Aksharathalukal

റൂഹിന്റെ സ്വന്തം 23

*💜റൂഹിന്റെ സ്വന്തം 💜*
    part 23
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*


ഇജ്ജിരി തിരക്കായത് കൊണ്ടാണ് വൈകിയത്. ലെങ്ത് ഇല്ലെങ്കിലും നിങ്ങൾക്ക് വേണ്ടി എഴുതിയെ ആണ് ഇത്തിരി എങ്കിലും .വായിച്ചിട്ട് അഭിപ്രായം പറയണേ ❤

copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´




\'പടച്ചോനെ... പോലീസൊ.....പോലീസ് വന്ന ഞാൻ വിചാരിച്ചത് നടക്കില്ലല്ലോ....\'(ആത്മ )

ഞാൻ ഇടപെട്ടില്ലെങ്കിൽ ഇത് പണിയാകും 🚶🚶🚶


\"പോലീസ് ഒന്നും വേണ്ട... എന്റെ നൗറിയെ കണ്ടെത്താൻ എനിക്കറിയ.... വാ...\" എന്ന് പറഞ്ഞു ജൂനുവിനെ കൂട്ടി ഞാൻ ഇറങ്ങി കൂടെ ശാഹിയും റാശിയും. വീട്ടിൽ നിന്നിറങ്ങി കുറച്ച് കയിഞ്ഞപ്പോ ഞാൻ വണ്ടി നിർത്തി.



\"എന്താ നീ നിർത്തിയെ... എവിടെ എന്ന് വെച്ചാടാ ഞമ്മൾ അവളെ തിരക്കുക..\"(റാഷി )

അത് കേട്ടപാടെ ഞാൻ ചിരിച്ചു.


\"ന്താടാ... നമ്മളെ നൗറി \"(ഷാഹി )


\"അവൾക്കൊന്നും ഇല്ല സേഫ് ആയി എന്റെ അടുത്തുണ്ടവൾ.\"(ഞാൻ )


\"ന്തൊകെ നീ ഈ പറയുന്നത്.\"(ജുനു )


\"അങ്ങനെ നടന്നതൊക്കെ അവർക്ക് വിശദമായി വിവരിച്ചു കൊടുത്ത്. കൂടെ ഹാനിയുടെ ഫോണിലേക്ക് മെസ്സേജ് അയക്കുകയും ചെയ്ത്. അല്ലെങ്കിൽ ഉമ്മയും അവരും ബേജാറായി ഒരു വഴികാവും.

ഇതൊന്നും സിനു അറിയണ്ടാന്നും അവളുടെ മുന്നിൽ നന്നായി സങ്കടം അഭിനയിക്കാനും ഞാൻ ഹാനിയോട് പ്രേതേകം പറഞ്ഞു.


\"അപ്പൊ ഇനിയെന്താ നമ്മുടെ പ്ലാൻ.\"(ജുനു )


\"പ്ലാൻ ഒന്നുമില്ല. സിനുവിനെ വാച്ച് ചെയ്യാൻ ഞാൻ പറഞ്ഞിണ്ട് ഹാനിയോട്. അവൾ എന്തായാലും നൗറിയെ കാണാൻ പോകും അല്ലെങ്കിൽ അവൾ ഏർപെടുത്തിയവർ നൗറിയെ കാണാൻ ഇല്ലാന്ന് പറഞ്ഞാൽ എല്പിച്ച ആളുകളെ കാണാൻ അവൾ പോകും. എന്തായാലും അവൾ പുറത്തിറങ്ങും അവളെ ഞാൻ പൊക്കും.\"(ഞാൻ )


\"തേടിയ വള്ളി കാലിൽ ചുറ്റിയടാ അതാ പോകുന്നു ആ തെണ്ടി.\" സ്കൂട്ടി കൊണ്ട് പോകുന്ന സിനുവിനെ കാണിച്ചു കൊണ്ട് റാഷി പറഞ്ഞു.


ഞങ്ങളും വണ്ടി അവൾക് പിറകേ വിട്ടു.

പോക്ക് കണ്ടിട്ട് അവൾ ആ കാടിന്റെ ഭാഗത്തേക്കാണ്.അവളെ കാണാതെ ഞങ്ങളും പിന്തുടർന്ന്. റോഡിന്റെ അവസാനം അവൾ വണ്ടി നിർത്തി ഇറങ്ങി അപ്പൊ അവിടെ രണ്ട് പുരുഷന്മാർ ഉണ്ട്.

ഇവരാകും നൗറിയെ ഇങ്ങോട്ട് കൊണ്ടന്നവർ.

കുറച്ച് മാറി ഞങ്ങളും വണ്ടി പാർക്ക്‌ ചെയ്ത് അവരറിയാതെ അവരെ പിന്തുടർന്ന്.

\"ഇതാ മേടം കീ... അവളെ ഞങ്ങൾ ആ റൂമിൽ അടച്ചിട്ടിട്ടുണ്ട്.\" (അതിൽ ഒരാൾ സിനുവിനോട് പറഞ്ഞു.)

\"കീ താ... ഇനി നിങ്ങളുടെ ആവിശ്യമില്ല. ആവിശ്യപ്പെട്ട പണം ഞാൻ അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ട്.\"(സിനു )


\"ഇത് ഒരു വനമാണ് മേടം. ഞങ്ങൾ കൂടെ വരാ...\"(ഒരാൾ )


\"വേണ്ടാ.... നിങ്ങളുടെ പണി കയിഞ്ഞു. ഇനി ഞമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല.\"(സിനു )

മ്മ് എന്ന് പറഞ്ഞു അവർ തിരിച്ചു നടന്നു.

\"ഏയ് ഒന്ന് നിന്നെ...\"(സിനു )


\"എന്താ മേടം.\"(അവർ )


\"പിന്നെ പറഞ്ഞത് മറക്കണ്ട ഇത് കേസ് ആയാൽ എല്ലാം നിങ്ങൾ ഏറ്റോണം.\"(സിനു )


\"അപ്പൊ കുറച്ചൂടെ പണം വേണ്ടി വരും.\"(അവർ )


\"അത് ഒന്നും കുഴപ്പമില്ല.\"(സിനു )


അങ്ങനെ അവർ തിരിച്ചു പോയി.

അവൾ ആ കുടിൽ ലക്ഷ്യം വെച്ച് നടന്നു.ഒന്നന്നര മണിക്കൂർന്റെ നടത്തം ഉണ്ട്.


\"ഇവളെ ഞാൻ സമ്മതിച്ചുട്ടാ... എന്നാ ധൈര്യമാ ഈ കൊച്ചിന് ഈ കാട്ടിലൂടെ ഒറ്റക് വരാൻ എനിക്കാണെങ്കിൽ കൂടി പേടിയുണ്ടാകും.\"(ഷാഹി )

\"അവളുടെ ധൈര്യം ഒക്കെ ഞാൻ ഇപ്പൊ ശരിയാക്ക...\"(റാഷി )


അവൾ കാണാതെ ഞങ്ങളും അവളെ പിന്തുടർന്ന് ആ വീട്ടിൽ എത്തി...

അവൾ അവിടെ എത്തിയ ഉടനെ ചുറ്റും ഒന്ന് നോക്കി അവൾ അകത്തേക്ക് കയറി.

അടച്ചിട്ട റൂം അവൾ തുറന്നതും ഞങ്ങൾ നാല് പേരും ആ റൂമിലേക്ക് കയറി അവൾ ഇറങ്ങി ഓടുന്ന മുമ്പേ ജുനു ഡോർ ക്ലോസ് ചെയ്ത്.


\"നി... നിങ്ങൾ എന്താ ഇവിടെ...\"(സിനു )


അവൾ ഞങ്ങളെ കണ്ട് ആകെ പേടിച്ചിട്ടുണ്ട്. ചുറ്റും നോക്കുന്നും ഉണ്ട് നൗറിയെ കാണാഞ്ഞിട്ടാന്ന് തോന്നുന്നു പാവം.


\"മോൾക് ഞങ്ങൾ എന്താ ഇവിടെ എന്നറിയണമ്മളെ ആദ്യം മോൾ എന്താ ഇവിടെ എന്നൊന്ന് പറഞ്ഞാട്ടെ...\"

എന്ന് പറഞ്ഞോണ്ട് റാഷി അവൾക്കിട്ട് ഒരു ചവിട്ട് കൊടുത്ത്. അവനിത്തിരി ദേഷ്യം കൂടുതലാ എനിക്കോ ജൂനുവിനോ സങ്കടം വരുന്ന എന്തെങ്കിലും ആരെങ്കിലും ചെയ്താൽ അവന് സഹിക്കില്ല.


\"റാഷി നീ കൂൾ ആവ് അവളെ കൊണ്ട് എല്ലാം പറയിപ്പിക്കാ നമുക്ക്.. \" എന്ന് പറഞ്ഞോണ്ട് അവനെ പിടിച്ചപ്പോ ഉണ്ട് എന്റെ phone റിങ് ചെയുന്നു.



❤💜❤💜❤💜❤💜❤💜❤💜❤💜❤❤


*നൗറി.*


ഇക്ക പോയതിന് ശേഷം കുറച്ച് നേരം കൂടി ഞാൻ കിടന്നു... എന്തോ ഭയങ്കര ക്ഷീണം.
പക്ഷെ കിടന്നിട്ടാണെങ്കിൽ ഉറങ്ങാനും കഴിയുന്നില്ല വയറിനും ശരീരത്തിനുമൊക്കെ ഭയങ്കര വേദന..

കഴിയുന്ന പോലെ എണീറ്റു പോയി ഒരു ഗ്ലാസ് ചായ ഇട്ട് കുടിച്ചു.

കുറച്ച് നേരം ഇക്ക അലങ്കരിച്ചു വെച്ച എന്റെ പഴയ ഫോട്ടോസ് ഒക്കെ നോക്കിയിരുന്നു.

എന്റെ സ്കൂൾ college ഫോട്ടോസ് ഒക്കെ കണ്ടപ്പോ മറന്ന അല്ല മനപ്പൂർവ്വം മറവി അഭിനയിക്കുന്ന കുറെ കാര്യങ്ങൾ എന്റെ ഉള്ളിലേക്ക് വീണ്ടും തിരയടിച്ചു വന്നു....


ഞാനും റൂഹും കൈകോർത്ത് നടന്നിരുന്ന വരാന്തകളും പിണക്കങ്ങൾ പറഞ്ഞു തീർത്തിരുന്ന ലൈബ്രറിയും... ഒക്കെ ആ ചിത്രങ്ങളിൽ കണ്ടപ്പോ കൂടെ റൂഹും ഉള്ള പോലെ തോന്നി.റൂഹ് എന്ന് പോലും പറയാൻ പാടില്ല ഇന്ന് ഞാൻ... പക്ഷെ എന്തോ എന്റെ നാവിലും മനസ്സിലും ആശിയെന്ന് വരുന്നില്ല.


ഓർമകൾ പിറകോട്ടു പോകുന്നതിനനുസരിച് ഞാനും അബോധാവസ്ഥയിലേക്ക് പോകാൻ തുടങ്ങി. ശരീരത്തിന് ബാലൻസ് കിട്ടാതെ തോന്നിയതും ഞാൻ ഫോൺ എടുത്ത് ഇക്കാക്ക് അടിച്ചു.


ഇക്കാ :- ഹലോ...

ഞാൻ :- ഇക്കാ...


ഇക്കാ:-എല്ലാം ഞാൻ വിചാരിച്ച പോലെ നടന്നു കുറച്ച് നേരം കൂടി വെയിറ്റ് ആക്ക് ഞാൻ വരാം..


ഞാൻ :- ഇക്കാ അതല്ല.... എനിക്ക് തീരെ വയ്യ... ഇപ്പൊ ഞാൻ വീയും...



❤💜❤💜❤💜❤💜❤💜❤💜❤💜❤❤

*കഥ ഞാൻ സൊള്ളാവേ (ലെ ജിഫ്‌നി )*


ഇക്കാ അതല്ല.... എനിക്ക് തീരെ വയ്യ... ഇപ്പൊ ഞാൻ വീയും...


എന്ന് പറഞ്ഞു തീർന്നപ്പോയെക്കും അവൾ നിലം പതിച്ചിരുന്നു.

ആരോരുമില്ലാതെ എന്താ തനിക്ക് സംഭവിക്കുന്നത് എന്നറിയാതെ അവിടെ കിടക്കാനായിരുന്നു അവളുടെ വിധി.


പെട്ടന്ന് ഫോണിലെ ശബ്ദം നിലച്ചതും അവസാനമായി *ഞാനിപ്പോ വീയും എനിക്ക് വെയ്യാന്ന്*പറഞ്ഞതും ഹാഫിയെ ഭയത്തിലാക്കി..


\"എന്റെ നൗറിക്കെന്തെങ്കിലും പറ്റിയാൽ നിന്നെ ഞാൻ കൊല്ലുമെടി...\" എന്ന് അലറി വിളിച്ചോണ്ട് സിനുവിനെ ചവിട്ടി വീഴ്ത്തി അവളെ പിടിച്ചു ഒരു ചെയറിൽ ഇരുത്തി കെട്ടിയിട്ട്.


\"ഷാഹി ജുനു ആരെങ്കിലും രണ്ട് പേര് ഇവിടെ നിൽക്ക് \" എന്ന് പറഞ്ഞോണ്ട് ഹാഫി പുറത്തേക്കിറങ്ങി. കാര്യം തിരക്കി മറ്റുള്ളവർ കൂടെ പോന്നെങ്കിലും അവൻ പിന്നെ പറയാന്നു പറഞ്ഞു അവനും റാഷിയും നടന്നു.

നടന്നു എന്ന് പറയുന്നതിനേക്കാൾ ബെറ്റർ ഓടി എന്നാവും എങ്ങനെ എങ്കിലും നൗറിക്ക് അരികിൽ പെട്ടന്ന് എത്തിയ മതി എന്നായിരുന്നു അവന്റെ മനസ്സിൽ മുഴുവൻ. കാര്യം അറിയാതെ റാശിയും അവന്റെ അതെ സ്പീഡിൽ ഓടുന്നുണ്ട്.


അതെ സമയം....

കുഴഞ്ഞു വീണ ആശിയെ കൊണ്ട് ഉമ്മയും അനിയത്തിയും സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.
          ഹോസ്പിറ്റലിൽ എത്തിയപ്പോ ICU വിലേക്ക് കയറ്റിയെന്നല്ലാതെ അവന് ഇത് വരെ ബോധം വരികയോ എന്തെങ്കിലും അച്ചിവ്മെന്റ് ഉണ്ടെന്ന് ഡോക്ടർസ് പറയുകയോ ചെയ്തിട്ടില്ല.


ഡോക്ടർ ICU ന്റെ ഡോർ തുറന്നതും ആശിയുടെ ഉമ്മ അരികിലേക്ക് ഓടി.

\"ഡോക്ടർ എന്റെ മോൻ...\"(ഉമ്മ )


\"ദൈവം വിളിക്കുന്ന വരെ നിങ്ങൾക്ക് അവനെ കാണാം.. കൂടുതൽ ഒന്നും പറയാനാവില്ല.\"(ഡോക്ടർ )

ഒരു മാതൃഹൃദയം തകരാൻ ഇതിലും കൂടുതൽ എന്ത് വേണം...


\"എന്റെ ജീവൻ എടുത്തിട്ടാണെങ്കിലും എന്റെ മോനെ രക്ഷിക്കൂ ഡോക്ടർ...\" ആ ഉമ്മ ഡോക്ടറുടെ കൈകൾ പിടിച്ചു കരഞ്ഞു.


\"മകന്റെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുക അവൻ ഉള്ള കാലത്തോളം അത്രേ എനിക്ക് പറയാനാവൂ...\"


എന്ന് പറഞ്ഞു ഡോക്ടർ പോയി.

ആ ഉമ്മ ICU മുമ്പിലിരുന്ന് കരഞ്ഞുതളർന്ന്.


തുടരും...
റൂഹിന്റെ സ്വന്തം 24

റൂഹിന്റെ സ്വന്തം 24

4.9
6775

*💜റൂഹിന്റെ സ്വന്തം 💜*    part 24By_jifni_     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission              ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´എന്ന് പറഞ്ഞു ഡോക്ടർ പോയി.ആ ഉമ്മ ICU മുമ്പിലിരുന്ന് കരഞ്ഞുതളർന്ന്.*അതെ സമയം.*റോഡിലെ വണ്ടികളെ ഒന്നും വകവെക്കാതെ ഹാഫി വണ്ടി ഫുൾ സ്പീഡിൽ ഡ്രൈവ് ചെയ്തു അത് കണ്ടിട്ട് റാഷിക്ക് പേടിയായി അവൻ കുറെ നിർത്താനൊക്കെ പറഞ്ഞു പക്ഷെ അതൊന്നും ഹാഫി ചെവി കൊണ്ടില്ല.നൗറി ഉള്ള വീടിന്റെ മുന്നിൽ എത്തിയതും വണ്ടി ന