Aksharathalukal

❤️നിന്നിലലിയാൻ❤️-17രാവിലെ ഒരുപാട് വൈകിയാണ് ആമി എഴുന്നേറ്റത്. അവൾ എഴുന്നേറ്റു ബെഡിൽ ഇരുന്നു, വീണ്ടും ആ സ്വപ്നം അവളുടെ മനസ്സിൽ തെളിഞ്ഞുവന്നു. അവൾ വേഗം തന്നെ കണ്ണിറുക്കി അടച്ചു തലയിൽ കൈ വച്ചിരുന്നു. അവളുടെ മനസിനെ കുളിരണിയിക്കാനെന്നവണ്ണം  ഒരിളം തെന്നൽ ജാലകത്തിലൂടെ വന്നവളെ പുൽകി കടന്നു പോയി. അവൾ വേഗം തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് ജനാലയുടെ അടുത്തേക് പോയി പുറത്തേക് നോക്കി നിന്നു. ഇന്നലെ രാത്രി പെയ്ത ചാറ്റൽമഴയുടെ ബാക്കിയെന്നോണം മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചില്ല പെയ്തുകൊണ്ടിരിക്കുന്നു.  അതിൽ നിന്നും ഓരോ തുള്ളിയും ഭൂമിയെ ചുംബിച്ചു അലിഞ്ഞു ചേർന്നിരിക്കുന്നു. ആ ഒരുനിമിഷം ആദിയുമായുള്ള ചുംബനം അവൾക്കോർമ്മ വന്നു. അവളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി സ്ഥാനം പിടിച്ചു. ഇന്നലെ അവന്റെ നെഞ്ചിന്റെ ചൂടിൽ താൻ എത്ര സുരക്ഷിതമായി ഉറങ്ങി എന്നവൾ ഓർത്തു. മുറ്റത്തു നിന്നു കിളികളുടെ ശബ്ദം കെട്ടവൾ അവളുടെ ചിന്തകൾക്ക് വിരാമമിട്ടു. അവൾ വേഗം തന്നെ ഫ്രഷ് ആയി അടുക്കളയിലേക് പോയി. അവിടെ ഗായത്രിയും കിച്ചുവുമുണ്ടായിരുന്നു.

\"\"അമ്മേ അച്ഛനും ആദിഏട്ടനും എവിടെ പോയതാ \"\"

\"\"അവർ രണ്ടുപേരും ഒന്ന് നടക്കാനിറങ്ങിയതാ \"\"ഗായു  പറഞ്ഞു.

\"\"അഹ് \"\"എന്ന് പറഞ്ഞു കൊണ്ട് അവൾ അപ്പത്തിന്റെ പാത്രമെടുത്തു മടിയിൽ വച്ചു കഴിക്കാൻ തുടങ്ങി.

\"\"എന്റെ ആമിയെ നീ അവിടെയും ഇങ്ങനെ തന്നെയാണോ, എപ്പോഴും ലേറ്റ് ആവുമോ, നീ വെറുതെ എനിക്ക് പേരുദോഷം കേൾപ്പിക്കരുത് കെട്ടോ, എന്ത്‌ ചെയ്താലും വളർത്തുദോഷം എന്നേ എല്ലാവരും പറയും.\"\" ആമിയെ കണ്ടപാടെ ഗായത്രി ഉപദേശക്കെട്ടഴിക്കാൻ തുടങ്ങി. ആമി ഇതൊക്ക കേട്ട്  തല ചൊറിഞ്ഞുകൊണ്ട് ഇരിക്കുന്നുണ്ട്, കിച്ചിവാണെങ്കിലോ ആമിയുടെ എക്സ്പ്രഷൻ ഒക്കെ കണ്ടു വാപൊത്തി ചിരിക്കുന്നുമുണ്ട്.

\"\"എന്റമ്മേ ഞാൻ എപ്പോഴും ലേറ്റ് അവാറില്ല, പക്ഷെ ഇന്ന്... \"\"എന്ന് പറഞ്ഞവൾ ഒന്നു ഇളിച്ചു കാണിച്ചു.

\"\"ഞാൻ നിന്നെ നേരത്തെ വിളിക്കാൻ വേണ്ടി വന്നതാ, പിന്നെ ആദിമോൻ പറഞ്ഞിട്ടാ വിളിക്കാഞ്ഞേ \"\"

\"\"ആദിയേട്ടൻ എന്താ പറഞ്ഞെ \"\"ആമി  കണ്ണും രണ്ടും തള്ളി ചോദിച്ചു.

\"\"ഇന്നലെ നിനക്ക് നല്ല തലവേദന ആയിരുന്നു അതുകൊണ്ട് ഉറങ്ങാൻ ലേറ്റ് ആയെന്ന് \"\"

\"\"ഇങ്ങേരു എന്നേ സപ്പോർട്ട് ചെയ്യാൻ തുടങ്ങിയോ 🤔 \"\"ആമി  ആലോചിച്ചു.

\"\"ഡീ നീയെന്താ ആലോചിക്കുന്നെ \"\"ഗായു  അവളെ കുലുക്കി വിളിച്ചു.

\"\"എന്നിട്ട് നിങ്ങൾ എന്നോട് തലവേദന മാറിയോ അല്ലെങ്കിൽ കുറവിണ്ടോ എന്നൊന്നും ചോദിക്കാതെ രാവിലേ തന്നെ എന്നേ ഉപദേശിക്കാൻ വരുമല്ലേ \"\"ആമി പുച്ഛത്തോടെ ചോദിച്ചു.

\"\"മോളെ ആമി ഞാൻ നിന്റ അമ്മയാണ്, നിനക്ക് എന്തേലും വയ്യായ്ക വന്നാൽ അത് മനസിലാക്കാനുള്ള കഴിവ് അമ്മക്ക് ഉണ്ട് കേട്ടോ, പിന്നെ തലവേദന വെറും അടവ് മാത്രം ആണെന്ന് മനസിലാക്കാൻ എനിക്ക് വല്യ പഠിപ്പിന്റെ ആവിശ്യം ഇല്ല. നിന്നെ ഞങ്ങൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല കേട്ടോടി \"\"

ആമി ഒന്ന് ഇളിച്ചു കാണിച്ചു, കിച്ചുവാണേൽ ഇതൊക്കെ കേട്ട് തലകുത്തി കിടന്ന് ചിരിക്കുകയാണ്.

\"\"നീ കിണിക്കണ്ട നിനക്കും വരും ഇങ്ങനത്തെ അവസ്ഥ അന്ന് ഞാനും കാണിച്ചു തരാം\"\" എന്ന് പറഞ്ഞു കൊണ്ടു അവൾ അവിടെന്നു നടന്നു പോയി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അച്ചനും ആദിയും വന്നു എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ശിവയും അവിടെ ലാൻഡ് ചെയ്തു. കുറച്ചു കഴിഞ്ഞതും അരുണും അങ്ങോട്ടേക്കെത്തി..

കോമൺ ബാൽക്കണിയിൽ അരുണിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു ആദി. ഒരു ദിവസം കൊണ്ടുതന്നെ അവർ വളരെയധികം അടുത്തു.

\"\"അളിയോ എത്ര ദിവസം ലീവ് ഉണ്ട്\"\" അരുൺ ചോദിച്ചു.

\"\"അടുത്ത ആഴ്ച കേറണം ഡ്യൂട്ടിയിൽ \"\"

\"\"കുറച്ചു ലീവ് മാത്രേ ഉള്ളല്ലേ \"\"

\"\"ഹ്മ്മ്.. \"\"

\"\"ആമി ഒരു പാവം ആണ്, കുറച്ചു കുരുത്തക്കേടൊക്കെ ഉണ്ടെന്നേ ഉള്ളൂ പക്ഷെ ഉള്ളിൽ നല്ല നന്മ ഉള്ളവൾ ആണ്. ഒരു വയറ്റിൽ ജനിച്ചില്ല എന്നേ ഉള്ളൂ അവൾ എന്റെ കുഞ്ഞനിയത്തി കുട്ടിയാണ്, നിങ്ങളുടെ വിവാഹം പെട്ടന്നായിരുന്നില്ലേ, പരസ്പരം മനസിലാക്കാനുള്ള സമയം ഒന്നും ഉണ്ടായിരുന്നില്ലലോ അതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറഞ്ഞത്, ഇനി ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ചു കഴിയേണ്ടവരെല്ലേ നിങ്ങൾ പരസ്പരം മനസിലാക്കി ജീവിക്കണം. ഒരിക്കലും അവളുടെ കണ്ണു നിറയ്ക്കരുത് \"\"അരുൺ നിറക്കണ്ണുകളോടെ പറഞ്ഞു.

\"\"ഇല്ലടാ, ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന് ആമിയുടെ അച്ഛനു വാക്കുകൊടുത്തതാ\"\" ആദി കണ്ണു ചിമ്മി അരുണിന്റെ കരം കവർന്നു.

\"\"അവൾക് സ്നേഹിക്കാൻ മാത്രേ അറിയൂ \"\"

അവനൊന്ന് പുഞ്ചിരിച്ചു.
\"\"എനിക്കല്ലേ അറിയൂ അവളുടെ തനി സ്വഭാവം\"\"- ആദി സ്വ

\"\"അതൊക്കെ അവിടെ നിൽക്കട്ടെ,  ഞാൻ ഒരു കാര്യം ചോദിക്കട്ടെ  അരുണളിയാ \"\"

\"\"അതിനു മുഖവുരയുടെ ആവിശ്യം ഉണ്ടോ, ധൈര്യമായി ചോദിക്ക് \"\"

\"\"അളിയന് കൃഷ്ണപ്രിയയെ ഇഷ്ടമാണല്ലേ.\"\"

അവനൊന്നു ഞെട്ടി എന്നിട്ട് ഒരു ഇളി പാസ്സാക്കി
\"\"അളിയനിതെങ്ങനെ മനസിലായി\"\"

\"\"ഇന്നലെ നിന്റെ കൂടെ ആയിരുന്നില്ലേ, നിന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നെ എനിക്ക് കത്തി \"\"

\"\"ആണല്ലേ... 😁
എനിക്ക് ആകെ ഉള്ളൊരു മുറപ്പെണ്ണാണ് അവൾ.വെറുതെ വിട്ടുകളയാൻ തോന്നുന്നില്ല  \"\" അരുൺ നിലത്തു കളം വരച്ചു കൊണ്ട് പറഞ്ഞു.

\"\"അയ്യോ ന്താ നാണം..അവൾക്കറിയോ\"\"

\"\"അയ്യോ ഇല്ല, ഇതുവരെ ഒരു ധൈര്യം കിട്ടിയില്ല. \"\"

\"\"നീ ധൈര്യമായി പറയടാ, അല്ലെങ്കിൽ ഞാൻ ആമിയോട് പറയാം \"\"

\"\"എന്റെ പൊന്നോ വേണ്ടാ, അവൾ എന്നേ തേച്ചോട്ടിക്കും എല്ലാം പറഞ്ഞിട്ട് ഇതുമാത്രം അവളോട് പറയാത്തത് കൊണ്ട് \"\"

ആദിയൊന്നു ചിരിച്ചു എന്നിട്ടവനോട് വേഗം തന്നെ ഇഷ്ടം അവളെ അറിയിക്കാൻ പറഞ്ഞു.

ഇതേസമയം ആമിയുടെ മുറിയിൽ കൂടിയിരിക്കുകയായിരുന്നു ആമിയും കിച്ചുവും ശിവയും. കിച്ചു വെള്ളമെടുക്കാൻ പോയപ്പോൾ ശിവ ആമിയോട് ചോദിച്ചു.

\"\"ഞാൻ കുറെ നേരമായി നിന്നെ ശ്രെദ്ദിക്കുന്നു, നിനക്ക് എന്തോ വിഷമമുള്ളത് പോലെ \"\"

\"\"എന്ത് വിഷമം, എനിക്കൊരു വിഷമവുമില്ല.\"\"

\"\"മോളെ ആമി ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലലോ നീ കാര്യം പറ, നീ അവിടെ ഹാപ്പി അല്ലേ.\"\"

\"\"ഞാൻ ഹാപ്പി ആണ്.. പക്ഷെ... ആന്നു കണ്ട അതേ സ്വപ്നം ഞാൻ  ഇന്നലെ രാത്രി കണ്ടു \"\"

\"\"ഏത് സ്വപ്നം \"\"

\"\"ഞാൻ അന്ന് പറഞ്ഞില്ലേ ആദിയേട്ടനെ ആരോ അപായപ്പെടുത്താൻ ശ്രെമിക്കുന്നത്. അവസാനം ഏട്ടൻ രക്തത്തിൽ കുളിച്ചു കിടക്കുന്നു. \"\"എന്ന് പറഞ്ഞു കൊണ്ടവളൊന്നു തേങ്ങി.

\"\"എടീ അതൊരു സ്വപ്നമല്ലേ വിട്ടുകള \"\"

\"\"എനിക്ക് പറ്റുന്നില്ലടി, ഞാൻ കണ്ട സ്വപ്‌നങ്ങൾ ഒകെ അതേപടി നടക്കുന്നുണ്ട് ഇപ്പോൾ എനിക്ക് എന്തോ പേടിയാകുന്നു ആദിയേട്ടന് എന്തെങ്കിലും വരുമോ എന്ന്. പരസ്പരം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇന്ന് ഞാൻ ആഗ്രഹിക്കുന്നത് മരണം വരെ ഈ താലി എന്റെ കഴുത്തിൽ വേണം എന്നാണ്. \"\"

\"\"ഒന്നും ഉണ്ടാവില്ലെടി, നീ പേടിക്കാതിരിക്ക്\"\" എന്ന് പറഞ്ഞു ശിവ അവളെ ചേർത്തുപിടിച്ചു.അപ്പോഴേക്കും കിച്ചുവും എത്തി പിന്നെ മൂന്നാളും കൂടി ഓരോ തമാശയൊക്കെ പറഞ്ഞിരുന്നു.
ഉച്ചവരെ ശിവ അവിടെത്തന്നെ ഉണ്ടായിരുന്നു ആഹാരത്തിനു ശേഷം അവൾ തിരിച്ചുപോയി. പിന്നെ ആദിയും ആമിയും കിച്ചുവും കൂടെ അരുണിന്റെ വീട്ടിലേക് പോകാനായി ഒരുങ്ങി. അവർ മൂന്നുപേരും പിന്നെ അരുണും കൂടെ ഒരുമിച്ചു പോയി. അവിടെ വല്യമ്മയും വല്യച്ഛനും ഒക്കെ കൂടി രണ്ടുപേരെയും നന്നായി സൽക്കരിച്ചു. അരുൺ ആണെങ്കിൽ കിച്ചു കാണാതെ അവളെ തന്നെ നോക്കിയിരിപ്പാണ്. കുറച്ചു സമയം അവിടെ ചിലവഴിച്ചു അവർ മൂന്ന് പേരും തിരിച്ചുപോയി. യാത്ര ക്ഷീണം ഉള്ളതുകൊണ്ട് ആമിയും ആദിയും നേരത്തെ തന്നെ കിടന്നു. നാളെ കിച്ചുവിന്റെ വീട്ടിൽ കൂടെ പോയിട്ട് വേണം ആദിയുടെ വീട്ടിലേക് മടങ്ങാൻ.
രാവിലെ തന്നെ ആമിയും ആദിയും കിച്ചുവും കൂടെ കിച്ചുവിന്റെ വീട്ടിൽ പോയി. ഉച്ചയ്ക്ക് അവിടെന്നു ഫുടൊക്കെ കഴിച്ചു വൈകുന്നേരത്തിനുള്ളിൽ ആമിയുടെ വീട്ടിലെത്തി. കുറച്ചു സമയത്തിന് ശേഷം രണ്ടുപേരും ആദിയുടെ വീട്ടിലേക് തിരിച്ചു. എത്തിയ ഉടനെ ആമി ഫ്രഷ് ആയി വന്നു പോയ വിശേഷങ്ങളൊക്കെ ശ്രീയോടും ലച്ചുവിനോടും പങ്കുവച്ചതിനു ശേഷം ആമി  റൂമിലേക്കു പോയി.
റൂമിലെത്തി ബാഗിൽ നിന്നും സാധങ്ങളൊക്ക എടുത്ത് അലമാരയിൽ  വയ്ക്കുമ്പോഴാണ് ആദി കുളി കഴിഞ്ഞു പുറത്തേക് വന്നത്. ഒരു നിമിഷം അവൾ അവനെ തന്നെ നോക്കി നിന്നു.
നെഞ്ചിലെ രോമങ്ങളെല്ലാം നനഞ്ഞൊട്ടിയ ദേഹത്തു പറ്റിപ്പിടിച്ചിരുപ്പുണ്ടായിരുന്നു. അവന്റെ കഴുത്തിലെ രുദ്രാക്ഷം തൂക്കിയിട്ടിരിക്കുന്ന സ്വർണചെയിൻ ആ വിരിമാറിൽ കൂടുതൽ അഴകേകി.

\"\"ഡീ.... വടയക്ഷി നീ എന്റെ ചോര മുഴുവൻ ഊറ്റിക്കുടിച്ചു ഇപ്പോ എന്നേ കൊല്ലുമല്ലോ. ഒരു മയത്തിലൊക്കെ നോക്ക് 😜. ദൈവമേ പാവപ്പെട്ടവർക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ \"\"

\"\"വടയക്ഷി തന്റെ മറ്റവൾ...
പിന്നെ നോക്കാൻ പറ്റിയ സാധനം\"\" തന്നെ എന്ന് പറഞ്ഞുകൊണ്ടവൾ ചുണ്ടുകോട്ടി.

\"\"എനിക്കെന്താടി ഒരു കുറവ്, നിനക്കറിയോ പെൺപിള്ളേരൊക്കെ ക്യു ആണ് എനിക്ക് വേണ്ടി. \"\"

\"\"ഒക്കെ കൂടുതലാണ്,ആക്രാന്തം. അന്ന് നിങ്ങളെന്നെ പീഡിപ്പിക്കാൻ നോക്കിയിലെ മനുഷ്യാ\"\" ആമി ദേഷ്യത്തിൽ അവനെ നോക്കി.

\"\"പിന്നെ പീഡിപ്പിക്കാൻ പറ്റിയ മുതല് തന്നെ
ഇത്രയും നല്ലൊരു ചുംബനം നിനക്ക് എവിടുന്ന് കിട്ടുമെടി, പിന്നെ അന്ന് നീ കൂടി സഹകരിച്ചില്ലേ \"\"എന്നൊരു കള്ളച്ചിരിയാലേ അവൻ ചോദിച്ചു

അവൾ ചമ്മൽ മറയ്ക്കാനായി ഒന്നും മിണ്ടാതെ മുഖത്തു ദേഷ്യം വരുത്തി തിരഞ്ഞു നിന്നു ബാഗിൽ നിന്നും സാധനങ്ങൾ എടുക്കാൻ തുടങ്ങി. അവൻ അവളുടെ അടുത്തേക് പോകാനായി തുനിഞ്ഞതും അവന്റെ ഫോൺ റിങ് ചെയ്തു...

Unkown നമ്പറിൽ നിന്നായിരുന്നു കാൾ വന്നത്, ഒന്ന് നോക്കി അവൻ വേഗം തന്നെ കാൾ എടുത്തു. ബാൽക്കണിയിലേക് പോയി.

\"\"ഹലോ..... \"\"

\"\"നമസ്കാരം സാറെ. സാറിനെന്നെ മനസിലായില്ലേ ഞാൻ രണ്ടുദിവസം മുൻപേ വിളിച്ചിരുന്നു, സത്യപാലൻ ഓർമ ഉണ്ടോ ആവോ \"\"

\"\"ഹ്മ്മ്, എന്താണാവോ വിളിച്ചതിന്റെ ഉദ്ദേശം\"\"

\"\"അന്ന് ഞാൻ സാറിനോട് പറഞ്ഞത് തന്നെയേ ഇന്നും പറയാനുള്ളൂ. സർ എങ്ങനെയെങ്കിലും ഈ കേസൊന്ന് ഒതുക്കണം. വെറുതെ വേണ്ടാ അതിനു തക്കതായ പ്രതിഫലം ഞാൻ തരും സാറിന് സമ്മതമാണോ. \"\"

\"\"നോക്ക് മിസ്റ്റർ ഞാൻ അന്ന് പറഞ്ഞതെന്താണോ അത് തന്നെയാണ്  ഇപ്പോഴും എനിക്ക് പറയാനുള്ളൂ, സ്കൂളിൽ പഠിക്കുന്ന ചെറിയ കുട്ടികൾക്ക് പോലും  ഡ്രെഗ്സ് വിതരണം ചെയ്യുന്ന  തന്നെപോലെയുള്ളവരെയൊക്കെ വെറുതെ വിടാൻ പാടില്ല. അത് ഞാൻ ഈ നാടിനോട് ചെയ്യുന്ന അപരാതം ആയിരിക്കും. \"\"

\"\"ഓഹോ, സാർ അധികം നെഗളിക്കണ്ട, ഇപ്പോ കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂ, വെറുതെ ആ പാവം കൊച്ചിനെ വിധവയാക്കണോ.അതുമല്ലെങ്കിൽ കോളേജിൽ പോകുന്ന സമയത്ത് ആ കുട്ടിയെ ഏതെങ്കിലും വാഹനം വന്നു ഇടിച്ചിട്ടാൽ സാർ ആരോട് പരാതി പറയും \"\"

\"\"ആദി ദേഷ്യത്താൽ മുഷ്ടി ചുരുട്ടി.
ഡോ താൻ എന്താ വിചാരിച്ചേ.ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം  എന്റെ പെണ്ണിന്റെ മേൽ ഒരു തരി മണ്ണ്  വീഴ്ത്താൻ ഞാൻ ആരെയും അനുവദിക്കില്ല, ഇനി എന്നേ ഇത് പറഞ്ഞു വിളിക്കരുത് \"\"എന്ന താക്കീത് കൊടുത്തവൻ ദേഷ്യത്തോടെ കാൾ കട്ട്‌ ചെയ്തു തിരഞ്ഞപ്പോഴാണ് കണ്ണു നിറഞ്ഞു നിൽക്കുന്ന ആമിയെ അവിടെ കണ്ടത്. അവൻ വേഗം തന്നെ അവളുടെ അടുത്തേക്ക് പോയി.

\"\"താൻ പേടിച്ചുപോയോ, ഇതൊക്കെ  ഞങ്ങൾ പോലീസുകാരുടെ ലൈഫിൽ സ്ഥിരമായി ഉള്ളതാണ്. താൻ ഇതൊന്നും കേട്ടു പേടിക്കണ്ടാട്ടൊ \"\"എന്ന് പറഞ്ഞുകൊണ്ടവൻ അവളെ ചേർത്തുപിടിച്ചു. അവൾ ഒരു കരച്ചിലോടെ അവന്റെ നെഞ്ചത്ത് വീണു.

\"\"ഞാൻ ഉള്ളപ്പോൾ എന്റെ പാറുക്കുട്ടിയെ ആരും ഒന്നും ചെയ്യില്ലെന്നു \"\"പറഞ്ഞു അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

അവളൊന്നു ഞെട്ടി തലയുയർത്തി  അവനെ നോക്കി.കാരണം അച്ഛനെല്ലാതെ അവളെ മറ്റാരും പാറുക്കുട്ടിയെന്നു വിളിച്ചിട്ടില്ല.

\"\"എന്താടി വടയക്ഷി നോക്കുന്നെ\"\" എന്ന് ചോദിച്ചുകൊണ്ടവൻ അവളുടെ മൂക്കിൻതുമ്പിൽ പിടിച്ചുവലിച്ചു.

\"\"വടയക്ഷി നിങ്ങളുടെ മറ്റവൾ\"\" എന്ന് പറഞ്ഞു അവൾ ചുണ്ട് കോട്ടി.

\"\"എനിക്ക് ഇപ്പോ എല്ലാ അവളുമായിട്ടും നീ ഒരുവൾ മാത്രമേ ഉളൂ, പിന്നെ പാറുക്കുട്ടി എന്ന് വിളിച്ചതോണ്ടല്ലേ നീ അതിശയത്തോടെ നോക്കിയത് അത് നിന്റെ അച്ഛൻ വിളിച്ചത് കേട്ടു വിളിച്ചതാ ഞാൻ. \"\"

അവൾ ഒരു ചിരിയോടെ അവനെ നോക്കി

\"\"നീ ചിരിക്കേണ്ട നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഞാൻ ഇപ്പോ  അയാളോട് അങ്ങനെയൊക്കെ പറഞ്ഞത്. നിന്റെ അച്ഛനു കൊടുത്ത ഒരു വാക്കുണ്ട്, നിന്റെ കണ്ണു നിറയാതെ ഞാൻ സംരക്ഷിച്ചുകൊള്ളാം എന്ന് അതുകൊണ്ട് മാത്രം ആണ് \"\"എന്നവൻ ഒരു കള്ളച്ചിരിയാലേ അവളോട് പറഞ്ഞു.

എന്തോ അതുകേട്ടതും അവളുടെ കണ്ണുനിറഞ്ഞു, അത് മറയ്ക്കാനെന്നോണം അവൾ തിരഞ്ഞു വാതിലിനടുത്തേക് നടന്നു.

\"\"ശരിയാണ് പരസ്പരം മനസിലാക്കാതെ  വിവാഹം ചെയ്ത രണ്ടുപേർ തമ്മിൽ എങ്ങനെ സ്നേഹിക്കാൻ കഴിയും ഒക്കെ ശരിയാകും എന്ന് വിചാരിച്ച ഞാനാണ് മണ്ടി\"\" എന്ന് അവളോർത്തു.

അവളുടെ നിറഞ്ഞമിഴി കണ്ടു അവന്റെ നെഞ്ചോന്നു പിടഞ്ഞു. അവൻ തമാശയ്ക്ക് പറഞ്ഞത് അവളെ ഇത്രയുമധികം വേദനിപ്പിക്കുമെന്ന് അവൻ അറിഞ്ഞില്ല.  അവൻ അവളോട് സംസാരിക്കാനായി അവൾക്കടുത്തേക് നടന്നതും ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു, അവൾ വേഗം തന്നെ കണ്ണു തുടച്ചു ഡോർ തുറന്നു. ലച്ചുവായിരുന്നു അത്. ആഹാരം കഴിക്കാനായി അവരേ  വിളിക്കാൻ വേണ്ടി വന്നതാണ് അവൾ. ആമി തലവേദന ആണെന്നും വിശപ്പില്ലെന്നും പറഞ്ഞു കഴിക്കാൻ പോയില്ല. ലച്ചു പോയി കഴിഞ്ഞു ആദി ആമിയുടെ അടുത്ത് സംസാരിക്കാൻ പോയെങ്കിലും അവൾ അവിടെന്ന് ഒഴിഞ്ഞുമാറി. അവൻ അവളെ ബലമായി പിടിച്ചുവച്ചു സംസാരിക്കാൻ പോയപ്പോഴാണ് ശ്രീദേവി റൂമിലേക്കു വരുന്നത്.

\"\"എന്താ മോളെ എന്ത് പറ്റി. ലച്ചു പറഞ്ഞല്ലോ വയ്യെന്ന് \"\"ശ്രീ  അങ്ങോട്ടേക്ക് വന്നു ചോദിച്ചു.

\"\"ഒന്നുമില്ലമേ ചെറിയൊരു തലവേദന യാത്ര ചെയ്തതിന്റ ഒക്കെ ആവും ഒന്ന് കിടന്നാൽ ശരിയാവും \"\"

\"\"ഒന്നും കഴിക്കാതെയോ അതൊന്നും പറഞ്ഞാൽ പറ്റില്ല എന്തേലും കഴിക്കണം \"\"

\"\"വേണ്ടത്തൊണ്ട അമ്മേ എന്നവൾ പറഞ്ഞു \"\"

\"\"എന്നാൽ മോള് റസ്റ്റ്‌ എടുക്ക് \"\"എന്ന് പറഞ്ഞു അവളെ കട്ടിലിൽ കിടത്തി മനസില്ല മനസോടെ ശ്രീദേവി ആദിയെയും വിളിച്ചു താഴേക്ക് പോയി. ആദി അവളെ ഒന്ന്  നോക്കികൊണ്ട് അമ്മയുടെ പുറകെ പോയി. അവൻ കഴിച്ചുവരുമ്പോഴേക്കും അവൾ ഉറക്കം പിടിച്ചിരുന്നു. അവൻ അവളുടെ അടുത്ത് നിലത്തു മുട്ടുകുത്തിയിരുന്നു, ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അവൻ അവളുടെ മുഖത്തേക്ക് നോക്കി കണ്ണുനീർ ചാലുകളുടെ അടയാളം അവളുടെ കൺകോണുകളിൽ  ഉണ്ടായിരുന്നു. അവൻ അവളുടെ കുറുനിരകൾ ഒതുക്കിവച്ചു ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.

\"ഇരുവഴിയേ ഒഴുകി എങ്ങോ എത്തേണ്ട നമ്മളെ തമ്മിൽ കൂട്ടിമുട്ടിച്ചത് ദൈവമാണെങ്കിൽ ഇനി മരണത്തിനു മാത്രമേ നമ്മളെ വേർപിരിക്കാൻ പറ്റുള്ളൂ പാറൂ...  ഞാനും നീയും എന്നതിൽ നിന്നു പരസ്പരം അലിഞ്ഞു ചേർന്ന് നാം എന്നായിതീർന്നു ഒരുവഴിയേ ഒഴുകണം ഈ ജന്മവും ഇനി വരും ജന്മങ്ങളിലും \" എന്ന് അവളുടെ കാതോരം മൊഴിഞ്ഞവൻ അവളെ ചേർത്തു പിടിച്ചു കൊണ്ടു നിദ്രയെ പുൽകി..

തുടരും....

✍️ദക്ഷ ©️❤️നിന്നിലലിയാൻ❤️-18

❤️നിന്നിലലിയാൻ❤️-18

4.7
16953

ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി. നാളെ മുതൽ ആദിക്ക് ഡ്യൂട്ടിയിൽ തിരിച്ചുകേറണം. ആമിക്ക് ഇനി ഒരാഴ്ച കൂടെ അവധിയുണ്ട്. ഈ ദിവസങ്ങളിൽ തന്നെ അവർ രണ്ടുപേരും വിരുന്നുപോക്കൊക്കെ നടത്തി. അന്നത്തെ ആ സംഭവത്തിന് ശേഷം ആമി ആദിയിൽ നിന്നും ഒരകൽച്ചയിൽ ആണ്. പണ്ട് വഴക്ക് കൂടാണെങ്കിലും സംസാരിച്ചിരുന്ന ആമി ഇപ്പോൾ ആദിയോട്  മൗനത്തിലാണ്, ബാക്കി എല്ലാവരോടും അവൾ പഴയതുപോലെ തന്നെ പെരുമാറി. ആദിക് ആണെങ്കിൽ പരസ്പരം ഒന്ന് തുറന്നു സംസാരിക്കാൻ സമയം കിട്ടിയില്ല കുറച്ചുദിവസങ്ങളായി  വിരുന്നുപോക്കൊക്കെ കഴിഞ്ഞു വളരെ വൈകിയാണ് രണ്ടുപേരും വീട്ടിൽ എത്തിയിരുന്നത്. പിന്നെ ക്ഷീണം കാരണ