Aksharathalukal

❤️നിന്നിലലിയാൻ❤️-20

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ആമി പുരികം ചുളിച്ചു കൊണ്ടു ശിവയുടെ മുഖത്തേക് നോക്കി. അവൾ ഒന്നു ഇളിച്ചുകാണിച്ചു.

""ഹായ്"" എന്ന് പറഞ്ഞുകൊണ്ടു നവീൻ അവരുടെ അടുത്തേക് വന്നു.

""ഓഹോ അപ്പോ ഞാൻ ഇല്ലാതിരുന്നപ്പോൾ രണ്ടിനും കൂടി ഇതായിരുന്നു അല്ലേ പരിപാടി ""  ആമി  കള്ള ദേഷ്യത്തിൽ ചോദിച്ചു.

""ഏയ്‌ എപ്പോഴുന്നുമില്ല, വല്ലപ്പോഴും. ""നവി നാണത്തോടെ പറഞ്ഞു.

""എന്ത് 🤨""

""അല്ല... പലപ്പോഴും 😛""

""ഹ്മ്മ്... ഹ്മ്മ്... നടക്കട്ടെ""

""പക്ഷെ ഇന്ന് ഞാൻ വന്നത് ആദി പറഞ്ഞിട്ടാ ""നവി ആമിയോട് പറഞ്ഞു.

""ആദിയേട്ടൻ പറഞ്ഞിട്ടോ""

""അതേ, അവൻ പറഞ്ഞു ഇന്ന് ആമിയെ പിക് ചെയ്തു വീട്ടിൽ കൊണ്ടുവിടാൻ ""

""ഞങ്ങൾ ബസിനു പോകില്ലായിരുന്നോ, നവിയേട്ടൻ എന്തിനാ വെറുതെ ""ആമി  ചോദിച്ചു.

""അതൊന്നും സാരമില്ല, എന്റെ പെങ്ങളുട്ടിക് വേണ്ടിയല്ലേ ""

""എന്റെ പേര് പറഞ്ഞു നിങ്ങൾക് കൊഞ്ചാൻ വേണ്ടി എന്ന് പറ ""ആമി  ചിരിച്ചു കൊണ്ട് പറഞ്ഞു.

""ചെറുതായിട്ട് 😁""

""നടക്കട്ടെ"" എന്ന് പറഞ്ഞുകൊണ്ട് അവൾ ശിവയെയും നവിയെയും ഒന്ന് നോക്കി കാറിലേക് കയറി.
നവി ശിവയെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചുകൊണ്ട് കാറിലേക് കയറാൻ പറഞ്ഞു. ആമിയെ നേരെ വീട്ടിൽ ആക്കി യാത്ര പറഞ്ഞു അവർ രണ്ടുപേരും തിരിച്ചു പോയി.
ആമി എത്തിയപ്പോഴേക്കും ലച്ചുവും എത്തിയിരുന്നു. രണ്ടാളും വേഗം ഫ്രഷ് ആയി വന്നിട്ട് ഇന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു. അപ്പോഴേക്കും നല്ല ചൂട് ചായയും വടയും ആയി ശ്രീദേവിയും അവരുടെ കൂടെ കൂടി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാത്രി റൂമിലേക്കു വന്ന ആമി കാണുന്നത് ബാൽക്കെണിയിലെ റൈലിംഗിൽ പിടിച്ചു വിദൂരതയിലേക് കണ്ണും നട്ടിരിക്കുന്ന ആദിയേ ആയിരുന്നു.അവൾ അവന്റെ തോളിൽ കൈ വച്ചു. അവൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.

""എന്താണ് പോലീസുകാരാ ഒരു ആലോചന"'

""ഒന്നുല്ലെടോ.. ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കയായിരുന്നു. ""

""എന്നാലും എന്താണ് ഇത്രയും കാര്യമായി ഒരാലോചന ""

അവൻ അവളുടെ മുഖത്തേക് ഒന്ന് നോക്കി ഒരു കുസൃതി ചിരി ചിരിച്ചു. അപകടം മണത്തു അവൾ പുറകിലേക്ക് ഓടനായി പോയതും അവളുടെ കൈയിൽ പിടി വീണു. അവളെ തന്നോട് ചേർത്ത് നിർത്തി.

""നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോ ഒരു മാസം അവറായില്ലേ, ഇനിയും നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലല്ലോ. എന്നാൽ അതങ്ങു നടത്തിയാലോ എന്നാലോചിച്ചു നില്കുകയായിരുന്നു ""എന്ന് മീശ പിരിച്ചുകൊണ്ടവൻ പറഞ്ഞു.

"'അയ്യടാ... ഫസ്റ്റ് നൈറ്റ്‌ അല്ല... ""എന്ന് പറഞ്ഞു കൊണ്ട് അവൾ അവനെ തള്ളി അകത്തേക്കു പോയി. പുറകെ ചിരിച്ചു കൊണ്ട് അവനും.
റൂമിലെത്തി മുടി ചീകുകയായിരുന്നു ആമി അവൻ അവളുടെ പുറകിലൂടെ അടുത്തേക് വന്നു ഇടുപ്പിലൂടെ കൈയിട്ടു തന്നോട് ചേർത്ത് നിർത്തി. എന്നിട്ട് കണ്ണാടിയിലുള്ള അവളുടെ പ്രതിബിംബത്തിലേക് നോക്കി ക്കൊണ്ട് പറഞ്ഞു.

""നീ എന്ന് സമ്മതിക്കുന്നോ അന്ന് മാത്രേ നമ്മൾ ഒന്നാകൂ. നിന്റെ പൂർണസമ്മതമില്ലാതെ ഞാൻ ഒന്നും ചെയ്യില്ല കേട്ടോടി പാ.. അല്ല വടയക്ഷി...""

അവൾ ഒരു കൂർത്ത നോട്ടം നോക്കി.

""വെറുതെ"" എന്ന് പറഞ്ഞു കണ്ണുചിമ്മി കാണിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്ന് തട്ടി അവൻ കിടക്കാനായി പോയി. ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു ആമിയും അവന്റെ നെഞ്ചിന്റെ ചൂടെറ്റു അവന്റെ ഹൃദയതാളത്തിന് കാതോർത്തവൾ കിടന്നു. പൂർണമായും അവന്റെതാകാൻ തയ്യാറെടുക്കുകയായിരുന്നു അവളുടെ മനസ്...

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ദിവസങ്ങൾ വളരെ വേഗത്തിൽ കൊഴിഞ്ഞുപോയി. അവരുടെ വിവാഹം നടന്നിട്ട്  ഒരു മാസം കഴിഞ്ഞു. ആദി ജോലിയിലേക്കും ഫൈനൽ ഇയർ ആയതുകൊണ്ട് ആമി പഠിത്തത്തിലേക്കും ശ്രെദ്ധ തിരിച്ചു. എങ്കിലും കുടുംബത്തിനോടൊപ്പം ചിലവഴിക്കാൻ അവർ  സമയം കണ്ടെത്തിയിരുന്നു. ലാസ്റ്റ് ഇയർ ആയതുകൊണ്ട് തന്നെ ആമിയുടെയും ലച്ചുവിന്റെയും പഠിത്തത്തിന്റെ  കാര്യം ഏറ്റെടുത്തിരിക്കുകയാണ് ആദി. അതിന്റെ ആദ്യ പടിയെന്നോണം രണ്ടുപേരെയും പുലർച്ചെ വിളിച്ചിരുത്തി പഠിപ്പിക്കലാണ് ആദിയുടെ ഇപ്പോഴത്തെ പണി.

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചയ്ക്ക് ഫുഡ്‌ ഒക്കെ കഴിച്ചു ആമിയും ശിവയും അവരുടെ കോളേജിലെ സ്ഥിരം സ്ഥലത്ത് ഇരിക്കുമ്പോഴാണ് മാധവൻ ആമിയുടെ ഫോണിലേക്കു വിളിക്കുന്നത്, അവൾ ഒന്ന് സംശയിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു....

""ഹലോ മോളെ... ""

""ഹലോ.. അച്ഛനെന്താ പതിവില്ലാതെ ഈ സമയത്ത്. ""

""അത് മോളെ ശ്രീയുടെ ഏട്ടന് ഒരു ആക്‌സിഡന്റ് ആയി. അവളുടെ തറവാട്ടിൽ ആണ്‌. ഞങ്ങൾ ഇപ്പോ അങ്ങോട്ടേക്ക് പോകുകയാണ്. ഞാൻ ആദിയേ വിളിച്ചപ്പോൾ അവനു അത്യാവശ്യമായി കേസിന്റെ കാര്യമുള്ളതുകൊണ്ട് പെട്ടന്ന് അങ്ങോട്ട്‌ വരാൻ കഴിയില്ലെന്ന്. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ശനിയാഴ്ച അല്ലേ മോളും ആദിയും അന്ന് അങ്ങോട്ടേക്ക് വന്നാൽ മതി.""

""ശരിയച്ചാ... അപ്പോ ലച്ചുവോ ""

""അവളും ഞങ്ങളുടെ കൂടെ വരുകയാ. മോളെ ഒറ്റയ്ക്കാക്കാൻ ഇഷ്ടമുണ്ടായിട്ടല്ല. എക്സാം ഒക്കെ അടുത്ത് വരികയല്ലേ ഇപ്പോ തന്നെ ഒരുപാട് ക്ലാസ്സ്‌ മിസ്സായില്ലേ. അതുകൊണ്ട് ആദിയാ പറഞ്ഞത് രണ്ട് ദിവസം കഴിഞ്ഞു രണ്ടുപേരും കൂടി അങ്ങോട്ടേക്ക് വന്നോളാം എന്ന്. ""

""അത് സാരമില്ലച്ച... എനിക്ക് കുഴപ്പമില്ല. ആദിയേട്ടൻ ഇല്ലേ. പിന്നെ അമ്മാവന് എങ്ങനെ ഉണ്ട്. കുഴപ്പമെന്തെകിലും ഉണ്ടോ. ""

""തലയ്ക്കു ചെറിയ ഇടി പറ്റിയിട്ടുണ്ട്. പിന്നെ കൈയും കാലും ഒടിഞ്ഞിരിക്കുകയാ. ""

""ആണോ....
അമ്മ കരച്ചിലാണോ ""

""ഹ്മ്മ്.. എന്നാൽ ശരി മോളെ അവിടെ എത്തിയിട്ട് വിളിക്കാം.""

""ശരിയച്ചാ ""എന്ന് പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു.

""എന്താടീ.. എന്ത് പറ്റി ""ശിവ  ചോദിച്ചു.

""അമ്മയുടെ ചേട്ടന് ആക്‌സിഡന്റ് പറ്റി അവരൊക്കെ തറവാട്ടിലേക് പോകുകയാ.""

""അയ്യോ.. ആണോ.. എപ്പോ ""

""ഇന്ന്... ശനിയാഴ്ച ഞാനും ആദിയേട്ടനും അങ്ങോട്ടേക്ക് പോകാൻ പറഞ്ഞു.""

""അപ്പോൾ ശനി വരെ നീയും നിന്റെ പോലീസ്‌കാരനും തനിച്ചാണല്ലേ 😜""

""അയ്യേ പോടീ അവിടെന്നു, അങ്ങേരു ഫുൾ ടൈം എന്നോട് പടിക്ക് പടിക്ക് ന്നാണ് പറഞ്ഞോണ്ടിരിക്കുന്നെ ""ആമി ശിവയെ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

""ഹ്മ്മ്.. ഹ്മ്മ്.... ""

പരിഭവം നടിച്ചു കൊണ്ടു അവൾ തിരിഞ്ഞു നിന്നതും അവളുടെ ഫോൺ പിന്നെയും റിങ് ചെയ്തു. നോക്കിയപ്പോൾ ആദിയായിരുന്നു. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ശിവ അവളെ കളിയാക്കിക്കൊണ്ട് ചിരിച്ചു. ആമി ശിവയെ ചെറുതായി തല്ലിക്കൊണ്ട് ഫോൺ കാതോരം ചേർത്തു.

""ഹെലോ.. ""

""ഹ്മ്മ്മ്.... ""

""അച്ഛൻ വിളിച്ചോ നിന്നെ ""

""വിളിച്ചു.... ""

""കാര്യങ്ങൾ ഒക്കെ പറഞ്ഞില്ലേ.... ""

""പറഞ്ഞു..... ""

""ഒറ്റയ്ക്കു ആയതുകൊണ്ട് പേടിയുണ്ടോ ""

""എന്തിനു... ആദിയേട്ടൻ കൂടെയില്ലേ ""

അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

""എന്നേ പേടിയില്ലേ അപ്പോൾ... ഹ്മ്മ് ""ആദി കുറുമ്പോടെ ചോദിച്ചു.

നാണത്തിന്റെ ചുവപ്പ് രാശി അവളിൽ പടർന്നു. ഇല്ലെന്ന് ഒരു മൂളലോടെ പറഞ്ഞു.

""കഴിച്ചോ പാറു... ""

""ഹ്മ്മ്... കണ്ണേട്ടനോ. ""

""ആഹ്.... എന്നാൽ ഞാൻ വെക്കട്ടെ ""

""ഹ്മ്മ്.... ""

""എന്താ മോളെ മുഖം  ചുവന്നുതുടുത്തിട്ടുണ്ടല്ലോ നിന്റെ കണ്ണേട്ടൻ ചൂടോടെ എന്തെങ്കിലും തന്നോ""ശിവ  കളിയാക്കി ചോദിച്ചു.

""പോടീ.. അച്ചൻ വിളിച്ചോ എന്നറിയാൻ വിളിച്ചതാ ആദിയേട്ടൻ ""

""ഹ്മ്മ്... ഹ്മ്മ്... ""

""നീ അധികം കളിയാക്കേണ്ട നിന്റെ ചുറ്റിക്കളിയൊക്കെ എനിക്കും അറിയാം മര്യാദക് നിന്നില്ലെങ്കിൽ ഞാൻ ആനിയമ്മയെ വിളിച്ചു പറയും കേട്ടോ. ""ആമി  ഭീഷണിയുടെ സ്വരം എടുത്തു.

""പൊന്നു മോളെ ചതിക്കല്ലേ. എന്നെ കൊല്ലും അമ്മ. അവർ പ്രേമിച്ചുകെട്ടിയതാ എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല എന്റെ വിധി. ""

""അന്ത ഭയമിരുക്കട്ടു""

ശിവ ഒന്ന് ഇളിച്ചു കാണിച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വൈകീട്ട് വീട്ടിലേക് സ്കൂട്ടിയിൽ പോകുകയായിരുന്നു ആമി. കോളേജിൽ നിന്നും ഇറങ്ങിയത് മുതൽ തന്നെ ആരോ ഫോളോ ചെയ്യുന്നതായി തോന്നി അവൾക്ക്. പിന്നെ അതൊക്കെ തന്റെ വെറും തോന്നലായിരിക്കും എന്ന് കരുതി അവൾ ഡ്രൈവിങ്ങിൽ ശ്രെദ്ദിച്ചു.

ആമി ഒറ്റയ്ക്കായത് കൊണ്ട് തന്നെ ആദി അന്ന് നേരത്തെ വന്നു.

""പൊണ്ടാട്ടി ഒറ്റയ്ക്കിരുന്നു ബോറടിച്ചോ"" ആദി അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.

""ഇന്നെന്താ നേരത്തെ ""

""ഒന്നുല്ല.. താൻ ഇവിടെ തനിച്ചല്ലേ... പേടിച്ചുപോയാലോ... അതുകൊണ്ടാ ഞാൻ നേരത്തെ വന്നത്.. ""

""ഓഹോ ""

""ആഹാ.... പക്ഷെ എന്റെ സ്നേഹമൊന്നും നീ കാണുന്നില്ലല്ലോ"" എന്ന് കള്ളപ്പരിഭവത്തോടെ പറഞ്ഞവൻ മുഖം തിരിച്ചു.
ആമി പുറകിലൂടെ അവനെ കെട്ടിപ്പിടിച്ചു എന്നിട്ട് അവനിൽ ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.

""ആര് പറഞ്ഞു സ്നേഹം കാണുന്നില്ലന്ന്.. എനിക്കറിയില്ലേ ഇപ്പോ ഈ മനസ് മുഴുവൻ ഞാൻ ആണെന്ന്""

""ഒക്കെ വെറുതെയാ 😔""

അല്ലെന്നു പറഞ്ഞു അവൾ മുന്നിലൂടെ പോയി അവന്റെ കഴുത്തിലൂടെ കൈയിട്ടു ആ കണ്ണുകളിലേക് നോക്കി നിന്നു. പിന്നെ അവന്റെ നെറ്റിത്തടത്തിൽ മൃദുവായി ചുംബിച്ചു. കണ്ണുകൾ അതിന്റെ ഇണയെ തേടിപ്പോയി. ദീർഘനേരത്തെ ചുംബനത്തിനോടുവിൽ അവൾ അകന്നു മാറി.

""അതേ.. ""എന്നവൾ അവന്റെ ഷർട്ടിന്റെ ബട്ടനിൽ പിടിച്ചു കൊണ്ട് ചോദിച്ചു

""ഹ്മ്മ്.... പറയെടോ ""

""അത്... ഇവിടെ ഇങ്ങനെ റൊമാൻസിച്ചോണ്ട് നിന്നാൽ രാത്രി പട്ടിണി കിടക്കേണ്ടി വരും വേഗം പോയി കുളിച്ചുവന്നു എന്നേ അടുക്കളയിൽ സഹായിക്കാൻ നോക്കെന്നു ""പറഞ്ഞുകൊണ്ട് അവൾ അവനെ നോക്കി. നിന്നെ ഞാൻ എന്ന് പറഞ്ഞു അവളെ അടിക്കാൻ ഓങ്ങിയതും അവൾ വേഗം അടുക്കളയിലേക് ഓടി.
ചിരിച്ചുകൊണ്ട് അവൻ ഫ്രഷ് ആവാൻ റൂമിലേക്കും പോയി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ആദി കുളികഴിഞ്ഞു അടുക്കളയിലേക് വരുമ്പോൾ ചപ്പാത്തിക്ക് വേണ്ടിയുള്ള മാവ് കുഴക്കുകയായിരുന്നു ആമി. അവൻ പുറകിലൂടെ പോയി അവളെ പേടിപ്പിച്ചു. ഞെട്ടിതിരിഞ്ഞു അവൾ നോക്കുമ്പോൾ ആദി അവളെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു. ആമി അവനെ ചപ്പാത്തി കോലെടുത്തു അടിക്കാൻ തുടങ്ങി.

""എടീ മതിയാക്കേഡി എനിക്ക് താങ്ങൂല ""

അവനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട്‌ അവൾ ജോലി തുടർന്നു. കുറച്ചുകഴിഞ്ഞതും ചപ്പാത്തി പരത്താൻ കോല് അവന്റ കൈയിൽ കൊടുത്തു അവൾ.

""എന്റെ ഒരു വിധിയെ... ജോലി കഴിഞ്ഞു വരുന്ന ഭർത്താവിനെ വേണ്ടുന്നതെല്ലാം ചെയ്തു കൊടുത്ത് അവനു ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിക്കൊടുത്തു അവനെ പരിചരിക്കേണ്ടത് ഭാര്യയുടെ കടമയാണ്. ഇവിടിപോ എനിക്ക് കഴിക്കണമെങ്കിൽ ഞാൻ തന്നെ ഉണ്ടാക്കണമല്ലോ ദൈവമേ!"എന്ന് ഒളികണ്ണാലെ അവളെ നോക്കി പറഞ്ഞു.

""ഈ അടുക്കള സ്ത്രീകൾക്ക് മാത്രം തീറെഴുതി കൊടുത്തതൊന്നുമല്ല. സ്ത്രീയും പുരുഷനും തുല്യരാണ്. അപ്പോൾ ഒരുമിച്ചിരുന്നു അടുക്കളയിൽ പണിയെടുക്കുന്നത് കൊണ്ടു ഒരു കുഴപ്പവുമില്ല. ""എന്ന് പറഞ്ഞു അവൾ മുഖം തിരിച്ചു.

""ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ ഭാര്യേ. നീയിതിങ്ങനെ സീരിയസ് ആക്കി എടുക്കല്ലേ""  എന്ന് പറഞ്ഞു അവൻ അവളെ ചേർത്തുപിടിച്ചു. അവൾ അവന്റെ മുഖത്തേക് നോക്കി അവൻ കണ്ണുചിമ്മി കാണിച്ചു. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

""ഈ പുഞ്ചിരി എപ്പോഴും ഈ മുഖത്തുണ്ടായിരിക്കണം കേട്ടോ"" എന്ന് പറഞ്ഞു അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.

""എന്നാലും ഒരു പോലീസുകാരനെ കൊണ്ടാണ് നീ ഈ പണിയൊക്കെ എടുപ്പിക്കുന്നെ. ""

""ആണെങ്കിൽ കണക്കായി പോയി. ""

ഫുഡ്‌ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ന് തന്നെ ഫോളോ ചെയ്ത കാര്യം ആദിയോട്  പറയണോ വേണ്ടയോ എന്നാലോചിച്ചവൾ ഇരുന്നു.

""എന്താടോ ആലോചിക്കുന്നെ.. നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ""

""ഒന്നുല്ല കണ്ണേട്ടാ... ""

""ഹ്മ്മ്.. ഹ്മ്മ്..
ക്ലാസ്സ്‌ ഒക്കെ എങ്ങനെ പോകുന്നു. ഇന്ന് നീ ബുക്ക്‌ തുറന്നോ. ""

""അതിനു ടൈം എവിടെ. ഇത്രയും സമയം അടുക്കളയിൽ ആയിരുന്നില്ലേ.. ""

""മടിച്ചി.. ഫുഡ്‌ കഴിച്ചിട്ട് ഇരുന്നു പഠിച്ചോളണം കേട്ടോ.. ""

""ഇന്നിനി വയ്യ ആദിയേട്ടാ... പ്ലീസ് "" അവൾ കെഞ്ചി.

""ഇന്നേക്ക് ഞാൻ ക്ഷമിക്കുന്നു. നാളെ ഇത് തന്നെ പറഞ്ഞാൽ നല്ല അടി കിട്ടും എന്റെ കൈയിൽ നിന്നും. ""

""ഹ്മ്മ്...😌""

രാത്രി വീട്ടിലേക്കും ആദിയുടെ അമ്മയേയുമൊക്കെ വിളിച്ചു സംസാരിച്ചതിന് ശേഷം കിടക്കാനായി മുറിയിലേക് വന്ന ആമി കാണുന്നത് റൂമിലെ എല്ലാ സാധനങ്ങളും തട്ടിമറിച്ചിട്ട് ദേഷ്യത്തോടെ നിൽക്കുന്ന ആദിയേ ആണ്......

തുടരും...

©️ദക്ഷ ✍️❤️നിന്നിലലിയാൻ❤️-21

❤️നിന്നിലലിയാൻ❤️-21

4.7
16314

\"\"എന്താ.. എന്ത് പറ്റി കണ്ണേട്ടാ... \"\" \"\"ഒന്നുല്ല..... \"\" \"\"പിന്നെന്താ ഇതൊക്കെ തട്ടി മറിച്ചിട്ടിരിക്കുന്നെ.. എന്താണെങ്കിലും പറ\"\" എന്ന് പറഞ്ഞുകൊണ്ടവൾ അവന്റെ കവിളിലേക് അവളുടെ കൈകൾ ചേർത്തുകൊണ്ട് ആ കണ്ണുകളിലേക് നോക്കി. \"\"അത്..... \"\"എന്നുപറഞ്ഞുകൊണ്ട് അവന്റെ ചിന്ത കുറച്ചു മുൻപേ നടന്ന സംഭവത്തിലേക്  പോയി. \"\"സാറേ... ഞാൻ സത്യപാലൻ ആണേ.. \"\" \"\"എന്ത് വേണം... \"\" \"\"അല്ല സാറേ എന്റെ കേസിന്റെ കാര്യം എന്തായി... \"\" \"\"ഞാൻ തന്നോട് പറഞ്ഞതല്ലേ ഇനി അതും പറഞ്ഞു എന്നേ വിളിക്കണ്ട എന്ന്... \"\" \"\"എന്ത് ചെയ്യാനാ സാറെ ആവിശ്യം എന്റെ ആയിപ്പോയില്ലേ.. ഞാൻ ഇന്ന് സാറിന്റെ ഭാര്യയെ കണ്ടു. എന്റെ സാറെ,  ഭാര്യ നല്ല സുന്