Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 99

നിരഞ്ജൻറെ സ്വന്തം പാറു Chapter 99

“വയറിൽ കുത്തു കിട്ടി ഒരു മാസത്തോളം ആണ് അവൾ ഹോസ്പിറ്റലിൽ കിടന്നത്. എന്നിട്ടും അവൾ പഠിച്ചിട്ടില്ല. ഞങ്ങളോടാണ് അവളുടെ കളി?”

കിരൺ പറയുന്നത് കേട്ട് പാറൂ കിരണിനെ നോക്കി.

“നിനക്കു അവളെ എന്തു ചെയ്യാൻ പറ്റും?
അവൾ നല്ല എണ്ണം പറഞ്ഞ പെണ്ണാണ്.
നിൻറെയും ഇവൻറെയും സുധാമ്മയുടെയും മൂക്കിനു താഴെ കൂടെ നന്ദൻ അച്ഛനെ മാറ്റാൻ ഉള്ള തൻറെടം ഉണ്ടെങ്കിൽ നിൻറെ ഒക്കേ നെഗളിപ്പ് നിർത്താനും അവൾക്ക് ആകും.”

“അത് നീ പറഞ്ഞത് ശരിയാണ്...

നീയും അവളും ചിത്തിരയും ഒന്നും ഞങ്ങളുടെ കയ്യിൽ നിന്നും എവിടെയും പോകാൻ പോകുന്നില്ലടി.

നീ പറഞ്ഞതു പോലെ നല്ല എണ്ണം പറഞ്ഞ പെണ്ണുങ്ങൾ തന്നെയാണ് നിങ്ങൾ മൂന്നു പേരും. നന്നായി ഒന്ന് രുചിച്ചു നോക്കിയ ശേഷം ബാക്കി പറയാം.”

അവൻ അവളുടെ ശരീരത്തിലൂടെ അവൻറെ പുഴുത്ത കണ്ണുകൾ വെച്ച് നോക്കിക്കൊണ്ട് പറഞ്ഞു.

അവൻ അത്രയും പറഞ്ഞിട്ടും ഒട്ടും പതറാതെ പാറു ചോദിച്ചു.

“സുധാമ്മ എങ്ങനെയാണ് മുറ്റാണോ?”

ഉറക്കെയുള്ള അവളുടെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി പോയി.

“എടീ... നീ എന്താടി അമ്മയെ കുറിച്ച് പറഞ്ഞത്? എൻറെ അമ്മ ആടീ അത്.”

കിരൺ ദേഷ്യത്തിൽ വിറച്ചു കൊണ്ട് പറഞ്ഞു.

എന്നാൽ അവളുടെ ചോദ്യത്തിൽ സുധ നിന്ന് ഉരുകുകയായിരുന്നു.

ഓഫീസ് സ്റ്റാഫ് എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

“എന്താണ് കിരൺ ഏട്ടാ പറയുന്നത്?

നിൻറെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലെടാ എന്ന ഡയലോഗ് കേട്ടു മടുത്തു. അതാ ഞാനൊന്ന് പച്ചയായി ചോദിച്ചത്.

എന്നെയും ചിത്തിരയെയും, സ്വന്തം അമ്മയുടെയും ചേട്ടൻറെയും മുന്നിൽ വെച്ച് ഒരു ഉളുപ്പുമില്ലാതെ പറഞ്ഞതെല്ലാം കേട്ട് സുഖിച്ചു നിൽക്കുകയായിരുന്നു അവർ.

സുധാമ്മയെ പറഞ്ഞപ്പോൾ...

അതാണ്.... അതാണ് നിങ്ങളെപ്പോലെ ഉള്ളവർക്ക് കാര്യം പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമായ വഴി.”

പാറു പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു പോയി.

ഇതുകൂടി ആയതോടെ സുധ ദേഷ്യത്തോടെ പറഞ്ഞു.

“ഇറങ്ങി പോടീ ഇവിടെ നിന്ന്... നിനക്ക് എന്താണ് ഇവിടെ കാര്യം?”

അതുകേട്ട് ചിരിയോടെ പാറു പറഞ്ഞു.

“ദേ... സുധാമ്മ വീണ്ടും ഡയലോഗ് തെറ്റിക്കുന്നു. ഞാൻ പറയേണ്ട ഡയലോഗ് എന്തിനാണ് എപ്പോഴും സുധാമ്മ പറയുന്നത്?”
അവൾ പറഞ്ഞത് കേട്ട് പെട്ടെന്ന് സുധയ്ക്ക് മായ പറഞ്ഞ ഡയലോഗ് ഓർമ്മ വന്നു.
സുധ ആലോചനയോടെ നിൽക്കുന്ന സമയം പാറു തിരിഞ്ഞു സുധാകരനോട് ചോദിച്ചു.
“ആരാണ് ലീഗൽ ഹെഡ്? എനിക്ക് ഒന്ന് കാണണമായിരുന്നു.”

അവളുടെ ചോദ്യം കേട്ട് സൂര്യൻ സംശയത്തോടെ ചോദിച്ചു.

“നിനക്ക് എന്തിനാണ് ഇപ്പോൾ ലീഗിൽ ഹെഡ്നെ കാണേണ്ട ആവശ്യം?”

അതുകേട്ട് സൂര്യനെ നോക്കി പാറു പറഞ്ഞു.

“സൂര്യ ഏട്ടാ... ഒന്നടങ്ങൂ. ഞാൻ ഒന്നു പറയട്ടെ.”

“നീ ഒന്നും പറയേണ്ടടീ പുല്ലേ...

നീ പറഞ്ഞതൊക്കെ മതി.
ഇറങ്ങിപ്പോടീ ഇവിടെ നിന്ന്.”

സൂര്യൻ പറഞ്ഞത് കേൾക്കാതെ അവൾ സുധാകരൻറെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.

“അങ്കിൾ ഒന്ന് വെയിറ്റ് ചെയ്യ്. ഒരു രക്ഷയും ഇല്ല. ഞാൻ ഇവരെ ഒന്ന് സെറ്റിൽ ചെയ്യട്ടെ ആദ്യം. ഇവർക്ക് ക്ഷമ അശേഷം ഇല്ല.  അല്ലെങ്കിൽ ഇവർ നമ്മളെ സംസാരിക്കാൻ സമ്മതിക്കില്ല.

എന്നെ കെട്ടാൻ വേണ്ടി മുട്ടി നിൽക്കുകയാണ് ഇവർ.\"

\"ഒരാള് ആണോ അതോ രണ്ടുപേരും കൂടിയാണോ എന്നെ കെട്ടുന്നത് സുധാമ്മേ?”

പുച്ഛത്തോടെ അവൾ സുധയോട് ചോദിച്ചു.

അവൾ പറഞ്ഞത് കേട്ട് സുധാകരൻ പറഞ്ഞു.

“മോള് എത്ര സമയം വേണമെങ്കിലും എടുത്തോളൂ... ഞങ്ങൾ വെയിറ്റ് ചെയ്യാം...”

“അതാണ് നല്ലത്… ഞാൻ ഇവരോട് സംസാരിക്കുന്നതിനിടയിൽ please call that legal guy.”

“അത് വേറെ ആരുമല്ല. ശശാങ്കൻ സാർ തന്നെയാണ്.

അച്ഛൻ ഉണ്ടായിരുന്ന സമയത്തെ ആളെ ഇവർ മാറ്റി.”

“അത് കലക്കി.”

പാറു പറഞ്ഞു.

പിന്നെ തിരിഞ്ഞ് സുധയെ നോക്കി ചോദിച്ചു.

“അപ്പൊ എങ്ങനെയാ സുധാമ്മേ, എന്നെ ആരാ കെട്ടുന്നത്?

സൂര്യട്ടൻ ആണോ, അതോ കിരൺ ഏട്ടൻ ആണോ, അതോ രണ്ടു പേരും ആണോ?”

“നീയെന്താ ആളെ കളിയാക്കുകയാണോ?”

സുധ ദേഷ്യത്തോടെ ചോദിച്ചു.

അതുകേട്ട് പാറൂ ഉറക്കെ ചിരിച്ചു.

“കളിയാക്കിയതല്ല സുധാമ്മേ...

ഞാൻ കളി അല്ലാത്ത ഒരു കാര്യം പറയാം.
മൂന്നുപേരും ക്ലിയറായി കേട്ടുകൊള്ളുക.

ഇന്നു മുതൽ എൻറെ അച്ഛൻറെ പേരിലുള്ള സകല വസ്തുക്കളിലും അധികാരം അച്ഛനും പിന്നെ എനിക്കും ആണ്.

ആ… പിന്നെ ഞാൻ വിവാഹം കഴിക്കുന്ന ആൾക്കും, പിന്നെ ഞങ്ങളുടെ മക്കൾക്കും മാത്രം.

വേറെ ആർക്കും അതിൽ ഒരു അധികാരവുമില്ല. മനസ്സിലായോ?

ആർക്കും... even രണ്ടാം ഭാര്യയായ നിങ്ങൾക്കു പോലും.”

“എന്ന് നീ പറഞ്ഞാൽ മതിയോ?”

“ധാരാളം...”

സുധയുടെ ചോദ്യത്തിന് പാറു മറുപടി നൽകി.

“അത് കലക്കി മോളേ... ഇത്രയും പ്രതീക്ഷിച്ചില്ല.”

സുധാകരനും തങ്കപ്പനും ഒരുമിച്ചു പറഞ്ഞു.

അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ശേഷം സുധയേയും സൂര്യനെയും കിരണിനെയും നോക്കി ചോദിച്ചു.

“അപ്പോൾ എങ്ങനെയാണ്? ഇറങ്ങുക അല്ലേ എല്ലാവരും?”

“നീ ഒന്ന് പോടീ... ഇതെന്താ പിള്ളേര് കളിയാണോ? അതുവേണ്ട പോകാൻ നോക്ക് ഇവിടെ നിന്ന്.”

സൂര്യൻ പറഞ്ഞു.

“പിന്നെ ഒന്നു കൂടി. ഞാൻ നിന്നെ കെട്ടിയാൽ തീരുന്ന പ്രശ്നമേയുള്ളൂ, നീ ഇപ്പൊ പറഞ്ഞ എല്ലാത്തിനും പരിഹാരമാണിത്. ഇനി സമയം കളയണ്ട. നമുക്ക് അതങ്ങ് നടത്താം.”

അതും പറഞ്ഞു സൂര്യൻ പോക്കറ്റിൽ നിന്നും ഒരു മാല പുറത്തെടുത്തു.

അവളുടെ അടുത്തേക്ക് വന്ന സൂര്യനിൽ നിന്നും പാറു അത് തട്ടി വാങ്ങി.

പിന്നെ അതൊന്നു കയ്യിൽ പിടിച്ചു നോക്കി അടുത്തു നിൽക്കുന്ന ബോഡി ഗാർഡിനു എറിഞ്ഞു കൊടുത്തു.

എന്നിട്ട് പാറു പറഞ്ഞു.

“നിങ്ങളുടെ കല്യാണമല്ലേ വരുന്ന മാസം? സൂര്യൻ ഏട്ടൻറെ വക ഗിഫ്റ്റ് ആണ്.”

എന്നാൽ ഇത്രയും പെട്ടെന്ന് പാറുവിൽ നിന്നും അങ്ങനെയൊരു മൂവ്, അവളിൽ നിന്നും പ്രതീക്ഷിക്കാത്തതു കൊണ്ട് സൂര്യൻ അടക്കം എല്ലാവരും ഞെട്ടിപ്പോയി.

“എടീ...”

എന്നും വിളിച്ച് സൂര്യൻ വന്നതും ബോഡിഗാർഡ് ഇടയിൽ കയറി നിന്നു.

അതുകണ്ട് അവരെ നോക്കി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.

“സൂര്യട്ടാ... ഇവരെ എൻറെ കയ്യിൽ നിന്നും സാലറി വാങ്ങുന്നവരാ... നിങ്ങളെപ്പോലെ പല തന്തക്ക് പിറന്നതല്ല... ശരിയല്ലേ സുധാമ്മേ?”

അതുകേട്ട് സുധ ഞെട്ടിപ്പോയി.

പാറു പിന്നെയും തുടർന്നു.

“ഗിഫ്റ്റ് തന്നു എന്ന് കരുതി തരുന്ന ഇടയ്ക്ക് ഒരു മയവും കാണില്ല കേട്ടോ സൂര്യട്ടാ...”

അതും പറഞ്ഞ് പാറു വാതിലിനടുത്തേക്ക് തിരിഞ്ഞതും ശശാങ്കനെ കണ്ട് അവൾ ഒന്നു നിന്നു. പിന്നെ ഒന്നു ചിരിച്ചു.

അവളെ നോക്കി അയാളും ചിരിച്ചു.

ഇതിനു ശേഷം ഒന്നും സംഭവിക്കാത്ത പോലെ അവളോട് ചോദിച്ചു.

“മോള് അന്വേഷിച്ചു എന്ന് പറഞ്ഞു...”

“അങ്കിളാണ് ലീഗിൽ ഹെഡ് എന്ന് എനിക്കറിയില്ലായിരുന്നു. ഇനി ഒന്നും പേടിക്കാൻ ഇല്ലല്ലോ? അങ്കിൾ എന്നെ ഹെൽപ് ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.”

അവൾ പറയുന്നത് കേട്ട് ശശാങ്കൻ പുഞ്ചിരിയോടെ നിന്നു.

എന്നാൽ സുധയുടെയും സൂര്യൻറെയും കിരണിൻറെയും മുഖത്ത് പുച്ഛം നിറച്ച് നിൽക്കുകയായിരുന്നു.

“ഓ... ഇനി എല്ലാം ഞാൻ അങ്കിളിനോട് പറയാം. അങ്കിളിനു എല്ലാം അറിയാവുന്നതല്ലേ?”

അതുകേട്ട് ശശാങ്കൻ ചോദിച്ചു.

“മോള് ഇന്നലെ വരും എന്നല്ലേ പറഞ്ഞത്?”

“അതെ അങ്കിൾ... അങ്ങനെയാണ് തീരുമാനിച്ചത്.

അതിനിടയിൽ ഇവന്മാർകിട്ടു തിരിച്ചു പണിയാൻ മായ അച്ഛനെ മാറ്റി.

അവളെ ഇവർ കുത്തിയില്ലേ?

ഒരു മാസം ആണ് അവൾ ഹോസ്പിറ്റലിൽ കിടന്നത്.

ആലോചിച്ചപ്പോൾ അവൾ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി.”

അതുകേട്ട് ശശാങ്കൻ ദേഷ്യം അടക്കിപ്പിടിച്ച് അവളോട് ചോദിച്ചു.

“നന്ദൻ എവിടെയാണ്?”

“മായക്ക് മാത്രമേ അറിയു. ഞാൻ അച്ഛനെ ഇതുവരെ കണ്ടിട്ടില്ല.”

അവൾ പറയുന്നത് കേട്ട് ശശാങ്കൻ ദേഷ്യത്തോടെ സൂര്യനേയും കിരണിനെയും നോക്കി.

അവർ രണ്ടുപേരും തല കുമ്പിട്ടു നിന്നു.

“അതൊക്കെ പോട്ടെ... മോൾക്ക് എന്താ പറയാനുള്ളത്?”

“ഇവരോട് ഇറങ്ങിപ്പോകാൻ പറയൂ അങ്കിളേ... ഞാൻ പറഞ്ഞിട്ട് ഇവർക്ക് ഒരു കൂസലുമില്ലാതെ, നാണമില്ലാതെ നിൽക്കുകയാണ് മൂന്നുപേരും.

ഇവരല്ലേ എൻറെ അച്ഛനെ തളർത്തി കെടുത്തി ബിസിനസ് നേടാൻ നോക്കിയത്?

ഞാൻ വന്നാൽ ഇവരെ ഒതുക്കി തരാമെന്ന് അങ്കിൾ അല്ലേ എന്നോട് പറഞ്ഞത്?”

പാറു പറയുന്നത് കേട്ട് ശശാങ്കൻ ചിരിച്ചു.

“അതിന് മോള് തനിച്ചു വന്നിട്ട് എന്ത് ചെയ്യാനാണ്?

നീ കല്യാണം കഴിക്കണം.

ഇപ്പോൾ പെട്ടെന്ന് ഒരു ചെറുക്കനെ കണ്ടു പിടിക്കാൻ ഒക്കെ ബുദ്ധിമുട്ട് അല്ലേ?

ഞാൻ ഒരു കാര്യം പറയാം.

നീ ഇവനെ കല്യാണം കഴിക്ക്. ഈ സൂര്യനെ...

പിന്നെ ആവശ്യം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യാമല്ലോ?”

ശശാങ്കൻ ഒട്ടും കൂസലില്ലാതെ പറയുന്നത് കേട്ടു സുധാകരനും തങ്കപ്പനും അടക്കം എല്ലാവരും ഞെട്ടി.

ശശാങ്കൻറെ സംസാരം കേട്ട് സൂര്യനും കിരണും സുധയും ചിരിച്ചു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പാറു ചോദിച്ചു.

“അങ്കിൾ എന്താ ഈ പറയുന്നത്? സുധാമ്മയും ഇതു തന്നെയാണ് പറയുന്നത്.

സൂര്യ ഏട്ടൻ ആണെങ്കിൽ താലിയും കൊണ്ടാണ് വന്നിരിക്കുന്നത്.

എന്താ അങ്കിൾ ഇവിടെ നടക്കുന്നത്?

 എനിക്കൊന്നും മനസ്സിലാകുന്നില്ല.

എല്ലാമറിഞ്ഞിട്ടും അങ്കിൾ എന്താ ഇങ്ങനെ പറയുന്നത്?”

“മോളെ വിവാഹം കഴിക്കാതെ സ്വത്ത് മോൾക്ക് കിട്ടില്ല. പിന്നെ ഞാനെന്തു പറയാനാണ്?”

ശശാങ്കൻ സങ്കടത്തോടെ പറഞ്ഞു.

എല്ലാം കേട്ട് കുറച്ചു സമയത്തിനു ശേഷം പാറു പറഞ്ഞു.

“എന്തായാലും നിങ്ങൾ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ എന്തായാലും കല്യാണം കഴിക്കണം.

പിന്നെ ഞാൻ ഒന്ന് തീരുമാനിച്ചു.

ഒരു മേരേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കാം.

അഡ്വക്കേറ്റ് ആയ അങ്കിളിന് അത്ര ബുദ്ധിമുട്ടുള്ള കാര്യം ആകില്ല... “

പാറു പറയുന്നതു കേട്ട് ശശാങ്കൻ ചോദിച്ചു.

“അപ്പൊൾ വിവാഹം കഴിക്കാതെ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആണോ മോളുടെ ഉദ്ദേശം?”

“അതൊന്നും സാരമില്ല അങ്കിൾ.”

സൂര്യൻ പെട്ടെന്ന് പറഞ്ഞു.

അതുകേട്ട് ശശാങ്കൻ അവനെ ഒന്നു നോക്കി.

എന്നിട്ടും സൂര്യൻ പറഞ്ഞു.

“എനിക്ക് ഒരു എതിർപ്പുമില്ല... ബുദ്ധിമുട്ടുമില്ല...”

“പക്ഷേ എനിക്ക് ഉണ്ട് സൂര്യട്ടാ...

അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം ഒറ്റ തന്തയ്ക്കു പിറന്ന എനിക്കില്ല.

 ഏട്ടന് അതു നന്നായിട്ടുണ്ടാകും. അതിന് ഉത്തരം പറയേണ്ടത് സുധാമ്മയാണ്.

ഏട്ടനെ കണ്ട നാൾ മുതൽ സ്വന്തം സഹോദരനായാണ് ഞാൻ കണ്ടിട്ടുള്ളത്.

അങ്ങനെയുള്ള ഒരാളെ കെട്ടി കൂടെ കൂട്ടാൻ എനിക്ക് ബുദ്ധിമുട്ടാണ്.”

പാറു പറഞ്ഞതു കേട്ട് ശശാങ്കൻ ചോദിച്ചു.

“പക്ഷേ ഇത്ര കുറച്ചു സമയം കൊണ്ട് എവിടെ നിന്നാണ് വേറെ ഒരു ചെറുക്കനെ സെറ്റ് ആക്കുന്നത്? അതും ഇത്രയും കോംപ്ലിക്കേറ്റഡ് ആയ ഒരു കല്യാണത്തിന് ആരും റെഡിയാകും?”

“ഓ… അതൊന്നും ഇത്ര വലിയ കാര്യമല്ല അങ്കിൾ ഇന്നത്തെ കാലത്ത്. അതൊക്കെ പുഷ്പം പോലെ ഞാൻ നടത്തി കാണിച്ചു തരാം.

ഒരു പയ്യൻ ഉണ്ട്. സുധാമ്മ കണ്ടിട്ടുണ്ട്.

 മായയുടെ ഏട്ടൻ. ഇന്നലെ വീട്ടിൽ വന്നില്ലേ? അയാൾ തന്നെ.

എങ്ങനെയുണ്ട് എൻറെ ഏട്ടനെ കാണാൻ സുധാമ്മേ? 

പൊളിയല്ലേ...

കാണാൻ ഇവരെ രണ്ടുപേരെകാളും നല്ലതല്ലേ?

എന്താ സുധാമ്മേ ഒന്നും പറയാത്തെ?

സ്വഭാവം നല്ലതാ അങ്കിളെ... എനിക്ക് ഹസ്ബൻഡ് ആയി അഭിനയിക്കാൻ ആണെങ്കിലും ഏട്ടൻ മതി.”

പാറു പറയുന്നത് കേട്ട് സൂര്യനും കിരണും ശശാങ്കനെ നോക്കി. അവർക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.

ഈ സമയം പാറു പറഞ്ഞു.

“എന്തായാലും അങ്കിൾ ഈ കമ്പനിയുടെ ലീഗൽ ഹെഡ് അല്ലേ? 

അതുകൊണ്ട് നമ്മുടെ എല്ലാം clients നും ഒരു നോട്ടീസ് അയച്ചോളൂ.

ഇന്നു മുതൽ ഇവർ മൂന്നു പേർക്കും ഈ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും, അവരുമായുള്ള dealings കമ്പനി റെസ്പോണ്സിബിലിറ്റി ഏറ്റെടുക്കില്ല എന്നും, ഇനിയുള്ള ബിസിനസ് dealings എല്ലാം ഞാനുമായി നേരിട്ട് മതി എന്നും പറഞ്ഞ് എല്ലാവർക്കും നോട്ടീസ് അയച്ചോളൂ.

പിന്നെ ന്യൂസ് പേപ്പറിലും ഇടാൻ മറക്കണ്ട.”

ഇതൊക്കെ കേട്ട്  ഇടിവെട്ടേറ്റ പോലെയാണ് നാലുപേരും നിന്നത്.

പിന്നെ അവൾ സുധാകരനോട് പറഞ്ഞു.

“ഇന്നു മുതൽ എല്ലാ ബാങ്ക് അക്കൗണ്ട്സ്സും ഞാൻ freeze ചെയ്തിട്ടുണ്ട്. എൻറെ പേരിലുള്ള അക്കൗണ്ടിൽ കൂടി മാത്രം മതി ട്രാൻസ്ലേഷൻസ്.”

അതു കേട്ട് എല്ലാവരും ഒന്നു കൂടി ഞെട്ടി.

ഞെട്ടലിൽ നിന്നും മാറി സുധാകരൻ പറഞ്ഞു.

“മോളെ അത്... കോടികളുടെ ട്രാൻസിലേഷൻസ് ആണ് ദിവസവും നടക്കുന്നത്. അത്രയും ലിക്വിഡ് ക്യാഷ്...”

“Uncle don\'t worry... എനിക്ക് നന്നായി തന്നെ അറിയാം ഒരു ദിവസത്തെ ടേണോവർ എത്രയാണെന്ന്... I will handle it... ഒന്നിനും ഒരു കുറവും ഇല്ലാതെ ഞാൻ നോക്കിക്കൊള്ളാം എല്ലാം.”

അതുകേട്ട് സുധാകരൻ പുഞ്ചിരിച്ചു.

“അച്ഛൻറെ മോൾ തന്നെ...”

അയാൾ മെല്ലെ പറഞ്ഞു.

എന്നാൽ എല്ലാം കേട്ടു നിന്ന ശശാങ്കൻ പറഞ്ഞു.

“മോളെ ഇത് കുട്ടിക്കളിയല്ല... മോൾക്ക് അറിയില്ല... legal issues ഉണ്ടാകും.”

അത് കേട്ട് പാറു പുഞ്ചിരിയോടെ തൻറെ ബോർഡി ഗാർഡിനെ നോക്കി.

അയാൾ ഒരു ഫയൽ എടുത്ത് ശശാങ്കനെ ഏൽപ്പിച്ചു.

ശശാങ്കൻ ഫയലിലേക്കും പാറുവിനെയും മാറി മാറി നോക്കി.

പിന്നെ അത് തുറന്ന് വായിച്ചു.

അയാളുടെ മുഖം ദേഷ്യത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു. എല്ലാം വായച്ച ശേഷം ശശാങ്കൻ ഫയൽ table ലേക്ക് വലിച്ചെറിഞ്ഞു.

“അപ്പോൾ വേണ്ടതെല്ലാം ചെയ്തിട്ടാണ് നീ ഞങ്ങളെ കളിപ്പിക്കാൻ നോക്കിയതല്ലേ?
നിനക്ക് എന്നെ അറിയില്ല.

നീ എന്താ കരുതിയത്?

ഞാൻ ഈ നാട്ടിലെ എണ്ണം പറഞ്ഞ വക്കീലാണ്.

നിയമത്തിൻറെ പഴയതൊന്നും നീ എന്നെ പഠിപ്പിക്കേണ്ട...

അതിന് നീ വളർന്നിട്ടില്ല.”

“എന്താ അങ്കിൾ എന്താ ഫയലിൽ?”

സൂര്യനും കിരണും ആകാംക്ഷയോടെ ചോദിച്ചു.

“ഇവൾ എല്ലാം ഇവളുടെ പേരിലാക്കി കഴിഞ്ഞു. ഇപ്പോൾ ഒന്നും നമ്മുടെ കയ്യിൽ ഇല്ല.”

ശശാങ്കൻ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു.

എല്ലാം കേട്ട് സ്റ്റാഫ് അടക്കം എല്ലാവരും ഞെട്ടിയിരിക്കുകയാണ്.
നിരഞ്ജൻറെ സ്വന്തം പാറു  Chapter 100

നിരഞ്ജൻറെ സ്വന്തം പാറു  Chapter 100

4.9
14339

നിരഞ്ജൻറെ സ്വന്തം പാറു  Chapter 100ശശാങ്കൻ പറഞ്ഞത് വിശ്വാസം വരാതെ സൂര്യൻ വേഗം ഫയൽ എടുത്ത് വായിച്ചു.പിന്നെ ദേഷ്യത്തോടെ ചോദിച്ചു.“ഇനി...”“എനിക്കറിയാം എന്തു വേണമെന്ന്...”ശശാങ്കൻ പറയുന്നത് കേട്ട് ഒന്നും തന്നെ സംഭവിക്കാത്ത പോലെ പാറു അവരെ നോക്കി നിൽക്കുകയായിരുന്നു.പിന്നെ ശശാങ്കനെ നോക്കി ചോദിച്ചു.“കൊല്ലം കുറേ ആയില്ലേ നന്ദിനി ഗ്രൂപ്പ് സ്വപ്നം കാണാൻ തുടങ്ങിയിട്ട്?ഞാൻ വന്നാൽ എല്ലാം കൈപ്പിടിയിൽ ആക്കാം എന്ന് സന്തോഷിച്ച് ഇരിക്കുകയായിരുന്നു അല്ലേ ഇത്രയും നേരം?പെട്ടെന്ന് എല്ലാം വെള്ളത്തിൽ വരച്ച വരയായി പോയി അല്ലേ?പാവം... എങ്ങനെ സഹിക്കാൻ പറ്റുമോ ഇതൊക്കെ?”പാറുവിൻറെ സ