Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 92

നിരഞ്ജൻറെ സ്വന്തം പാറു  Chapter 92
 
“ഇതുപോലെ same തന്നെയാണ് ഞാൻ നിൻറെ പുറത്തും tattoo ചെയ്തിരിക്കുന്നത്.”
 
അതും പറഞ്ഞ് നിരഞ്ജൻ വീണ്ടും അവളെ കെട്ടിപ്പിടിച്ചു.
 
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗിരി റൂമിൽ കയറി വന്നത്.
 
“നീ എന്താടാ വയ്യാത്ത എൻറെ പെങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുമോ? മാറെടാ അവിടുന്ന്...”
 
അതും പറഞ്ഞു ഗിരി നിരഞ്ജനെ പിടിച്ചു വലിച്ചു പുറത്തേക്കിട്ടു.
 
അതുകേട്ട് മൂന്നു പേരും ചിരിച്ചു പോയി.
 
നിരഞ്ജൻ ഗിരിയെ നോക്കി ചോദിച്ചു.
 
“നീ എപ്പോൾ വന്നു.”
 
“ഞാൻ കാലത്തെ വന്നു. ഞാൻ മാത്രമല്ല നികേതും ഹരിയും ഇന്നലെ രാത്രി തന്നെ എത്തി.”
 
“എന്നിട്ട് അവരെ എവിടെ? ഞാൻ കണ്ടില്ലല്ലോ?”
 
“ഓ… ഞങ്ങള് നിന്നെ കാണാൻ അല്ല വന്നത്.”
 
“പിന്നെ?”
 
നിരഞ്ജൻ മനസ്സിലാകാത്ത പോലെ ചോദിച്ചു.
 
“അതോ ഞങ്ങൾ വന്നത് ജൂനിയർ നിരഞ്ജൻമാരെ കാണാനാണ്.”
 
അതുകേട്ട് നിരഞ്ജൻറെയും പാറുവിൻറെയും ചുണ്ടുകളിൽ പുഞ്ചിരി സ്ഥാനം പിടിച്ചു.
 
അതും പറഞ്ഞ് ഗിരി നിരഞ്ജൻ ഇരുന്ന സ്ഥലത്ത് കയറി ഇരുന്നു.
 
“പാറു ബെറ്റർ ആയല്ലോ? ഇനി അങ്ങോട്ട് പാറുവായാണോ മായയാണോ ജീവിക്കാൻ പോകുന്നത്?”
 
ഗിരി കുസൃതിയോടെ ചോദിച്ചു.
 
“രണ്ടും വേണം കുറച്ചു നാളത്തേക്കെങ്കിലും.”
 
പാറു എന്തോ ആലോചിച്ചു പറഞ്ഞു.
 
“ഇതെല്ലാം കഴിഞ്ഞാൽ അവൾ പിന്നെ Mrs. Niranjan Menon ആകും പിന്നെ എല്ലാം ശുഭം.”
 
നിരഞ്ജൻ കൂട്ടിച്ചേർത്തു.
 
“ഉം... ശരിയാണ്… ആ സൂര്യനും കിരണും ഇതു വരെ പുറത്തു വന്നിട്ടില്ല.”
 
ഗിരി പറഞ്ഞു.
 
“സാരമില്ല. അവരെ ഞാൻ കൊണ്ടു വരാം പുറത്ത്. സമയമാവട്ടെ…”
 
“നീ ഇവിടെ ഉണ്ടല്ലോ? ഞാനൊന്നു ഫ്ലാറ്റിൽ പോയി വരാം.
അവിടെ ഒന്ന് സെറ്റ് ചെയ്യണം.
മാഡം കുറച്ചു നാൾ അവിടെ ഉണ്ടാകും.”
 
“എന്നാൽ നീ പോയി വായോ.”
 
ഗിരി നിരഞ്ജനോട് പറഞ്ഞു.
 
നിരഞ്ജൻ ഗിരിയെ ചാരിയിരിക്കുന്ന പാറുവിനെ നെറുകയിൽ ചുംബിക്കുമ്പോൾ ആണ് സീനിയർ ഡോക്ടറും നഴ്സുമാരും അകത്തേക്ക് കയറി വന്നത്.
 
അവർക്ക് ആ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.
 
ഗിരി നിരഞ്ജൻ എപ്പോഴും ഇരിക്കുന്ന സ്ഥലത്ത് ഇരിക്കുന്നു.
 
പാറു ഗിരിയുടെ മേൽ ചാരി ഇരിക്കുന്നു.
 
നിരഞ്ജൻ പാറുവിനെ നെറ്റിയിൽ ചുംബിക്കുന്നു.
 
എന്നാൽ ഡോക്ടറിനെ കണ്ടു ആർക്കും പരിഭ്രമം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
 
നിരഞ്ജൻ നോക്കിയപ്പോൾ എല്ലാവരും അവരെ തന്നെ നോക്കി നിൽക്കുന്നു.
 
 അത് കണ്ടു നിരഞ്ജൻ പറഞ്ഞു.
 
“You all talk to Giri. Let me go and will be back soon.”
 
“Paru take care.”
 
അതുകേട്ട് പാറുവും ഗിരിയും തലയാട്ടി ചിരിച്ചു.
 
നിരഞ്ജൻ റൂമിൽ നിന്നും പോയതും ഹെഡ് ഡോക്ടർ ഗിരിയെ വിഷ് ചെയ്തു.
 
 പിന്നെ കുറച്ചു സമയം സംസാരിച്ചു. ബാക്കിയുള്ളവർ അവിടെത്തന്നെ നിന്നു.
 
തന്നോട് കളിച്ചും ചിരിച്ചും നിൽക്കുന്ന ഗിരി വളരെ പെട്ടെന്നാണ് ഗൗരവത്തിൻറെ മുഖം മൂടി എടുത്തണിഞ്ഞത്.
 
അവർ പോകും മുൻപ് തന്നെ പല ഡിപ്പാർട്ട്മെൻറ് ഹെഡ്ഡ്സും ഗിരി വന്നതറിഞ്ഞ് കാണാൻ വന്നിരുന്നു.
 
 പാറുവിന് ഒരു ഉപദ്രവവും ഇല്ലാത്ത വിധത്തിൽ തന്നെ ഗിരി എല്ലാവരെയും ഹാൻഡിൽ ചെയ്തു. 
 
അവളെ തനിച്ച് ഇരുത്തി ഒരു നിമിഷം പോലും മാറി നിൽക്കാൻ അവൻ തയ്യാറായിരുന്നില്ല. അതാണ് അവൻ എല്ലാവരെയും പാറുവിൻറെ റൂമിലോട്ടു വിളിച്ചത്.
 
എന്നാൽ പുറത്തു പോയ നഴ്സുമാർ പരസ്പരം ചോദിച്ചു.
 
“ശരിക്കും പറഞ്ഞാൽ ഈ മാഡം ആരാണ്?
 
മാഡത്തിനെ ഇവിടെ കൊണ്ടു വന്നതിനു ശേഷം നിരഞ്ജൻ സാർ ഒരു മിനിട്ട് പോലും അവരെ തനിച്ചാക്കിയിട്ടില്ല.
ഇപ്പോൾ നിരഞ്ജൻ സാർ പുറത്തു പോയതും ഗിരി സാർ ആസ്ഥാനത്ത് തന്നെ ഇരിക്കുന്നു.”
 
അതുകേട്ട് വേറെ ഒരു നഴ്സു പറഞ്ഞു.
 
“നിരഞ്ജൻ സാർ എന്നും ഈ മാഡത്തിനൊപ്പമാണ് കിടക്കുന്നത്. അതുകൊണ്ട് ഞാൻ കരുതി അവർ ലവേഴ്സ് ആകുമെന്ന്. പക്ഷേ ഇപ്പോൾ...”
 
“അതുപോലെ ഭരതൻ സാർ വന്നാലും അവരെ വല്ലാതെ കെയർ ചെയ്യുന്നത് കാണാം."
 
“മാഡത്തിനെ ഹോസ്പിറ്റലിൽ കൊണ്ടു വന്ന ദിവസം നിരഞ്ജൻ സാറിനോടൊപ്പം ഭരതൻ സാറും നികേത് സാറും ആണ് ഉണ്ടായിരുന്നത്. മൂന്നു പേരുടെയും മുഖത്ത് ഒരു തുള്ളി രക്തം പോലും ഇല്ലായിരുന്നു. ഒന്ന് കാണണമായിരുന്നു അന്നത്തെ അവരുടെ സിറ്റുവേഷൻ.
 
ഈ മേഡം ആരായാലും, മേലേടത്ത് തറവാട്ടിലെ ആണുങ്ങൾ എല്ലാവരും ഒരുപോലെ കാണുന്ന ഇവൾ ആരാണാവോ?
 
എന്തായാലും അവൾ ഭാഗ്യവതിയാണ്.”
 
“നിരഞ്ജൻ സാർ അവളെ നോക്കുന്നത് കാണണം. കൊതിയായി പോവും. അതു 
 
മാത്രമല്ല, ഹെഡ് ഡോക്ടർക്ക് സ്പെഷ്യൽ ഓർഡർ ആണ്, മൂന്നു പ്രാവശ്യമെങ്കിലും മാഡത്തെ daily നോക്കി എന്തെങ്കിലുമുണ്ടെങ്കിൽ ഗിരി സാറിനെ inform ചെയ്യണമെന്നത്. 
 
ഗിരി സാർ ഇതു പോലെ ഇൻസ്ട്രക്ഷൻ ഒന്നും നിരഞ്ജൻ സാർ ഹോസ്പിറ്റലിൽ കിടന്ന സമയത്ത് പോലും കൊടുത്തിട്ടില്ല.”
 
‘എല്ലാവരും ഒരു പോലെ നോക്കുന്നത് കൊണ്ട് എനിക്ക് ഒരു സംശയം”
 
വേറെ ഒരു നഴ്സു പറഞ്ഞു.
 
“ഈ മേഡം ചിലപ്പോൾ ഇവരുടെ സിസ്റ്റർ ആയിരിക്കും.”
 
അതുകേട്ട് ഹെഡ് നേഴ്സ് പറഞ്ഞു.
 
“സിസ്റ്റർ ആകാൻ വഴിയില്ല. കാരണം അവർക്ക് ഒരു സിസ്റ്ററെ ഉള്ളൂ. Dr. നിഹാരിക ചന്ദ്രദാസ് എന്നാണ് അവരുടെ പേര്. ഡൽഹിയിലെ ഹോസ്പിറ്റലിലാണ് അവർ വർക്ക് ചെയ്യുന്നത്. ഹസ്ബൻഡ് ചന്ദ്രദാസ് ഐപിഎസുകാരൻ ആണ്. അയാളും ഡൽഹിയിൽ തന്നെയാണ്.”
 
“അത് ശരി അങ്ങനെയാണെങ്കിൽ പിന്നെ ഈ മാഡം ആരാണ്?”
 
എല്ലാവർക്കും ആൻസർ ഇല്ലാത്ത ഒരു ക്വസ്റ്റ്യൻ ആയി മാറി പാറു എന്ന് പാർവണ മേനോൻ.
 
“ഈ മേഡത്തിൻറെ പേരല്ലേ അന്ന് ന്യൂസിൽ വന്നത്? സാറിൻറെ വിവാഹം കഴിഞ്ഞെന്നും പറഞ്ഞു.”
 
“എന്നാൽ അവർ ആരും സമ്മതിച്ചില്ലല്ലോ? മാത്രമല്ല അവരുടെ കഴുത്തിൽ ഒരു diamond pendent മാത്രമേയുള്ളൂ. താലി ഒന്നും കണ്ടില്ല.”
 
“മാത്രമല്ല Miss Parvena എന്നാണ് ഹോസ്പിറ്റലിൽ പറഞ്ഞിരിക്കുന്നത്.”
 
അവരുടെ സംസാരം അങ്ങനെ എവിടെയും എത്താതെ നീണ്ടു പോയി.
 
ഗിരി എല്ലാവരോടും സംസാരിക്കുന്നതിനിടയിൽ പാറു ഉറക്കം തൂങ്ങുന്നത് കണ്ടു അവൻ അവളെ തൻറെ നെഞ്ചിൽ പിടിച്ചു കിടത്തി. അവൾ കംഫർട്ടബിളായി ഉറങ്ങുന്നത് കണ്ട് അവൻ ചിരിച്ചു.
 
ബാക്കി മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും പാറു മെല്ലെ എഴുന്നേറ്റു.
 
നിരഞ്ജനും ഭരതനും ഹരിയും നികേതും മക്കളും റൂമിൽ ഉണ്ടായിരുന്നു.
 
ഹരിയും നികേതും മക്കളെ രണ്ടുപേരെയും കയ്യിൽ പിടിച്ച് ഇരിപ്പുണ്ട്.
 
അവരെ എല്ലാവരെയും കണ്ടു പാറു മെല്ലെ എഴുന്നേറ്റു.
 
നിരഞ്ജൻ വേഗം വന്ന് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
 
ഗിരി മെല്ലെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
 
പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.
 
“എൻറെ പാറു ഇതെന്തു ഉറക്കമാണ്. കാൽ എല്ലാം തരിച്ചു.”
 
അതു കേട്ട് എല്ലാവരും ചിരിച്ചു.
 
പാറു ചമ്മിയ പോലെ എല്ലാവരെയും ഒന്നു നോക്കി. പിന്നെ നിരഞ്ജനയും.
 
അവൻ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു.
മകളെ അവളുടെ സൈഡിൽ വച്ചു കൊടുത്തു. 
 
അവൾ അവരുമായി കളിക്കുകയായിരുന്നു എങ്കിലും മനസ്സിൽ ആലോചിച്ചു.
 
സാധാരണ പെണ്ണുങ്ങൾ വേറെ ഒരാളുടെ തോളിൽ ചാരി കിടക്കുന്നത് കണ്ടാൽ ഒരു അടി ഉറപ്പാണ്. ഇവിടെ ഇതൊന്നും ആരെയും ബാധിക്കുന്ന കൂടിയില്ല ഇല്ല.
 
ഇരുട്ട് വീണു തുടങ്ങിയതും എല്ലാവരും പോകാൻ തയ്യാറായി.
 
മക്കൾക്ക് വിശന്നു തുടങ്ങിയിരുന്നു.
 
 അവർ രണ്ടുപേരും പാറുവിൻറെ മാറിലേക്ക് കയറാൻ തുടങ്ങിയതും ഭരതനും നികേതും വേഗം അവരെ പിടിച്ചെടുത്തു.
 
അതുകണ്ട നിരഞ്ജൻ ചിരിയോടെ പറഞ്ഞു.
 
“ഇതാണല്ലേ എൻറെ പാറു 7 മണി ആകുമ്പോൾ വീട്ടിൽ പോകണം എന്ന് വാശി പിടിക്കുന്നതിന് അർത്ഥം.”
 
അപ്പോഴാണ് എല്ലാവരും അതിനെപ്പറ്റി ആലോചിച്ചത്. 
 
എല്ലാവരിലും സങ്കടം വരുത്തുന്നതായിരുന്നു അത്.
 
അതു മനസ്സിലാക്കി പാറു നിരഞ്ജ്നോട് ചോദിച്ചു.
 
“ഹോ... ഇത്ര പെട്ടെന്ന് കണ്ടു പിടിച്ചു കളഞ്ഞല്ലോ?”
 
“അതൊക്കെ കഴിഞ്ഞില്ലേ... നന്നായി വിശക്കും മുൻപ് ഇവരെ വേഗം കൊണ്ടു പോകു.’
 
അത് കേട്ട് എല്ലാവരും ഇറങ്ങി. നാളെ flatൽ കാണാം എന്ന് പറഞ്ഞു എല്ലാവരും തിരിച്ചു പോയി.
 
പിന്നെയും നിരഞ്ജനും പാറുവും മാത്രമായി.
 
എല്ലാവരും പോയപ്പോൾ നിരഞ്ജനോട് പാറു ചോദിച്ചു.
 
“ഞാനന്നു പറഞ്ഞതല്ലേ എന്നെ സമയത്തിന് വീട്ടിൽ വിട്ടില്ലെങ്കിൽ ഒരിക്കൽ സങ്കടപ്പെടേണ്ടി വരും എന്ന്?”
 
അതുകേട്ട് നിരഞ്ജൻ അവൾക്ക് അടുത്തു വന്നിരുന്നു പറഞ്ഞു.
 
“മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ വേണം പറയാൻ. riddles പറഞ്ഞാൽ ഇതാണ് അവസ്ഥ. പോട്ടെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. നമ്മുടെ മക്കൾ അല്ലേ. അവർ സ്ട്രോങ്ങ് ആണ്.”
 
“അല്ല ഒരു കാര്യം ചോദിക്കാൻ മറന്നു പോയി.”
 
നിരഞ്ജൻ അവളെ നോക്കി ചോദിച്ചു.
 
“മക്കൾക്കൊപ്പം ഇരുന്ന് കളിക്കുമ്പോഴും എന്തായിരുന്നു ആലോചിച്ച് കൂട്ടിയിരുന്നത്?”
 
“ഓ... മറ്റൊന്നുമല്ല. ചോദിക്കാൻ വച്ചിരുന്നത് ആയിരുന്നു. മറന്നു പോയി.
ഞാൻ ഗിരിയുടെ തോളിൽ ചാരി ഉറങ്ങുന്നത് കണ്ടു നിരഞ്ജന് ഒന്നും തോന്നിയില്ല?”
 
അതുകേട്ട് പുഞ്ചിരിയോടെ നിരഞ്ജൻ അവളെ നോക്കി പറഞ്ഞു.
 
“നിന്നെ കാണാൻ നല്ല ക്യൂട്ട് ആയിരുന്നു.”
 
അവൻ പറയുന്നതു കേട്ട് പാറു സംശയത്തോടെ നിരഞ്ജൻറെ മുഖത്തേക്ക് നോക്കി. 
 
അവളുടെ സംശയം മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.
 
“എന്തിന്? 
 
എൻറെ ജീവിതത്തിൽ നിന്നെയും മക്കളെയും പോലെ തന്നെയാണ് അവർ നാലുപേരും. 
 
എനിക്ക് നീ അവരോടൊപ്പം കിടന്നുറങ്ങിയാൽ പോലും ഒന്നും സംഭവിക്കില്ല എന്ന് എനിക്കറിയാം. അതിന് ഒരു കാര്യമേ ഉള്ളൂ.
 
Trust...
 
എനിക്ക് നിന്നിലും അവരിലും ഉള്ള ട്രസ്റ്റ്.
 
 അതു കൂടാതെ നിങ്ങൾ തമ്മിലുള്ള ബോണ്ടും.
 
നിഹാരികയോ ശ്രീയോ ചന്ദ്രദാസൊ ഇതിൽ പെടാറില്ല.
 
എന്നാൽ നീ ഞങ്ങളിൽ ഒരാളായി കഴിഞ്ഞിരിക്കുന്നു. അത് നീ ആരാണെന്ന് ഉള്ളതുകൊണ്ടല്ല. നിൻറെ ക്യാരക്ടർ ഞങ്ങളുടെതും ആയി ചേർന്ന് പോകുന്നതു കൊണ്ടാണ്.
 
ഇപ്പോൾ ഇവിടെ ഗിരിക്ക് പകരം ചന്ദ്രദാസ് ആയിരുന്നു എങ്കിൽ ഞാൻ മാത്രമല്ല ഞങ്ങൾക്ക് അഞ്ചു പേർക്കും അത് ദഹിക്കും ആയിരുന്നില്ല. ഞാൻ ഒരു എക്സാമ്പിൾ പറഞ്ഞതാണ്. ചന്ദ്രദാസ് മോശം ആളാണ് എന്നല്ല ഞാൻ പറഞ്ഞതിന് അർത്ഥം.”
 
“എനിക്ക് മനസ്സിലായി. ഇനിയും എക്സ്പ്ലെയിൻ ചെയ്ത് ബുദ്ധിമുട്ടണ്ട.”
 
“നാളെ എല്ലാവരും വീട്ടിലുണ്ടാവും. അത് നിൻറെ കൂടെ സംസാരിച്ചു കുറച്ച് കാര്യങ്ങൾ തീരുമാനമെടുക്കാനാണ്.”
 
അങ്ങനെ ഓരോന്ന് പറഞ്ഞു രണ്ടു പേരും ഉറങ്ങി പോയി.
 
അടുത്ത ദിവസം കാലത്ത് നേഴ്സ് വന്ന് വിളിക്കുമ്പോൾ ആണ് പാറു എഴുന്നേറ്റത് തന്നെ. നിരഞ്ജൻ ഓൾറെഡി എഴുന്നേറ്റിരുന്നു.
 
ഡോക്ടർ വന്നു പാറുവിനെ ചെക്ക് ചെയ്തു.
 
“ഇനി കുറേശ്ശെ നടന്നു തുടങ്ങണം. പിന്നെ പറഞ്ഞതെല്ലാം കൃത്യമായി തന്നെ ചെയ്യണം. മണ്ടേ നമുക്ക് സ്റ്റിച്ച് റിമൂവ് ചെയ്യാം. ഭാരം എടുക്കരുത്.”
 
എല്ലാം കേട്ട് പാറു പുഞ്ചിരിയോടെ ഇരുന്നു. പിന്നെ സാവധാനം ഡോക്ടറോട് പറഞ്ഞു.
 
“Thanks doctor. എനിക്ക് അറിയാം നോർമൽ പേഷ്യൻസിനേക്കാൾ സമയം എനിക്കു വേണ്ടി സ്പെൻഡ് ചെയ്തിട്ടുണ്ട് എന്ന്. നന്ദി പറയാൻ മാത്രമേ എനിക്ക് ഇപ്പോൾ സാധിക്കുകയുള്ളൂ.”
 
അവളുടെ സംസാരം കേട്ട് ഡോക്ടർ സന്തോഷത്തോടെ പറഞ്ഞു.
 
“Madam, we are glad that you were comfortable with us these days. This is our duty, so no need to say thanks. See you on Monday madam.”
 
അതും പറഞ്ഞ് അയാൾ പുറത്തു പോയി.
 
കുറച്ചു കഴിഞ്ഞപ്പോൾ ഗിരി വന്നു.
എല്ലാം എടുത്തു വച്ചു നിരഞ്ജൻ റെഡിയായിരുന്നു.
 
ഗിരിയും നിരഞ്ജനും പാറുവും ഡിസ്ചാർജ് ആയി നിരഞ്ജൻറെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു.
 
ഭരതനും നികേതും ഹരിയും അവരെ കാത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്നു.
 
ഫ്ലാറ്റിലെത്തി പാറുവിനെ ഹോളിൽ തന്നെ ഇരുത്തി.
 
അവരെല്ലാം സംസാരിക്കുന്ന സമയം നിരഞ്ജൻ റൂമിൽ ചെന്ന് ബാത്റൂമിൽ വെള്ളം ഹീറ്ററിൽ ചൂടാക്കി ഇട്ടു.
 
 അവൾക്ക് ഇടാനായി ഉള്ള ഡ്രസ്സ് എടുത്തു വച്ചു. കൂട്ടത്തിൽ അവനുള്ളതും. 
 
പിന്നെ അവൾക്ക് ഇരുന്നു കുളിക്കാനായി ഒരു സ്കൂളും ബാത്ത്റൂമിൽ എടുത്തു വച്ചു. 
 
അങ്ങനെ അവൾക്ക് കംഫർട്ടബിളായി കുളിക്കാനായി എല്ലാം ഒരുക്കിയ ശേഷം അവൻ പാറുവിന് അടുത്തേക്ക് ചെന്നു.
 
അവൾ എല്ലാവരോടും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
 
“പാറു വന്നു കുളിക്കു. അതിനു ശേഷം ആകാം ബാക്കിയെല്ലാം.”
 
അതും പറഞ്ഞ് നിരഞ്ജൻ പാറുവിനെ അവരുടെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി.
 
റൂമിൽ എത്തിയ പാറു എന്തുചെയ്യണമെന്നറിയാതെ നിന്നു.
 
തനിക്ക് സ്വന്തമായി കുളിക്കാൻ സാധിക്കില്ലെന്ന് അവൾക്ക് ഓർമ്മ വന്നു. ഇത്രയും ദിവസം ഹോസ്പിറ്റലിൽ നഴ്സുമാർ ആയിരുന്നു അവളെ ഹെൽപ്പ് ചെയ്തിരുന്നത്. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
 
“നീ എന്തു സ്വപ്നം കണ്ടു കൊണ്ടാണ് നിൽക്കുന്നത്?”
 
അവളെ നോക്കി നിരഞ്ജൻ സംശയത്തോടെ ചോദിച്ചു.
 
അവൾ നിസ്സഹായതയോടെ അവനെ നോക്കി സങ്കടത്തോടെ വിക്കി വിക്കി പറഞ്ഞു.
 
“I need to go home Niranjan?”
 
പെട്ടെന്ന് ഇവൾക്ക് എന്താണ് സംഭവിച്ചത് എന്ന് ആലോചിച്ച നിരഞ്ജന് കാര്യം പിടി കിട്ടി. 
 
അവൻ അവളെ ഒന്നു നോക്കി, പിന്നെ തിരിഞ്ഞു നടന്നു ഡോർ ലോക്ക് ചെയ്തു അവളുടെ അടുത്തേക്ക് വന്നു.
 
പിന്നെ കുറച്ച് കുസൃതി കലർത്തി ചോദിച്ചു.
 
“നിനക്ക് വീട്ടിൽ പോണം... അമ്മ വേണം ആയിരിക്കുമല്ലേ?”
 
അവൾ അതെ എന്ന് തലകുലുക്കി സമ്മതിച്ചു.
 
അതുകേട്ട് പുഞ്ചിരിയോടെ അവൻ പറഞ്ഞു.
 
“നീ ആദ്യം വാ എൻറെ കൂടെ. നമുക്ക് ആദ്യം കുളിക്കാം. പിന്നെ ആലോചിക്കാം എന്തുവേണമെന്ന്.”
 
അതുകേട്ട് അവൾ മുഖം താഴ്ത്തി നിന്നു.
 
അവളുടെ മാനസിക അവസ്ഥ മനസ്സിലാക്കി നിരഞ്ജൻ അവളോട് പറഞ്ഞു.
 
“പാറു നോക്ക്, നിൻറെ ഈ ദ്ദേഹത്തെ ഒരിഞ്ചു പോലും എനിക്ക് അറിയാത്തതും ഞാൻ കാണാത്തതും ആയിട്ടില്ല.
 
അതുപോലെ തന്നെ നിനക്ക് എന്നെയും അറിയാം എൻറെ ബോഡിയും.
 
വയ്യാതെ ഇരിക്കുന്ന നിന്നെ മക്കളിൽ നിന്നും മാറ്റി നിന്നെ ഞാൻ എന്തെങ്കിലും ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ?
 
നീ വാ പെണ്ണെ... ഏറി വന്നാൽ ഒന്ന് ഉമ്മവെക്കും ആയിരിക്കും.
 
അതിനു നിന്നെ കുളിപ്പിക്കുമ്പോൾ വേണമെന്നില്ല. അല്ലാതെയും എത്രയോ തന്നിരിക്കുന്നു."

നിരഞ്ജൻറെ സ്വന്തം പാറു Chapter 93

നിരഞ്ജൻറെ സ്വന്തം പാറു Chapter 93

4.7
19432

നിരഞ്ജൻറെ സ്വന്തം പാറു Chapter 93   "അതുകൊണ്ട് എൻറെ പൊന്നുമോള് വാശി പിടിക്കാതെ വായോ.”   “ഇനി എന്നും ഞാൻ തന്നെയാണ് നിന്നെ നോക്കാൻ പോകുന്നത്. നീ വാ...”   അതും പറഞ്ഞു നിരഞ്ജൻ അവളുടെ കൈ പിടിച്ച് ബാത്ത്റൂമിലേക്ക് നടന്നു. വേറെ വഴികളൊന്നും ഇല്ലാതെ അവൾ കൂടെ പോയി.   അവൻ വളരെ ശ്രദ്ധിച്ച് അവളുടെ ഡ്രസ്സുകൾ ഓരോന്നായി മാറ്റാൻ തുടങ്ങി. എല്ലാം കഴിഞ്ഞ് അവനവൻറെ ഡ്രസ്സും മാറ്റി.   ഒരു ബോക്സർ മാത്രമാണ് അവൻറെ വേഷം. അവൻ അവളെ സ്റ്റൂളിൽ പിടിച്ചിരുത്തി.   വെള്ളത്തിൻറെ ചൂട് അവളോട് ചോദിച്ചു സെറ്റ് ചെയ്തു.   പിന്നെ ഒരു കള്ളച്ചിരിയോടെ അവളോട് പറഞ്ഞു.   “വിച