PART-11
✍️MIRACLE GIRLL
"She is a necrophiliac "
അവൾ പറഞ്ഞത് കേട്ട് ഞെട്ടൽ മാറാതെ അയാൾ അവളെ തന്നെ നോക്കി നിന്നു. അയാൾ ആ സ്ത്രീയുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചതും, പേടിയോടെ കണ്ണുകൾ ചിമ്മിതുറന്നു.
" ആളുകളെ കൊന്ന്, ആ ഡെഡ് ബോഡിയുമായി സെക്സിൽ ഏർപ്പെടുന്നതാണ് അവളുടെ രീതി, ഇത്തവണ അവൾ നിന്നെയാണ് ഇരയാക്കാൻ നോക്കിയത് " അവൾ വീണ്ടും പറഞ്ഞത് കേട്ട് അയാളുടെയുള്ളിലെ ഭയം കൂടി കൊണ്ടിരുന്നു. ഏതോ ഒരു പൈശാചിക ലോകത്ത് എത്തിപ്പെട്ടത് പോലെയാണ് അയാൾക്ക് അനുഭവപ്പെട്ടത്. ഇടുപ്പിൽ ഭയങ്കര വേദന അനുഭവപ്പെട്ടപ്പോഴാണ്, ഇടുപ്പിലെ മുറിവ് കെട്ടിവെച്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചത്. തന്റെ കൈകാലുകൾ ബന്ധിച്ച നിലയിലാണെന്ന് അപ്പോഴാണ് മനസ്സിലായത്.
" തന്നെ കൊല്ലാൻ വേണ്ടി കുത്തിയതല്ല, ഒരു ചെറിയ മുറിവേ ഉള്ളു" അയാളുടെ നോട്ടം ആ മുറിവിലേക്കാണെന്ന് കണ്ട് അവൾ പറഞ്ഞു.
" ഈ കെട്ട് ഒന്ന് അഴിക്കോ... " അയാൾ നിസ്സഹായമായി ചോദിച്ചു.
"അതിനെന്താ.." അവൾ ശാന്തമായ സ്വരത്തിൽ പറഞ്, അയാളുടെ കെട്ടുകൾ അഴിക്കാൻ തുടങ്ങി. അയാൾ അതിൽ നിന്ന് മോചിതനായതും, ഇടുപ്പിൽ കൈകളമർത്തി ഇരുന്നു.
" ഞാൻ നിങ്ങളെ കൊല്ലാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ലായിരുന്നു... പക്ഷെ, നിങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ... നിങ്ങൾ മനസ്സിലാക്കിയത് മാത്രമല്ല ഞാനെന്ന് എനിക്ക് തെളിയിക്കണമായിരുന്നു... ആരുടെ മുൻപിലും താഴുന്നത് എനിക്കിഷ്ടമല്ല.. ഇന്നേവരെ, ആരുടെ മുൻപിലും തല കുനിച്ചിട്ടില്ല ഞാൻ.. അങ്ങനെ ഒരു സാഹചര്യം വന്നാൽ അന്ന് എന്റെ മരണമായിരിക്കും.. " അവളൊരു ഒരു ആത്മവിശ്വാസത്തോട് കൂടി പറഞ്ഞു.
" നിങ്ങൾക്ക് ഇവിടന്ന് പോകണമെങ്കിൽ പോകാം.. ഇവിടെ വന്നതിന് ശേഷവും, ഞങ്ങളെ കുറിച്ചുള്ള സത്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ നിങ്ങൾ ധൈര്യപ്പെടില്ല എന്നാണ് എന്റെ വിശ്വാസം " അവൾ ആ മുറിയുടെ വാതിൽ തുറന്നിട്ട് കൊണ്ട് പറഞ്ഞു.
അവൾ പറഞ്ഞത് കേട്ട് അയാൾ ഇടുപ്പിലെ വേദനയൊന്നും കാര്യമാക്കാതെ ഒരു വിധം എഴുന്നേറ്റു. അയാൾ വേച്ച് വേച്ച് വാതിലിനു അടുത്തെത്തിയതും, പോകണോ വേണ്ടയോ എന്നൊരു പേടിയോടെ അയാൾ അമീറയെ നോക്കി. അവൾ കണ്ണ് കൊണ്ട് അയാളോട് പോകാനായി പറഞ്ഞു.
" പോയ്കോളൂ... ഞാൻ പറഞ്ഞ കാര്യം മറക്കണ്ട... ഇനിയും പാപ്പയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഓരോ പരാക്രമങ്ങൾ കാണിച്ച് വെക്കരുത്... " അവൾ ഒരു ഓർമപ്പെടുത്തൽ എന്ന പോലെ പറഞ്ഞു. അയാൾ അതിന് മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നു.
വേച്ച് വേച്ച് നടക്കുന്നതിനിടയിൽ അയാൾ ആ സ്ട്രീറ്റ് ഒന്നാകെ കണ്ണോടിച്ചു. വൃത്തിഹീനമായി കിടക്കുന്ന സ്ട്രീറ്റുകൾ, പുറത്തിറങ്ങിയപ്പോഴാണ് ആരുടെയൊക്കെയോ അലറികരച്ചിലുകൾ ചെവിയിൽ പതിഞ്ഞത്. വായുവിലൂടെ പോലും താൻ ശ്വസിക്കുന്നത് രക്തത്തിന്റെ ഗന്ധമാണെന്ന് അയാൾ തിരിച്ചറിഞ്ഞില്ല.
കുറച്ചു മുൻപോട്ട് നടന്നപ്പോഴാണ്, ആ മുറിയിൽ വെച്ച് കണ്ട സ്ത്രീയെ അയാൾ വീണ്ടും കണ്ടത്. നേരത്തെ അമീറ അവരെ കുറിച് പറഞ്ഞ കാര്യങ്ങൾ അയാളുടെ മനസ്സിലേക്ക് വന്നതും, ഒരു വല്ലാത്ത ഭയം അയാളെ മൂടി. അയാളെ തന്നെ തുറിച്ചു നോക്കി കൊണ്ടിരുന്ന ആ സ്ത്രീയിലേക്ക്, അറിയാതെ പോലും ഒരു നോട്ടം തെറ്റിക്കാതെ അയാൾ അവരെ മറികടന്നു പോയി. ആ സ്ത്രീ പിന്തുടരുമോ എന്നാ ഭയത്തോടെ അയാൾ ഇടയ്ക്കിടെ പിറകിലേക്ക് നോക്കി, എന്നാൽ അതുണ്ടായില്ല...
കുറച്ചു ദൂരം നടന്ന്, തന്റെ ഇടുപ്പിൽ അസ്സഹനീയമായ വേദന അനുഭവപ്പെട്ടപ്പോഴാണ്, അവിടെ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് അയാൾ ശ്രദ്ധിച്ചത്. അയാൾ ഇടതുകൈകൊണ്ട് വയറിൽ പൊത്തിപിടിച്ചു നിന്നു.
വലതുവശത്തു നിന്നും തനിക്ക് നേരെ പാഞ്ഞടുക്കുന്ന കാർ അയാൾ കണ്ടില്ല. നിമിഷ നേരം കൊണ്ട്, അത് അയാളെ ഇടിച്ചുതെറിപ്പിച്ച് കൊണ്ട് മുന്നോട്ട് പോയി. റോഡിന്റെ സൈഡിലേക്കായി തെറിച്ചു വീണ അയാൾ തലയിടിച്ചു കൊണ്ട് നിലത്തു വീണു പിടഞ്ഞു.
അരമണിക്കൂറോളം, ആ തെരുവിൽ കിടന്ന് പിടഞ്ഞിട്ടും ഒരാൾ പോലും എത്തിനോക്കിയില്ല.
***********************
അന്ന വർക്ക് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ്, റോഡിൽ ആരോ കിടക്കുന്നത് പോലെ തോന്നി, അവൾ കാറിൽ നിന്നിറങ്ങി.. വന്നു നോക്കിയപ്പോഴാണ് അയാളിൽ ജീവൻ ബാക്കിയുണ്ടെന്ന് മനസ്സിലായത്. അവൾ അപ്പോൾ തന്നെ കാറിൽ നിന്ന് വെള്ളം എടുത്ത് കൊണ്ട് വന്നു അയാളെ കുടിപ്പിച്ചു. അയാൾ മരണ വേദനയിലും നന്ദിപൂർവം അവളെ നോക്കി പുഞ്ചിരിച്ചു.
" ഞാൻ നിങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കാം " അവൾ ധൃതിയിൽ ഫോൺ എടുത്ത് ആരെയോ വിളിക്കാൻ തുനിഞ്ഞതും, അയാൾ വേണ്ടെന്ന അർത്ഥത്തിൽ അവളെ നോക്കി തലയനക്കി.
" വേണ്ട... എനിക്ക് ഇനിയും ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... അവൾ.. അവളെ വെറുതെ വിടരുത്.. അവളാ എന്നെ കൊല്ലാൻ നോക്കിയത്... " അയാൾ ആ വെപ്രാളത്തിലും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
" ആരാ നിങ്ങളെ കൊല്ലാൻ ശ്രമിക്കുന്നത്? " അന്ന ചോദിച്ചു.
" അവൾ.. മിഷേൽ... ഖാലിദ്... പറഞ്ഞു തീരും മുന്പേ അയാളുടെ കണ്ണുകൾ അടഞ്ഞു. അന്ന ഒരു ഞെട്ടലോടെ അയാളുടെ കൈകൾ പിടിച്ചു നോക്കി. ചെറിയ മിടിപ്പുണ്ടെങ്കിലും, അയാളിൽ ജീവൻ അവശേഷിക്കുന്നില്ല എന്ന് അവൾ തിരിച്ചറിഞ്ഞു. ഒരു നിമിഷം, എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ കുഴങ്ങി.
*********************
"അവൻ എന്താ ചെയ്തേന്നറിയോ... അവൻ എന്റെ കയ്യീന്ന് പിസ്റ്റൽ തട്ടി പറിച്ച് വാങ്ങിയിട്ട്, എന്റെ നേർക്ക് തന്നെ പോയിന്റ് ചെയ്തു.. പക്ഷെ, ഞാനാരാ മോള്.. ഞാൻ ജെന്നിയാ.. ഞാൻ അവനെ അതിസാഹസികമായല്ലേ കീഴ്പ്പെടുത്തിയത്... ഞാൻ എന്താ ചെയ്തേന്നറിയോ... ചെയറെടുത്തു അവന്റെ തലക്കിട്ടു കൊടുത്തില്ലേ ഒരെണ്ണം.." ജെന്നി പബ്ബിൽ നടന്ന കാര്യങ്ങളെല്ലാം നിന്നും ഇരുന്നോണ്ടുമൊക്കെ ആക്ഷൻ കാണിച്ച് സോഫിയയോടെ പറഞ് കൊണ്ടിരുന്നതും, സോഫിയയും അമീറയും അവളുടെ കാട്ടിക്കൂട്ടലൊക്കെ കണ്ട് താടിക്ക് കൈ വെച്ചിരുന്നു, അവൾ പറയുന്നതിനെല്ലാം തലയാട്ടി കൊണ്ടിരുന്നു.
" സോഫിയാന്റി ഒന്ന് ആലോചിച്ച് നോക്കിയേ... ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കി, തോക്കിലെ ഉണ്ട എന്റെ നെഞ്ചത്ത് കേറിയേനെ.. "
" തോക്കിൽ ഉണ്ടയില്ലായിരുന്നു " ജെന്നി അത് പറഞ്ഞ സ്പോട്ടിൽ തന്നെ അമീറ അങ്ങനെ പറഞ്ഞതും, ജെന്നി ഒരു സംശയത്തോടെ പിരികമുയർത്തി അവളെ നോക്കി.
" നീയെന്താ പറഞ്ഞെ.. തോക്കിൽ ഉണ്ട ഇല്ലായിരുന്നെന്നോ.. അപ്പൊ നീയല്ലേ പറഞ്ഞത്, എന്റെ സേഫ്റ്റിക്ക് വേണ്ടി നീ അതിൽ ഒരു ബുള്ളറ്റ് ലോഡ് ചെയ്‌തെന്ന് "
" ലോഡ് ചെയ്തിരുന്നു.. പിന്നെ, എനിക്ക് തോന്നി.. മര്യാദക്ക് ഒരു തോക്ക് പിടിക്കാൻ അറിയാത്ത നിനക്കൊക്കെ ലോഡ് ചെയ്തു തന്നാൽ... അത് നിന്റെ നെഞ്ചത്തെ കേറൊള്ളൂന്ന്.. അതോണ്ട്, ഞാൻ ആ റിസ്ക് എടുക്കാൻ മുതിർന്നില്ല " ജെന്നിയെ കളിയാക്കും വിധം, അവൾ അങ്ങനെ പറഞ്ഞപ്പോൾ സോഫിയ പൊട്ടി ചിരിച് കൊണ്ട് മുറിയിലേക്ക് കയറി പോയി. ജെന്നി മുഖം കയറ്റി വെച്ച് അമീറയെ കൂർപ്പിച്ചു നോക്കിയതും, അവൾ ജെന്നിയെ കണ്ടിട്ടേയില്ലെന്ന മട്ടിൽ മുഖം തിരിച്ചു അവളുടെ മുറിയിലേക്ക് പോയി.
" പരസ്യായിട്ട് എന്നെ ബാക്കിയുള്ളവരുടെ മുൻപിൽ താഴ്ത്തി കെട്ടരുതെന്ന് ഞാനാ പലതവണ പറഞ്ഞിട്ടുള്ളതാ ട്ടോ അമീറ.. " ജെന്നി മുഖം കയറ്റി വെച്ച് അമീറയുടെ പിന്നാലെ വെച്ച് പിടിക്കുന്നതിനിടയിൽ പറഞ്ഞു.
"അയ്യോ.. നിന്നോട് ഞാൻ അങ്ങനെ ചെയ്യോ.. ഇതൊക്കെ ഒരു തമാശക്കല്ലേ... അല്ലാതെ, നിന്നോട് സ്നേഹം ഉള്ളതോണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തത്. ഇല്ലേൽ, അവന്റെ കൈ കൊണ്ടെങ്ങാനും നീ തട്ടിപ്പോയാ... പിന്നെ എനിക്ക് ആരാ ഉള്ളേ.." അവൾ അതും പറഞ് കൊണ്ട് ഫോണെടുത്ത് ബെഡിൽ ചാരിയിരുന്നു. അവൾ പറഞ്ഞത് കേട്ട് ജെന്നി ഒരു ചിരിയോടെ അമീറയുടെ കാലിനു മുകളിൽ തല വെച്ച് കിടന്നു.
" എനിക്കറിയാം.. നിനക്ക് അപ്പൊ എന്നോട് സ്നേഹമൊക്കെ ഉണ്ടല്ലേ? " അവൾ അമീറയുടെ കാലിലൊന്ന് നുള്ളിക്കൊണ്ട് അങ്ങനെ ചോദിച്ചതും, അമീറ വേദന കൊണ്ട് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു.
" അയ്യോ.. ഞാൻ ഒരു തമാശക്ക് നുള്ളിയതാ.." ജെന്നി അവളെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു.
" തമാശക്ക് നുള്ളാണോ ചെയ്യാ? "
" നീ തമാശക്ക് ആളുകളെ കൊല്ലാറല്ലേ... ഇത് അത്രക്കൊന്നും വരില്ല " ജെന്നി തലയുഴിഞ്ഞു കൊണ്ട് പറഞ്ഞു.
അമീറ അവളെയൊരു നോട്ടം നോക്കികൊണ്ട് ഫോണിലേക്ക് നോട്ടം തെറ്റിച്ചു.
അവൾ ഇടയ്ക്കിടെ ഫോണിലേക്ക് നോക്കി പുഞ്ചിരിക്കുന്നത് കണ്ട്, അത് ജെന്നിയിലും ഒരു ചിരി വിടർത്തി. അവൾ അമീറയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അതിലേക്ക് നോക്കിയപ്പോൾ, അമീറയുടെയും ഇഷലിന്റെയും ഒരു പഴയ ഫോട്ടോ ആയിരുന്നു അത്. അവൾ പുഞ്ചിരിക്കാനുള്ള കാരണം ഈ ഫോട്ടോയാണെന്ന് മനസ്സിലായതും ജെന്നി ഒരു കുസൃതിയോടെ അവളുടെ കവിളിലൊന്ന് പിച്ചി.
" ഇത് ഇഷലിന്റെ ഫോട്ടോയല്ലേ... അവൾ ഇപ്പൊ എവിടെയായിരിക്കും അമീറ?? " ജെന്നി
" അറിയില്ല... " അവൾ ഇഷലിന്റെ കൂടെയുള്ള നിമിഷങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു.
" അപ്പൊ ക്യാഷ് അയച്ചു കൊടുക്കാറില്ലേ? "
" ഇല്ല "
" ഹേ... അതെന്താ പറ്റിയെ... അപ്പൊ അവർ എങ്ങനെയാ ജീവിക്കുന്നെ " ജെന്നി ഒരു സംശയത്തോടെ നെറ്റിച്ചുളിച്ച് അവളെ നോക്കി.
" അയച്ച് കൊടുത്തിരുന്നു, പിന്നെ പിന്നെ ആ പണം അവർ തിരിച്ചയക്കാൻ തുടങ്ങി.. പിന്നെ ഞാൻ അയച്ചിട്ടില്ല.. "
" ഹോ... അപ്പൊ അവർ എവിടെയാണെന്ന് നീ അന്വേഷിച്ചില്ലേ.. നിനക്ക് അത് ഈസിയായിട്ട് കണ്ട് പിടിക്കാവുന്നതല്ലേയുള്ളു "
" എന്തിനാ വെറുതെ.. ഒരു രീതിയിലും ഇനി അവളുടെ ജീവിതലേക്ക് എത്തിനോക്കാൻ എനിക്ക് താല്പര്യമില്ല... ഏതായാലും എന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ സേഫ് ആയ സ്ഥലത്താണ് അവൾ ഉള്ളതെന്ന് എനിക്ക് ഉറപ്പാ.. " അവൾ ഒരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
" മ്മ്... ഇപ്പൊ അവൾക്ക് ഒരു പതിനാല് വയസ്സൊക്കെ കാണുമല്ലേ.. നീ അവളെ അതിന് ശേഷം കണ്ടിട്ടേയില്ലേ? " അവൾ ചോദിച്ചത് കേട്ട് അമീറ ഒരു ചിരിയോടെ അവളെ നോക്കി.
" അതിനു ശേഷം ഒരു തവണ അവളെ ഞാൻ കണ്ടു...അതും എന്റെ പിറന്നാളിന്റെ അന്ന്.. "
തുടരും...