Aksharathalukal

റൂഹിന്റെ സ്വന്തം 20

*💜റൂഹിന്റെ സ്വന്തം 💜*
    part 20 (ചെറിയ part ആണുട്ടാ.)
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*




copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´



"സത്യാണോ... നിന്റെൽ no ഉണ്ടോ... "(ഞാൻ )


ആ അങ്ങനെ അവളെ കയ്യിൽ നിന്ന് no വാങ്ങി ഞാൻ നൗറിക്ക് ഡയൽ ചെയ്ത്.


പക്ഷെ അവൾ മറ്റൊരു call ൽ ആണെന്ന് പറഞ്ഞു.

"ശേ ഈ നമ്പറിലേക്ക് കിട്ടുന്നില്ലല്ലോ.
"(ഞാൻ )


"നമുക്ക് പിന്നെ ട്രൈ ചെയ്യാ കാക്കു... നിങ്ങൾ സ്‌ട്രെങ്തെടുത്ത് വെയ്യാതെ ആകല്ലിട്ടാ..."(ഹംന )


💜❤💜❤💜❤💜❤💜❤💜❤💜❤💜

*നൗറി*

ഞാൻ ഫോൺ റിംങ് കേട്ട് ഓടി ചെന്നപ്പോ സ്കൂളിൽ നിന്നാണ്. Monday തൊട്ട് ജോയിൻ ചെയ്യാൻ പറഞ്ഞു കൊണ്ടായിരുന്നു അവർ വിളിച്ചത്. ആ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടേ എന്ന് ഒരു ഐഡിയ ഇല്ലായിരുന്നു.

അപ്പോഴാണ് മനസിലേക്ക് ഒരു ക്രുസൃതി തോന്നിയത്.

ഞാൻ നലോണം സങ്കടം വരുത്തി ഇക്കാന്റെ അടുത്ത് പോയി ഇരുന്ന്.

അത് പോട്ടെ നെക്സ്റ്റ് ട്രൈ ചെയ്യാ... ന്നൊക്കെ ഇക്ക ഓരോന്ന് പറഞ്ഞു എന്റെ സങ്കടം കണ്ടിട്ട് എന്നെ സമാദാനപ്പെടുത്തുന്നുണ്ട് കാരണം പോലും തിരക്കാതെ എനിക്കാണെങ്കിൽ അത് കേട്ടിട്ട് ചിരി വരുന്നുണ്ട്.


"നൗറി... വിഷമികല്ലടാ... നമുക്ക് അടുത്തത് നോക്കാ..."(ഇക്ക )

"അയനാർക്ക് സങ്കടം."(ഞാൻ )

"അത് നീ എത്ര മറച്ചു വെച്ചാലും നിനക്ക് സങ്കടം ഉണ്ടെന്ന് എനിക്കറിയാം..."(ഇക്ക )

"എന്തിനെനിക്ക് സങ്കടം."(ഞാൻ )

"നിനക്ക് ആ job കിട്ടാത്തതിന്."(ഇക്ക )


"അതിനെനിക്ക് കിട്ടിയല്ലോ ആ job "(ഞാൻ ചിരിച്ചോണ്ട് അത് പറഞ്ഞു ഇക്കാന്റെ കവിളിൽ ഒരു കിസ്സ് കൊടുത്ത് സന്തോഷം കൊണ്ട്.

ഇക്കയാണെങ്കിൽ ഫുൾ ഫ്ലാറ്റ് ആയിട്ടുണ്ട് അത് കിട്ടിയിട്ട്.

"ശ്യേ നാണമില്ലാത്ത വർഗം." 


ഇതെവിടെന്നാ ഒരു ചീഞ്ഞ അശരീരി എന്ന് വെച്ച് ഞാൻ ഇക്കയും നോക്കിയപ്പോ ഉണ്ട് ഒരാൾ ഞങ്ങൾ സംസാരിക്കുന്നത് ഒളിഞ്ഞു നോക്കുന്നു സിനു 


"ഭാര്യയും ഭർത്താവും ആയ ഞങ്ങൾ സംസാരിക്കുന്നത് ഒളിഞ്ഞു കേൾക്കുന്ന നിന്നെക്കാൾ നാണം ഞങ്ങൾക്കുണ്ട്."(ഇക്ക )

അത് കേട്ടപ്പോ ആകെ ചമ്മി നാറിയിട്ടുണ്ട് അവൾ.

"സ്ഥല കാലബോധമില്ലാതെ ഓരോന്നു കാണിച്ചിട്ട് എനിക്കാ കുറ്റം."(സിനു )


"ഇത് നല്ല വർത്താനം എന്റെ വീട്ടിൽ സോഫയിൽ ഇരുന്നോണ്ട് എന്റെ പെണ്ണ് എന്റെ കവിളിൽ മുത്തം തന്നതിന് നിനക്കിപ്പോ ന്താ... നിനക്ക് വേണെങ്കിൽ നിനക്കും ഒന്ന് തരും അവൾ "(ഇക്ക )


"നൗറിയെ അവൾക്കും ഒന്ന് കൊടുത്താണ്ടി ട്ടാ..."(ഇക്ക)


"എനിക്കൊന്നും വേണ്ട..." എന്ന് പറഞ്ഞു കലിതുള്ളിയവൾ പോയി.


"അല്ലെങ്കിലും എന്റെ ഒന്നും അവൾക്ക് വേണ്ടി വരില്ല. നിങ്ങളാണ് കൊടുക്കുന്നെങ്കിൽ അവൾ വാങ്ങിക്കും."(ഞാൻ ഇക്കയെ ഒന്ന് ചെരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.)


"എന്നാ അവൾക്കൊരു കിസ്സ് കൊടുക്കാലെ... വെറുതെ സങ്കടപ്പെട്ട് കാണും അവൾ. (ഇക്ക)

"എങ്കിൽ നിങ്ങളെ ഞാൻ കൊല്ലും." ( എന്ന് പറഞ്ഞു ഞാൻ ഇക്കാന്റെ കഴുത്തിൽ പിടിച്ചു.


"പെണ്ണെ വിടെടി കൈ.. അല്ലെങ്കിൽ നീ ഇപ്പൊ തന്നെ വിധവ ആകും ഞാൻ പറഞ്ഞില്ലാന്നു വേണ്ട... വിട്ടോ..."(ഇക്ക )


"മം അങ്ങനെ വഴിക്ക് വാ..." എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് പോയി.


*~~~~~~~~~~~~~~~~~~~~~~~~~~*

ദിവസങ്ങൾ പിന്നിട്ടു ആ സിനുവിനെ കൊണ്ടുള്ള എടങ്കേറല്ലാതെ വേറൊരു കുഴപ്പവും ഇല്ല. ഒരു പെൺകുട്ടി കിട്ടാവുന്നതിൽ വെച്ച് ഏറ്റവും സുന്ദരമായ ജീവിതം. മനസ്സ് വായിച്ചെടുക്കാൻ കഴിയുന്ന ഭർത്താവ് രണ്ട് അനിയത്തമാർ ഉമ്മാ എല്ലാവരും സ്നേഹം കൊണ്ട് പൊതിയുകയാണ്. ഇക്കയും ആ കുടുംബവുമായി ഞാൻ കൂടുതൽ അടുത്ത്.


ഇപ്പൊ ഒരേ ഒരു പ്രാർത്ഥന ഒള്ളൂ ഈ സന്തോഷം എന്നിൽ നിന്ന് തട്ടികളയല്ലേ എന്ന്.

അവൾ ഇടക്കൊന്ന് ചൊറിയാൻ വരും ഇക്ക തിരിച്ചു മാന്താൻ തുടക്കുമ്പോൾ അവളുടെ ചൊറിച്ചിൽ നിൽക്കും. ഹാദിയും ഹാനിയും അവൾക്കിട്ട് നല്ലോണം ഇക്കയെ എരിപിരി കൂട്ടാറുണ്ട്..

ഞാനാ ഭക്ഷണം ഉണ്ടാക്കി എന്നറിയുമ്പോ കഴിക്കാതെ എണീറ്റു പോകലും വിശക്കുമ്പോ ഒറ്റക്ക് വന്നു എടുത്ത് കഴിക്കലും ഇപ്പൊ അവൾക് സ്ഥിരം ഏർപാടാണ്


ഇന്നാണ് എനിക്ക് സ്കൂളിൽ ജോയിൻ ചെയ്യാനുള്ള ദിനം രാവിലെ എണീറ്റു ഇക്കയെ കുത്തിപ്പൊക്കി പള്ളിയിൽ പറഞ്ഞു വിട്ട്...

ഞാൻ കിച്ചണിൽ ചെന്ന് അല്ലറചില്ലറ സഹായങ്ങൾ ഒക്കെ ചെയ്ത് കൊടുത്തു.

പണിയൊക്കെ കഴിഞ്ഞിട്ട് ചായയും കുടിച്ചു ഞാൻ റൂമിലേക്ക് പോയി റെഡിയാവാൻ. അപ്പൊ മ്മളെ കെട്ടിയോൻ ഭയങ്കര ഒരുകത്തിലാണ്.


"ഇക്ക എങ്ങോട്ടാ... കമ്പനിയിലേക്ക് ആണോ."(ഞാൻ )


"അല്ല... ഞാൻ സ്റ്റൈറ്റിലേക്കാണ് കുറച്ച് പണിയുണ്ട്. പോകുന്ന വഴിക്ക് നിന്നെ ഡ്രോപ്പ് ചെയ്യാ..."(ഇക്ക )


"ഹാ എന്നാ ഒരു അഞ്ചു മിനിറ്റ് ഞാൻ ഒന്ന് റെഡിയാവട്ടെ."(ഞാൻ )

"ആ വേഗം റെഡിയായിക്കോ.പിന്നെ ഈവെനിംഗ് ഞാൻ വരില്ല നിന്നെ കൊണ്ട് വരാൻ. നീ എങ്ങനെ വരിക .."(ഇക്ക )


"അത് ഞാൻ ബസിന് വന്നൊണ്ട്."(ഞാൻ )


"ആ സൂക്ഷിച്ചു വരണം ട്ടോ... പിന്നെ ഞാൻ തിരിച്ചത്താൻ വൈകും ചിലപ്പോ നാളെ മോർണിംഗ് എത്തൊള്ളൂ... പിന്നെ സൈറ്റ് ഒരു വന്നപ്രേദേശത്താണ് ഫോൺ കിട്ടാൻ പാടാണ് അപ്പൊ നീ കിട്ടുന്നില്ലാന്ന് വെച്ച് ബേജാറാവണ്ട."(ഇക്ക )


"അതൊക്കെ ഒക്കേ...." എന്ന് പറഞ്ഞു.


വാതിൽക്കെ മറഞ്ഞിരിക്കുന്ന സിനുവിനെ ആരും കണ്ടില്ല. നൗറിയെ ഒറ്റക്ക് കിട്ടുന്ന അവസരം ഒത്തുവന്നതറിഞ്ഞ അവളുടെ മനസ്സിലും ചുണ്ടിലും ഒരു ക്രൂരചിരി വിരിഞ്ഞു.


തുടരും

സോറിട്ടാ 😔ഇത്തിരി കൂടുതൽ തിരക്കിൽ പെട്ട് പോയി അതാ ലെങ്ത് വളരെ കുറഞ്ഞത് 


റൂഹിന്റെ സ്വന്തം 21

റൂഹിന്റെ സ്വന്തം 21

4.9
7386

*💜റൂഹിന്റെ സ്വന്തം 💜*    part 21By_jifni_     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*കുറച്ചു ദിവസത്തിന് ശേഷം ഞാൻ വന്നിട്ടുണ്ട്.വായിച്ചിട്ട് അഭിപ്രായം പറയിട്ടാ copyright work-This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission              ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´വാതിൽക്കെ മറഞ്ഞിരിക്കുന്ന സിനുവിനെ ആരും കണ്ടില്ല. നൗറിയെ ഒറ്റക്ക് കിട്ടുന്ന അവസരം ഒത്തുവന്നതറിഞ്ഞ അവളുടെ മനസ്സിലും ചുണ്ടിലും ഒരു ക്രൂരചിരി വിരിഞ്ഞു.ഞാൻ റെഡിയായി വന്നപ്പോയെക്കും ഇക്ക താഴേക്ക് ഇറങ്ങിയിരുന്