റൂഹിന്റെ സ്വന്തം 22
*💜റൂഹിന്റെ സ്വന്തം 💜*
part 22
By_jifni_
*[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
എന്ന ഒരു ഉയർന്ന ശബ്ദത്താൽ ആഷി നിലം പതിഞ്ഞു. അവൻ ഇരുന്നിരുന്ന വീൽചെയർ ഉരുണ്ട് ഉരുണ്ട് ഹാളിൽ നിന്ന് കോലായിലേക്കും അവിടെ നിന്ന് മുറ്റത്ത് കെട്ടി നിൽക്കുന്ന വെള്ളത്തിലേക്കും വീണു.
💜❤💜❤💜❤💜❤💜❤💜❤💜❤💜❤
*നൗറി*
ഒരുപാട് വഴികൾ താണ്ടി നേരവും ഇരട്ടി...കൊടും കൂരൻ കാട്ടിനുള്ളിലാണ് ഞാൻ ഇപ്പൊ എന്ന് എനിക്കറിയാം... ഒരിക്കലും ഒരാളും എന്നെ രക്ഷിക്കാനും ഇല്ല.
കുറെ നേരത്തെ യാത്രക്ക് ശേഷം അവർ വണ്ടി നിർത്തി. പൊളിഞ്ഞു വീയാനായ ഒരു വീടിന്റെ അകത്തേക്ക് എന്നെ വലിച്ചിട്ടു. ഒരു റൂമിൽ ആക്കി അത് ലോക്ക് ചെയ്ത് അവർ പുറത്തേക്ക് പോയി.
മൗനമായി എന്നല്ലാതെ ഒരു വാക്ക് പോലും ഞാൻ അവരോട് ചോദിച്ചില്ല. ചോദിച്ചിട്ട് ഒരിക്കലും അവരുടെ മനസ്സ് അലിഞ്ഞു എന്നെ വിടാനൊന്നും പോണില്ല പിന്നെ പ്പോ ന്തിനാ....
💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤
*ഹാഫി.*
ഒരു മണിക്കൂർത്തെ കാത്തിരിപ്പിന് ശേഷം വഞ്ചി വന്നു. പിന്നെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ പുഴയുടെ അക്കരെ കടന്നു. അതാണെങ്കിൽ ഒരു കൊടുക്കൂരൻ കാടും. വയറാണെങ്കിൽ വിശന്നിട്ടു കരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ഈ വഴി ഒക്കെ അറിയുന്നത് കൊണ്ട് ഞങ്ങൾ ആദ്യമേ ടോർജും ലൈറ്റിനുള്ള കാര്യങ്ങളുമൊക്കെ കയ്യിൽ കരുതിയിരുന്നു.
\"സാർ കുറച്ചൂടെ നടക്കണം ഞമ്മൾ food വെച്ച ആ കുടിൽ എത്താൻ. ക്ഷീണം കൊണ്ട് ഒരടി നടക്കാൻ വയ്യ.\"(കൂടെ ഉള്ള ആള് )
രാവിലെ പോകുമ്പോ ഈ കാട്ടിൽ ഒരു പൊളിയാനായ കുടിൽ ഉണ്ട്. അവിടെ ഇജ്ജിരി പലഹാരം ഒക്കെ ബാഗിൽ ആക്കി വെച്ചിട്ടുണ്ട്. മുന്നോട്ട് അത് കൊണ്ട് നടക്കാൻ വയ്യതോണ്ട്. പിന്നെ പോകുന്ന വഴി ഒന്നും കഴിക്കാൻ പറ്റുന്നതും അല്ല. അപ്പൊ സ്ഥിരം ഈ സൈറ്റിലേക്ക് വരുമ്പോ ഈ കുടിലിൽ ആണ് ഞങ്ങൾ food വെക്കൽ.
ആ കുടിൽ ലക്ഷ്യം വെച്ച് ഞങ്ങൾ രണ്ടാളും നടന്നു.
\"ജോൺ ഞമ്മൾ രാവിലെ വന്നപ്പോ പോലെ അല്ലല്ലോ ഇപ്പൊ.... ഇത് ലോക്ക് ചെയ്തിട്ടുണ്ടല്ലോ..\" എന്ന് പറഞ്ഞു ഞാൻ അതിന്റെ പുറഭാഗം ഒക്കെ ഒന്ന് വീക്ഷിച്ചു.
\"അതെ സാർ ഇവിടെ ആരോ വന്നിട്ടുണ്ടല്ലോ...\"(ജോൺ )
വാ നമുക്ക് ഒന്ന് കയറി നോക്കാം... എന്ന് പറഞ്ഞു ഞാനും അവനും കൂടി അതിന്റെ ഉമ്മറത്തേക്ക് കയറി. അകത്തേക്ക് ഉള്ള ഡോർ ഞങ്ങൾ ഉന്തിയ ഉടനെ തുറന്നു. അപ്പൊ ലോക്ക് അല്ല. പക്ഷേ ഞങ്ങൾ പോയപ്പോ അത് തുറന്ന് കിടക്കുകയായിരുന്നു.
\"കാറ്റിന് അടഞ്ഞതാവും സാർ... നമ്മുടെ food ആ റൂമിലാണ് ഞാൻ എടുത്തിട്ട് വരാ...\" എന്ന് പറഞ്ഞു അവൻ ആ റൂം ലക്ഷ്യം വെച്ച് നടന്നു.
\"സാർ....\" വാതിലിന്റെ അടുത്ത് നിന്ന് അവൻ തിരിഞ്ഞു നോക്കി.
\"ന്തേ....\"(ഞാൻ )
\"സാർ ഇത് ലോക്ക് ആണ്. തള്ളിയിട്ട് ഒന്നും തുറയുന്നില്ല.\"(ജോൺ )
\"പടച്ചോനെ വിശന്നിട്ടു കണ്ണ് കാണുന്നില്ല.. ആ മിച്ചറും ബിസ്‌കറ്റും തിന്ന് അഡ്ജസ്റ്റ് ചെയ്യാന്ന് നോക്കിയപ്പോ അതിനും പറ്റുന്നില്ലല്ലോ...\"(ഞാൻ )
\"സാർ... നമുക്ക് ഒന്നൂടെ ട്രൈ ചെയ്യാ വരി...\"(ജോൺ )
രണ്ടും കല്പിച്ചു ഞാനും ജോണും ഒറ്റ ഉന്ത് കൊടുത്ത് വാതിലിന്. എവിടെ അത് തുറന്നില്ല. എന്ന് വെച്ച് ഞങ്ങൾ തളർന്നില്ല വിശന്നാ ഞാൻ ഞാനല്ലാതെ ആകുമെന്ന് പറയും പോലെ വീണ്ടും ഉന്തി. ഉന്തിന്റെ ശക്തി കാരണം വാതിലും വീണു കൂടെ ഞങ്ങളും.
ഇതാ കിടക്കുന്നു നല്ല അന്തസ്സായി കാവിയിട്ട നിലത്ത്.
*ആ.....*
സൈഡിൽ നിന്ന് ഒരു ശബ്ദം കേട്ടപ്പോഴാണ് ഞാനും ജോണും വീണിടത്തു നിന്ന് തിരിഞ്ഞു നോക്കിയത്. എന്നെ തൊട്ട് തൊട്ടില്ലാ എന്ന മട്ടിൽ ആ റൂമിൽ ഒരു പെൺകുട്ടി ഉണ്ട് മുഖം താഴ്ത്തി ഇരിക്കുന്നു.
അപ്പൊ ആ കുട്ടിയാവും ഒച്ച വെച്ചത്.
കുട്ടീ.... (ജോൺ )
അപ്പൊ ആ കുട്ടി പതിയെ തല ഉയർത്തി നോക്കി.
\"നൗറി......\" ഞാൻ പോലും അറിയാതെ എന്റെ നാവും ഒപ്പം കാലും ചലിച്ചു.
എന്നെ കണ്ടതും ഇക്കാ എന്ന് വിളിച്ചു എന്റെ മാറിലേക്ക് ഒരു വീയൽ ആയിരുന്നു അവൾ.
\"നൗറി.... എന്ത് പറ്റി... \" ഞാൻ കാര്യം തിരക്കുക എന്നല്ലാതെ അവൾ ഒന്നും മിണ്ടുന്നില്ല. വിങ്ങി വിങ്ങി കരയുന്നുണ്ട്. നല്ലോണം പേടിച്ചിട്ടും ഉണ്ട് അവൾ.
കുറെ നേരത്തെ കരച്ചിലിന് ശേഷം അവൾ തലഉയർത്തി നോക്കി.
\"ഇക്കാ.....\"
മ്മ്... എന്താടി ഉണ്ടായേ ഒന്ന് പറ.....
അവൾ ഉണ്ടായതെല്ലാം പറഞ്ഞു. പേടിച്ചിട്ടാണെന്ന് തോനുന്നു വാക്കുകൾ ഒരുമിച്ചു കൂട്ടാൻ അവൾ ഒത്തിരി കഷ്ട്ടപെടുന്നുണ്ട്.
\"ഇതിന് പിന്നിൽ മിക്കവാറും സിനു തന്നെ ആകും. ഉമ്മൂമ്മയും ഉപ്പൂപ്പയും അത്ര അടുപ്പത്തിൽ അല്ലാനൊക്കെ അറിയുന്ന ശത്രു അവൾ മാത്രമാണ്.\"(ഞാൻ )
മ്മ്....
\"അള്ളാഹു അങ്ങനെ ഒന്നും ഞമ്മളെ കൈവിടില്ല..... നിനക്ക് ഞാനില്ലെടി... കണ്ണൊക്കെ തുടച്ചേ...\"
❤💜❤💜❤💜❤💜❤💜❤💜❤💜❤💜
*നൗറി*
അവർ എന്നെ അവിടെ അടിച്ചിട്ട് പോയിട്ട് നേരം ഒത്തിരിയായി. അവരൊക്കെ ആ പരിസരം വിട്ട് പോയിട്ടുണ്ടന്ന് മനസിലായി. രാവിലെ അവർ വരും അപ്പൊ എന്തിനാ എന്നെ ഇവിടെ കൊണ്ടന്നത് എന്നറിയാലോ എന്ന് കരുതി ഞാൻ രക്ഷപെടാൻ ഒന്നും ശ്രമിച്ചില്ല. അത് കൊണ്ട് എനിക്കിപ്പോ എന്റെ ഇക്കാന്റെ അരികിൽ എത്താൻ കഴിഞ്ഞു.
ഇക്കനോട് ചാരി തന്നെ ഞാൻ ഇരുന്ന്. അവർ അവിടെ സൂക്ഷിച്ചിരുന്ന ബിസ്‌കറ്റും വെള്ളവുമൊക്കെ കുടിച് ഞങ്ങൾ ആ കുടുലിൽ നിന്നിറങ്ങി.
നേരം 11:30 കഴിഞ്ഞിട്ടുണ്ട്. എന്റെ ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്. അവർ ഉമ്മ വിളിച്ചപ്പോ പുറത്തേക്ക് എറിഞ്ഞേ ആണ്.
ബാഗും ബുക്‌സും ഒക്കെ എന്റെ കയ്യിലായത് കൊണ്ട് കിട്ടി.
പുറമെ നിന്ന് നോക്കുമ്പോൾ എത്ര വലിയ കാടാ... പക്ഷെ ഒരുമരവും മറ്റൊനിനോട് തട്ടാതെ തനിയെ ആണ്. വലുതും ചെറുതുമായ മരങ്ങൾ. വള്ളികൾ എന്തൊക്കെയോ ഭീകര ശബ്ദങ്ങളും... നല്ല നിലാവും ഇളം കാറ്റും ഇക്കാന്റെ കയ്യിലൂടെ കയ്യിട്ട് ഇക്കാനെ ചാരി നടന്നു ഞാൻ.
കുറെ നേരം നടക്കും പിന്നെ കുറെ നേരം ഇരിക്കും അങ്ങനെ അങ്ങനെ 2 മണിവരെ നടത്തം തുടർന്ന്. ഒടുവിൽ ഇക്ക വണ്ടി പാർക്ക് ചെയ്ത റോഡിൽ എത്തി.അപ്പൊ ജോൺ അവന്റെ വണ്ടി എടുത്ത് പോയി.
വണ്ടിയിൽ കയറാൻ നിന്നപ്പോ ഇക്ക എന്നെ തടഞ്ഞു.
\"നൗറി.... എനിക്ക് ഒരു സംസാരിക്കാനുണ്ട്.\"(ഇക്കാ )
എന്താ.... (ഞാൻ )
\"ഞാൻ കുറച്ചു കാര്യങ്ങൾ പറയാം ശ്രേദ്ധിച്ചു കേൾക്ക്.\"(ഇക്ക )
മ്മ്
\"ഞമ്മൾ ഇപ്പൊ നേരെ പോകുന്നത് അന്ന് നമ്മൾ പോയ നമ്മുടെ വീട്ടിലേക്കാണ്., ഇന്ന് രാത്രി അവിടെ തങ്ങി ഒരു 6 മണിക്ക് മുമ്പായി ഞാൻ വീട്ടിലേക്കും പോകും. But നീ ഇല്ല....\"(ഇക്ക)
\"അപ്പൊ ഞാനോ...\"(ഞാൻ )
\"കുറച്ച് നേരം നീ തനിയെ നിൽക്കണം അവിടെ... ഞാൻ വീട്ടിൽ ചെന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി സിനുവിനെ ഒന്നും വാച്ച് ചെയ്യണം. അവൾ ഇതിനുള്ളത് കൊടുത്തിട്ടേ ഞാൻ അടങ്കൂ...\"(ഇക്ക)
\"ഇക്കാ പകരവീട്ടലൊന്നും വേണ്ട.\"(ഞാൻ )
\"അത് നമുക്ക് ആലോചിക്കാം... ആദ്യം അവൾ തന്നെ കുറ്റം സമ്മദിക്കണം അല്ലെങ്കിൽ ഞാൻ സമ്മതിപ്പിക്കും.... നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി.\"(ഇക്ക )
\"മ്മ്ഇക്ക പറയുന്ന പോലെ ഞാൻ ചെയ്യാം...\"(ഞാൻ )
💜❤💜❤💜❤💜❤💜❤💜💜❤💜❤💜❤💜
*ഹാഫി*
അവളെ അവിടെയാക്കി കുറച്ച് ടൈം ഒന്ന് വിശ്രമിച്ചു ഞാൻ വീട്ടിലേക്ക് പോയി.
നേരം 5:30 കഴിഞ്ഞിട്ടൊള്ളൂ... വീടിന്റെ പുറത്തും അകത്തും ഒക്കെ ലൈറ്റ് ഉണ്ട്. ഞാൻ വണ്ടി നിർത്തിയതും അകത്തു നിന്ന് വരുന്നവരെ കണ്ട് ഞാൻ ഞെട്ടി.
റാശിയും ജൂനും ശാഹിയും ഒക്കെ ഉണ്ട്.
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയ പാടെ അവർ എന്റെ അടുത്തേക്ക് ഓടി വന്നു.
\"ഹാഫി....\"(റാഷി )
\"ന്തെടാ..ന്താ എല്ലാരും ഇത്ര രാവിലെ....\"(ഞാൻ )
\"അത് അത് പിന്നെ നൗറി....\"(ജുനു )
\"ന്റ നൗറിക്ക് ന്തേ.... നൗറി \" എന്ന് വിളിച്ചു ഞാൻ അകത്തേക്ക് ഓടി.
അഭിനയം ആണെങ്കിലും ഇജ്ജിരി ഒറിജിനാലിറ്റി ഒക്കെ വേണ്ടേ.
\"ഉമ്മാ... നൗറി എവിടെ.... ഹാദി ഹാനി നൗറിക്ക് ന്തേ....\" സോഫിയിൽ പേടിച്ചിരിക്കുന്ന അവർക്കരികിലേക്ക് ഞാൻ ചെന്ന്.
\"മോനെ അവൾ ഇന്നലെ വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നിട്ടില്ല. ഞാൻ കരുതി നീ ഇല്ലാത്തെ അല്ലെ അവളുടെ വീട്ടിൽ പോയിട്ടുണ്ടാകുമെന്ന്... പക്ഷെ അവൾ അവിടെയും ഇല്ല...\"(ഉമ്മാ
\"പിന്നെ എന്റെ നൗറി എവിടെ.....\"(ഞാൻ )
\"ഭർത്താവ് ഇല്ലാത്ത സമയം നോക്കി ചിലപ്പോ ആരെങ്കിലും കൂടെ പോയിട്ടുണ്ടാവും....\" പിറകിൽ നിന്ന് അങ്ങനെ ഒരു അശരീരി കേട്ടതും ഞാൻ ഉമ്മാന്റെ അരികിൽ നിന്ന് എണീറ്റു അവിടെ പോയി അത് പറഞ്ഞ ആ സിനുവിന്റെ മുഖമടക്കി രണ്ടെണ്ണം കൊടുത്ത്. രണ്ട് കവിളിലും നന്നായി ചുവന്നിട്ടുണ്ട്.
അവൾക്കിതിന്റെ കുറവുണ്ട്.
\"നീയല്ലഡീ എന്റെ പെണ്ണ്...... എന്നെ അല്ലാതെ ഒരു പുരുഷനെ നോക്കുക പോലും ചെയ്യില്ല അവൾ...\"(ഞാൻ )
\"അല്ലെങ്കിലും കാക്കക്ക് തൻകുഞ്ഞു പൊൻകുഞ്ഞാണല്ലോ.... അയച്ചാട്ടം ഒക്കെ കഴിഞ്ഞാൽ അവൾ വരും... അല്ലാതെഎവിടെ പോകാനാ ആ വൃത്തികെട്ടവൾ.\"
ഇതിന് മറുപടി കൊടുത്തത് ഞാൻ ആയിരുന്നില്ല ഷാഹി ആയിരുന്നു.
നല്ല തണർത്ത് നിൽക്കുന്ന കവിളിൽ ഒന്നൂടെ പൊട്ടിയപ്പോ അവൾ തനിയെ വായ അടച്ചു.
\"അനാവശ്യം പറയുന്നോടി എന്റെ പെങ്ങളെ കുറിച്.\"(ഷാഹി )
\"നാവിന് എല്ലില്ലാന്നു വെച്ച് എന്തും വിളിച്ചു പറയുന്നവരോട് സംസാരിച്ചു സമയം കളയണ്ട... നമുക്ക് നൗറിയെ അന്വഷിക്ക...\"(റാഷി )
\"നീ വരാൻ കാത്ത് നിൽക്കായിരുന്നു ഞങ്ങൾ... വാ പോലീസ് സ്റ്റേഷനിൽ പോകാം...\"(ജുനു )
\'പടച്ചോനെ... പോലീസൊ.....പോലീസ് വന്ന ഞാൻ വിചാരിച്ചത് നടക്കില്ലല്ലോ....\'(ആത്മ )
തുടരും ❤
ലെങ്ത് ഒക്കെ കുറവാണ് ന്ന് അറിയാ... ന്നാലും കമന്റ് കൂട്ടണെ 😂
റൂഹിന്റെ സ്വന്തം 23
*💜റൂഹിന്റെ സ്വന്തം 💜* part 23By_jifni_ *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*ഇജ്ജിരി തിരക്കായത് കൊണ്ടാണ് വൈകിയത്. ലെങ്ത് ഇല്ലെങ്കിലും നിങ്ങൾക്ക് വേണ്ടി എഴുതിയെ ആണ് ഇത്തിരി എങ്കിലും .വായിച്ചിട്ട് അഭിപ്രായം പറയണേ ❤copyright work-This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´\'പടച്ചോനെ... പോലീസൊ.....പോലീസ് വന്ന ഞാൻ വിചാരിച്ചത് നടക്കില്ലല്ലോ....\'(ആത്മ )ഞാൻ ഇടപെട്ടില്ലെങ്കിൽ ഇത് പണിയാകും 🚶🚶🚶\"പോലീസ് ഒന്നും വേണ്ട... എന്റെ നൗറിയെ കണ്ട