Aksharathalukal

റൂഹിന്റെ സ്വന്തം 21



*💜റൂഹിന്റെ സ്വന്തം 💜*
    part 21
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*

കുറച്ചു ദിവസത്തിന് ശേഷം ഞാൻ വന്നിട്ടുണ്ട്.വായിച്ചിട്ട് അഭിപ്രായം പറയിട്ടാ 


copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´


വാതിൽക്കെ മറഞ്ഞിരിക്കുന്ന സിനുവിനെ ആരും കണ്ടില്ല. നൗറിയെ ഒറ്റക്ക് കിട്ടുന്ന അവസരം ഒത്തുവന്നതറിഞ്ഞ അവളുടെ മനസ്സിലും ചുണ്ടിലും ഒരു ക്രൂരചിരി വിരിഞ്ഞു.


ഞാൻ റെഡിയായി വന്നപ്പോയെക്കും ഇക്ക താഴേക്ക് ഇറങ്ങിയിരുന്നു.
ഞാനും ബാഗും ഫയൽസും എടുത്തിറങ്ങി.


\"ഇക്കാ പോകാ....\"(ഞാൻ )

\" കയിഞ്ഞാ ന്നാ വാ... \"(ഇക്ക )


\"ടൈം വഴികാൻ നിൽക്കണ്ട വേഗം പോകാൻ നോക്കി.\"(ഉമ്മ )

ഉമ്മാക് നല്ല അസ്സൽ ചിരിയും പാസ്സാക്കി ഞങ്ങൾ ഇറങ്ങി.


എന്നെ സ്കൂളിന്റെ മുമ്പിൽ ഇറക്കി തന്ന് ഇക്ക പോയി. അകത്തേക്ക് കയറുമ്പോ ഒരു പേടിയും അതിലുപരി ഒരു സന്തോഷവും എന്നിൽ ഉണ്ടായിരുന്നു. ആദ്യമായി ഒരു ജോലിക്ക് കേറിയ ത്രില്ലിൽ ആയിരുന്നു ഞാൻ.

സ്കൂളിൽ ഓഫീസിൽ ചെന്ന് ജോയിൻ ചെയ്തശേഷം എനിക് ക്ലാസ് റൂം കാണിച്ചു തന്ന്.

10:ബി ക്ലാസിന്റെ ഫുൾ ചാർജുള്ള ഒരു അധ്യാപികയായി ഞാൻ ക്ലാസിൽ കേറി. കുട്ടികളുമായി പരിജയപ്പെട്ടു. അന്ന് പ്രേതേകിച്ചൊന്നും ക്ലാസ്എടുത്തില്ല. എല്ലാ പിരീടും വേറെ വേറെ ക്ലാസിൽ കുട്ടികളുമായി കൂടുതൽ അടുത്ത്..

അതിന്റെ ഇടക്ക് കട്ടക്ക് കൂടെ നിർത്താം എന്ന് തോന്നിയ രണ്ട് കൂട്ടുകാരെയും എനിക്ക് കിട്ടി. ആദിൽസാറും സോനാ ടീച്ചറും. ഞങ്ങൾ മൂന്ന് പേരും നല്ലോണം കൂട്ടായി. ആദി maths തന്നെ സോന ഇംഗ്ലീഷും.


അങ്ങനെ അന്നത്തെ ക്ലാസൊക്കെ കഴിഞ്ഞു കുട്ടികൾ ഒക്കെ പോയതിന് ശേഷം ഞങ്ങൾ മൂന്ന് പേരും ഇറങ്ങി.

ആദിയും സോനയും അവരുടെ വണ്ടി കൊണ്ട് തന്നെപ്പോയി. പിന്നെ ഞാൻ ഒറ്റക്കായി സ്റ്റോപ്പിലേക്ക് നടക്കാൻ. കുട്ടികളൊക്കെ ഒരു വിധം പോയിട്ടും ഉണ്ട്.


തനിയെ നടക്കുക അല്ലെ എന്ന് കരുതി ഞാൻ ഇക്കാക്ക് call ചെയ്തു. But ഇക്ക അറ്റന്റ് ചെയ്തില്ല.

റൈഞ്ജ് പ്രോബ്ലം ആകും എത്ര തവണ അടിച്ചിട്ടും ഒരു അഡ്രെസും ഇല്ല.

കുറച്ചൊക്കെ നടന്നതിന് ശേഷം ഞാൻ സ്റ്റോപ്പിൽ എത്തി. കുട്ടികളൊക്കെ പോയിണ്ട് രണ്ട് മൂന്ന് സ്ത്രീകൾ ഉണ്ട് സ്റ്റോപ്പിൽ.

ഞാനും അവർക്കരികിൽ പോയി നിന്ന്.

\"എത്ര നേരമായി ന്താ ഈ bus വരാത്തെ \"(ആത്മ )

അപ്പൊ എന്റെ മുന്നിൽ ഒരു കാർ വന്നു നിന്ന്. ആ വണ്ടിയുടെ ഗ്ലാസ്‌ താഴ്ത്തി. അതിന്റെ മുൻ സീറ്റിൽ രണ്ട് പുരുഷന്മാരും ബാക്കിൽ ഒരു സ്ത്രീയും ഉണ്ട്.

\"നൗറി അല്ലെ..\" അവർ വണ്ടിയിൽ നിന്ന് പുറത്തേക്ക് തലയിട്ട് കൊണ്ട് ചോദിച്ചു.

\"അതെ...\"(ഞാൻ )


\"ഞങ്ങളെ മനസിലായോ....\"(ആ സ്ത്രീ )

\"ഇല്ല ആരാ...\"(ഞാൻ )

\"സാജിതാന്റെ മരുമകൾ അല്ലെ ഹാഫി മോന്റെ ഭാര്യ \"(അവർക്ക് എന്നെ അറിയാന്ന് വെക്തിയമായി.)

\"അതാ ആരാന്ന് എനിക്ക് \"(ഞാൻ )


\"ആ നിനക്ക് മനസിലാവാൻ ചാൻസ് ഇല്ല. ഞങ്ങൾ സാജിതാന്റെ ഉപ്പാന്റെ ബാക്കിക്കാർ ആണ്. നിങ്ങളുടെ വീട്ടിലേക്ക് ആണ് ഞങ്ങൾ \"(ആ പുരുഷന്മാരിൽ ഒരാൾ )

ഉമ്മാന്റെ ഉപ്പയും അവരുടെ ഫാമിലിയും ഒന്നും ഞാൻ കണ്ടിട്ടില്ല. ഉമ്മാന്റെ ഉപ്പയുമായി ഉമ്മൂമ്മ അത്ര നല്ല അടുപ്പത്തിൽ അല്ല. അന്ന് കല്യാണം കഴിഞ്ഞ അന്ന് രാത്രി ഉപ്പൂപ്പ വീട്ടിൽ വന്നിരുന്നല്ലോ അന്ന് തന്നെ എന്തൊക്കെ മിസ്റ്റേക്ക് എനിക്ക് ഫീൽ ചെയ്തേ ആണ്. പിന്നെ എപ്പോയോ ഹാഫിക്ക പറഞ്ഞതാ.

\"മോളെ ഞങ്ങളെ കൂടെ പോരെ... ഞങ്ങളും അങ്ങോട്ടല്ലേ..\"(ആ സ്ത്രീ )


\"വേണ്ട ആന്റി ഞാൻ ബസിന് വന്നോളാം.\"(ഞാൻ )

\"അത് ശരിയല്ല.. ഞങ്ങൾ അങ്ങോട്ടല്ലേ... മോൾ ഇങ്ങോട്ട് കയറ്.\" എന്ന് പറഞ്ഞവർ ഡോർ തുറന്ന് തന്നു.

പിന്നെ ഹാഫിക്കാന്റെ ഫാമിലിയിൽ നിന്ന് ഇങ്ങനെ വിളിച്ചിട്ട് ഞാൻ കയറിയില്ലെങ്കിൽ അതിന്റെ മോശം ഇക്കാക്കും ഉമ്മക്കും അല്ലെ എന്ന് കരുതി ഞാൻ കയറി...

വണ്ടിയിൽ കയറിയത് മുതൽ എന്തൊക്കെയൊ അവർ സംസാരിക്കുന്നുണ്ട്. ആദ്യമൊക്കെ നല്ല രീതിയിൽ ഒരോന്ന് ചോദിച്ചറിഞ്ഞു. പിന്നെ കുറെ ദൂരം പോയപ്പോ വണ്ടി ഒരിടത്തു നിർത്തി എന്റെ ഒരു സൈഡിലായി ഒരു പുരുഷൻ കൂടി കാറിലേക്ക് കയറി.

\"ഇതാരാ ആന്റി.\"(ഞാൻ )

\"മോൾ പേടിക്കേണ്ട ഞാനും നിന്റെ ബാക്കി തന്നെ യാ...\"(അയാൾ )

മ്മ്...

കുറെ ദൂരം വാഹനം സഞ്ചരിച്ചിട്ടും ഞങ്ങളെ നാട്ടിലേക്ക് എത്താതെ ആയപ്പോഴാണ് ഞാൻ പുറത്തേക്ക് ശ്രെദ്ധിക്കുന്നത്.


\"അങ്കിൾ ഈ റോഡ്...\"(ഞാൻ )

\"വീട്ടിലേക്ക്.\"(അയാൾ )


\"അല്ല... ഇതല്ല വഴി... വഴി മാറിയിട്ടുണ്ട്. ആരോടെങ്കിലും ചോദിച്ചു നോക്കാം നമുക്ക്.\"(ഞാൻ )

\"അതൊന്നും വേണ്ട...\"(അയാൾ )

അപ്പൊ തന്നെ എന്റെ ഫോൺ റിങ് ചെയ്തു.

\"ഉമ്മയാണ് വിളിക്കുന്നത് വഴി ഉമ്മാനോട് ചോദിക്കാ..\" എന്ന് പറഞ്ഞു ഞാൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചതും അടുത്തിരുന്ന അയാൾ ഫോൺ എന്റെ കയ്യിൽ നിന്ന് വലിച്ചു.

\"എന്റെ ഫോൺ...\"(ഞാൻ അയാൾക് നേരെ തിരിഞ്ഞു.)


\"നിന്റെ ഒരു ഫോൺ \" എന്ന് പറഞ്ഞയാൾ അത് സ്വിച്ഓഫാക്കി ഗ്ലാസ് വഴി പുറത്തേക്കെറിഞ്ഞു.

\"എന്റെ ഫോൺ... നിങ്ങൾ എന്താ ഈ ചെയ്യുന്നേ... എങ്ങോട്ടാ ഈ പോകുന്നെ....\" ഞാൻ ബഹളം വെക്കാൻ തുടങ്ങി.


വണ്ടി അപ്പോയെക്കും കുറെ ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു.ഞാൻ ബഹളം വെക്കാൻ തുടങ്ങിയപ്പോ കാർ ഒരു വനപ്രേദേശത്തേക്ക് പ്രേവേശിച്ചു.

അവരുടെ ഒക്കെ മട്ടവും ഭാവവും മാറി. ആ സ്ത്രീ കൈ കൊണ്ട് എന്റെ വായ പൊത്തി. അതിൽ ഒരാൾ ഒരു കയർ എടുത്ത് എന്നെ ബലമായി പിടിച്ചോതുക്കി കൈ രണ്ടും പിറകിലേക്ക് കെട്ടി.


\"പടച്ചോനെ..... ഞാൻ ആർക്കടുത്താണ് പെട്ടത് എന്ന് നിനക്ക് മാത്രേ അറിയുള്ളൂ... ഇനി എന്നെ രക്ഷിക്കാൻ അല്ലാഹ് നീ തന്നെ വിചാരിക്കണേ... ഇന്ന് വരെ അറിഞ്ഞോണ്ട് ഞാനൊന്നും ചെയ്തിട്ടില്ലലോ... പിന്നെന്താ എനിക്കൊരോ പ്രതിസന്ധികൾ... നിനക്ക് ഇഷ്ട്ടമുള്ളവരെ നീ പരീക്ഷിക്കുമല്ലോ എന്നെ നീ പരീക്ഷിക്കുകയാണോ.... എനിക്കൊന്നും വരുത്തല്ലേ.... എന്റെ ഇക്ക വീട്ടുകാർ അവരൊക്കെ സങ്കടത്തിലാകും....\"


എന്റെ ഇപ്പോഴത്തെ അവസ്ഥ ക്ക് മുന്നിൽ മനസുരുകി അല്ലാഹുവിനോട് കാവൽ തേടുകയല്ലാതെ എനിക്ക് മറ്റൊരു വഴിയും ഇല്ല. ബഹളം വെച്ചിട്ടോ കുതറാൻ വിചാരിച്ചിട്ടോ ഒന്നും കാര്യമില്ല..... അള്ളാഹു തന്നെ വലിയവൻ എന്നെ ഇതിൽ നിന്ന് അല്ലാഹു രക്ഷിക്കും എന്ന പൂർണ്ണ ആത്മവിശ്വാസത്തോടെ ഞാൻ നിശബ്ദയായി ഇരുന്ന്.



❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜

*ഹാഫി*


സൈറ്റിലെ വർക്ക്‌ ഒക്കെ കംപ്ലീറ്റ് ആയപ്പോയെക്കും നേരം ഇരട്ടി തുടങ്ങിയിരുന്നു...

ഫോൺ ആണെങ്കിൽ ചാർജ് കഴിഞ്ഞു ഓഫ്‌ ആയിട്ടിട്ടുണ്ട്. കൂടെ ഉള്ള ആളുടെ ഫോൺ നെറ്റ് വർക്ക്‌ കിട്ടുന്നില്ല. വീട്ടിലേക്കോ നൗറിക്കോ വിളിക്കാൻ ഒരു വഴിയും മുന്നിൽ കാണുന്നില്ല. അവൾ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ എത്തിയോ ഇല്ലയോ എന്നൊന്നും അറിഞ്ഞില്ല.കുറച്ച് നേരമായി മനസ്സിനെന്തോ ഒരു വല്ലാഴ്മ എന്തോ അരുതാത്തത് നടക്കാൻ പോകുന്നെന്ന് പറയും പോലെ. ഞാൻ ആണെങ്കിൽ ഒരു ഉൾപ്രേദേശത്താണ്. ഇവിടെ നിന്ന് മെയിൻ റോഡിലേക്ക് എത്തണമെങ്കിൽ ഒരു പുഴ കടന്ന് പോകണം. തോണിയാണെങ്കിൽ ഒരു മണിക്കൂറിന് ശേഷം ഒള്ളൂ.....വീട്ടിൽ എത്താഞ്ഞിട്ട് ആകെ ഭ്രാന്താകുന്നുണ്ട്.


❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤

*ആഷി*


രാവിലെ തൊട്ട് തീരെ സുഖമില്ല. തലക്കും നെഞ്ചിനും ഭയങ്കര വേദന. ശ്വാസത്തിനൊക്കെ ഭയങ്കര തടസ്സം പോലെ. പക്ഷെ ഒന്നും ഞാൻ വീട്ടിൽ പറഞ്ഞില്ല.

എനികെന്തങ്കിലും സംഭവിക്കോ എന്ന പേടിയിലാണ് ഉമ്മയും അംനയും ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. എന്റെ ആയുസ്സിന് നീളമില്ലാന്ന് ഡോക്ടർസ് വിധി എഴുതി കഴിഞ്ഞതാണ്.

ശരീരതിലെ രക്ത കുഴലുകളൊക്കെ പ്രവർത്തനക്ഷമമാണ്.

മരിക്കും മുമ്പ് എന്റെ നൂറിയെ ഒന്ന് കാണണം എനിക്ക് ഈ അവസ്ഥ വരുത്തിയവരെ കൂടെ അവളെ ഇട്ടേച് ഞാൻ പോകാൻ പാടില്ല.അവരിലെ ക്രൂരത അവൾ തിരിച്ചറിയണം പക്ഷെ അതിന് എന്നെ സഹായിക്കാൻ ആരുമില്ല.അംനയെയും ഉമ്മാ അതിന് സമ്മദിക്കില്ല....


എങ്ങനെയെങ്കിലും അംനയുടെ ഫോൺ കിട്ടണം എന്ന് കരുതി ഇരുന്നപ്പോയാണ് ടേബിളിൽ അവൾടെ ഫോൺ ഉള്ളത് ഞാൻ കണ്ടത്. പക്ഷെ അവിടെന്ന് നിന്ന് കുറച്ച് അകലെ വീൽചെയറിൽ ഇരിക്കുകയാണ് ഞാൻ. തനിയെ വീൽചെയർ ഉരുട്ടി കൊണ്ട് പോകാനുള്ള ശേഷി ഒന്നും എന്റെ കയ്യിനില്ല അത്രക്കും അവശയാണ് ഞാൻ ഇപ്പൊ... ഇതിനൊക്കെ കാരണം ആ റാഷിയും അവന്റെ ആ ഫ്രണ്ടും ആണെന്ന് ഓർത്തിട്ടാ എനികിത്ര സങ്കടം. ഞാൻ കഴിവിന്റെ പരമാവതി ഉപയോഗിച്ചു കൊണ്ട് വീൽചെയർ തള്ളിനീക്കി അപ്പോയെക്കും ഞാൻ പൂർണമായും തളർന്ന് വീണു.

*\"ഉമ്മാ.... \" *

എന്ന ഒരു ഉയർന്ന ശബ്ദത്താൽ ആഷി നിലം പതിഞ്ഞു. അവൻ ഇരുന്നിരുന്ന വീൽചെയർ ഉരുണ്ട് ഉരുണ്ട് ഹാളിൽ നിന്ന് കോലായിലേക്കും അവിടെ നിന്ന് മുറ്റത്ത് കെട്ടി നിൽക്കുന്ന വെള്ളത്തിലേക്കും വീണു.

ബ്ലും....




തുടരും 🚶




റൂഹിന്റെ സ്വന്തം 22

റൂഹിന്റെ സ്വന്തം 22

4.9
5573

*💜റൂഹിന്റെ സ്വന്തം 💜*    part 22By_jifni_     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission              ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´എന്ന ഒരു ഉയർന്ന ശബ്ദത്താൽ ആഷി നിലം പതിഞ്ഞു. അവൻ ഇരുന്നിരുന്ന വീൽചെയർ ഉരുണ്ട് ഉരുണ്ട് ഹാളിൽ നിന്ന് കോലായിലേക്കും അവിടെ നിന്ന് മുറ്റത്ത് കെട്ടി നിൽക്കുന്ന വെള്ളത്തിലേക്കും വീണു.💜❤💜❤💜❤💜❤💜❤💜❤💜❤💜❤*നൗറി*ഒരുപാട് വഴികൾ താണ്ടി നേരവും ഇരട്ടി...കൊടും കൂരൻ കാട്ടിനുള്ളിലാണ് ഞാൻ ഇപ്പൊ എന്ന് എനി