Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു   Chapter 104

നിരഞ്ജൻറെ സ്വന്തം പാറു   Chapter 104

നിരഞ്ജൻ പറയുന്നത് കേട്ട് മാധവൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇതാണോ നിങ്ങളുടെ സർപ്രൈസ്.

ഇവർ ഭൂമിയിൽ എത്തും മുൻപേ ഈ സർപ്രൈസ് ഞങ്ങൾക്ക് ഭട്ടതിരിപ്പാട് പറഞ്ഞു തന്നിരുന്നു.”

അത് പറഞ്ഞതും പാറൂ തലകറങ്ങി വീണു.

പുറകിൽ നിന്ന് ഭരതൻ അവളെ പെട്ടെന്ന് താങ്ങി.

നിഹാരികയും ശ്രീയും അവളെ നോക്കിയ ശേഷം കുറച്ചു വെള്ളം എടുത്തു മുഖത്ത് തളിച്ചു. അവൾ മെല്ലെ കണ്ണു തുറന്നു.

അതുകണ്ട് നിഹാരിക പരിഭ്രമിച്ചു നിൽക്കുന്ന നിരഞ്ജനോട് ചോദിച്ചു.

“നിനക്ക് ഇതു തന്നെയാണോ പണി?”

ഒന്നും മനസ്സിലാക്കാതെ നിരഞ്ജൻ ചോദിച്ചു.

“എന്ത്?”

“ഒരാഴ്ച കൊണ്ട് നീ പിന്നെയും പണി പറ്റിച്ചല്ലോടാ? She is pregnant again.”

അതുകേട്ട് എല്ലാവർക്കും സന്തോഷമായി.

അത് കണ്ട ചന്ദ്രദാസ് മെല്ലെ നീഹാരികയുടെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു.

“നിൻറെ ചേട്ടനെയും അനിയനെയും കണ്ടു പഠിക്കടി... രണ്ടുപേരും മത്സരിച്ചാണ്.”

ശ്രീയും പ്രഗ്നൻറ് ആണ്.

“നീയും ആ ഫാക്ടറിയുടെ പ്രൊഡക്ട് തന്നെയല്ലേ? എന്നിട്ടും നിനക്കെന്താ ഒരു കുലുക്കവും ഇല്ലാത്തേ?”

ചന്ദ്രദാസ് പറഞ്ഞതു കേട്ട് നിഹാരികക്ക് വല്ലാതെ ദേഷ്യം വന്നു. അവൾ പറഞ്ഞു.

“നിങ്ങൾക്ക് എന്തിനെങ്കിലും സമയമുണ്ടോ മനുഷ്യ? നിങ്ങൾക്ക് ഏതു നേരവും ഡ്യൂട്ടി തന്നെ. എന്നിട്ടാണ് വാചകം...ഞാൻ തനിച്ചു വിചാരിച്ചാൽ നടക്കുന്ന ഒന്നല്ല ഇത്.”

ദേഷ്യത്തോടെ അത്രയും പറഞ്ഞ നിഹാരിക അവിടെ നിന്നും നടന്നു.

അതുകണ്ട് ചന്ദ്രദാസ് തലയിൽ കൈ വച്ചു പോയി.

വെറുതെ ഒന്ന് അവളെ പിരി കയറ്റാൻ നോക്കിയതാണ്. ഇപ്പോൾ ആകെ കുഴപ്പം ആയെന്നാണ് തോന്നുന്നത്. ചന്ദ്രദാസ് അതും പറഞ്ഞ് അവളുടെ പിന്നാലെ പോയി.

എന്നാൽ ഈ സമയം നമ്മുടെ IAS സിസ്റ്റേഴ്സ് രണ്ടു പേരും ഹരിയുടെയും ഗിരിയുടെയും പിറകെ വന്നു ചോദിച്ചു.

“അപ്പോൾ ഞങ്ങളുടെ കാര്യം എങ്ങനെയാണ്? ഞങ്ങൾ നിൽക്കണോ? അതോ പോകണോ?”

“പോകാനോ, എവിടെ പോകാൻ?”

എന്നും ചോദിച്ചു ഹരിയും ഗിരിയും അവർക്കു നേരെ കണ്ണുരുട്ടി.

“അങ്ങനെ അതും സെറ്റായി.

ഇനി ഞാൻ എന്തു ചെയ്യും?”

മുകളിലേക്ക് നോക്കി ഭരതൻ പറഞ്ഞു.

അപ്പോഴാണ് ശ്രീയുടെ അനിയത്തി ഓർത്തോയിൽ എംഡി കഴിഞ്ഞു നിൽക്കുന്നവൾ വന്നു ഭരതനെ തട്ടിയത്.

ഭരതൻ അവളെ തിരിഞ്ഞു നോക്കിയപ്പോൾ അവൾ പറഞ്ഞു.

“എന്നെ കെട്ടിയാൽ എന്തും ചെയ്യാം. കെട്ടാതെ തൊടാൻ ഒക്കില്ല.”

“കുട്ടി എന്താണ് പറയുന്നത്?”

ഭരതൻ സംശയത്തോടെ ചോദിച്ചു.

“നിങ്ങളല്ലേ ഇപ്പോൾ മുകളിൽ നോക്കി ഈശ്വരനോട് ചോദിച്ചത്.

‘ഞാൻ എന്തു ചെയ്യും’

എന്ന്. അതിനുത്തരമാണ് ഞാൻ തന്നത് മനസ്സിലായില്ലേ?”

“എനിക്ക് ഒന്നും മനസ്സിലായില്ല”

ഭരതൻ പറഞ്ഞു.

“ഒരു താലി വാങ്ങി എൻറെ കഴുത്തിൽ കെട്ടടോ... ഇപ്പൊ മനസ്സിലായോ?”

തൻറെ കിളികൾ എല്ലാം പറന്നു പോയത് ഭരതൻ അറിഞ്ഞു.

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ അടുത്ത മൂന്ന് വിവാഹവും നടന്നു.

xxxxxxxxxxxxxxxxxxxxxxxxxx

മേലേടത്ത് തറവാട്ടിൽ ഇന്നാണു അഞ്ചു വർഷത്തിലൊരിക്കൽ കുടുംബത്തിൽ നടത്തുന്ന പൂജയുടെ ദിവസം.

അഞ്ചു കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു.

മുറ്റത്ത് കെട്ടിയിരിക്കുന്ന പന്തൽ ഇരിക്കുകയാണ് മാധവനും നരേന്ദ്രനും നാഗേന്ദ്രനും.

അവിടേയ്ക്ക് ആദിയും ആദുവും ഓടി വന്നു.

 മാധവന് അടുത്ത് ഇരുവശങ്ങളിലായി നിന്നു.

അവർക്ക് പിന്നാലെ കുണുങ്ങിക്കുണുങ്ങി രണ്ടുപേർ കൂടി വരുന്നുണ്ടായിരുന്നു. ഒരു ആൺകുഞ്ഞും പെൺകുഞ്ഞും.

ഭദ്രൻ എന്ന ഭദ്രവും, ഭാരതി എന്ന ഭാരുവും.

 അവർ ഇരട്ടകളാണ്.

മൂന്നു വയസ്സ് നിരഞ്ജൻറെയും പാറുവിൻറെയും അടുത്ത പ്രൊഡക്ഷൻസാണ്.

അന്നു നിരഞ്ജൻറെയും പാറുവിൻറെയും കല്യാണ ദിവസം വരവറിയിച്ചവർ തന്നെ.

അവരും ഏട്ടൻമാരെ പോലെ അച്ഛച്ഛനടുത്ത് വന്നു നിന്നു.

മക്കളെ നോക്കി പുറകെ വന്ന നിരഞ്ജൻ ചിരിയോടെ അവരെ നോക്കി നിന്നു. ഇവർ ഇന്ന് കാലത്താണ് എത്തിയത്.

പെട്ടെന്ന് പുറത്ത് കാർ വന്നു നിന്നു.

അതിൽ നിന്നും ഗിരി തൻറെ ഗർഭിണിയായ IAS നെയ്യും കൂട്ടി ഇറങ്ങി. അതു പോലെ തന്നെ ഹരിയും. അവൻറെ വൈഫും ഗർഭിണിയാണ്.

നിമിഷങ്ങൾക്കകം നികേത് അടുത്ത കാവിൽ നിന്നും ഒരു പെൺകൊച്ചിനെ എടുത്ത് ഇറങ്ങി വന്നു. ശ്രീ രണ്ടാമത് ഗർഭിണിയാണ്.

എല്ലാവരും അകത്തേക്ക് കയറി വന്നതും അടുത്ത കാറ് വന്നു.

ഭരതനും വൈഫും അവൻറെ അച്ഛനും അമ്മയും കൂടെ വാസുദേവനും ലളിതയും ഉണ്ടായിരുന്നു.

ഇവർ എല്ലാവരും ഇപ്പോഴും ദുബായിലാണ്.

 ആദുവും ആദിയും അവിടെയാണ് മിക്കപ്പോഴും.

എല്ലാവരും പരസ്പരം സംസാരിച്ചിരുന്ന സമയത്ത് നീഹാരിക വന്നു.

ചന്ദ്രദാസിൻറെ കയ്യിൽ ഒരു കൊച്ചുസുന്ദരി ഉണ്ടായിരുന്നു. രണ്ടു വയസ്സ് പ്രായം കാണും.

അങ്ങനെ എല്ലാവരും എത്തി.

പിന്നെ ഒരാഴ്ചത്തെ പൂജയാണ്. ഭട്ടതിരി പറഞ്ഞു.

“ആദ്യം മരിച്ചു പോയവർക്കുള്ള സ്മരണ നടത്താം.”

അതുകേട്ട് പാറു വന്ന് ഭട്ടതിരി പറഞ്ഞ പോലെ ചെയ്തു.

നളിനിക്കും നന്ദനും ഭാരതിക്കും വേണ്ടി പാറു കർമ്മം ചെയ്തു.

നന്ദൻ കഴിഞ്ഞ വർഷം പാറുവിനെ വിട്ടു പോയിരുന്നു.

പുറകിലെ കുളത്തിൽ പോയി മുങ്ങി വന്ന അവൾക്ക് പുതയ്ക്കാൻ നേരിയത് നൽകിക്കൊണ്ട് മുത്തശ്ശി കൂടെ തന്നെ ഉണ്ടായിരുന്നു.

അങ്ങനെ അഞ്ചു ദിവസത്തെ പൂജ ഭംഗിയായി നടന്നു.

“എല്ലാം മംഗളമായി അവസാനിച്ചു.”

ഭട്ടതിരി പറഞ്ഞു.

“കഴിഞ്ഞ പൂജയ്ക്ക് ഞാൻ പറഞ്ഞ പോലെ അടുത്ത തലമുറയും അടക്കം എല്ലാവരും എത്തിയിരിക്കുന്നു.”

അതുകേട്ട് മാധവൻ പറഞ്ഞു.

“അന്ന് അങ്ങനെ പറഞ്ഞപ്പോൾ അത്ര വിശ്വാസം വന്നില്ല, എങ്കിലും...
ക്ഷമിക്കണം, അവിശ്വസിച്ചതിന്.”

അയാൾ പറഞ്ഞു നിർത്തി.

എല്ലാം ഭംഗിയായി കഴിഞ്ഞതും നിരഞ്ജൻ പാറുവിനെ നോക്കി. അവൾ ഭരതനോട് പറഞ്ഞു.

“ഏട്ടാ... മക്കളെ ഒന്ന് നോക്കിക്കോണേ... ഞങ്ങൾ ഇപ്പോൾ വരാം.”

ഇത്രയും പറഞ്ഞ് അവർ രണ്ടുപേരും, നിരഞ്ജനും പാറുവും കൂടി അവർ ആദ്യം കണ്ടു മുട്ടിയ സ്ഥലത്തേക്ക് പുറപ്പെട്ടു.

അവിടെ എത്തിയ ശേഷം കാറിൽ നിന്നും ഇറങ്ങി നിരഞ്ജൻ പാറുവിനെ നോക്കി ചോദിച്ചു.

“എന്താ കുട്ടിപിശാചേ... നോക്കുന്നത്.”

അതുകേട്ട് അവൾ ഓടി വന്ന് അവനെ hug ചെയ്തു.

എന്നാൽ അവരുടെ ആദ്യത്തെ മീറ്റിൽ ചെളി നിരഞ്ജൻറെ മേൽ ആക്കാൻ വേണ്ടി പാറു hug ചെയ്തപ്പോൾ നിരഞ്ജനുണ്ടായ അതേ ഫീലിംഗ് ആണ് ഇന്നും പാറു hug ചെയ്തപ്പോൾ ഉണ്ടായത്.

അവൾ അവൻറെ നീല കണ്ണുകളിലേക്ക് നോക്കി സ്വയം മറന്ന് രണ്ടു പേരും നിന്നു പോയി.

അടുത്ത നിമിഷം തന്നെ നിരഞ്ജൻ പാറുവിനെ പൊക്കിയെടുത്തു നടന്നു കാറിൽ കയറി.

പിന്നെ നിരഞ്ജൻറെ കാർ ചെന്നു നിന്നത് അവരുടെ ജീവിതം തുടങ്ങിയ ഹോട്ടലിലാണ്.

അതേ മുറിയിൽ അവർ രണ്ടു പേരും തന്നെ...

നിരഞ്ജൻറെ സ്വന്തം പാറു
A story by ഫ്ലോറൻസ് ഫ്ലോയോ




“I look at books as being a form of activism. Sometimes they’ll show us a side of the world that we might not have known about.”

“The best advice I ever got was that knowledge is power and to keep reading to earn knowledge.”

Promo ചാപ്റ്ററിൽ പറഞ്ഞ പോലെ ഞാൻ ഈ ടൂർ ഇവിടെ അവസാനിപ്പിക്കുകയാണ്. ഈ യാത്രയിൽ എന്നോടൊപ്പം ചേർന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.

ഏകദേശം മൂന്നര മാസത്തോളം നമ്മൾ പാറുവിൻറെ ജീവിതത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.

എന്നും കാലത്ത് ഈ കഥയുടെ ഒരു ചാപ്റ്റർ പോസ്റ്റ് ചെയ്താൽ within one hour more than 1500 readers ഉണ്ടാകുക എന്നു പറയുന്നത് ചെറിയ കാര്യമായി എനിക്ക് തോന്നുന്നില്ല.

ഒരല്പം ലേറ്റ് ആയാൽ ഇന്നത്തെ Chapter ഇല്ലേ എന്ന് ചോദിച്ചു വരുന്ന മെസ്സേജുകൾ പോലും ഒരുപാട് സന്തോഷം ഉണ്ടാക്കുന്നത് ആയിരുന്നു.

Length കൂട്ടണം, ഒരു ചാപ്റ്റർ കൂടി വേണം, മലയാളം ട്രാൻസ്ലേഷൻ വേണം അങ്ങനെ തുടരുന്ന ഒരു പാട് മെസ്സേജുകൾ.

പാറുവിന് പകരം ചിത്തിരയെ അവരുടെ സ്വന്തം കെണിയിൽ പെടുത്തിയപ്പോൾ ഇത്രയും വായനക്കാരിൽ രണ്ടേ രണ്ടുപേർ മാത്രമാണ് അതിനെ എതിർത്ത് സംസാരിച്ചുള്ളൂ എന്നത് എനിക്ക് ഒരുപാട് സന്തോഷം തോന്നിയ കാര്യമാണ്.

മാത്രമല്ല എനിക്കായി എഴുതിയ ഓരോ റിവ്യൂസും ഞാൻ acknowledge ചെയ്യാറുണ്ട്.

 അതുപോലെ തന്നെ ഗസ്സിങ്സും വായിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ഇതോടൊപ്പം തന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് എനിക്ക് വേണ്ടി സംസാരിക്കാനും ഒരു പാടു പേർ ഉണ്ടായിരുന്നു.
 അവരെയെല്ലാം എൻറെ നന്ദി അറിയിക്കാൻ ഈ അവസരം ഉപയോഗിക്കുകയാണ്. എൻറെ ജീവിതത്തിൽ എനിക്ക് വേണ്ടി സംസാരിക്കാൻ വളരെ ചുരുക്കം, ഒന്നോ രണ്ടോ പേർ മാത്രമേ എൻറെ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂ.

അതുപോലെ തന്നെ മറ്റൊന്ന് എടുത്തു പറയാനുള്ളത് എനിക്ക് ലഭ്യമായ സൗഹൃദങ്ങളാണ്.

വളരെ അധികം ആളുകൾ ആൺ പെൺ വ്യത്യാസമില്ലാതെ അവരുടെ ജീവിതത്തിലെ പല situations എന്നോട് ഷെയർ ചെയ്തിട്ടുണ്ട്.

 പലർക്കും പാറുവിനെ പോലെ സ്ട്രോങ്ങ് ആയി സംസാരിക്കാനോ, ചിന്തിക്കാനോ സാധിക്കാത്തതിൽ വിഷമവും പറഞ്ഞിട്ടുണ്ട്.

ഞാൻ സ്ട്രോങ്ങ് അല്ല... എനിക്ക് പേടിയാണ്... എന്ന് പറയുന്ന എല്ലാവരോടും അല്ലെങ്കിൽ മനസ്സിൽ തോന്നുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്.

ഉള്ളിൻറെ ഉള്ളിൽ നമ്മൾ എല്ലാവരും സ്ട്രോങ്ങ് ആണ്. സാഹചര്യം വരുമ്പോൾ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതിരുന്നാൽ നഷ്ടം നമുക്ക് മാത്രമാണ്.

ഇനി ഏതെങ്കിലും വിധത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്നതിനാൽ അതിൻറെ ആഫ്റ്റർ ഇഫക്ട് എന്ത് തന്നെയായാലും അത് നേരിടാനുള്ള മനസ്സ് നമുക്ക് ഉണ്ടാകണം.

പേടിച്ചാൽ പിന്നെ ജീവിക്കാൻ പറ്റില്ല. ഈ സമൂഹം നമ്മളെ അതിനനുവദിക്കില്ല.

അതുകൊണ്ട് പ്രതികരിക്കാനും, വരുന്നത് എന്തും നേരിടാനുള്ള ഉറച്ച മനസ്സ് നമുക്കുണ്ടാകണം.

ഇതെല്ലാം പറയാൻ എളുപ്പമാണ്.
 പ്രവർത്തിയിൽ വളരെ ബുദ്ധിമുട്ടുള്ളതാണ്.
എന്നാലും ശ്രമിച്ചാൽ സാധിക്കാത്തത് അല്ല ഇതൊന്നും.

ചിലർ കടന്നു പോകുന്ന സങ്കടങ്ങൾ പറയുമ്പോൾ എന്ത് പറയണം എന്ന് പോലും അറിയാതെ ദിവസങ്ങൾ ആലോചിച്ചു പോലും ഒരു മറുപടി നൽകാൻ സാധിക്കാത്ത അവസരങ്ങൾ ഈ മൂന്നു മാസത്തിൽ എനിക്കുണ്ടായിട്ടുണ്ട്.

സ്ട്രോങ്ങ് ആയി ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും തരണം ചെയ്ത് ജീവിക്കുന്നവരും നമ്മുടെ വായനക്കാരിൽ ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷമുള്ള ഒരാളാണ് ഞാൻ.


I received an average of about 10,000 readers for each chapter. I never expected this kind of reach and acceptance for my work.

I just wanted to say a big thank you to each one of you from my heart for supporting and encouraging me throughout this wonderful journey which I feel has been completed very successfully.


Thanks to all my lovely readers
Floyo