Aksharathalukal

രണഭൂവിൽ നിന്നും..promo

ജീവിതം....

വലിയൊരു പ്രഹേളികയാണ് മനുഷ്യജീവിതം....
കണ്ണെത്താ ദൂരം പരന്നൊഴുകുന്ന സാഗരം പോലെ അനന്തമാണത് ..

സന്തോഷം... സങ്കടം...
വിജയം... പരാജയം...
നേട്ടം.... നഷ്ടം...
സത്യസന്ധത... കളവ്...
പ്രതീക്ഷ... നിരാശ....
സ്നേഹം.. വെറുപ്പ്..
സൗഹൃദം.. ശത്രുത...
ആത്മാർഥത.. വഞ്ചന...
പ്രണയം.... വിരഹം...

അങ്ങനെയങ്ങനെ നന്മകളും തിന്മകളും കലർന്ന ജീവിതനിറങ്ങൾ പലത്....

എല്ലാമല്ലെങ്കിലും ഒരുവിധപ്പെട്ട ജീവിതയാഥാർഥ്യങ്ങളൊക്കെ തന്നെ ഒരു ശരാശരി ആയുസ്സുള്ള മനുഷ്യന്റെ ജീവിതത്തിലുണ്ടായേക്കും...

ചിലർക്ക് നന്മകളെക്കാൾ തിന്മകൾ സഹിക്കേണ്ടി വരുമ്പോൾ ആ ഭാവങ്ങളുടെ തീവ്രത ഭീകരമാകും... തിരിച്ചടികൾക്ക് പിറകെ തിരിച്ചടികൾ ലഭിക്കുമ്പോൾ ആ ജീവിതമൊരു രണഭൂമിയാകും....

ഇത് അവളുടെ കഥയാണ്....
നമ്മളിലൊരുവളുടെ കഥ....
കാലചക്രം ജീവിതമൊരു രണഭൂമിയാക്കിയപ്പോൾ തളരാതെ പൊരുതി മുന്നേറിയവളുടെ കഥ....
രണഭൂവിൽ നിന്നും....
ജീവിതവിജയത്തിലേക്ക് തലയുയർത്തിപ്പിടിച്ചു നടന്നു കയറിയവളുടെ കഥ.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
 


രണഭൂവിൽ നിന്നും...(1)

രണഭൂവിൽ നിന്നും...(1)

4.7
3001

"ഭാനൂ.. മോളെ... എവിടെയാ കുട്ടീ നീയ്..മോളെ..." ഉറക്കെ വിളിച്ച് കൊണ്ട് ഭവാനി അടുക്കളപ്പുറത്തു നിന്നുമിറങ്ങി തൊടിയിലെ വാഴത്തോപ്പിലൂടെ നടക്കാൻ തുടങ്ങി... നന്നേ മെലിഞ്ഞ രൂപമാണ് ഭവാനിക്ക്.. പ്രായം നാൽപ്പത്തിയേഴെങ്കിലും  ക്ഷീണിച്ചൊട്ടി ചുളിവുകൾ വീണ മുഖവും നരച്ച് എണ്ണമയം തീരെയില്ലാതെ പാറിക്കിടക്കുന്ന മുടിയും അവർക്ക് പ്രായം അറുപതിനുമപ്പുറം തോന്നിപ്പിക്കുന്നു.... നേരം വെളുത്തു വരുന്നേയുള്ളൂ... അന്ധകാരം വകഞ്ഞു മാറ്റി സൂര്യഭഗവാൻ പ്രകാശം പരത്തി തുടങ്ങിയതേയുള്ളൂ..മകരമാസത്തിലെ പുലർകാല മഞ്ഞ് ആ അന്തരീക്ഷത്തെ തണുപ്പാൽ മൂടിയിരിക്കുന്നു.... "ശ്ശോ.. ഈ കുട്ടിയിത