Aksharathalukal

❤ധ്രുവാ-2❤




 \"നിനക്ക് നീ പറഞ്ഞതൊക്കെ എന്താണെന്ന് വല്ല ബോധവുമുണ്ടോ ദച്ചു..... അവൾ.... അവൾ എങ്ങനെയാടാ വലിഞ്ഞു കയറി വന്നവളാവുന്നെ.... അവൾ നമ്മുടെ അപ്പച്ചിയുടെ മോൾ അല്ലേ..... നമ്മളുടെ സ്വന്തം അല്ലേ..... നിനക്ക് എങ്ങനെ കഴിയുന്നു ദ്രുവ് ഇത്ര ചീപ്പ്‌ ആയി ബിഹേവ് ചെയ്യാൻ....\" ഉണ്ണി ദച്ചുവിന് നേരെ ആക്രോഷിക്കുകയായിരുന്നു..... അറിയാതെയെങ്കിലും ഒച്ച കൂടി പോയാൽ അത് നിയന്ത്രിക്കാൻ ശ്രമിക്കുന്നുമുണ്ട്..... ദച്ചുവിന്റെ മുറിയുടെ തൊട്ടപ്പുറത്താണ് ശിവയുടെ മുറി..... തന്റെ ശബ്ദം ഒരിക്കലും അവളുടെ നിദ്രയെ തടസപ്പെടുത്തരുതെന്ന് അവൻ ആഗ്രഹിക്കുന്നു....



\"ഹ്മ്മ്..... അണ്ണനാണ് അവളെ വഷളാക്കുന്നത്..... അണ്ണൻ ഇതെന്ത് അറിഞ്ഞിട്ടാണ്..... ഏത് നേരവും എന്റെ വാലെ പിടിച്ചു നടക്കുന്ന ആ ശല്യത്തിനെ പിന്നെ ഞാൻ എന്ത് പറയണം.....\" ദച്ചു ഇഷ്ടക്കേടോടെ മുഖം തിരിച്ചു....



\"ദേ.... ദച്ചു.... നിർത്തിക്കോ..... അവളെ അങ്ങനെ ഒന്നും വിളിക്കാൻ പാടില്ല.....
അവൾ നിന്നെ അത്രയേറെ ആത്മാർഥമായിട്ടാണ് സ്നേഹിക്കുന്നത്..... കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയാൻ കഴിയില്ല..... അതില്ലാതായി കഴിയുമ്പോഴേ വില അറിയൂ...അത് കണ്ണിന് കിട്ടിയ ഒരു ശാപമാണ്.... പക്ഷെ.......
നീയും അറിയും അവളുടെ വില.... അവളുടെ സ്നേഹത്തിന്റെ വില..... പക്ഷെ അപ്പോഴേക്കും...... ഒന്നും പിന്നെ പഴയപടി ആവണമെന്നില്ല.....
ഒരുപക്ഷെ അപ്പച്ചി ഉണ്ടായിരുന്നെങ്കിൽ അവളോട് നീ ഇങ്ങനെയൊക്കെ സംസാരിക്കുമായിരുന്നോ.....\"


ഉണ്ണിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..... അവന്റെ ഉള്ളം മറ്റെന്തോ ഓർമകളിൽ ഉഴറാൻ തുടങ്ങിയിരുന്നു.... അതിന്റെ പ്രതിഭലനം എന്നോണം അവന്റെ കൺകോണിൽ നീർതിളക്കം  സൃഷ്ടിക്കപ്പെട്ടു....


ഒട്ടൊരു നിമിഷത്തെ മൗനത്തിനു ശേഷം അവൻ വീണ്ടും തുടർന്നു....


\"കയ്യിലുള്ള നിധിയുടെ വില അത് നമ്മളിൽ നിന്ന് നഷ്ടമാകും മുൻപ് തന്നെ തിരിച്ചറിയാൻ ശ്രമിക്കുക.....
ഒരുപക്ഷെ അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ അതൊരു തീരാനോവായി അവശേഷിക്കുമെന്നല്ലാതെ അതൊരിക്കലും നിനക്ക് ആശ്വാസമോ സന്തോഷമോ പകരില്ല..... എന്നെന്നേക്കുമായി അത് തനിക്ക് അന്യമായാൽ പിന്നെ...... \" ഉണ്ണി തന്റെ വാക്കുകൾ മുഴുവിപ്പിക്കാൻ ആവാതെ നിറകണ്ണുകളോടെ പുറത്തേക്ക് നടന്നു......



\"ശ്ശെ.... അവൾക്ക് അത്രക്ക് ഹെർട്ട് ആയി കാണുമോ.... ഞാൻ.... ഞാനെന്താ അവളോട് അത്രക്കും മോശമായി.....
അത്രേം വേണ്ടായിരുന്നു....
ദിയ സങ്കടത്തോടെ പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു വിഷമം തോന്നി.... ശിവയാണ് അതിന് കാരണമെന്ന് ഓർത്തപ്പോൾ എന്തോ അവളോട് വല്ലാത്ത ദേഷ്യവും തോന്നി..... അവളെ വേദനപ്പിക്കണമെന്ന് കരുതിയതല്ല...
പാവം.....
അണ്ണനും വിഷമമായി.....
ഞാൻ കാരണം ഇന്ന് അണ്ണന്റെ കണ്ണുകൾ കുറെ നാളുകൾക്കു ശേഷം വീണ്ടും നിറഞ്ഞു.....
ദൈവമേ എന്റെ അണ്ണനെ കാത്തോളണേ.....\" ദച്ചു കണ്ണുകലടച്ചു ദൈവത്തോട് യാചിച്ചു..... പതിയെ അവൻ ശിവയുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി.....


ഒരു മയിൽ‌പീലി നെഞ്ചോടു ചേർത്ത് ഉറങ്ങുന്ന ശിവയെ കണ്ടപ്പോൾ അവന് തന്റെ അപ്പച്ചിയെ ഓർമ്മ വന്നു....
പറഞ്ഞുപോയതിനൊക്കെയും അവൻ തന്റെ അപ്പച്ചിയോട് മാപ്പ് യാചിക്കുകയായിരുന്നു.....

       

    🥀🥀🥀🥀🥀🥀🥀🥀🥀🥀🥀



തന്റെ മുറിയിലെ ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിൽ തനിക്കേറെ പ്രിയപ്പെട്ട ബഷീറിന്റെ ബാല്യകാല സഖി എന്ന നോവൽ എടുത്തു അതിനുള്ളിൽ വച്ചിരിക്കുന്ന ഫോട്ടോയിലേക്ക് മിഴികളൂന്നി ഇരിക്കുകയായിരുന്നു ഉണ്ണി.....
പതിയെ ആ ഫോട്ടോയിൽ കാണുന്ന ചിരിക്കുന്ന മുഖത്തൊന്ന് മുത്തി അത് തന്റെ നെഞ്ചോടു അണച്ചു പിടിച്ചു..... ഉണ്ണിക്ക് തന്റെ ഹൃദയം പൊട്ടിപോകുന്ന പോലെ തോന്നി....
നിറഞ്ഞൊഴുകുന്ന കണ്ണുകളെ നിയന്ത്രിക്കാൻ ആവാതെ അവൻ പുറത്തെ മാവിൻചോട്ടിലേക്ക് കണ്ണ് പായിച്ചു.....
ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിടരുകയും അധികം വൈകാതെ തന്നെ അതിൽ വേദന നിറയുകയും ചെയ്തു..... നഷ്ടപ്പെടലിന്റെ തീരാനോവ്... 💔
വേർപാടിന്റെ വിരഹവേദന... 💔



പഴയ ഓർമകളിൽ നിന്നും മനസ്സിനെ പിൻവലിക്കാൻ ശ്രമിക്കും തോറും തന്റെ മനസ്സ് അതിലേക്ക്  വീണ്ടും വീണ്ടും വഴുതി  വീഴുകയാണെന്ന് അവൻ അറിഞ്ഞു.... ഈ ജന്മത്തിൽ തനിക്ക് ഒരിക്കലും ആ ഓർമ്മകളിൽ നിന്ന് മുക്തി കിട്ടില്ലെന്ന സത്യം അവൻ ഉൾക്കൊള്ളുകയായിരുന്നു ആ നിമിഷം......
💔

തുടരും.....


സ്നേഹത്തോടെ......

\"MKR\"



❤ധ്രുവാ-3❤

❤ധ്രുവാ-3❤

4.6
2413

അടുത്ത ദിവസം രാവിലെ എണീറ്റപ്പോഴേ ശിവയ്ക്ക് തലവേദന അനുഭവപ്പെട്ടു തുടങ്ങി....തലതാങ്ങി എണീറ്റിരുന്നു അൽപ്പസമയത്തിനകം തന്നെ അവൾക്ക് ഇന്നലെ നടന്നതെല്ലാം ഓർമ്മ വന്നു....അവൾ പതിയെ എഴുന്നേറ്റ് കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്നു....കണ്ണൊക്കെ വീർത്തിട്ടുണ്ട്....കണ്ണുകൾ ഒന്ന് അടച്ചു തുറന്നു അപ്പോഴേക്കും അമ്മയുടെ മുഖം മനസ്സിലേക്ക് വന്നു.....\"എന്തുപറ്റി..... ഇതൊക്കെ എന്ത്....എന്റെ കണ്ണേട്ടനല്ലേ പറഞ്ഞത്.....ഉള്ളിലെ സ്നേഹം എന്നിൽ നിന്ന് ഒലിപ്പിക്കാൻ വേണ്ടി ചെയ്ത് കൂട്ടുന്നതാ ഇതൊക്കെ.... എനിക്കറിയാം..... കണ്ണേട്ടന്റെ ഉള്ളിൽ ഞാനുണ്ട്..... ഒന്നുല്ലേലും എന്റെ അമ്മ വളർത്തിയതല്ലായിര