Aksharathalukal

❤ധ്രുവാ-3❤






അടുത്ത ദിവസം രാവിലെ എണീറ്റപ്പോഴേ ശിവയ്ക്ക് തലവേദന അനുഭവപ്പെട്ടു തുടങ്ങി....
തലതാങ്ങി എണീറ്റിരുന്നു അൽപ്പസമയത്തിനകം തന്നെ അവൾക്ക് ഇന്നലെ നടന്നതെല്ലാം ഓർമ്മ വന്നു....

അവൾ പതിയെ എഴുന്നേറ്റ് കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്നു....
കണ്ണൊക്കെ വീർത്തിട്ടുണ്ട്....
കണ്ണുകൾ ഒന്ന് അടച്ചു തുറന്നു അപ്പോഴേക്കും അമ്മയുടെ മുഖം മനസ്സിലേക്ക് വന്നു.....

\"എന്തുപറ്റി..... ഇതൊക്കെ എന്ത്....
എന്റെ കണ്ണേട്ടനല്ലേ പറഞ്ഞത്.....
ഉള്ളിലെ സ്നേഹം എന്നിൽ നിന്ന് ഒലിപ്പിക്കാൻ വേണ്ടി ചെയ്ത് കൂട്ടുന്നതാ ഇതൊക്കെ.... എനിക്കറിയാം..... കണ്ണേട്ടന്റെ ഉള്ളിൽ ഞാനുണ്ട്..... ഒന്നുല്ലേലും എന്റെ അമ്മ വളർത്തിയതല്ലായിരുന്നോ കണ്ണേട്ടനെ..... എന്റെ അമ്മയുടെ കണ്ണന് എങ്ങനെ ആ അമ്മയുടെ മകളെ വെറുക്കാനും വേദനിപ്പിക്കാനും കഴിയും.....
എന്നെ കൊണ്ട് പറ്റും.... എന്നെകൊണ്ടേ പറ്റുള്ളൂ.....
ആ നെഞ്ചിൽ ഞാൻ ആണെന്ന് തെളിയിക്കും ഞാൻ കണ്ണേട്ടാ....
ഞാനില്ലാണ്ട് പറ്റില്ല എന്ന് കണ്ണേട്ടൻ എന്നോട് പറയും.... ഞാൻ പറയിപ്പിക്കും.....
ലവ് യു സോ മച് കണ്ണേട്ടാ.....
തളരരുത് ശിവ... You are too bold....\"

അവൾ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കിസ്വയം മോട്ടിവേറ്റ് ചെയ്യാൻ തുടങ്ങി......
ശേഷം ആഞ്ഞൊന്ന് ശ്വാസമെടുത്തിട്ട് പോയി ഫ്രഷ് ആയി പുറത്തിറങ്ങി......


താഴെക്കിറങ്ങും മുൻപ് ദച്ചുവിന്റെ മുറിയിലേക്ക് എത്തി നോക്കി..... ആള് നല്ല ഉറക്കമാണ്.....


\"കണ്ണേട്ടോയ്യ്.... ഒയ്... കൂയ്.... എണീക്ക് എണീക്ക് ഒത്തിരി സമയമായി....\" അവൾ കണ്ണന്റെ നെറ്റിയിലൊന്ന് മുത്തിയിട്ട് അവന്റെ ചെവി പൊട്ടും വിധം വിളിച്ചു കൂവി.....


\"ഓഹ് എന്തോന്നെടി... നിന്റ വായയിൽ വല്ല കോളാമ്പിയുമുണ്ടോ..... നാശം.....\"
അവൻ ചെവി പൊത്തിക്കൊണ്ട് എഴുന്നേറ്റിരുന്നു...... പിന്നെ പതിയെ നാക്ക് കടിച്ചുകൊണ്ട് ശിവയെ നോക്കി..... അവളിപ്പോൾ കരയാൻ ആയി കാണുമെന്നു കരുതി നോക്കിയ ദച്ചു തന്നെ നോക്കി ഇളിക്കുന്നവളെ കണ്ട് ഞെട്ടി.....



\"കഴിഞ്ഞോ......\" അവൾ ചോദിക്കുന്നത് കെട്ട് അവൻ അന്തം വിട്ട് നിന്നു......


\"കഴിഞ്ഞെങ്കിൽ ഒന്ന് പോയി കുളിക്കാവോ...... ദാ ടവൽ..... ബ്രഷ് പേസ്റ്റ് ഉമിക്കരി..... ബാ എണീക്ക് വേഗം......\" അവൻ എന്തെങ്കിലും പറയും മുൻപ് എല്ലാം അവന്റെ കയ്യിൽ ഏൽപ്പിച്ചു അവനെ തള്ളി ബാത്‌റൂമിൽ ആക്കിയിരുന്നു അവൾ......


\"ലവ് യു കണ്ണേട്ടാ...... ഉമ്മാഹ് \" അവനെ അകത്താക്കി അവന്റെ നഗ്നമായ നെഞ്ചിൽ ഒന്ന് മുത്തിയിട്ട് ഡോർ ചാരി ഒരൊറ്റ ഓട്ടമായിരുന്നു താഴേക്ക്...... കണ്ണനോ പോയ കിളികളുടെ പേരും മേൽവിലാസവും എണ്ണവും തരപ്പെടുത്തുന്ന തിരക്കിലായിരുന്നു......


\"അയ്യേ.... വൃത്തികെട്ടവൾ....\" അവൻ പെട്ടന്ന് നെഞ്ചിൽ അവൾ ഉമ്മ വച്ചിടത്ത് ആഞ്ഞു തുടച്ചു....



\" ശേ ന്നാലും ഞാൻ ഷർട്ട്‌ ഇട്ടിരുന്നില്ലേ.... ഇവള്..... ശ്യേ.... ഇതിപ്പോ എനിക്ക് വന്നു വന്നു ഒട്ടും ബോധമില്ലാണ്ടായോ.....
ഈയ്യേ ഈ വീട്ടുകാർക്കും ഒരു ഉത്തരവാദിത്വവും ഇല്ലേ... ഞങ്ങൾ പ്രായപൂർത്തി ആയവരല്ലേ..... ആരും ഇല്ലേ ഇതൊന്നും കാണാനും കേൾക്കാനും.....ഞാൻ ഷർട്ട്‌ ഇടാണ്ട് നടന്നാലും ആരും ചോദിക്കാറുമില്ല.... ഇനി ഏതായാലും സൂക്ഷിക്കണം..... അവൾ വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു.....

ആ ഒരു കാര്യത്തിൽ സമാധാനം..... ഭാഗ്യത്തിന് അവൾ ഇന്നലെത്തതൊക്കെ മറന്നെന്നു തോന്നുന്നു... ഹാവൂ അക്കാര്യത്തിൽ രക്ഷപെട്ടു....\"അവൻ സമാധാനത്തോടെ കുളിക്കാൻ തുടങ്ങി.....



\"പിന്നെ.... ഞാൻ എല്ലാം മറന്ന് ന്ന് കരുതണ്ട മിഷ്ടർ കണ്ണേട്ടാ..... എന്നെ പറഞ്ഞതൊക്കെ ഞാൻ നിങ്ങളെ കൊണ്ട് തിരിച്ചു പറയിപ്പിക്കും.....ഹ്മ്മ് കാത്തിരുന്നോ.....\" ശിവ താഴേക്കിറങ്ങവേ മനസ്സിൽ പറഞ്ഞു....





\"ദേവേട്ടാ പ്ലീസ്..... എനിക്കൂടി ഒരെണ്ണം....\" ആ ശബ്ദം കേട്ടതും താഴേക്കിറങ്ങി വന്ന ശിവയും വീട്ടിലേക്ക് വന്ന തന്റെ സുഹൃത്തുക്കൾക്ക് മാവിൽ കയറി മാങ്ങ പറിച്ചു കൊടുത്തുകൊണ്ടിരുന്ന ഉണ്ണിയും ഒരുപോലെ ഞെട്ടി....


കയ്യിലിരുന്ന മാങ്ങ കയ്യിൽ നിന്ന് ഊർന്നു വീണതറിയാതെ ശബ്ദം കേട്ടിടകത്തേക്ക് താഴേക്ക് കണ്ണ് പായിച്ച ഉണ്ണി കണ്ടത് തന്റെ സുഹൃത്തുക്കളിൽ ഒരാളായ ദേവിക കൃഷ്ണൻ തന്റെ കയ്യിൽ നിന്ന് വീണ് കിട്ടിയ മാങ്ങ കടിച്ചു നുണഞ്ഞുകൊണ്ട് തന്നെ നോക്കി ഇളിക്കുന്നതാണ്....



സംഭവം എന്താണെന്ന് വ്യക്തമാകാതെ ചുറ്റിനും കണ്ണോടിച്ചപ്പോഴാണ് ഇതെല്ലാം കണ്ട് കിളി പറത്തി നിൽക്കുന്ന ശിവയെ കണ്ടത്.....

ഉണ്ണി പെട്ടന്ന് താഴേക്കിറങ്ങി ദേവികയുടെ അടുത്തേക്ക് ചെന്നു....



\"താൻ എന്താ ഇപ്പൊ വിളിച്ചത്....?\"


\"ദേവേട്ടാ ന്ന്..... അതുപിന്നെ.....
എനിക്ക് ദേവേട്ടനെ ഒത്തിരി ഇഷ്ടാ....
ദേവേട്ടന് എന്നെ ഇഷ്ടമല്ലെങ്കിലും ഓക്കെ ഫോർ മി.... നമ്മുക്കിടയിലെ സൗഹൃദം ഒരിക്കലും നഷ്ടപ്പെടരുത്..... Thats it.....\" വളരെ സില്ലി ആയി പറഞ്ഞിട്ട് പോകുന്നവളെ അന്തം വിട്ട് നോക്കി നിൽക്കാനേ അവനായുള്ളു.....



\"ആാാാ.... ഹൂൂൂ....\" ഉണ്ണി തന്റെ തുറന്നിരുന്ന വായ അടക്കാൻ തുടങ്ങും മുൻപ് അലറി വിളിക്കേണ്ടി വന്നു അവന്......


\"എന്തിനാ കൊച്ചു എന്നെ കടിച്ചേ..... 🥺ആാാ എന്തൊരു വേദന ആണെന്നോ.....\" 


താൻ അടുത്ത് വന്നു നിന്നിട്ടും നട്ട് പോയ അണ്ണാനെ പോലെ നിൽക്കുന്നവനെ ബോധമണ്ഡലത്തിൽ എത്തിക്കാൻ വേണ്ടി ദേഷ്യം കയറി ചെയ്തു പോയതാണ്... പക്ഷെ അവന്റെ മുഖഭാവം കണ്ടപ്പോൾ അവൾക്ക് സങ്കടമായി..... വേദനിപ്പിക്കാൻ വേണ്ടി ആണോ എന്ന് ചോതിച്ചാൽ ഇല്ലെന്ന് തീർത്തു പറയാനും കഴിയില്ല എന്നുകരുതി അവനെ അത്രയധികം വേദനിപ്പിക്കണമെന്ന് കരുതിയിട്ടുമില്ല..... പക്ഷെ അവന്റെ മുഖം കണ്ടാൽ അറിയാം നല്ലപോലെ വേദനിച്ചു എന്ന്.....



\"സോറി ചേട്ടായി..... അതുപിന്നെ.... ആ പെണ്ണ്.....
സോറി..... റിയലി റിയലി സോറി.....\" അവളുടെ മുഖഭാവം മാറാൻ തുടങ്ങിയതും അവൻ അവളെ തന്നോട് ചേർത്ത് നിർത്തി.....



\"ഏയ്യ് അത്രക്ക് ഒന്നുല്ലെടാ.....
അല്ല നീ എന്താ ചോദിക്കാൻ വന്നത്.....\" അവളുടെ ചിന്തകളെ വഴിതിരിക്കാനായി അവൻ ചോദിച്ചു.....



\"അല്ല... അത്..... ചേട്ടായി.... ആ... പെണ്ണ്..... അവൾ....\" ശിവ വാക്കുകൾക്കായി പരതാൻ തുടങ്ങി...... പക്ഷെ അപ്പോഴേക്കും ഉണ്ണിക്ക് കാര്യം മനസ്സിലായി.....



ഏത് ചിന്തകളിൽ നിന്നാണോ തന്നെയും ശിവയേയും വഴി തിരിച്ചുവിടാൻ താൻ ശ്രമിച്ചത് അവിടേക്ക് തന്നെ തങ്ങളെ സാഹചര്യം തിരിച്ചു കൊണ്ടെത്തിക്കുകയാണെന്ന് ഉണ്ണി വേദനയോടെ മനസ്സിലോർത്തു......



\"അത് വിട് മോളെ..... അവൾ.... അവൾക്ക് ആ പേരല്ലേ അറിയുള്ളു.... അതുകൊണ്ട അങ്ങനെ വിളിച്ചത്......\" അവൻ അത്രയും പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ശിവയുടെ മുൻപിൽ അതൊന്നും നടന്നില്ല..... നൂറ്റൊന്ന് ശതമാനം ഉറപ്പായിരുന്നു ഇത് ചീറ്റിപോകുമെന്ന്......



\"എന്നിട്ടെന്തേ ഏട്ടൻ അതിനെ എതിർത്തില്ല......
ദേ ഏട്ടാ.... ഞാൻ ഒരു കാര്യം പറയാം..... സ്വാർത്ഥത ആയിരിക്കാം... തീർച്ചയായും.... പക്ഷെ ദേവൂട്ടിയുടെ സ്ഥാനം റീപ്ലേസ് ചെയ്യാൻ ആരും വരണ്ട.....
ഉണ്ണിയേട്ടനെ ദേവേട്ടാ ന്ന് വിളിക്കാൻ ഈ ലോകത്ത് ഒരുവൾക്കല്ലേ അവകാശമുണ്ടായിരുന്നുള്ളു.... ഒരുവൾക്കല്ലേ ആ അവകാശം ഉണ്ണിയേട്ടൻ നൽകിയിരുന്നുള്ളൂ..... പിന്നെ ഇപ്പൊ.......\" ശിവ തന്റെ വാക്കുകൾ മുഴുവിപ്പിക്കാതെ നിർത്തി......



\"അതേ കൊച്ചു..... പക്ഷെ ആ വ്യക്തി ഇന്ന് ഈ ലോകത്തില്ല..... 💔




പിന്നെ അയാളെ റീപ്ലേസ് ചെയ്യാൻ ആരുമില്ലെടാ ..... ആർക്കും കഴിയില്ലെടാ അതിന്.....
ഈ ദേവന്റെ പെണ്ണ് അവളാണ്....

പിന്നെ ദേവിക.... അവൾക്കുള്ളത് ഞാൻ കൊടുത്തോളാം.....


ഞാൻ റൂമിലോട്ട് പോവട്ടെ വല്ലാത്തൊരു തലവേദന.....\" 
ഉണ്ണി തന്റെ കാഴ്ച മറച്ചുകൊണ്ട് ഒഴുകാൻ വെമ്പുന്ന നീര്മുത്തുകളെ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് തിരിഞ്ഞു നടന്നു....



\"ചേട്ടായി..... ഇനി ചേട്ടായി ആയിട്ട് ഒന്നും പറയാൻ നിൽക്കണ്ട.... അവൾക്കുള്ളത് ഞാൻ കൊടുത്തോളാം..... അതുമതി..... എട്ടായി റസ്റ്റ്‌ എടുത്തോ..... കൂടുതൽ ഒന്നും ആലോചിക്കേണ്ട..... ഞാൻ ഇല്ലേ എന്റെ എട്ടായിക്ക്......\" തിരിഞ്ഞു നടന്നവനെ കെട്ടിപ്പിടിച് അത്രയും പറഞിട്ട് അവൾ മുറ്റത്തേക്കോടി.....



മുറിയിലെത്തിയതും ഉണ്ണി സ്വയം നിയന്ത്രിക്കാൻ ആവാതെ  പൊട്ടികരഞ്ഞുകൊണ്ട് നിലത്തേക് ഊർന്നിരുന്നു.....


\"\"ദേവേട്ടാ..... ഇങ് വന്നേ.... ഞാൻ ഒരു കൂട്ടം കാണിച്ചു തരാം..... ഒന്നിങ്ങു ബാ എന്റെ പൊന്നേ.....\"\"
ഒരു കുറുമ്പിയുടെ ശബ്ദം ഉണ്ണിയുടെ ചെവികളിൽ മുഴങ്ങി കേട്ടു.....


\"ദേവൂട്ടി......\" അവൻ തന്റെ ഇരുചെവികളും പൊത്തി പിടിച്ചുകൊണ്ട് അലറി വിളിച്ചു.....



തുടരും......


\"MKR\"



❤ധ്രുവാ-4❤

❤ധ്രുവാ-4❤

4.7
2411

തന്റെ റൂമിലിരിക്കുകയാണ് ശിവ.... അവൾ പതിയെ ടേബിളിൽ ഇരിക്കുന്ന ടെക്സ്റ്റ്‌ എടുത്തു തുറന്ന് അതിനെ നന്നായൊന്ന് മണപ്പിച്ചു ആഞ്ഞു ശ്വാസമെടുത്തു.....(ഇപ്പൊ നിങ്ങൾ ചിന്തിക്കും ഇവൾ ബുജ്ജി ആണോ എന്ന്... ദേ നോക്കിക്കോ അവൾ തന്നെ പറഞ്ഞു തരുമെല്ലാം 😌)\"ന്റെ കണ്ണേട്ടാ.... നിങ്ങളുടെ മണമാണല്ലോ ഇതിൽ നിറയെ....\"(ഇപ്പൊ മനസിലായ..... ഇത് ദത് തന്നെ.... ഏത്.... ശോ എന്റെ പിള്ളേരെ ഇത് നമ്മടെ കണ്ണന്റെ ടെക്സ്റ്റ്‌ ആണെന്നെ.... അതാണ് അവളും പഠിക്കാൻ എടുത്തിരിക്കുന്നത് 😌)\"ന്റെ പൊന്നോ എനിക്ക് ഇങ്ങനെ പോയാൽ ഭ്രാന്തകുമല്ലോ...നിങ്ങൾ അറിയുന്നില്ലേ കണ്ണേട്ടാ എന്നുള്ളിൽ നിങ്ങൾ എത്രത്തോളമുണ്ടെന്ന്..... പക്ഷെ ഞാ