Aksharathalukal

മഞ്ഞു വീണ വഴിയേ... ❤

" സുമേ നീ അച്ചുവിനെ കൂട്ടികൊണ്ട് വാ "
" ശെരി ഏട്ടാ "
സുമ അച്ചുവിനെ വിളിക്കുവാനായി അകത്തേക്ക് പോയി. അൽപനേരം കഴിഞ്ഞു  അച്ചുവുമായി സുമ വാസുദേവന് മുൻപിൽ എത്തി. നമ്രശിരസയായ അച്ചുവിനെ നോക്കി വാസുദേവൻ ചോദിച്ചു.
" മോളെ നിനക്ക് ഈ വീടും ഞങ്ങളേം ഒക്കെ ഇഷ്ടമയോ? "
ഇഷ്ടമായി എന്ന ഭാവത്തിൽ അവൾ തലയാട്ടി
" ഇന്നുമുതൽ നീയും ദീപുവും ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുകയാണ് ഇനി ഒന്നിന്റെയും പേരിൽ മോളു വിഷമിക്കേണ്ടതില്ല  ദീപു മോളെ പൊന്നുപോലെ നോക്കി കൊള്ളും "
വാസുദേവന്റെ ആ വാക്കുകൾ അവർ കേട്ടു കേട്ടില്ല എന്ന മട്ടിൽ നിന്നു കാരണം മറ്റൊന്നുമായിരുന്നില്ല കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ ഇന്നേവരെ ദീപു അവളോട് സംസാരിച്ചിട്ട് പോലുമില്ല താലികെട്ടിന് സമയത്തും അവൻ വല്ലാതെ വിഷണ്ണ നായിരുന്നു. തന്റെ മുഖത്ത് ഒന്നു നോക്കാൻ കൂടി അവൻ മടിച്ചുരുന്നതായി അവൾക്ക് തോന്നിയിരുന്നു.
" മോൾ എന്താ ആലോചിക്കുന്നത്? "
സുമയുടെ ചോദ്യത്തിന് മുൻപിൽ അവളൊന്നു പതറി.
" ഒന്നും ഇല്ലമ്മേ "
" എങ്കിൽ മോൾ അകത്തേക്ക് പൊയ്ക്കോളൂ "
വാസുദേവൻ റെ വാക്കുകൾ കേൾക്കേണ്ട താമസം അവൾ അകത്തേക്ക് ഉൾവലിഞ്ഞു.
ആ തക്കം നോക്കി ദീപു അവിടേക്ക് കയറി വന്നു.
" ഹ നീ എവിടെയായിരുന്നു മോനെ ഇത്രയും നേരം? "
സുമയുടെ ആ ചോദ്യം കേട്ടില്ല എന്ന മട്ടിൽ അവൻ അകത്തേക്ക് കയറാൻ തുടങ്ങി.
" ദീപു ഒന്നു നിന്നെ നീ "
വാസുദേവൻ റെ പിൻവിളി കേട്ടു ദീപു അവിടെത്തന്നെ നിന്നു.
" നിനക്കെന്താ ഒരു വല്ലായ്മ പോലെ? "
വാസുദേവന്റെ ആ ചോദ്യത്തിനു മുൻപിൽ  പല്ലിറുമി കൊണ്ടവൻ പറഞ്ഞു
" അച്ഛൻ ഇപ്പോൾ എങ്കിലും എന്റെ വല്ലായ്മയെ പറ്റി ചോദിച്ചാലോ അതിനു നന്ദിയുണ്ട് "
അവന്റെ മറുപടി കേട്ട് സുമയും വാസുദേവനും പരസ്പരം മുഖത്തോട് മുഖം നോക്കി.
" എന്താ നീ പറയുന്നത്? "
സുമ ദേഷ്യത്തോടെ ചോദിച്ചു.
" എന്താ ഞാൻ പറയുന്നതെന്നു അമ്മയ്ക്കും അച്ഛനും വ്യക്തമായില്ലേ?  ഇല്ലെങ്കിൽ വ്യക്തമാക്കി തരാം "
" നിന്റെ മനസ്സിൽ എന്താണെന്ന് ഞങ്ങൾക്ക് അറിയില്ലല്ലോ പറഞ്ഞാലല്ലേ അറിയൂ നീ കാര്യം പറ മോനെ "
" അച്ഛന് വ്യക്തമായിട്ട് കാര്യം അറിയാം എങ്കിലും അറിയില്ലെന്ന് അഭിനയിക്കുന്നത് അല്ലേ? "
" എനിക്കറിയില്ലല്ലോ നീ എന്താ ഉദ്ദേശിക്കുന്നതെന്ന് "
വാസുദേവൻ ഒന്നുമറിയാതെ നിന്നു കുഴഞ്ഞു.
" അച്ഛനും അമ്മയും എനിക്കിഷ്ടമില്ലാത്ത ഒരു പെണ്ണിനെ ആണ് എന്റെ തലയിൽ വച്ച് കെട്ടിയിരിക്കുന്നത് അതും അച്ഛന്റെ ആശ്രിതന്റെ മകളെ. പഠിത്തവും പത്രാസും ഒന്നുമില്ലാത്ത ഒരു സാധാരണ നാട്ടിൻപുറത്തുകാരി എന്റെ സങ്കൽപ്പത്തിന്റെ ഏഴയലത്തുപോലും അവൾ എത്തില്ല "
" ദീപു നീ എന്താണ് ഈ പറയുന്നത്? നിനക്ക് അച്ചുവിന് ഇഷ്ടമല്ലയെന്നോ? എന്തുകൊണ്ട് നീ ഈ വിവാഹത്തിനുമുമ്പ് പറഞ്ഞില്ല? "
വാസുദേവന്റെ ചോദ്യത്തിന് മൂർച്ചയേറി വന്നു.
" ഞാൻ ഇങ്ങനെ എന്റെ ഇഷ്ടവും ഇഷ്ടക്കേടും പറയും അച്ഛന്റെ വാക്ക് ധിക്കരിക്കുന്ന ശീലം എനിക്കില്ലതായ്‌പോയല്ലോ. അതുകൊണ്ടല്ലേ അച്ഛന്റെ ആശ്രിതന്റെ മകളെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നത് "
" ദീപു നീ എപ്പോഴും ആശ്രിതന്റെ മകൾ ആശ്രിതന്റെ മകൾ എന്ന് പറയേണ്ട "
" പിന്നെ ഞാൻ എങ്ങനെ പറയണം അച്ഛാ " അവന്റ വാക്കുകൾക്കും മൂർച്ചഎറികൊണ്ടിരുന്നു .
ഒട്ടും വിട്ടു കൊടുക്കുവാൻ വാസുദേവനും തയാറാല്ലായിരുന്നു. അയാൾ മറുപടിക്കായി പരതിയതുമില്ല.
" അച്ചു ഒരിക്കലും എന്റെ ആശ്രിതന്റെ മകളല്ല എനിക്ക് വേണ്ടി ജീവിതം കളഞ്ഞ നീയും ഞാനും ഒക്കെ പാദം തൊട്ടു തൊഴണ്ട എന്റെ മാധവന്റെ മോളാണ്. എനിക്ക് വേണ്ടിയാണു തെങ്കാശി ചന്തയിൽ വെച്ചു അവനു വെട്ടു കൊണ്ടത് അങ്ങനെ ഒരു കാല് നഷ്ടപ്പെട്ടു കിടപ്പിലായ അവനു കൊടുത്ത വാക്കാണ് അവന്റെ മോളെ എന്റെ മോനെ കൊണ്ട് വിവാഹം കഴിപ്പിച്ചോളാമെന്നു നീണ്ട ഇരുപത്തി രണ്ടു വർഷങ്ങൾ അവൻ കിടന്ന കിടപ്പിൽ തന്നെയാണ് ഇതൊക്കെ നിനക്കും അറിയാവുന്നതല്ലേ മോനെ? എന്നിട്ടും നീ എന്തിനു? "
" എല്ലാം എനിക്ക് അറിയാം എന്നു വെച്ചു എന്റെ ജീവിതം വെച്ചാണോ അച്ഛൻ അവർക്ക് പ്രായശ്ചിത്തം ചെയ്തത്?  അച്ഛാ ഞാൻ ഒരു കാര്യം പറയാം അച്ഛന്റെ വാക്ക് കേട്ട് ഞാൻ അവളെ വിവാഹം കഴിച്ചു എന്നു കരുതി എന്റെ ഭാര്യ ആയി അംഗീകരിക്കും എന്നു കരുതണ്ട.. ഈ ജന്മം ഈ ദീപുവിന് അവളെ പോലെ ഒരു നാട്ടുപുറത്തുകാരി പെണ്ണിനെ അക്‌സെപ്റ് ചെയ്യാൻ കഴിയില്ല "  ഇത്രയും പറഞ്ഞു രോഷാകുലനായി ദീപു അകത്തേക്ക് ചാടി കയറാൻ ഒരുങ്ങി.
" ദീപു ഒരു നിമിഷം  നിൽക്കു, നീ പറഞ്ഞല്ലോ അവള്ക്കു പഠിപ്പും പാത്രസും ഇല്ലെന്നു ആര് കാരണമാ എല്ലാം നഷ്ടപെട്ടെ അവൾക്കു ഈ ഞാൻ കാരണം എനിക്ക് വേണ്ടിയാ മാധവൻ ആ കിടപ്പു കിടക്കണേ.. അവന് വേട്ടൽക്കുമ്പോൾ അച്ചുവിന് 3 ഉം അവളുടെ ചേട്ടന് 6 ഉം വയസേ ഉണ്ടായിരുന്നുള്ളു. ആ കുടുംബത്തിന്റെ അത്താണി ആയിരുന്ന മാധവന്റെ ആ അവസ്ഥ ആ കുടുംബത്തെ  തളർത്തി. സഹായവുമായി എത്തിയ എന്റട്ത് പോലും കൈ നീട്ടാൻ അവരുടെ അഭിമാനം അനുവദിച്ചിരുന്നില്ല. എങ്കിലും മാധവന്റെ ഭാര്യ അതായ്‌തു അച്ചുവിന്റെ അമ്മക്ക് ഞാൻ തന്നെ നല്ലൊരു ജോലി ശെരിയാക്കി കൊടുത്തു. കുട്ടികളുടെ പഠന ചെലവും ഏറ്റെടുത്തു. എന്നാൽ അതൊന്നും കൈ നീട്ടി വാങ്ങാൻ പോലും അവർ മടിച്ചിരുന്നു. അച്ചുവിനെ ഡിഗ്രിക്ക് ശേഷം പഠിപ്പിക്കൻ ഞാൻ തയാറായിരുന്നു എന്നാൽ അച്ചു അതിനു സമ്മതിച്ചില്ല. സമ്മതിച്ചിരുന്നേൽ നിന്നെക്കാൾ ഉയരത്തിൽ ആ മോളു എത്തിയേനെ " വാസുദേവൻ പറഞ്ഞു തീർന്നെങ്കിലും ദീപുവിന് ഇതൊന്നും കേട്ട് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.
അവൻ ഒരു പുച്ഛ ഭാവത്തോടെ വാസുദേവനെ നോക്കി പറഞ്ഞു.
" ചില പൈങ്കിളി സീരിയൽസിലലെ സ്ഥിരം ക്ലീഷേ ഡയലോഗ്സും സ്റ്റോറിസും ഒക്കെ പോലുണ്ട് ഇത് .. ഇത് സീരിയൽ അല്ല ജീവിതമാ എന്റെ ജീവിതം ഇനി എന്താ ഇതിന്റെ ഒക്കെ ക്ലൈമാക്സ്‌ എന്നു ഞാൻ തീരുമാനിക്കും " ഒരു വെല്ലു വിളി പോലെ അവന്റെ വാക്കുകൾ വാസുദേവനെയും സുമയെയും ഞെട്ടിച്ചു കടന്നു പോയി. ഇതെല്ലാം കേട്ട് അകത്തൊരാൾ കണ്ണുനീർ വാർക്കുന്നുണ്ടായിരുന്നു വേറാരുമല്ല "അച്ചു ".
എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നുരുകി. അവൾ എല്ലാം കേട്ടു എന്നു മനസിലാക്കിയ വാസുദേവനും സുമയും എങ്ങനെ അവളെ അശ്വസിപ്പിക്കും എന്നറിയാതെ നിന്നു കുഴങ്ങി.

******
രാത്രി ആയിട്ടും അച്ചുവിന്റെ മുൻപിലേക്കു ദീപു ഒരു വട്ടം പോലും എത്തിയിരുന്നില്ല. മുറിയിൽ ഒറ്റക്കിരുന്നു കരയാൻ അല്ലാണ്ട് അവളെ കൊണ്ട് മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല.
അവൾക്കു മുൻപിൽ നിസ്സഹായരായ വാസുദേവനും ഭാര്യയും പലതവണ അവളുട മുറിക്കു മുൻപിൽ വന്നു ഉരുകുന്ന മനസോടെ വീക്ഷിച്ചിരുന്നു.

കരഞ്ഞു തളർന്നിരുന്ന അവളുടെ തോളിൽ  ആരുടെയോ കരസ്പർശം. അവൾ ഞെട്ടി തിരിഞ്ഞു നോക്കി. സുമ ആയിരുന്നു അത്. അവർ നിറഞ്ഞ കണ്ണുകളോടെ അവളുടെ ശിരസ്സിൽ തഴുകി കൊണ്ട് പറഞ്ഞു.
" മോളെ നിന്നെ എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന് ഈ അമ്മക്ക് അറിയില്ല എല്ലാം ഞങളുടെ തെറ്റാണു അവന്റെ മനസ് ഞങ്ങൾ കാണാൻ ശ്രമിച്ചില്ല അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്റെ മോൾക്ക്‌ ഇങ്ങനെ കരയേണ്ടി വരില്ലാരുന്നു ന്റെ മോളു ഈ അമ്മയോടും ദീപുന്റെ അച്ഛനോടും പൊറുക്കണം " സുമ അവൾക്ക് മുൻപിൽ കൈ കൂപ്പി മാപ്പ് അപേക്ഷിച്ചു.ഇത് കണ്ട അച്ചു കട്ടിലിൽ നിന്നു ചാടി എണീറ്റ്‌ അവരുടെ കൂപ്പിയ കൈകളിൽ അവളുടെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
" അമ്മേ ഇങ്ങനെയൊന്നും പറയല്ലേ എന്നോട് അമ്മയും അച്ഛനും ഒരു തെറ്റും ചെയ്തിട്ടില്ല. അങ്ങനെ ഒന്നും കരുതി രണ്ടാളും മനസ് വേദനിപ്പിക്കരുത് "
അവൾ ഇത്രയും പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ " മോളെ " എന്നു വിളിച്ചു കൊണ്ട് സുമ അവളെ വാരി പുണർന്നു. അവരുടെ കണ്ണുകളിൽ നിന്നു ഉതിർന്ന കണ്ണുനീരിൽ ഉതിർന്നത് മരുമകളോടുള്ള സിംപതി ആയിരുന്നില്ല  മറിച്ച് ഒരു മകളോടുള്ള വാത്സല്യമായിരുന്നു. ഇതെല്ലാം കണ്ടു വാസുദേവൻ വാതിൽ പടിയിൽ നിൽപ്പുണ്ടായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളും കലങ്ങി മറിഞ്ഞിരുന്നു. പതിയെ അവർക്കരികിലേക്ക് വാസുദേവനും എത്തി. സുമയുടെ നെഞ്ചിൽ കിടന്നിരുന്ന അവളുടെ നെറുകിൽ തഴുകികൊണ്ട് അദ്ദേഹം പറഞ്ഞു.
" മോളെ നമുക്ക് ദീപുവിനെ മാറ്റി എടുക്കാം. ഇന്നല്ലെങ്കിൽ നാളെ ദീപു നിന്നെ സ്നേഹിച്ചു തുടങ്ങും അത് വരെ മോളു ക്ഷമിക്കു "
ഇത് കേട്ട് അവൾ സുമയുടെ നെഞ്ചിൽ നിന്നു മുഖമുയർത്തി തലയാട്ടി. നേരിയ ഒരു പ്രതീക്ഷ അവളുടെ മനസ്സിൽ നാൻപെടുത്തു തുടങ്ങിയിരുന്നു.സുമ അവളെ  സ്നേഹത്തോടെ വീണ്ടും തഴുകി കൊണ്ട് പറഞ്ഞു.
" മോളെ നീ ഇന്ന് ഒന്നും തന്നെ കഴിച്ചില്ലല്ലോ വാ നമുക്ക് വല്ലതും കഴിക്കാം എന്നിട്ട് കിടന്നോളു.. കുട്ടിക്ക് നല്ല ക്ഷീണം ഉണ്ട്.. വാ മോളെ "
ആദ്യം ഒന്ന് മടിച്ചെങ്കിലും അവരുടെ വാക്ക് ധിക്കരിക്കാൻ വയ്യാത്തതിനാൽ അവർക്കൊപ്പം ഊണ് മുറിയിലേക്ക് അച്ചുവും പോയി.

      ഊണ് മേശക്കു മുൻപിൽ ദീപു നേരത്തെ തന്നെ ഹാജർ ആയിരുന്നു അച്ഛമ്മക്കൊപ്പം ആഹാരം കഴിക്കണം എന്നത് അവനു നിർബന്ധമാണ് അച്ചുവിനെ കണ്ടതും കഴിക്കാൻ മുറിച്ചെടുത്ത ചപ്പാത്തി തിരികെ പാത്രത്തിലിട്ട് അവൻ ചാടിയെണീറ്റു. ഇത് കണ്ടു അച്ചു ആകെ അമ്പരന്നു.
" ന്താ മോനെ നീ ഒന്നും കഴിക്കാണ്ട് എണീക്കണെ ന്റെ കുട്ടിക്ക് വിശക്കുന്നില്ലേ?? "
അച്ഛമ്മയുടെ ചോദ്യത്തിന് അച്ചുവിനെ ദേഷ്യത്തോടെ നോക്കി അവൻ മറുപടി നൽകി.
" ഇപ്പോൾ തന്നെ എന്റെ വയറു നന്നായിട്ട് നിറഞ്ഞു അച്ഛമ്മേ എനിക്കിനി ഒന്നും വേണ്ട "
ഇത്രയും പറഞ്ഞു അവൻ അവിടെ നിന്നും ഓടി രക്ഷപെടും കണക്കെ മറഞ്ഞു.
അമ്പരന്നു നിന്ന അച്ചുവിനെ നോക്കി വാസുദേവൻ ഇതൊന്നും കാര്യമാക്കണ്ട എന്ന രീതിയിൽ കണ്ണടച്ചു.
അമ്മയുടെ നിര്ബദ്ധത്തിന് വഴങ്ങി ഒരു ചപ്പാത്തി കഴിച്ചു കഴിച്ചില്ലെന്നു വരുത്തി മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ് നിറയെ ദീപുവിന്റെ മുഖമായിരുന്നു. എന്തൊക്കെ പ്രതീക്ഷയോടെ ആണ് താൻ ദീപുവേട്ടന്റെ ഭാര്യ ആകാൻ തയാറായത് എന്നാൽ അതൊക്കെ ഒരു ചീട്ടു കൊട്ടാരം തകർന്നല്ലോ. കണ്ണിൽ നിന്നു പൊടിഞ്ഞ കണ്ണുനീർ തുടച്ചു കൊണ്ട് മുറിയിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് അമ്മ പിന്നാലെ ഉണ്ടാരുന്നു എന്ന വിവരം അവൾ മനസിലാക്കിയത്. അവൾ അവരെ നോക്കി വേദനയോടെ പുഞ്ചിരിച്ചു.
" മോളെ മോളു പോയി കിടന്നോളു അവനെ നോക്കി ഇരിക്കണ്ട.. എല്ലാം ശെരിയാകും.. ഇപ്പോൾ മോളു പോയി ഉറങ്ങിക്കോ "
അമ്മയുടെ വാക്കുകൾ തലയാട്ടി സമ്മതിച്ചു കൊണ്ട് അവൾ മുറിക്കുള്ളിലേക്ക് കയറി.ബെഡ് ലാംപ് മാത്രം ഓണാക്കി കട്ടിലിന്റെ ഓരത്തു ചുരുണ്ടു കൂടുമ്പോളും തനിക്കിതൊന്നും അവകാശപ്പെട്ടതല്ല എന്ന ചിന്ത അവളിൽ നാൻപെടുത്തു തുടങ്ങിയിരുന്നു. ഒന്ന് കണ്ണടക്കാൻ ശ്രമിച്ചപ്പോഴാണ് തൊട്ടു മുൻപിൽ ഒരു രൂപം അവൾ ഞെട്ടി ചാടി എണീറ്റു നോക്കി. പതിയെ ആ രൂപം അവൽക്കരികിലേക്ക് വന്നു. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ അവൾ ആ മുഖം കണ്ടു. കണ്ട മാത്രയിൽ അത്ഭുതം കൊണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു. മുൻപിൽ സാക്ഷാൽ ദീപു.. ഒരു വിടർന്ന പുഞ്ചിരിയുമായി നില്കുന്നു. കണ്മുൻപിൽ കാണുന്നത് ഒട്ടും വിശ്വസിക്കാനാവാതെ അച്ചു ദീപുവിന്റെ കണ്ണുകളിലേക്ക് അങ്ങനെ നോക്കി നിന്നു..

തുടരും



ഭാഗം 2

ഭാഗം 2

4.5
3510

\"എന്താ നീ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ? വിശ്വാസം വരുന്നില്ലല്ലേ? \"ദീപു അവൾക്കരികിലേക്ക് കുറച്ചു കൂടെ അടുത്തു. അവൾ അത്ഭുതം മാറാതെ കട്ടിലിൽ നിന്നു എഴുനേറ്റു. ഒന്നും മിണ്ടാനാവാതെ സ്തംഭിച്ചു നിൽക്കുന്ന അവളുടെ വലതു കരം അവൻ ഗ്രഹിച്ചു. അറിയാതെ അവൾ നാണം കൊണ്ട് മിഴികൾ പൂട്ടി അപ്പോഴേക്കും അവളുടെ ചുണ്ടുകളിൽ  ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞിരുന്നു.\" ന്താടി നിന്നു സ്വപ്നം കണ്ടു സുഖിച്ചു കിടന്നുറങ്ങുവാണോ ? \" ഇടി മുഴങ്ങുന്ന പോലുള്ള ദീപുവിന്റെ ചോദ്യം കേട്ടു അവൾ ഞെട്ടി കണ്ണ് തുറന്നു . അപ്പോഴും അവൾ കട്ടിലിൽ തന്നെയായിരുന്നു ചിരിച്ചു നിന്നിരുന്ന ദീപുവിന്റെ മുഖം അ