Aksharathalukal

നൂപുരധ്വനി 🎼🎼

തൊഴു കയ്യോടെ...
നിറ കണ്ണുകളോടെ...
ശ്രീ കോവിലിനു മുൻപിൽ നിൽക്കുകയാണവൾ....
മുന്നിൽ നിറവിളക്കുകൾക്ക് നടുവിൽ ചിരി തൂകി നിൽക്കുന്ന തന്റെ ഭഗവാനെ കണ്ട് പക്ഷേ അവൾക്കുള്ളിൽ പരിഭവമായിരുന്നു അധികം...

മൗനമായി തന്റെ പരിഭവം മുഴുവൻ ആ പ്രപഞ്ചശക്തിക്കു മുൻപിലൊഴുക്കി വിട്ട് കണ്ണുകളടയ്ക്കുമ്പോൾ പക്ഷേ അവൾക്കുള്ളിൽ ഒരേയൊരു മുഖമേ ഉണ്ടായിരുന്നുള്ളൂ... ഒരിക്കലും തന്റേതാകാത്ത.. എന്നോ മനസ്സാലെ സ്വന്തമാക്കിക്കഴിഞ്ഞ പ്രിയപ്പെട്ടവന്റെ മുഖം.... മറ്റൊരു മുഖവുമിനി ഒരിക്കലും തന്റെ കണ്ണുകൾക്കുള്ളിൽ... തന്റെ ഹൃദയത്തിനുള്ളിൽ... തന്റെ ആത്മാവിനുള്ളിൽ നിറയില്ലെന്ന് ആ നിമിഷമവൾക്ക് ബോധ്യപ്പെട്ടിരുന്നു....

ഒഴുകിയിറങ്ങിയ മിഴിനീർക്കണങ്ങൾ ആ നടയിൽ കാണിക്കയായി സമർപ്പിച്ചവൾ തിരിഞ്ഞ് നടന്നു...
ഒരിക്കൽ പോലും തിരിഞ്ഞൊന്ന് നോക്കാതെ....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

\"ചക്കീ... ന്റെ ചക്കിയേ കാട്ടിത്താ...നിക്കവളെ കാണണം.... അയ്യോ... അവളെ വിളിക്ക്.. ചക്കീ... ചക്കീ.....ചക്കീഈൗൗൗൗൗൗ!!!!!!\"

ഹോസ്പിറ്റൽ ഇടനാഴിയിലൂടെ ആരൊക്കെയോ ചേർന്ന് വട്ടം പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന ആ പുരുഷരൂപം മുടിയിൽ കോർത്ത്‌ വലിച്ചു കൊണ്ട്  അലറി വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു... കുറച്ചകലെ ഇരുമ്പഴികൾക്ക് പുറത്ത് അവന്റെ മാതാപിതാക്കൾ നിന്നിരുന്നു...നിറഞ്ഞൊഴുകുന്ന മിഴികളോടെ തമ്മിൽ ചേർന്നു നിന്നുകൊണ്ട്....ഇനിയുള്ള ദിവസങ്ങൾക്കപ്പുറം തങ്ങളുടെ മകൻ പുറത്ത് വരുന്നതൊരു പുതിയ മനുഷ്യനായിട്ടാകണേയെന്ന പ്രാർത്ഥനയോടെ....

അപ്പോഴും അവൻ നെഞ്ച് പൊട്ടി വിളിക്കുന്ന ആ പേരിനുടമയെ അവർ മനപ്പൂർവം മറന്നു കളഞ്ഞു.... സ്വാർത്ഥത മാത്രം അവരിൽ നിറഞ്ഞു...
കണ്ണീരിലേക്ക് ഒരു പെൺകുട്ടിയെ തള്ളിവിട്ടത് അവർ ബോധപൂർവം മറന്നു കളഞ്ഞു.....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


നൂപുരധ്വനി 🎼🎼 (1)

നൂപുരധ്വനി 🎼🎼 (1)

4.7
16781

തുറന്നു കിടക്കുന്ന ആ വലിയ ഗേറ്റിന് മുൻപിലവൾ ഒരു നിമിഷം സ്ഥബ്ധയായി നിന്നു...ഗുൽമോഹർ മരങ്ങളാൽ ഇരു വശത്ത് നിന്നുമൊരു കവാടം ആ ഗേറ്റിനു മുകളിലേക്ക് ഉയർന്നു നിന്നിരുന്നു...നടന്നു നീങ്ങുന്ന ഓരോ വിദ്യാർഥിയിലുമെന്ന പോലെ ചുവന്ന പുഷ്പങ്ങൾ വർഷിച്ചു കൊണ്ടാ വൃക്ഷങ്ങൾ ഉത്സവപ്പറമ്പിൽ തലയെടുപ്പോടെ നിന്നാടുന്ന ഗജവീരന്മാരെപ്പോലെ പ്രൗഢിയോടെ ശിരസുയർത്തി നിന്നുലഞ്ഞു...മുന്നോട്ട് മുന്നോട്ട് കണ്ണുകൾ നീണ്ടു പോകുമ്പോൾ ആ കലാലയത്തിന്റെ വിസ്തൃതമായ ക്യാമ്പസിന്റെ മനോഹര ദൃശ്യം പരവതാനി കണക്കെ വീണു കിടക്കുന്ന ശോണരേണുക്കൾ തീർക്കുന്ന ഡെലോണിക്സ് പുഷ്പങ്ങളാൽ അലങ്കൃതമായി തീർ