൻ ചോദിച്ചു.

""നീ വിളിച്ചു പറ, എനിക്കും അവരോട് സംസാരിക്കണം"" മാധവൻ പറഞ്ഞു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ശേഖരനളിയോ അവർ ഇപ്പോൾ വിളിച്ചിരുന്നു അവർക്ക് സമ്മതമാണെന്ന്. ""

""ആണോ, ""സന്തോഷം കൊണ്ടായാൾ ചോദിച്ചു.

""അതേ.. ""

എല്ലാർക്കും ഒരുപാട് സന്തോഷമായി.

""അല്ല ചെറുക്കനെന്താ ചെയ്യുന്നേ. ""

""ചെറുക്കൻ പോലീസിൽ ആണ് ഇവിടത്തെ എ സി പി പേര് ആദിത്യൻ""വാസുദേവൻ ആണ് പറഞ്ഞത്.

""എ സി പി ആദിത്യനോ, ചുരുങ്ങിയ കാലയളവു കൊണ്ട് തന്നെ നല്ല പേരെടുത്ത ഓഫീസർ ആണ്, എനിക്കറിയാം ആളെ വളരെ നല്ല സ്വഭാവം ആണ് നമ്മുടെ ആമിക്ക് നന്നായി ചേരും ""-ആമിയുടെ വല്യച്ഛൻ വിശ്വൻ

""ആണോ, ചെറുക്കന്റെ ഫോട്ടോ ഉണ്ടോ വിശ്വേട്ട ""-ഗായു

""അവൻ ഫേമസ് അല്ലേ ഞാൻ കാണിച്ചു തരാം ഫേസ്ബുക് ഇൽ ഉണ്ടാകും. ""-വിശ്വൻ

""ആഹാ സുന്ദരനാണല്ലോ  പറഞ്ഞതുപോലെ ആമി മോൾക് ചേരും"" - ആമിയുടെ അമ്മായി.

""എവിടെ നോക്കട്ടെ ""-ഗായു

""ദേ ശേഖരേട്ടാ നോക്കിക്കേ, നല്ല പയ്യനാ. ""

അയാൾ ഒന്നും മിണ്ടാതെ നിന്നത് കണ്ടു ഗായത്രി ചോദിച്ചു എന്താ ശേഖരേട്ട ഒന്നും മിണ്ടാതെ.

""നമുക്ക് മാത്രം ഇഷ്ടമായാൽ മതിയോ നമ്മുടെ മോളല്ലേ അവന്റെ കൂടെ ജീവിക്കേണ്ടത്. അവൾക് ഇഷ്ടമാകണ്ടേ, പെട്ടന്ന് നമ്മളിങ്ങനെ ഓരോ തീരുമാനമെടുത്തു അവസാനം അവൾ സമ്മതിച്ചില്ലെങ്കിലോ. ഇപ്പോൾ തന്നെ ഒരുപാട് തളർന്നിരിക്കുകയാ എന്റെ കുട്ടി. ""

""അവൾ സമ്മതിക്കില്ലേ ശേഖരേട്ടാ നമ്മുടെ മോളല്ലേ അവൾ നമ്മൾ പറഞ്ഞാൽ അവൾ കേൾക്കില്ല"" ഗായത്രി വേദനയോടെ ചോദിച്ചു.

""ഒരിക്കൽ നമ്മൾ പറഞ്ഞത് അനുസരിച്ചല്ലേ ഇപ്പോൾ അവൾ ഇങ്ങനെയൊരു വേഷം കെട്ടി എല്ലാരുടെയും മുന്നിൽ ഒരു വിഡ്ഢിയായത്. ഇനിയും എന്റെ മോളുടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. അവളുടെ തീരുമാനം പോലെയേ ഈ കല്യാണം നടക്കൂ, അവൾ വേണ്ടാ എന്ന് പറഞ്ഞാൽ പിന്നെ ഒരു മറുവാക്ക് എനിക്കുണ്ടാവില്ല."" എന്ന് പറഞ്ഞു കൊണ്ട് ശേഖരൻ അവളുടെ മുറിയിലേക് പോയി.

തുടരും..
✍️ദക്ഷ ©️

(എന്താവുമോ എന്തോ, ചെക്കനെ അറിഞ്ഞാൽ അവൾ ഉയിര് പോയാലും കല്യാണത്തിന് സമ്മതിക്കുമെന്നു തോന്നുന്നില്ല😒 ആമി സമ്മതിച്ചില്ലെങ്കിൽ അച്ഛനും സമ്മതിക്കില്ല. )

 

❤️നിന്നിലലിയാൻ❤️-10

❤️നിന്നിലലിയാൻ❤️-10

4.6
14279

  ശേഖരൻ റൂമിലെത്തുമ്പോൾ ശിവയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു ആമി. അദ്ദേഹത്തെ കണ്ടതും ശിവ എഴുന്നേൽക്കാൻ ശ്രെമിച്ചു, പക്ഷെ അദ്ദേഹം അവളോട് അവിടെ ഇരിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. എന്നിട്ട് അടുത്തേക് വന്നു ആമിയുടെ തലയിൽ തലോടി. ആരുടെയോ സ്പർശം അറിഞ്ഞു കണ്ണ് തുറന്നതായിരുന്നു ആമി, അച്ഛനെ കണ്ടു അവൾ എഴുന്നേറ്റിരുന്നു. ""അച്ഛേടെ പാറൂസേ...... "" ""ഹ്മ്മ്..... ""അവൾക് സങ്കടം കാരണം വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല. ""അച്ഛേടെ വാവ എന്തിനാ സങ്കടപ്പെടുന്നേ, എന്റെ പാറുക്കുട്ടിക് അച്ഛ ഇല്ലേ. അച്ഛ ഇപ്പൊ മോളോട് ഒരു കാര്യം പറയാനാ വന്നത്. "" അവൾ ഒന്ന