Aksharathalukal

എന്റെ മാത്രം കണ്ണഴകി 1


 കലിപ്പന്റെയും അവന്റെ കണ്ണഴകിയുടെയും കഥ.... ❤️ അരുൺ ❤️മീര

 ഇരുവരുടെയും പ്രണയകഥ ഇവിടെ തുടങ്ങുകയാണ്.. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒത്തിരി പ്രണയവുമായി,,,,

 പണി കൊടുക്കലിന്റെയും വാങ്ങലിന്റെയും 
നർമ്മവും സ്നേഹവും പ്രണയവും കൂടിക്കലർന്ന ഒരു കൊച്ചു പ്രണയകഥ...
..

  Part 1





അമ്മേ ഒന്നു വേഗം വരുന്നുണ്ടോ ...ഞാൻ എന്റെ പാടും നോക്കി പോവുട്ടോ\"  

മീര പൂമുഖത്ത് നിന്ന് വീടിനു ഉള്ളിലേക്കി നോക്കി ഒച്ച വെച്ചു ..അത് കേട്ടപാടെ ലക്ഷ്മി അങ്ങോട്ട് വന്നു കൂടെ മീരയുടെ അച്ഛനും ചേച്ചിയും ചേട്ടനും ...

💦💦💦💦💦💦💦💦💦💦💦💦💦

നിങ്ങക്ക് ഒന്നും മനസിലായില്ല അല്ലെ ..ഞാൻ പറയാം കഥ ..
ഇ മീരയാണ് നമ്മുടെ കഥ നായിക      പുള്ളിയുടെ സ്വഭാവത്തെ പറ്റി പറയുവാനാണെങ്കിൽ .അഹങ്കാരി ,മരങ്കേരി ,തെമ്മാടി പെണ്ണ് ,കുട്ടിക്കളി മാറാത്തവൾ ..എന്നൊക്കെ പറയുന്ന ഐറ്റം ..മീര ഇളയ മകൾ ആണ് അതുകൊണ്ട് തന്നെ അതിന്റെതായ പോരായ്മകൾ അവൾ ഉണ്ട് ..അമ്മ ഹൌസ് വൈഫ്‌ ലക്ഷ്മി കുട്ടി  ,അച്ഛൻ ബിസിനസ് മാൻ മാധവൻ ,ചേച്ചി പഠിപ്പ് കഴിഞ്ഞ് ജോബിന് ട്രൈ ചെയ്യുന്നു  ,ചേട്ടൻ ഹോട്ടൽ മാനേജ്മെന്റിനു പഠിക്കുന്നു ...ഇപ്പോ നായിക ഒരു യാത്ര പോവാണ് +2കഴിഞ്ഞ് കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ ..നാട്ടിൽ നിന്ന് പഠിക്കേണ്ട  എന്ന് അച്ഛന് ഒരേ നിർബന്ധം കാരണം നമ്മുടെ പെണ്ണിന്റെ കയ്യിലിരുപ്പ് തന്നെ അല്ലാതെ എന്താ ..നാട്ടിലുള്ള പയ്യന്മാരുടെ കൂടെ കുട്ടികളുടെ കൂടെ ചേർന്ന് തല്ലുണ്ടാക്കി ഉടക്കി ഇരിക്കുകയല്ലേ ..ഇവിടുത്തെ കോളേജിൽ പഠിക്കാൻ ചെന്നാൽ അവന്മാര് അവസരം മുതലെടുത്താലോ എന്ന് പേടിച്ചാണ് കുറച്ചു ദൂരെ പഠിക്കാൻ വിടുന്നത് ...അപ്പൊ കാര്യങ്ങൾ ഏകദേശം പിടി കിട്ടിയല്ലോ .....
-----------------------------------

എല്ലാവരും പൂമുഖത്തേക്കി വന്നപ്പോൾ ഗെയ്റ്റിന് അടുത്ത് ഒരു കാർ വന്നു നിന്ന് അതിൽ നിന്നും ഇറങ്ങുന്ന പെൺക്കുട്ടിയെ കണ്ടു മീര അവളെ ഓടി പോയി കെട്ടിപിടിച്ചു 

\"അച്ചു ....\"

എന്നിട്ട് അവളുമായി പൂമുഖത്തേക്കി കയറി .
അശ്വതി മീരയുടെ ബെസ്റ്റ് ഫ്രണ്ട് ഇവർ തമ്മിൽ ഒന്നും ഒളിച്ചു വെക്കില്ല എല്ലാം പരസ്പരം തുറന്ന് പറയും രണ്ടുപേരും കൂടെ ആണുട്ടോ പഠിക്കാൻ പോവുന്നത്  .

അശ്വതിയെ കണ്ടതും എല്ലാവരും അവളോട് വിശേഷങ്ങൾ തിരക്കി ..ഇതിനിടെ അച്ചു വന്ന കാർ പാർക്ക്‌ ചെയ്ത് അവളുടെ അച്ഛൻ മോഹൻ പൂമുഖത്തേക്കി വന്നു ..

\"മോളെ ..ഈ കുട്ടിത്തേവാങ്കിന്റെ മേൽ ഒരു കണ്ണ് വേണം കേട്ടോ ..ഓക്കേ എടുത്ത് ചാടി ചെയ്യുന്ന സ്വഭാവം ആണ് ഇവളുടെതു ..അതുകൊണ്ട് ഇവളെ ഒന്നും ശ്രദ്ധിച്ചോളു ....\"മീരയുടെ അച്ഛൻ അശ്വതിയോട് പറഞ്ഞു

\"അതൊക്കെ ഞാൻ നോക്കിക്കോളാം അച്ഛാ ...\"

എല്ലാവരും കൂടെ കുറച്ചു നേരം സംസാരിച്ചതിന് ശേഷം ..ലെഗേജുമായി അവർ മുറ്റത്തേക്കി ഇറങ്ങി ..ലെഗേജ് എല്ലാം കാറിന്റെ ഡിക്കിയിൽ വച്ചതിനു ശേഷം അവർ കാറിൽ കയറാൻ നേരം ലക്ഷ്മി കരയാൻ തുടങ്ങി 

\"അയ്യേ ..പോയി മൂഡ് പോയി ....ഇ അമ്മേടെ ഒരു കാര്യം ..\"മീര അമ്മയെ കെട്ടിപിടിച്ചു 

\"താൻ എന്തിനാടോ കരയുന്നെ നമ്മടെ മോള് പുലി കുട്ടി അല്ലെ ..\"മാധവൻ അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു 

\"അതാണ് എന്റെ പേടി ..ഇനി അവിടെ പോയി എന്തൊക്കെ ഒപ്പിച്ചു വെക്കുവോ എന്തോ ....\"അമ്മ പറയുന്നത് കേട്ട് മീര മിഴിച്ചു നോക്കി നിന്നു ..

\"ഉണ്ടക്കണ്ണി എന്നേ തുറിപ്പിച് നോക്കണ്ട ...ഞാൻ കാര്യം അല്ലെ പറഞ്ഞത് .\"അവർ വീണ്ടും പറഞ്ഞു 

\"അമ്മ താമസിച്ചതാണല്ലേ ....\"മീര അമ്മയെ ഇക്കിളിയാക്കി 

\"ഒന്നു പോടീ അവിടുന്ന് ..മര്യാദക്ക് പേടിച്ചോളൂ ..നേരത്തിനു ഭക്ഷണം കഴിച്ചോളൂ ....\"ലക്ഷ്മി അവളുടെ നെറുകിൽ തലോടി 
മീരയുടെ മിഴികൾ നിറഞ്ഞു ..മീര കരയുന്നത് കണ്ട് എല്ലാവരുടെയും മിഴികൾ ഈറൻ അണിഞ്ഞു ...

\"മതി മതി ..അമ്മ എന്നേ കാരെപ്പിച്ചിട്ടേ അടങ്ങു അല്ലെ \"മീര മിഴികൾ അമർത്തി തുടച്ചു 

എല്ലാവരോടും യാത്ര പറഞ്ഞതിന് ശേഷം അവൾ കാറിൽ കയറി .
വിൻഡോയുടെ ഗ്ലാസ്‌ താഴ്ത്തി തല പുറത്തിട്ടു ..

\"അച്ഛാ അമ്മേ ..റ്റാറ്റാ ..എടി മീനു ചേച്ചി റ്റാറ്റാ ...മനുവേട്ടാ ഓൺലൈനിൽ വരുമ്പോ എന്നേ വിളിച്ചോളൂ ...നമുക്ക് pubg കളിക്കണം ......പിന്നെ എല്ലാവരോടും കൂടിയാണ് ഞാൻ വിളിക്കില്ല എന്നേ വിളിച്ചാൽ മതി ....റ്റാറ്റാ ....\" വണ്ടി നീങ്ങുന്നതിന് ഒപ്പം മീര വിളിച്ചു കൂവി   

മീര അച്ചുവിന്റെ തോളിൽ തല ചായ്ച്ചു കിടന്നു കുറച്ചു ദൂരം വണ്ടി പോയതും മീര എണിറ്റു  അച്ചുവിനെ നോക്കി ..പെട്ടന്ന് അവർ  പരസ്പരം നോക്കി പൊട്ടി ചിരിക്കാൻ തുടങ്ങി 

\"എന്തൊരു ആക്ടിങ് ആണെടാ അച്ചു നിന്റെ ...\"മീര ചിരിച്ചു കൊണ്ട് പറഞ്ഞു 

\"ഞാൻ മാത്രമാണോ നീയും പൊളിച്ചു ..\"

\"പക്ഷെ അമ്മ എന്നേ വല്ലാതെ sad     ആക്കി ..\"മീരയുടെ ചിരി മങ്ങി 
\"ആദ്യമായിട്ടാണ് എല്ലാവരെയും പിരിഞ്ഞു ഇരിക്കുന്നത് ..\"

\"പോട്ടെ ഡാ ..ഇന്നത്തെ സങ്കടം നാളത്തെ സന്തോഷം ...\"അച്ചു അവളുടെ ചുമലിൽ തട്ടി പറഞ്ഞു 
മീര നെടുവീർപ്പിട്ടു 

അവർ റെയിൽ വേ സ്റ്റേഷനിൽ എത്തി ..ട്രെയിൻ വന്നപ്പോൾ ലഗേജുമായി ട്രെയിനിൽ കയറി . ട്രെയിനിൽ കയറിയതിന് ശേഷം മീര വാ അടച്ചു വച്ചിട്ടില്ല ..ഓരോ കുസൃതികളും കളിയും ചിരിയുമായി എൻജോയ് ചെയ്തു കൊണ്ടിരുന്നു ..അവരുടെ അടുത്തുണ്ടായിരുന്ന മറ്റു യാത്രക്കാരെല്ലാം മീരയുടെ പ്രവർത്തി കണ്ട് ചിരിക്കുകയും ഉള്ളിൽ അനന്തം കൊള്ളുകയും ചെയ്തുകൊണ്ടിരുന്നു ..അത്രയും രസകരമായ സംസാരവും പ്രവൃത്തി യുമായിരുന്നു അവളുടെതു ...
       അവർക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയപ്പോൾ  അവർ ഇറങ്ങി ...മാധവൻ ഏർപ്പാട് ചെയ്ത അയ്യാളുടെ ഒരു ഫ്രെണ്ട് മീരയെയും അച്ചുവിനെയും കാത്തു നിൽപ്പുണ്ടയിരുന്നു .അയ്യാളെ മീരക്ക് വലിയ പരിചയം ഇല്ലാത്തത് കൊണ്ട് കാറിൽ ഒന്നും മിണ്ടാതെയാണ് മീര ഇരുന്നത് ..അത് കണ്ട്  അശ്വതിക്കി അത്ഭുതം തോന്നി കാർ ഫ്ലാറ്റ് ന്റെ മുന്നിൽ നിർത്തി ..അയ്യാളുടെ കൂടെ അവർ അപ്പാർട്മെന്റിൽ പോയി ..അവരെ സ്ഥലം കാണിച്ചു കൊടുത്തതിനു ശേഷം അദ്ദേഹം അവിടെന്നു യാത്ര പറഞ്ഞു പോയി ...

\"മീര എന്റെ അച്ഛൻ പറഞ്ഞത് ഹോസ്റ്റലിൽ നിൽക്കാൻ ആണ് ..ഇത് ആരെടെ അപാർട്മെന്റ് ആണ് ?\"..അച്ചു ചുറ്റിലും നോക്കി കൊണ്ട് ചോദിച്ചു 

\"ഹോസ്റ്റലോ ...എടാ ഇത്രേം നല്ല അപാർട്മെന്റ് ഇവിടെ നീണ്ടു നിവർന്നു കിടക്കുമ്പോ എന്തിനാ ഹോസ്റ്റൽ ...അച്ഛന് പാലക്കാട് കൊറേ ഫ്രണ്ട്‌സ് ഉണ്ട് അപ്പൊ ഇടക്കിടെ ഇങ്ങോട്ട് വരുമ്പോ ഇവ്ടെയാ സ്റ്റേ....പിന്നെ ഞാൻ ഇവിടെ നിന്നു   പഠിക്കുകയാണ് എങ്കിൽ അച്ഛന് എന്നേ കുറിച് അപ്പപ്പോ വിവരങ്ങൾ കിട്ടും ...എന്നേ നിരീക്ഷണം ചെയ്യാൻ ഇവിടെ ആയിരക്കണക്കിന് കണ്ണുകൾ ആണ് ...\"മീര സോഫയിൽ ഇരുന്നു ..

\"ആഹാ ...നിന്റെ അച്ഛന് ബുദ്ധി ഇണ്ട് ...\"

\"ഹാ ....അതാ എന്റെ വെഷമം ..\"

മീര പറഞ്ഞത് കേട്ട് അശ്വതി ചിരിച്ചു 

\"അല്ല വാവേ രണ്ട് ദിവസം കഴിഞ്ഞാൽ കോളേജ് തുറക്കും അതുവരെ ഇവടെ മൂടി കെട്ടി ഇരിക്കാൻ ആണോ പ്ലാൻ ..\"അശ്വതി ചോദിച്ചു 

\"ഞാൻ പറഞ്ഞില്ലേ ..ഇപ്പൊ നമ്മൾ പുറത്തേക്കി പോയാൽ അച്ഛൻ അറിയും പിന്നെ ഫോൺ വിളിയായി ഉപദേശം ആയി ..വന്നപാടെ വഴക്ക് കേൾക്കണോ ...\"മീര മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു ..

\"എന്നാപ്പിന്നെ അത് വേണ്ട ...പിന്നെ ഒരിക്കൽ ആവാം ..പോരാത്തേന് എനിക്കി കൊറച്ചു കുക്കിംഗ്‌ ഒക്കെ അറിയാം നമുക്ക് ഇവടെ കുക്ക് ചെയ്യാം ...\"..അശ്വതി പറഞ്ഞു 

\"ആഹ്ഹ് ..എന്നേ കുക്കിംഗ്‌ എന്ന് പറഞ്ഞു അങ്ങോട്ട് വിളിച്ചേക്കരുത് കേട്ടല്ലോ ...\"

\"Ohh ..വിളിക്കുന്നില്ല ...\"അശ്വതി കൂപ്പുകയ്യോടെ പറഞ്ഞു ...അത് കണ്ട് മീര ചിരിച്ചു 

രണ്ടു ദിവസം പെട്ടെന്ന് പോയി ഇന്ന് കോളേജ് തുറക്കുന്ന ദിവസം ആണ് ...

\"ഡി ..വാവേ എഴുനേറ്റ് പോയി ഫ്രഷ് ആയെ ...കോളേജിൽ പോവണ്ടേ ..\"പുതപ്പിനുള്ളിൽ ചുരുണ്ടു കിടക്കുന്ന മീരയെ അച്ചു കുലുക്കി വിളിച്ചു ..

\"ഹാ .......നിന്റെ കുളി കഴിഞ്ഞോ ..\"മീര കണ്ണ് തിരുമി കൊണ്ട് ചോദിച്ചു 

\"അഹ് ..ബെസ്റ്റ് കുളി കഴിഞ്ഞ് ഇവടെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കൊറേ ആയി ..\"

\"ആണോ ..എന്ന ഞാൻ ഫ്രഷ് ആയിട്ട് വരാം \"മീര ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ പോയി 

\"വേഗം വരണേ ഞാൻ കാപ്പി ഇട്ട് വെക്കാം \"അച്ചു പുറത്ത് നിന്നു വിളിച്ചു കൂവി  

\"മ്മ്മ് ...\"

മീര കുളി കഴിഞ്ഞു വന്നു ..
വെള്ള ഷർട്ടും നീല ജീൻസും ആണ് മീരയുടെ വേഷം ..നീളമുള്ള കറുത്ത മുടി അലസമായി വിരിച്ചിട്ടിരിക്കുന്നു ..
വലുപ്പമെറിയ ഉണ്ടകണ്ണുകൾ കാജൽ കൊണ്ട് കടുപ്പത്തിൽ എഴുതി ..ഇരു പുരികങ്ങൾക്കു നടുവിൽ കറുത്ത പൊട്ടും കുത്തി ..ചുവന്ന ചുണ്ടുകൾക്ക് താഴെ താടിയുടെ വലതു ഭാഗത്തുള്ള കറുത്ത കാക്കപുള്ളി അവളുടെ പുഞ്ചിരിക്ക് കൂടുതൽ ഭംഗി നൽകി ...

\"മീര ...റെഡി ആയോ ..\"അച്ചു വിളിച്ചു ചോദിച്ചു 

\"ആഹ്ഹ് ..ദാ വരുന്നു .\"മീര റൂമിനു പുറത്തിറങ്ങി 
കാപ്പി കുടിചതിനു ശേഷം അവർ കോളജിലേക്ക് തിരിച്ചു ..

\"വാവേ റാഗിങ് ഉണ്ടാവോ ..\"അച്ചു ടെന്ഷനോടെ ചോദിച്ചു 

\"കോളേജ് അയാൾ പിന്നെ റാഗിങ്  ഉണ്ടാവില്ലേ ..അല്ല റാഗിങ് ഇല്ലാത്ത കോളേജ് എന്തിനു കൊള്ളാം ...നീ വാ ..അടുത്ത കൊല്ലം നമ്മൾക്കും പുതിയ കുട്ടികളെ റാഗ്ഗ് ചെയ്യേണ്ടതല്ലേ ...\"മീര കൂൾ ആയി പറഞ്ഞു ..

കോളേജ് ഗേറ്റ് കടന്നു അവർ നടക്കുകയായിരുന്നു ..ഗേറ്റിനു അടുത്തും വാകമരത്തിനു ചുവട്ടിലും അങ്ങനെ പല പല സ്ഥലത്തു നിന്നു റാഗിങ് കലാപരിവാടികൾ നടക്കുന്നുണ്ട് ..

\"മച്ചാനെ ..ഏതാടാ ആ വരുന്ന സുന്ദരി പിള്ളേര് ..\"വാകമരത്തിനു ചുവട്ടിൽ ഇരുന്നു അഖിൽ മീരയെയും അശ്വതിയെയും നോക്കികൊണ്ട് പറഞ്ഞു 

\"കോള്ളാലോടാ ......ഒന്നു കളിപ്പിച്ചാലോ ..\"മഹി അരുണിന്റെ തുടയിൽ തട്ടി പറഞ്ഞു 

\"പിന്നെ കളിപ്പിക്കാടെ ...എന്താ അരുണേ അപ്പൊ തുടങ്ങിയാലോ ....\"അഖിൽ പറഞ്ഞു 

\"നിങ്ങൾ തുടങ്ങിക്കോ എനിക്കൊരു മൂഡ് ഇല്ല ...\"അരുൺ താല്പര്യം ഇല്ലാതെ പറഞ്ഞു 

\"എന്താ മച്ചു ഇങ്ങനെ പറയുന്നേ ..ഫൈനൽ ഇയർ ആണ് ...ഇനി ഇതൊന്നും പറ്റില്ലാട്ടോ ...\"അഖിൽ പിണക്കത്തോടെ പറഞ്ഞു 

\"Ohhh...ഇവനെ കൊണ്ട് ....എന്ന വിളി ...\"അരുൺ ഒച്ച വെച്ചു 

അത് കേൾക്കണ്ട താമസം അഖിൽ അവരെ വിളിച്ചു ..

\"വാവേ പണി കിട്ടി ....പക്ഷെ ചേട്ടന്മാരും ചുള്ളൻസ് ആണല്ലോ \"അച്ചു പറഞ്ഞു 

\"എടി ഇ വായ്നോട്ടം ഒന്നു കുറച്ചൂടെ ..\"മീര പല്ലിറുമികൊണ്ട് പറഞ്ഞു 

അവർ രണ്ടു പേരും അവരുടെ അടുത്തേക്കി പോയി ...

\"എന്താടി നിന്റെ പേര് ...?\"അരുൺ മീരയോട് ഗൗരവം വിട്ട് മാറാതെ ചോദിച്ചു 
മീരക്കി എടി പോടീ എന്നൊക്കെ അടുപ്പം ഉള്ളവർ വിളിച്ചാൽ ക്ഷേമിക്കും അപരിചിതർ അങ്ങനെ വിളിച്ചാൽ അവൾക്ക് ഇഷ്ടല്ല ..അതുകൊണ്ട് തിരിച്ചു മറുപടി കൊടുത്തത് ഗൗരവത്തിൽ തന്നെ ആയിരുന്നു 

\"മീര \"

\"ഏതാ ഡിപ്പാർട്ടമെന്റ് ..\"

\"Bsc computer science \"

\"മ്മ് ,ഒരു പാട്ട് പഠിക്കേ ...\" അരുൺ മീശ പിരിച്ചുകൊണ്ട് പറഞ്ഞു 

\"എനിക്കി പാട്ട് പാടാൻ ഒന്നും അറിയില്ല ...\"എടുത്തടിച്ച പോലെ മീര പറഞ്ഞു 

\"അതെന്താ മോളെ ...അങ്ങനെ ചുമ്മാ പാടുന്നേ ...\"അഖിൽ ഇടക്കി കയറി പറഞ്ഞു ..മീര അഖിലിനെ നോക്കി 

\"മച്ചാനെ മീരകുട്ടിയെ ഞാൻ  നോക്കാം നീ അശ്വതിയെ നോക്ക് ..\"അതും പറഞ്ഞു അഖിൽ മീരയുടെ കയ്യിൽ കേറിപിടിച്ചു ...

അവൾക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല ..അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു ...അത് കണ്ട് അശ്വതിക്കി അടുത്തതു എന്താ സംഭവിക്കാൻ പോവുന്നത് എന്നോർത്തു ഉള്ളിൽ ഭയം പൊട്ടി മുളച്ചു 




തുടരും ........
🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

എല്ലാവരും സപ്പോർട്ട് ചെയ്യണം 
നിങ്ങളുടെ അപിപ്രായം അറിയിക്കണം 😊😊😊😊



എന്റെ മാത്രം കണ്ണഴകി 2

എന്റെ മാത്രം കണ്ണഴകി 2

4.6
1460

Part 2മീരയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... \"ചേട്ടാ റാഗിംഗ് ok, ok ആണ് ബട്ട്‌ ശരീരത്തിൽ തൊട്ടുള്ള കളി വേണ്ട... കയ്യെടുക്ക് \"അവൾ ദേഷ്യം കടിച്ചമർത്തികൊണ്ട് പറഞ്ഞു \"അതെന്താ കൊച്ചേ ഇത്ര കലിപ്പ്... ഞാൻ തൊട്ടാൽ ഉരുകുവോ??\"അഖിൽ കളിയോടെ ആണ് ചോദിച്ചതെങ്കിലും അത് അവളെ ചോദിപ്പിക്കുകയാണ് ചെയ്തത്.. ഇരുവരുടെയും സംഭാഷണം കേട്ട് അരുണും ബാക്കി ഉള്ളവരും ഇവരെ ശ്രദ്ധിക്കാൻ തുടങ്ങി... \"തന്നോട് കയ്യെടുക്കാൻ ആണ് പറഞ്ഞത്...\"അവൾ ഒന്നൂടെ പറഞ്ഞു \"ഇല്ലെങ്കിൽ???\"അഖിലും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല... \"ഞാൻ തല്ലും \"അവൾ കൂസലില്ലാതെ പറയുന്നത് കേട്ട് എല്ലാവരും അവളെ മിഴിച്ചു നോക്കി... അശ്വതി ആണെ