Aksharathalukal

❤️നിന്നിലലിയാൻ❤️-19ഇന്ന് ലച്ചുവും കോളേജിലേക് പോയതിനാൽ ആമിയും ശ്രീദേവിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവൾ അമ്മയെ സഹായിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ശ്രീദേവിക്ക് എന്തോ തലവേദന ആണെന്ന് പറഞ്ഞു കിടക്കാൻ പോയി. ആമി അവരുടെ തലയിൽ ബാം ഒക്കെ പുരട്ടിക്കൊടുത്തു ശുശ്രൂഷിച്ചു. പിന്നെ അവരൊന്നു മയങ്ങിയപ്പോൾ അവൾ മുറിയിൽ നിന്നും പുറത്തേക് ഇറങ്ങി. അവളുടെ മുറിയിലേക് പോകാനായി തുടങ്ങിയപ്പോഴാണ് സ്റ്റോർ റൂമിലേക്കു അവളുടെ നോട്ടം ചെന്നെത്തിയത്. അവൾ അങ്ങോട്ടേക്ക് നടന്നു. മുറിയുടെ ഹാൻഡിൽ പിടിച്ചു തുറന്നു. കുറെ സാധനങ്ങൾ വലിച്ചു വാരിയിട്ടിരിക്കുന്നു. അവിടെ ഒരു മൂലയിൽ സ്ട്രിങ് പൊട്ടിയ ഗിറ്റാർ അവളുടെ ശ്രെദ്ധയിൽപ്പെട്ടു. അവൾ അതിലൊന്ന് തലോടി.

ഇത് ആദിയേട്ടന്റെതായിരിക്കാം എന്നവൾ ചിന്തിച്ചു. അവിടെ ഒരു ഷെൽഫിൽ ആയി കുറെ ബുക്‌സും മറ്റും ഇരിക്കുന്നത് കണ്ടു അവൾ അങ്ങോട്ടേക്ക് നീങ്ങി. ആദി വരച്ച ഡ്രോയിങ് ബുക്സ് ആയിരുന്നു അവയെല്ലാം. അവൾ ഓരോന്നായി മറിച്ചു നോക്കി. മുൻപ് ലച്ചു എടുത്ത് തന്നപ്പോൾ കണ്ണിലുടക്കിയ ആ ചിത്രത്തിന് വേണ്ടിയവൾ തിരഞ്ഞു. ഒടുവിൽ ആഗ്രഹിച്ചതെന്തോ കണ്ടെത്തിയ സന്തോഷത്തിൽ അവളുടെ കണ്ണു മിഴിഞ്ഞു. അവൾ ആ ചിത്രം കൈയിൽ എടുത്ത് അതിലൂടെ വിരലോടിച്ചു.രണ്ട് സൈഡും മുടി പിന്നിയിട്ട സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. തിളങ്ങുന്ന കണ്ണുകൾ ഉള്ള പുഞ്ചിരിപൊഴിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. അവൾ അതെടുത്തു തലങ്ങും വിലങ്ങും നോക്കി. എന്നിട്ട് തിരികെ അവിടെ തന്നെ വച്ചു.

\"\"ആദിയേട്ടൻ ഒരു കലാകാരൻ ആണ്‌ എന്ത് ഭംഗിയാ എല്ലാ ചിത്രങ്ങളും കാണാൻ. \"\" അവൾ മനസാലെ ഓർത്തു.

പെട്ടന്നാണ് അവൾ ഇന്ന് വീട്ടിലേക് വിളിച്ചില്ലലോ എന്നോർത്തത്. അവൾ വേഗം തന്നെ എല്ലാം പഴയ പടി അവിടെ തന്നെ വച്ചു റൂം ലോക്ക് ചെയ്തു പുറത്തോട്ടിറങ്ങി. നേരെ അവളുടെ റൂമിൽ ചെന്ന് ഫോൺ കൈയിലെടുത്തു. ഫോൺ എടുത്തപാടെ ആദിയുടെ കാൾ വന്നു.
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൾ കാൾ അറ്റൻഡ് ചെയ്തു കാതോരം വച്ചു.

\"\"ഹെലോ ഭാര്യേ.... \"\"

\"\"ഹ്മ്മ്.... \"\"

\"\"നീ എന്റെ ഫോണിന് വേണ്ടി വെയിറ്റ് ചെയ്യുവാണോ.. \"\"

\"\"അയ്യടാ, ഞാൻ ഇപ്പോ വീട്ടിലേക് വിളിക്കാൻ വേണ്ടി എടുത്തതാ.. \"\"

\"\"ഓഹോ, അപ്പോൾ നമ്മളോട് സ്നേഹമില്ല അല്ലേ... \"\"

\"\"അയ്യോ അങ്ങനെയല്ല കണ്ണേട്ടൻ ചിലപ്പോൾ തിരക്കിലായിരിക്കില്ലേ അതുകൊണ്ടാണ്... \"\"

\"\"എനിക്കറിയാടോ...
ഞാൻ ചുമ്മാ വിളിച്ചതാ. ഫുഡ്‌ ഒക്കെ കഴിച്ചില്ലേ നീ..... \"\"

\"\"കഴ്ച്ചു.... \"\"

\"\"ബോറടിക്കുന്നുണ്ടോ... \"\"

\"\"ഏയ്‌ ഇല്ല.ഇവിടെ അമ്മ ഉണ്ടല്ലോ. ഇപ്പോ കിടക്കുവാ തലവേദനയാണ് അമ്മയ്ക്ക്. \"\"

\"\"ആണോ.. ഹോസ്പിറ്റലിൽ പോകാണോന്നു ചോദിക്ക്.. \"\"

\"\"വേണ്ടാ എന്ന പറഞ്ഞെ... ഞാൻ ബാമൊക്കെ പുരട്ടിക്കൊടുത്തിട്ടുണ്ട്.. \"\"

\"\"ഹ്മ്മ്.. എങ്കിൽ ശരി ഞാൻ പിന്നെ വിളിക്കാം.. \"\"

\"\"ഹ്മ്മ്.... \"\"

അത് കഴിഞ്ഞു അവൾ വീട്ടിലേക് വിളിച്ചു കുറെ സമയം സംസാരമൊക്കെ കഴിഞ്ഞു അടുക്കളയിലേക് പോയി. കുക്ക് ചെയ്തു അമ്മയേ വിളിച്ചു ഒരുമിച്ചിരുന്നു ഭക്ഷണമൊക്കെ കഴിച്ചു കുറച്ചു സമയം കിടക്കാനായി പോയി.
നാലു മണിയായപ്പോഴാണ് അവൾ എഴുന്നേറ്റത്. ഒന്ന് ഫ്രഷ് ആയി അവൾ താഴേക്ക് പോയപ്പോൾ അമ്മ നല്ല മൊരിഞ്ഞ പഴംപൊരി ഉണ്ടാക്കുവായിരുന്നു.

\"\"അമ്മേ തലവേദന കുറഞ്ഞോ.. \"\"

\"\"അതൊക്ക മാറി മോളെ... \"\"

\"\"ഹ്മ്മ്... ഞാൻ ചായ ഉണ്ടാക്കാം അമ്മേ ലച്ചു വരാറായില്ലേ.. \"\"

\"\"അവൾ നാലര ഒക്കെ ആകുമ്പോൾ എത്തും.... \"\"

\"\"ഹ്മ്മ്... \"\"

കുറച്ചു സമയം കഴിഞ്ഞുടനെ ലച്ചുവും വന്നു. അവൾ വേഗം തന്നെ ഫ്രഷ് ആയി വന്നു എല്ലാവരും കൂടെ ഒരുമിച്ചു ചായ ഒക്കെ കുടിച്ചു കുറെ സമയം സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മാധവനും വന്നു.

രാത്രി ആദി വരുന്നതും കാത്ത് അവനുമൊത്തുള്ള മനോഹരനിമിഷങ്ങൾ ഓർത്തുകൊണ്ട് വരാന്തയിൽ ഇരിക്കയായിരുന്നു ആമി. അപ്പൊ ലച്ചുവും കൂടി അങ്ങോട്ടേക്ക് വന്നു.

\"\"എന്താ ഏട്ടത്തി തനിച്ചിരുന്നു ചിരിക്കുന്നേ.\"\"

\"\"ഒന്നുല്ല \"\"എന്നു പറഞ്ഞു അവൾ കണ്ണിറുക്കി.

\"\"ഹ്മ്മ്... നടക്കട്ടെ... എന്റെ ആദിയേട്ടനെ പറ്റിയല്ലേ ആലോചിക്കുന്നെ. \"\"

\"\"ഒന്ന് പോടീ... \"\"അവൾ ഒരുപാട് നാണത്താൽ കലർന്ന പുഞ്ചിരി സമ്മാനിച്ചു.

കുറച്ചു കഴിഞ്ഞതും ഗേറ്റു കടന്നു അവന്റെ കാറു വന്നു. ഡ്രൈവറോട് പറഞ്ഞു അവൻ പുറത്തേക്കിറങ്ങി. ആമി ഒരു പുഞ്ചിരിയാലേ അവനെ സ്വീകരിച്ചു.

\"\"എന്റെ ആദിയേട്ടാ ഇവിടൊരാള് എത്ര നേരമായി കാത്തിരിക്കുന്നെന്നു അറിയോ.  കണ്ണേട്ടൻ എപ്പോഴാ വരുവാ എന്നൊക്കെ ചോദിച്ചു എനിക്ക് സ്വര്യം തന്നില്ല ഇത്രയും നേരം.\"\"

അവൻ അവളുടെ മുഖത്തേക് നോക്കി. അവൾ ചമ്മലോടെ തലതാഴ്ത്തി.

\"\"ചെക്കനൊന്ന് അകത്തു കയറിക്കോട്ടെ എന്റെ ലച്ചു. പാവം ക്ഷീണിച്ചു വരുവായിരികും എന്റെ മോൻ. \"\"ശ്രീദേവി ലെച്ചുവിനെ ശാസിച്ചു.

\"\"ഓഹ്. പുന്നാര മോൻ വന്നപ്പോ ഞങ്ങളൊക്കെ പുറത്ത്, ആയിക്കോട്ടെ. \"\" -ലച്ചു പരാതി തുടങ്ങി.

\"\"അതേ എന്റെ പുന്നാരമോൻ തന്നെയാണ്, നിനെക്കെന്താ \"\"എന്ന് പറഞ്ഞു കൊണ്ടു അവനെ അകത്തേക്കു കൊണ്ടുപോയി. കൂടെ ചിരിച്ചുകൊണ്ട് ആമിയും. അവൻ നേരെ ഫ്രഷ് ആവാനായി റൂമിലേക്കു പോയി. കുറച്ചു കഴിഞ്ഞു ആമി റൂമിലേക്കു വന്നു. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. അവൾ അവൻ അഴിച്ചിട്ട യൂണിഫോമിൽ തലോടിക്കൊണ്ടിരുന്നു. ആദിത്യൻ മേനോൻ എന്ന പേരിലേക് അവളുടെ വിരൽ നീങ്ങി. അതിൽ ഒരു മുത്തം സമ്മാനിച്ചു. അപ്പോഴേക്കും കുളി കഴിഞ്ഞു ആദി എത്തി. അവൻ അവളെ പുറകിലൂടെ വന്നു കെട്ടിപ്പിടിച്ചു. അവളിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി. അവന്റെ നനഞ്ഞ ദേഹത്തിന്റെ തണുപ്പ് അവളിലേക്കും പടർന്നു. അവന്റെ തലയിൽ നിന്നുതിരുന്ന ഓരോ വെള്ളത്തുള്ളിയും അവളുടെ ചുമലിൽ മുത്തമിട്ടു താഴേക്കു ഒഴുകികൊണ്ടിരുന്നു. പാതിയെ പുറത്തെ മുടികൾ വകഞ്ഞു മാറ്റിയ ശേഷം അവളുടെ അനാവൃതമായ പിൻകഴുത്തിൽ അവൻ മുദ്ര പതിപ്പിച്ചു. അവൾ ഒന്ന് പിടഞ്ഞു അതുകണ്ട ആദി അവളിലുള്ള പിടി വിട്ടു അവളെ തിരിച്ചു നിർത്തി അവളുടെ മുഖത്തേക് നോക്കി. അവൾ തലത്താഴ്ത്തി നിന്നു. പാതിയെ അവൻ അവളുടെ താടിയിൽ പിടിച്ചു തലയുയർത്തി അവളുടെ കണ്ണുകളിലേക് നോക്കി.

\"\"ഡി... വടയക്ഷി നീ ഇന്ന് ഉമ്മറത്ത് വന്നുനിന്നത് എന്നേ പേടിപ്പിക്കാനായിരുന്നില്ലേ.. \"\"എന്ന് ഒറ്റക്കണ്ണടച്ചുകൊണ്ടവൻ ചോദിച്ചു.

വടയക്ഷി എന്ന് കേട്ടതും അവളുടെ മുഖത്തെ നാണത്തിന്റ ചുവപ്പുരാശി മാറി ദേഷ്യത്തിന്റെ ചുവപ്പ് പടർന്നു..
അവൾ അവനെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി.

\"\"ഡി.. മതിയാക്കെടീ നീ എന്റെ നെഞ്ചിൻകൂടൊക്കെ അടിച്ചുതകർക്കുമല്ലോ... ഇനിയും അടിച്ചാൽ ഫസ്റ്റ് നൈറ്റ്‌ പോലും കൂടാതെ നീ വിധവയായിപ്പോകും കേട്ടോ\"\" എന്നുപറഞ്ഞുകൊണ്ടവൻ അവളുടെ കൈ പിടിച്ചു വച്ചു. അവൾ വീണ്ടും അവനെ അടിക്കാനായി കുതറിക്കൊണ്ടിരുന്നു. അവൻ അവളെ വട്ടത്തിൽ ചുട്ടിപ്പിടിച്ചു ചുമരിനോടടുപ്പിച്ചു അവൾക് അനങ്ങാൻ പറ്റാത്ത അവസ്ഥയിലായി.

\"\"വിടെടാ കാലമാട..... \"\"

\"\"ആഹാ അത്രയ്ക്കായോ \"\"എന്ന് ചോദിച്ചു അവൻ ഒന്നൂടെ ചുമരിലേക് അടുപ്പിച്ചു.
\"\"ഇനി കാലമാട എന്ന് വിളിക്കുമോ നീ \"\" ആദി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

\"\"ഇല്ല... വിട് കണ്ണേട്ടാ എനിക്ക് വേദനിക്കുന്നു.\"\"എന്നവൾ പറഞ്ഞപ്പോൾ അവൻ കൈ അയച്ചു

\"\"എന്നേ വടയക്ഷി എന്ന് വിളിച്ചതുകൊണ്ടല്ലേ ഞാൻ അങ്ങനെ വിളിച്ചതെന്ന്\"\" അവൾ പരിഭവത്തോടെ പറഞ്ഞു.

\"\"നിന്നെ കാണാൻ ഒരു യക്ഷി ലൂക്കല്ലേ അതോണ്ടല്ലേ അങ്ങനെ പറഞ്ഞെ. \"\"

\"\"രാവിലേ പോകുമ്പോ ഭാര്യയുടെ കടമ എന്നൊക്കെ പറഞ്ഞിരുന്നു. അതുകൊണ്ട് ജോലി കഴിഞ്ഞു വരുന്ന ഭർത്താവിനെ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നത് തെറ്റായിപോയോ \"\"എന്ന് ചോദിച്ചവൾ പരിഭവം നടിച്ചു പോകാനായി ഒരുങ്ങി.

\"\"ആണോ എന്റെ മുത്ത് കടമ ചെയ്തതാണോ. നീ എന്നേ കാത്തു നിന്നത് എനിക്കൊത്തിരി ഇഷ്ടമായി ഇനി ദിവസവും എനിക്കായി കാത്തിരിക്കാൻ നീ അവിടെ ഉണ്ടാകണം \"\"എന്ന് പറഞ്ഞു അവൻ പുറകിലൂടെ അവളുടെ കൈകൾ പിടിച്ചു. അവനോട് ചേർത്ത് നിർത്തി അവളുടെ ചെവിയിൽ മന്ത്രിച്ചു.

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. കണ്ണാടിയിലൂടെ അവളുടെ പുഞ്ചിരി അവൻ കണ്ടു. അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. അപ്പോഴാണ് അവരെ ഊണ് കഴിക്കാൻ വിളിക്കാനായി ലച്ചു  വാതിൽ തുറന്നങ്ങോട്ട് വന്നത്. പെട്ടന്ന് തന്നെ അവർ രണ്ടുപേരും അകന്നു നിന്നു..

\"\"അയ്യോ ഞാനൊന്നും കണ്ടില്ലേ 🙈\"\" എന്ന് പറഞ്ഞവൾ കണ്ണുപൊത്തി.

\"\"അതിനു കാണാൻ മാത്രം ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല.\"\"ആദി  പുച്ഛത്തോടെ പറഞ്ഞു.

\"\"പിന്നെ നിങ്ങളിവിടെ പൂജ ചെയ്‌യായിരുന്നോ.. റൊമാൻസ് അടിച്ചു നിൽക്കാതെ വേഗം താഴേക്ക് വാ അച്ഛനും  അമ്മയും കഴിക്കാനായി കാത്തിരിക്കുകയാണ്.  \"\"

\"\"ആ വരുകയാ\"\" എന്ന് പറഞ്ഞു അവൻ ഡ്രസ്സ്‌ ഇടാനായി പോയി. ആമി ലച്ചുവിന്റെ കൂടെ താഴേക്കു പോയി.

\"\"ഏട്ടത്തിയമ്മേ... \"\"

\"\"എന്താടെ \"\"

\"\"ഇങ്ങനെ ആണെങ്കിൽ ഞാൻ ഉടനെ തന്നെ ഒരു അപ്പച്ചി ആവും അല്ലേ\"\" എന്നവൾ ചിരിച്ചുകൊണ്ട്  ചോദിച്ചു.

\"\"പോടീ \"\"എന്നു പറഞ്ഞുകൊണ്ട് ആമി അവളെ അടിക്കാനായി കൈയോങ്ങി.

ലച്ചു വേഗം അവിടെന്നു ഓടി....
ഒരു പുഞ്ചിരിയോടെ ആമി പുറകിലും ..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഒരാഴ്ച പെട്ടന്ന് കടന്നു പോയി. ഇന്ന് മുതൽ ആമിക്കും കോളേജിൽ പോകണം. ഇത്രയും ദിവസം പോകാതിരുന്നതിന്റെ ഒരു മടി അവൾക്ക് ഉണ്ടായിരുന്നു. പക്ഷെ ആദിയുടെ വായിൽ നിന്നും നല്ല സരസ്വതി കേട്ടപ്പോൾ അവൾ പോകാനായി റെഡി ആയി. ആമിയുടെ സ്കൂട്ടി കൊണ്ട് വന്നിട്ടുണ്ടായിരുന്നു എങ്കിലും വിവാഹം കഴിഞ്ഞു ആദ്യദിവസമായതുകൊണ്ട് ആദി തന്നെ അവളെ കോളേജിൽ കൊണ്ട് വിട്ടു. അവളോട് യാത്ര പറഞ്ഞു അവൻ ഓഫീസിലേക്ക് പോയി.അവൾക്ക് ക്ലാസിലേക് പോകാൻ എന്തോ മടി തോന്നി. അവൾ നേരെ ശിവയുമൊത്തു ഇരിക്കാറുള്ള കാന്റീനിനടുത്തുള്ള ആൽമരത്തിൻ ചുവട്ടിലിരുന്നു എന്തൊക്കെയോ ആലോചിച്ചിരുന്നു.  കുറച്ചു കഴിഞ്ഞതും ശിവ വന്നു.

\"\"ഹലോ... മാഡം.. കെട്ടിയോനെ പിരിഞ്ഞ വിരഹദുഃഖത്തിൽ ആണോ.. \"\"ശിവ  അവളെ കളിയാക്കി.

\"\"ഒന്ന് പോടീ അതൊന്നുമല്ല...
ക്ലാസിൽ കേറാൻ എന്തോ ഒരു മടി, അത് കൊണ്ട് നീ വരുന്നതും കാത്തിരിപ്പാണ്.
അതൊക്ക പോട്ടെ ഞാൻ ഇല്ലാത്തപ്പോൾ എന്തൊക്കെ നടന്നു ഇവിടെ. \"\"

\"\"എന്ത് നടക്കാൻ.. നിന്നോട് ഞാൻ ഫോണിൽ കൂടെ ഒക്കെ പറഞ്ഞതല്ലേ.. പിന്നെ നീയില്ലാത്തോണ്ട്  മിക്കവാറും ഞാനും മുങ്ങും.. \"\"

\"\"ഹ്മ്മ്..... ഹ്മ്മ്.. എനിക്കറിയാം എങ്ങോട്ടേക്കാണെന്നു.... \"\"

\"\"അതെന്താ നീ അർത്ഥം വച്ചു സംസാരിക്കുന്നെ.. \"\"

\"\"എടീ മോളെ നിന്നെ ഞാൻ ഇന്നലെയും ഇന്നും കാണാൻ തുടങ്ങിയതല്ലല്ലോ. നിന്റെ മാറ്റങ്ങൾ എനിക്ക് വേഗം മനസിലാവും. ആദിയേട്ടന്റെ ആ കൂട്ടുകാരൻ നവിയേട്ടൻ അല്ലേ ആളു എനിക്കറിയാം മോളെ. \"\"

ശിവ ഒരു പുളുങ്ങിയ ചിരി ചിരിച്ചു..

\"\"നിനക്കെങ്ങനെ..... \"\"

\"\"അതൊക്കെ എനിക്കറിയാഡി.. നിന്റെയും നവിയേട്ടന്റെയും പെരുമാറ്റത്തിൽ നിന്നും എനിക്ക് മനസിലായി. \"\"

അവൾ നാണത്താൽ കുതിർന്നൊരു പുഞ്ചിരി നൽകി.

\"\"ഓഹ്... അവളുടെ നാണം കണ്ടില്ലേ.. കണ്ണടച്ചു പാല് കുടിച്ചാൽ ആരും അറിയില്ലെന്ന് വിചാരിച്ചോ.. \"\"

\"\"പറ്റിപ്പോയെടി.... \"\"

\"\"ഹ്മ്മ്... ക്ഷമിച്ചിരിക്കുന്നു.. പക്ഷെ ചിലവ് വേണം.. \"\"

\"\"എന്ത് വേണമെങ്കിലും തരാം.... \"\"

പിന്നെ രണ്ടുപേരും ക്ലാസ്സിലേക്ക് പോയി. എല്ലാരോടും വിശേഷങ്ങളൊക്കെ പറഞ്ഞു.  ഉച്ചയ്ക്ക് ശിവയുടെ വക ട്രീറ്റും ഒക്കെയായി ആ ദിവസം കടന്നു പോയി. വൈകീട്ട് ശിവയും ആമിയും കൂടെ ബസ് സ്റ്റോപ്പിലേക് പോകാനായി കോളേജ് ഗേറ്റ് കടന്ന് പുറത്തേക്ക് വന്നതും ഒരു കാർ അവരുടെ മുന്നിൽ വന്നു സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു. ആമി പെട്ടന്ന് ഒന്ന് ഭയന്നു പുറകോട്ട് നീങ്ങി.....

തുടരും....

✍️ദക്ഷ ©️

😁😁😁😌❤️നിന്നിലലിയാൻ❤️-20

❤️നിന്നിലലിയാൻ❤️-20

4.6
16448

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ആമി പുരികം ചുളിച്ചു കൊണ്ടു ശിവയുടെ മുഖത്തേക് നോക്കി. അവൾ ഒന്നു ഇളിച്ചുകാണിച്ചു. ""ഹായ്"" എന്ന് പറഞ്ഞുകൊണ്ടു നവീൻ അവരുടെ അടുത്തേക് വന്നു. ""ഓഹോ അപ്പോ ഞാൻ ഇല്ലാതിരുന്നപ്പോൾ രണ്ടിനും കൂടി ഇതായിരുന്നു അല്ലേ പരിപാടി ""  ആമി  കള്ള ദേഷ്യത്തിൽ ചോദിച്ചു. ""ഏയ്‌ എപ്പോഴുന്നുമില്ല, വല്ലപ്പോഴും. ""നവി നാണത്തോടെ പറഞ്ഞു. ""എന്ത് 🤨"" ""അല്ല... പലപ്പോഴും 😛"" ""ഹ്മ്മ്... ഹ്മ്മ്... നടക്കട്ടെ"" ""പക്ഷെ ഇന്ന് ഞാൻ വന്നത് ആദി പറഞ്ഞിട്ടാ ""നവി ആമിയോട് പറഞ്ഞു. ""ആദിയേട്ടൻ പറഞ്ഞിട്ടോ"" ""അതേ, അവൻ പറഞ്ഞു ഇന്ന് ആമിയെ പിക് ചെയ്തു വീട്ടിൽ കൊണ്ടുവിടാൻ "" ""ഞങ്ങൾ ബസിനു പോകില്