Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 101

നിരഞ്ജൻറെ സ്വന്തം പാറു Chapter 101

ഏതാനും നിമിഷങ്ങൾക്കകം അവൾ ഉറങ്ങി. മെൻറ്ലി ആൻഡ് ഫിസിക്കലി അവൾ ഒരുപാടു ക്ഷീണിച്ചിരുന്നു.

നിരഞ്ജൻ അവളെ എടുത്ത് ബെഡ്റൂമിൽ കിടത്തി.

അഞ്ചുപേരും അടുത്തത് എന്തൊക്കെ വേണമെന്ന് ലിസ്റ്റ് ഉണ്ടാക്കി.

ഒന്നും വിട്ടു പോകാതെ എല്ലാം സെറ്റ് ചെയ്തു.

എന്തെങ്കിലും ഒരു ചെറിയ പാളിച്ച മതി പാറുവിനെ നഷ്ടപ്പെടാൻ. അത് എല്ലാവർക്കും അറിയാവുന്നതു കൊണ്ട് എക്സ്ട്രാ കെയർഫുൾ ആയിരുന്നു എല്ലാവരും.

അടുത്ത ദിവസം പാറു ഓഫീസിൽ ചെന്നു.

പത്തു മണിയോടെ തന്നെ ഒരു കൂട്ടം പോലീസ് വന്ന് പാറുവിനെ അറസ്റ്റ് ചെയ്തു.

വാറണ്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ പാറുവിനോട് പോലീസ് പറഞ്ഞു.

“പബ്ലിക് ഡിമാൻഡ് വെച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.”

‘ഞാൻ സമൻസ് പ്രകാരം കോടതിയിൽ എത്തിക്കോളാം’

എന്നു പറഞ്ഞപ്പോഴും അവർ സമ്മതിച്ചില്ല.

 എന്നാൽ പാറു വിനെ നോക്കി നിന്ന എസ് ഐ പറഞ്ഞു.

“ഓ തമ്പുരാട്ടിക്ക് എന്തൊക്കെ അറിയണം... നിൻറെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ ഉള്ളതല്ലാ കേരള പോലീസ്. നടക്കടീ... അങ്ങോട്ട്.

ചോദ്യം ചെയ്യലും പറച്ചിലും ഒക്കെ അങ്ങ് സ്റ്റേഷനിൽ ചെന്ന ശേഷം നമുക്ക് നോക്കാം.”

പാറു എല്ലാം അളന്നു മുറിച്ചാണ് സംസാരിച്ചിരുന്നത്. 

കാരണം എല്ലാം ലൈവായി തന്നെ നിരഞ്ജൻ മീഡിയക്ക് നൽകുന്നുണ്ടായിരുന്നു.

എന്നാൽ പാറു കുറച്ചു ഉറക്കെ തന്നെ ചോദിച്ചു.

“SI സാറിന് ശശാങ്കൻ സാർ എത്ര തന്നു?”

അവളുടെ കൂസലില്ലാത്ത ചോദ്യം കേട്ട് ആ പോലീസുകാരൻ പറഞ്ഞു.

“എത്ര തന്നു എന്ന് നിന്നോട് പറയേണ്ട കാര്യമുണ്ടോ?”

അപ്പോഴാണ് കൂടെയുള്ള ഒരു പോലീസുകാരൻ SI യോട് പറഞ്ഞത്.

“ഇത് കോടികളുടെ കണക്കാണ് സാറേ... അപ്പോൾ ചിലപ്പോൾ ശശാങ്കൻ സാർ തന്നതിനേക്കാളും കൂടുതൽ ഇവൾ ഓഫർ ചെയ്താലോ?”

അതുകേട്ട് പാറു ഉറക്കെ ചിരിച്ചു. 

പിന്നെ ചോദിച്ചു.

“അപ്പോൾ കനത്തിൽ തന്നെ തന്നിട്ടുണ്ട് ശശാങ്കൻ സാർ. ശരി നടക്കട്ടെ...”

അത് കേട്ട് അയാൾ ഒന്ന് ചിരിച്ചു.

എല്ലാം നന്നായി തന്നെ പാറുവിൻറെ കഴുത്തിലെ ക്യാമറയിൽ പതിഞ്ഞിരുന്നു.

 എല്ലാം ലൈവായി തന്നെ പബ്ലിക് കാണുന്നുണ്ടെന്ന് അറിയാതെ പോലീസുകാരും സംസാരിച്ചു.

അപ്പോൾ കൂടെയുള്ള ഒരു പോലീസുകാരൻ പാറുവിനെ ഒരു വല്ലാത്ത ചിരിയോടെ നന്നായി ഒന്നു നോക്കിക്കൊണ്ട് പറഞ്ഞു.

“സാറേ... ഇവൾ ഒരു ഒന്നൊന്നര പീസ് ആണ്. ഇന്ന് രാത്രി നമുക്ക് ആഘോഷിക്കാൻ...”

അയാൾ പറഞ്ഞു തീരും മുൻപ് തന്നെ കൂട്ടത്തിലെ ഒരു പോലീസ് വന്ന് SI യോട് എന്തോ ചെവിയിൽ പറഞ്ഞു. എന്നിട്ട് അയാളുടെ ഫോൺ കാണിച്ചു കൊടുത്തു.

അത് കണ്ടതും SI ആകെ വിയർത്തു. എല്ലാം കണ്ടു കൊണ്ട് നിന്ന പാറു ചോദിച്ചു.

“എന്താണ് SI സാറേ നിന്ന് വിയർക്കുന്നത്? ദേ ഈ സാറിന് രാത്രി എന്നെ എന്തൊക്കെയോ ചെയ്യണം എന്നാണ് പറയുന്നത്? എന്താണ് SI സാറേ, സാറും കൂടുന്നുണ്ടോ കൂടെ?”

അവളുടെ പരിഹാസം നിറഞ്ഞ സംസാരം കേട്ട് SI ദേഷ്യത്തോടെ പറഞ്ഞു.

“You... “

അതു കണ്ട് അടുത്തു നിന്ന പോലീസ് അയാളെ തടഞ്ഞു.

“വേണ്ട സാറേ വിട്ടേക്ക്... അല്ലെങ്കിൽ നമുക്ക് പണിയാകും. നമുക്ക് വേഗം ഇവിടെ നിന്നും പോകണം.”

ആ പോലീസുകാരൻ പറയുന്നത് കേട്ട് SI പറഞ്ഞു.

“വിട്ടിട്ടു വാടോ... വേറെ പണിയുണ്ട്.”

അയാൾ വേഗം പോയി ജീപ്പിൽ കയറി ഇരുന്നു.

SI സാറിന് എന്താണ് പെട്ടെന്ന് പറ്റിയത് എന്ന് ആലോചിച്ച് പാറുവിനെ ഒന്നു നോക്കിയ ശേഷം ബാക്കി രണ്ട് പൊലീസുകാരും അയാളുടെ പിന്നാലെ നടന്നു.

അവർ പോയതും തങ്കപ്പനും സുധാകരനും കരഞ്ഞു കൊണ്ട് ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു.

അതുകണ്ട് പാറു അവരോട് ചോദിച്ചു.

“പേടിച്ചു പോയോ? 

വേണ്ട... പേടിക്കേണ്ട...

സത്യം ജയിക്കും. അവസാനം വരെ പൊരുതണം. അത്രമാത്രം.”

അവൾ കണ്ണു ചിമ്മി കൊണ്ട് അവരെ നോക്കി പറഞ്ഞു.

എന്നാൽ SI പോലീസ് സ്റ്റേഷനിൽ എത്തും മുൻപേ പാറുവിനെ തൊട്ടതിനുള്ള പണി കിട്ടിയിരുന്നു.

ആക്സിഡൻറ് രൂപത്തിൽ നല്ല കനത്തിൽ തന്നെ നൽകി മേലേടത്ത് കൊച്ചുമക്കൾ.

അടുത്ത ദിവസം പത്തു മണിക്ക് അവൾ കോർട്ടിൽ ഹാജരായി.

നോർമലി അടുത്ത ഡേറ്റ് കൊടുക്കുകയാണ് പതിവ്.

എന്നാൽ പബ്ലിക് പ്രഷർ എന്നും പറഞ്ഞ് ശശാങ്കൻ അന്നു തന്നെ വാദം തുടങ്ങാനുള്ള എല്ലാം ഒരുക്കിയിരുന്നു.

കേസ് വായിച്ചു നോക്കിയ ശേഷം ജഡ്ജി ചോദിച്ചു.

രണ്ടു കക്ഷികൾക്കും സമ്മതമാണെങ്കിൽ വാദം ഇന്നു തന്നെ തുടങ്ങാം.

അതുകേട്ട് ശശാങ്കൻ പെട്ടെന്നു തന്നെ തൻറെ സമ്മതം അറിയിച്ചു.

ജഡ്ജി പാറുവിനെ നോക്കി. 

അവൾ എന്തു പറയണമെന്നറിയാതെ നിൽക്കുമ്പോൾ കറുത്ത ഗൗൺ ഇട്ടു ഭരതൻ കോർട്ടിൽ പ്രസൻഡൻറായി.

“I am advocate Bharathan Verma. 

ഞാൻ Parvarna Menon നു വേണ്ടി അപ്പിയർ ചെയ്യാൻ അനുവാദം ചോദിക്കുന്നു”

എന്നും പറഞ്ഞ് ഭരതൻ തൻറെ ഡോക്യുമെൻസ് കോടതിയിൽ സമർപ്പിച്ചു.

എന്നാൽ ഭരതനെ ആ വേഷത്തിൽ കണ്ട പാറു അപ്പോഴും വായ പൊളിച്ചു നിൽക്കുകയായിരുന്നു.

അതുകണ്ട് ഭരതൻ ചുണ്ടു കൊണ്ട് ശബ്ദമുണ്ടാക്കാതെ അവളോട് പറഞ്ഞു.

‘വായടക്കടി...’

അതുകണ്ട് പാറു ചിരിച്ചു പോയി.

അതിനു ശേഷം അവൾ കോട്ടിൽ എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു. 

ബാക്കി ആരെയും കണ്ടില്ല.

എന്നാൽ ക്യാഷ്വൽ ഡ്രസ്സിൽ ബോഡിഗാർഡ് അവിടവിടെയായി നിൽക്കുന്നത് അവൾ മനസ്സിലാക്കി.

നിരഞ്ജനും കൂട്ടരും കാറിൽ തന്നെ ഇരിക്കുകയായിരുന്നു.

എന്നാൽ ഭരതനെ കണ്ട സുധ മക്കളോട് പറഞ്ഞു.

“ഇതാണ് മായകൊപ്പം അന്ന് വീട്ടിൽ വന്ന ആൾ.”

അമ്മ പറയുന്നത് കേട്ട് സൂര്യനും കിരണും ഒരു പോലെ ഞെട്ടിപ്പോയി. 

ഭരതനെ കോട്ടിൽ കണ്ടപ്പോൾ തന്നെ അവരുടെ കാറ്റു പോയി ഇരിക്കുകയായിരുന്നു. 

കൂടെ അമ്മ പറഞ്ഞതും കൂടിയായതോടെ അവർ വല്ലാതെ പേനിക് ആയി.

ഭരതനാണ് വീട്ടിൽ വന്ന് നന്ദൻ അച്ഛനെ കൊണ്ടുപോയത് എങ്കിൽ ഇതിൽ നിരഞ്ജനും പാറുവിനെ ഹെൽപ്പ് ചെയ്യുന്നുണ്ടോ എന്ന് അവർ സംശയിക്കാതെ ഇരുന്നില്ല.

അവർ അങ്ങനെ ചിന്തിച്ചതും അവിടെ വാദം തുടങ്ങിയിരുന്നു.

ശശാങ്കൻ പറയുന്ന എല്ലാം നിമിഷ നേരം കൊണ്ടാണ് ഭരതൻ എതിർത്ത് ആൻസർ നൽകിക്കൊണ്ടിരുന്നത്.

ശശാങ്കൻറെ വാദം കഴിഞ്ഞതും ഭരതൻറെ സമയം ആയതും ശശാങ്കൻ ചെറുതായി ഒന്ന് പതറി തുടങ്ങി. 

എന്നാൽ അന്നേ ദിവസത്തെ കോടതി സമയം കഴിഞ്ഞതും ജഡ്ജി അടുത്ത ദിവസം തന്നെ നൽകി പാറുവിനെ ഭരതൻറെ ജാമ്യത്തിൽ അന്നത്തെ ദിവസം പറഞ്ഞു വിട്ടു.

ശശാങ്കൻ വളരെ അധികം പരിശ്രമിച്ചെങ്കിലും അവളെ ജാമ്യത്തിൽ വിടാൻ തന്നെ കോടതി ഉത്തരവിട്ടു.

ഭരതനും പാറുവും വന്ന് കാറിൽ കയറിതും അവർ തിരിച്ചു പോയി.

ഹോട്ടലിൽ എത്തും വരെ പാറു ഒന്നും പറഞ്ഞില്ല. ഹോട്ടലിൽ കയറിയതും പാറു ഭരതനെ ഒന്നു നോക്കി.

എന്നാൽ അതു കണ്ട നിരഞ്ജൻ പിറകിലൂടെ അവളെ തന്നിലേക്ക് അടുപ്പിച്ച് ചോദിച്ചു.

“എങ്ങനെയുണ്ട് ഞങ്ങളുടെ നിനക്കുള്ള സർപ്രൈസിൻറെ ഓപ്പണിങ്?

ഇഷ്ടപ്പെട്ടോ?”

അവൾ ഒന്നും പറയാതെ നിരഞ്ജനെ ഒന്നു നോക്കി. പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.

“ഇതൊരു വല്ലാത്ത സർപ്രൈസ് ആയി പോയി.”

“അതൊക്കെ പോട്ടെ, എൻറെ പെണ്ണ് ഇപ്പോൾ വല്ലാതെ ഫേമസ് ആയി ഇരിക്കുകയാണല്ലോ?”

അതുകേട്ട് അവൾ മുഖം കറുപ്പിച്ച് നിരഞ്ജനെ നോക്കി. പിന്നെയും പലതും പറഞ്ഞ് അവർ രണ്ടുപേരും മുന്നിലോട്ടു നടന്നു.

അവരുടെ കളിയും ചിരിയും കണ്ട് ബാക്കി നാല് പേരും പുറകിൽ ഉണ്ടായിരുന്നു.

അടുത്ത ദിവസത്തെ വാദത്തിൽ ശശാങ്കൻ പറഞ്ഞു.

“നന്ദൻറെ വില്ല് പ്രകാരം മകളായ പാർവണ മേനോൻ വിവാഹം കഴിച്ച് ഹസ്ബൻഡ്നോട് കൂടി വന്നാലേ അവൾക്കു നളിനി ഗ്രൂപ്പിൽ അവകാശം സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. അതിനു വേണ്ട supporting documents എല്ലാം ഞാൻ ഓൾറെഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.”

ശശാങ്കൻ പറഞ്ഞതു കേട്ട് ഭരതൻ പാറുവിനെ ഒന്നു നോക്കി.

പിന്നെ കോടതിയിൽ പറഞ്ഞു.

“പാർവണ മേനോൻ വിവാഹിതയാണ്. 

I am submitting her marriage certificate.”

ഭരതൻ മേരേജ് സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിച്ചതും ശശാങ്കൻ പറഞ്ഞു.

“അത് ഫെയ്ക്ക് ആണ്. പാർവണ മേനോൻ വിവാഹം കഴിച്ചിട്ടില്ല”

ശശാങ്കൻ വാശിയോടെ വാദിച്ചു.

ഭരതനും പാർവണയും ചേർന്ന് കോടതിയെ പറ്റിക്കുകയാണ് എന്നും ശശാങ്കൻ വാദിച്ചു.

അതുകേട്ട് ജഡ്ജി കോടതിയിൽ പറഞ്ഞു.

“എതിർ കക്ഷിയുടെ വക്കീൽ അങ്ങനെ ഒരു സംശയം ഉന്നയിക്കുന്നുണ്ട് എങ്കിൽ അടുത്ത ഡേറ്റിൽ പാർവണയോടൊപ്പം അവരുടെ ഹസ്ബൻഡ് കോടതിയിൽ ഹാജരാകണമെന്ന് ഈ കോടതി ഉത്തരവിടുന്നു.”

കോടതി പറഞ്ഞതു കേട്ട് ശശാങ്കൻ ചോദിച്ചു.

“Mr. Bharathan Verma കോടതിയിൽ ഹാജർ ഉള്ളപ്പോൾ വേറെ ഒരു ദിവസത്തേക്ക് എന്തിനാണ് സമയം നൽകുന്നത്?”

ശശാങ്കൻറെ സംശയം തീർക്കാൻ എന്ന പോലെ ഭരതൻ പറഞ്ഞു.

“She is Mrs. Menon not Mrs. Verma.”

ഭരതൻ പറഞ്ഞത് കേട്ട് ശശാങ്കൻ അടി കിട്ടിയ പോലെ നിന്നു പോയി.

എന്നാൽ ജഡ്ജി വിളിച്ചു പറഞ്ഞു.

“We will continue this case next Monday morning.”

എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സംശയത്തോടെ നിൽക്കുന്ന ശശാങ്കനെ നോക്കി ഭരതൻ കണ്ണു ചിമ്മി കാണിച്ചു.

വളരെ ദേഷ്യത്തോടെ ശശാങ്കൻ പാറുവിനെ നോക്കുകയായിരുന്നു.

കോടതിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശശാങ്കനും സൂര്യനും കിരണും സുധയും പാറുവിനെ തടഞ്ഞു നിർത്തി.

അതുകണ്ട് ഭരതൻ പാറുവിനടുത്തേക്ക് നീങ്ങി നിന്നു. നാല് ബോഡിഗാർഡ്സും അവർക്ക് ചുറ്റും നിന്നു.

എല്ലാവരെയും ഒന്നു നോക്കി സൂര്യൻ ചോദിച്ചു.

“അടുത്തത് എന്താണ് മാഡത്തിൻറെ പ്ലാൻ? നാളെ ഇവരിൽ ആരെയാണ് നീ ഹസ്ബൻഡ് ആയി കോടതിയിൽ കാണിക്കാൻ പോകുന്നത്?”

സൂര്യൻ ചോദിക്കുന്നത് കേട്ട ശശാങ്കൻ ചിരിയോടെ പറഞ്ഞു.

“ഭരതൻ സാർ കൈ യൊഴിഞ്ഞ സ്ഥിതിക്ക് ഗുണ്ടകളിൽ ആരെങ്കിലും ആയിരിക്കും അവൾ നാളെ കൊണ്ടു വരാൻ പോകുന്നത്.”

എന്നാൽ ഒരു കൂസലുമില്ലാതെ പാറു അതിനു മറുപടി നൽകി.

“ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എനിക്ക് തന്ത ഒന്നേയുള്ളൂ. നിങ്ങളുടെ പെങ്ങളെ പോലെയല്ല ഞാൻ എന്ന്.”

പാറുവിൻറെ സംസാരം കേട്ട് ശശാങ്കൻ അവളോട് ചോദിച്ചു.

“അത് ശരി, അതുകൊണ്ടായിരിക്കും നീ കല്യാണം കഴിക്കാതെ പ്രഗ്നൻറ് ആയതും മറ്റും.”

എന്നാൽ അതിനു മറുപടി നൽകിയത് ഭരതനാണ്.

“ഇത് കൊള്ളാമല്ലോ ശശാങ്കൻ സാറേ... പാറു മോളുടെ പ്രഗ്നൻറ്സിയും മറ്റും ഇത്ര വിശദമായി പാറുവിനെകാളും അവളുടെ കെട്ടിയവനെകാളും നന്നായി എങ്ങനെ നിങ്ങൾക്ക് മനസ്സിലാക്കിയെടുക്കാൻ സാധിച്ചു?”

എന്നാൽ ശശാങ്കൻ പറഞ്ഞത് കേട്ട് സുധയും സൂര്യനും കിരണും ഞെട്ടലോടെ നിൽക്കുകയായിരുന്നു.

എന്നാൽ ശശാങ്കൻ പ്രതീക്ഷിച്ചതു പോലെ ഭരതനിൽ ഒരു കുലുക്കവും കാണാത്തതു കൊണ്ട് ശശാങ്കന് കൂടുതൽ സംശയമുണ്ടായി.

ഇതെന്താണ് ഭരതന് ഈ വാർത്ത കേട്ടിട്ടും ഒരു ഞെട്ടലും ഇല്ലാത്തത്?

ഇനി നന്ദനെ ഇവർ പറഞ്ഞു പറ്റിച്ചതാണോ?

എന്തായാലും ഒന്ന് എറിഞ്ഞു നോക്കാം.

 ശശാങ്കൻ മനസ്സിൽ കണക്കു കൂട്ടി.

ആ സമയം എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് ഭരതൻ പാറുവിനെ തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു.

പിന്നെ ശശാങ്കനെ നോക്കി പറഞ്ഞു.

“ഇവൾക്ക് എന്തുണ്ടായാലും അവളെ നോക്കാൻ നല്ല നട്ടെല്ലുള്ള ഒരു ഭർത്താവും 4 എണ്ണം പറഞ്ഞ ആങ്ങളമാരും ഉണ്ട്. അതുകൊണ്ട് ലിമിറ്റിൽ നിന്നാൽ എല്ലാവർക്കും നല്ലത്.”

ഇത്രയും സംസാരം നടന്നതിനു ശേഷം സൂര്യൻ ദേഷ്യത്തോടെ പാറുവിനടുത്തേക്ക് വന്നു.

പിന്നെ ചോദിച്ചു.

“അങ്കിൾ പറഞ്ഞത് സത്യമാണോ? പറയെടീ...”

അതുകേട്ട് പാറു പുഞ്ചിരിയോടെ സൂര്യനോട് പറഞ്ഞു.

“ഭരതൻ പറഞ്ഞത് കേട്ട് നിങ്ങൾ ആരും തെറ്റിദ്ധരിക്കേണ്ട.

നിങ്ങളെ രണ്ടു പേരെയും അല്ല നല്ല എണ്ണം പറഞ്ഞ ആങ്ങളമാർ എന്ന് ഏട്ടൻ പറഞ്ഞത്.”

അതുകേട്ട് ദേഷ്യത്തോടെ സൂര്യൻ ചോദിച്ചു.

“എടീ.. നീയെന്താ ആളെ കുരങ്ങു കളിപ്പിക്കുകയാണോ?”

“കുരങ്ങ് കളിപ്പിക്കാൻ സ്വയം നിന്നു കൊടുക്കുമ്പോൾ ആലോചിക്കണം. കണ്ണു തുറന്ന് ചുറ്റും ഒന്നു നോക്കൂ, എന്താണ് നടക്കുന്നതെന്ന് അപ്പോൾ മനസ്സിലാകും.”

അത്രയും സൂര്യനെ നോക്കി പറഞ്ഞു കൊണ്ട് പാറു തിരിഞ്ഞു ഭരതനോട് പറഞ്ഞു.

“വാ ഏട്ടാ... സമയം ഒരു പാടായി.”

അത്രയും പറഞ്ഞ് അവൾ മുന്നോട്ട് നടക്കാൻ തുടങ്ങി.

“മോള് നടന്നോളൂ... ഞാൻ ശശാങ്കൻ സാറിനോട് ഒരു സംശയം ചോദിച്ചിട്ട് വരാം.”

“വേഗം വേണം ഏട്ടാ...”

അവൾ ചിരിയോടെ നടന്നകന്നു.

അവൾ പോകുന്നതും നോക്കി ഭരതൻ ഒരു സെക്കൻഡ് നിന്ന ശേഷം തിരിഞ്ഞ് ശശാങ്കനോട് പറഞ്ഞു.

“Stay in your limit. Otherwise...”

അത്രമാത്രം പറഞ്ഞ ശേഷം നടന്നു പോകുന്ന ഭരതനെ നോക്കി ശശാങ്കൻ ചിരിയോടെ പറഞ്ഞു.

അപ്പോൾ ഞാൻ പറഞ്ഞത് സത്യം തന്നെ.

 അല്ലാതെ ഭരതന് ഇത്രയും പൊള്ളാൻ വഴിയില്ല.

ആ, വരട്ടെ. അടുത്ത ദിവസം നിന്നെ ഞാൻ പിച്ചിച്ചീന്തി മീഡിയക്കു ഒരു ചാകര ന്യൂസ് തന്നെ നൽകും. മോളെ പാറു നീ നോക്കിക്കോ...

 ഇനിയാണ് കളി നടക്കാൻ പോകുന്നത്.

എന്നാൽ ശശാങ്കനെ നോക്കി നിൽക്കുകയായിരുന്നു സൂര്യനും കിരണും.

 അവർ ദേഷ്യത്തോടെ ചോദിച്ചു.

“എന്തൊക്കെയാണ് അങ്കിൾ ഇവിടെ നടക്കുന്നത്?”

അവർ ചോദിച്ചപ്പോൾ ശശാങ്കൻ പറഞ്ഞു.

“ഒന്ന് എറിഞ്ഞു നോക്കിയതാ കൊള്ളുമോ എന്ന്. പക്ഷേ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. നിങ്ങൾ വാ.”

അത്രമാത്രം പറഞ്ഞു ശശാങ്കൻ അവരെയും കൂട്ടി അവിടെ നിന്നും പുറത്തേക്ക് പോയി.

ഹോട്ടലിലെത്തി ഉണ്ടായത് എല്ലാം പറഞ്ഞ ഭരതൻ ദേഷ്യത്തിൽ ആയിരുന്നു.

അവന് നല്ല ഉറപ്പുണ്ടായിരുന്നു ശശാങ്കൻ നാളെ പാറുവിനെ characterless ആക്കാൻ ശ്രമിക്കുമെന്ന്.

അതിന് തടയിടാൻ എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു ഭരതൻ.

അവസാനം ആ ദിവസം വന്നെത്തി.

എല്ലാവരും നോക്കിയിരുന്ന ദിവസം.

ഇന്നാണ് പാർവർണ മേനോൻ അവരുടെ ഹസ്ബൻഡ്നെ കൂട്ടി കോടതിയിൽ ഹാജരാകേണ്ട ദിവസം.

കേസ് വാദിക്കാൻ ജഡ്ജി അനുവാദം നൽകിയ സമയം ശശാങ്കൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

നിരഞ്ജൻറെ സ്വന്തം പാറു  Chapter 102

നിരഞ്ജൻറെ സ്വന്തം പാറു  Chapter 102

4.8
19673

നിരഞ്ജൻറെ സ്വന്തം പാറു  Chapter 102“Miss Parvarna Menon അല്ല... Mrs. Parvarna Menon ൻറെ ഹസ്ബൻഡ് വന്നു കാണുമല്ലോ ഭരതൻ സാറേ.”ശശാങ്കൻ ചോദിച്ചതിന് ഭരതൻ മറുപടിയൊന്നും പറഞ്ഞില്ല.പുഞ്ചിരിയോടെ ഇരിക്കുക മാത്രമാണ് ചെയ്തത്.ജഡ്ജിയും ഭരതനോട് പറഞ്ഞു.“Call him.”അതേ സമയം ആണ് നിരഞ്ജൻ കോടതി വാതിൽ കടന്ന് അകത്തേക്ക് വന്നത്.ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും ആയിരുന്നു വേഷം.അവൻറെ നീലക്കണ്ണുകൾ ആരെയും ആകർഷിക്കുന്നതായിരുന്നു.അവനു പിന്നാലെ നികേതും ഹരിയും ഗിരിയും കോടതിക്ക് അകത്തേക്ക് കയറി വന്നു.ആരും രണ്ടാമതൊന്നു നോക്കി പോകുന്ന കൂട്ടത്തിലുള്ള നാലുപേർ തലയെടുപ്പോടെ നിൽക്കുന്നു.നിരഞ്ജനെ കണ്ടതും ശശാങ്കൻ വിയർക്കാൻ ത