Aksharathalukal

നിനക്കായ്‌ ഈ പ്രണയം (64)

"ഞാൻ... ഞാൻ ആകാശിന്റെ ഒരു കള്ളം കണ്ടുപിടിച്ചു ഷാജി.. ഒരു വലിയ കള്ളം.." മിലി പറഞ്ഞത് കെട്ട് ഷാജി ഞെട്ടലോടെ അവളെ നോക്കി

"എന്തു കള്ളം?" അവൻ നെറ്റി ചുളിച്ചു ചോദിച്ചു.

"അന്ന്.. അന്ന് ഞാൻ ഓഫീസിൽ പെട്ടുപോയ അന്ന്..." മിലി അതു വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു..

***********

മിലി പെട്ടന്ന് ഞെട്ടി കണ്ണു തുറന്നു. ചുറ്റും കൂരാകൂരിരുട്ട്. അവൾ എഴുന്നേറ്റിരുന്നു. അവൾ എഴുന്നേറ്റ ഉടനെ തന്നെ അവളുടെ ക്യാബിനിലെ മോഷൻ ഡീറ്റെക്ഷ്യൻ ലൈറ്റ് ഓൺ ആയി .

അവൾ മുഖം ഒന്ന് അമർത്തി തുടച്ചു ചുറ്റും നോക്കി. ബാക്കി ക്യാബിനുകൾ എല്ലാം ഇരുട്ടിൽ ആണ്. അവൾ അനങ്ങാതെ ഇരുന്നത് കൊണ്ട് ലൈറ്റ് തന്നതാനേ ഓഫ് ആയി പോയത് ആണ്. മിലി പതുക്കെ ക്യാബിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി. അവൾ നടക്കുന്നതിനനുസരിച്ചു ഓരോ ലൈറ്റുകൾ തെളിഞ്ഞുകൊണ്ടിരുന്നു.

ഓഫീസിലെ മൂകത അവളിൽ ഭയം ഉണ്ടാക്കി. അവൾ റിസപ്ഷൻ വരെ പോയി നോക്കിയപ്പോൾ കണ്ടു ഫ്രണ്ട് ഡോർ പൂട്ടിയിരിക്കുന്നത്. എല്ലാവരും തിരികെ പോയിരിക്കുന്നു. റിസപ്‌ഷനിലെ ക്ലോക്കിൽ അവൾ സമയം കണ്ടു. സമയം എട്ടര മണി.

"ഞാൻ എത്ര നേരം ആണ് ഉറങ്ങിയത്?" അവൾ തന്നോട് തന്നെ ചോദിച്ചു.

ഫോൺ എടുത്തു രഘുവിനെ വിളിക്കാൻ ആയി തിരിച്ചു റൂമിലേക്ക്‌ നടന്നു. പെട്ടന്നാണ് അവളുടെ കാൽ എന്തിലോ തടഞ്ഞത്. കാൽകീഴിൽ കിടക്കുന്ന ബ്ലാക്ക് ഐ ഫോൺ 13 കണ്ടു അവൾ നെറ്റി ചുളിച്ചു. അവൾ അതു കയ്യിൽ എടുത്തു പവർ ബട്ടൺ ഞെക്കി നോക്കി.

അതു ലോക്ക്ഡ് ആണ്.. പക്ഷേ ലോക്ക് സ്‌ക്രീനിൽ തെളിഞ്ഞു വന്ന കുട്ടികുറുമ്പിയുടെ മുഖം അവൾ മുൻപൊരിക്കൽ കണ്ടിട്ടുണ്ട്.

"ഇത് ആകാശിന്റെ ഫോൺ ആണല്ലോ.. കയ്യിൽ നിന്നു വീണു പോയതായിരിക്കും. എന്തായാലും അവന്റെ ക്യാബിനിൽ കൊണ്ടു വച്ചേക്കാം " മിലി ഓർത്തു.

അവൾ ഫോണുമായി നടക്കാൻ തുടങ്ങി. പെട്ടന്ന് ആണ് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. അവൾ ഫോൺ സ്ക്രീനിലേക്ക് നോക്കി. അൺനോൺ നമ്പർ.. അതു റിഗ് ചെയ്തു അവസാനിച്ചോട്ടെ എന്നു കരുതി. അവൾ ആകാശിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. ഫോൺ പിന്നെയും റിഗ് ചെയ്യാൻ തുടങ്ങി.

"അൺനോൺ നമ്പർ ആണല്ലോ.. ഇനി ആകാശ് തന്റെ ഫോൺ അന്വേഷിച്ചു വിളിക്കുന്നത് ആയിരിക്കുമോ? എന്തായാലും എടുത്തു ഇവിടെ ഉണ്ട് എന്നു പറഞ്ഞേക്കാം..." എന്നു മനസ്സിൽ ഓർത്തു മിലി കാൾ അക്‌സെപ്റ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു.

അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ അപ്പുറത് പരിചിതമായ ശബ്ദം കേട്ടു.

"ആകാശ്.. അവസാനം നീ ഫോൺ എടുത്തല്ലോ..." ഡേവിഡ് സാറിന്റെ ശബ്ദം അതു അവളെ വര്ഷങ്ങളുടെ ഓർമകളിലേക്ക് കൊണ്ടുപോയി.

"നീ.. നിനക്കു വേണ്ടത് തേടി പോയത് ആണെന്ന് അറിയാം.. പക്ഷേ ഇവിടെ.. ഇവിടെ നിന്നെ കാത്തു നിന്റെ ഭാര്യയും മോളും ആണ് ഉള്ളത് എന്നു നീ മറക്കരുത്.. അതുങ്ങളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നു എനിക്ക് അറിയില്ല ആകാശ്.. തിരികെ വന്നൂടെ നിനക്കു.." ഡേവിഡ് പറഞ്ഞത് കാതിൽ എത്തിയപ്പോൾ മിലിയുടെ കയ്യിൽ നിന്നു ഫോൺ ഉതിർന്നു താഴെ വീണു..

**************

"ആകാശിന്റെ ഭാര്യ മരിച്ചു എന്നല്ലേ അവൻ പറഞ്ഞത്?" ഷാജി ഞെട്ടലോടെ ചോദിച്ചു.

പക്ഷേ മിലി ആ ചോദ്യം ഒന്നും കെട്ടതെ ഇല്ല.. "സത്യം പറഞ്ഞാൽ എന്റെ കണ്ണിൽ ഇരുട്ട് കയറിയ പോലെ തോന്നി എനിക്ക്.. ഗ്ലാസ്സും വാളും ഒന്നും ഞാൻ കാണുന്നുണ്ടായിരുന്നില്ല. ഫോൺ ഒന്നുകൂടി അടിച്ചതും ഞെട്ടി തിരിഞ്ഞു ഞാൻ നോക്കിയതും ശക്തിയായി എന്തിലോ ചെന്നു ഇടിച്ചു.. ചോര വാർന്ന് തുടങ്ങിയപ്പോൾ ആണ് എനിക്ക് എന്തോ സംഭവിച്ചു എന്നു ഞാൻ അറിഞ്ഞത് തന്നെ..." അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.

"അവന്റെ ഭാര്യ ജീവിച്ചിരുപ്പുണ്ടെങ്കിൽ എന്തിനാണ് അവൻ കള്ളം പറഞ്ഞത്? എന്തിനാണ് വീണ്ടും എന്നെ അവന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്? എന്തിന് വേണ്ടി ആണ് അവനെ കാത്തിരിക്കുന്ന ഭാര്യയും കുഞ്ഞിനേയും ഉപേക്ഷിച്ചു ഇവിടെ വന്നു നിൽക്കുന്നത്? അവർ ഇനി ഒരു മോശം സ്ത്രീ ആയിരിക്കുമോ? അങ്ങനെ എങ്കിൽ ഡേവിഡ് സർ അവരെ സപ്പോർട്ട് ചെയ്തു സംസാരിക്കുമോ? ഉത്തരം ഇല്ലാത്ത നൂറു ചോദ്യങ്ങൾ ആണ് ഇപ്പൊ എന്റെ മനസ്സിൽ ഷാജി.." മിലി പ്രതീക്ഷയോടെ ഷാജിയെ നോക്കി.

ഷാജി ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു.. "ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഒന്നും നിന്റെ കയ്യിൽ അല്ല മിലി.. അതു നീ ആണ്..."

ഷാജി പറഞ്ഞത് കേട്ട് മിലി അവനെ സംശയത്തോടെ നോക്കി.

"അതെ മിലി.. നീ ആണ്.. നിന്നെ ആണ് അവനു വേണ്ടത്.. നിനക്കു അറിയാത്ത ഒരു ആകാശ് ഉണ്ട് മിലി.. നിനക്കും ഹണിക്കും ലച്ചുവിനും ശ്രീക്കും ഒന്നും അറിയാത്ത ഒരു ആകാശ്..." ഷാജി പറഞ്ഞു തുടങ്ങി..

"മിലി..." വാതിൽക്കൽ നിന്ന് എലീനയുടെ ശബ്ദം കേട്ടപ്പോൾ മിലി അങ്ങോട്ട് നോക്കി. "ദേ.. ആരാ വന്നേക്കണേ എന്നു നോക്കിക്കേ? "

എലീനയുടെ പിന്നിൽ നിൽക്കുന്ന മായയ്യേ കണ്ടു മിലിയുടെ കണ്ണുകൾ വിടർന്നു.

"മോളെ.. നീ എന്താ ഇവിടെ? കയറി വാ.. " മിലി വിളിച്ചത് കേട്ട് അകത്തേക്ക് വന്ന മായയുടെ മുഖം പരിഭ്രമതാൽ നിറഞ്ഞിരുന്നു.

"വാ.. ഷാജി.. നിനക്കു ആളെ മനസ്സിലായോ? ഇതാണ് മായ.. എന്റെ അനുജത്തി.." മിലി മായയെ ഷാജിക്ക് പരിചയപ്പെടുത്തി.

"മിലി.. ഇത് ഷാജഹാൻ.. ചേച്ചിടെ കൂടെ കോളേജിൽ പഠിച്ചിരുന്നതാ.. " മിലി പറഞ്ഞത് കേട്ട് മായ ഷാജിയെ ഒന്ന് നോക്കി. അവളുടെ മുഖം മ്ലാനമായി.

"എന്താ മോളെ.. നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്..?" മിലി ചോദിച്ചു.

ഒരു കൃത്രിമ ചിരി മുഖത്ത് വരുത്തി മായ പറഞ്ഞു. "ഏയ്‌.. ഒന്നും ഇല്ല..."

മിലി ഷാജിയെ നോക്കി. അവൻ എളീനാമയോടൊപ്പം പുറത്തേക്കു പോയി വാതിൽ അടച്ചു.

"എന്താ മോളെ? ഇനി പറ.." മിലി മായയെ വിളിച്ചു കട്ടിലിൽ ആയി അടുത്ത് ഇരുത്തി.

"ചേച്ചി.. ഇന്ന് നിരുവേട്ടന്റെ മേശ വൃത്തിയാക്കിയപ്പോൾ കിട്ടിയതാ.." മായ ഒരു ഫയൽ മിലിക്ക് നേരെ നീട്ടി.

അതു തുറന്നു നോക്കിയതും മിലിയുടെ മുഖം ഇരുണ്ടു.

"ആകാശ് ചേട്ടൻ നീര്വേട്ടന്റെ ബിസിനസ്സിൽ 30 ലക്ഷം ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്നു.. എന്തിന്? ചേച്ചി.. എനിക്ക് എന്തോ പേടി തോന്നുന്നു..." മായ പറഞ്ഞു.

"ഇത്രയേ ഒള്ളൂ.. ഇതിനു ആണോ നീ പേടിച്ചത്.. ഇത് എന്നോട് ആകാശ് പറഞ്ഞിരുന്നു. " മിലി മുഖത്ത് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"ചേച്ചി ആകാശ് ചേട്ടനോട് പറയണം.. ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് ആകും ആകാശ് ചേട്ടൻ അങ്ങനെ ഒക്കെ ചെയ്തത്.. പക്ഷേ.. നീര്വേട്ടൻ.. നീര്വേട്ടന് അങ്ങനെ ബിസിനസ് ഒന്നും ചെയ്യാൻ അറിയില്ല ചേച്ചി... "

"അതു ഓർത്തണോ നീ വിഷമിക്കുന്നത്? ആവശ്യമില്ലാതെ ഓരോന്ന് ഓർത്തു ടെൻഷൻ അടിക്കേണ്ട.. നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ഒട്ടും നല്ലത് അല്ല ഈ ടെൻഷൻ.. " മിലി മായയെ ശാസിച്ചു പറഞ്ഞു.

മായ കുറച്ചു നേരം ഇരുന്നു സംസാരിച്ചതിന് ശേഷം ആണ് മടങ്ങി പോയത്. ഷാജി എന്തോ കോളിൽ ആയിരുന്നതിനാൽ മിലിക്ക് അവനോട് സംസാരിക്കാനും പറ്റിയില്ല. അപ്പോഴാണ് ഷാജി അവളെ ഏൽപ്പിച്ച രഘുവിന്റെ ഗിഫ്റ്റ് അവൾ ശ്രദ്ധിച്ചത്. അവൾ മെല്ലെ എടുത്തു അതു തുറന്നു നോക്കി.

വീതി കുറഞ്ഞ കസവു ബോർഡർ ഉള്ള ഒരു പിങ്ക് സാരി ആയിരുന്നു അതിൽ. അതിനു മാച്ചിംഗ് ആയി വെള്ള കല്ലുകൾ വച്ച ഒരു ചോക്കറും, കമ്മലും..

"ഉം.. നോട്ട് ബാഡ്... സെലക്ഷൻ കൊള്ളാം.." ചുണ്ടിൽ ഒരു ചിരിയോടെ മിലി ഓർത്തു.

അപ്പോഴാണ് സാരിക്കു അടിയിൽ ആയി വച്ചിരുന്ന നോട്ട് അവൾ ശ്രദ്ധിച്ചത്. "നാളെ വൈകുന്നേരം .. എട്ടു മണി.."

"നാളെ വൈകുന്നേരം എട്ടു മണിക്ക് എന്താ?" അവൾ ഓർത്തു.

അവൾ സാരി കയ്യിൽ എടുത്തു നിവർത്തി അവളുടെ മേൽ വച്ചു കണ്ണാടിയിൽ നോക്കി. പെട്ടന്നാണ് ഒരു കരം അവളുടെ വലത്തേ തോളിൽ പതിഞ്ഞത്. തന്റെ പിന്നിലായ് ചേർന്നു നിൽക്കുന്ന രഘുവിനെ കണ്ടു അവളുടെ കണ്ണുകൾ വിടർന്നു. കാതോരം അവൻ മെല്ലെ വന്നു പറഞ്ഞു. "ബ്യൂട്ടിഫുൾ... "

അവന്റെ ശബ്ദം കാതിൽ പതിച്ചതും നാണം കൊണ്ട് അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.

"ഞാൻ ഒന്ന് മാറിയതും സ്വപ്നം കാണാൻ തുടങ്ങിയോ " പുറകിൽ ഷാജിയുടെ ശബ്ദം കേട്ട് അവൾ ഞെട്ടിയുണർന്ന് ചുറ്റും നോക്കി.

കളിയാക്കി ചിരിക്കുന്ന ഷാജിയെ കണ്ടതും "പോടാ.." എന്നു വിളിച്ചു അവൾ കയ്യിൽ ഇരുന്ന സാരി മടക്കി മേശമേൽ വച്ചു.

"പറഞ്ഞുകൂടെടി പെണ്ണെ അവനോട്? വെറുതെ ആ ചെക്കനെ ഇട്ട് പൊട്ടൻ കളിപ്പിക്കാതെ.." ഷാജി ബെഡിലേക്ക് ഇരുന്നു അവളെ വിളിച്ചു അടുത്ത് ഇരുത്തിക്കൊണ്ട് ചോദിച്ചു.

മിലി ഒന്ന് പുഞ്ചിരിച്ചു. "പറയണം എന്നുണ്ട്.. പക്ഷേ ഒരിക്കൽ അത്‌ നാവിൽനിന്ന് വീണുപോയാൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാകില്ല.. അവനും എനിക്കും.. എനിക്ക് എന്താണ് നഷ്ടപ്പെടാൻ ഉള്ളത്.. എല്ലാം നേട്ടം അല്ലേ? പക്ഷേ അവനോ? അവന്റെ അമ്മ, അവർക്ക് എന്നെ ഇഷ്ടമല്ല.. അവർ പറയുന്നത് ഒന്നും തെറ്റും അല്ല.. സമൂഹത്തിന് മുന്നിൽ അപഹാസ്യനായി നിൽക്കേണ്ടി വരിക രഘു ആണ്.. തന്നെക്കാൾ പ്രായം കൂടിയ പെണ്ണിനെ വിവാഹം കഴിച്ചവൻ എന്നു മുദ്രകുത്തപെടുന്നവൻ അവനാണ്..

പിന്നെ അവന്റെ അച്ഛൻ.. ആ കമ്പനിയിൽ രഘുവിന്റെ മാനേജർ ആയി എനിക്ക് ജോലി തരുമ്പോൾ അദ്ദേഹം എന്നെ വിശ്വസിച്ചു കാണില്ലേ? ആ വിശ്വാസം ഞാൻ ആയി തകർക്കാമോ?" മിലി ചോദിച്ചു.

"എനിക്ക് അറിയില്ല മിലി... സമൂഹത്തിന്റെ കുത്തിനോവിക്കൽ ഒരുപാട് അനുഭവിച്ചവൻ ആണ് ഞാൻ.. അങ്ങനെ ഒരു അവസ്ഥ ആർക്കും വരല്ലേ എന്നെ ഞാനും ആഗ്രഹിക്കുന്നുള്ളു.." ഷാജി ഒരു നെടുവീർപ്പോടെ പറഞ്ഞു.

"ആ.. അതൊക്കെ പോട്ടെ.. മായ എന്തിനാണ് വന്നത് എന്നു നിനക്കു കേൾക്കേണ്ടേ?" മായ പറഞ്ഞ കാര്യങ്ങൾ മിലി ഷാജിയോട് പറഞ്ഞു.

"എനിക്ക് ആകാശിനെ മനസിലാവുന്നേ ഇല്ല.. അറിഞ്ഞുകൊണ്ട് അവൻ എന്തിനാണ് നിരഞ്ജന്റെ പൊളിഞ്ഞ ബിസിനസ്സിൽ പാർട്ടനാർഷിപ്‌ എടുക്കുന്നത്? " മിലി ചോദിച്ചു.

ഷാജി ചിന്തകളിൽ മുഴുകി ഇരുന്നു. "അല്ല.. നീ ആകാശിനെ പറ്റി എന്തോ പറയുകയായിരുന്നല്ലോ? എന്താ അത്‌... " മിലി ചോദിച്ചതും ഷാജിയുടെ ഓർമ്മകൾ പിന്നോട്ട് പോയി.

(തുടരും....)

 


നിനക്കായ്‌ ഈ പ്രണയം (65)

നിനക്കായ്‌ ഈ പ്രണയം (65)

4.5
3289

\"നീ കോളേജിൽ നിന്നു പോയതിനു ശേഷം ആകാശ്.. അവൻ ആകെ മാറി പോയിരുന്നു. \" ഷാജി അവരുടെ കോളേജ് കാലം ഓർത്തു.\"ഫൈനൽ ഇയർ ആയത് കൊണ്ട് ക്ലാസ് ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. പ്രോജെക്ട്ടും സെമിനാറും ആയിരുന്നു പ്രധാനം ആയും ഉണ്ടായിരുന്നത്. ഹണിയും കലയും ബാംഗ്ലൂർ ഉള്ള ഒരു കമ്പനിയിൽ ഇന്റേൺഷിപ്നു പോയി. ശ്രീ തിരുവനന്തപുരത്തും. ഞാനും ആകാശും ഒരേ ഗ്രൂപ്പിൽ ആയിരുന്നു. ഇലക്ട്രോണിക്സിലെ ഒരു ഗ്രൂപ്പും ആയി ചേർന്നു കോളേജിൽ അംഗവൈകല്യമുള്ള കുട്ടികളെ സഹായിക്കുന്ന രീതിയിലുള്ള ഒരു പ്രൊജക്റ്റ്‌ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.ഹോസ്റ്റൽ ജീവിതം എന്നെ വല്ലാതെ മടുപ്പിച്ച കാലം. അങ്ങനെ ഒരു ദി