Aksharathalukal

THE SECRET-27

Part-27

✍️ MIRACLE GIRLL


\"അജിൻ..ഇത് ല്യുവാണ്..\" അവൻ നോക്കുന്നത് കണ്ട് അന്ന പറഞ്ഞതും, അജു ഞെട്ടി കൊണ്ട് അന്നയെയും ല്യുവിനെയും മാറി മാറി നോക്കി.

അവൻ നോക്കുന്നത് കണ്ട് ല്യു അന്നയുടെ അടുത്തേക്ക് ചെന്നു.

\"അന്ന,, അതാരാ??\" അവള് അന്നക്ക്‌ മാത്രം കേൾക്കാൻ പാകത്തിലാണ് ചോദിച്ചതെങ്കിലും അജു അത് കേട്ടിരുന്നു.
അവളെ ഓർത്ത് അവന്റെ ചുണ്ടിലോരു ചിരി വിരിഞ്ഞു. അപ്പോഴും തലക്ക് പിന്നിലെ വേദന കാരണം, അവൻ തലയ്ക്ക് പിറകിൽ കൈ വെച്ചു നിന്നു.

\"ഇത് അജിൻ,,,എന്റെ ഫ്രണ്ടാണ്..മോളെ രക്ഷിക്കാൻ എന്റെ കൂടെ വന്നതാ..\" അവള്  ല്യൂവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. അവള് അത് കേട്ട് അജുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അതിന് മറുപടിയായി അവനും അവളെ നോക്കി ചിരിച്ചു.

\" താങ്ക് ഗോഡ്,, ഇവൾക്ക് ഒന്നും പറ്റിയിട്ടില്ലായിരുന്നു..ഇനി ഇവിടന്ന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം..\" അന്ന പറഞ്ഞത് കേട്ട് അവൻ ചുറ്റിലും നോക്കി. രക്ഷപ്പെടാൻ എന്തെങ്കിലും പഴുത് കിട്ടുമെന്ന പ്രതീക്ഷയോടെ..

\"ഇവിടെ നിന്നും രക്ഷപെടാമെന്നൊന്നും ആരും വ്യാമോഹിക്കണ്ട..എന്റെ താവളത്തിൽ വന്നിട്ട് വെറും കൈയ്യോടെ ഇറങ്ങി പോകുന്നത് എങ്ങനെയാ..\" പെട്ടെന്ന് മുറിയിലാകെ ആ ശബ്ദം മുഴങ്ങിയതും, മൂന്ന് പേരും ഒരു പോലെ ഞെട്ടി കൊണ്ട് ആ മുറിയാകെ നോക്കി. അന്നയും ല്യുവും ഭയന്ന് കൊണ്ട് അജുവിന്റെ അടുത്തേക്ക് ചേർന്ന് നിന്നു. അപ്പോഴാണ്, ആ മുറിയിലെ ചുവരിൽ ഘടിപ്പിച്ച സ്പീക്കർ അവന്റെ കണ്ണിൽ പെട്ടത്. 
അവൻ അന്നയെ വിളിച്ച്, അതിന് നേരെ ചൂണ്ടി കാണിച്ചു. 

\"ലൂക്കാ..മതി നിന്റെ നാടകം,, ഞങ്ങളുടെ മുൻപിലേക്ക് വാ,, നീ എന്തിനാ ഞങ്ങളെ ഇവിടെ പിടിച്ച് വച്ചേക്കുന്നെ..\" അജു ശബ്ദമുയർത്തി പറഞ്ഞതും, ആ മുറിയുടെ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു.
മൂന്ന് പേരും ഞെട്ടലോടെ അങ്ങോട്ടേക്ക് നോക്കി. ല്യു ഭയം കാരണം അന്നയോട് കൂടുതൽ ചേർന്ന് നിന്നു. 

വാതിലിന്റെ മറവിൽ നിന്നും ചാർളി മുമ്പോട്ടേക്ക്‌ വന്നതും, ല്യു അന്നയുടെ പിറകിലേക്ക് മാറി നിന്നു. അവന്റെ കഴുകൻ കണ്ണുകൾ അപ്പോഴും അവളുടെ മേൽ പതിഞ്ഞിരുന്നു. അത് മനസ്സിലായിട്ട്‌ എന്ന പോലെ അന്ന അവളെ കൂടുതൽ പിറകിലേക്ക് പിടിച്ചു.

\" നീയെന്തിനാ ഞങ്ങളെ ഇതിനകത്ത് പിടിച്ച് ഇട്ടിരിക്കുന്നെ..അവർ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ടാണ്...ഒന്നും എനിക്കറിയില്ല,, നീ എന്തിനാണ് ല്യുവിനെ പിടിച്ച് കൊണ്ട് വന്നതെന്നും അറിയില്ല..എങ്കിലും, നിന്നോട് ഞാൻ അപേക്ഷിക്കുവാ,, അവരെ വെറുതെ വിട്ടേക്ക്‌ ലൂക്കാ...\" സ്വരം താഴ്ത്തി ഒരപേക്ഷ പോലെ കേഴുന്ന അജുവിനെ കാണെ അന്ന ഒരു ഞെട്ടലോടെ അവനെ നോക്കി. 
പക്ഷേ, അത് കേട്ടിട്ടും മറുഭാഗത്ത് നിന്നും പൊട്ടിച്ചിരിയായിരുന്നു.

\"അജു,, വേണമെങ്കിൽ നിന്നെയും ദാ ഇവളെയും ഞാൻ വെറുതെ വിടാം,, ആ കൊച്ചിനെ വിട്ട് തരാൻ മാത്രം നിങൾ എന്നോട് പറയരുത്..അത്രക്ക് മോഹിച്ച് പോയി...\" അവൻ മുഖം ചുളുക്കി കൊണ്ട് അവസാനം ഒരു പരിഹാസ ചുവയോടെ പറഞ്ഞത് കേട്ട് അജുവിന് ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരുന്നു. അവൻ മുഷ്ടി ചുരുട്ടി പിടിച്ച് കൊണ്ട് സ്വയം എങ്ങനെയൊക്കെയോ നിയന്ത്രിച്ചു. എന്നാല്, മറ്റു രണ്ട് പേരുടെയും അവസ്ഥ മറിച്ചായിരുന്നു,, വല്ലാതെ ഭയപ്പെട്ടിരുന്നു ഇരുവരും..അവർ പരസ്പരം മുറുകെ പിടിച്ചു കൊണ്ട് നിന്നു.

അജുവിന്റെ നിൽപ്പ് കണ്ടിട്ട് ഒരു പുച്ചചിരിയോടെ അയാള് ല്യുവിന് അടുത്തേക്ക് നടന്നു. അതിനനുസരിച്ച് അന്നയും ല്യൂവും പിറകിലേക്ക് മാറി.
പെട്ടെന്ന്, അയാളുടെ കൈ ല്യുവിന്റെ മുടികുത്തിൽ പിടിച്ച് അയാളിലേക്ക് വലിച്ച് അടുപ്പിച്ചു. അത് കണ്ട് വലിഞ്ഞ് മുറുകിയ മുഖത്തോടെ അജു മുൻപിലേക്ക് വന്നു, ചാർളി അയാളുടെ പോക്കറ്റിൽ നിന്നും തോക്കെടുത്ത് അവന് നേരെ ചൂണ്ടി.

\"അടുത്തേക്ക് വന്നാ കൊന്നു കളയും ഞാൻ..\"  ആ വാക്കുകൾ കേട്ടിട്ടും അജുവിന് തെല്ലും ഭയം തോന്നിയില്ല. അവൻ വീണ്ടും ഒരടി മുന്നോട്ട് വെച്ചതും, ചാർളി ആ തോക്ക് നേരെ ല്യുവിന്റെ നെറ്റിയോട് അമർത്തി വെച്ചു. അത് കണ്ടപ്പോൾ തന്നെ അജുവിന്റെ കാലുകൾ നിശ്ചലമായി. അത് മനസ്സിലാക്കിയ പോലെ ചാർലിയുടെ ചുണ്ടിൽ ഒരു വിജയ ചിരി വിരിഞ്ഞു. അവന്റെ കൈകൾക്കിടയിൽ നിന്ന് പിടയുന്ന ല്യുവിനെ കാണുമ്പോൾ അന്നക്ക് തന്നെ നിയന്ത്രിക്കാനായില്ല. ഒരു നിമിഷത്തെ എടുത്ത് ചാട്ടം ല്യുവിന്റെ ജീവന് ആപത്താണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവള് ഒരു ശില കണക്കെ അവിടെ നിന്നു.

ല്യുവിനു നേരെ തന്നെ ആ തോക്ക് ചൂണ്ടി കൊണ്ട് അയാള് അവളെയും വലിച്ചിഴച്ച് പുറത്തേക്ക് പോയതും, അന്നയുടെ ഹൃദയമൊന്ന് പിടഞ്ഞു. ആ മുറിയുടെ വാതിൽ അവർക്ക് മുൻപിൽ കൊട്ടിയടക്കപ്പെടുന്ന ശബ്ദം ചെവിയിൽ പതിഞ്ഞതും അവള് അവിടെ മുട്ടു കുത്തിയിരുന്നു. അറിയാതെ തന്നെ അവളുടെ തളർന്ന മിഴികൾ നനവാർന്നു.
അവളെ ആശ്വസിപ്പിക്കാൻ അജു മുന്നോട്ട് വന്നില്ല. ആ സാഹചര്യത്തിൽ ല്യുവിനെ രക്ഷിക്കാൻ ആയില്ലല്ലോ എന്ന ചിന്ത അവനെ തളർത്തി. ഒരു നിമിഷം, അവൻ അമീറയെ കുറിച്ച് ഓർത്തു. അവന്റെ മനസ്സിലേക്ക് കുറച്ച് മുൻപ് വീട്ടിൽ വെച്ച് നടന്ന കാര്യങ്ങൾ ഓർമ വന്നതും, അതൊന്നും ഓർക്കാൻ ഇഷ്ടപ്പെടാത്തത് പോലെ അവൻ തല കുടഞ്ഞു. ആ സമയം, അവള് ഇങ്ങോട്ട് വന്നിരുന്നെങ്കിൽ എന്നവൻ ചിന്തിച്ചു.

**************************

സ്ക്വാഡ് കൊണ്ട് പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോയി നോക്കിയിട്ടും അവിടെയൊന്നും ല്യുവിനെ കണ്ടെത്താൻ ആയില്ല. അമീറ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കാറിന്റെ ബോണറ്റിൽ ചാരി നിന്നു. ഇന്നും താൻ സ്ക്വാഡിലെ തന്നെ തുടരുകയാണെങ്കിൽ സെക്കൻന്റുകൾക്കുള്ളിൽ അവളുടെ ലോക്കേഷൻ കണ്ടെത്താൻ സാധിക്കുമായിരുന്നു. ഇന്ന് അതിന് ശ്രമിച്ചാൽ  സ്ഥിതി കൂടുതൽ വഷളാകുമെന്ന് അവൾക്ക് അറിയാം. അവൾക്ക് പെട്ടെന്ന് സോഫിയയെ ഓർമ വന്നു,ഫോണെടുത്ത് അവരുടെ നമ്പറിലേക്ക് വിളിച്ചു. എത്ര ശ്രമിച്ചിട്ടും അവർ കോൾ എടുക്കുന്നില്ലായിരുന്നു. അതും കൂടെ ആയപ്പോൾ ഒരു അസ്വസ്ഥത അവളിൽ കുമിഞ്ഞ് കൂടി. എത്രയും പെട്ടെന്ന് മമ്മയെ കാണാൻ പോകണമെന്ന് മനസ്സിൽ ഇരുന്നു ആരോ മന്ത്രിക്കും പോലെ...

അവള് കാറുമായി വീട്ടിലേക്ക് ലക്ഷ്യം വെച്ചു. ഡ്രൈവ് ചെയ്യുമ്പോഴും എന്തൊക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന ചിന്തയായിരുന്നു അവളിൽ. വീട്ടിലെത്തി കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ കണ്ട കാഴ്ച അവളെ ചിന്തകളെ ശരി വെക്കുന്നതായിരുന്നു. പപ്പയെ മടിയിലേക്ക് കിടത്തി ഒരു ജീവച്ഛവം പോലെ ഇരിക്കുന്ന മമ്മയെ കണ്ടപ്പോൾ എന്താണ് നടന്നതെന്ന് അവൾക്ക് മനസ്സിലായില്ല. പിന്നീടാണ്, ഖാലിദ് കിടക്കുന്നിടത്തെല്ലാം ചോര അവള് ശ്രദ്ധിച്ചത്. 
അവള് അവരുടെ അടുത്തേക്ക് പാഞ്ഞു.

\"പപ്പാ... എഴുന്നേൽക്ക്,, പപ്പാ...\" അവള് സോഫിയയുടെ മടിയിൽ നിന്നും അയാളെ തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് വിളിച്ചു. സോഫിയയും അപ്പോഴാണ് സ്വബോധത്തിലേക്ക്‌ വന്നത്. അപ്പൊൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ് നിന്നത് ആരെയോ കത്തിച്ച് ചാമ്പലാക്കാൻ പാകത്തിലുള്ള അഗ്നിയായിരുന്നു.

അയാളിൽ ജീവൻ അവശേഷിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞിട്ടും അവള് അയാളുടെ കവിളിൽ തട്ടി വിളിച്ച് കൊണ്ടിരുന്നു. 

പെട്ടെന്ന്, അവള് എന്തോ ഓർത്ത പോലെ സോഫിയയെ നോക്കി. അവരുടെ മുഖഭാവം അവളെ കൂടുതൽ ഭയപ്പെടുത്തുകയായിരുന്നു. എന്തൊക്കെയോ മനസ്സിൽ ചിന്തിച്ച് കൂട്ടി ഉറപ്പിച്ചത് പോലെ...

\"മമ്മാ... മമ്മാ,, ആരാ..ആരാ പപ്പയെ..??\" അവള് സോഫിയയെ തട്ടി വിളിച്ച് കൊണ്ട് ചോദിച്ചു.

\" അയാളാണ്...എന്റെ ജീവിതം നശിപ്പിച്ചവൻ,, 
എന്നിലെ സന്തോഷങ്ങൾ എല്ലാം തട്ടി തെറിപ്പിച്ചവൻ..അവന് മുൻപിൽ എന്നെ വെറുമൊരു അടിമയാക്കി നിർത്തിയവൻ....അവനെ എനിക്ക് കൊല്ലണം,, അമീറ,, ആ നായയെ എനിക്ക് തന്നെ കൊല്ലണം \" എന്നൊക്കെ അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് സോഫിയ പറഞ്ഞപ്പോൾ തന്നെ ഇതിന് പിന്നിൽ ആരാണെന്ന് അവള് ഊഹിച്ചിരുന്നു. അവന്റെ മുഖം മനസ്സിലേക്ക് കടന്നു വന്നതും അവളുടെ കണ്ണുകൾ വന്യമായി തിളങ്ങി. അത് സോഫിയയും ശ്രദ്ധിച്ചിരുന്നു. അയാള് കാരണം, ഇനിയും ഒരാളെ കൂടെ നഷ്ടപ്പെടുത്തില്ലെന്ന് അവള് മനസ്സിൽ ഉറപ്പിച്ചു.

\"അമീറ... ല്യൂ എവിടെയാണെന്ന് എനിക്ക് അറിയാം..\" സോഫിയ പറഞ്ഞത് കേട്ട് ഞെട്ടി കൊണ്ട് അവള് അവരെ നോക്കി. 

\" നീ അവളെ പോയി രക്ഷിക്കണം.. അതായിരിക്കണം അയാളുടെ ആദ്യ പതനം..\" 
അവർ പറഞ്ഞത് കേട്ട്, ഖാലിദിൽ നിന്നകന്ന് കൊണ്ട് അമീറ അവരെ ഉറ്റു നോക്കി.

\" ല്യു,, ല്യു എവിടെയാ ഉള്ളത്??\" അവളുടെ മിഴികളിൽ അണഞ്ഞു പോയ പ്രതീക്ഷ വീണ്ടും തിളങ്ങി.

\"അവളിപ്പോ ഉള്ളത് വിക്ടോറിയാസ്‌ 
പാലസിലാണ്..\" എന്ന് അവർ പറഞ്ഞത് കേട്ട് അവള് മറ്റൊന്നും ചിന്തിക്കാതെ, അങ്ങോട്ടേക്ക് പോകാനായി തുനിഞ്ഞപ്പോൾ,  സോഫിയയും അവളുടെ കൂടെ കാറിൽ വന്നിരുന്നു. 

\" കടം ഒരുപാട് ഉണ്ട് വീട്ടാൻ,, ഇനി ഒരിക്കലും ഞാൻ അയാൾക്ക് മുൻപിൽ തല കുനിക്കില്ല..
ഇന്നത്തോടെ കൊടുത്ത് തീർക്കണം എല്ലാതും...\" അവർ പകയെരിയുന്ന കണ്ണുകളോടെ തന്നെ നോക്കി പറഞ്ഞു, അവളും എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു.

ബോർഗോ റോഡിൽ എത്തിയപ്പോൾ റൈറ്റ് ടേർണിന് പകരം അമീറ ലെഫ്റ്റിലേക്ക് കാർ തിരിക്കുന്നത് കണ്ട് സോഫിയ സംശയത്തോടെ അവളെ നോക്കി. അവള് അതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവിങ്ങിലാണ്.

\"അമീറ..നീ എങ്ങോട്ടാ ഇൗ പോകുന്നത്?? നമ്മുടെ അടുത്ത് സമയമില്ല.. ല്യുവിന്റെ ജീവൻ അപകടത്തിലാണ്..\" എന്നൊക്കെ അവർ പറയുന്നുണ്ടെങ്കിലും അവള് അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് തന്നെ ഡ്രൈവ് ചെയ്തു. ബോസിന്റെ വില്ലക്ക്‌ മുൻപിലാണ് ആ കാർ നിർത്തിയത്. 

\"ഇവിടെ അയാള് ഉണ്ടാകില്ല...പിന്നെ നീയെന്തിന ഇങ്ങോട്ട് വന്നത്??\" സോഫിയ അവള് എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാതെ ചോദിച്ചിട്ടും, അവള് കേൾക്കാത്ത ഭാവത്തിൽ കാറിൽ നിന്നിറങ്ങി അയാളുടെ വില്ലയിലേക്ക്‌ നടന്നു. സോഫിയയും അവളുടെ പിന്നാലെ പോയി.

ആ വില്ലക്ക് പുറത്ത് കാവൽ നിന്നിരുന്നവരെല്ലാം അവളെ ഒരു ഭയത്തോടെ നോക്കി. കാരണം, അവർ ഇന്നേ വരെ കാണാത്ത ഒരു ശാന്തതയായിരുന്നു അവളുടെ മുഖത്ത്...ഒരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത എന്ന് പറയും പോലെ..
അവളെ അറിയുന്ന എല്ലാവർക്കും അവളെ ഒരു ഭയത്തോടെ നോക്കി കാണാനേ കഴിയൂ...
അവളെ എതിർക്കാൻ നിൽക്കാതെ അവർ അവൾക്കായി ആ വലിയ വാതിൽ തുറന്ന് കൊടുത്തു. അവള് ആരെയും ശ്രദ്ധിക്കാതെ മുന്നോട്ട് പോയി, പിറകിലായി സോഫിയയും..

ആ വലിയ വീടിന്റെ മെയ്ൻ ഹാളിൽ എത്തിയതും അവള് ചുറ്റിലും ഒന്ന് കണ്ണോടിച്ചു. പിന്നീട്, അവളുടെ കണ്ണുകൾ പാഞ്ഞു ചെന്നത് ആ ഹാളിന്റെ മുകളിലായി തൂക്കിയിട്ടിരിക്കുന്ന വലിയ ലാമ്പിലേക്ക്‌ ആയിരുന്നു. അയാള് മുൻപ് അവളോട് പറഞ്ഞ വാക്കുകൾ അവള് ഓർത്തെടുത്തു.
\"\"ആ ലാമ്പ് ഒന്ന് താഴേക്ക് പൊട്ടി വീണാ തീരുന്ന ആയുസ്സേ നിനക്കുള്ളു... അതോർത്തോണം \"\"

അവള് ഏറെ നേരം ആ ലാമ്പിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ച് നിന്നു.

\"അമീറാ...\" സോഫിയയുടെ ഉറക്കെയുള്ള വിളിയാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. 

\"അമീറ,, ഒന്ന് ഇങ്ങോട്ട് വാ...\" ഹാളിന്റെ ഒരു സൈഡിൽ നിന്നും സോഫിയ വിളിച്ചത് കേട്ട് അവള് അങ്ങോട്ടേക്ക് പോയി. അവിടെ കണ്ട കാഴ്ച അവളുടെ സകല നിയന്ത്രണവും തെറ്റിക്കുമെന്ന് തോന്നി.

നിലത്ത് കിടക്കുന്ന ആ കറുത്ത പ്ലാസ്റ്റിക് ബാഗിലൂടെ മാർത്തയുടെ തല മാത്രം പുറത്തേക്ക് കാണുന്നുണ്ട്. അവള് ഓടി ചെന്ന്  അത് മാറ്റാൻ തുനിഞ്ഞതും, എന്തൊക്കെയോ മരുന്നുകളുടെ ദുർഗന്ധം മൂക്കിലേക്ക് കുത്തി കയറി. അവള് ഒരു നിമിഷം അതിന് മടിച്ച് നിന്നു. ഇതിലൂടെ തന്നെ അവൾക്ക് മനസ്സിലായിരുന്നു മാർത്തയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്ന്..

\"ബെഞ്ചമിൻ,, ഞാൻ മരിച്ചാലും, നിന്നെ ഞാൻ ജയിക്കാൻ അനുവദിക്കില്ല...\"എന്ന് എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി, അവളുടെ ചുണ്ടിൽ ഒരു വന്യമായ ചിരി വിരിഞ്ഞു..

****************\"****

\"എന്ത്,, അജുവും ആ പെണ്ണും ഇങ്ങോട്ട് വന്നെന്നോ..\" ചാർളി പറഞ്ഞത് കേട്ട് ബെഞ്ചമിൻ വിശ്വസിക്കാൻ കഴിയാതെ വീണ്ടും ചോദിച്ചതും, ചാർളി അയാളെ നോക്കി ഒന്ന് പുച്ഛിച്ച് കൊണ്ട് കയ്യിലുള്ള ബിയർ ചുണ്ടോടടുപ്പിച്ചു.

\"ആ മുറിക്കകത്ത് പൂട്ടിയിട്ടിട്ടുണ്ട്..അവർ ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ അമീറ ഇൗ ലോക്കേഷൻ കണ്ട് പിടിച്ചിട്ടുണ്ടെന്ന് അല്ലേ അതിനർത്ഥം..\" ചാർളി അത് ചോദിച്ചപ്പോൾ ബെഞ്ചമിന്റെ മുഖത്ത് തെളിഞ്ഞു കണ്ട ഭയം അവൻ നോക്കി കാണുകയായിരുന്നു.

\" കണ്ടു പിടിച്ചിട്ടുണ്ടാകും..ഞാൻ,,ഞാൻ എന്നാ പോട്ടെ..ഒരു അത്യാവശ്യം ഉണ്ടായിരുന്നു..\" അയാള് എന്തൊക്കെയോ തപ്പി തടഞ്ഞ് പറഞ്ഞൊപ്പിച്ചതും, ചാർളി അയാളെ നോക്കി പുച്ഛിച്ചു.

\"താൻ എങ്ങോട്ടെങ്കിലും പ്പൊ...എനിക്ക് ഏതായാലും തന്നെ പോലെ അവളെ പേടിയൊന്നുമില്ല...ഞാൻ ഇവിടെ തന്നെയുണ്ടാകും..\" അവൻ അതും പറഞ്ഞ് കൊണ്ട് കയ്യിലെ ഗ്ലാസ്സ് ടേബിളിൽ വെച്ച് കൊണ്ട് ല്യുവിനെ പൂട്ടിയിട്ട മുറി ലക്ഷ്യം വെച്ച് നടന്നു.

അത് കണ്ട് അയാളുടെ ചുണ്ടിൽ ഒരു വിജയ ചിരി വിരിഞ്ഞു. എത്രയും പെട്ടെന്ന് അവിടന്ന് മുങ്ങുന്നതാണ് നല്ലതെന്ന് തോന്നി അയാള് സ്റ്റെയർ ഇറങ്ങി താഴേക്ക് പോയി. ആ പാലസിൻെറ എൻട്രൻസ് ലക്ഷ്യംവെച്ച് നടന്നു.

\"ബോസ് എങ്ങോട്ടാ..എന്നെ പേടിച്ച് മുങ്ങുവാണോ...\" പെട്ടെന്ന് പിറകിൽ നിന്നും ആ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ആ വലിയ ഹാളിൽ നടുക്കായി നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന അമീറയെ കണ്ട് അയാള് ഭയന്ന് ഒരടി പിറകിലേക്ക് വെച്ചു. അവള് കയ്യിലിട്ട്‌ ആട്ടി കളിക്കുന്ന ഗണ്ണും അപ്പോഴാണ് അയാള് ശ്രദ്ധിച്ചത്. അയാളുടെ ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങി. പിറകിൽ ആരുടെയോ കാൽ പെരുമാറ്റം ശ്രദ്ധിച് അയാള് തിരിഞ്ഞു നോക്കി. തനിക്ക് നേരെ ഒരു തോക്ക് ചൂണ്ടി കൊണ്ട് നിൽക്കുന്ന സോഫിയെയാണ് അയാള് കണ്ടത്.

\"എന്ത് പറ്റി ബോസ്...പേടിച്ച് പോയോ... ഏയ്,, അങ്ങനെയൊന്നും പേടിക്കുന്ന ആളല്ല എന്റെ ബോസ്..അല്ലേ??\" എന്നൊക്കെ ഒരു പരിഹാസ ചുവയോടെ അയാളെ നോക്കി പറഞ്ഞതും, അയാള് അവളെയൊന്ന് തുറിച്ച് നോക്കി.

പെട്ടെന്ന്, മുകളിൽ നിന്നും ല്യുവിന്റെ അലറി കരച്ചിലുകൾ കേട്ടതും, മൂന്ന് പേരും മുകളിലേക്ക് നോക്കി. ബെഞ്ചമിൻ ചുണ്ടിൽ ഒരു പുഛചിരി വിരിഞ്ഞു.

വീണ്ടും വീണ്ടും ല്യുവിന്റെ പിടച്ചിലുകളെല്ലാം അമീറയുടെ ചെവിയിലേക്ക് തുളഞ്ഞ് കയറിയതും, അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാതെ ആയി. അവള് ബെഞ്ചമിനെ ഒന്ന് ദഹിപ്പിച്ചു നോക്കി കൊണ്ട് ധൃതി പെട്ട് സ്റ്റെയർ കയറി.

ല്യുവിന്റെ ശബ്ദം കേൾക്കുന്ന മുറിയിലേക്ക് ലക്ഷ്യം വെച്ച് നടന്നു. അത് അടഞ്ഞ് കിടക്കുകയായിരുന്നു. അവള് ആ വാതിലിൽ ഒന്ന് രണ്ട് തവണ ചവിട്ടിയെങ്കിലും അത് തുറക്കാൻ ആയില്ല.

അകത്ത് നിന്നും ആരോ വാതിൽ തുറക്കുന്നുണ്ടെന്ന് അറിഞ്ഞ് അവള് ഗൺ അതിന് നേരെ ചൂണ്ടി. 

വാതിൽ തുറന്നപ്പോൾ തന്നെ തനിക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന അമീറയെ കണ്ട് അവൻ വശ്യമായി പുഞ്ചിരിച്ചു.

\"ഇതാര്..അമീറയോ..? ഞാൻ എത്ര കാലമായി കാണാൻ ആഗ്രഹിക്കുന്ന ഒരു മുഖമാണ് തന്റേത് എന്നറിയോ..\" എന്നൊക്കെ അവൻ അവളെ നോക്കി പറഞ്ഞെങ്കിലും, അവളുടെ കണ്ണുകൾ ആ മുറിക്കുള്ളിൽ ല്യുവിനെ തിരയുകയായിരുന്നു. അത് മനസ്സിലാക്കി ചാർളി അവളുടെ മുൻപിൽ നിന്നും സൈഡിലേക്ക് മാറി നിന്നതും, നിലത്ത്  പൂർണനഗ്നയായി തളർന്ന് കിടക്കുന്ന ല്യുവിനെ കണ്ട് അവള് അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.

\"Are you okay??\" എന്നൊക്കെ അവളുടെ കവിളിൽ തട്ടി കൊണ്ട് അമീറ ചോദിച്ചപ്പോൾ ല്യു ഒരു ഭയത്തോടെ അവളെ നോക്കി.
അമീറ ഒന്ന് ചുറ്റിലും നോക്കി, നിലത്ത് മാറി കിടക്കുന്ന അവളുടെ വസ്ത്രം എടുത്ത് കൊണ്ട് തന്നെ അവളെ പുതപ്പിച്ചു. 

\"Leuh, juz get out of here\" അവളുടെ ചെവിയിൽ പറഞ്ഞ് കൊണ്ട് അമീറ എഴുന്നേറ്റ് ചാർളിയെ നോക്കി. 

\"Do you want to play with mehh??\" അവന്റെ ചുണ്ടിൽ തെളിഞ്ഞ അതേ വശ്യത അവളിലും വരുത്തി കൊണ്ട് ചോദിച്ചു. 

\"Why?? Are you trying to save her?\" അവളുടെ പറച്ചിൽ കേട്ട് ഒരു സംശയത്തോടെ അവൻ ചോദിച്ചതും, അവള് പുഞ്ചിരിച്ചു.

\"No Boss, seriously i want to do s** with you,, n i\'m sure you\' re gonna enjoy it..\" അവളുടെ ചുണ്ടിൽ തെളിഞ്ഞ വശ്യമായ പുഞ്ചിരിയോട് കൂടെ പറഞ്ഞത് കേട്ട്, അവൻ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

\"Have a try?\" അവള് വീണ്ടും പറഞ്ഞു. അത് കേട്ട്, അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു. അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.

\"Are you sure.. Don\'t regret it later..\" അവന് അവളുടെ ചെവിയോരം പറഞ്ഞു.

\"Hope, you won\'t regret..\" എന്ന് ചുണ്ടിൽ തെളിഞ്ഞ വന്യമായ ചിരി മറച്ചു പിടിച്ച് കൊണ്ട് അവള് മൊഴിഞ്ഞു.

\"Okey..\" അതും പറഞ്ഞ് അവൻ അവളിൽ നിന്നും അകന്ന് നിന്നു. അമീറ തന്നെ നോക്കി നിൽക്കുന്ന ല്യുവിനെ നോക്കി. 

\"Leuh..get out of here..\" അവള് ല്യുവിനെ നോക്കി. ല്യു മുറിയിൽ നിന്നും പുറത്തേക്ക് പോയതും അവള് ചെന്ന് വാതിൽ ലോക്ക് ചെയ്തു.

അവളെ തന്നെ നോക്കി വശ്യമായ പുഞ്ചിരിയോടെ നിൽക്കുന്ന അവനെ കണ്ട്, അവളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു. എന്തൊക്കെയോ അർത്ഥങ്ങൾ ഒളിഞ്ഞ് കിടക്കുന്ന പുഞ്ചിരി. 

അവള് അവനെ നോക്കി കൊണ്ട്, ധരിച്ചിരുന്ന ജാക്കറ്റ് അഴിച്ച് നിലത്തേക്ക് ഇട്ടു.


തുടരും...


{പുതിയ സ്റ്റോറി എഴുതി തുടങ്ങിയിട്ടുണ്ട്‌
💘 ThE LoVE sToRy bEgINs 💘 വായിച്ചു, അഭിപ്രായം പറയണേ🥰}

THE SECRET [THE END]

THE SECRET [THE END]

4.3
1256

Part-28 ✍️MIRACLE GIRLLLAST PART✍️അവളെ തന്നെ നോക്കി വശ്യമായ പുഞ്ചിരിയോടെ നിൽക്കുന്ന അവനെ കണ്ട്, അവളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു. എന്തൊക്കെയോ അർത്ഥങ്ങൾ ഒളിഞ്ഞ് കിടക്കുന്ന പുഞ്ചിരി. അവള് അവനെ നോക്കി കൊണ്ട്, ധരിച്ചിരുന്ന ജാക്കറ്റ് അഴിച്ച് നിലത്തേക്ക് ഇട്ടു.ഇതേസമയം, മുറിക്ക് പുറത്തേക്ക് ഇറങ്ങിയ ല്യു നേരെ പോയത് അജുവിനേയും, അന്നയെയും പൂട്ടിയിട്ട മുറിയിലേക്ക് ആയിരുന്നു.അന്ന കരഞ്ഞ് തളർന്നിരുന്നു. അജുവിനും അവളോട് ഒന്നും പറയാൻ തോന്നിയില്ല. രണ്ട് പേരും മൗനമായി ഇരുന്നു.പുറത്ത് നിന്നും ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഇരുവരും നോക്കി. വാതിൽ തുറന്ന് അകത്തേക്ക് കയറിയ ല്യ