Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_44_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

സമയം കഴിഞ്ഞു.... ഇറങ്ങിക്കോളു.... 

നേഴ്സ് വന്നു പറഞ്ഞപ്പോ.... ഒരു വട്ടം കൂടെ Zannu വിന് മുത്തം കൊടുത്തു തിരിച്ചു പോരുമ്പോ..... അവളുടെ വിരലുകൾ എന്നെ ഇറുക്കി പിടിച്ച പോലെ.... 


മിഥ്യ ആണെന്ന് കരുതി വീണ്ടും നോക്കിയപ്പോ.... അവളുടെ വിരലുകൾ പതിയെ ചലിക്കാൻ തുടങ്ങിയിരുന്നു... 

Zannu..... 


മറുപടി എന്നോണം ആ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു.......

Zannu.... കണ്ണു തുറക്ക്..... ഡോക്ടർ ന്റെ Zannu..... 


നിങ്ങൾ ഒന്ന് പുറത്തേക്ക് നിൽക്കു.... 

നീ എന്താ ഈ പറയുന്നേ..... ഇത്രയും ദിവസം ആയിട്ടും നമ്മുടെ പരിശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടിട്ടേ ഉള്ളു.... 

ബട്ട് ഈ ഒരൊറ്റ നിമിഷം കൊണ്ട് അവന്റെ സാന്നിധ്യം അവൾ തിരിച്ചറിഞ്ഞു എങ്കിൽ പൂർണ്ണമായും Zannu വിനെ പഴയ രീതിയിൽ കൊണ്ട് വരാൻ പറ്റുമായിരിക്കും.... ഷാനു അവിടെ തന്നെ നിൽക്കട്ടെ.... ഡോക്ടർ ആ നേഴ്സ് നെ ശകാരിച്ചു......ഇസിജി ചെക്ക് ചെയ്യാൻ ഏല്പിച്ചു. 

ശേഷം ഡോക്ടർ ഷാനുവിനോട് ആയി തുടർന്നു... Mr ഷാൻ എന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയ കാര്യം എന്തെന്ന് അറിയുമോ.... 

ഇല്ലെന്ന് തലയാട്ടി.... 

നീ ഭാഗ്യം ചെയ്തവനാ  അല്ലാതെ ഇങ്ങനെ ഒരു കുട്ടിയെ ജീവിതത്തിൽ ഒരാൾക്കും കിട്ടില്ല..... ഒരുപാട് തവണ അവളുടെ വിരലുകൾ മഹറിൽ നിന്നും ഞാൻ അടർത്തി മാറ്റാൻ ശ്രമിച്ചു..... ബട്ട് സാധിച്ചില്ല....സ്വബോധം നഷ്ടപ്പെട്ടിട്ടു പോലും തന്റെ പാതിയെ നെഞ്ചോടു ചേർത്തു വച്ചു.... 

മാഷാ അല്ലാഹ്....  അവൾക്ക് നീയും നിനക്ക് അവളും എന്നും  തുണയായി ഉണ്ടാവട്ടെ....


ഡോക്ടർ ഇസിജി...... 

പ്രോബ്ലം വല്ലതും..... 

ഇല്ല ഡോക്ടർ... ഇപ്പൊ നോർമൽ ആണ്.....

ഷാനു.... ഹാർട്ട്‌ ഇപ്പൊ പ്രോപ്പർ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്.... ഇനി ബ്രെയിനിന്റെ കാര്യം കൂടെ അറിഞ്ഞാൽ മാത്രമേ Zannu വിന്റെ കാര്യത്തിൽ  ഒരു അന്തിമ തീരുമാനം എടുക്കാൻ പറ്റൂ....  

നിന്റെ പ്രാർത്ഥനയും സാന്നിധ്യവും അവളെ പൂർണ്ണമായും തിരിച്ചു കൊണ്ട് വരാൻ സാധിക്കും......

സ്കാനിംഗ് കഴിഞ്ഞിട്ട് ഞാൻ വിളിക്കാം... കുറച്ചു സമയം പുറത്തു നിന്നോളൂ..... നിന്റെ Zannu ന് ഒന്നും സംഭവിക്കില്ല..... 

💞💞💞💞💞💞💞💞💞💞💞


എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് എല്ലാരും അന്തം വിട്ടിട്ടുണ്ട്... കാരണം കുറച്ചു മുന്നെ കയറി പോയ ഞാൻ അല്ല ഇപ്പൊ പുറത്തേക്ക് വന്നത്... 

മോനെ എന്തായെടാ.....  

Zannu ന്റെ ഉപ്പ എണീറ്റു വന്നു മ്മളെ കെട്ടിപിടിച്ചു ചോദിച്ചു.... 

ഇപ്പൊ പ്രോബ്ലം ഒന്നുല്ല ഉപ്പ....അവൾക് ബോധം വന്നു തുടങ്ങിയിട്ടുണ്ട്..... കുറച്ചു കൂടെ കയ്യുമ്പോ സ്കാനിംഗ് റിസൾട്ട്‌ വരും അതും കൂടെ കിട്ടിയാലേ എന്തേലും ഒന്ന് പറയാൻ പറ്റൂ..... 

ഉള്ളിൽ നടന്ന സംഭവം ഷാനു വിശദീകരിച്ചു..... 


ഇനിപ്പോ എല്ലാരും കൂടെ നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ.... ഉമ്മയും ഉപ്പയും ഒക്കെ പൊയ്ക്കോളൂ.... ഇത്ര ദിവസം ബുദ്ധിമുട്ട് ആയില്ലേ.... ഇവിടെ ഇവരൊക്കെ ഉണ്ടല്ലോ.... 

എന്നാലും.... zannu അങ്ങനെ കിടക്കുമ്പോ ഞങ്ങൾ എങ്ങനെ പോവാ എന്നും ചോദിച്ചു ഉമ്മമാരും ഉപ്പമാരും ന്റെ നേരെ തിരിഞ്ഞു.... 

അതിനെന്താ... ഞങ്ങൾ ഇല്ലേ ധൈര്യം ആയി പൊയ്ക്കോളി....  ( റബി,, അനു,, Zaid)

ഡാ നിങ്ങളും വിട്ടോ.... ഇനിപ്പോ ഞങ്ങൾ രണ്ടാളും മതി.... (  Zaid)

മനസ്സില്ല മനസ്സോടെ റബിയും അനുവും മടങ്ങി.... 

💞💞💞💞💞💞💞💞💞💞💞

( ഷാനു & Zaid )

ഷാനു....ഞാൻ ഒരു കാര്യം ചോദിച്ച നിനക്ക് ദേഷ്യം വരോ....  

ഇല്ലല്ലോ നീ ചോദിക്ക്... 

അത് പിന്നെ........ 

ഏത് പിന്നെ.....

Zannu നെ ഷൂട്ട്‌ ചെയ്ത ആളെ കണ്ടപ്പോ നിങ്ങൾ എല്ലാരും എന്തിനാ അല്ലുനെ നോക്കിയേ.... സത്യം പറയാലോ ഞാൻ ശരിക്കും പേടിച്ചു നിങ്ങളെ ഒക്കെ നോട്ടം കണ്ടപ്പോ അതിലെ പിക് അല്ലു ആണെന്ന് കരുതി.... 

അമ്മാതിരി നോട്ടം അല്ലേനോ...ഇനി പറ അതാരാ ശരിക്കും... നിങ്ങൾക് ഒക്കെ അറിയുന്ന ആരോ ആണല്ലോ .... ഇനി നിങ്ങൾക്കിടയിൽ വല്ല പ്രോബ്ലവും.... 

അവനെ ഞങ്ങക്ക് അറിയ പോലുല്ല ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊരു അറിവും ഇല്ല..... അവൻ ഈ നീച പ്രവർത്തി എന്തിന് ചെയ്‌തെന്നോ ആർക്കു വേണ്ടി ചെയ്തെന്നോ എന്നും അറിയില്ല.... പക്ഷെ അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ..... ഈ ഷാൻ നിഫ്‌റാസ് ആരാണെന്ന് ഞാൻ അറിയിച്ചു കൊടുക്കും.... 


ഒരല്പം ഇന്ക് വേണ്ടി ബാക്കി വക്കണേ....  Zaid 

ങ്‌ഹേ... 


ആ പരട്ട ഹിമാർ കാരണം ഇന്കും നഷ്ടം സംഭവിച്ചില്ലെ... 

എന്തോന്ന്.... 

ഞാൻ പറഞ്ഞിരുന്നില്ലേ.. ഇൻസ്റ്റയിലെ മറ്റവൾ. ഞങ്ങൾ മീറ്റ് ചെയ്യാൻ പ്ലാൻ ഇട്ടത് അവിടെ വച്ചല്ലേ.... ന്നിട്ട് ഇപ്പൊ എന്തായി... ആളെ യാതൊരു അഡ്രസും ഇല്ല...

ന്നിട്ട് ഇന്ക് ഒരു പേരും ഞാൻ ഓളെ ചീറ്റ് ചെയ്തു എന്നും പറഞ്ഞിട്ട്.... 

അല്ലേലും മ്മളെ മാവ് എങ്ങനേലും പൂക്കിപ്പിക്കാൻ ഉള്ള പെടാ പാടിനിടയിൽ ഇത് പോലോത്ത പുഴുക്കൾ കേറി വരും കോപ്പ്....  ( Zaid )

ഡാ നിന്റെ ഈ അവസ്ഥ കണ്ടിട്ട് ഇന്ക് ചിരി വരുന്നുണ്ട്.... ബട്ട് ന്റെ Zannu നെ ഓർത്തിട്ട് മാത്രം ആണ് ഞാൻ ഇപ്പൊ ചിരിക്കാത്തെ.... 

നിനക്ക് ഓളെ വിധിച്ചിട്ടുണ്ടെങ്കിൽ നിന്റെ അടുക്കൽ തന്നെ ഓളെത്തും....പിന്നെ ഈ ഓൺലൈൻ പ്രണയം അതൊക്കെ എത്ര കാലം നില നിൽക്കും എന്ന് പ്രണയിക്കുന്നവർക്ക് പോലും പറയാൻ പറ്റാത്ത കാര്യം ആണ്... എല്ലാരുടെയും കാര്യം അല്ലാട്ടോ.... 

ഹൗ ന്റെ റബ്ബേ.... ഞാൻ ഇപ്പൊ ഒരൊറ്റ കാര്യം പറഞ്ഞെന ഇമ്മാതിരി മോട്ടിവേഷൻ ഒക്കെ.... ഏതായാലും Zannu ന്റെ തിരിച്ചു വരവാണ് ഇപ്പോ ഇങ്ങനെ ഒക്കെ സംസാരിക്കാൻ ഉള്ള ഊർജം കൊച്ചു കള്ളൻ....  ( Zaid )

 അത് പിന്നെ അങ്ങനെ തന്നെ അല്ലെ ഡാ.... 


മ്മ്മ് ഞാൻ ഒന്നും പറഞ്ഞില്ലേ.... 


💞💞💞💞💞💞💞💞💞💞💞

(മണിക്കൂറുകൾക്ക് ശേഷം )
 
Zannu വിന് ബോധം വന്നു ... നിങ്ങളെ അന്ന്വേഷിക്കുന്നുണ്ട്..... 

അൽഹംദുലില്ലാഹ്.... മാഷാ അല്ലാഹ്... 

ഡോർ തുറന്നപ്പോ തന്നെ ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ അവളുടെ മിഴികൾ എന്റെ നേർക്ക് ആയിരുന്നു.... 

Zannu...... 


ഷാനുക്കാ എന്നും വിളിച്ചു പെണ്ണ് ഒരൊറ്റ കരച്ചിൽ.... 

അയ്യേ.... എന്തോന്നാടീ....

അവൾക്ക് ആവും  വിധം എണീറ്റു ഇരുന്നു എന്നെ ഇറുകെ പിടിച്ചു.... 

വേണ്ട പെണ്ണെ നീ അവിടെ കിടക്ക്... 

ഇല്ല എന്നും പറഞ്ഞിട്ട് zannu കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.... 

ഇക്കാനോട്‌ ഞാൻ പറഞ്ഞില്ലേ ഇവിടുന്ന് പോവല്ലേ ന്ന് ന്നിട്ടും പോയില്ലേ....കൈ വിടാതെ പിടിച്ചിട്ടും ഇതിന്റെ ഉള്ളിൽ തനിച്ചാക്കി പോയില്ലേ... 

അനകും വേണ്ടി തന്നെ അല്ലെ പെണ്ണെ പോയെ.... അതോണ്ടല്ലേ ഇപ്പൊ ഇങ്ങനെ കാണാൻ പറ്റിയെ..... അന്നേ കൈ വിടും ന്ന് എപ്പോയെങ്കിലും തോന്നിയിട്ടുണ്ടോ..... 

ഇല്ലെന്നും തലയാട്ടി zannu എന്നിലേക്ക്‌ കൂടുതൽ അടുത്തു.....

ഞാൻ ശരിക്കും പേടിച്ചു ഇക്ക,, 
ഞാൻ ഇങ്ങളോട് എന്നാൽ ആവും വിധത്തിൽ സംസാരിച്ചിട്ടും ഇങ്ങള് ഒന്നും കേട്ടില്ല.... ന്റെ സൗണ്ട് പുറത്തു വരാത്ത കൊണ്ടാവും ലെ.... 

ഇത് പോലെ ഇനി ഒരിക്കലും ചേർത്തു നിർത്താൻ കയ്യും എന്നു പോലും വിചാരിച്ചിട്ടില്ല.... 

അന്റെ കൂടെ ഞാൻ ഇല്ലേ പെണ്ണെ..... പിന്നെന്തിനാ ആവശ്യം ഇല്ലാത്ത ഓരോന്ന് ചിന്തിക്കാൻ പോണേ...... 

അനക് വേണ്ടി അല്ലെ ഇപ്പൊ ഞാൻ ജീവിക്കുന്നെ.... പിന്നെ ഒരാൾ ഇല്ലാതായാൽ എന്ത് അർത്ഥം ആണ് ഉള്ളെ.... 

പടച്ചോൻ ഞമ്മടെ കൂടെ ഉണ്ട് പെണ്ണെ.... പിന്നെന്തിന് പേടിക്കണം.....

ഷാനുക്കാ.... ജെറി എവിടെ... ഇന്ക് അതിനെ കാണണം.... 

വീട്ടിൽ എത്തീട്ട് കാണാം... റിയ ന്റെ കൂടെ ഉണ്ടാവും.... ഇപ്പോ ഞാനും Zaid ഉം മാത്രം ഇവിടുള്ളൂ... എല്ലാരേം ഇവിടുന്ന് തട്ടി.... 

പറ്റൂല ഇന്ക് ഇപ്പൊ കാണണം.... ഞാൻ എടുക്കാൻ പോയപ്പോയേക്കും അങ്ങനെ സംഭവിച്ചു..... അതിന് ഒന്നും പറ്റിയില്ലല്ലോ... 

ഏയ്‌ എന്ത് പറ്റാൻ.... അല്ല വൈഫി...
കെട്യോൻക്ക് സുഖം ആണോന്ന് പോലും ചോദിക്കാതെ ജെറി നെ ആണല്ലോ ചോദിച്ചെ.... 

ഈ.... ബ്ലാ... 

മറ്റൊരു കാര്യം.... അന്നേ ഈ അവസ്ഥയിൽ ആക്കിയ മഹാനെ അനക് കാണണ്ടേ.... 

ഹാ.... ഞാൻ ഇന്ക് പേടി ആയിട്ട അത് ചോദിക്കാതെ നിന്നെ.... 

ന്നാൽ ന്റെ പൊണ്ടാട്ടി കണ്ണ് തുറന്നു നോക്ക്....എന്നും പറഞ്ഞിട്ട് ഷാനു ഫോണിൽ പകർത്തിയ ആ പിക് Zannu ന്റെ നേരെ നീട്ടി.... 

അവളുടെ അധരം പതിയെ ആ നാമം മൊഴിഞ്ഞു.. 


*(തുടരും... )*


എന്താ എല്ലാരും ഇങ്ങനെ 🙃🙃

ഒന്ന് സപ്പോർട്ട് ചെയ്യാൻ അല്ലെ പറയുന്നുള്ളു....


വായിക്കുമ്പോൾ അതിന് രണ്ട് വരി കുറിക്കാൻ പ്രയാസം ആണെങ്കിൽ പിന്നെന്തിനാ വായിക്കുന്നത്....


ഇങ്ങനെ ആണേൽ ഞാൻ തുടർന്നു പോസ്റ്റ്‌ ചെയ്യുന്നില്ല....


👍👍👍
Roohod cherum vare

Roohod cherum vare

5
1501

Gysസ്റ്റോറി ഇനി പോസ്റ്റ്‌ ചെയ്യണോആരും സപ്പോർട്ട് ചെയ്യുന്നില്ലല്ലോ.... അപ്പൊ വേണ്ട ലെ 😒😒😒*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_45_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.______________________________________അന്നേ ഈ അവസ്ഥയിൽ ആക്കിയ മഹാനെ അനക് കാണണ്ടേ.... ഹാ.... ഞാൻ ഇന്ക് പേടി ആയിട്ട അത് ചോദിക്കാതെ നിന്നെ.... ന്നാൽ ന്റെ പൊണ്ടാട്ടി കണ്ണ് തുറന്നു നോക്ക്....എന്നും പറഞ്ഞിട്ട് ഷാനു ഫോണിൽ പകർത്തിയ ആ പിക് Zannu ന്റെ നേരെ നീട്ടി.... അവളുടെ അധരം പതിയെ ആ നാമം മൊഴിഞ്ഞു.. *ദിൽഷിത്ത്*    ഇവനോ...... ഇവനെന്തി