Aksharathalukal

ഭാഗം 2

\"എന്താ നീ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ? വിശ്വാസം വരുന്നില്ലല്ലേ? \"
ദീപു അവൾക്കരികിലേക്ക് കുറച്ചു കൂടെ അടുത്തു. അവൾ അത്ഭുതം മാറാതെ കട്ടിലിൽ നിന്നു എഴുനേറ്റു. ഒന്നും മിണ്ടാനാവാതെ സ്തംഭിച്ചു നിൽക്കുന്ന അവളുടെ വലതു കരം അവൻ ഗ്രഹിച്ചു. അറിയാതെ അവൾ നാണം കൊണ്ട് മിഴികൾ പൂട്ടി അപ്പോഴേക്കും അവളുടെ ചുണ്ടുകളിൽ  ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞിരുന്നു.
\" ന്താടി നിന്നു സ്വപ്നം കണ്ടു സുഖിച്ചു കിടന്നുറങ്ങുവാണോ ? \" ഇടി മുഴങ്ങുന്ന പോലുള്ള ദീപുവിന്റെ ചോദ്യം കേട്ടു അവൾ ഞെട്ടി കണ്ണ് തുറന്നു . അപ്പോഴും അവൾ കട്ടിലിൽ തന്നെയായിരുന്നു ചിരിച്ചു നിന്നിരുന്ന ദീപുവിന്റെ മുഖം അല്ലായിരുന്നു അവൾക്കു മുൻപിൽ അപ്പോഴുണ്ടായിരുന്നത് വെറുപ്പിന്റെ അങ്ങേയറ്റം അവന്റെ മുഖത്തു ദേഷ്യത്തിന്റെ കൂട്ടു പിടിച്ച് താണ്ഡവം ആടുന്നുണ്ടായിരുന്നു. ഇത്രേം നേരം താൻ കണ്ടത് വെറും മിഥ്യ ആണെന്ന സത്യം മനസിലാക്കി അച്ചു കട്ടിലിൽ നിന്നു ചാടി എണീറ്റു.
\" ദീ.ദീ .. ദീപുവേട്ടാ \" അവളുടെ സ്വരം ഭയത്താൽ വിറകൊണ്ടു.
\" ന്താടി ഇനി നിനക്ക് വിക്കും ഉണ്ടോ? ദീപു പുച്ഛത്തോടെ ചോദിച്ചു.
\" ഇല്ല \"
\" അഹ് ഇല്ലാത്തതു നിന്റെ ഭാഗ്യം  ആ പിന്നെ എനിക്കൊന്നു കിടക്കണം \" അവൻ കട്ടിലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
\" അതിനെന്താ ഏട്ടാ കിടന്നോളൂ \" അവൾ അവനു കിടക്കാനുള്ള വഴി ഒരുക്കി മാറി നിന്നു കൊടുത്തു.
\" എന്റെ മുറിയിൽ എന്റെ കട്ടിലിൽ കിടക്കാൻ നിന്റെ സമ്മതം എനിക്ക് ആവശ്യമില്ല, പിന്നെ ഒരു പെണ്ണാനുള്ള പരിഗണന ഉള്ളോണ്ട് മാത്രം ഇതിന്റെ അറ്റത്തു നിനക്ക് കിടക്കാം പക്ഷെ ഒരു നിബദ്ധന എന്റെ ശരീരത്തിൽ അറിയാതെ പോലും നീ സ്പർശിക്കാൻ പാടില്ല. കേട്ടല്ലോ \"
ആർക്കും വെറുപ്പുളവാക്കുന്ന തരത്തിലുള്ള അവന്റെ സംസാരം കേട്ടു അച്ചുവിന് അവനോടു ആദ്യമായി ഒരു പുച്ഛം തോന്നി.
ഒരാണിന്റെ ചൂട് പറ്റി കിടക്കാൻ വെമ്പൽ കൊള്ളുന്ന ഒരുവളല്ല താൻ എന്നു അവന്റെ മുൻപിൽ നിന്നു വിളിച്ചു പറയണം എന്നു അവളുടെ മനഃസാക്ഷി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. എങ്കിലും ഒന്നും കേട്ടില്ല എന്നു വെച്ചു അവൾ ആ കട്ടിലിന്റെ ഒരു ഒരാത്ത് ചുരുണ്ടു കൂടി. ആ കണ്ണുകളിൽ നിന്നു വർഷിച്ച ചുടു നീരിൽ അവളുടെ സ്വപ്നങ്ങൾ അലിഞ്ഞു പോയിരുന്നു.


***********
സുമ അടുക്കളയിൽ എത്തുമ്പോൾ ചായ കപ്പുമായി മുൻപിൽ നിൽക്കുന്ന അച്ചുവിനെ കണ്ടു അത്ഭുതപ്പെട്ടു.
\" ന്താ കുട്ട്യേ ഇത്ര നേരത്തെ എണീറ്റു കുളിയും കഴിഞ്ഞു ചായയും വെച്ചോ \"?
\" എണീറ്റു അമ്മേ നിക്ക് രാവിലെ അഞ്ചരക്ക് എണീറ്റു ശീലായി വീട്ടിന്നു  കടകളിലേക്ക് പാല് കൊടുക്കാൻ ഞാൻ ആണേ പോകാറ് അങ്ങനെ വെളുപ്പിന് എണീക്കാറുണ്ട് \" അവൾ പറഞ്ഞു നിർത്തിയപ്പോഴേക്കും സുമ ഒരു കുസൃതി ചിരിയോടെ അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു.
\" അതൊക്കെ നിന്റെ വീട്ടിൽ.. ഇവിടെ പാല് ഒന്നും വെളിൽ കൊടുക്കണ്ടല്ലോ.. അതോണ്ട് എന്റെ മോളു ആറരക്ക് എണീറ്റാൽ മതി പിന്നെ നേരത്തെ എണീക്കണം എന്നു വാശിയാണേൽ ആറു മണിക്ക് എണീറ്റോ \"
\" അല്ല അമ്മേ അത്... പിന്നെ.. \" അവൾ വിക്കി.
\" ഒരു പിന്നെയും ഇല്ല നാളെ മുതൽ അത് മതി\"
ഇത് കേട്ടു അവൾ ഒന്ന് പുഞ്ചിരിച്ചു.
\" അമ്മേ ദീപുവേട്ടന് ബെഡ് കോഫി പതിവുണ്ടോ? \" അവൾ  ചോദിച്ചു.
ഇത് കേട്ടു സുമ ഒരു കള്ളചിരിയോടെ പറഞ്ഞു.
\" ഇല്ലാട്ടോ... അവനു അങ്ങനത്തെ പതിവൊന്നുമില്ല ന്തേ? \"
\" ഒന്നുമില്ല \" അവൾ ചമ്മലോടെ മറുപടി പറഞ്ഞു.
\" അവൻ എണീക്കുമ്പോൾ തന്നെ ഏഴു മണിയാകും പിന്നെ ഒരു മണിക്കൂർ വർക്ക്‌ ഔട്ട്‌ ചെയ്യും അതും കഴിഞ്ഞു കുളി ഒക്കെ കഴിഞ്ഞേ ചായയും ബ്രേക്ക്ഫസ്റ്റും കഴിക്കു.. പിന്നെ മോളെ അവനു എണീക്കുമ്പോഴേ കുറച്ചു ചൂട് വെള്ളം കുടിക്കണം അത് നിർബന്ധമാ\"
\" ഉം  ശെരിയമ്മേ ഞാൻ ചൂടുവെള്ളം ഇപ്പോൾ  തന്നെ ദീപുവേട്ടന്റെ മുറിയിൽ എത്തിക്കാം \".
അവൾ വേഗം തന്നെ അവിടെ ഇരുന്ന ജഗ്ഗ്‌ കഴുകി വൃത്തിയാക്കി അതിൽ ചൂടുവെള്ളം നിറച്ചു അവന്റെ മുറിയിലേക്ക് പോയി.
***********
അച്ചുവിന്റെ കൊലുസിന്റെ കിലുക്കം കേട്ടാണ് ദീപു കണ്ണ് തുറന്നത്. കണ്ണ് തുറന്നതും മുൻപിൽ നിൽക്കുന്ന അച്ചുവിനെക്കണ്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
\" ന്താടി മനുഷ്യൻ എണീറ്റു വരുമ്പോഴേക്കും നിന്റെ തിരു മോന്ത ആണോ കണികാണിക്കുന്നെ ഇന്നത്തെ ന്റെ ദിവസം പോയി ഓ അല്ലേലും ന്റെ ജന്മം തന്നെ പോയല്ലോ നീ ഒരുത്തി കാരണം \" അവന്റെ ജല്പനങ്ങൾ കേട്ടു അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.
\" ദീപുവേട്ടന് എണീക്കുമ്പോൾ കുടിക്കാൻ ചൂടുവെള്ളം വേണം എന്നു അമ്മ പറഞ്ഞു അതാ ഞാൻ.... \" അവൾ വാക്കുകൾ മുഴുപ്പിക്കുന്നതിനു മുൻപേ അവൻ അലറി കൊണ്ട് കട്ടിലിൽ നിന്നു ചാടി എണീറ്റു.
\" അത് കൊണ്ട് ചൂട് വെള്ളം കൊണ്ട് തന്നു എന്റെ സിംപതി പറ്റാമെന്നു നീ കരുതിയോ? ഇന്നലെ വരെ അമ്മയെ ഇതൊക്കെ ചെയ്തോണ്ടിരുന്നേ ഇനിം അമ്മ തന്നെ ചെയ്താൽ മതി.. അവർക്ക് പറ്റില്ലെങ്കിൽ ഞാൻ പോയി അടുക്കളയിൽ നിന്നു എടുത്തോളാം എന്നാലും നിന്റെ സഹായം എനിക്ക് ആവശ്യമില്ല \" ഇത്രയും പറഞ്ഞു കലി തുള്ളി അവൻ പുറത്തേക്കു പോയി. കൈയിൽ ഇരുന്ന ചൂട് വെള്ളം നിറച്ച ജഗ്ഗ്‌മായി അച്ചു ആ നിൽപ്പു അങ്ങനെ തന്നെ നിന്നു.

*********
രാവിലെ ബ്രേക്ഫാസ്റ് പോലും കഴിക്കാൻ കൂട്ടക്കാതെ വീട്ടിൽ നിന്നിറങ്ങിയതാണ് ദീപു. ഉച്ച കഴിഞ്ഞിട്ടും അവനെ കാണാതെ അച്ചുവിനും വീട്ടുകാർക്കും ആവലാതി കൂടി വന്നു.പല തവണ അച്ഛൻ ദീപുവിന്റെ ഫോണിലേക്കു വിളിച്ചിട്ടും അവൻ കാൾ അറ്റൻഡ് ചെയ്യാൻ പോലും തയാറായില്ല.
അച്ചു ആകട്ടെ നീറുന്ന മനസുമായി മുറിയിൽ ഒറ്റക്ക് ഇരുപ്പായി. അപ്പോഴാണ് താഴെ ദീപുവിന്റെ കാറിന്റെ ഹോൺ ശബ്ദം അവളുടെ കാതുകളിൽ എത്തിയത്. ഒരു ദീർഘ നിശ്വാസത്തോടെ അവൾ താഴേക്കു ഓടി എത്തി. അപ്പോഴേക്കും വാസുദേവനും സുമയും സിറ്റൗട്ടിൽ എത്തിയിരുന്നു. ദീപു കാറിൽ നിന്നിറങ്ങി ബാക്ക് സീറ്റിൽ നിന്നു  കുറച്ചു കവറുകൾ എടുത്തു അവർക്കു മുൻപിലേക്കു വന്നു.
സുമ അമ്പരപ്പോടെ അവനെ നോക്കി.
\" ഇത്രയും നേരം നീ എവിടായിരുന്നു..? \"
\" ഞാൻ കമ്പനിയിൽ പോയി \" അവൻ അലക്ഷ്യ ഭാവത്തിൽ മറുപടി നൽകി.
\" നിന്നോട് ഒരാഴ്ച കമ്പനിയിലേക്ക് ഒന്നും പോകണ്ട എന്നു ഞാൻ പറഞ്ഞതല്ലേ.. അവിടെ സുദേവൻ ഉണ്ടല്ലോ എല്ലാം നോക്കി നടത്താൻ പിന്നെ ഇത്ര ധൃതിപെട്ടു നി ന്തിനാ അങ്ങോട്ട് പോകുന്നെ അതും കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ?\"  വാസുദേവന്റെ ചോദ്യം കേട്ട് അവനു കലി വന്നു.
\" എന്റെ കല്യാണം കഴിഞ്ഞത് നിങ്ങളുടെ ഒക്കെ മനസ്സിൽ മാത്രമേ എന്റെ മനസ്സിൽ അങ്ങനൊരു ചടങ്ങ് കഴിഞ്ഞിട്ടില്ല \"
അവന്റെ ഈ മറുപടി വാസുദേവനെ ചൊടിപ്പിച്ചെങ്കിലും അച്ചുവിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ദേഷ്യത്തെ നിയന്ത്രിച്ചിരുന്നു.
ദീപു ആരെയും കൂസാതെ അകത്തേക്ക് കയറി വാതിക്കൽ അമ്പരന്നു നിൽക്കുന്ന അച്ചുവിന്റെ മുൻപിൽ എത്തി അവൻ നിന്നു.
\" ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഒരു പാർട്ടി ഉണ്ട് എന്റെ കല്യാണം കഴിഞ്ഞതിൻറെ സന്തോഷത്തിൽ ഫ്രണ്ട്‌സ് നടത്തുന്ന പാർട്ടി അവന്മാർക്ക് അറിയില്ലലോ  എന്നെ എടുത്ത് എല്ലാവരും എറിഞ്ഞിരിക്കുന്നത് ഒരു കുഴിയിലേക്കാണെന്നു \".അവന്റെ സംസാരം അച്ചുവിന്റെ മനസിനെ കീറി മുറിച്ചുവെങ്കിലും അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.
അവൻ അവളുടെ മുഖത്ത് ഒന്ന് നോക്കാൻ പോലും കൂട്ടക്കാതെ തുടർന്നു.
\" ന്തായാലും അവരെ നിരാശപ്പെടുത്താൻ പറ്റില്ല പാർട്ടിക്ക് പോകണം.അല്ല അതിനു നിനക്ക് നന്നായിട്ടുണ്ട് ഡ്രസ്സ്‌ ഒക്കെ ചെയ്യാൻ അറിയുമോ? വല്യ വല്യ പാർട്ടിക്ക് പോകുമ്പോൾ ഒരു മാന്നേഴ്സ് ഒക്കെ ഉണ്ട് അതൊന്നും പട്ടിക്കാട്ടിൽ കിടന്ന നിനക്ക് അറിയാൻ വഴിയില്ല. \"
ദീപുവിന്റെ ആക്ഷേപം കേട്ട് സുമക്ക് ദേഷ്യം ഇരച്ചു വന്നു എന്നാൽ വാസുദേവന്റെ കണ്ണുകളാലുള്ള താക്കിതിന് മുൻപിൽ അവർ അനങ്ങാതെ നിന്നു.
ദീപു അവന്റെ കൈലിരുന്ന കവറുകൾ അച്ചുവിന് നേരെ നീട്ടി.
\" ഇത് കുറച്ചു പാർട്ടി വെഴ്‌സ് ആണ് പിന്നെ കൊറച്ചു കോസെമെറ്റിക്സ് ഐറ്റംസും പാർട്ടിക് ഒരുങ്ങാനുള്ളതാ.. പിന്നെ നിനക്കിതൊന്നും പരിചയമില്ലെന്നു എനിക്കറിയാം അതുകൊണ്ട് ഞാൻ ദീപ്‌തിയേച്ചിയേം കൊണ്ട വന്നത് ചേച്ചി നിന്നെ റെഡി ആക്കും \"
അവൻ നീട്ടിയ കവറുകൾ ഒരു അനുസരണ ഉള്ള കുട്ടിയെ പോലെ അവൾ കൈനീട്ടി വാങ്ങി അതും ഒരു നിധി പോലെ.
\" എന്നിട്ട് നിന്റെ കൂടെ ദീപ്‌തിയെ കണ്ടില്ലല്ലോ ? \" സുമ ചോദിച്ചു.
\" വന്നിട്ടുണ്ട് വരുന്ന വഴി ഫ്രണ്ട്നെ കാണാൻ ഇറങ്ങി. ഇപ്പോൾ ഇങ്ങു വന്നോളും \" ഇത്രെയും പറഞ്ഞു അവൻ അകത്തേക്ക് പോയി.
ദീപുവിന്റെ ചേച്ചിയാണ് ദീപ്തി. ദീപുവിനെക്കാൾ അഞ്ചു വയസ്സ് മൂത്ത ചേച്ചി. ഹൈ സ്കൂൾ അധ്യാപികയാണ് അവൾ ഭർത്താവ് സുധീഷ് ബാങ്ക് മാനേജ്‌റാണ്. എട്ടും,നാലും വയസുള്ള രണ്ടു പെൺകുട്ടികൾ ഉണ്ട് അയനയും, അനവിതയും.

********
കുറച്ചു സമയത്തിന് ശേഷം ദീപ്തി കുട്ടികളുമായി അങ്ങോട്ടേക്ക് വന്നു. അടുക്കളയിൽ പാത്രങ്ങൾ കഴുകികൊണ്ടിരുന്ന അച്ചുവിന്റെ അടുക്കലേക്കു കുട്ടികൾ ഓടി എത്തി. അവര് അച്ചുവിനെ ചുറ്റി പിടിച്ചു.
\" ഞങ്ങടെ അമ്മായി \" അവരുടെ ആ വിളി കേട്ട് അച്ചുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അപ്പോഴേക്കും ദീപ്തിയും അങ്ങോട്ടേക്ക് എത്തിയിരുന്നു.
\" ആഹാ ദീപാലയത്തിലെ പുതിയ മരുമോള് ഇപ്പോഴേ അടുക്കള ഭരണം തുടങ്ങിയോ ? \"
\" അല്ല ചേച്ചി ഞാൻ വെറുതെ... \"
അവൾ ചമ്മലോടെ പറഞ്ഞു 

ദീപ്തി ഒരു പുഞ്ചിരിയോടെ അവള്ക്കു അരികിൽ എത്തി അവളുടെ ചുമലിൽ കൈ വെച്ചു പറഞ്ഞു.
\" പേടിക്കണ്ടാട്ടൊ ഞാൻ നാത്തൂൻ പോരൊന്നും എടുക്കാൻ വന്നതല്ലാ.. ന്തായാലും അച്ചുവിന്റെ ദീപുവേട്ടനെപോലെമല്ല. അമ്മ ഇന്നലെ രാത്രിൽ തന്നെ എന്നോട് എല്ലാം പറഞ്ഞു അച്ചുവിനോടുള്ള ദീപുവിന്റെ പെരുമാറ്റത്തെപ്പറ്റി, അവൻ അങ്ങനാ അച്ചു. വാശി ലേശം കൂടുതലാ എന്നാലും പാവമാ.. എല്ലാം ശെരിയാകും.. പിന്നെ അച്ചു അവനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയെടുക്കണം കേട്ടോ? \" ദീപ്തിയുടെ സ്നേഹത്തോടെ ഉള്ള സംസാരം അച്ചുവിന്റെ മനസ്സിൽ ആശ്വാസം നൽകിയെങ്കിലും അതിനെപ്പറ്റി സംസാരിക്കാൻ അവൾക്കു താല്പര്യമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ഈ വിഷയം മാറ്റണം എന്നായിരുന്നു അവളുടെ ചിന്ത.
\" ആ ചേച്ചി ഇന്നലെ ന്തേ നേരത്തെ പോയത്. ഒന്ന് പരിചയപ്പെടാൻ പോലും പറ്റിയില്ല \"അച്ചു  ഒരു പുഞ്ചിരിയോടെ ദീപ്തിയുടെ കൈയിൽ പിടിച്ച് ചോദിച്ചു.
\" ഒന്നുംപറയണ്ട എന്റെ അച്ചു.. ഇന്നലെ മാര്യേജ് കഴിഞ്ഞു ഇവിടെ വന്നു കേറുമ്പോഴാ സുധിയേട്ടന്റെ അപ്പച്ചിടെ ഭർത്താവ് മരിച്ചുവെന്നു അവിടുന്ന് വിളിച്ചു പറയുന്നേ. പിന്നെ പോകേണ്ടിരിക്കാൻ പറ്റുമോ അതാ വേഗം തന്നെ പോയെ. ഇന്ന് രാവിലെ ആയിരുന്നു സംസ്കാരം..\"
\" അയ്യോ എന്നിട്ട് ഇവിടുന്നു ആരും പോയില്ലല്ലോ?\" അച്ചു നടുക്കത്തോടെ ചോദിച്ചു.
\"അത് ഞാനാ പറഞ്ഞേ ആരും വരണ്ടാന്നു ഒരു മംഗളകർമ്മം നടന്ന വീടല്ലേ ഇത് അവിടുന്നാരും മരണനാന്തര ചടങ്ങിൽ പങ്കെടുക്കണ്ടാന്ന് എനിക്ക് തോന്നി \"
ദീപ്തി പറഞ്ഞു നിർത്തിയതും സുമ അങ്ങോട്ടേക്ക് വന്നു.
\" ആഹാ നാത്തൂനും നാത്തൂനും കിന്നാരം പറഞ്ഞു നിൽക്കാണ്ട് പോയി റെഡി ആകാൻ നോക്ക് സമയം അഞ്ചു മണിയായി .\"
\" ആയിക്കോട്ടെ അമ്മേ \" ദീപ്തി ഒരു കുസൃതി ചിരിയോടെ അമ്മേ നോക്കി പറഞ്ഞു.
\" അച്ചു വേഗം കുളിച്ചു വാ ഞാൻ നിന്നെ സുന്ദരിയാക്കാം അല്ലെ തന്നെ സുന്ദരിയാണ് \"
\" ഒന്ന് പോ ചേച്ചി \" 
അവൾ നാണത്തോടെ അടുക്കളയിൽ നിന്നു ഇറങ്ങി മുറിയിലേക്ക് ഓടി.

********
സ്വർണ്ണ നിരത്തിലുള്ള മുത്തുകൾ പതിപ്പിച്ച ഇളം ചുവപ്പ് നിറത്തിലുള്ള ലഹങ്കയും, അതിനു ചേരുന്ന അഭരണങ്ങളും ഒക്കെ അണിയ്ച്ചു ദീപ്തി അച്ചുവിനെ സുന്ദരിയാക്കി.
ദീപ്തി തന്നെയായിരുന്നു അവളെ ദീപുവിന്റെ മുൻപിൽ എത്തിച്ചതും.
പരിഷ്കാരത്തിന്റെ നിഴൽ അയല്പക്കത്തുകൂടെ പോലും പോകാത്ത അച്ചുവിന്റെ  ആ മാറ്റം കണ്ടു ദീപു അമ്പരന്നു അവളെ അടിമുടി നോക്കി.
\" ഇത്രയ്ക്കു സൗന്ദര്യമോ ഇവൾക്കു? \" അവൻ ആത്മഗതമെന്നോണം ഉരുവിട്ടു.അവളുടെ മുഖത്ത് നിന്നു കണ്ണെടുക്ക്കാൻ അവനു തോന്നിയില്ല.
പെട്ടെന്നാണ് ആ ചിന്ത അവനിൽ ഉദിച്ചു വന്നത്. 
\" ഛേ ഞാൻ  ഇങ്ങനെ  ഇവളെ നോക്കാനോ പരിഗണിക്കാനോ പാടില്ല അതിന്റെ കാരണം എനിക്ക് തന്നെ അറിയാലോ പിന്നെന്തിനു ഞാൻ ഇവളെ നോക്കണം \"
അവൻ സ്വയമേ തലക്കിട്ടു ഒരു തട്ടുകൊടുത്ത് ചാടി എണീറ്റു.


തുടരും.



ഭാഗം 3

ഭാഗം 3

4.7
3037

\" ഇളിച്ചോണ്ട് നിൽക്കാണ്ട് വേഗം ഒന്ന് വരുന്നുണ്ടോ? \" ദീപുവിന്റെ ശാസന സ്വരത്തിലുള്ള സംസാരം കേട്ട് അത്രേം നേരം അച്ചുവിന്റ മുഖത്തുണ്ടായിരുന്ന നാണത്തിന്റെ പൊൻവെളിച്ചം അസ്തമിച്ചു അവിടെ ഒരു കരിനിഴൽ പടർന്നു.ദീപ്തിയെ അവൾ ദയനീയമായി നോക്കി. അവളുടെ മുഖഭാവം കണ്ടുകൊണ്ടാകാം ദീപ്‌തി ഇങ്ങനെ പ്രതികരിച്ചു.\" ടാ ഇത് നിന്റെ ഭാര്യയാണ് കുറച്ചുകൂടെ സ്നേഹത്തിൽ ഒക്കെ സംസാരിക്കാം \"ഇത് കേട്ട് ദീപുവിന്റെ മുഖം ഒന്ന് കൂടെ വീർത്തു. അവൻ ഒന്നും പറയാതെ കാറിന്റെ അരികിലേക്ക് വേഗം നടന്നു. അതൊരുതരം രക്ഷപെടലാണെന്നു ദീപ്തിക്കും അച്ചുവിനും അറിയാമായിരുന്നു.ദീപ്തി അച്ചുവിനേം കൂട്ടി കാ