നിരഞ്ജൻറെ സ്വന്തം പാറു Chapter 98
“എൻറെ ഫോണും ഇവിടെ ഉണ്ടായിരുന്നു മെഡിസിനും ഒന്നും തന്നെ കാണാൻ ഇല്ല.”
അതുകേട്ട് സൂര്യൻ പരിഭ്രമത്തോടെ ചോദിച്ചു.
“ഞാൻ വിളിച്ചപ്പോൾ നീ ആയിരുന്നുവോ അറ്റൻഡ് ചെയ്തത്?”
“അതെ… സാർ വിളിച്ചു കഴിഞ്ഞ ശേഷം ആണ് ഞാൻ നന്ദൻ സാറിനു മെഡിസിൻ നൽകാൻ തുടങ്ങിയത്. അന്നേരമാണ് ആ പെണ്ണ് വന്നത്.”
അതുകേട്ട് സൂര്യന് ചെറിയ ആശ്വാസം തോന്നി.
താൻ പറഞ്ഞത് വേറെ ആരും കേട്ടിട്ടില്ല എന്ന് അവൻ ആശ്വസിച്ചു.
എന്നാൽ സൂര്യൻ പറഞ്ഞത് ശരിക്കും മനസ്സിലാക്കാതെയാണ് മെയിൽ നഴ്സ് മറുപടി നൽകിയത് എന്ന സത്യം രണ്ടു പേർക്കും അറിയാതെ പോയി.
ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട് ശശാങ്കൻ സോഫയിൽ ഇരുന്നു എല്ലാവരോടും പറഞ്ഞു.
“നമുക്ക് നോക്കാം അവൾ എന്താണ് മനസ്സിൽ കരുതിയിരിക്കുന്നത് എന്ന്.
എന്തായാലും ഒരു ദിവസം കൊണ്ട് നന്ദൻറെ അസുഖം മാറ്റാൻ നമുക്ക് അല്ലാതെ ആർക്കും സാധിക്കില്ല.
നന്ദന് കൊടുക്കുന്ന മെഡിസിൻറെ ആൻറി ഡോട്ട് എൻറെ കയ്യിൽ ഇരിക്കുന്നിടത്തോളം കാലം നമ്മൾ സേഫ് സോണിൽ ആണ്.”
“പക്ഷേ ഇവിടെയുള്ള മരുന്നെല്ലാം അവർ എടുത്തു കൊണ്ടു പോയിട്ടുണ്ട്.”
കിരൺ അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.
അതുകേട്ട് ശശാങ്കൻ പറഞ്ഞു.
“അത്ര പെട്ടെന്നൊന്നും ഒരു ഡോക്ടർക്കും ആൻറി ഡോട്ട് കണ്ടു പിടിക്കാൻ കഴിയില്ല.
Monday Paru വരട്ടെ, നമുക്ക് ശരിയാക്കാം എല്ലാം.”
ശശാങ്കൻ പറയുന്നത് കേട്ട് സുധ അത്ഭുതത്തോടെ ചോദിച്ചു.
“പാറു വരുന്നു എന്നോ?
എന്തിന്?”
അതുകേട്ട് ശശാങ്കൻ പറഞ്ഞു.
“അവളുടെ സ്വത്ത് വീണ്ടെടുക്കാനാണ് അവൾ വരുന്നത്.
അവൾ വരുന്നത് കാത്തല്ലേ ഞങ്ങൾ ഇരിക്കുന്നത്.
എന്നാലും അവളിൽ നിന്നും ഇങ്ങനെ ഒരു move ഞാൻ പ്രതീക്ഷിച്ചില്ല.
കാഞ്ഞ ബുദ്ധി ആണ് അവൾക്ക്.
നന്ദൻറെയും നളിനിയുടെയും സന്താനം അല്ലേ?
അങ്ങനെ അല്ലാതെ ആകുന്നത് എങ്ങനെയാണ്?
പക്ഷേ നളിനിയെ പോലെ ഭീരുവല്ല അവൾ എന്നു തോന്നുന്നു. ഇത്രയും നാളും ഞാൻ കരുതിയത് നളിനിയെ പോലെ തന്നെ പേടിയുള്ള കൂട്ടത്തിലാണ് അവൾ എന്നാണ്.”
“അവളുടെ ഒളിച്ചു കളി കണ്ടപ്പോൾ ഞാനും അതു തന്നെയാണ് വിചാരിച്ചത്.”
സൂര്യനും തൻറെ അഭിപ്രായം പറഞ്ഞു.
“ഇപ്പോൾ അവൾ തന്നെ മനസ്സിലാക്കി തരുകയാണ് നമ്മൾ വിചാരിച്ച പോലെയല്ല അവളെന്ന്.”
എന്നാൽ ഹോട്ടലിൽ അവരുടെ സംസാരം മുഴുവനും ലാപ്ടോപ്പിൽ ഇരുന്ന് കാണുന്ന ഭരതനും കൂട്ടരും ചിരിച്ചു പോയി.
“പേടി എന്ന വാക്കില്ലാത്ത ഡിക്ഷ്ണറി വാങ്ങി പഠിച്ച നമ്മുടെ പെങ്ങളെ കുറിച്ചാണ് ഇവർ പറയുന്നത്.”
ഹരി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു പോയി.
ഭരതൻ സുധയ്ക്ക് ക്ലോറോഫോം നൽകിയ ശേഷം അവിടെ spy Cam വെച്ചിരുന്നു.
ശശാങ്കൻറെയും കൂട്ടരുടെയും അടുത്ത പ്ലാൻ എന്താണെന്ന് അറിയാൻ വേണ്ടി തന്നെയാണ് ഭരതൻ അത് ചെയ്തത്.
രാത്രിയോടെ ശശാങ്കൻ തിരിച്ചു പോയി.
അടുത്ത ദിവസം സൺഡേ ആണ്. എല്ലാവരും എഴുന്നേറ്റ് എന്താണ് അടുത്ത സ്റ്റെപ്പ് എന്ന് ആലോചിച്ചപ്പോൾ പാറു പറഞ്ഞു.
“നമുക്ക് ഈ ഗെയിമിനെ ഒരു പോസ് കൊടുത്താലോ? അച്ഛൻ എഴുന്നേറ്റു വരാതെ നമ്മൾ എന്തു ചെയ്താലും വിലപ്പോകില്ല.”
“അത് കാര്യം പാറു പറയുന്നത് ശരിയാണ്. പക്ഷേ അവർക്ക് ഇനി സമയം നൽകിയാൽ ശരിയാവില്ല.”
ഹരി പറഞ്ഞു.
“അപ്പോൾ എന്താണ് ഇതിനൊരു പരിഹാരം?”
നികേത് ചോദിച്ചു.
“നന്ദൻ അച്ഛൻറെ thump ഇംപ്രഷൻ വെച്ച് നമുക്ക് ഒരു പുതിയ ഡോക്യുമെൻറ ഉണ്ടാക്കി രജിസ്റ്റർ ചെയ്യാം. പിന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാം ലീഗൽ ആയിരിക്കും.”
ഗിരി പറഞ്ഞു.
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
“നന്ദൻ അച്ഛന് സംസാരിക്കാൻ സാധിക്കില്ല എന്ന കാരണം കൊണ്ടു തന്നെ ആ ഡോക്യുമെൻററിന് പൂർണമായും ലീഗൽ വാലിഡിറ്റി ഇല്ല. പക്ഷേ അത് ചെയ്യുന്നതു കൊണ്ട് we can buy some time.
സാധാരണ ഇങ്ങനത്തെ കേസിൽ കോടതിയിൽ അപ്ലിക്കേഷൻ നൽകേണ്ടതാണ്. നോർമൽ രീതിയിൽ ഒരു കൊല്ലമെങ്കിലും എടുക്കും ഇത് ഒന്ന് ശരിയാക്കി എടുക്കാൻ.”
“അത് ശരിയാണ്... പക്ഷേ പണം...
അതുകൊണ്ട് ഇതു പോലെ ചിലതൊക്കെ നേടാൻ നമുക്ക് സാധിക്കും...”
ഭരതൻ പറഞ്ഞു.
“ഇതിനിടയ്ക്ക് ഡോക്ടറിൽ നിന്നും എന്തെങ്കിലും പോസിറ്റീവായ ന്യൂസ് വന്നാൽ നമുക്ക് പിടിച്ചു നിൽക്കാൻ സാധിക്കും.”
എല്ലാം കേട്ട് നിരഞ്ജൻ ചോദിച്ചു.
“സ്വത്താണോ നമ്മുടെ issue guys?”
എല്ലാവരും അല്ലെന്ന് എന്ന് പറഞ്ഞപ്പോൾ പാറു ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
“എനിക്ക് അതും ഒരു ഇഷ്യൂ തന്നെയാണ്.
ഈ സ്വത്ത് കാരണമാണ് എനിക്ക് എല്ലാം നഷ്ടമായത്.
എനിക്ക് നളിനി ഗ്രൂപ്പ് തിരിച്ചു പിടിക്കണം.”
നിരഞ്ജൻ പാറുവിനെ ഒന്നു നോക്കി.
“exactly സ്വത്തല്ല, അതുകൊണ്ട് എനിക്കുണ്ടായ നഷ്ടങ്ങളാണ് അത് ആർക്കും വിട്ടുകൊടുക്കാൻ എനിക്ക് മനസ്സില്ലാതെ ആക്കുന്നത്.
പലരുടേയും പ്രവർത്തി കൊണ്ട് എനിക്ക് നഷ്ടമായത് ഒന്നും തിരിച്ചു കിട്ടാൻ പോകുന്നില്ല എന്ന് എനിക്കറിയാം.
എന്നാൽ അതിനൊരു ആശ്വാസം എനിക്ക് കിട്ടണമെങ്കിൽ നളിനി ഗ്രൂപ്പ് നമ്മൾ പിടിച്ചെടുക്കണം.”
പാറു പറഞ്ഞത് കേട്ട് എല്ലാവരും അതിനോട് അനുകൂലിച്ചു.
“Ok, then if this is our first priority, then the next step should be എല്ലാവരെയും ഒന്ന് പരിഭ്രാന്തരാക്കുക. നമ്മുടെ കയ്യിൽ അതിനു വേണ്ട സപ്പോർട്ടിംഗ് ഡോക്യുമെൻറസ് വേണം.”
നിരഞ്ജൻ പറഞ്ഞതു കേട്ട് ഭരതൻ പറഞ്ഞു.
“നാളെ ഒരു ദിവസം കൊണ്ട് തന്നെ അത് ശരിയാകും.”
“Ok, നമ്മളെ അവർ നാളെ expect ചെയ്യുന്നതു കൊണ്ട് നമുക്ക് നാളെ ഓഫീസിൽ പോകേണ്ട.
Let them wait.
മറ്റന്നാൾ നമ്മൾ ഓഫീസ് കയ്യടക്കുന്നു.”
നിരഞ്ജൻ പറഞ്ഞത് കേട്ട് എല്ലാവരും എഗ്രി ചെയ്തു.
“We will do everything legally, because ശശാങ്കൻ നല്ല കൂർമ ബുദ്ധിയുള്ള അഡ്വക്കേറ്റ് ആണ്.
നിയമത്തിൻറെ എല്ലാ ചതിക്കുഴികളും നല്ല വശം ഉള്ള ആളാണ് അയാൾ.”
പാറു പറഞ്ഞതു കേട്ട് ഭരതൻ പറഞ്ഞു.
“Don\'t worry I will take care of it.”
അതുകേട്ട് നിരഞ്ജൻ പുഞ്ചിരിച്ചു.
അടുത്ത ദിവസം എല്ലാവരും ഓടി നടന്നു തന്നെ എല്ലാം ചെയ്തു.
ആരും നന്ദനെ കാണാൻ ഹോസ്പിറ്റലിൽ പോയില്ല. കാരണം ശശാങ്കനും സൂര്യനും കിരണും നന്ദനെ തപ്പി എല്ലാ ഹോസ്പിറ്റലുകളിലും പരക്കം പായുകയാണ്.
നന്ദൻറെ അവസ്ഥയെല്ലാം ഗിരി ഡോക്ടർമാരെ വിളിച്ചപ്പോൾ അന്വേഷിക്കുന്നുണ്ടായിരുന്നു.
അങ്ങനെ എല്ലാം റെഡിയായി.
മണ്ടേ മുഴുവനും സുധയും ശശാങ്കനും സൂര്യനും കിരണും നന്ദിനി ഗ്രൂപ്പിൻറെ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു പാറുവിനെയും പ്രതീക്ഷിച്ചു കൊണ്ട്.
എന്നാൽ അവരെ നിരാശപ്പെടുത്തിക്കൊണ്ട് പാറു അന്ന് അവിടേക്ക് തിരിഞ്ഞു നോക്കി പോലുമില്ല.
കിരൺ ദേഷ്യത്തോടെ പറഞ്ഞു.
“എനിക്ക് തോന്നുന്നത് അവൾ നമ്മളെ മിസ്സ് ഗൈഡ് ചെയ്തു, നന്ദൻ അച്ഛനെ നമ്മളിൽ നിന്നും ഒന്നും രക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു കഥ ഉണ്ടാക്കിയത് എന്നാണ്.”
നന്ദൻറെ വീട്ടിൽ രാത്രിയായപ്പോൾ നാലു പേരും കൂടിയിരുന്നു സംസാരിക്കുകയാണ്.
“എന്തായിരിക്കും അവൾ ഉദ്ദേശിക്കുന്നത്?”
സൂര്യൻ ചോദിച്ചു.
“നളിനി ഗ്രൂപ്പ് തന്നെ... അല്ലാതെ വേറെ എന്താണ്?”
ശശാങ്കൻ കുറച്ചു ദേഷ്യത്തോടെ തന്നെ പറഞ്ഞു.
“സുധ നന്ദൻറെ ലീഗലി വൈഫ് ആയതു കൊണ്ട് തന്നെ സ്വത്തിൻറെ പകുതി അവകാശം ഇപ്പോഴും സുധയ്ക്ക് ഉണ്ട്. പക്ഷേ അത് നന്ദൻറെ മാത്രം പേരിൽ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമാണ്.
മാത്രം അല്ല ഞാൻ എഴുതിയ വിൽ അല്ലാതെ വേറെ ഒരു വില്ലും നന്ദൻ എഴുതിയിട്ടില്ല എന്നും ഉറപ്പു വരുത്തേണ്ടതാണ്.
പാറുവിനും സ്വത്തിൽ അവകാശം ഉണ്ട് എന്ന സത്യം പരമാർത്ഥം ആണെങ്കിലും എനിക്ക് തോന്നുന്നത് നമുക്ക് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല എന്നാണ്.”
“നന്ദൻ വില്ലിൻ എന്താണ് ശരിക്കും എഴുതിയിരിക്കുന്നത്?”
സുധ ഏട്ടനോട് ചോദിച്ചു.
ശശാങ്കൻ അതിനു മറുപടി ഇങ്ങനെയാണ് നൽകിയത്.
“പാറു വിവാഹം കഴിച്ചാൽ മാത്രമേ അവൾക്ക് സ്വത്ത് ലഭിക്കു. അതുവരെ എല്ലാം നോക്കി നടത്താൻ സുഹൃത്തും പേഴ്സണൽ അഡ്വക്കേറ്റുമായ എനിക്കാണ് പൂർണ്ണ അധികാരം.
അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവളെ സൂര്യൻ വിവാഹം കഴിക്കട്ടെ എന്ന്.
അപ്പോൾ നളിനി ഗ്രൂപ്പ് നമ്മുടെ കയ്യിൽ തന്നെ ഉണ്ടാവും.
എൻറെ കാല ശേഷം സൂര്യനും കിരണും ആകും അവകാശികൾ.”
എല്ലാം കേട്ട് മൂന്നു പേരും ചിരിച്ചു.
എന്നാൽ ശശാങ്കൻ മനസ്സിലോർത്തു.
പാറു വിവാഹം കഴിക്കാതെയാണ് പ്രഗ്നൻറ് ആയിരുന്നത്. അത് ഞാൻ മനപ്പൂർവമാണ് ഇവരിൽ നിന്നും മറച്ചു വെച്ചത്. പക്ഷേ ശശാങ്കൻ അത് നേരത്തെ തന്നെ കണ്ടു പിടിച്ചിരുന്നു.
പാറുവിനെ പോലെ ഉള്ള ഒരു പെൺകുട്ടി അവളുടെ കുഞ്ഞിനെ വിട്ട് വേറെ ഒരാളെ വിവാഹം കഴിക്കില്ല. അതുകൊണ്ട് തന്നെ ആണ് അവൾ ഇതു വരെ കമ്പനി claim ചെയ്യാൻ വരാത്തത് എന്ന് ശശാങ്കന് അറിയാമായിരുന്നു.
എന്നാൽ ഇവർ രണ്ടുപേരും കൂടി മായയെ അറ്റാക്ക് ചെയ്തതാണ് എല്ലാ പ്രോബ്ലംസിനും കാരണം.
എൻറെ എല്ലാ പ്ലാനും തകിടം മറിച്ചിട്ട് ഇരുന്നു ചിരിക്കുകയാണ് മൂന്നും കൂടി.
ശശാങ്കൻ മനസ്സിൽ പറഞ്ഞു.
അവൾ ഇന്ന് വന്നിരുന്നെങ്കിൽ അവളെ വെച്ച് അവളുടെ സ്വത്തും സ്വന്തം പേരിലാക്കി നന്ദനെ തീർത്തു അവളെ അതിൽ കുടുക്കി അകത്താക്കാൻ ആയിരുന്നു പ്ലാൻ.
എന്തായാലും വരുന്നത് വരട്ടെ.
ശശാങ്കൻ എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചു.
xxxxxxxxxxxxxxxxxxxxxxxxxxxxx
അടുത്ത ദിവസം കാലത്ത് തന്നെ പാറുവായി തന്നെയാണ് നളിനീ ഗ്രൂപ്പിൻറെ ഓഫീസിൽ അവൾ ചെന്നിറങ്ങിയത്.
കൂടെ നിരഞ്ജൻ ഏർപ്പാടാക്കിയ 2 ബോഡി ഗാർഡും ഉണ്ട്.
അവൾ നേരെ ചെന്നത് നന്ദൻറെ ക്യാബിനിലേക്ക് ആണ്.
അവളെ കണ്ടു പഴയ ആൾക്കാർക്ക് മനസ്സിലായി.
പലരും വന്നു സംസാരിച്ചു.
“മോൾ ഇത്ര നാൾ എവിടെയായിരുന്നു?
ഇപ്പോഴെങ്കിലും മോൾ വന്നില്ലായിരുന്നു വെങ്കിൽ എല്ലാം കൈ വിട്ടു പോയേനെ... “
ഫൈനാൻസ് ഡിപ്പാർട്ട്മെൻറ് ജോലി ചെയ്യുന്ന സീനിയറായ സുധാകരൻ നായർ എന്ന അച്ഛൻറെ വിശ്വസ്തനായ ആളാണ് അത് പറഞ്ഞത്.
അച്ഛൻറെ വിശ്വസ്തനായിരുന്നു അയാൾ.
പലപ്പോഴും വീട്ടിൽ വന്ന് കണ്ടിട്ടുണ്ട്.
“സുധാകരൻ അങ്കിൾ പറഞ്ഞത് ശരിയാണ്.
താമസിച്ചു പോയി.
എന്നാലും വന്നല്ലോ...”
പാറു പുഞ്ചിരിയോടെ അയാളോട് മറുപടി പറഞ്ഞു.
“ഇനി നമുക്കൊല്ലാവർക്കും കൂടി എല്ലാം ശരിയാക്കണം.”
അതു കേട്ടുകൊണ്ടാണ് എച്ച് ആർ ഡിപ്പാർട്ട്മെൻറ്ലെ തങ്കപ്പൻ സാർ വന്നത്.
“മോൾക്ക് തന്നെ അവരെ എതിർക്കാൻ... “
അപ്പോഴാണ് പാറു തങ്കപ്പൻ നിൽക്കുന്ന സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയത്.
“നീലിയുടെ അച്ഛനല്ലേ?”
അയാളെ കണ്ട് ചിരിയോടെ പാറു ചോദിച്ചു.
“അതേ മോളേ, നീലി മോളുടെ കൂടെ പഠിച്ചതാണ്...
മോൾക്ക് ഓർമ്മയുണ്ടോ?
മോള് പറഞ്ഞിട്ടാണ് നന്ദൻ സാറ് എനിക്കിവിടെ ജോലി തന്നത് തന്നെ.”
അയാൾ പഴയ കാര്യങ്ങൾ ഓർത്തു കൊണ്ട് പറഞ്ഞു.
അതുകേട്ട് പാറു പറഞ്ഞു.
“ആരെയും മറന്നതല്ല അങ്കിൾ.
കരുത്തരായവരെ നേരിടാൻ സന്നാഹം ഇല്ലാതെ വരാൻ പറ്റില്ലല്ലോ?”
അവൾ പറഞ്ഞു തീർന്നതും ഒരു കൈ കൊട്ട് കേട്ടു.
സുധ ആയിരുന്നു അത്.
നിറയെ പുച്ഛത്തോടെ സുധ അവളോട് ചോദിച്ചു.
“ആഹാ... പാറു അങ്ങ് വളർന്നു വലുതായി.
ഇപ്പോൾ കരുത്തർ എന്ന് ഇവരോട് പറഞ്ഞത് ഞങ്ങളെ പറ്റിയാണോ?”
സുധ പാറുവിനെ നോക്കി കാണുകയായിരുന്നു.
കൂടെത്തന്നെ സൂര്യനും കിരണും ഉണ്ടായിരുന്നു.
അവരുടെ നോട്ടം അവളുടെ ബോഡിയിൽ ആണെന്ന് മനസ്സിലാക്കി അവളൊന്നു ചിരിച്ചു.
പിന്നെ സുധയെ നോക്കി പറഞ്ഞു.
“ഞാൻ മാത്രമല്ല സുധാമ്മേ വലുതായത്.
സുധാമ്മ തിരിഞ്ഞു പുറകിൽ നിൽക്കുന്ന എൻറെ ഏട്ടന്മാരുടെ കണ്ണിലേക്ക് ഒന്നു നോക്കിക്കേ?
കണ്ടോ… എൻറെ ഈ ബോഡിയിൽ അവരുടെ നാലു കണ്ണുകൾ കൊണ്ട് എന്നെ കൊത്തി പറക്കുന്നത്?
എൻറെ ചോര ഊറ്റി കുടിക്കുന്നത്?”
പാറു ഉറക്കെ തന്നെയാണ് അത് പറഞ്ഞത്.
അത് കേട്ട് സുധയും സൂര്യനും കിരണും ഒരു പോലെ ഞെട്ടി.
സ്റ്റാഫ് എല്ലാം കേൾക്കേ ഇത്ര ഓപ്പണായി അവൾ സംസാരിക്കുമെന്ന് അവർ കരുതിയിരുന്നില്ല.
എന്നാലും സൂര്യൻ വേഗം തന്നെ ടോപ്പിക്ക് ചേഞ്ച് ചെയ്യാൻ പറഞ്ഞു.
“നീ പറഞ്ഞ പോലെ ഞങ്ങളെ ഒതുക്കാൻ സന്നാഹം ഒക്കെ ആയി വന്നതാണ് എന്ന് പറഞ്ഞിട്ട് ആരെയും കാണുന്നില്ലല്ലോ… ഈ രണ്ട് ഗുണ്ടകളെ അല്ലാതെ?”
അതുകേട്ട് പാറു പറഞ്ഞു.
“സത്യം പറയാമല്ലോ... നിങ്ങളെ ഒതുക്കാൻ എനിക്ക് ഇവരുടെ പോലും ആവശ്യമില്ല. അതിന് ഞാൻ മാത്രം മതി... എന്നൊക്കെ ഡയലോഗ് പറയാൻ എനിക്ക് പറ്റില്ല.
കാരണം ഗുണ്ടകളെ നേരിടാൻ ഗുണ്ടകൾ തന്നെ വേണം.”
“എടി, നീ ഞങ്ങളെ ഗുണ്ടകൾ എന്നൊക്കെ വിളിക്കാൻ മാത്രം വളർന്നുവോ?”
അതും പറഞ്ഞ് സൂര്യൻ ദേഷ്യത്തോടെ അവൾക്കരികിൽ വന്നതും രണ്ടു ബോഡിഗാർഡ് സൂര്യനും പാറുവിനും ഇടയിൽ കയറി നിന്നു.
കാര്യം അത്ര പന്തിയല്ല എന്ന് തോന്നിയ സുധ പറഞ്ഞു.
“എന്തായാലും നീ വന്നല്ലോ?
സുധാമ്മ പറയുന്നതനുസരിച്ച് വേഗം സൂര്യൻറെ ഭാര്യയായി സുഖമായി ജീവിക്കാൻ നോക്ക്. അല്ലാതെ ഭാരിച്ച കാര്യങ്ങളൊന്നും നീ അന്വേഷിക്കേണ്ട.
നിൻറെ അച്ഛനും അത് തന്നെയാണ് ആഗ്രഹം.”
അതുകേട്ട് പാറു പറഞ്ഞു.
“ആണോ സുധാമ്മേ?
അങ്ങനെ ആണെങ്കിൽ നമുക്ക് അച്ഛനോട് തന്നെ അങ്ങ് ചോദിച്ചു കളയാം...
അച്ഛൻറെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് മകളായ എൻറെ കടമയാണ്.
വേഗം വായോ സുധാമ്മേ...
നമുക്ക് വീട്ടിൽ പോയി അച്ഛനെ കാണാം.”
അവൾ പുച്ഛത്തോടെ പറയുന്നത് കേട്ട് സുധ ദേഷ്യത്തോടെ ചോദിച്ചു.
“നീയെന്താ ആളെ കളിയാക്കുകയാണോ?
നീ നിൻറെ ഫ്രണ്ടിനെ ഉപയോഗിച്ചു രണ്ടു ദിവസം മുൻപ് നന്ദനെ വീട്ടിൽ നിന്നും കടത്തിക്കൊണ്ട് പോയതല്ലേ?
അവളെ ഞാൻ വെറുതെ വിടില്ല. എന്നെങ്കിലും അവൾ എൻറെ കയ്യിൽ വന്നു പെടും. അന്ന് അവളുടെ അവസാനമായിരിക്കും.”
സുധ ദേഷ്യത്തിൽ വിറക്കുകയായിരുന്നു.
“അമ്മ പേടിക്കേണ്ട അവളെ ഞങ്ങൾ നന്നായി തന്നെ കാണാൻ വെച്ചിരിക്കുകയാണ്.\"