Aksharathalukal

മറുജന്മം ❤️

                ജെപി മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലിൽ ആണെന്ന് പാർവതി യ്ക്ക് മനസ്സിലായില്ല. എന്തായിരിക്കും അയാളുടെ മനസ്സിലെന്ന് അവൾക് ആശങ്ക ഉണ്ടായിരുന്നു. അതൊന്നും പുറത്ത് കാട്ടാതെ അവൾ സൗമ്യമായി ഇരുന്നു. ഇടക്ക് ജെപി ആരെയൊക്കെയോ ഫോണിൽ വിളിച്ചു സംസാരിച്ചു. ജെപി പാർവതി യുടെ മുഖത്തെ നോക്കി ഒന്നു പുഞ്ചിരിച്ചു.


ജെപി :ഡി പാറുകുട്ടി, നീ വേഗം റെഡി ആയിക്കോ നമുക്ക് ഒരിടം വരെ പോകണം.


                                              ജെപി യുടെ ആഘോഷ രാവിലെക് കടന്നു വരാൻ വേണ്ടി മാത്രം അവൾ അണിഞ്ഞിരുന്ന അറേബ്യൻ സുന്ദരിയുടെ വസ്ത്രം. വികാര വേലിയേറ്റത്തിന്റെ ആദ്യ നിമിഷങ്ങളിൽ അവളുടെ മേൽ വസ്ത്രങ്ങൾ ജെപി അഴിച്ചു മാറ്റിയിരുന്നു. ജെപിയുടെ ഷർട്ട്‌ ആണ് അവളുടെ അർദ്ധ നഗ്ന മേനി മറച്ചിരുന്നത്. സ്വന്തം ശരീരത്തിലേക്കും തന്നെയും മാറി മാറി നോക്കുന്ന പാർവതിയുടെ മനസ്സിൽ എന്താണെന്നു ജെപി ഊഹിച്ചു.


ജെപി : ഡി പാറു, വാ...


                  കൈ നീട്ടി ജെപി അവളെ വിളിച്ചു. പതിയെ അവൾ നടന്നു ജെപിയുടെ അടുത്ത് എത്തി.


ജെപി : സ്ലോ മോഷനിൽ നടക്കാൻ നീ എന്താടി സിനിമ നടിയോ 🙄..


                        തല വെട്ടിച്ചു മുഖം കോട്ടി പിണക്കം നടിച്ചു പാർവതി.


ജെപി :പാറുക്കുട്ടിയെ.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നീ വാ..


               തോളത്തു കൈ ഇട്ടുകൊണ്ട് പാർവതി യെ കൂട്ടി ജെപി അടുത്തൊരു റൂമിലേക്കു ചെന്നു.പുതുമയുടെ അടയാളമായി കൊട്ടാരം പോലെ പണിത ജെപി യുടെ വീട്ടിൽ പഴമയുടെ നൈർമല്യം വിളിച്ചു പറയുന്ന ഒരു മുറി.മുറിയുടെ ഒരു വശത്തു വെച്ചിരുന്ന വലിയ അലമാര തുറന്നു ഒരു ആമാട പെട്ടി എടുത്ത് കട്ടിലിൽ വെച്ചിട്ട് പാർവതി യുടെ നേരെ തിരിഞ്ഞു ജെപി.


ജെപി :പാറു, ഇതൊക്കെ എന്റെ അമ്മയുടേതാ.. ഇതിൽ നിനക്ക് ഇഷ്ടമുള്ള വസ്ത്രവും ആഭരണവും ഇട്ട് റെഡി ആയി വരൂ. ഞാൻ പുറത്തുണ്ടാവും.


                       കള്ള ചിരിയോടെ ഒരു കണ്ണിറുക്കി ജെപി പുറത്തേക്കു നടന്നു. പിന്നാലെ പാർവതിയും. വാതിൽക്കൽ എത്തി തിരിഞ്ഞു നിന്ന ജെപി പാർവതിയെ ഒന്നു നോക്കി. എന്താ എന്ന മട്ടിൽ പാർവതിയും നോക്കി.


ജെപി :അല്ലാ... വല്ല കൈ സഹായവും വേണോ എന്നറിയാൻ നോക്കിയതാ..


പാറു : അയ്യടാ മോനെ.. കൈ സഹായത്തിനു വിളിക്കാൻ പറ്റിയ ഒരാളെ....


                        കുസൃതി ചിരിയോടെ പാറു വാതിലടച്ചു.ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്ന എന്തോ ഒന്ന് തന്നിൽ ഇപ്പോൾ ഉണ്ടെന്ന തിരിച്ചറിവിൽ ജെപി യും മുറിയിലേക് നടന്നു.


                               അലമാരയിൽ നിന്ന് ഇളം നീല നിറത്തിലുള്ള ഒരു സാരി എടുത്ത് ഭംഗി നോക്കുന്നതിന്റെ ഇടയിലാണ് തുറന്നു കിടക്കുന്ന അലമാരയുടെ കണ്ണാടിയിൽ കൂടെ ഭിത്തിയിൽ വെച്ചിരിക്കുന്ന ഫ്രേം ചെയ്ത ഒരു ഫോട്ടോ അവൾ കണ്ടത്. പെട്ടന്ന് ഞെട്ടിതരിച്ചു പോയ പാറുവിന്റെ കയ്യിൽ നിന്നും സാരി താഴേക്കു വീണു......... 




മറുജന്മം ❤️

മറുജന്മം ❤️

4.9
2280

            ചുമരിൽ തൂക്കിയ ഫ്രെയിം ചെയ്ത വലിയ ചിത്രം കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പാറു വിന്റെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു. പിന്നെ മെല്ലെ തിരിഞ്ഞ് അലമാരയിൽ നിന്ന് വെള്ളയിൽ വയലറ്റ് പൂക്കൾ ഉള്ള ഒരു സാരിയും ആമാട പെട്ടിയിൽ നിന്ന് ഒരു പാലക്കാ നെക്ക്ലെസും അണിഞ്ഞു റെഡി ആയി. പടിക്കെട്ട് ഇറങ്ങി താഴേക്ക് വരുന്ന അവളെ കണ്ട് ജെപിയുടെ പഞ്ചേന്ദ്രിയങ്ങളും തരിച്ചു. തന്റെ ചുറ്റിലും അമ്മയുടെ സാന്നിധ്യം അറിഞ്ഞ ജെപി അറിയാതെ അയാളുടെ കണ്ണ് നിറഞ്ഞു. ജെപി കരയുന്നത് കണ്ട പാർവതി അമ്പരന്നു. പാറു : ജെപി.. എന്തുപറ്റി.. കണ്ണ് നിറഞ്ഞല്ലോ..?????? ജെപി : നീ അടുത്തേക്ക് വന്നപ്പോൾ