Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 93

നിരഞ്ജൻറെ സ്വന്തം പാറു Chapter 93
 
"അതുകൊണ്ട് എൻറെ പൊന്നുമോള് വാശി പിടിക്കാതെ വായോ.”
 
“ഇനി എന്നും ഞാൻ തന്നെയാണ് നിന്നെ നോക്കാൻ പോകുന്നത്. നീ വാ...”
 
അതും പറഞ്ഞു നിരഞ്ജൻ അവളുടെ കൈ പിടിച്ച് ബാത്ത്റൂമിലേക്ക് നടന്നു. വേറെ വഴികളൊന്നും ഇല്ലാതെ അവൾ കൂടെ പോയി.
 
അവൻ വളരെ ശ്രദ്ധിച്ച് അവളുടെ ഡ്രസ്സുകൾ ഓരോന്നായി മാറ്റാൻ തുടങ്ങി. എല്ലാം കഴിഞ്ഞ് അവനവൻറെ ഡ്രസ്സും മാറ്റി.
 
ഒരു ബോക്സർ മാത്രമാണ് അവൻറെ വേഷം.
അവൻ അവളെ സ്റ്റൂളിൽ പിടിച്ചിരുത്തി.
 
വെള്ളത്തിൻറെ ചൂട് അവളോട് ചോദിച്ചു സെറ്റ് ചെയ്തു.
 
പിന്നെ ഒരു കള്ളച്ചിരിയോടെ അവളോട് പറഞ്ഞു.
 
“വിചാരിച്ച പോലെ അത്ര ഈസി അല്ല പാറു. എനിക്ക് കണ്ട്രോള് ഒട്ടും ഇല്ലെന്നാണ് തോന്നുന്നത്.”
 
അവൻ പറയുന്നത് കേട്ട് അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുകയാണ്.
 
 ഓരോന്ന് പറഞ്ഞ് നിരഞ്ജൻ മെല്ലെ അവളിൽ വെള്ളമൊഴിച്ചു.
 
പിന്നെ shower gel എടുത്ത് അവളെ കുളിപ്പിച്ചു.
 
Shampoo എടുത്ത് തലയും നന്നായി കഴുകി എടുത്തു.
 
പാറു ശ്വാസം പോലും വിടാതെ അനങ്ങാതെ ഇരിക്കുകയാണ്.
 
നിരഞ്ജനും ഏകദേശം same അവസ്ഥയിൽ തന്നെ ആയിരുന്നു. ഒരു വിധം അവൻ അവളെ കുളിപ്പിച്ച് എടുത്തു.
 
പിന്നെ ബാത്റോബ് ഇട്ടു കൊടുത്തു. തലയിൽ അവൾ തന്നെ ടവ്വൽ കെട്ടി.
 
അവൻ വളരെ ശ്രദ്ധിച്ചു തന്നെ അവളെ സ്റ്റൂളിൽ നിന്നും എഴുന്നേൽപ്പിച്ച് ബാത്റൂമിന് പുറത്ത് കൊണ്ട് വന്ന് അവളെ ഇരുത്തി.
 
പിന്നെ അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ വേഗം ബാത്റൂമിൽ കയറി നല്ല തണുത്ത വെള്ളത്തിനടിയിൽ അല്പനേരം നിന്നു. ആ സമയം അവൻറെ ബോഡിക്ക് അത് അത്യാവശ്യമായിരുന്നു.
 
പിന്നെ കുളിച്ച് പുറത്തിറങ്ങി.
 
അവൻ പുറത്തു വന്നപ്പോൾ പാറു ഹെയർ ഡ്രൈയർ വെച്ച് മുടി ഉണക്കുകയായിരുന്നു. അവൻ അവൾക്ക് അടുത്തേക്ക് പതിയെ വന്നു. പിന്നെ വിളിച്ചു.
 
“പാറു...”
 
അവൾ അവനെ തിരിഞ്ഞു നോക്കി.
 
അവൻറെ മുഖഭാവത്തിൽ നിന്നും അവൾക്ക് അവൻ കടന്നു പോകുന്ന സിറ്റുവേഷൻ മനസ്സിലായിരുന്നു. അവൾ അവനെ തൻറെ കൈകൾ കൊണ്ട് കെട്ടിപ്പിടിച്ചു. പിന്നെ മെല്ലെ പറഞ്ഞു.
 
“I can understand you Niranjan...
 
Thanks, Niranjan... Thanks for everything.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“അവളുടെ ഒരു താങ്ക്സ്. ഇങ്ങു വാടി”
 
എന്നും പറഞ്ഞ് അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. അവളുടെ ചുണ്ടുകൾ അവൻറെ ചുണ്ടുകളുമായി കോർത്ത് കഴിഞ്ഞിരുന്നു. അവൻറെ ആ പ്രവർത്തിയിൽ നിന്നും തന്നെ അവൾക്ക് ഏകദേശം അവൻറെ അവസ്ഥ ഊഹിക്കാവുന്നതാണ്.
 
ഇത്രയൊക്കെ ആണെങ്കിലും നിരഞ്ജൻ വളരെ കെയർ ഫുൾ ആയിരുന്നു. അവൾക്ക് പ്രശ്നങ്ങളൊന്നുമില്ലാത്ത രീതിയിൽ തന്നെയായിരുന്നു അവൻ അവളെ ചേർത്തു പിടിച്ചതും അവളുടെ ചുണ്ടുകളിലെ തേൻ നുകർന്നു കൊണ്ടിരുന്നതും.
 
എന്നാൽ പോലും നിരഞ്ജൻ അവളുടെ ഉള്ളിലെ ഓക്സിജൻ മുഴുവനും വലിച്ചെടുത്ത പോലെയാണ് അവൾക്ക് തോന്നിയത്.
 
അവളുടെ പിടച്ചിൽ കണ്ട് അവൻ അവളെ ചുണ്ടുകളിൽ നിന്നും അടർത്തി മാറ്റി.
 
അവൾ ശ്വാസം വലിച്ചെടുത്തു. അവൻ അല്പം സങ്കടത്തോടെ എന്നാൽ കുസൃതിയോടെ കൂടി പറഞ്ഞു.
 
“കാലങ്ങളോളം പട്ടിണി കിടക്കുന്ന എൻറെ മുന്നിൽ ബിരിയാണി കൊണ്ടു വെച്ചാൽ ഇതല്ലാതെ ഞാൻ എന്താണ് ചെയ്യേണ്ടത്?”
 
എന്നാൽ ഈ സമയം പാറു ഒരു വിധം ശ്വാസം വലിച്ച് അവനോട് പറഞ്ഞു.
 
‘ഞാൻ എൻറെ വീട്ടിൽ പോകാം എന്ന് പറഞ്ഞതല്ലേ? ഇതൊക്കെ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു.”
 
“ആടി കുട്ടിപിശാചേ... ഇനി നിനക്ക് എന്നിൽ നിന്നും മാറി നിൽക്കണം അല്ലേ? നടക്കില്ല, ഒരിക്കലും.... ഇനി എൻറെ കൊക്കിൽ ജീവൻ ഉള്ളടത്തോളം കാലം എൻറെ പെണ്ണ് ഈ നെഞ്ചിൽ നിന്നും മാറി നിൽക്കാൻ ഞാൻ സമ്മതിക്കില്ല. എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ വന്നാലും അതിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.”
 
അവൻറെ സംസാരം കേട്ട് വായും തുറന്ന് അവനെ നോക്കി നിൽക്കുകയായിരുന്നു പാറു.
 
അതുകണ്ട നിരഞ്ജൻ അവളോട് ചോദിച്ചു.
 
“എന്താടി ഉണ്ടക്കണ്ണി, നിനക്ക് എന്നെ വിട്ടു പോണോടീ?”
 
അവൻ അവളുടെ മുഖം രണ്ടു കൈ കൊണ്ടും പൊക്കി വീണ്ടും ചോദിച്ചു.
 
“നീ പോകുമോ എന്നെ വിട്ട്?”
 
അവൻറെ സ്വരം ഇടറിയിരുന്നു.
 
അവൻറെ കണ്ണുകളിലെ വേദന അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
 
അവൾ ഇല്ലെന്ന് തല ആട്ടി കൊണ്ട് പറഞ്ഞു.
 
“Words sweetie... I need to hear from you.”
 
“N... No, I won’t go...”
 
അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ അവളുടെ മുഖവും ചുണ്ടും എല്ലാം ചുംബനങ്ങൾ കൊണ്ട് മൂടി.
 
കുറച്ചു സമയം അങ്ങനെ നിന്ന ശേഷം അവളുടെ ഡ്രസ്സ് മാറ്റി കൊടുത്തു. അവനും മാറി.
 
അവളെയും കൂട്ടി അവൻ പുറത്തു വന്നതും ഹരി അവളെ നിരഞ്ജനിൽ നിന്നും പിടിച്ചു മാറ്റി ചോദിച്ചു.
 
“ക്ഷീണിച്ചോ മോളേ... വായോ നമുക്ക് കുറച്ച് സൂപ്പ് ചൂടോടു കൂടി കുടിക്കാം.”
 
അതും പറഞ്ഞ് എല്ലാവരും ഡൈനിംഗ് ടേബിളിലേക്ക് ചെന്നു.
 
ബേബി കോൺ സൂപ്പ് നല്ല ചൂടോടെ എല്ലാവരും കഴിച്ചു. കൂടെ ബ്രഡ് ബട്ടർ ടോസ്റ്റും ഉണ്ടായിരുന്നു.
 
പിന്നെ എല്ലാവരും സോഫയിൽ വന്നിരുന്നു.
ഗിരി ആണ് അവളെ സോഫായിൽ ഇരുത്തിയത്. പിന്നെ എല്ലാവരും സംസാരിക്കാൻ തുടങ്ങി.
 
ടോപ്പിക് ഒന്നേയുള്ളൂ.
 
സൂര്യനും കിരണും.
 
ഭരതൻ ആണ് പറഞ്ഞു തുടങ്ങിയത്.
 
“പാറു പറഞ്ഞ പോലെ തന്നെയാണ് എൻറെയും ആഗ്രഹം. ഞാൻ ഇതുവരെ ഒരു violent ൽ വിശ്വസിക്കാത്തവൻ ആണ്. പക്ഷേ ഇവിടെ എൻറെ പാറുവിനെ കുത്തി... അവനെ വെറുതെ അങ്ങ് മരണത്തിലേക്ക് വിടാൻ എനിക്ക് തോന്നുന്നില്ല.”
 
അതുകേട്ട് നികേത് പറഞ്ഞു.
 
“മേലേടത്തെ കുട്ടിയോട് അങ്ങനെ ആർക്കും എന്തും എപ്പോഴും ചെയ്യാൻ പറ്റില്ല എന്ന് അവനെ മനസ്സിലാക്കിക്കേണ്ടത് അത്യാവശ്യമാണ്.”
 
“So, what are we going to do? Starting from what?”
 
ഹരി നിരഞ്ജനെ നോക്കിയാണ് ചോദിച്ചത്.
 
നിരഞ്ജൻ അഡ്വക്കേറ്റ് എന്ന് പകുതി പറഞ്ഞപ്പോഴേക്കും പാറു പറഞ്ഞു.
 
“ശശാങ്കൻ അങ്കിൾ...”
 
അവൾ പറഞ്ഞത് കേട്ട് എല്ലാവരും കുറച്ച് അതിശയത്തോടെ തന്നെ പാറുവിനെയും പിന്നെ നിരഞ്ജനെയും നോക്കി.
 
നിരഞ്ജൻറെ മുഖം സന്തോഷത്താൽ വിടർന്നിരുന്നു. അവൻറെ നീല കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.
 
അതുകണ്ട് ഭരതൻ നിരഞ്ജനോട് പറഞ്ഞു.
 
“ദയവു ചെയ്തു ഇനി നീ എൻറെ പെങ്ങളെ ട്രെയിൻ ചെയ്യരുത്. ഈ നിലയ്ക്കാണ് പോകുന്നതെങ്കിൽ അവസാനം അവൾ ഒരു മാഫിയ ഡോൺ ആയി മാറും.”
 
അതു കേട്ട് എല്ലാവരും ചിരിച്ചു. പിന്നെ പാറു പറഞ്ഞു.
 
“ഏട്ടാ... മാഫിയ അത്ര ചീത്തയാണെന്ന് ഒന്നും എനിക്ക് അഭിപ്രായമില്ല.
 
അതും ഒരു തരം ബിസിനസ് തന്നെയാണ്.
കൂടെ പവർ... അതാണ് അതിൻറെ ഹൈലൈറ്റ്.
 
മാത്രമല്ലാ അവിടെ എല്ലാം ട്രസ്റ്റിൻറെ പുറത്താണ് നടക്കുന്നത്.
 
Let me ask you something…
 
Can you trust someone in your office and give a power attorney to handle your business and even bank details?”
 
ഒട്ടും ആലോചിക്കാതെ തന്നെ ഭരതൻ പറഞ്ഞു.
 
“No never...”
 
“അതാണ്... അതാണ് ഞാൻ പറഞ്ഞത് ട്രസ്റ്റ് ഇല്ല. മാത്രമല്ല ഭയവുമില്ല.
 
എന്നാൽ മാഫിയ ബിസിനസ് വേൾഡ് അങ്ങനെ ആകില്ല.
 
ഇവിടെ പറഞ്ഞത് പറഞ്ഞതു പോലെ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതം ഓർക്കുമ്പോൾ അവർ ചീറ്റ് ചെയ്യില്ല. That's the difference.”
 
“പിന്നെ നല്ലവരും കെട്ടവരും എല്ലാം ബിസിനസ്സിലും ഉണ്ടാകും. ഇവിടെയും. “
 
പാറുവിൻറെ ഓരോ വാക്കും ഭരതൻ കേട്ടിരുന്നു.
 
അവൻ ആദ്യമായാണ് മാഫിയയെ പറ്റി ഒരാൾ ഇത്ര നന്നായി പറയുന്നത് കേൾക്കുന്നത്.
 
“എന്തിനും രണ്ടു സൈഡ് ഉള്ളതു പോലെ ഈ ബിസിനസിനും രണ്ട് വശമുണ്ട്. അത്ര തന്നെ.
കൂടുതൽ മണി, പവർ ഒക്കെ ഇൻവോൾവ് ആയതു കൊണ്ട് റിസ്ക് കൂടുതലായിരിക്കും.”
 
നിരഞ്ജനും മറ്റുള്ളവരും പാറു പറയുന്നത് ശരിയാണെന്ന് അംഗീകരിക്കുന്ന മട്ടിൽ തലകുലുക്കി പുഞ്ചിരിയോടെ ഇരുന്നു.
ഭരതൻ പറഞ്ഞു.
 
“നിങ്ങൾക്ക് പറ്റിയ കമ്പനി തന്നെയാണ് ഇവൾ.
എങ്ങനെ അല്ലാതിരിക്കും?
 
തീയിൽ നിന്ന് തീപ്പൊരി തന്നെയല്ലേ പുറത്തു വരൂ...”
 
ഭരതൻ പറഞ്ഞത് എന്താണെന്ന് പാറു ആലോചിക്കും മുൻപു തന്നെ നിരഞ്ജൻ പറഞ്ഞു.
 
“ശശാങ്കൻ... Let's start from him.”
 
ഹരി എല്ലാവരെയും നോക്കി പിന്നെ പറഞ്ഞു.
 
“എനിക്ക് അയാളെ കുറിച്ച് കുറച്ചു പറയാനുണ്ട്.
 
ശശാങ്കൻ പാറുവിൻറെ അച്ഛൻറെ ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത്?”
 
"അതെ" എന്ന് പാറു സമ്മതിച്ചു.
 
“എന്നാൽ ശശാങ്കൻ എന്ന കൂർമ ബുദ്ധിയുള്ള അഡ്വക്കേറ്റ്, നന്ദൻ എന്ന പാറുവിൻറെ അച്ഛനെ പല ലക്ഷ്യത്തോടെയാണ് ഫ്രണ്ട് ആക്കിയത്.”
 
“എന്നു വെച്ചാൽ?”
 
ഗിരി ചോദിച്ചു.
 
“എന്നു വെച്ചാൽ ഒന്നാമത്തെ കാര്യം.
സുധ ലക്ഷ്മി എന്ന് സൂര്യൻറെയും കിരണിൻറെയും അമ്മയായ, നന്ദൻറെ രണ്ടാം ഭാര്യയായ അവർക്ക് ശശാങ്കനുമായി ഒരു ചെറിയ ബന്ധമുണ്ട്.
 
അയാളുടെ സ്വന്തം ചോരയിൽ ഉള്ള സ്വന്തം പെങ്ങളായി വരും സുധ ലക്ഷ്മി എന്ന പാറുവിൻറെ രണ്ടാനമ്മ.”
 
അതുകേട്ട പാറു ഞെട്ടിപ്പോയി.
 
ഹരി തുടർന്നു പറഞ്ഞു.
 
“സന്തോഷത്തോടെ ജീവിച്ചിരുന്ന നന്ദൻറെ അടുത്തേക്ക് തൻറെ വിധവയായ പെങ്ങളെ ജോലിക്ക് അയച്ചതും, പാറുവിൻറെ അമ്മയ്ക്ക് പകരം അവിടെ കയറിപ്പറ്റാൻ എല്ലാ ഒത്താശയും ചെയ്തു കൊടുത്തതും അയാൾ ആണ്.”
 
“ശശാങ്കൻറെ ലക്ഷ്യങ്ങൾ പലതാണെങ്കിലും അതിലൊന്നായിരുന്നു നന്ദൻറെ സ്വത്തുക്കൾ.
 
നളിനി ഗ്രൂപ്പ്...
 
ഒരു പരിധി വരെ അത് കൈപ്പിടിയിൽ എത്തിയതും ആണ്.”
 
“എന്നാൽ നന്ദൻ സൂര്യനെയും കിരണിനെയും വിശ്വസിച്ച് ബിസിനസ്സിൽ ഇടം നൽകാൻ തുടങ്ങിയതും ശശാങ്കൻ പതുക്കെ കളം മാറ്റി ചവിട്ടാൻ തീരുമാനിച്ചു.
 
സുധയുടെ സഹായത്തോടെ ആദ്യം ഭാരതീയെയും പാറുവിനെയും മാറ്റി.”
 
“പിന്നെ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഒരു ദിവസം നന്ദൻ ശശാങ്കനെ കാണാൻ വരുന്നത്.
 
നന്ദൻ പാറുവിനെ കണ്ടതും അവളിൽ നിന്ന് അറിഞ്ഞ സത്യാവസ്ഥ എല്ലാം നന്ദൻ തൻറെ സുഹൃത്തിനോട് പറഞ്ഞു.
 
എന്നാൽ താൻ സ്വന്തം കുഴിയാണ് തൊണ്ടുന്നതെന്ന് നന്ദൻ അറിഞ്ഞിരുന്നില്ല.
 
ശശാങ്കൻ സൂത്രത്തിൽ പാറുവിൻറെയും ഭാരതീയരുടെയും ഡീറ്റെയിൽസ് കൈവശപ്പെടുത്തി.
 
ഒരു ഡ്യൂപ്ലിക്കേറ്റ് Will ഉണ്ടാക്കി അവൾക്ക് അയച്ചു കൊടുത്തു.”
 
അതുകേട്ട് പാറു അല്പം ദേഷ്യത്തോടെ ചോദിച്ചു.
 
“അപ്പോൾ എൻറെ കയ്യിലുള്ള ഡോക്യുമെൻസിന് ഒരു വാല്യൂവും ഇല്ല എന്നാണോ ഹരി പറയുന്നത്?”
 
പാറുവിൻറെ ചോദ്യം എല്ലാവരിലും അതിശയമാണ് ഉണ്ടാക്കിയത്.
 
ഒരു തരി പോലും കണ്ണുനീർ അവളുടെ കണ്ണുകളിൽ അവർ ആരും കണ്ടില്ല.
 
“ഇല്ല പാറു. റീസൺ, ആ ഡോക്യുമെൻറ രജിസ്ട്രേഡ് അല്ല. പിന്നെ അതു കൊണ്ട് പാറുവിന് ഒന്നും ചെയ്യാനും പറ്റുകയില്ല.”
 
“ഭാരതീയെ കൊന്നതും നന്ദനെ തളർത്തിയതും ശശാങ്കൻറെ കൂർമബുദ്ധി തന്നെയാണ്. സൂര്യനേയും കിരണിനെയും അയാൾ കൂടെ കൂട്ടി എന്ന് മാത്രം.”
 
“സൂര്യനെ പാറുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നതാണ് അവരുടെ ഇടയിലെ ഡീൽ.
 
സൂര്യൻ ആലോചിച്ചപ്പോൾ ശശാങ്കൻ വിവാഹിതനല്ല. അതുകൊണ്ടു തന്നെ സ്വത്തിൽ പ്രശ്നം ഉണ്ടാകില്ല എന്നാണ് അവർ കരുതിയിരിക്കുന്നത്. അല്ല ശശാങ്കൻ അവരെ അങ്ങനെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നു എന്നതാണ് കൂടുതൽ ശരി.
 
എല്ലാം അവരുടെ കൈപ്പിടിയിൽ ആയാൽ പാറുവിനെയും ഇല്ലാതാക്കാനാണ് അയാൾ പാറുവിനെ അന്വേഷിച്ച് നന്ദൻ നൽകിയ അഡ്രസ്സിൽ എത്തിയത്.
 
അയാൾ എത്തുന്നതിനു മുൻപു തന്നെ വാസുദേവൻ അങ്കിൾ പാറുവിനെ അവിടെ നിന്നും മാറ്റിയിരുന്നു.
 
മാത്രമല്ല പാറു മായ ആകുകയും ചെയ്തു.
അതുകൊണ്ടാണ് അയാൾക്ക് പാറുവിനെ കണ്ടെത്താൻ കഴിയാഞ്ഞത്.
 
പാറുവിനേയും നന്ദനേയും ഇല്ലാതാക്കി സ്വത്ത് തന്നെയാണ് ലക്ഷ്യം എന്ന് തോന്നുന്നു.”
 
“പക്ഷേ വിവാഹിതൻ അല്ലാത്ത അയാൾ സ്വത്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്?”
 
ഗിരിയുടെ ആ ചോദ്യം തന്നെ ആയിരുന്നു എല്ലാവർക്കും ചോദിക്കാൻ ഉണ്ടായിരുന്നത്.
 
ഹരി പറഞ്ഞു.
 
“എനിക്കും അത് ക്ലിയർ ആയിട്ടില്ല.”
 
“ശശാങ്കൻ അങ്കിളാണ് മായയും വാസുദേവനും അയാളുടെ ഓഫീസിൽ പാറുവിനു വേണ്ടി സംസാരിക്കാൻ ചെയ്യുന്നതെന്ന് പറഞ്ഞതായി കിരൺ സൂര്യനോട് പറയുന്നത് ഞാനും നിരഞ്ജനും കേട്ടതാണ്.”
 
ഭരതൻ പറഞ്ഞത് ശരിയാണെന്ന് നിരഞ്ജനും തലയാട്ടി സമ്മതിച്ചു.
 
“മായയുടെ ആദ്യത്തെ ബിസിനസ് മീറ്റിൽ ഞങ്ങൾ ലേറ്റായി എത്തിയ ദിവസം...”
 
നിരഞ്ജൻ പറഞ്ഞു നിർത്തി.
 
അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം ഗിരി ചോദിച്ചു.
 
“അപ്പോൾ ഇനി മായ ആണോ പാറു ആണോ ശശാങ്കനെ വിളിക്കാൻ പോകുന്നത്?”
 
അൽപ സമയം ആലോചിച്ച ശേഷം നിരഞ്ജൻ പറഞ്ഞു.
 
“പാറു ആയി തന്നെ വിളിച്ചാൽ മതി. ഇനി മായ വേണ്ട... കാരണം അവർ കുട്ടികളെ ടാർഗറ്റ് ചെയ്താലോ... “
 
അതുകേട്ട് നികേത് പറഞ്ഞു.
 
“നമുക്ക് ആദ്യം ചെയ്യേണ്ടത് മക്കളെ ഇവിടെ നിന്നും മാറ്റണം.”
 
“എവിടേയ്ക്ക്?”
 
“ഡൽഹിയിൽ പറ്റില്ല. രണ്ട് ഡോക്ടറെയും ഒരു ഐപിഎസ് കാരനേയും വെട്ടിച്ച് എനിക്ക് മക്കളെ നോക്കാൻ പറ്റില്ല.
 
ഇനി മദ്രാസിലേക്ക് പോകുന്നതും സേഫ് അല്ല.
 
ഗിരി നിനക്ക് പറ്റുമോ?”
 
നികേതിൻറെ ചോദ്യത്തിന് ഉത്തരം നൽകാൻ പോയ ഗിരിക്ക് മുമ്പ് തന്നെ ഭരതൻ പറഞ്ഞു.
 
“അത് വേണ്ട നികേത്. ഗിരിയും നമുക്കൊപ്പം വേണം. ഞാൻ മക്കളെയും അച്ഛനെയും അമ്മയെയും ദുബായിൽ കൊണ്ടു പോകട്ടെ. അതാകുമ്പോൾ ഏറ്റവും സേഫ് ആണ്.
 
എൻറെ വീട്ടിൽ നിൽക്കുമ്പോഴാണ് അവർക്ക് ബുദ്ധിമുട്ടുണ്ടാകുക. എൻറെ വീടിന് ഓപ്പോസിറ്റ് ഉള്ള വില്ല നമുക്ക് നോക്കാം.
 
അത് ആകുമ്പോൾ അച്ഛൻറെയും അമ്മയുടെയും ഒരു നോട്ടവും അവർക്കൊപ്പം എപ്പോഴും ഉണ്ടാകും.
 
അവരെ കൂടാതെ രണ്ട് ബോഡി ഗാർഡും നിർത്താം. ഡ്രൈവറും കൂടെ പോട്ടെ. എന്തു പറയുന്നു.
 
നമ്മളിൽ ആരെങ്കിലും ഒരാൾ കൂട്ടത്തിൽ ഇല്ലാതായാൽ അത് പെട്ടെന്ന് ആളുകളുടെ കണ്ണിൽ പെടും.”
 
“ഭരതൻ പറഞ്ഞത് ശരിയാണ്. ഇതിലും നല്ല ഒരു പ്ലാൻ മക്കൾക്കു വേണ്ടി ഉണ്ടാക്കാൻ പറ്റും എന്നു തോന്നുന്നില്ല.”
നിരഞ്ജൻറെ സ്വന്തം പാറു Chapter 94

നിരഞ്ജൻറെ സ്വന്തം പാറു Chapter 94

4.8
15488

നിരഞ്ജൻറെ സ്വന്തം പാറു Chapter 94   “പക്ഷേ ഇത്ര ദൂരം അവരെ വിടുന്നതാണ്...”   ഹരി പറഞ്ഞത് മുഴുവൻ ആക്കാതെ നിരഞ്ജനെയും പാറുവിനെയും നോക്കി.    അതുകേട്ട് നികേത് പറഞ്ഞു.   “നമുക്ക് എപ്പോൾ വേണമെങ്കിലും അവിടേയ്ക്ക് മക്കളെ കാണാൻ പോകാം. ജെറ്റ് എപ്പോഴും അവൈലബിൾ ആണ്. ഇവിടെ നിന്നും മൂന്നര മണിക്കൂർ ട്രാവൽ ഉണ്ടാകും. ഇപ്പോൾ മദ്രാസിലോ ബാംഗ്ലൂരിലോ ഡൽഹിയിൽലോ ആണെങ്കിലും രണ്ടു മണിക്കൂർ ഏകദേശം ട്രാവൽ ഉണ്ടാകും. പിന്നെ എന്താ നിൻറെ പ്രോബ്ലം?”   പാറു ഒന്നും പറയാതെ നിരഞ്ജനെ നോക്കി. അവളുടെ മാനസിക അവസ്ഥ മനസ്സിലാക്കി ഭരതൻ പറഞ്ഞു.   “ഞാനും പോകാം അവരുടെ കൂടെ. എന്