💝#അവന്തിക💝
************************
പാർട്ട് 5....
നിലത്തേക്ക് പതിച്ച സിദ്ധു ഭൂമിയെ സ്പർശിക്കുന്നതിന് മുൻപ് പഞ്ഞിപോലെ എന്തോ ഒന്ന് അവനെ താങ്ങി നിർത്തി.
ഒരു കൊച്ചുകുഞ്ഞിനെപോലെ അവൻ ആ വായുവിന്റെ മടിത്തട്ടിൽ കിടന്നു.
പതിയെ സിദ്ധുവിന്റെ ശരീരം നിലത്തേക്ക് താഴാൻ തുടങ്ങി.
അവനൊരു ചെറിയ വേദന പോലും ഉണ്ടാകാതെ ആ ശരീരം നിലത്ത് പതിഞ്ഞു.
അവന് താഴെ ആയി നിലത്ത് പുഷ്പങ്ങൾ കൊണ്ടൊരു കിടക്ക രൂപം കൊണ്ടു .
ഒരു കൊച്ചു കുഞ്ഞ് ഉറങ്ങുന്ന പോലെ അവിടെ സിദ്ധു നടന്നതൊന്നും അറിയാതെ സുഖമായി ഉറങ്ങി.
എന്നാൽ രാവിലെ സിദ്ധുവിനെ മുറിയിൽ മുഴുവൻ തിരഞ്ഞ് കാണാതെ തേടി വന്ന കൂട്ടുകാർ കണ്ടത് പുറത്ത് ഒരു മരത്തിന്റെ ചുവട്ടിലായി കിടന്നുറങ്ങുന്ന സിദ്ധുവിനെയാണ്.
അവന് എന്താ പറ്റിയതെന്ന് അറിയാതെ കൂട്ടുകാർ മുഖത്തോട് മുഖം നോക്കി.
സിദ്ധു.... ഡാ സിദ്ധു... എഴുന്നേൽക്ക്..
കൂട്ടുകാരുടെ വിളി കേട്ടാണ് സിദ്ധു കണ്ണുകൾ തുറന്നത്....
ഗുഡ് മോർണിംഗ്....
നിങ്ങൾ എല്ലാരും കൂടി എന്താ രാവിലെ ???
സിദ്ധു സംശയത്തോടെ ചോദിച്ചു.
നീ എന്തിനാ ഇവിടെ വന്ന് കിടക്കുന്നത് ??
അനുവിന്റെ ചോദ്യം കേട്ടപ്പോൾ ആണ് സിദ്ധുവിന് താൻ പുറത്ത് മരച്ചുവട്ടിൽ ആണ് കിടക്കുന്നത് എന്ന കാര്യം മനസ്സിലായത്.
ഞാൻ ..!!! ഞാൻ എങ്ങനെ ഇവിടെ????
സിദ്ധു സംശയത്തോടെ അവരുടെ മുഖത്തേക്ക് നോക്കി...
അത് ഞങ്ങളോടാണോ ചോദിക്കുന്നത്?
നിഖിലിന്റെ ആ ചോദ്യം കൂട്ടുകാരിലും ചിരി പടർത്തി....
എന്നാൽ സിദ്ധുവിന് കഴിഞ്ഞ ദിവസം സംഭവിച്ചതൊന്നും ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
തന്റെ കൂട്ടുകാർ ചേർന്ന് എന്തോ പണി ഒപ്പിച്ചതാകാം എന്ന് ആണ് സിദ്ധു ആ നിമിഷം ചിന്തിച്ചത്...
കൂട്ടുകാരുടെ മുഖത്ത് തെളിഞ്ഞ പരിഹാസ ചിരി കൂടി കണ്ടതോടെ അവന്റെ സംശയം ശക്തമായി.
അവൻ അവരെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു.
കൂട്ടുകാർ അവന്റെ പെരുമാറ്റം കണ്ട് സംശയത്തോടെ മുഖത്തോട് മുഖം നോക്കി നിന്നു.
മുറിയിൽ എത്തിയിട്ടും സിദ്ധുവിന്റെ ഉള്ളിൽ സംശയം ആയിരുന്നു.
അവർ ആണ് ഇത് ചെയ്തതെങ്കിൽ താൻ ഉണരേണ്ടത് അല്ലെ???
ഇന്നല്ലെ ഒന്നും തന്നെ തന്റെ ഉറക്കത്തെ ബാധിച്ചിട്ടില്ല ,പിന്നെങ്ങനെ ഞാൻ അവിടെ എത്തി???
അവന്റെ ഉള്ളിൽ സംശയങ്ങൾ തലപൊക്കിതുടങ്ങി.
ആ സംശയങ്ങൾക്ക് ഉത്തരം തേടിയ അവന്റെ മനസ്സ് കണ്ടെത്തിയ ഉത്തരം അവളുടെ പേരായിരുന്നു ....
അവന്തികയുടെ!!!!!!!....
ഇനി അവന്തിക ആണോ തന്നെ???
പക്ഷെ തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോ??
അവന്റെ മനസ്സിൽ മുഴുവൻ ഉത്തരമില്ലാത്ത ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു.
എന്നാൽ അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഒരാൾക്ക് മാത്രമേ കഴിയു എന്ന സത്യം അവനും അറിയാമായിരുന്നു.
അവന്തികയ്ക്ക്...!! അവൾക്ക് മാത്രം.......
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ അവൻ കൂട്ടുകാരോട് ആ സംഭവത്തെ കുറിച്ച് ഒന്നും തന്നെ ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
ഭദ്രയും പഴയപോലെ മുറിവ് എല്ലാം ഉണങ്ങി എഴുന്നേറ്റതോടെ അവരുടെ ദുഃഖങ്ങൾ എല്ലാം ഒരു വിധം ഒഴിഞ്ഞുമാറിതുടങ്ങി. മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആ ദിവസങ്ങൾ കടന്നു പോയി.
അങ്ങനെ ആ ദിവസം വന്ന് ചേർന്നു!!
സിദ്ധു കാത്തിരുന്ന വെള്ളിയാഴ്ച്ച ദിവസം!!!!
രാവിലെ കൂട്ടുകാർ എല്ലാവരും റെഡി ആയി ഇറങ്ങിയപ്പോൾ സിദ്ധു സുഖമില്ല എന്ന് പറഞ്ഞ് അവരോടൊപ്പം പോകാതെ ഒഴിഞ്ഞു മാറി.
അവൻ റസ്റ്റ് എടുത്തോട്ടെ എന്ന് കരുതി അവരും അവനെ നിർബന്ധിക്കാൻ പോയില്ല.
സിദ്ധുവിന്റെ മനസ്സ് മുഴുവൻ അവന്തികയോട് സംസാരിക്കുക എന്ന ചിന്ത മാത്രമായിരുന്നു.
അവൻ ആഗ്രഹിച്ചത് പോലെ തന്നെ അവനെ അവിടെ തനിച്ചാക്കി മറ്റുള്ള കൂട്ടുകാർ രാമേട്ടനും ഭദ്രക്കും ഒപ്പം അമ്പലത്തിലേക്ക് പുറപ്പെട്ടു.
അവർ പോയതും സിദ്ധു തന്റെ പദ്ധതികൾ ഒരുക്കി തുടങ്ങി .
നേരത്തെ റെഡി ആക്കി വച്ചിരുന്ന ഓജോബോർഡ് അവൻ നിവർത്തി മേശമേൽ വച്ചു.
അതിന് ഇരുവശങ്ങളിലായി രണ്ട് മെഴുകുതിരി അവൻ ഒരുക്കി വച്ചു.
അമ്പലത്തിൽ എത്തിയ സിദ്ധുവിന്റെ കൂട്ടുകാരെയും കൂട്ടി രാമേട്ടൻ നേരെ പോയത് അവിടുത്തെ തിരുമേനിയുടെ അടുത്തേക്കായിരുന്നു.
അദ്ദേഹത്തിന്റെ മുറിക്കുള്ളിൽ ഒരുക്കിയിരുന്ന കളത്തിന് അരികിലായി അവർ ഇരുന്നു.
ഉത്സവം ആണെന്ന് പറഞ്ഞിട്ട് ഇവിടെ എന്താ രാമേട്ടാ????
അവരിലൊരാൾ സംശയത്തോടെ അയാളോട് ചോദിച്ചു.
നമ്മൾ ഇവിടെ ഉത്സവത്തിന് തന്നെ ആണ് വന്നത് . എന്നാൽ നമ്മൾ ഇപ്പോൾ ഇവിടെ ഇരിക്കുന്നത് മറ്റൊരു കാര്യത്തിനാണ്...
നിങ്ങളുടെ ജീവൻ പോലും നഷ്ടമാകാൻ ഇടയുള്ള ഒരാപത്തിൽ നിന്ന് ഉള്ള രക്ഷതേടി!!!
ഭദ്രയും ,കൂട്ടുകാരും ഒന്നും മനസ്സിലാവാതെ ഭയത്തോടെ രാമേട്ടന്റെ മുഖത്തേക്ക് നോക്കി.
അവൾ, അവൾ നിങ്ങളെ എല്ലാം കൊല്ലും.....
മുൻപ് ഭദ്രക്കും സിദ്ധുവിനും ഉണ്ടായ അനുഭവങ്ങളുടെ പുറകിൽ അവളാണ് !!!
നിങ്ങൾ തുറന്ന് വിട്ട അവന്തികയുടെ ആത്മാവ്!!!!!!
അവന്തിക......
വീണ്ടും ആ പേര് കേട്ടതും എല്ലാവരും അനുവിന്റെ മുഖത്തേക്ക് നോക്കി.
അവൾ തലകുനിച്ച് ഇരിക്കുകയായിരുന്നു.
പെട്ടെന്ന് ആ മുറിയിലേക്ക് യോഗിയെ പോലെ തോന്നിപ്പിക്കുന്ന ഒരാൾ കയറി വന്നു.
നമസ്കാരം തിരുമേനി.
രാമേട്ടൻ അയാളുടെ മുൻപിൽ കൈകൾ കൂപ്പി എഴുനേറ്റ് നിന്നു.
ഇതേ സമയം വീട്ടിൽ സിദ്ധു ആ മെഴുകുതിരികൾ രണ്ടും കത്തിച്ചു.
പതിയെ നിവർത്തി വച്ചിരിക്കുന്ന ഓജോ ബോർഡിലെ കോയിനിൽ അവന്റെ വിരലുകൾ പതിഞ്ഞു.
good spirit please come......
good spirit please come.......
സിദ്ധു അത് ഉരുവിട്ട് കൊണ്ടേ ഇരുന്നു...
പെട്ടെന്ന് അവന്റെ വലത് വശത്ത് ഇരുന്ന മെഴുകുതിരി നാളം കെട്ടു.
അവന്റെ വിരലിൽ ഇരുന്ന കോയിൻ ചലിക്കാൻ തുടങ്ങി.
തന്റെ മുന്നിൽ ഇരിക്കുന്ന രാമേട്ടനെയും കുട്ടികളെയും തിരുമേനി സൂക്ഷിച്ച് നോക്കി.
എന്താ??? എന്താ പ്രശ്നം??? അദ്ദേഹം അവരോടായി ചോദിച്ചു.
തിരുമേനി അവൾ മോചിത ആയിരിക്കുന്നു....!
അവന്തിക!!!!!!
രാമേട്ടൻ സിദ്ധുവിനും ഭദ്രക്കും ഉണ്ടായ അനുഭവം തിരുമേനിയോട് വിവരിച്ചു.
എല്ലാം കേട്ടിട്ട് മിണ്ടാതിരിക്കുന്ന തിരുമേനിയോട് രാമേട്ടൻ ചോദിച്ചു തുടങ്ങി.
എന്തിനാ??? എന്തിനാ തിരുമേനി അവൾ കുട്ടികളെ..
എന്തിന് വേണ്ടിയാ അവൾ ഇവരെ കൊല്ലാൻ ശ്രമിക്കുന്നത്????
രാമേട്ടന്റെ ചോദ്യത്തിന് മുന്നിൽ നിശ്ശബ്ദനായിരുന്ന അയാൾ കണ്ണടച്ച് കുറച്ചു നേരം പ്രാർത്ഥിച്ചു.....
ശേഷം കണ്ണുകൾ തുറന്ന അയാളെ അവർ പ്രതീക്ഷയോടെ നോക്കി....
എന്നാൽ തിരുമേനിയുടെ മുഖം ഭയത്താൽ വിവർണമാകുന്നതാണ് അവർ കണ്ടത്.
എന്താ തിരുമേനി, എന്ത് പറ്റി???
അവർ ഭയത്തോടെ ചോദിച്ചു.!!!!!!
അദ്ദേഹം സംസാരിച്ചു തുടങ്ങി.
നിങ്ങൾ കരുതുന്നത് പോലെ ഇതെല്ലാം ചെയ്തത് അവന്തികയുടെ ആത്മാവ് അല്ല!!!!!
അവൾക്ക് അവരോട് ഒരു പകയും ഇല്ല...
ഇത് പറയുമ്പോൾ അയാളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.!!!
പിന്നെ,പിന്നെ ആരാ തിരുമേനി????
സിദ്ധുവിന്റെയും, ഭദ്രയുടെയും മരണത്തിലൂടെ ഏത് വിധേനയും അവരെ തമ്മിൽ പിരിച്ച് സിദ്ധുവിന്റെ ആത്മാവിനെ സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി മരണം വിതയ്ക്കാൻ കാത്ത് നിൽക്കുന്ന മറ്റൊരു ആത്മാവ് കൂടി ഇപ്പോൾ അവിടെ ഉണ്ട്!!!!!!!!!....
അതാണ് ഇതിനെല്ലാം പുറകിൽ.....
രണ്ടു ശ്രമങ്ങളിൽ നിന്നും ഇവർ രക്ഷപ്പെട്ടത് ദൈവ ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ്....
ഇതേ സമയം മുറിയിൽ സിദ്ധുവിന്റെ കൈവശം കോയിൻ ചലിക്കാൻ തുടങ്ങി.
ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ അവൻ ആ ആത്മാവിനോട് ചോദിച്ചു തുടങ്ങി.
ഇവിടെ എന്നെ കൂടാതെ വേറെ ആരെങ്കിലും ഉണ്ടോ???
അവന്റെ കയ്യിലെ കോയിൻ yes എന്നെഴുതിയ ഭാഗത്തേക്ക് ചലിച്ചു.
ഇവിടെ എന്റെ കൂടെ ഉള്ളത് അവന്തികയുടെ ആത്മാവ് അല്ലെ???
അവൻ പ്രതീക്ഷയോടെ ചോദിച്ചു...
എന്നാൽ അവന്റെ എല്ലാ പ്രതീക്ഷകകളെയും തെറ്റിച്ചു കൊണ്ട് ആ കോയിൻ NO എന്നെഴുതിയ ഭാഗത്തേക്ക് ചലിച്ചു!!!!!
ഇതേ സമയം പുറത്ത് നായ്ക്കൾ ഉച്ചത്തിൽ ഒരിയിടാൻ തുടങ്ങി!!!
ഭയങ്കരമായ കാറ്റിൽ മരങ്ങൾ ആടി ഉലഞ്ഞു.
കാറ്റിൽ ഒഴുകി ഒഴുകി കറുത്തൊരു നിഴൽ രൂപം സിദ്ധുവിന് പുറകിലായി വന്ന് നിന്നു..........
തുടരും.......