Aksharathalukal

THE SECRET-14

PART-14

✍️MIRACLE GIRLL

" Your game is going to end... Amirah.. " അവൻ ഒരു അർത്ഥം ലഭിക്കാത്ത പുഞ്ചിരിയോടെ പതിയെ മൊഴിഞ്ഞു.

***********************

രാത്രി, അമീറ കുളിച് ഫ്രഷായി വന്നപ്പോഴേക്കും, ടേബിളിൽ തന്റെ ഫേവറിറ്റ് ഇറ്റാലിയൻ ഫുഡായ Mushroom Risotto സെർവ് ചെയ്ത് വെച്ചിരിക്കുന്നത് കണ്ട്, അവളുടെ കൈ അതിലേക്ക് നീണ്ടെങ്കിലും, ഖാലിദ് അങ്ങോട്ട് വരുന്നത് കണ്ട് അവളൊരു മടിയോടെ മുറിയിലേക്ക് പോകാൻ ഭാവിച്ചു.

" അത് കഴിച്ചിട്ട് പോടീ... നിനക്ക് വേണ്ടി ഉണ്ടാക്കി വെച്ചതാ.. " ഖാലിദ് അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു. എന്നാൽ, അവൾ അത് കെട്ടിട്ടേയില്ലെന്ന മട്ടിൽ, ഒരു ചെയർ വലിച്ചിട്ടു അതിലേക്കിരുന്ന്, ഫോണിൽ കുത്തികളിച്ചുകൊണ്ടിരുന്നു.

" അമീറാ... " അവർ ശാന്തമായ സ്വരത്തിൽ വിളിച്ചു.

എന്നാൽ, അവൾ അതിന് മറുപടി കൊടുക്കാതെ, അയാളുടെ മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെ ഫോണിലേക്ക് തന്നെ കണ്ണും നട്ടിരുന്നു.

അവളുടെ പ്രതികരണമൊന്നും ഇല്ലെന്ന് കണ്ടതും, അയാൾ തന്നെ പ്ലേറ്റിൽ നിന്നും മുഷ്രൂം ഫോർക്കിലെടുത്ത് അവൾക്ക് നേരെ നീട്ടി.
അവൾ അത് കണ്ട് ഒരു അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.

" കഴിക്കെടി.. എന്നെ നോക്കിയിരിക്കാതെ " അയാൾ ശാസിക്കും പോലെ പറഞ്ഞതും, അവൾ അത് കഴിച്ചുകൊണ്ട് അയാളെ നോക്കി. അവളെറിയാതെ തന്നെ വലതെകണ്ണിൽ നിന്നും ഒരു കണ്ണീർ തുള്ളി ആഹാരത്തിലേക്ക് ഇറ്റി വീണു.

"പപ്പ ഇന്ന് രാവിലെ എന്തൊക്കെയോ പറഞ്ഞു പോയി, നീയതൊന്നും മനസ്സിൽ വെച്ച് എന്നെ വെറുക്കരുത്... വർഷങ്ങളായിട്ട് ഒരു മെഴുകുതിരി പോലെ ഉരുകികൊണ്ടിരിക്കാ ഞാൻ... സോഫിയയും നീയും ചെയ്ത് കൂട്ടുന്ന തെറ്റിനൊക്കെ യഥാർത്ഥത്തിൽ ഉരുകിതീരുന്നത് ഞാനാ... നിനക്ക് ചിലപ്പോ വിശ്വാസം കാണില്ലായിരിക്കും, കുറ്റബോധം പേറി ജീവിക്കാന്ന് വെച്ചാൽ അത് നരകത്തുല്യമാണ്... പടച്ചോൻ എല്ലാം കാണുന്നുണ്ട്, പടച്ചോന്റെ കിതാബിൽ നീ പാപം മാത്രം ബാക്കിയാക്കരുത്.." അയാൾ അവളെ തലോടികൊണ്ട് പറഞ്ഞതും, പെട്ടെന്ന് അവൾ അയാളെ കെട്ടിപിടിച്ചു കൊണ്ട് പൊട്ടികരഞ്ഞു.

" എനിക്കറിയാം പപ്പാ... ഞാൻ ചെയ്തതൊക്കെ തെറ്റാ... അല്ല, പാപമാ... പപ്പക്കറിയോ, ഓരോ തവണ തെറ്റ് ചെയ്യുമ്പോഴും, ഞാൻ എന്നെ തന്നെ സ്വയം ഒരു പാപിയായി പഴിച്ച് പോവാ... സമാധാനത്തോടെ ഒരു രാത്രി പോലും എനിക്ക് ഉറങ്ങാൻ പറ്റാറില്ല... എനിക്ക് മറ്റുള്ളവരെ പോലെ സന്തോഷത്തോടെ ജീവിക്കാൻ പോലും പറ്റുന്നില്ല... ഈ ഭൂമിയിൽ ജീവിച്ചിരിക്കാനുള്ള അവകാശം എനിക്കില്ലാന്ന് തോന്നിപോവ്വാ... ഞാൻ എത്ര തവണ ആത്മഹത്യയെ പറ്റി വരെ ചിന്തിച്ചിട്ടുണ്ടെന്നറിയൊ... അപ്പോഴൊക്കെ, പപ്പയുടെ അമീറ സ്ട്രോങ്ങ്‌ ആണെന്ന് സ്വയം പറഞ്ഞു പഠിപ്പിക്കും... പപ്പ പറഞ്ഞത് ശരിയാ... ഞാൻ ഈ ഭൂമിക്ക് ഒരു ഭാരം തന്നെയാ... " അവൾ അയാളെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു കൊണ്ടിരുന്നു.

" തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോഴുള്ള എന്റെ മാനസികാവസ്ഥ എന്താണെന്ന് പപ്പ ചിന്തിച്ചിട്ടുണ്ടോ... പപ്പ പറഞ്ഞല്ലോ, പടച്ചോൻ ഇതെല്ലാം കാണുന്നുണ്ടെന്ന്, പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്, ഞാൻ ആ നരകത്തിൽ ചെന്ന് പെട്ടപ്പോഴും ആ  പടച്ചോൻ ഉണ്ടായിരുന്നില്ലേ.... എന്നിട്ട്, എന്തോണ്ട് എന്നെ അവിടന്ന് രക്ഷിച്ചില്ല... എല്ലാവർക്കും ഇപ്പൊ എന്നെ പേടിയാ.. ആർക്കും എന്നെ മനസ്സറിഞ്ഞു സ്നേഹിക്കാൻ പോലും കഴിയുന്നില്ല... എന്നെ കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കുമ്പോ എല്ലാവരും എന്നെ വെറുക്കും... അജുവും വെറുക്കും.. " അവളൊരു ഭ്രാന്തിയെ പോലെ പറഞ്ഞു കൊണ്ടേയിരുന്നു.

" ഇല്ലാ... നിന്നെ ആരും വെറുക്കാൻ  പോവുന്നില്ല... അജുവും വെറുക്കില്ല... അവന് എങ്ങനെയാ നിന്നെ വെറുക്കാൻ കഴിയാ.. നീ അതൊന്നും ചിന്തിച്ചു വിഷമിക്കരുത്... പക്ഷെ, നീ എനിക്കൊരു സത്യം ചെയ്ത് തരണം.. അത്, ഒരു തവണ നീ തെറ്റിച്ചതാ.. എങ്കിലും, ഇത്തവണ നീ അത് പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.. ഇനി ഒരിക്കലും നീ ആ പ്രവൃത്തി തുടരരുത്... എനിക്ക് സത്യം ചെയ്ത് താ.. " അയാൾ അവൾക് നേരെ വലതുകൈ നീട്ടി കൊണ്ട് പറഞ്ഞു.

അമീറ അത് കേട്ട്, അയാളുടെ മുഖത്തേക്ക് നോക്കിയതും, എന്തോ ഉറപ്പിച്ചത് പോലെ അവളുടെ വലതുകരം അയാളുടെ കയ്യിലേക്ക് നീട്ടി വെച്ചു.

" ഇല്ല പപ്പാ, ഞാൻ ഇനി ഒരിക്കലും ഇതിന് പിറകെ പോവില്ല " അവൾ പറഞ്ഞു. അത് കേട്ട്, അയാൾ അവളുടെ നെറ്റിയിൽ ഒന്ന് തലോടി കൊണ്ട് ചുംബിച്ചു.

"കരയുന്ന അമീറയെ കാണാൻ ഒരു ഭംഗിയും ഇല്ലാ ട്ടോ... ഞാൻ വളർത്തിയെടുത്ത ഒരു മോളുണ്ടായിരുന്നു.. അവൾ എന്ത് കേട്ടാലും കരയില്ലായിരുന്നു.. ഇതിപ്പോ, ഖാലിദിന്റെ കൂടെ കൂടി വഷളായിരിക്കാ എന്റെ മോള് " സോഫിയ അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞതും അത് കേട്ട് അമീറ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

അവർ അപ്പോഴേക്കും അവളുടെ അടുത്തേക്ക് വന്നു, അവളുടെ ഇടതെകവിളിൽ തലോടി.

" നീ നേരത്തെ അങ്ങനെ പറഞ്ഞപ്പോ, ആ ദേഷ്യത്തിൽ അടിച്ചതാ... വേദനയില്ലല്ലോ.. " സോഫിയ അങ്ങനെ ചോദിച്ചതും, അമീറ അവരെ കെട്ടിപിടിച്ചു.

" ഞാൻ ശരിക്കും അങ്ങനെ പറയാൻ പാടില്ലായിരുന്നു... മമ്മാക്ക് ഫീൽ ആയില്ലേ? " അമീറ ചോദിച്ചു.

"മതി... മമ്മയുടെയും മോളുടെയും സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ പോയി കിടക്കാൻ നോക്ക് " ഖാലിദ് പറഞ്ഞു. അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി. കുറച്ചു നേരം, ഓരോന്ന് ചിന്തിച്ചു കിടന്നെങ്കിലും പിന്നീട് എപ്പോഴോ അവൾ ഉറങ്ങി പോയിരുന്നു.

********************

" അന്ന, നിനക്ക് എന്താ പറ്റിയെ? " അജുവിന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയത് മുതൽ അന്ന ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ല്യു ചോദിച്ചു.

" നിനക്ക് ഇപ്പൊ എന്താ വേണ്ടേ? സമയം കുറെയായി... പോയി കിടക്കാൻ നോക്ക്... " അവൾ ല്യൂവിനു നേരെ ദേഷ്യപ്പെട്ട് കൊണ്ട് തന്റെ മുറിയിലേക്ക് പോയി.

കുറെ നേരമായി തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നെങ്കിലും, ഒടുക്കം ഉറക്കം കിട്ടാതായപ്പോൾ അവൾ തന്റെ ഫോണെടുത്ത് ആ വീഡിയോ തപ്പികൊണ്ടിരുന്നു. എത്ര തിരഞ്ഞിട്ടും ആ വീഡിയോ അതിലില്ലാന്നു കണ്ടതും, ഫോൺ ബെഡിലേക്ക് എറിഞ്ഞുകൊണ്ട്, അജുവിന്റെ വീട്ടിൽ വെച്ച് നടന്നതെല്ലാം ഓർത്തെടുത്തു. തന്റെ ഫോൺ അവന്റെ കയ്യിലുണ്ടായിരുന്ന കാര്യം അവളുടെ മൈൻഡിലേക്ക് വന്നതും, അവൻ ആ വീഡിയോ ഡിലീറ്റ് ആക്കി കളഞ്ഞെന്ന് അവൾ ഊഹിച്ചു.

********************

പിറ്റേ ദിവസം, രാവിലെ തന്നെ കോളിങ്ങ് ബെൽ കേട്ട് സോഫിയ ഡോർ തുറന്നപ്പോൾ, മുൻപിൽ അജുവിനെ കണ്ട് അവർ ഒരു സംശയത്തോടെ അവനെ നോക്കി ചിരിച്ചെന്ന് വരുത്തി.

" അജുവോ? കുറെയായല്ലോ കണ്ടിട്ട് " അവർ പറഞ്ഞു. അവൻ അതിനൊന്നു പുഞ്ചിരിച്ചു കൊണ്ട്, മറുപടിയൊന്നും പറയാതെ അമീറയുടെ മുറി ലക്ഷ്യം വെച്ച് നടന്നു.
അവൻ ഒന്നും പറയാതെ പോയത് കണ്ട്, അവർ സംശയത്തോടെ അവൻ പോകുന്നതും നോക്കി നിന്നു.

അജു അമീറയുടെ മുറിയിലേക്ക് ചെന്നപ്പോൾ, അവൾ തല വഴി മൂടിപ്പുതച്ചു കമിഴ്ന്നു കിടന്നുറങ്ങുന്നത് കണ്ട് അവൻ ഒരു പുഞ്ചിരിയോടെ അവൾക്കരികിൽ വന്നിരുന്നു. കാലിലൂടെ ഇട്ടിരുന്ന പുതപ്പ് മാറ്റി അവളുടെ ഇടത്തേകാൽ അവൻ അവന്റെ മടിയിലേക്ക് വെച്ചു. കാലിനടിയിൽ അവൻ ഒന്ന് ഇക്കിളി കൂട്ടിയതും അവൾ ഒരു ഞരങ്ങലോടെ കാല് പിൻവലിച്ചു. അവൻ ആ പ്രവൃത്തി തുടർന്ന് കൊണ്ടിരുന്നതും, ഉറക്കം നഷ്ടപ്പെട്ട ഈർഷ്യയോടെ അവൾ ഒരു ചവിട്ട് കൊടുത്തു. അത് കൃത്യം അവന്റെ വയറിനിട്ട് തന്നെ കൊണ്ടതും, അവൻ വയറും പൊത്തിപിടിച്ചു കൊണ്ട് അവൾക്ക് അടുത്തായി കമിഴ്ന്നു കിടന്നു.

" ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, ഉറക്കത്തിൽ എന്നെ ഡിസ്റ്റർബ് ചെയ്യരുതെന്ന് " അവൾ ഒരു ചിരിയോടെ അവന്റെ ചെവിക്കരികിൽ വന്നുകൊണ്ട് പറഞ്ഞതും, അവൻ അവളെ ഒന്ന് തുറിച്ചു നോക്കികൊണ്ട് എഴുന്നേറ്റു.

" മതി ഉറങ്ങിയത്... എഴുന്നേൽക്ക്.. " അവൻ അവളെ എഴുന്നേൽപ്പിച്ച് കൊണ്ട് പറഞ്ഞു. എന്നാൽ അവൾ അതേപോലെ തിരിച്ച് ബെഡിലേക്ക് തന്നെ മറിഞ്ഞതും, അവൻ അവളെ നോക്കി പല്ല് കടിച്ചു.

അപ്പോൾ, അവൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവളുടെ രണ്ട് കയ്യും പിടിച്ചു വലിച്ചു, പുറത്തേറ്റി കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു, അവളെ ബേസിനടുത്തായി കയറ്റി ഇരുത്തി.
അവൾ അവിടെയും ഉറക്കച്ചടവോടെ ഇരിക്കുന്നത് കണ്ട്, അവൻ അവളെ തന്നെ നോക്കികൊണ്ടിരുന്നു. അവന്റെ നോട്ടം കണ്ട് അവൾ എന്തെന്നാൽ അർത്ഥത്തിൽ അവനെ നോക്കിയതും, അവൻ പെട്ടെന്നു അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു, അവളുടെ കീഴ്ച്ചുണ്ട് കടിച്ചെടുത്തുകൊണ്ട് നുണയാൻ തുടങ്ങി, അവൾ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ, ഒരു ഞെട്ടലോടെ കണ്ണുകൾ വലിച്ച് തുറന്നു. പിന്നീട്, അവൾ ആ ചുംബനം ആസ്വദിക്കുന്നത് പോലെ കണ്ണെല്ലാം അടച്ചിരുന്നു. പെട്ടെന്ന്, അവൻ അവളുടെ ചുണ്ടിനെ മോചിപ്പിച്ചതും, ഒരു ചുംബനം നഷ്ടമായ ഈർഷ്യയോടെ അവൾ അവനെ നോക്കി. അവനൊരു പ്രത്യേക ഭാവത്തിൽ തന്നെ നോക്കുന്നത് കണ്ട് അവളൊരു സംശയത്തോടെ പിരികമുയർത്തി നോക്കി.

"ആദ്യം ബ്രഷ് ചെയ്യ്.. എന്നിട്ട് ബാക്കി.." അവൻ അവളെ പരിഹസിക്കും പോലെ പറഞ്ഞതും, അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ച് കൊണ്ടിരുന്നു.

" നമ്മൾ എങ്ങോട്ടാ പോകുന്നെ? " അവൾ ഫ്രെഷായി വന്നുകൊണ്ട് അജുവിനോട് ചോദിച്ചു.

" എങ്ങോട്ടെങ്കിലും.. ഇന്ത്യയിൽ നിന്ന് തിരിച്ച് വന്നതിന് ശേഷം നിന്നെ ഒന്ന് കാണാൻ പോലും കിട്ടിയില്ലല്ലോ... ഇങ്ങനെയാണെങ്കിൽ ഗേൾഫ്രണ്ടിനെ ചേഞ്ച്‌ ചെയ്യേണ്ടി വരും " അവൻ പറഞ്ഞു.

" അങ്ങനെയാണെങ്കിൽ..ഞാനും എന്റെ ബോയ്ഫ്രണ്ടിനെ ചേഞ്ച്‌ ചെയ്യും... " അവൾ ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞതും അവൻ അവളെ തുറിച്ചു നോക്കി.

"ഇമ്പോസിബിൾ! " അവൻ പറഞ്ഞു.

"Why?"

" നിന്നെ പോലെയൊരു ദുരന്തത്തിനെ അറിഞ്ഞോണ്ട് ആരേലും ക്ഷണിക്കോ... ഞാനല്ലാതെ " അവൻ പറഞ്ഞതും, അവൾ അവനെ നോക്കി പല്ല് കടിച്ചു.

" കം ഓൺ " എന്നും പറഞ്ഞു അവൻ, അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു.

അവൻ കാറിനടുത്തു എത്തിയതും, അവളെ നോക്കിയപ്പോൾ അവൾ കാറിൽ കയറാൻ നിൽക്കുന്നത് കണ്ട് അവളുടെ ശ്രദ്ധ ആകർഷിക്കും വിധം അവനൊന്നു മുരടനക്കി.

അത് കേട്ട്, അവൾ അവനെ നോക്കിയതും, അവൻ പോക്കറ്റിൽ നിന്നും ഒരു കീയെടുത്ത് അവൾക്ക് നേരെ എറിഞ്ഞു. അത് ക്യാച്ച് ചെയ്തപ്പോഴാണ്, തന്റെ കാറിന്റെ കീയാണെന്ന് അവൾ ശ്രദ്ധിച്ചത്. അവൾ ഒരു സംശയത്തോടെ നെറ്റി ചുളിച് അവനെ നോക്കി.

" ഒരു Racing challenge നടത്തിയാലോ? " അവൻ ഇരുകയ്യും മാറോട് പിണച്ചുകെട്ടി കൊണ്ട് ചോദിച്ചു.

" Vokey " അവൾ അൽപനേരം താടിക്കും കൈകൊടുത്തൊന്ന് ചിന്തിച്ചതിനു ശേഷം പറഞ്ഞു.

"അപ്പൊ ഞാൻ ജയിച്ചാൽ, എനിക്ക് എന്ത് തരുമോ?" അവൾ അവനടുത്തേക്ക് നടന്നടുത് കൊണ്ട് ചോദിച്ചു.

" നീ ജയിച്ചാൽ... ഇപ്പൊ എന്ത് തരും ഞാൻ? " അവൻ താടി തടവികൊണ്ട് അവളുടെ അരികിലേക്ക് ചേർന്ന് നിന്നു.
" ഒരു കിസ്സ് തരാം.. " അവളുടെ ചെവിക്കരികിൽ വന്നുകൊണ്ട് ഒരു കള്ള ചിരിയോടെ പറഞ്ഞു.

അവൾ അത് കേട്ടിട്ടും പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നുമില്ലാതെ അവനെ നോക്കി.

"എനിക്ക് cheap ആയിട്ടുള്ളതല്ല... Expensive ആയ എന്തേലും വേണം " അവളൊരു ആക്കിചിരിയോടെ പറഞ്ഞതും, അവനൊന്ന് തലയാട്ടി.

" ശരി... എങ്കിൽ നീ തന്നെ പറയ്.. നിനക്ക് എന്താ വേണ്ടേ? " അവൻ ചോദിച്ചു.

" എനിക്ക് ഈ ജാക്കറ്റ് വേണം " അവൻ ചോദിച്ചത് കേട്ട്, അവൾ ചിന്തിക്കാനുള്ള സാവകാശം പോലും എടുക്കാതെ അവൻ ധരിച്ച ജാക്കറ്റിലേക്ക് ചൂണ്ടികൊണ്ട് പറഞ്ഞു.

" ഈ ജാക്കറ്റോ.. ഇത് വേണേൽ ഞാൻ നിനക്ക് ഇപ്പൊ തന്നെ തരാം " അവൻ ആ ജാക്കറ്റ് അഴിക്കാൻ ഭാവിച്ചു കൊണ്ട് പറഞ്ഞതും, അവൾ വേണ്ടെന്ന അർത്ഥത്തിൽ തലയനക്കി.

" ഇത് എനിക്ക് ഇപ്പൊ വേണ്ട, എനിക്കൊന്നും വെറുതെ കിട്ടുന്നത് ഇഷ്ടമല്ല... അതോണ്ട്, ഞാൻ ഇതിൽ ജയിക്കുമ്പോ എനിക്ക് റീവാർഡ് ആയിട്ട് തന്നാൽ മതി.. " അവൾ പറഞ്ഞു.

" okay girl... നീ വേറെ എന്തെങ്കിലും പറയ്... ജാക്കറ്റ് ഞാൻ തന്നേക്കാം.. "

" എനിക്ക് ഈ ജാക്കറ്റ് മാത്രം മതി " അവൾ വീണ്ടും ആ ജാക്കറ്റിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞതും, അവൻ ഒരു സംശയത്തോടെ അവളെ നോക്കി.

" but.. Why? "

" bcz.. That jacket really suits you "

" ഓഹോ.. അപ്പൊ അസൂയയാണല്ലേ " അവനൊന്നു പല്ലിളിച് കൊണ്ട് ചോദിച്ചു.
അത് കേട്ട്, അവൾ കീഴ്ച്ചുണ്ട് നാവ് കൊണ്ടൊന്നും തുഴഞ്ഞു അവനെ നോക്കി.

"Maybe... എന്നെക്കാളും പെർഫെക്ട് ആയി ആരും വേണ്ട " അവൾ പറഞ്ഞു

" okay... ഇനി ഞാൻ ജയിക്കാണേൽ, നീ എന്നെ കിസ്സ് ചെയ്യേണ്ടി വരും " അവൻ അവളെ നോക്കിയൊന്ന് സൈറ്റടിച്ചു കൊണ്ട് പറഞ്ഞതും, അവൾ അതിനൊന്നു തലയാട്ടികൊണ്ട് അവളുടെ കാർ പാർക്ക്‌ ചെയ്ത ഏരിയയിലേക്ക് പോയി. അവൻ അപ്പോൾ തന്നെ തിരിഞ്ഞ് നടന്ന കാറിലേക്ക് കയറി, സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്നു.

അപ്പോഴേക്കും, അവളുടെ കാറും അവന്റെ കാറിനടുത്തായി നിർത്തിയിട്ടതും, ഇരുവരും പരസ്പരമൊന്ന് നോക്കി.

" അപ്പൊ തുടങ്ങാ ല്ലേ " അവൻ അവളുടെ കോൾ കണക്ട് ചെയ്ത് കൊണ്ട് ചോദിച്ചു. അതിന് മറുപടിയായി അവൾ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

" ത്രീ... ടു... വൺ " അവൻ അവളെ നോക്കികൊണ്ട് തന്നെ പറഞ്ഞതും, അവൾ അവനെ ഒരു നോട്ടം നോക്കികൊണ്ട്, പൊടി പറത്തും വിധം അതിവേഗത്തിൽ കാറുമായി കുതിച്ചു. ഒരു നിമിഷത്തെ അന്താളിപ്പിന് ശേഷം, അവനും അവളുടെ കാർ മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു കുതിച്ചു.

ഇടയ്ക്കിടെ, അവൾ മിററിലൂടെ അവനെ നോക്കികൊണ്ടിരുന്നു. അവൻ ഓവർടേക്ക് ചെയ്യാൻ ഒരു ശ്രമം നടത്തിയെങ്കിലും, അവൾ അതിന് സമ്മതിക്കാതെ മുന്നോട്ടേക്ക് കയറി. നിരവധി തവണ അവൾ അത് തന്നെ ആവർത്തിച്ചപ്പോൾ, അവൻ തന്ത്രപൂർവം അവളെ ഓവർടേക്ക് ചെയ്തു.

അത് കണ്ട്, അവളും വാശിയോട് അവനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ, അവനും ഒട്ടും വിട്ടുകൊടുക്കാതെ ഓവർസ്പീഡിൽ മുന്നോട്ട് കുതിച്ചു.

" ഇങ്ങനെ പോയാൽ ഒരു കിസ്സിന് വകയുണ്ടല്ലോ.. "അവൻ പിറകിലേക്ക് നോക്കികൊണ്ട് പറഞ്ഞു, മുൻപിലേക്ക് തിരിഞ്ഞതും അവിടെ തങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ ഇറ്റാലിയൻ പോലീസിനെ കണ്ടതും, അവൻ അറിയാതെ തന്നെ ബ്രേക്ക്‌ ചവിട്ടി.

തുടരും.....

 


THE SECRET-15

THE SECRET-15

4.8
1454

PART-15 ✍️MIRACLE GIRLL " ഇങ്ങനെ പോയാൽ ഒരു കിസ്സിന് വകയുണ്ടല്ലോ.. " അവൻ പിറകിലേക്ക് നോക്കികൊണ്ട് പറഞ്ഞു, മുൻപിലേക്ക് തിരിഞ്ഞതും അവിടെ തങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ ഇറ്റാലിയൻ പോലീസിനെ കണ്ടതും അവൻ അറിയാതെ തന്നെ ബ്രേക്ക്‌ ചവിട്ടി. അവൻ പെട്ടെന്ന് കാർ നിർത്തിയത് കണ്ട്, സീൻ അത്ര പന്തിയല്ലെന്ന് തോന്നി അവൾ കാർ സ്ലോ ആക്കി ഡ്രൈവ് ചെയ്തു. അപ്പോൾ, മൂന്ന് പോലീസുകാർ അവന്റെ കാറിനടുത്തേക്ക് വരുന്നതും, അവൻ കാറിൽ നിന്ന് ഇറങ്ങുന്നതുമെല്ലാം അവൾ പിന്നിൽ നിന്നും നോക്കികണ്ടു. അതിൽ നിന്നും, രണ്ട് പോലീസുകാർ തന്റെ കാറിലേക്ക് തന്നെ നോക്കികൊണ്ടിരുന്നതും, അവൾ കാർ ഒരു സൈഡി