Aksharathalukal

ഭൂമിയും സൂര്യനും 24

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 24
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*



copyright work-
This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s ( *_jifni_* )prior permission
          
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´


\"ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ സൂര്യാ.. തെറ്റാണെങ്കിൽ ക്ഷമിക്കണം.\" (നിഖിലേട്ടൻ )


\"ഏട്ടൻ ചോദിച്ചോളൂ...\"(ഞാൻ )


\"ഭൂമിക്ക് ഇപ്പൊ നിന്നെ ഇഷ്ടമെല്ലങ്കിലോ...\"(നിഖിലേട്ടൻ..)

ആദ്യം എന്റെ മറുപടി മൗനമായിരുന്നെങ്കിലും പിന്നെ ഒരു ഉറച്ച മറുപടി പറയാൻ എനിക്കായി.

ഒരു പുഞ്ചിരിയോടെ ഞാൻ അതിന് മറുപടി നൽകി.


\"കീർത്തിക്ക് അപകടം പറ്റിയ ഇടത്തേക്ക് ഒന്നൂടെ പോകും. കീർത്തി വീണ അവിടെ നിന്ന് ഒരാൾ കൂടി നിലം പതിക്കും, പക്ഷെ അവൾ ഇന്നും ഉണർന്നിരിക്കുന്ന പോലെ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകില്ല.\"(സൂര്യ)



മ്മ്..... നിഖിലേട്ടൻ ഒന്ന് മൂളുക മാത്രം ആയിരുന്നു മറുപടി


💜❤💜❤💜❤💜❤💜❤💜❤💜❤💜❤


*ഭൂമി*


രാത്രി ആയിരുന്നു എല്ലാരും കൂടി ഷോപ്പിംഗിന് പോയത്. കല്യാണ ഡ്രെസ്സും ആഭരണങ്ങളും അങ്ങനെ ആവിശ്യമുള്ളതൊക്കെ വാങ്ങി വീട്ടിൽ എത്തിയപ്പോയെക്കും നേരം 12 ആയിട്ടുണ്ട്.


വീട്ടിൽ എത്തിയപാടെ മ്മളെ ടീംസ് എന്റെ കട്ടിൽ കയ്യടക്കി. ഫാസിയും അക്കും അജുവിന്റെ റൂമിൽ കൂടിയിട്ടുണ്ട്. ഭക്ഷണം പുറത്ത് നിന്നായിരുന്നു. അതോണ്ട് അമ്മ രക്ഷപ്പെട്ടു.



ഫെബിയേയും നിഷുവിനെയും സോഫിയെയും തള്ളി നീക്കി ഞാനും കയറി കിടന്നു.അട്ട ഒട്ടിയ പോലെ നാലും കെട്ടിപിടിച്ചു നല്ല അന്തസ്സായി കിടന്നു.


❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜

*ഋഷി*


ആ തെണ്ടിയുടെ നാട്ടേര് എല്ലാം കൂടി മനുഷ്യനെ അടിച്ചു ഒരു വഴിക്കാകിയിട്ട് ശരിക്കും ഊര നിവർത്താൻ പോലും പറ്റുന്നില്ല.

അമ്മേ... ആ നാട്ടിൽ ഉള്ളവർക്കൊക്കെ ഇത്ര ശക്തി ഉണ്ടോ... ഇങ്ങനെ ആണ് എങ്കിൽ അവളെ ഇവിടെ കൊണ്ടന്നു ഒരു പാടം പഠിപ്പിക്കുന്നതിന് പകരം അവൾ എന്നെ അടിച്ചു ഉപ്പാട് ഊരല്ലോ...


അവളോടുള്ള ദേഷ്യം ഒക്കെ കടിച്ചു പിടിച്ചോണ്ട് ഞാൻ ഫോൺ എടുത്ത് അവൾക് ഡയൽ ചെയ്തു.

❤💜❤💜❤💜❤💜❤💜❤💜❤💜

*ഭൂമി*


കട്ടിലിൽ കുത്തിതിരക്കി കിടന്നതും മ്മളെ ഫോൺ കിടന്ന് കാറുന്നുണ്ട് ആരാണെന്നു അറിയാനുള്ള തൊരകാരണം രണ്ടിനെയും പിടിച്ചു ഒരു ഉന്ത് കൊടുത്ത് ഞാൻ ഫോൺ കയ്യിലെടുത്ത്.

ഈ കാലമാടനെ ഞാൻ ഉണ്ടല്ലോ... എന്ന് മനസ്സിൽ പ്രാകി കൊണ്ട് ഞാൻ ഫോണെടുത്തു.


\"എന്താടാ കാലമാടാ...അനക് കിട്ടിയത് ഒന്നും പോരെ... ഫോണിൽ തോണ്ടി ഇരിക്കാതെ പോയി തൈലം തേച് ഉയ്യാൻ നോക്ക്.\"(ഞാൻ )


\"അത് പറയാനാ പെണ്ണെ ഞാൻ വിളിച്ചത് തൈലം ഒക്കെ ഞാൻ വാങ്ങി വെച്ചോളാ മറ്റന്നാൾ നീ വന്നിട്ട് തടവി തന്നാൽ മതി.\"(സാർ )

\"പിന്നെ തടവി അല്ല.... മാന്തി തരണ്ട് ഞാൻ...\" എന്ന് പറഞ്ഞു ഫോൺ കട്ടാക്കി. പിന്നെയും ഉണ്ട് അയാൾ വിളിക്കുന്നുണ്ട്. ഒന്നും നോക്കാതെ ഞാൻ സ്വിച്ഓഫാക്കി വീണ്ടും കുത്തി തിരക്കി കിടന്ന്.


💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜

*ഇനി കഥ ഞാൻ സൊള്ളാവേ.... (ലെ ജിഫ്‌നി )*




അമ്മയുടെ നിർത്താതെ ഉള്ള തട്ടൽ കേട്ടാണ് ഭൂമിയും കൂട്ടുകാരും എണീക്കുന്നത്.

എണീറ്റു ഫ്രഷായി നാലും കൂടി താഴേക്ക് ഇറങ്ങി. അപ്പോയെക്കും ഫാസിയും അക്കും ടീമേശയിൽ സ്ഥാനം പിടിച്ചിണ്ട്.

വീട്ടിലൊക്കെ അയൽവാസികളും അടുത്ത കുടുബകാരൊക്കെ വന്നിട്ടുണ്ട്. അമ്മയുടെ വീട്ടിലെ കസിൻസൊക്കെ വന്നു ഭൂമിയുടെ കൂട്ടുകാരോടൊക്കെ നല്ല കൂട്ടായി.

പിന്നെ മൈലാഞ്ചി ഇടലും പഴയകഥകൾ പറയലും അങ്ങനെ ആ വീട് ഉണരുക ആയിരുന്നു.
അപ്പോഴും എല്ലാവരിലും തങ്ങി നിന്ന വിഷമം അപ്പച്ചിയുടെ കിടത്തം ആയിരുന്നു.


നേരം ഇരട്ടിയപ്പോയെക്കും വീടും ചുറ്റുഭാഗവും ലൈറ്റ് കൊണ്ട് തിളങ്ങുകയായിരുന്നു.


പാട്ടും ഡാൻസും എല്ലാം കൊണ്ടും ഒരു ഉത്സവം ആയിരുന്നു വീട്ടിൽ

പക്ഷെ

നാളെ മുതൽ മറ്റൊരു വീട്ടിൽ മറ്റൊരു വേഷം കെട്ടിയാണ്ടേണ്ട എന്നോർത്ത് ഭൂമിയുടെ മനസ്സ് വെന്തുരുകുകയായിരുന്നു. പക്ഷെ അവളത് പുറത്ത് കാണിച്ചില്ല
ഏല്ലാവർക്കും ചിരിച്ചു കൊടുത്തും തമാശകൾ പറഞ്ഞും അവൾ അവളെ തന്നെ നിയന്ത്രിച്ചു.



ഋഷിയുടെ വീട്ടിലും അലങ്കാരത്തിനും ആൾകാർക്കും ഒരു കുറവും ഇല്ലായിരുന്നു.

നാളെ മുതൽ ഭൂമിയെ തന്റെ കസ്റ്റഡിയിൽ കിട്ടുന്ന സന്തോഷത്തിലാണ് ഋഷി.
കൂട്ടുകാരും കുടുംബക്കാരും ഒത്തു അവനും ആഘോഷിക്കുക ആയിരുന്നു ആ കല്യാണ രാവ്.




*പിറ്റേന്ന് രാവിലെ...*


മുഹൂർത്തതിന് സമയം ആകാറായി.... എന്തെങ്കിലും ടെച്അപ്പ്‌ നടത്താനുണ്ടെങ്കിൽ വേഗം ആയിക്കോട്ടെ. രണ്ട് പേരെയും ഇപ്പൊ മണ്ഡഭത്തിലേക്ക് വിളിക്കും..



ഓഡിറ്റോറിയത്തിൽ രണ്ട് മണവാട്ടികളും അവസാന ടെച്അപ്പ്‌ നടത്തുന്ന തിരക്കിലാണ്.
നന്ദുവിന്റെ മനസ്സും മുഖവും ഒരുപോലെ സന്തോഷത്തിലാണ് പക്ഷെ ഭൂമി മനസ്സിൽ കരയുകയും പുറത്ത് ചിരിക്കുകയുമാണ്.



\"വധുവരന്മാർ അനുഗ്രഹം വാങ്ങി ഇങ്ങോട്ട് ഇരുന്നോളൂ...\"


അവർ നാല് പേരും വേദിയെ വണങ്ങി കൊണ്ട് മണ്ഡഭത്തിലേക്ക് ഇരുന്ന്.

തിരുമേനി പൂജിച്ച താലി എടുത്ത് അഭിയുടെയും ഋഷിയുടെയും നേരെ നീട്ടി...


\"ഈശ്വരനെ മനസ്സിൽ ദ്വാനിച്ചു വധുവിന്റെ കഴുത്തിൽ ചാർത്തിക്കോളൂ....\"



❤💜❤💜❤💜❤💜❤💜❤💜❤💜❤💜

അതെ സമയം സെന്റർജയിലിന്റെ അകമ്പഴിക്കുള്ളിൽ നിന്ന് സൂര്യൻ പുറത്തിറങ്ങി.

പ്രകൃതിയുടെ ഭംഗിയിൽ അവൻ ആസ്വാദിച്ചു നിന്ന് കുറച്ച് നേരം.

പിന്നെ നേരെ കിട്ടിയ ഒരു വണ്ടിക്ക് കീർത്തിയുടെ വീട്ടിലേക്ക് പുറപ്പെട്ടു


ഉമ്മറത്ത് തന്നെ അവളുടെ അച്ഛനും രണ്ട് ചേട്ടന്മാരും.


\"ഞങ്ങളെ മോൾ മരിച്ചോ എന്ന് അറിയാൻ വന്നതാണോ നീ...\" അതിലൊരാൾ അവന്റെ നേരെ ചീറിപ്പാഞ്ഞു.

\"നിങ്ങൾ സത്യാവസ്ഥ അറിയാതെ ആണ് ഞാൻ പറയുന്നതൊക്കെ ഒന്ന് കേൾക്കാനുള്ള മനസെങ്കിലും ഒന്ന് കാണിക്കണം plz...\"(സൂര്യ )


\"നീ ഒന്നും പറയണ്ട... തടി കേട് വരേണ്ടങ്കിൽ പോയിക്കോ നീ ഞങ്ങളെ മുമ്പിൽ നിന്ന് \"(അവളുടെ ഏട്ടൻ )


\"എന്ത് ചെയ്താലും എനിക്ക് ഒരു കുഴപ്പവും ഇല്ല... എനിക്കവളെ കാണണം... അവളെ കണ്ടിട്ടേ ഞാൻ പോകൂ...\" എന്ന് പറഞ്ഞു അവരെ മുന്നിൽ നിന്ന് മാറ്റി അവൻ അകത്തേക്ക് കയറി. ഹാളിൽ ചെന്ന പാടെ അവളുടെ ഏട്ടത്തിയെ ആണ് കണ്ടത്.


\"കീർത്തി എവിടെ...\" അവന്റെ ശബ്ദം ഉയർന്നു.

\"ഇറങ്ങി പോവാനാ നിന്നോട് പറഞ്ഞത്....\" എന്ന് പറഞ്ഞു അപ്പോയെക്കും അവളുടെ ഒരു ഏട്ടൻ വന്നു അവനെ പിടിച്ചു പുറത്തേക്ക് തള്ളാൻ നോക്കി. പക്ഷെ അതിനെ എതിർത്തവൻ ഉള്ളിലേക്ക് തന്നെ കയറി.

\"നിങ്ങളോടാണ് ചോദിച്ചേ... അവളെവിടെ...\" അവൻ വീണ്ടും ഏട്ടത്തിക്ക് നേരെ തിരിഞ്ഞു.

അവർ പേടിച്ചു കൊണ്ട് ഹാളിൽ നിന്ന് ഒരു റൂമിലേക്ക് വിരൽ ചൂണ്ടി കാണിച്ചു.



നിക്ഷലമായി കിടക്കുന്ന കീർത്തിക്ക് മുമ്പിൽ ചെന്ന് നിന്നവൻ.

അവനെ കാണാപാടെ അവളുടെ കണ്ണുകൾ വിടർന്നു. കണ്ണിന് മാത്രം ചലനമൊള്ളൂ... മറ്റെല്ലാ അവയവവും നിക്ഷലമാണ്.

അവന്റെ പിറകെ റൂമിലേക്ക് കയറി വന്നവരൊക്കെ ശാന്തമായി.

\"കീർത്തി.......
കീർത്തി......
കീർത്തി.....

പതിഞ്ഞ സ്വരത്തിൽ മൂന്ന് തവണ അവൻ അവളെ വിളിച്ചു.
ഓരോ തവണയും അത് ഒത്തിരി ആഗ്രഹിച്ച പോലെ അവളുടെ കണ്ണുകൾ വിടർന്നു കൊണ്ടിരുന്നു. മുഖവും പ്രകാശം നിറഞ്ഞു തുളുമ്പി.

നാലാം തവണയും അവൻ അവളെ വിളിച്ചിരുന്നു. അപ്പോൾ അവൻ അവൾക്കരികിൽ ഒരു കസേര വലിച്ചിട്ടു ഇരുന്നിരുന്നു അവന്റെ കൈകൾ അവൾ കിടക്കുന്ന കട്ടിലിൽ ആയിരുന്നു.


അവന്റെ വിളി അവളിൽ ഉണർവ് പുലർത്തിയിരിക്കുന്നു എന്നതിന് തെളിവായി അവളുടെ കൈകൾ വർഷങ്ങൾക്ക് ശേഷം ചെറുതായി അനങ്ങി.

\"കീർത്തി...... ഞാൻ.... സോറി...\" അവൻ വീണ്ടും തുടർന്ന്.
അതിനനുസരിച്ചു അവളുടെ കൈകൾ ചലിച്ചോണ്ടിരുന്നു. അവൻ അത് കണ്ടില്ലെങ്കിലും അവളുടെ ഏട്ടന്മാർ അത് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.


തുടരും ♥️....

ലെങ്ത് കൂട്ടാൻ കഴിഞ്ഞില്ല സുഖമില്ല അതോണ്ടാ... ന്നാലും കമന്റ് തരണം ട്ടോ 💜

ഭൂമിയും സൂര്യനും 25

ഭൂമിയും സൂര്യനും 25

4.8
1809

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 25By_jifni_     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s ( *_jifni_* )prior permission          ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´\"കീർത്തി...... ഞാൻ.... സോറി...\" അവൻ വീണ്ടും തുടർന്ന്.അതിനനുസരിച്ചു അവളുടെ കൈകൾ ചലിച്ചോണ്ടിരുന്നു. അവൻ അത് കണ്ടില്ലെങ്കിലും അവളുടെ ഏട്ടന്മാർ അത് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.നിക്ഷലയമായ അവളുടെ കിടപ്പ് സഹിക്കാനാവാതെ അവളോട് സോറി പറഞ്ഞു കൊണ്ട് അവൻ എണീറ്റു. അവൾ സത്യങ്ങൾ പറയാതെ വീട്ടുകാർ ഒരിക്കലും അ