Aksharathalukal

❤️നിന്നിലലിയാൻ❤️-18

ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി. നാളെ മുതൽ ആദിക്ക് ഡ്യൂട്ടിയിൽ തിരിച്ചുകേറണം. ആമിക്ക് ഇനി ഒരാഴ്ച കൂടെ അവധിയുണ്ട്. ഈ ദിവസങ്ങളിൽ തന്നെ അവർ രണ്ടുപേരും വിരുന്നുപോക്കൊക്കെ നടത്തി. അന്നത്തെ ആ സംഭവത്തിന് ശേഷം ആമി ആദിയിൽ നിന്നും ഒരകൽച്ചയിൽ ആണ്. പണ്ട് വഴക്ക് കൂടാണെങ്കിലും സംസാരിച്ചിരുന്ന ആമി ഇപ്പോൾ ആദിയോട്  മൗനത്തിലാണ്, ബാക്കി എല്ലാവരോടും അവൾ പഴയതുപോലെ തന്നെ പെരുമാറി. ആദിക് ആണെങ്കിൽ പരസ്പരം ഒന്ന് തുറന്നു സംസാരിക്കാൻ സമയം കിട്ടിയില്ല കുറച്ചുദിവസങ്ങളായി  വിരുന്നുപോക്കൊക്കെ കഴിഞ്ഞു വളരെ വൈകിയാണ് രണ്ടുപേരും വീട്ടിൽ എത്തിയിരുന്നത്. പിന്നെ ക്ഷീണം കാരണം വേഗം തന്നെ കിടക്കും.

ഇന്നെങ്കിലും അവളോടൊന്ന് സംസാരിച്ചു എല്ലാം ശരിയാക്കാൻ അവൻ തീരുമാനിച്ചു.
അവൾ രാത്രി ബാൽക്കണിയിലിരുന്നു വീട്ടിലേക് ഫോൺ ചെയ്യുകയായിരുന്നു.
ഇതാണ് അവളോട് സംസാരിക്കാൻ പറ്റിയ സമയം എന്ന് മനസ്സിൽ വിചാരിച്ചു അവൻ അവളുടെ പുറകെ പോയി നിന്നു. ഫോൺ ചെയ്തു തിരിഞ്ഞ ആമി പെട്ടന്ന് മുന്നിൽ തന്നെ ആദിയേ കണ്ടോന്നു ഞെട്ടി പുറകോട്ട് വീഴാൻ പോയി. ആദി വേഗം തന്നെ അവളുടെ ഇടുപ്പിലൂടെ പിടിച്ചു തന്നോട് ചേർത്തു നിർത്തി. അവൾ അവനിൽ നിന്നും കുതറിമാറാൻ ശ്രെമിക്കുംതോറും അവളുടെ മേലുള്ള അവന്റെ പിടി മുറുകി വന്നു.

\"\"ഒന്നടങ്ങി നിക്ക് പെണ്ണേ ഞാൻ നിന്നെ തിന്നാനൊന്നും പോകുന്നില്ല \"\"എന്നൊരു കള്ളച്ചിരിയാൽ അവൻ പറഞ്ഞു.

അവൾ വീണ്ടും വീണ്ടും അവനിൽ നിന്നും അടർന്നുമാറാൻ ശ്രെമിച്ചപ്പോൾ അവൻ അവളെ ബാൽക്കണിയുടെ ചുവരിൽ ചേർത്തുനിർത്തി കൈ രണ്ടും അവളുടെ ഇരു വശത്തായി വച്ചു. അവൻ അവളുടെ താടി പിടിച്ചു ഉയർത്തി ആ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.

\"പിണക്കമാണോ എന്റെ പാറുക്കുട്ടി \"

\"എനിക്ക് ആരോടും പിണക്കമൊന്നും ഇല്ല.പിന്നെ ഞാൻ എന്റെ അച്ഛന്റെ മാത്രം പാറു ആണ് മറ്റാരും എന്നേ അങ്ങനെ വിളിക്കണ്ട\" എന്നവൾ അവന്റെ മുഖത്തേക് നോക്കാതെ പറഞ്ഞു.

\"അങ്ങനെ ഏതെങ്കിലും ഒരാളാണോ ഞാൻ? ഞാൻ നിന്റെ കെട്ടിയോനെല്ലെടീ \" എന്നൊരു കുസൃതി ചിരിയാൽ അവൻ ചോദിച്ചു.

\"മാറിക്കെ എനിക്ക് പോകണം\" എന്ന് പറഞ്ഞുകൊണ്ട് ആമി അവനെ തള്ളിമാറ്റാൻ ശ്രെമിച്ചു.

\"എന്റെ ചോദ്യത്തിനുള്ള ഉത്തരം തന്നിട്ട് പോയാ മതി ന്റെ പാറുക്കുട്ടിയെ \" എന്ന് പറഞ്ഞു അവൻ ഒന്നൂടെ അവളിലേക്കു ചേർന്നു നിന്നു. ഇപ്പോൾ അവർ രണ്ടുപേരും തമ്മിൽ ഒരു നിശ്വാസത്തിന്റെ ദൂരം മാത്രമേയുള്ളൂ. അവൾ കണ്ണടച്ചുകൊണ്ട് തല താഴ്ത്തി നിന്നു.

\"അങ്ങനെ ഏതെങ്കിലും ഒരാൾ ആണോ ഞാൻ പറ\"....

അവൾ അല്ലയെന്നു തലയാട്ടി..

\"\"എന്നാൽ പറ ഞാൻ ആരാണെന്നു. \"\"എന്ന് ചോദിച്ചുകൊണ്ടവൻ വീണ്ടും താടിയിൽ പിടിച്ചുകൊണ്ടു അവളുടെ മുഖം ഉയർത്തി. അവളുടെ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു.

\"അയ്യേ, ഒന്നിന് പത്തായി മറുപടികൊടുക്കുന്ന വീരശൂര പരാക്രമിയായ അത്മിക തന്നെയാണോ ഇത്. എനിക്ക് ഇങ്ങനെ കണ്ണു നിറച്ചു നിൽക്കുന്ന ആളെ ഇഷ്ടല്ലാട്ടോ, എന്റെ സ്വഭാവത്തിന് കട്ടക്ക് പിടിച്ചു നിൽക്കുന്ന ആളാണെന്നാ ഞാൻ വിചാരിച്ചേ ഇതിപ്പോ എന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിയല്ലോ എന്റെ പാറൂട്ടിയെ. \"
എന്നവൻ ചോദിച്ചതും ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക് വീണു. അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ തലയിൽ പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു.

\"എനിക്കറിയാം പെണ്ണേ ഞാൻ അന്ന് പറഞ്ഞ വാക്കുകൾ ഓർത്താണ് നീ എന്നോട് അകൽച്ച കാണിച്ചതെന്നു. ഞാൻ അന്ന് നിന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചു നിന്റെ കുശുമ്പ് കാണാൻ ആണ്‌ അങ്ങനെ പറഞ്ഞത് അല്ലാണ്ട് ഒരിക്കലും തന്നെ വിഷമിപ്പിക്കാനോ കരയിക്കുവാനോ വേണ്ടിയല്ല. അത് തന്നെ ഇത്രത്തോളം വിഷമിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല, അങ്ങനെയെങ്കിൽ ഞാനൊരിക്കലും അങ്ങനെ സംസാരിക്കില്ലായിരുന്നു \"

അവളുടെ തേങ്ങലിനു കുറവ് വന്നെന്ന് കണ്ടതും അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ബാൽക്കണിയിലുള്ള ആട്ടുകട്ടിലിൽ വന്നിരുന്നു. എന്നിട്ട് അവളുടെ മുഖത്തേക് നോക്കി.

\"നോക്ക് പാറു നമ്മൾ രണ്ടുപേരും രണ്ടു ജീവിതം തുടങ്ങേണ്ടവരായിരുന്നു. പക്ഷെ അവസാനനിമിഷം  വിധി നമ്മളെ തമ്മിൽ ഒരുമിപ്പിച്ചിട്ടുണ്ടെങ്കിൽ ചെരേണ്ടത് നമ്മൾ അല്ലേ. നമുക്കുള്ളതാണെങ്കിൽ അത് ഫ്ലൈറ്റ് പിടിച്ചായാലും നമ്മുടെ അടുത്തേക് തന്നെ വരും എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ്‌ നമ്മൾ \" എന്ന് പറഞ്ഞു കൊണ്ടവൻ അവളുടെ കണ്ണുകൾ തുടച്ചു.

\"ദൈവം ആണ്‌ നമ്മളെ കൂട്ടിമുട്ടിച്ചതും ഒരുമിച്ചു ചേർത്തു വച്ചതും അതുകൊണ്ട് നമുക്കീ ജന്മം കണ്ണന്റെ പാറുവയിട്ടും പാറുവിന്റെ കണ്ണനായിട്ടും അടിപൊളിച്ചങ്ങു ജീവിച്ചാലോ എന്താ എന്റെ പൊണ്ടാട്ടിയുടെ അഭിപ്രായം\" എന്നവൻ ഒരു കണ്ണിറുക്കി കൊണ്ട് ചോദിച്ചു.

മനോഹരമായ ഒരു പുഞ്ചിരി ആയിരുന്നു അവനുള്ള മറുപടി.

\"ഹോ.. എനിക്കിതു കണ്ടാൽ മതി. കല്യാണം കഴിഞ്ഞിട്ട് ആദ്യമായിട്ടാണ് എനിക്കായി ഒരു പുഞ്ചിരി നിന്റെ ഈ അധരങ്ങളിൽ വിടരുന്നത്. ഇനിയൊരിക്കലും ഈ കണ്ണു നിറയരുത് പാറു. ഈ മൗനം ഞാൻ സമ്മതമായിട്ടെടുത്തോട്ടെ പാറു. \"

അതിനു മറുപടിയെന്നോണം അവൾ അവന്റെ തോളിലേക് ചാഞ്ഞു. അതവനിൽ ഒരു പുഞ്ചിരിയുണ്ടാക്കി.

\"\"പാറു... \"\"

\"\"ഹ്മ്മ്.... \"\"

\"\"ഞാൻ ഒരു കാര്യം പറയട്ടെ.. \"\"

എന്താന്നുള്ള ഭാവത്തിൽ അവൾ അവന്റെ തോളിൽ നിന്നും തലയുർത്തി അവന്റെ മുഖത്തേക്ക് നോക്കി.

\"\"അത് എന്താണെന്നു വച്ചാൽ.... \"\"

\"\"പറ.... \"\"

\"\"ശരിക്കും എനിക്ക് നിന്നോട് ഇഷ്ടം തോന്നിയത് എന്നാണെന്നു നിനക്ക് അറിയാമോ?\"\"ആദി അവളോട് ചോദിച്ചു.

\"\"ഇല്ല... \"\"

\"\"നമ്മുടെ റിസപ്ഷന്റെ അന്ന്.. \"\"

\"\"അന്നോ... അന്നെങ്ങനെ.. \"\"

\"\"അന്ന് നീ കൈ കഴുകാനായി പോയപ്പോൾ അവിടെ നതാഷയുമായി സംസാരിച്ചില്ലേ. അന്ന് അതിനടുത് ഞാൻ ഉണ്ടായിരുന്നു നിങ്ങൾ സംസാരിച്ചതൊക്കെ ഞാൻ കേട്ടു.\"\"

ആമിയാണെങ്കിൽ അതിശയത്തോടെ അവനെ നോക്കി

\"\'നോക്കണ്ട പെണ്ണെ അന്ന് നിന്റെ കുറച്ചു ഡയലോഗുകൾ കേട്ടപ്പോൾ എന്തോ എനിക്ക് നിന്നോട് ഒരു ആരാധന തോന്നി. ആ നതാഷ ട്രെയിനിങ് ക്യാമ്പിൽ വച്ചേ ഇങ്ങനെയാണ്  ഞാൻ ഒരുപാട് സംസാരിച്ചു  തിരുത്തിയതാണ്. പക്ഷെ അവളുടെ മനസ്സിൽ നിന്നും ഈ കാര്യങ്ങളൊന്നും പോയിട്ടില്ല എന്ന് എനിക്ക് അന്നാണ് മനസിലായത്. എന്തായാലും നീ കൊടുത്ത മറുപടി പൊളിച്ചു. \"\" എന്നുപറഞ്ഞുകൊണ്ടവൻ അവളെ ഒന്നൂടെ ചേർത്തുപിടിച്ചു.

\"\"കണ്ണേട്ടാ.... \"\"

\"\"എന്താ പെണ്ണേ.. \"\"

\"\"ഞാൻ പറഞ്ഞാൽ കണ്ണേട്ടൻ വിശ്വസിക്കുമോ എന്നറിയില്ല പക്ഷെ പറയാതിരിക്കാൻ എനിക്കവില്ല. \"\"

\"\"നീ പറയെന്റെ പാറുക്കുട്ടിയെ... \"\"

\"\"അത്...... നമ്മുടെ കല്യാണത്തിന് മുൻപേ മിക്കവാറും ദിവസങ്ങളിൽ ഞാൻ കണ്ണേട്ടനെ സ്വപ്നം കാണാറുണ്ടായിരുന്നു. അതിന്റെ അർത്ഥം എന്താണെന്നു അന്നെനിക്ക് മനസിലായില്ല. പക്ഷെ ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ഒന്നിക്കേണ്ടത് നമ്മൾ തന്നെയാണെന്നു. \"\"

അവൻ അതിശയത്തോടെ അവളുടെ മുഖത്തേക് നോക്കി.

\"\"എന്താ കണ്ണേട്ടാ ഇങ്ങനെ നോക്കുന്നെ. \"\"

\"\"അല്ല... ഞാനും നിന്നെ ഒരുപാട് തവണ സ്വപ്നം കണ്ടിട്ടുണ്ട്. നമ്മുടെ വിവാഹം നടക്കുന്ന അന്ന് രാവിലെ തന്നെ ഞാൻ അമ്പലത്തിൽ പോയപ്പോൾ എന്തുകൊണ്ടോ നിന്റെ മുഖമാണ് എന്റെ മനസ്സിൽ വന്നത്. \"\"

\"\"ശരിക്കും... \"\"എന്നവൾ അതിശയത്തോടെ ചോദിച്ചു.

\"\"ആടോ.... നമ്മൾ തന്നെയാണ് ചെരേണ്ടത് അതാണ് ഇത്രയൊക്കെ നടന്നിട്ടും നമ്മൾ ഒന്നായത്. \"\"ആദിഅവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

\"\"ഇങ്ങനെ ഇരുന്നാൽ മതിയോ കിടക്കേണ്ടേ\"\"  എന്നവൻ ഒരു കുസൃതിയാലേ ചോദിച്ചപ്പോൾ അവളൊന്നു ഞെട്ടി വർധിച്ച ഹൃദയമിടിപ്പോടെ അവന്റെ മുഖത്തേക് നോക്കി.

\"\"നീ ഞെട്ടുകയൊന്നും വേണ്ട നിന്റെ സമ്മതമില്ലാതെ ഞാൻ ഒരിക്കലും നിന്റെ ദേഹത്ത് തൊടില്ല കാരണം ഐ റെസ്‌പെക്ട് യൂ \"\"എന്നവൻ പറഞ്ഞു കൊണ്ടു അവളെയും ചേർത്തുപിടിച്ചു എഴുന്നേറ്റു. അപ്പോ ഈ തൊടുന്നതൊക്കെയോ എന്നോർത്തുകൊണ്ടവൾ അവന്റെ മുഖത്തേക് നോക്കി.

\"\"ഡി വടയക്ഷി നീ ഇങ്ങനെ  നോക്കിപ്പേടിപ്പിക്കയൊന്നും വേണ്ടാ കേട്ടോ. നിന്റെ നോട്ടത്തിന്റെ അർത്ഥം ഓക്കേ എനിക്ക് മനസിലാവുന്നുണ്ട്. ഇങ്ങനെയൊക്കെ ഞാൻ പിടിക്കും ഞാൻ ഉദ്ദേശിച്ചത് എന്താണെന്നു മോൾക് മനസിലായില്ലേ, മനസിലായില്ലെങ്കിൽ ചേട്ടൻ കാണിച്ചു തരാം \"\"എന്ന് പറഞ്ഞു മീശ പിരിച്ചുകൊണ്ടവളുടെ അടുത്തേക് നടന്നു. അവൾ ഒരു കള്ളച്ചിരിയാലേ അവനെ തള്ളി റൂമിലേക്കു ഓടി. അവൻ വേഗം തന്നെ ബാൽക്കണിയുടെ ഡോർ അടച്ചു  അവളുടെ പുറകെ ഓടി അവളെ പിടിച്ചു. അവളുടെ ഹൃദയമിടിപ്പ് വർധിച്ചു.

\"\"ഡി പെണ്ണേ നിന്റെ ഹൃദയം ഇപ്പോൾ പൊട്ടിപോവുമല്ലോ. ഞാൻ ഇന്നൊന്നും ചെയ്യാൻ പോണില്ല ഒന്ന് കൂൾ അവടോ. ആദ്യം നമുക്ക് പരസ്പരം മനസിലാക്കാം എന്നിട്ട് ഒരു ജീവിതം തുടങ്ങാം കേട്ടോ. ഇപ്പോൾ നല്ല ഫ്രണ്ട്‌സ് ആയിട്ടിരിക്കാം \"\" എന്ന് പറഞ്ഞു കൊണ്ടവൻ അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു.

ഇന്ന് രാത്രി പരസ്പരം അതിർവരമ്പുകൾ തീർക്കാതെ അവന്റെ നെഞ്ചിൽ  തലചായ്ച്ചു അവൾ കിടന്നു.

\"\"കണ്ണേട്ടാ... \"\"

\"\"എന്താടോ.. \"\"

\"\"എനിക്ക് വേണ്ടി ഒരു പാട്ടു പാടുമോ. \"\"

\"\"എന്റെ പെണ്ണിനു വേണ്ടി ഒന്നല്ല ഒരു നൂറു പാട്ടു പാടാലോ\"\" എന്ന് പറഞ്ഞു കൊണ്ടവൻ പാടിതുടങ്ങി. അവന്റെ സ്വരമധുര്യത്തിൽ ലയിച്ചു ഇനി വരും ജന്മങ്ങളിലും ഈ നെഞ്ചിൻ ചൂടേറ്റു കണ്ണന്റെ മാത്രം പാറുക്കുട്ടി ആയി ജീവിക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടവൾ നിദ്രയെ പുൽകി. അവൾ ഉറങ്ങിയെന്ന് കണ്ടതും അവളുടെ മൂർദ്ധാവിൽ ചുംബിച്ചു ഒരു നല്ല നാളെക്കായി സ്വപ്നം കണ്ടു അവനും ഉറങ്ങി.....

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ ഡ്യൂട്ടിക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ആദി. ആപ്പോഴാണ് ആമി റൂമിലേക്കു വന്നത്. പോലീസ് വേഷത്തിൽ അവനെ കണ്ടു കണ്ണെടുക്കാതെ അവനെ നോക്കി നിന്നു.

\"\"ഡി.. വടയക്ഷി...
സ്വന്തം പ്രോപ്പർട്ടി നോക്കി ഇങ്ങനെ വെള്ളമിറക്കണോ. \"\"

\"\"സ്വന്തം പ്രോപ്പർട്ടി ആയതുകൊണ്ടല്ലേ നോക്കുന്നത്. വല്ലോരുടെയും പ്രോപ്പർട്ടിയിൽ നോക്കാൻ പറ്റുമോ പോലീസുകാരാ\"\" എന്നു പറഞ്ഞുകൊണ്ടവൾ അവന്റെ മീശ പിരിച്ചു വച്ചു.

\"\"ഓഹോ.. അങ്ങനെയാണോ എന്നാ ചേട്ടനൊരു ഉമ്മ താ. \"\"

\"\"അയ്യടാ ഉമ്മയല്ല ബാപ്പ\"\" എന്ന് പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നടന്നു.

അവൻ അവളുടെ കൈയിൽ പിടിച്ചു അവളെ തിരിച്ചു നിർത്തി.എന്നിട്ട് പറഞ്ഞു

\"\"ഉത്തമയായ ഭാര്യയുടെ കടമയാണ് ജോലിക് പോകുന്ന ഭർത്താവിന് ഒരു ഉമ്മയൊക്കെ കൊടുക്കേണ്ടത്. \"\"

\"\"ആണോ.. ഞാൻ അറിഞ്ഞില്ലലോ. തല്ക്കാലം എനിക്ക് ഉത്തമഭാര്യ ആവേണ്ട\"\" എന്ന് പറഞ്ഞുകൊണ്ടവൾ കണ്ണിറുക്കി കാണിച്ചു.

\"\"അങ്ങനെയാണോ എന്നാൽ പിന്നെ ഞാൻ ഒരു ഉത്തമഭർത്താവാകാം\"\" എന്ന് പറഞ്ഞു അവളുടെ നെറുകയിൽ ചുംബിച്ചു. അവളെ ചേർത്തുപിടിച്ചു കൊണ്ടു താഴേക്ക് പോയി. ഒരു ചിരിയോടെ അവളും അവനോട് ചേർന്ന് നിന്നു. സന്തോഷത്തോടെ ചേർന്ന് വരുന്ന ആദിയെയും ആമിയെയും കണ്ടു ശ്രീദേവിയുടെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു. എപ്പോഴും അവർ സന്തോഷത്തോടെ ഇരിക്കാൻ വേണ്ടി ശ്രീദേവി പ്രാർത്ഥിച്ചു. സ്റ്റേഷനിലേക് പോകാൻ വണ്ടി വന്നതോടെ ആദി ആമിയുടെ കവിളിൽ ഒന്ന് തട്ടി പോകട്ടെ എന്ന് പറഞ്ഞു. അതിനു മറുപടിയെന്നോണം കണ്ണടച്ച് മൗനനുവാദം നൽകിയവൾ. അവൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ കാറിൽ കയറി. അവന്റെ കാറു ദൂരേക്ക് മായുന്നതും നോക്കിയവൾ നിന്നു. എന്തുകൊണ്ടോ പെട്ടന്നവളുടെ മനസ്സിൽ അന്നത്തെ ആ സ്വപ്നം കടന്നു വന്നു അവളുടെ ഹൃദയമിടിപ് വർധിച്ചു.
അവൾ താലിയിൽ മുറുകെപ്പിടിച്ചു അവനൊന്നും വരുത്തല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചു...

തുടരും...

✍️ദക്ഷ ©️❤️നിന്നിലലിയാൻ❤️-19

❤️നിന്നിലലിയാൻ❤️-19

4.6
16470

ഇന്ന് ലച്ചുവും കോളേജിലേക് പോയതിനാൽ ആമിയും ശ്രീദേവിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവൾ അമ്മയെ സഹായിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ശ്രീദേവിക്ക് എന്തോ തലവേദന ആണെന്ന് പറഞ്ഞു കിടക്കാൻ പോയി. ആമി അവരുടെ തലയിൽ ബാം ഒക്കെ പുരട്ടിക്കൊടുത്തു ശുശ്രൂഷിച്ചു. പിന്നെ അവരൊന്നു മയങ്ങിയപ്പോൾ അവൾ മുറിയിൽ നിന്നും പുറത്തേക് ഇറങ്ങി. അവളുടെ മുറിയിലേക് പോകാനായി തുടങ്ങിയപ്പോഴാണ് സ്റ്റോർ റൂമിലേക്കു അവളുടെ നോട്ടം ചെന്നെത്തിയത്. അവൾ അങ്ങോട്ടേക്ക് നടന്നു. മുറിയുടെ ഹാൻഡിൽ പിടിച്ചു തുറന്നു. കുറെ സാധനങ്ങൾ വലിച്ചു വാരിയിട്ടിരിക്കുന്നു. അവിടെ ഒരു മൂലയിൽ സ്ട്രിങ് പൊട്ടി