Aksharathalukal

THE SECRET-16

PART-16

✍️MIRACLE GIRLL


അവർ പറഞ്ഞത് കേട്ട്, അവൾ ഒരു ഞെട്ടലോടെ അവരെ തന്നെ നോക്കി നിന്നു. നിന്ന നിൽപ്പിൽ കുഴഞ്ഞു പോകുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഒരേ സമയം കടന്നു വന്നു കൊണ്ടിരുന്നു.

"ഗേൾഫ്രണ്ടിനെ കുറിച്ചുള്ള സത്യങ്ങളൊക്കെ അവനറിയാൻ തുടങ്ങിയിട്ടുണ്ട് " മാർത്ത ഒരു പുച്ഛത്തോടെ അമീറയെ നോക്കികൊണ്ട് പറഞ്ഞു.
അവൾ അതിനൊന്നും മറുപടി പറയാൻ കഴിയാതെ പുറത്തേക്ക്  നടന്നു.

അവൾ അവളോട് തന്നെ ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അവൻ തന്നെ വെറുക്കുമോ എന്ന ചിന്ത അവളെ അലട്ടി കൊണ്ടിരുന്നു.

*************************

രാത്രി, കോളിങ്ങ് ബെൽ  ശബ്ദിച്ചത് കേട്ട് അജു പോയി ഡോർ തുറന്നതും, മുൻപിൽ അമീറയെ കണ്ട് അവൻ യാതൊരു ഭാവമാറ്റവുമില്ലാതെ അവളെ നോക്കി.

" ഹാ.. നീയോ.. നീയിതെവിടെ പോയിരുന്നു..? " അവൻ അവളെ അടിമുടി നോക്കികൊണ്ട് ചോദിച്ചു. അവൾ നിർജീവമായ മിഴികളോടെ അവനെ തന്നെ നോക്കി നിന്നു.

" നീയെന്താ എന്നെ വല്ല അന്യഗ്രഹ ജീവികളെ കണ്ടത് പോലെ നോക്കുന്നത്? " അവളെ  ഡോറിന്റെ ഭാഗത്ത് നിന്നും അകത്തേക്ക് വലിച്ചിട്ടുകൊണ്ട് അവൻ ഡോർ ചാരിയിട്ടു.  അവളപ്പോഴും ഒന്നും മിണ്ടാൻ കഴിയാതെ അവനെ നോക്കി.

" നിനക്കെന്താ പറ്റിയെ?" അവൻ തോളിൽ കൈവെച്ചു കൊണ്ട് ചോദിച്ചു.

" എന്തിനാ അജു ഈ അഭിനയം?" അവൾ അവനെ നോക്കാതെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

" എന്ത് അഭിനയം? " അവൻ ഉറച്ച സ്വരത്തോടെ ചോദിച്ചു.

" എന്തിനാ ഇപ്പോഴും ഒന്നും അറിയാത്തത് പോലെ അഭിനയിക്കുന്നത്? എനിക്കിതൊട്ടും സഹിക്കാൻ കഴിയുന്നില്ല അജു.. " അവൾ ഇടറിയ സ്വരത്തോടെ പറഞ്ഞു. അവനത് കേട്ട്, ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് അവളെ നോക്കി.

" ഞാനാണോ അമീറ ഇത്രയും കാലം അഭിനയിച്ചത്.? " അവൻ ചോദിച്ചത് കേട്ട്,, ഉത്തരം പറയാൻ കഴിയാതെ അവൾ തലതാഴ്ത്തി.

വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടക്കുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു.

" എ.. എല്ലാം,, ഞാൻ പറയണമെന്ന് കരുതിയതാണ് " അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു. അതിനു അവളെ ഒന്ന് ഉറ്റുനോക്കികൊണ്ട് ഫ്രിഡ്ജിനടുത്തേക്ക് ചെന്ന്, അത് തുറന്ന് ഒരു വാട്ടർ ബോട്ടിൽ എടുത്ത് അമീറക്ക് നേരെ നീട്ടി.

" ഇത് കുടിക്ക്.. " അവളൊരു മടിയോടെ അവന്റെ കയ്യിൽ നിന്നും  ബോട്ടിൽ വാങ്ങിച്ച്, അത് തുറന്ന് കൊണ്ട് അതിൽ നിന്നും ഒരു സിപ് കുടിച്ചു.

" നമ്മൾ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തെ നീയൊരു ഉൾവലിഞ്ഞ പ്രകൃതമായിരുന്നു,, അത് തന്നെയായിരുന്നു എന്നെ നിന്നിലേക്ക് അടുപ്പിച്ചതും.. ഞാൻ നിന്നോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ പോലും ഞാൻ ചിന്തിച്ചിരുന്നില്ല നീയെന്റെ പ്രൊപോസൽ അക്‌സപ്റ്റ് ചെയ്യുമെന്ന്... എല്ലാവരെയും പോലെ എനിക്കും അതൊരു അത്ഭുതമായിരുന്നു.
ആർക്കും വഴങ്ങി കൊടുക്കാത്ത മിഷേൽ,,, എന്തിന് എന്നെ അക്സപ്റ്റ് ചെയ്തുവെന്ന സംശയം അന്നും എന്റെയുള്ളിൽ ഉണ്ടായിരുന്നു. പക്ഷെ, അത് നിന്റെ എന്തെങ്കിലും സ്വകാര്യ നേട്ടത്തിനായിരിക്കുമെന്ന് ഞാനൊരിക്കലും കരുതിയതല്ല " അവനൊരു ശാന്തമായ സ്വരത്തോടെ പറഞ് അവളെ നോക്കി,, കുറ്റബോധം കൊണ്ട് അവളുടെ തല താണ് പോയിരുന്നു.

" അന്നേ നിന്നെ കുറിച്ച് എനിക്കൊരുപാട് സംശയമുണ്ടായിരുന്നെങ്കിലും, അതൊന്നും ഞാനത്ര കാര്യമാക്കിയിരുന്നില്ല എന്നാൽ, കുറച്ചു നാൾ മുൻപ് നമ്മൾ ഇന്ത്യയിൽ പോയ സമയം, നിന്നെ ഞാൻ തനിച്ച് ആ കാട്ടിലേക്ക് വിട്ടത് ഓർമ്മയുണ്ടോ.. അന്ന് മുതലാണ് നിന്നെ കുറിച്ചുള്ള സംശയത്തിന് വീണ്ടും തുടക്കം ഇട്ടത്.. "
അവൻ പറഞ്ഞത് കേട്ട് അമീറ ഒന്നും മനസ്സിലാകാതെ തല ഉയർത്തി അവനെ നോക്കി.

" നിന്നെ അങ്ങോട്ട് തനിച്ച് വിട്ടപ്പോ എനിക്ക് കുറച്ചു പേടിയുണ്ടായിരുന്നു.. അത്കൊണ്ട് തന്നെ നീ ധരിച്ച ഷർട്ടിന്റെ ബട്ടൺസിൽ ഞാനൊരു ക്യാമറ ഫിക്സ് ചെയ്തിരുന്നു... ഇപ്പൊ മനസ്സിലായില്ലേ.. അവിടെ നടന്നതെല്ലാം മൂന്നാമതൊരാൾ കൂടെ കാണുന്നുണ്ടായിരുന്നെന്ന് " അവളൊരു ഞെട്ടലോടെ അവനെ നോക്കി.

" അപ്പോ,, ഇതെല്ലാം നിനക്ക് അന്നേ അറിയായിരുന്നോ "

" നീയാ കാട്ടിൽ വെച്ച് കണ്ട വൃദ്ധനോട് ഒരുപാട് നേരം സംസാരിച്ചിരുന്നു. പക്ഷെ, നിങ്ങളുടെ സംഭാഷണങ്ങൾ ക്ലിയർ അല്ലായിരുന്നു.. അയാളും നീയും തമ്മിൽ എന്തോ കയ്യാങ്കളി നടന്നിട്ടുണ്ടെന്ന് മാത്രമേ  എനിക്കതിൽ നിന്നും മനസ്സിലായുള്ളൂ,, പിന്നീട് അങ്ങോട്ട് എന്താണ് സംഭവിച്ചതെന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു.. നിനക്ക് പിന്നിൽ ഞാൻ അറിയാത്ത ഒരുപാട് സത്യങ്ങൾ ഉണ്ടെന്ന് അന്ന് ഞാൻ ഉറപ്പിച്ചു. കാരണം, എനിക്ക് അറിയാവുന്ന മിഷേലിനെ ആയിരുന്നില്ല അവിടെ വെച്ച് ഞാൻ കണ്ടത്.. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഖാലിദ് അങ്കിൾ "

"പപ്പാ.." അവൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവനെ ഉറ്റുനോക്കി.

"അതെ.. നിന്റെ പപ്പ തന്നെ.. രണ്ട് ദിവസം മുൻപ്, ഞാൻ അങ്കിളിനെ കണ്ടിരുന്നു... എനിക്ക് ഒരു വിശ്വാസമുണ്ടായിരുന്നു അങ്കിൾ എന്നോട് എല്ലാം തുറന്ന് പറയുമെന്ന്.. എന്റെ വിശ്വാസം തെറ്റിയില്ല അദ്ദേഹം എല്ലാം പറഞ്ഞു, നിന്റെ യഥാർത്ഥ പേര് അമീറ ബാഹിജ എന്നാണെന്നും, നീയെങ്ങനെയാണ് ഇറ്റലിയിൽ എത്തിയതെന്നും, കാസ്ട്രാ സ്‌ക്വാഡിലെ ഒരു ഏജന്റ് ആയതെന്നുമൊക്കെ.."  അവൻ പറഞ്ഞു നിർത്തി.
അവൾ ഒന്നും മറുപടി പറഞ്ഞില്ല.
കുറച് സമയം ഇരുവരും മൗനമായിരുന്നു.

" അപ്പോ,, നിനക്കെന്നോട് വെറുപ്പായിരിക്കുമല്ലേ? "

"എനിക്ക് നിന്നോട് വെറുപ്പല്ല അമീറാ.. പകരം, തീർത്താൽ തീരാത്ത പകയാണ്.. ഇത്രയും കാലം നീ സ്നേഹം നടിച്ചു എന്നെ ചതിച്ചു, ഇനി ഞാൻ നിനക്ക് പഠിപ്പിച്ചു തരാം എങ്ങനെയാണ് ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കേണ്ടതെന്ന്.. എനിക്ക് നിന്നോടുള്ള സ്നേഹം കണ്ട്, നിനക്ക് തോന്നണം നീ എത്രത്തോളം ക്രൂരയായിരുന്നെന്ന് " അവൻ ഒരു ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

ഇത്തവണ അവൾക്ക് അവളുടെ കണ്ണീരിനെ പിടിച്ചു വെക്കാൻ സാധിച്ചില്ല.
പെട്ടെന്ന്, അവൾ മുഖം പൊത്തികൊണ്ട് പൊട്ടികരഞ്ഞു.
അത് കണ്ടതും, അവനു അത് സഹിക്കാൻ കഴിയാതെ മുഖം തിരിച്ചു.

അവൾ ആദ്യമയാണ് തനിക്ക് മുൻപിൽ കരയുന്നതെന്ന് അവൻ ഓർത്തു. എത്ര പരിഹാസ വാക്കുകളും കുറ്റപ്പെടുത്തലുകളും കേട്ടാലും അവൾ ഒരിക്കലും തളർന്നു പോയിരുന്നില്ല, എന്ന അവളെ ഇപ്പോൾ താൻ പറഞ്ഞ വാക്കുകളാണ് ഏറ്റവും മുറിപ്പെടുത്തിയതെന്ന് ചിന്തിച്ചപ്പോൾ അവന്റെയുള്ളിൽ അതൊരു കുറ്റബോധമുണ്ടാക്കി.

" അമീറാ.. " അവൻ വിളിച്ചതും, പെട്ടെന്ന് അവൾ അവനെ കെട്ടിപിടിച്ചു.

" എനിക്കറിയില്ല അജു.. എന്താ നിന്നോട് ഇപ്പൊ പറയേണ്ടതെന്ന്.. ഞാൻ നിന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല.. എന്റെ സ്നേഹം ഒരിക്കലും യാഥാർഥ്യമായിരുന്നില്ല.. പക്ഷെ, ഇപ്പൊ എനിക്ക്.. " അവൾ വാക്കുകൾ മുഴുമിപ്പിക്കാനാകാതെ നിന്നു.

" അമീറാ.. ഞാൻ ഇപ്പൊ എന്താ നിന്നോട് പറയാ.. നിന്റെ ബെസ്റ്റ് സൈഡ് മാത്രമേ എനിക്ക് നീ കാണിച്ച് തന്നിട്ടുള്ളൂ.. പക്ഷെ, എനിക്കറിയാം അതൊന്നും ഒരു അഭിനയം ആയിരുന്നില്ല എന്ന്.. മറിച്ച്, നീ എനിക്ക് മുൻപിൽ തുറന്ന് കാണിച്ചത് യാഥാർഥ്യം മാത്രമായിരുന്നു.. നീ എന്നോട് കാണിച്ച സ്നേഹം പോലും യാഥാർഥ്യമായിരുന്നു.. അതെനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.. ആ സ്നേഹം ഞാൻ എങ്ങനെ കണ്ടില്ലെന്ന് നടിക്കും"
അവനൊരു പുഞ്ചിരിയാലെ അവളെ തഴുകി കൊണ്ട് പറഞ്ഞതും, അവളുടെ മുഖത്തു ഒരാശ്വാസം നിഴലിച്ചു.
അവൻ അവളെ ഒരു സെറ്റിയിൽ ഇരുത്തി,
അവളുടെ കരഞ്ഞു ചുവന്ന് നീർക്കെട്ടിയ കവിളുകൾ കാൺകെ അവനിൽ വാത്സല്യമാണ് നിറഞ്ഞത്.
അവൻ അവളുടെ കവിളിൽ ഒന്നമർത്തിയതും, അവൾ വിറയാർന്ന ചുണ്ടുകളോടെ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

വിറ കൊള്ളുന്ന അവളുടെ ചുവന്ന അധരങ്ങൾ കണ്ടതും, അവനിൽ പല വികാരങ്ങളും നിറയുകയായിരുന്നു.
അവൻ പതിയെ വിരല് കൊണ്ട് അവളുടെ ചുണ്ടിൽ തഴുകി.

" നിന്റെ ഈ ലുക്ക്‌ കണ്ടിട്ട് ഇപ്പോ എന്റെ കണ്ട്രോൾ പോയി നിൽക്കാ.. "അവൻ ഒരു കുസൃതി ചിരിയോടെ അവളുടെ ചെവിയിൽ പറഞ്ഞു.
അത് കേട്ട്, അവളൊരു ഞെട്ടലോടെയും അത്ഭുതത്തോടെയും അവനെ നോക്കി. അവന്റെ ചുണ്ടിൽ അപ്പോഴും ഒരു കുസൃതി ചിരി മായാതെ കിടപ്പുണ്ടായിരുന്നു.

അവളുടെ ചുണ്ടിലും അതൊരു നാണം കലർന്ന പുഞ്ചിരിയായി, അത് കണ്ടതും അവൻ ഒരു അത്ഭുതത്തോടെ അവളെ ഉറ്റുനോക്കി.

" അമീറ എന്ന് മുതലാണ് പെണ്ണായത്.." അവളുടെ ചിരി കണ്ട് ഒരു അത്ഭുതത്തോടെ ചോദിച്ചു.

ആ ചോദ്യം ഇഷ്ടപ്പെടാത്തത് പോലെ അവൾ മുഖം കൂർപ്പിച്ചു.

" ഞാൻ പെണ്ണ് തന്നെയാ.. "

" ആണോ... എനിക്കെന്തോ വല്ലാത്ത സംശയം "  അവനൊരു വശ്യമായ നോട്ടത്തോടെ അവൾക്കരികിലേക്ക് വന്നു, അതിനനുസരിച്ചു അവൾ പിറകിലേക്ക് ഇരുന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് കൊണ്ട് അവനിലേക്ക് അടുപ്പിച്ചു.

അവന്റെ നോട്ടം തന്റെ അധരങ്ങളിലേക്കാണെന്ന് കണ്ട്, അവളുടെ വെള്ളാരങ്കണ്ണുകൾ പിടഞ്ഞു.
ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ പോലും, അവന്റെയുള്ളിലെ വികാരത്തിന്റെ ആക്കം കൂടി കൊണ്ടിരുന്നു.

അപ്രതീക്ഷിതമായി, അവൻ അവളുടെ അധരങ്ങൾ കവർന്നെടുത്തു. അവൻ ഒരു ആർത്തിയോടെ അവളുടെ കീഴ്ച്ചുണ്ടിനെ നുണഞ്ഞു കൊണ്ടിരുന്നു. ഇരുവരുടെയും ശ്വാസം പോലും ഒന്നായ വേള. വായിൽ ഇരുമ്പുച്ചുവ കലർന്നിട്ടും, അവൻ വീണ്ടും ആർത്തിയോടെ അവളുടെ ചുണ്ടുകളെ കീഴ്പ്പെടുത്തി.

ഒരു നീണ്ട ചുംബനത്തിന് ശേഷം, ശ്വാസം എടുക്കാൻ കഴിയാതെ വന്നതും, അവൾ ബലമായി അവനെ തള്ളിമാറ്റി, കിതപ്പടക്കി കൊണ്ട് അവനെ നോക്കി.
അവൻ അപ്പോൾ അവളുടെ കവിളിൽ ഒന്നു തഴുകി.

" I want you right now.. " അവൻ അവളുടെ അധരങ്ങളിലേക്ക് തന്നെ ആർത്തിയോടെ നോക്കി.

" അജു.. " അവൾ ദയനീയമായി അവനെ നോക്കി. എന്നാൽ, അപ്പോഴേക്കും അവൻ അവളെ കോരിയെടുത്ത് കൊണ്ട് റൂമിലേക്ക് നടന്നു.
അവളെ ബെഡിൽ കിടത്തി, അവൻ അവിടെ മുട്ടുകുത്തിയിരുന്ന്, അവളുടെ മുടിയിൽ പതിയെ തലോടി കൊണ്ടിരുന്നു.

" എനിക്ക് നിന്നെ വേണം അമീറാ.. എനിക്ക് നിന്നെ പൂർണമായും സ്വന്തമാക്കണം.. ഞാൻ നിന്നെ എന്നും സ്നേഹിച്ചിട്ടേയുള്ളു.. അത് ഇനി എന്നും അങ്ങനെ തന്നെയാകും.. " അവൻ പറഞ്ഞത് കേട്ട്, അവൾ മറുത്തു എന്തെങ്കിലും പറയാൻ തുടങ്ങും മുൻപ് തന്നെ അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. അവൾ ഒരു പിടച്ചിലോടെ, അവന്റെ പുറത്ത് കൈകളമർത്തി.
അവൻ അവളുടെ കഴുത്തിൽ മൃദുവായി ചുംബിച്ചതും, അവൾ അവന്റെ പിൻകഴുത്തിൽ തലോടി.

അവന്റെ മുഖത്ത് മിന്നി മറയുന്ന വികാരങ്ങൾ അവൾ നോക്കി കാണുകയായിരുന്നു.
പ്രണയം മറ്റു പല വികാരങ്ങളിലേക്കും അടിമപ്പെട്ടു പോയ നിമിഷം, അവന്റെ ചുംബനം തന്റെ കഴുത്തിൽ നിന്നും ശരീരത്തിലെ ഓരോ ഭാഗത്തേക്കും വ്യാപിക്കുന്നത് അവളറിഞ്ഞു.
മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവന്റേത് മാത്രമായി മാറിയ നിമിഷമായിരുന്നു അത്.

************************

തന്റടുത്തേക്ക് ഓടി വരുന്ന ആ ഭീകരരൂപത്തെ കണ്ട്, അവൾ എവിടേക്കെന്നില്ലാതെ ഓടി. പ്രകൃതിക്ക് പോലും കൈവരിച്ച മാറ്റം അവളെ ഭയപ്പെടുത്താൻ പോന്നതായിരുന്നു.
നരച്ച ആകാശത്തിൽ കറുത്ത് കൂടുന്ന മഴ മേഘങ്ങൾ, തന്നെ ഭയപ്പെടുത്താനെന്ന പോലെ മിന്നലുകൾ പുളയുന്നു.

അവൾ ഒരു കൊടുങ്കാടിലാണ് എത്തിപ്പെട്ടത്. അവിടം ഇരുട്ട് വ്യാപിച്ചിരുന്നു. മിന്നൽ വെളിച്ചത്തിന് അങ്ങോട്ട് കടക്കാനായില്ല.

അവൾ അല്പം ഭയന്നാണെങ്കിലും മുൻപോട്ട് നടന്നു.

മുഖത്ത് എന്തോ തട്ടിയതും, അവൾ ഒരു പേടിയോടെ കാല് പിറകിലേക്ക് വെച്ചു.

ഇലകൾക്കിടയിലൂടെ കടന്നു വന്ന മിന്നൽ വെളിച്ചത്തിൽ, മരത്തിൽ തല കീഴായി തൂങ്ങികിടക്കുന്ന ഒരു മനുഷ്യ ശരീരം കണ്ടതും അവൾ അലറി വിളിച്ചുകൊണ്ടു പിറകിലേക്ക് ഓടി.

ഒരുപാട് ദൂരം ഓടിയതും, പെട്ടെന്ന് എന്തോ തടഞ്ഞു കൊണ്ട് അവൾ നിലം പതിച്ചു.

നേരിയ മിന്നൽ വെളിച്ചത്തിൽ അവൾ ഒരു പഴകിയ ശവ ശരീരം കണ്ടു.

പെട്ടെന്നു അലാറം ശബ്ദിച്ചതും അവളൊരു പേടിയോടെ കണ്ണ് തുറന്നു.

തുടരും...

 


THE SECRET-17

THE SECRET-17

4.8
1418

PART-17 ✍️MIRACLE GIRLL പെട്ടെന്ന് അലാറം ശബ്ദിച്ചതും അവളൊരു പേടിയോടെ  കണ്ണ് തുറന്നു. താൻ ഇത്രയും നേരം കണ്ടത് ഒരു സ്വപ്നമായിരുന്നെന്ന് മനസ്സിലായപ്പോൾ അവളൊന്നു നെടുവീർപ്പിട്ട് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ്, തന്റെ നഗ്നമായ മാറിൽ തളർന്നുറങ്ങുന്നവനെ അവൾ ശ്രദ്ധിച്ചത്, അത് കാണെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ പതിയെ അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. പെട്ടെന്ന്, അവൻ അടഞ്ഞ കണ്ണുകൾ വലിച്ച് തുറന്നുകൊണ്ട്, അവളെ നോക്കി പുഞ്ചിരിച്ചു. അത് കണ്ട്, അവളും എന്തിനെന്നില്ലാതെ ചിരിച്ചു. " മ്മ്.. എന്തിനാ ചിരിക്കുന്നെ? " അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. &quo