Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 100

നിരഞ്ജൻറെ സ്വന്തം പാറു  Chapter 100

ശശാങ്കൻ പറഞ്ഞത് വിശ്വാസം വരാതെ സൂര്യൻ വേഗം ഫയൽ എടുത്ത് വായിച്ചു.

പിന്നെ ദേഷ്യത്തോടെ ചോദിച്ചു.

“ഇനി...”

“എനിക്കറിയാം എന്തു വേണമെന്ന്...”

ശശാങ്കൻ പറയുന്നത് കേട്ട് ഒന്നും തന്നെ സംഭവിക്കാത്ത പോലെ പാറു അവരെ നോക്കി നിൽക്കുകയായിരുന്നു.

പിന്നെ ശശാങ്കനെ നോക്കി ചോദിച്ചു.

“കൊല്ലം കുറേ ആയില്ലേ നന്ദിനി ഗ്രൂപ്പ് സ്വപ്നം കാണാൻ തുടങ്ങിയിട്ട്?

ഞാൻ വന്നാൽ എല്ലാം കൈപ്പിടിയിൽ ആക്കാം എന്ന് സന്തോഷിച്ച് ഇരിക്കുകയായിരുന്നു അല്ലേ ഇത്രയും നേരം?

പെട്ടെന്ന് എല്ലാം വെള്ളത്തിൽ വരച്ച വരയായി പോയി അല്ലേ?

പാവം... എങ്ങനെ സഹിക്കാൻ പറ്റുമോ ഇതൊക്കെ?”

പാറുവിൻറെ സംസാരം കേട്ട് ശശാങ്കന് വല്ലാത്ത ദേഷ്യം വന്നു.

“എടി... നിന്നെ ഞാൻ... “

എന്നും പറഞ്ഞു പാറുവിന് അടുത്തേക്ക് വന്ന ശശാങ്കനെ ബോഡിഗാർഡ് തടഞ്ഞു.

“No... no... uncle.”

ഒരു കൂസലുമില്ലാതെ പാറു പറഞ്ഞു.

എന്നാൽ സൂര്യൻ അടക്കം എല്ലാവരും സ്തംമ്പിച്ച് ഇരിക്കുകയായിരുന്നു.

കാരണം ശശാങ്കൻറെ ഇങ്ങനെ ഒരു മുഖം ആർക്കും അറിവില്ലാത്തതാണ്.

“എൻറെ അച്ഛനെ കൂട്ടു പിടിച്ചതും, സുധാമ്മയെ അച്ഛനുമായി അടിപ്പിച്ചതുമാരാ സുധാമ്മേ?”

ശശാങ്കൻ പാറുവിനെ നോക്കി.

സുധ ഞെട്ടലോടെ പാറുവിനെ നോക്കി.

അവൾ തുടർന്നു.

“അതെ എൻറെ അമ്മയെ മാറ്റി ആ സ്ഥാനത്തേക്ക് സുധാമ്മയെ എത്തിച്ചത് അനിയത്തിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല സുധാമ്മേ...

നളിനി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം തന്നെയായിരുന്നു ഉന്നം.”

എല്ലാം കേട്ട് ശശാങ്കനെ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

“നിങ്ങളെ മൂന്നുപേരെയും വെച്ച് എല്ലാം നേടാനാണ് ശ്രമിച്ചിട്ടുള്ളത്... ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.”

പാറു പറയുന്നതെല്ലാം കേട്ട് ദേഷ്യത്തോടെ ശശാങ്കൻ പറഞ്ഞു.

“നീ പറഞ്ഞത് മുഴുവനും ശരിയാണ്. എല്ലാം അറിഞ്ഞു തന്നെയാണ് അല്ലേ നീ കളിക്കുന്നത്? 

എന്നാൽ ഇതും കൂടി കേട്ടോ...

ഞാൻ ആഗ്രഹിച്ചതെല്ലാം നേടിയിട്ടുണ്ട്. ഇതും ഞാൻ നേടും. എല്ലാം നിനക്ക് വഴിയെ മനസ്സിലാകും.”

അതും പറഞ്ഞ് ശശാങ്കൻ പോകാൻ തുടങ്ങിയതും പാറു പറഞ്ഞു.

“അയ്യോ അങ്കിളേ... ഇത്ര പെട്ടെന്ന് പോകല്ലേ...
ഇതും കൂടി കയ്യിൽ വെച്ചോളൂ.

പിന്നെ ദാ ഇവരെയും കൂടി കൂട്ടിക്കോ...

ഇവർക്കുള്ള സമ്മാനവും ഇതിൽ ഉണ്ട് കേട്ടോ...”

ഇത്രയും പറഞ്ഞ് പാറു അവരുടെ ടെർമിനേഷൻ ലെറ്റേഴ്സ് അവർക്ക് നാലു പേർക്കും നൽകി.

“ഒന്നു കൂടി ഇനി അമ്മയും മക്കളും അമ്മാവനോടൊപ്പം അവിടേക്ക് അയാളുടെ വീട്ടിൽ പോയാൽ മതി. എൻറെ വീട് ഞാൻ seal വെച്ചു കേട്ടോ...”

“എടീ നീ അധികം കളിക്കേണ്ട...
നീയും ആ പിറ പെണ്ണും അവളുടെ തന്തയും കൂടി എന്നെ എന്തു ചെയ്യും എടീ...

നാളെ ഈ നേരം ആകുമ്പോഴേക്കും നീ കൂടും കുടുക്കയും ആയി പോകുന്നത് ഞാൻ കാണിച്ചു തരാം.

വാടാ മക്കളേ... “

ശശാങ്കൻ അതും പറഞ്ഞ് സുധയുടെ കൈ പിടിച്ചു നടന്നു.

വേറെ വഴിയൊന്നും ഇല്ലാത്തതു കൊണ്ട് അവരും അയാളോടൊപ്പം പോയി.

പാറു അവരെ നോക്കി കുറച്ചു സമയം അങ്ങനെ തന്നെ നിന്നു.

പിന്നെ സാവധാനം തിരിഞ്ഞ് എല്ലാവരോടുമായി പറഞ്ഞു.

“നിങ്ങളുടെ സ്വന്തം കമ്പനിയാണ് ഇതെന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ മീഡിയയിൽ എൻറെ വീട്ടിലെ പേഴ്സണൽ മാറ്റേഴ്സ് വരരുത്.

ഞാൻ നിങ്ങളെ വിശ്വസിക്കുകയാണ്.
എല്ലാവരും അവരവരുടെ വർക്ക് കണ്ടിന്യൂ ചെയ്തോളൂ.

പിന്നെ എല്ലാ ഡിപ്പാർട്ട്മെൻറ് ഹെഡ്സും ഉടനെ കോൺഫറൻസ് ഹാളിൽ വരാനായി പറയണം.”

ഇത്രയും പറഞ്ഞ ശേഷം അവൾ തിരിഞ്ഞ് തങ്കപ്പനോട് പറഞ്ഞു.

“അങ്കിളേ, ഇവരുടെ നാലുപേരുടെയും ടെർമിനേഷൻ എത്രയും പെട്ടെന്ന് ലീഗൽ ആക്കി കൊള്ളൂ. ആവശ്യം വരും.”

അയാൾ പുഞ്ചിരിയോടെ സമ്മതിച്ചു.

പിന്നെ സുധാകരനോട് പറഞ്ഞു.

“ലീഗിൽ ആയി ഞാൻ പറഞ്ഞതൊക്കെ ചെയ്യണം. നമ്മുടെ ബിസിനസുമായി ബന്ധമുള്ള എല്ലാവരുമായി കോൺടാക്ട് വെക്കണം. അവരെ സിറ്റുവേഷൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം. ബുദ്ധിമുട്ട് പറയുന്നവർക്ക് എൻറെ അക്കൗണ്ട് ഡീറ്റെയിൽസ് നൽകണം. ഒരു വീഴ്ചയും എവിടെയും ഉണ്ടാകാതെ ശ്രദ്ധിക്കണം.”

അത്രയും സംസാരിച്ച ശേഷം അവൾ കോൺഫറൻസ് ഹാളിൽ എത്തി. 

അവിടെ ഉണ്ടായിരുന്ന എല്ലാവരോടും വളരെ സൗമ്യമായി, എന്നാൽ തല ഉയർത്തിപ്പിടിച്ച് തന്നെ അവൾ സംസാരിച്ചു.

“ഇത് നമ്മുടെ കമ്പനിയാണ്. ഒന്നും സംഭവിക്കില്ല. നിങ്ങൾ എന്നോടൊപ്പം നിന്നാൽ മതി. അച്ഛൻ ഉണ്ടായിരുന്ന സമയത്ത് ബിസിനസ് എങ്ങനെ നടന്നിരുന്നുവോ അതു പോലെ തന്നെ എല്ലാം നടക്കണം. ഞാൻ ഉണ്ടാവും കൂടെ. ഒന്നിനും ഒരു കുറവും വരുത്താതെ നോക്കാൻ.”

അവൾ നൽകിയ reassurance നല്ല രീതിയിൽ തന്നെ എംപ്ലോയിസ് ഏറ്റെടുത്തു.

സത്യത്തിൽ അവരും മടുത്തിരുന്നു സൂര്യൻറെയും കിരണിൻറെയും ശശാങ്കൻറെയും പ്രവർത്തികളിൽ.

പിന്നെ കുറച്ചു സമയം പാറു അവരോട് ബിസിനസിനെ പറ്റി സംസാരിച്ചു.

അതോടെ അവർക്കുണ്ടായിരുന്ന ചെറിയ സംശയവും മാറി. പാറുവിന് ബിസിനസിനെ പറ്റി അറിയാം. അവൾക്ക് അതിൽ പൊട്ടൻഷ്യൽ ഉണ്ട് എന്ന് അവർ മനസ്സിലാക്കി.

വരുന്ന ഒരാഴ്ച കമ്പനിയിൽ കുറച്ച് പൊട്ടലും ചീറ്റലും കാണുമെന്ന് അവൾ മുൻകൂട്ടിത്തന്നെ പറഞ്ഞു.

ഇപ്പോൾ എല്ലാവരെയും പരിചയപ്പെടാൻ സമയം ഇല്ലാത്തതു കൊണ്ടും, എല്ലാം സെറ്റിൽ ആയിട്ട് നിങ്ങളെ എല്ലാവരെയും പരിചയം പുതുക്കാനും മറ്റുമായി ഞാൻ വരാം എന്നു കൂടി പറഞ്ഞാണ് അവൾ അവിടെ നിന്നും ഇറങ്ങിയത്.

അവരെ നാലുപേരെയും കമ്പനിയിൽ ഒരു കാരണവശാലും കയറ്റരുത് എന്നു അവൾ സ്പെഷൽ ഇൻസ്ട്രക്ഷൻ നൽകാനും മറന്നില്ല.

എല്ലാം കഴിഞ്ഞ് അവൾ പുറത്തിറങ്ങി.

അവൾക്ക് പോകാനുള്ള കാർ അവിടെ അവളെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

അതേ കാറിൽ തന്നെ ബോഡി ഗാർഡും കയറി അവൾക്കൊപ്പം.

അവൾ നേരെ പോയത് ഹോട്ടലിലേക്ക് ആണ്.

അഞ്ചുപേരും അവളെ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. 

അവിടെ എത്തിയതും നിരഞ്ജൻ അവളെ ടൈറ്റായി ഹജ്ജ് ചെയ്തു.

പാറുവിന് തനിയെ പോണം എന്ന് വാശി പിടിച്ചതിനാലാണ് അവളെ തനിച്ച് വിട്ടത്.

ഭരതനെ കൂടി കൂടെ കൂട്ടാൻ അവൾ സമ്മതിച്ചില്ല. ഇത് അവളുടെ പ്രതികാരമായിരുന്നു.

നിരഞ്ജനും കൂട്ടരും ഹോട്ടലിൽ ഇരുന്ന് പാറുവിൻറെ കഴുത്തിലെ ക്യാമറയിൽ കൂടി എല്ലാം കാണുന്നുണ്ടായിരുന്നു.

പിന്നെ എല്ലാവരും കൂടി അടുത്ത സ്റ്റെപ്പ് എന്ത് വേണമെന്ന് ആലോചിക്കുകയായിരുന്നു.

ഭരതൻ പറഞ്ഞു.

“ശശാങ്കൻ ഒട്ടും സമയം കളയാതെ ലീഗൽ ആയി തന്നെ മൂവ് ചെയ്യും എന്നാണ് തോന്നുന്നത്.”

എന്നാൽ അതിനു മീതെയാണ് നികേത് പറഞ്ഞത്.

“ഭരതൻ പറഞ്ഞതിൽ ഒട്ടും സംശയം വേണ്ട. പക്ഷേ അതിലും അപ്പുറമായി മീഡിയ സപ്പോർട്ട് ആയിരിക്കും ആദ്യം നോക്കുക.”

“അതെ അവൻ രണ്ടും ഒരു പോലെ ഹാൻഡിൽ ചെയ്യും എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്.”

ഹരി പറഞ്ഞു.

എന്നാൽ എല്ലാം കേട്ടുകൊണ്ട് ഇരിക്കുകയായിരുന്ന ഗിരി പാറുവിൻറെ തല തൻറെ മടിയിൽ വെച്ച് മസാജ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

ഈ സമയം നിരഞ്ജൻറെ ഫോണിൽ നരേന്ദ്രൻറെ ഒരു മെസ്സേജ് വന്നു.

അച്ഛൻ ആണ് എന്നും പറഞ്ഞ് നിരഞ്ജൻ അച്ഛനെ വിളിച്ചു.

“എന്താ അച്ഛാ വിളിക്കാൻ പറഞ്ഞത്? Any issue?”

“എടാ... അത് ഇഷ്യു ഒന്നുമല്ല. ഇപ്പോൾ ന്യൂസിൽ ഞാനൊരു കാര്യം കണ്ടു. നമ്മുടെ നാട്ടിലെ നളിനി ഗ്രൂപ്പിൽ എന്തൊക്കെയോ ഇഷ്യൂസ് നടക്കുന്നതായി അറിഞ്ഞു.”

അതുകേട്ട് നിരഞ്ജൻ സ്പീക്കർ ഓണാക്കി ഇട്ട ശേഷം എല്ലാവർക്കും കേൾക്കാൻ പാകത്തിന് ഫോൺ ടേബിളിൽ വെച്ചു.

“ന്യൂസിലോ?”

നിരഞ്ജൻ അല്പം അതിശയത്തോടെ തന്നെ ചോദിച്ചു.

“അതെ ഞാനും അച്ഛനും കൊച്ചച്ചനും ന്യൂസ് ലൈവ് കണ്ടു കൊണ്ടിരിക്കുകയാണ്.”

“ഓക്കേ... അതിനെന്താണ് അച്ഛൻറെ ഇൻട്രസ്റ്റ്?”

“ഞങ്ങൾക്ക് ഒരു ആഗ്രഹം... നമുക്ക് ആ കമ്പനി ഏറ്റെടുത്താലോ”’

അതുകേട്ട് നിരഞ്ജൻ അല്പം അതിശയത്തോടെ ചോദിച്ചു.

“Why? What makes you think that way?”

“അങ്ങനെ പ്രത്യേകിച്ച് പറയാൻ ഒന്നും ഇല്ലെടാ... എന്നാലും ന്യൂസ് കണ്ടപ്പോൾ, ആ പേര്... കമ്പനിയുടെ പേര്... “

അപ്പോഴാണെന്ന് നിരഞ്ജന് കാര്യങ്ങൾ മനസ്സിലായത്.

അവൻ അല്പം ആശ്വാസത്തോടെ, ചെറു പുഞ്ചിരിയോടെ നരേന്ദ്രനോട് പറഞ്ഞു.

“Ok, അച്ഛൻ ഒന്നും ഇനി പറയണ്ട. വേണ്ടാത്തത് ചിന്തിക്കുകയും വേണ്ട. 

പിന്നെ ആ കമ്പനി, അത്... അത് നമ്മുടെ തന്നെയാണ്.

നാളെ തൊട്ടു തറവാട്ടിൽ ആർക്കും പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്ന ന്യൂസ് ആയിരിക്കില്ല കാണാൻ പോകുന്നത്.”

അത്രയും മാത്രം പറഞ്ഞ ശേഷം നിരഞ്ജൻ കോൾ കട്ട് ചെയ്തു.

ആരെയും ഒന്നും സംസാരിക്കാൻ അനുവദിക്കാതെ ഹരി ന്യൂസ് ഓൺ ചെയ്തു.

സുധ ലക്ഷ്മിയാണ് ടിവി ന്യൂസിൽ നിറഞ്ഞു നിന്നിരുന്നത്.

മായ എന്ന പെണ്ണിനെ വിട്ട് നന്ദനെ പിടിച്ചു കൊണ്ടു പോയി,

കമ്പനി സ്വന്തം പേരിലാക്കി എന്നും,

 കമ്പനിയിൽ നിന്നും വീട്ടിൽ നിന്നും അവരെയും മക്കളെയും പുറത്താക്കി എന്നുമാണ് പാറുവിനെതിരെ അവർ പറയുന്ന ആരോപണങ്ങൾ.

പാറുവിന് എതിരെ ലീഗലി മൂവ് ചെയ്യുകയാണെന്നും അവർ പറയുന്നുണ്ട്.

എല്ലാം കേട്ട് പാറു നിരഞ്ജ്നോട് ചോദിച്ചു.

“Do you have any good advocate available here?”

അതുകേട്ട് ചെറിയ ചിരിയോടെ നിരഞ്ജൻ ചോദിച്ചു.

“എന്താ നിനക്ക് ജയിലിൽ കിടക്കാൻ പേടിയുണ്ടോ?”

അതുകേട്ട് അവൾ പറഞ്ഞു.

“എന്തിന്? ഒട്ടും പേടിയില്ല...”

നിരഞ്ജൻറെ ചോദ്യം കേട്ട് നികേത് ദേഷ്യത്തിൽ അവനോട് പറഞ്ഞു.

“നീ എന്തിനാണ് എൻറെ കുട്ടിയെ പേടിപ്പിക്കുന്നത്?

എൻറെ കുട്ടി പേടികേണ്ട കേട്ടോ... 

മോളുടെ മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞുട്ടോ... 

എൻറെ കുട്ടിക്ക് ഒന്നും വരില്ല.

പക്ഷേ ഇപ്പോൾ ഒന്നു പറയുകയാണ്.

ഇനി ഒരിക്കലും, ഒരു സ്ഥലത്തും എൻറെ കുട്ടി ഇന്ന് പോയ പോലെ പോകാൻ വാശി പിടിക്കരുത്.

മോളെ കൊണ്ട് സാധിക്കില്ല എന്നുള്ളത് കൊണ്ടല്ല, ഞങ്ങൾക്കറിയാം മോൾക്ക് എല്ലാം സാധിക്കുമെന്ന്. അത് ഇന്നത്തെ ഒരു ദിവസം കൊണ്ട് തന്നെ എൻറെ കുട്ടി പ്രൂവ് ചെയ്തു കഴിഞ്ഞിരിക്കുന്നു.

പക്ഷേ ഞങ്ങൾ അഞ്ചു പേരും ഇവിടെ ഇരുന്ന് ഈ എസിയിലും വിയർക്കുകയായിരുന്നു ഓരോ നിമിഷവും. 

ഇനി അത് വേണ്ട.”

നികേത് പറഞ്ഞതു കേട്ട് പാറു എല്ലാവരെയും ഒന്നു നോക്കി. പിന്നെ വളിച്ച ചിരിയോടെ പറഞ്ഞു.

“എൻറെ മനസ്സിലെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇന്നത്തെ ദിവസം. നിങ്ങളാണ് എനിക്ക് എല്ലാം അടുപ്പിച്ച് തന്നത് എങ്കിലും അവരെ എനിക്ക് നേരിടണം എന്നത് എൻറെ ആവശ്യവും ആഗ്രഹവും ആയിരുന്നു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ എൻറെ അമ്മയ്ക്കും അമ്മമ്മയ്ക്കും ഉള്ള ഒരു നന്ദി പറച്ചിൽ കൂടിയായിരുന്നു അത്.”

“ഓക്കേ... ഓക്കേ... സമ്മതിച്ചു. ഇനി വേണ്ട... അതാണ് പറഞ്ഞത്.”

ഹരിയും കൂട്ടിച്ചേർത്തു.

“What next?”

പാറു ചോദിച്ചു.

“നമ്മൾ ഇന്ന് കാലത്ത് തന്നെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ട്. നന്ദൻ അച്ഛനെ കൊണ്ട് ആണ് സൈൻ ചെയ്യിപ്പിച്ചിരിക്കുന്നതിന്. അതിൻറെ ബേസിൽ ആണ് മോൾക്ക് മുൻകൂർ ജാമ്യം കിട്ടിയത്.”

ഭരതൻ പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് പാറുവിൻറെ ഫോൺ റിങ്ങ് ചെയ്തു.

ഡിസ്പ്ലേയിൽ സുധാകരൻറെ പേര് വന്നതും അവൾ ഫോൺ അറ്റൻഡ് ചെയ്തു.

“മോളെ... മോളെ അന്വേഷിച്ച് ഇവിടെ പോലീസ് വന്നിട്ടുണ്ട്.

സമൻസ് ആണ് എന്നാണ് പറയുന്നത്.”

“അങ്കിളിന് ബുദ്ധിമുട്ടാവില്ലെങ്കിൽ എനിക്കു വേണ്ടി അതൊന്നു സൈൻ ചെയ്ത് വാങ്ങണം.
പിന്നെ എന്നത്തേക്ക് ആണെന്നും, ഏത് പോലീസ് സ്റ്റേഷനിൽ ആണെന്നും ഒന്നു പറയണം. ഞാൻ എത്തിക്കോളാം.”

“ക്രിമിനൽ കേസ് ആണ്. ഹൈക്കോടതിയിൽ മറ്റെന്നാൾ പത്തുമണിക്കാണ്.”

“ഓഹോ... അപ്പോൾ പോലീസ് സ്റ്റേഷനിൽ അല്ല... നേരേ കോടതിയിലാണ് കാര്യങ്ങൾ.”

“ഞാൻ സൈൻ ചെയ്തു വാങ്ങി കൊള്ളാം മോളേ…”

എന്നും പറഞ്ഞ് അയാൾ കാൾ കട്ട് ചെയ്തു.

“അപ്പോൾ മറ്റെന്നാൾ പത്തുമണിക്ക് ക്രിമിനൽ കോർട്ടിൽ.”

പാറു എല്ലാവരോടുമായി പറഞ്ഞു.

ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ സുധാകരൻ സമൻസ് പാറുവിന് വാട്സപ്പ് ചെയ്തു കൊടുത്തു.

ഭരതൻ വിശദമായി തന്നെ നോക്കി.

A criminal case under Section 420 IPC deals with cheating & 
Section 154 of the Criminal Procedure for a man missing along with FIR in the police station.

“അപ്പോൾ ശശാങ്കൻ രണ്ടും കൽപ്പിച്ചാണ്. നമുക്ക് നോക്കാം.”

അതുകേട്ട് പാറു പറഞ്ഞു.

“എനിക്ക് ഒരു പേടിയും തോന്നുന്നില്ല ഏട്ടാ...”

“നിനക്ക് ഇതിൻറെ എക്സ്ട്രീം പണിഷ്മെൻറ് അറിയാമോ?”

ഭരതൻ പാറുവിനെ നോക്കി ചോദിച്ചു.

“For cheating 7 years ജയിൽ വാസം plus fine &

there is no offense called “man missing\" in the IPC.

So, I think if they can prove it, punishment will be as per the court decision.”

അതുകേട്ട് പാറുവിന് അടുത്തിരുന്ന് ഗിരി തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

“എൻറെ പാറു നീയൊന്നു നിർത്തുന്നുണ്ടോ ഈ സംസാരം... കേട്ടിട്ട് എനിക്ക് വല്ലാതെ ആകുന്നു.”

അപ്പോൾ പാറു പറഞ്ഞു.

“എൻറെ പേടി അച്ഛൻ ഇതൊക്കെ എങ്ങനെ എടുക്കും എന്നാണ്?”

“അച്ഛന് എല്ലാം അറിയാം. അതിൽ നമുക്ക് അറിയാത്ത പലതും ഉണ്ടെന്നു തോന്നുന്നു. അച്ഛൻ സംസാരിക്കുന്ന ദിവസം ശശാങ്കൻറെ അവസാനമായിരിക്കും.”

ഗിരി പറഞ്ഞു നിർത്തി.

“പാറു, നീയൊന്ന് നന്നായി ഉറങ്ങ്. ഇനി വിശ്രമം ബുദ്ധിമുട്ടാവും കുറച്ചു സമയത്തേക്ക്.”

അതും പറഞ്ഞു ഹരി നിരഞ്ജനെ നോക്കി.
നിരഞ്ജൻ പാറുവിനെ തനിക്ക് അരികിലേക്ക് വിളിച്ചു.

അവൾ അവനു നേരെ ചിരിച്ചു കൊണ്ട് ചെന്നു.
അവനടുത്തിരുന്നു കൊണ്ട് സാവധാനം അവൾ ചോദിച്ചു.

“നിരഞ്ജൻ ലോയർ?”

“പാറു, ഇനി അടുത്ത നിൻറെ സർപ്രൈസ് അതാണ്.

പേടിക്കേണ്ട... നിനക്ക് തരാവുന്നതിൽ വെച്ച് ഏറ്റവും വിശ്വസ്തനായ ആളാണ് ഞാൻ നിനക്കു വേണ്ടി കണ്ടു പിടിച്ചിരിക്കുന്നത്.

 ഇതിലും നല്ല ഒരു ചോയ്സ് എനിക്ക് കണ്ടു പിടിക്കാൻ സാധിക്കില്ല.

അയാളുടെ കൊക്കിൽ ഒരല്പം എങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ നിന്നെ അയാൾ ഏതുവിധേനയും രക്ഷിച്ചിരിക്കും.”

നിരഞ്ജൻ പറയുന്നത് കേട്ട് പാറു പുഞ്ചിരിയോടെ  അവൻറെ നെഞ്ചിൽ തലപൂഴ്ത്തി ഇരുന്നു. 

ഒട്ടും മടിക്കാതെ നിരഞ്ജൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.

നിരഞ്ജൻറെ സ്വന്തം പാറു Chapter 101

നിരഞ്ജൻറെ സ്വന്തം പാറു Chapter 101

4.8
14866

നിരഞ്ജൻറെ സ്വന്തം പാറു Chapter 101ഏതാനും നിമിഷങ്ങൾക്കകം അവൾ ഉറങ്ങി. മെൻറ്ലി ആൻഡ് ഫിസിക്കലി അവൾ ഒരുപാടു ക്ഷീണിച്ചിരുന്നു.നിരഞ്ജൻ അവളെ എടുത്ത് ബെഡ്റൂമിൽ കിടത്തി.അഞ്ചുപേരും അടുത്തത് എന്തൊക്കെ വേണമെന്ന് ലിസ്റ്റ് ഉണ്ടാക്കി.ഒന്നും വിട്ടു പോകാതെ എല്ലാം സെറ്റ് ചെയ്തു.എന്തെങ്കിലും ഒരു ചെറിയ പാളിച്ച മതി പാറുവിനെ നഷ്ടപ്പെടാൻ. അത് എല്ലാവർക്കും അറിയാവുന്നതു കൊണ്ട് എക്സ്ട്രാ കെയർഫുൾ ആയിരുന്നു എല്ലാവരും.അടുത്ത ദിവസം പാറു ഓഫീസിൽ ചെന്നു.പത്തു മണിയോടെ തന്നെ ഒരു കൂട്ടം പോലീസ് വന്ന് പാറുവിനെ അറസ്റ്റ് ചെയ്തു.വാറണ്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ പാറുവിനോട് പോലീസ് പറഞ്ഞു.“പ