Aksharathalukal

മൊഹബത്തിൻ പട്ടുറുമാൽ

സൈറയും നോക്കി ഞാൻ മുകളിലേക്ക് പോയി...അപ്പോയതാ അവൾ അവിടെ കുന്തം പോയ ലുട്ടാപ്പിയെ പോലെ നിൽക്കുന്നു.. ഞാൻ അവളുടെ അടുത്തേക്ക് പോയി... ഞാൻ വന്നതൊന്നും അവൾ അറിയിഞ്ഞതെ ഇല്ല.. ഏതോ സ്വപ്ന ലോകത്താണ് കക്ഷി..

\"ഡീ....\"

\"എന്റെ അല്ലഹോ.. പേടിച്ചു പോയല്ലോ \"

\"നീ ഇവിടെ എന്തെടുക്കുവാ.... ഞാൻ എവിടെയൊക്കെ നോക്കി \"

\"അത് പിന്നെ... ഞാൻ എന്റെ ഒരു സാധനം വെച്ചു മറന്നുപോയി അത് എടുക്കാൻ വന്നതാ..\"

\"എന്നിട്ട് അത് കിട്ടിയോ \"

\"അ.. കിട്ടി.. വാ പോകാം \"

\"കിട്ടിയോ.. കിട്ടാൻ ചാൻസ് ഇല്ലാലോ..\"

\"എന്താ....\"

\"അല്ല. നിന്റെ ഹൃദയം തൊട്ടടുത്തുള്ള ഫൈസിയുടെ ക്യാബിൽ പോകുന്നത് കണ്ടു... അത് കിട്ടാൻ ചാൻസ് കുറവാണ് \"


\"ഒന്ന് പോടീ... കളിയാക്കാതെ...\"

\"അമ്പടി കള്ളി.... ഒറ്റക്ക് വന്നു വായിനോക്ക...\"

\"ചെറുതായി....\"

\"എത്ര കാലായി ഡീ ഈ one സൈഡ് പ്രേമം തുടങ്ങിയിട്ട്... എന്നിയെങ്കിലും ഒന്ന് പറയടീ.

\"ഇഷ   എനിക്ക് പേടിയാ.. പറഞ്ഞാൽ നോ എന്നാണെങ്കിലോ പറയുന്നത്.. അത് എനിക്ക് സഹിക്കാൻ പറ്റില്ല..\"

\"സൈറ അത് രണ്ടാമത്തെ കാര്യമില്ലേ... അദ്യം നീ ഒന്ന് തുറന്നു പറ...\"

\"പറയാം \"

\"ഇപ്പൊ ഫൈസി ക്യാബിൽനിന്ന് വരും അപ്പൊ തന്നെ പറയാം \"

\"ഇന്നോ \"


\"ഇന്ന് തന്നെ.. ഇന്ന് ഇതിൽ ഒരു തീരുമാനമായിട്ട് തന്നെ കാര്യം..\"

\"ഡീ ഇഷു.... വേണോ\"

\"നീ ഒന്നും പറയേണ്ട... ഞാൻ പറയുന്നത് കേട്ടാൽ മതി \"

\"ദാ ഫൈസി വരുന്നു.. വേഗം പോയി പറ \"

\"ഇഷു വേണോ.. പിന്നെ പറഞ്ഞാൽ പോരെ \"

\"പോരാ.. ഇപ്പൊ തന്നെ വേണം. അല്ലങ്കിൽ ഞാൻ നിന്റെ ഒരു കാര്യത്തിലും കൂടെ ഉണ്ടാവില്ല \"

\"ഡീ ഫൈസിയുടെ കൂടെ സുഹൈൽ സാറും ഉണ്ട്... ഞാൻ ഒറ്റക്ക് ഉള്ളപ്പോൾ പറയാം..\"

\"സുഹൽ സർ ആണോ പ്രശ്നം... ഞാൻ സാറിനെ ഒഴുവാക്കി തരാം നീ വേഗം പറയാൻ നോക്ക് \"

\"ഡീ അവർ പോയി... രക്ഷപെട്ടു..\"

\"നല്ല ചാൻസ് കളഞ്ഞിട്ടു നിന്ന് ഇളിക്കുന്നോ... നീ ഇവിടെ ഇന്ന് പറയും നാളെ പറയും എന്ന് പറഞ്ഞു നടന്നോ.. അവസാനം അവനെ വല്ലവളും കെട്ടിക്കൊണ്ടുപോയാൽ നിന്ന് മോങ്ങിക്കോ \"
\"ഇഷു...\"

\"അലറേണ്ട. ഞാൻ കാര്യം പറഞ്ഞതാ.... ഇത് ചുമ്മാ പറയുന്നതല്ല... അനുഭവം ഉള്ളത് കൊണ്ട് പറയുന്നതാ... നിനക്ക് അറിയാലോ...\"

\"ഇല്ല ഡീ അധികം വൈകാതെ ഞാൻ പറയും നീ നോക്കിക്കോ \"..

\"പറഞ്ഞാൽ നിനക്ക് കൊള്ളാം.\"അല്ലങ്കിൽ അവൻ കൈ വിട്ടു പോകും..നമ്മുടെ ഫാമിയിൽ തന്നെ ഒരു വിധം ഗേൾസിനും അവനെ ഭയങ്കര ഇഷ്‌ടാ... പിന്നെ അവന്റ കലിപ്പൻ സ്വഭാവം കൊണ്ട് ഇത് വരെ ആരും തുറന്നു പറഞ്ഞില്ല...പിന്നെ അതുമല്ല അവൻ ഗേൾസിനോട് അധികം സംസാരിക്കാറില്ല..ആകെ സംസാരിക്കുന്നത് എന്നോട് മാത്രമാണ്...\"

\"അത് എന്താ ഡീ നിന്നോട് മാത്രം അങ്ങേര് ഇങ്ങനെ സംസാരിക്കുന്നത്..\"


\"അതൊന്നും അറിയില്ല ഡീ.. ചിലപ്പോൾ നിന്നെ പോലെ അങ്ങേര് ഞാൻ അറിയാതെ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലോ...\"
ഞാൻ ചുമ്മാ അത് പറഞ്ഞപ്പോയെക്കും സൈറയുടെ മുഖം തൊട്ടാവാടിയെപ്പോലെ വാടി പോയി...

\"ഡീ പോത്തേ ഞാൻ ചുമ്മാ പറഞ്ഞതാ.... അവനെപ്പോലെ ഒരു മൊഞ്ചന് നിന്റെ പോലത്തെ മൊഞ്ചത്തി കുട്ടി തന്നെയാ നല്ലത്...\"

\"ഒന്ന് പോടീ അവിടെന്ന് \"...

പിന്നെ നമ്മൾ അവിടെ കൂടുതൽ ചുറ്റി പറ്റി നിൽക്കാതെ വീട്ടിലേക്ക് വിട്ടു...
************************************************
\"ഇത് വരെ കഴിഞ്ഞില്ലേ ഉപ്പ... വിശന്നു വയറു കത്തുന്നു...\"

\"ദാ മോളെ വരുന്നു..\"

\"വന്നല്ലോ വനമാല.... ആരോടായിരുന്നു ഉപ്പ കത്തിവെച്ചുകൊണ്ടിരുന്നത്..\"

\"അതോ.. മോൾക്ക് ഓർമയില്ലേ... ഉപ്പാന്റെ ഫ്രണ്ട് അഹ്മദ്...\"

\"ഏത്.. തലശ്ശേരിയിൽ ഉള്ളതോ \"
\"അ.. അത് തന്നെ.. അവർ നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ... ഇപ്പൊ അവരൊക്കെ തിരിച്ചു വന്നു..\"

\"അങ്ങേർക്ക് ഒരു തലതെറിച്ച മകളുണ്ടായിരുന്നല്ലോ ഹിബ... പഠിക്കുന്ന സമയത്തുള്ള എന്റെ മെയിൻ എനിമിയായിരുന്നു..\"

\"നീ ഇത് വരെ അതൊന്നും മറന്നില്ലേ ഇഷു.. ചെറിയ കുഞ്ഞുങ്ങളെ പോലെ ഇപ്പോഴും മനസ്സിൽ വെച്ചു കൊണ്ടിരിക്കാ..\"

എങ്ങെനെ മറക്കാനാണ് ഉമ്മ..ആദ്യമായി മനസ്സിൽ മൊഹബത്തിൻ പട്ടുറുമാൽ പണിതത് അവളുടെ ഇക്കാക്കയല്ലേ.... അതിൽ കട്ടുറുമ്പ് ആയി വന്ന കുരിപ്പാണ് അത്...



\"ഡീ ഇഷു നീ എന്ത്‌ ആലോചിച്ചു കൊണ്ടിരിക്കാ... ഈ ലോകത്തൊന്നും അല്ലേ നീ \"

\"അ.. അത് ഉമ്മ ഞാൻ പഴയ ഓർമകളിലേക്ക് ജസ്റ്റ്‌ ഒന്ന് പോയതാ \"


\"നീ അതും ഇതും ആലോചിച്ചു ഇവിടെ തന്നെ ഇരുന്നോ....നാളെ എഴുനേൽക്കാൻ ലൈറ്റ് ആയാൽ ഉമ്മ എന്ന് വിളിച്ചു കൂവരുത്..\"


\"അത് ശരിയാണല്ലോ \"


പെട്ടന്ന് നമ്മൾ ഫുഡ്‌ കഴിച്ചു. ഉമ്മാനെ ക്ലീൻ ചെയ്യാൻ സഹായിച്ചു...
.
********---------*****************--************
അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി.. ഓർമ്മകൾ കടന്നു വന്നു ഉറക്കം മാത്രം വരുന്നില്ല...
എന്റെ ഹൃദയത്തിന്റെ തെക്കേ വടക്കേ അറ്റത് ആരും കാണാതെ ഒളിപ്പിച്ചു വെച്ച പ്രണയിപുസ്തകത്തിന്റെ താളുകളിൽ എഴുതി വെച്ചത് അവന്റെ പേരായിരുന്നു....
പലതും ചിന്തിച്ചു എപ്പോയോ ഉറക്കത്തിലേക്ക് വീണു..
*************************************************
റബ്ബേ ഇന്നും ലൈറ്റ് ആയിട്ടനാലോ എത്തിയത്...
സൈറ എത്തിയോ എന്തോ വിളിച്ചു നോക്കാം..

\"ഡീ എത്തിയോ.....\"

\"ഞാൻ ഡ്യുട്ടിയിലാ...\"

\"ഡീ നിയൊക്കെ ഒരു മലയാളിയാണോ.. മലയാളികൾക്ക് ഇത്രയും കൃത്യനിഷ്‌ട പാടില്ല..\"

\"മോളെ സുഹൽ സാറിന്റെ അടുത്ത് നിന്ന് കിട്ടിയോ \"
\"ഇല്ല... പോയി വാങ്ങിയിട്ട് വരാം.
\"
\"വേഗമായിക്കോട്ടെ \"

പിന്നെ പെട്ടന്ന് തന്നെ ഞാൻ സുഹൈൽ സാറിന്റെ ക്യാബിനുള്ളിൽ പോയി..
\"മേ കമിങ് സർ \"
\"Ys താൻ വന്നോ \"
\"ഗുഡ് mrng സർ

\"ഗുഡ് മോർണിംഗ്.. താൻ എന്താ ലൈറ്റ് ആയത്..\"

\"അത്.. പിന്നെ ട്രാഫിക് ഉണ്ടായിരുന്നു...\"

\"അതെ കൃത്യനിഷ്ടാത്ത എന്നൊരു സാധനമുണ്ട്..
ഇമ്മാതിരി സ്റ്റുപ്പിഡ് റിസനുമായി എനി എന്റെ മുന്നിൽ വരരുത്... ഇത് ലാസ്റ്റ് വാണിംഗ്ആണ്.. കേട്ടല്ലോ

\"സോറി സർ... എനി റിപിറ്റ് ചെയ്യില്ല..\"
\"ഓക്കേ.. \"

ഒരു 10 മിനിറ്റ് ലൈറ്റ് ആയതിനാണോ അങ്ങേര് ഇങ്ങനെയൊക്കെ പറഞ്ഞത്.... 
*************************************************
അങ്ങനെ ഞാൻ ഡ്യുട്ടിയിൽ കയറി.....

റബ്ബേ അടുത്തത് കലിപ്പന്റെ റൂമല്ലേ....
ഇന്ന് എന്ത്‌ മൂഡിലാണാവോ..എന്തായലും പോയല്ലേ പറ്റു.. പോയേക്കാം...
ഞാൻ കലിപ്പന്റെ റൂമിൽ പോയപ്പോൾ അവിടെ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു...അവൻ ഫോണിൽ കുത്തിയിരിക്കാ 

\"ഗുഡ് മോർണിംഗ് \"\"
പ്ലിങ് കലിപ്പൻ അത് കെട്ട ഭാവം പോലും ഇല്ല...

ഞാൻ മരുന്ന് എടുത്ത് അവൻ നീട്ടി...
\"ദാ ഈ മരുന്ന് കഴിക്ക്... എന്നിട്ട് വേണം ഫുഡ്‌
 കഴിക്കാൻ \"

ഞാൻ ഇത് ആരോട് പറയുന്നു.. അവൻ ഒരു കുലുക്കവും ഇല്ല.... എനി ഇവിടെ ചെവി അടിച്ചു പോയോ 🤔🤔ഞാൻ പിന്നെ ഒന്നും നോക്കിയില്ല..പെട്ടന്ന് അവന്റെ കൈയിലുള്ള ഫോൺ തട്ടി എടുത്തു... പെട്ടെന്നുള്ള പ്രവർത്തി ആയത് കൊണ്ട് അവൻ തടയാൻ പറ്റിയില്ല....
\"ഡീ മര്യദക്ക് ഫോൺ താ..\"
 
\"മരുന്ന് കഴിച്ചാൽ ഫോൺ തരാം...\"
\"ഇല്ലെങ്കിലും വാങ്ങാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ \"
 അതും പറഞ്ഞു പറഞ്ഞു അവൻ എന്റെ നേരെ നടന്നു വന്നു....അതനുസരിച്ചു ഞാൻ പിറകോട്ടു പോയി എന്റെ ഉള്ളിൽ നല്ല ബന്റ് മേളം നടക്കുന്നുണ്ടെങ്കിലും അതൊന്നു ഞാൻ പുറത്ത് കാണിച്ചില്ല...

പെട്ടന്ന് ഞാൻ സ്റ്റക്കായി അവിടെ നിന്നു..

\"ഡോ.. തന്റെ ഉദ്ദേശമെന്താ...\"
\"ഹേയ് ഒന്നുമില്ല സിമ്പിൾ..\"
അതും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു തിരിച്ചു.മറ്റേ കൈയിൽ നിന്ന് ഫോൺ വാങ്ങാൻ നോക്കി...ഞാൻ മറ്റേ കൈ പൊക്കി പിടിച്ചു... \"

\"ഡീ സത്യമായും ഫോൺ തന്നില്ലെങ്കിൽ ഞാൻ ഈ കൈ ഓടിക്കും \"

\"അതെ കൈ വേദനിക്കുന്നു... ഞാൻ തരാം കൈ വിട്ട്...
\"എനിക്ക് നിന്നെ തീരെ വിശ്വാസമില്ല... ഫ്രസ്റ് ഫോൺ താ...\"

റിസ്ക് എടുക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ ഫോൺ അവൻ കൊടുത്തു..ഫോൺ കൊടുക്കുമ്പോൾ ഒരു നിമിഷത്തേക്ക് എന്റെ കണ്ണുകൾ അവന്റെ കണ്ണുമായി ഉടക്കി...

\"ഡാ ദുഷ്ട എന്റെ കൈ..\"

\"നീ ഇത് ചോദിച്ചു വാങ്ങിയതല്ലേ....\"

\"ഡോ.. തന്റെ ശരിക്കുമുള്ള പ്രശ്നം എന്താണെന്ന് അറിയോ..\"

\"അയ്യോ ഇല്ല മേഡം... എന്താണ്..\"

\"താൻ പുച്ഛിക്കുകയൊന്നും വേണ്ട.... ഇയാളെ ശരിക്കുമുള്ള പ്രശ്നം ഈ ഓവർ ദേഷ്യമാണ്...മരുന്ന് തന്ന് മാറുമെങ്കിൽ ഞാൻ ഒരു കൈ ... ഇത് ഇപ്പൊ ഇയാൾ തന്നെ വിചാരിക്കണം.. ചുരുങ്ങിയത് ഓപ്പസിറ്റ് നിൽക്കുന്ന ആളെ കേൾക്കാനുള്ള മനസെങ്കിലും വേണം...\"
\"ഡോക്ടർ പറഞ്ഞത് ശരിയാ... എല്ലാത്തിനും കാരണം എന്റെ ഈ ദേഷ്യമാണ്.. \"

\"ഇയാൾക്ക് ഇത് മനസ്സിലായല്ലോ.. അത് മതി.. ഇയാൾ മനസ്സ് വെച്ചാൽ ഈ ദേഷ്യം പെട്ടന്ന് മാറ്റിയെടുക്കാം.. നമ്മളോട് ഒരാൾ ദേഷ്യപ്പെടു സംസാരിച്ചാലും നമ്മൾ സമാധാനപരമായി നേരിടണം \"

\"എനിക്ക് എല്ലാം മനസ്സിലായി ഡോക്ടർ...എനി ഞാൻ ഡോക്ടർ പറഞ്ഞത് പോലെ തന്നെ ചെയ്യാം . ഈ ദേഷ്യം കാരണം എന്നെ എല്ലാവരും വെറുത്തു.,പലതും നഷ്‌ടമായി..എനി വയ്യ ഇപ്പൊ തന്നെ കണ്ടില്ലേ ഈ കടല വറുക്കുന്ന പോലത്തെ സംസാരവും പുൽച്ചാടിയുടെ നടത്തവും കുപ്പിവള കിലുങ്ങുന്നത് പോലത്തെ ചിരിയും അതിലുപരി സുശീലയും സുന്ദരിയുമായ ഒരു ഡോക്ടർ കൊച്ച് അടുത്ത് വന്നാൽ ആരേലും ഇങ്ങനെ പെരുമാറുമോ.... എന്റെ സ്ഥാനത്തു വേറേ ഒരുത്തൻ ആയിരുന്നെങ്കിൽ പ്രൊപോസൽ ആയി ഡോക്ടറുടെ വീട്ടിൽ വന്നേനെ..
ഈ ദേഷ്യം കാരണം അതും മിസ്സായി..\"
\"ഡോ നിർത്തഡോ.. താൻ എങ്ങോട്ടാ പറഞ്ഞു പോകുന്നത്..\"

\"അയ്യോ ഡോക്ടർ ഞാൻ ഒന്ന് പറയട്ടെ.. പറഞ്ഞു കഴിഞ്ഞില്ല...\"

\"താൻ എനി ഒന്നും പറയേണ്ട \"

\"ഡോക്ടർ അങ്ങനെ പറയരുത്.. ഓപ്പസിറ്റ് നിൽക്കുന്ന ആൾ പറയുന്ന കേൾക്കാനുള്ള മനസ്സെങ്കിലും നമ്മൾ കാണിക്കണം...\"

\"അതെ.. ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു..താൻ ദേഷ്യപ്പെടുക്കയോ അല്ലാതിരിക്കുകയോ എന്ത് കുന്തം വേണെങ്കിലും ചെയ്തോ..ഞാൻ പോവാ..\"

\"അയ്യോ ഡോക്ടർ പോവല്ലേ. പ്രൊപോസലുമായി വീട്ടിൽ വരുന്നതിനെ പറ്റി ഒന്നും പറഞ്ഞില്ല...,\"
\" അയ്യോ വേണ്ട ഞാൻ ആൾറെഡി കമ്മീറ്റാടാണ്..\"
\"CH ഗ്രൂപ്പിൽ ഓഫ് കമ്പനിയുടെ എം ടി യാണ് പ്രൊപോസൽ ചെയുന്നത്.. അവനെ തേക്കണോ വേണ്ടയോ എന്ന് ഒന്നുടെ ആലോചിക്ക്.. \"

\"അതെ ഇത് അങ്ങനെ ഒന്നും തേയൂല.. അസ്ഥിക് പിടിച്ചതാണ്...\"
\"അതും പറഞ്ഞു ഞാൻ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങിയതും പുറത്തു നിൽക്കുന്ന ആളെ കണ്ടു ഞെട്ടി..

മൊഹബത്തിൻ പട്ടുറുമാൽ

മൊഹബത്തിൻ പട്ടുറുമാൽ

4.9
1902

 വാതിൽ തുറന്നു ആളെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം സ്റ്റേക്കായി അവിടെ നിന്നു..എന്നെ കണ്ട് ആളുടെ മുഖത്തും ഒരു ഞെട്ടലുണ്ട്...\"ഹിബ....\"\"ഇഷ... നീ എന്താ ഇവിടെ..\"\"ഞാൻ... ഞാൻ ഇവിടെ ട്രെയിനിങ് ചെയ്യുകയാണ്.. നിയോ..\"\"ബെസ്റ്റ്.... നിനക്ക് അകത്തു ഉള്ള ആളെ മനസ്സിലായില്ലേ...\"\"ഇല്ല.... അതല്ലേ എന്റെ ഒരേ ഒരു ബ്രദർ ഷാനിദ് അഹ്മദ്...\"\"ആണല്ലേ... എനിക്ക് ഒട്ടും മനസ്സിലായില്ല..\"\"അത് നിന്റെ എക്സ്പ്രെഷൻ കണ്ടപ്പോയെ തോന്നി...കുഴപ്പമില്ല.. നമുക്ക് പോയി പരിചയപ്പെടാം...\"\"അയ്യോ.. ഇപ്പൊ വേണ്ട..\"\"എന്താ ഡീ..\"\"അത് ഞാൻ ഇപ്പൊ ഡ്യൂട്ടിയില്ലാണ്.. ഫ്രീ ടൈം വരാം..\"\"എന്ന ഒക്കെ...മോൾ പോയി ഡ്യൂട്ടി ചെയ്തോ...\"ഹിബയെ കണ്ടപ്പോൾ തന്നെ എന