Aksharathalukal

❤️നിന്നിലലിയാൻ❤️-22

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ആദിയും അവന്റെ ബൈക്കിൽ നിന്നും ഇറങ്ങി.അയാളുടെ അടുത്തേക് നീങ്ങി. 

\"\"എന്തോന്നെടേയ് ഇത്,  ടാ നീയാരാണെന്നാ നിന്റെ വിചാരം. അവന്റ വരവ് കണ്ടാൽ അണ്ടർ വേൾഡ് ഡോൺ ആണെന്ന് തോന്നുമല്ലോ.\"\"ആദി  പുരികം പൊക്കി ചോദിച്ചു.

\"\"സ്റ്റൈൽ ആയിട്ടില്ലേ മോനെ ആദിത്യാ \"\" എന്ന് ചോദിച്ചുകൊണ്ട് നവീൻ അവന്റെ അടുത്തേക് വന്നു. 

(ഇപ്പോ മനസിലായില്ലേ വന്നത് വില്ലനല്ല എന്ന് 😌)

\"\"ഡാ നീ കൂടുതൽ ഡയലോഗ് അടിക്കണ്ട ഞാൻ പറഞ്ഞ കാര്യം എന്തായി \"\"ആദി  ചോദിച്ചു 

\"\"അത് പറയാനല്ലേ ഞാൻ ഇപ്പോ വന്നത്. ആമിക്ക് ഇന്നലെ വല്ല സംശയവും തോന്നിയോ ഞാൻ അവളെ ഫോളോ ചെയ്തത് വല്ലതും അറിഞ്ഞോ. നിന്നോടെന്തെങ്കിലും പറഞ്ഞോ അവൾ.\"\" നവി സംശയത്തോടെ ചോദിച്ചു.

\"\"ഏയ്‌ ഇല്ലടാ അവൾക് ഒരു സംശയവും ഇല്ല. എന്നോടൊന്നും പറഞ്ഞില്ലാ\"\"

\"\"അല്ല.. ഇന്നലെ അവൾ ഡ്രൈവിങ്ങിന്റെ ഇടയിൽ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചു അവൾക് മനസിലായെന്നു\"\"

\"\"ഇല്ലടാ... നിന്നോട് ഞാൻ എങ്ങനെയാ താങ്ക്സ് പറയണ്ടേ.. ഞാൻ ഇല്ലാത്ത സമയങ്ങളിൽ നീ ഒരു നിഴൽ പോലെ അവളെ സംരക്ഷിക്കുന്നുണ്ടല്ലോ.. \"\"

\"\"ഒന്നു പോയെടാ.. നന്ദി പറയാൻ വന്നിരിക്കുന്നു. ഇനിയും നീ ഇതും പറഞ്ഞോണ്ട് വന്നാൽ എന്റെ കൈയിൽ നിന്നും കിട്ടും നിനക്ക്. നിന്റെ പെണ്ണ് എന്ന് പറഞ്ഞാൽ എന്റെ പെങ്ങളൂട്ടി അല്ലേ. ഞാൻ ഒരു ആങ്ങള ജീവിച്ചിരിക്കുമ്പോൾ എന്റെ പെങ്ങളെ ആരും ഉപദ്രവിക്കാൻ വരില്ല.\"\"

\"\"അറിയാഞ്ഞിട്ടല്ല.. പക്ഷെ ആ സത്യപാലൻ.....അയാൾ അവളെ അപായപ്പെടുത്തുമോ എന്നൊരു ഭയം ഉണ്ടെനിക്ക്. എന്നേ എന്തും ചെയ്തോട്ടെ പക്ഷെ എന്റെ ഫാമിലിയെ തൊട്ടുകളിച്ചാൽ....\"\"

\"\"ഒന്നും ഉണ്ടാവില്ലേടാ..നീ ധൈര്യമായിരിക്ക്\"\"  

\"\"അയാളെ എന്നെന്നേക്കുമായി അകത്താക്കാനുള്ള തെളിവുകൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ... ഇന്നലെ രാത്രിയും വിളിച്ചിട്ടുണ്ടായിരുന്നു... ആ റാസ്കൽ..\"\"

\"\"ഒക്കെ ശരിയാകും... നീ എന്നാ തറവാട്ടിലേക് പോകുന്നത് \"\"

\"\"നാളെ പോകുമെടാ.. \"\"

\"\"ആ എന്നാൽ ഇനി പോയി വന്നിട്ടൊക്കെ കാണാം. ഞാൻ ഓഫീസിലേക്ക് ചെല്ലട്ടെ \"\" ആദിയേ പുണർന്നു കൊണ്ട് അവൻ പറഞ്ഞു.

\"\"ശരിടാ എന്നാൽ...\"\" എന്ന് പറഞ്ഞു ആദി ബൈക്കിലേക് കയറി. നവി വേഗം തന്നെ അവന്റെ കാർ മാറ്റി ആദിക് പോകാനായി വഴിയൊരുക്കി. അവനോട് ബൈ പറഞ്ഞു ആദി വേഗം തന്നെ പോയി. പുറകെ നവിയും. 

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വൈകീട്ട് ആദിയേ കാത്തു കോളേജിനടുത്തുള്ള ബസ്സ്റ്റോപ്പിൽ നില്കുകയായിരുന്നു ആമി. ആപ്പോഴാണ് അവളുടെ തൊട്ടടുത്തു ഒരു വാൻ വന്നു നിന്നത്.അതിൽ നിന്നും രണ്ട് മൂന്ന് പേര് ഇറങ്ങി അവളുടെ അടുത്തേക് വന്നു.  പെട്ടന്നവൾ പേടിച്ചു പുറകോട്ട് നിന്നു. അവർ ആമിയുടെ അടുത്തേക് എത്താറായതും ആദിയുടെ ബുള്ളറ്റിന്റെ ശബ്ദം കേട്ടവർ തിരിഞ്ഞുനോക്കി. ആമി ഒന്നു നെടുവീർപ്പിട്ടു കൊണ്ടു അവന്റെ അടുത്തേക് പോയി. 

\"\"പേടിച്ചുപോയോ... ഹ്മ്മ്.. \"\"ആദി അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു.

\"\"ഹ്മ്മ്... \"\"

\"\"ഞാനില്ലേ പെണ്ണേ... പേടിക്കണ്ട.. കയറിയിരിക്ക്\"\" എന്ന് പറഞ്ഞതും അവൾ വേഗം തന്നെ പുറകിൽ കയറി. ആദി അവന്മ്മാരെ ഒന്നും രൂക്ഷമായി നോക്കികൊണ്ട് വണ്ടിയെടുത്തു. നേരെ അവർ ബീച്ചിലേക്കാണ്  പോയത്. അവിടെയുള്ളൊരു ബെഞ്ചിൽ  രണ്ടുപേരും ഇരുന്നു. ആമിയുടെ മനസിലെ ഭയം ഇതുവരെയും മാറിയില്ല. അത് മനസിലാക്കിയെന്നോണം ആദി അവളുടെ  കൈയിൽ മുറുകെ പിടിച്ചു. അവൾ അവന്റെ തോളിലേക് ചാഞ്ഞു. അവൻ അവളുടെ നേരെ തിരിഞ്ഞു അവളുടെ മുഖം കൈയിൽ എടുത്തു. 

\"\"പാറു..... \"\"

\"\"ഹ്മ്മ്... \"\"

\"\"എന്റെ മുഖത്തേക് നോക്ക്... \"\"

അവൾ അവന്റെ മുഖത്തേക് നോക്കി.. 

\"\"നോക്ക്.. ഞാൻ ജീവനോടെ ഉള്ളപ്പോൾ എന്റെ പാറുട്ടി എന്തിനാ പേടിക്കുന്നെ.. ഹ്മ്മ്.... \"\"

\"\"അറിയില്ല കണ്ണേട്ടാ.. എനിക്ക് ഇപ്പോ കുറച്ചു നാളായി എന്തോ ടെൻഷൻ ആകുന്നു. ഇന്നലെ ഞാൻ കോളേജിൽ നിന്നും വരുമ്പോൾ എന്നേ ആരോ ഫോളോ ചെയ്യുന്നതായി തോന്നി എനിക്ക്.. എനിക്ക് പേടിയാവുന്നു. \"\"

\"\"ഒന്നും ഇല്ലെടോ.. താൻ പേടിക്കാതിരിരിക്ക്.. എല്ലാത്തിനെയും ധൈര്യത്തോടെ നേരിടുന്ന ആ പഴയ ആമി ഇതെവിടെ പോയി. എനിക്ക് ആ തന്റെടി ആയ ആമിയെ ആണ്‌ ഇഷ്ടം. \"\"

\"\"എനിക്ക് പറ്റണില്ല കണ്ണേട്ടാ.... യാദൃശ്ചികമായി ഒന്നായവരാണ് നമ്മൾ പക്ഷെ ഇപ്പോൾ എനിക്ക് ഏട്ടനില്ലാതെ പറ്റണില്ല... അരുതാത്തതെന്തോ സംഭവിക്കാൻ പോകുവാണെന്നു എന്റെ മനസ് പറയുന്നു കണ്ണേട്ടാ....
പിന്നേ..... \"\"

\"\"പിന്നെ... പിന്നെന്താ.. പറ.. \"\"

\"\"ഒന്നുല്ല..... \"\"

\"\"പറ... \"\"

\"\"അത്.. അത്.. വിവാഹത്തിന് മുൻപേ ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു. ആരോ കണ്ണേട്ടനെ അപകടപ്പെടുത്താൻ ശ്രെമിക്കുന്നതായിട്ട്. അന്നൊന്നും ഞാൻ അത് കാര്യമാക്കി എടുത്തില്ല. പക്ഷെ, എന്റെ സ്വപ്നം ഫലിക്കുമോ എന്നൊരു പേടി ഉണ്ടെനിക്കിപ്പോൾ. \"\" അവൾ കരയാറായിരുന്നു.

\"\"എന്റെ പാറു ഇതൊക്കെ നിന്റെ വെറും തോന്നൽ ആണ്‌.. \"\"

\"\"അല്ല കണ്ണേട്ടാ.. നമ്മൾ ഒന്നാവുന്നതും ഞാൻ സ്വപ്നം കണ്ടിരുന്നു.. അത് പോലെ നടന്നില്ലേ ഇപ്പോൾ. \"\"

\"\"അത്ര പെട്ടന്ന് എനിക്കൊന്നും പറ്റില്ല എന്റെ പാറുവേ... നമ്മൾ ജീവിക്കാൻ തുടങ്ങിയതല്ലേ ഉള്ളൂ.. ഒരഞ്ചാറു കുട്ടികളൊക്കെ ആയി അവരെ വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ചയച്ചിട്ടേ എനിക്ക് എന്തെങ്കിലും പറ്റൂ\"\" എന്നവൻ കളിയാലേ പറഞ്ഞു. 

\"\"കണ്ണേട്ടന് ഒക്കെ തമാശ ആണ്‌. കണ്ണേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല. \"\"അവൾ അവനെ കെട്ടിപ്പിടിച്ചു.

\"\"എങ്ങനെ നടന്ന പെണ്ണാണ് ഇപ്പോൾ കണ്ടില്ലേ എന്നവൻ അവളെ ചേർത്തുപ്പിടിച്ചുകൊണ്ട് കാതിൽ മൊഴിഞ്ഞു..\"\"അതവളിൽ ഒരു പുഞ്ചിരി ഉണ്ടാക്കി. 

\"\"ശരിക്കും എന്റെ പാറുക്കുട്ടിക്ക് എന്നോട്  പ്രണയമാണോ... \"\"

\"\"പ്രണയമല്ല.... പ്രാണനാണ്..\"\" എന്നവൾ അവന്റെ കണ്ണുകളിലേക് നോക്കി പറഞ്ഞു. പതിയെ അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു. 

\"\"അതേ ഇതൊരു പബ്ലിക് പ്ലേസ് ആണ്‌. നിങ്ങളുടെ ബെഡ്‌റൂമല്ല.. \"\"

പെട്ടന്ന് അവർ അകന്നുമാറി. ശബ്ദം കേട്ട ഭാഗത്തേക് നോക്കി. നവിയാണ് ,കൂടെ ശിവയുമുണ്ട്. 

\"\"അതേ മോനെ റൊമാൻസ് ഒക്കെ വീട്ടിൽ മതി കേട്ടോ. ഇവിടെ വേണ്ടാട്ടോ \"\"

\"\"നീ ഇതെപ്പോ എത്തി.. \"\"ആദി ചോദിച്ചു.

\"\"ആഹ്ഹ്... എത്തിയതുകൊണ്ട്  ചിലതൊക്കെ കാണാൻ പറ്റി \"\"എന്നവൻ ഒരു ആക്കി ചിരിയോടെ പറഞ്ഞു. 

\"\"പോടാ... പോടാ..ഇത് എന്റെ സ്വന്തം പ്രോപ്പർട്ടി ഞങ്ങൾ എന്ത് വേണേലും ചെയ്യും. അല്ല നീ ഈ കറക്കം സ്ഥിരമാക്കിയോ.. കെട്ടിക്കൊണ്ട് പോടെയ് നാട്ടുകാരെ കൊണ്ടു അതും ഇതും പറയിക്കാതെ \"\"

\"\"ഇവൾ സമ്മതിക്കേണ്ട അളിയാ.. പഠിച്ചു ജോലി കിട്ടിയിട്ടേ കെട്ടു എന്ന് പറഞ്ഞിരിക്കാം ഇവൾ. \"\"

\"\"അതാണ് എന്റെ അനിയത്തി കുട്ടി \"\"എന്ന് പറഞ്ഞു ആദി ശിവയേ ചേർത്തു പിടിച്ചു. 

\"\"ഇതെപ്പോ ഞാൻ അറിഞ്ഞില്ലാലോ. \"\"നവി കണ്ണു കുറുക്കി.

\"\"എന്റെ പെണ്ണ് നിന്റെ പെങ്ങൾ ആണെങ്കിൽ നിന്റെ പെണ്ണ് എന്റെ  പെങ്ങൾ ആണ്‌ കേട്ടോടാ. അതുകൊണ്ട് സൂക്ഷിച്ചും കണ്ടുമൊക്ക നടന്നോ. എന്റെ പെങ്ങളൂട്ടിയെ വിഷമിപ്പിച്ചാൽ നല്ല ഇടി എന്റെ കൈയിൽ നിന്നും കിട്ടും. \"\"

ഇതൊക്കെ കെട്ടു നിന്ന ശിവയുടെ കണ്ണു നിറഞ്ഞു. 

\"\"അയ്യേ ഇവളെന്തിനാ കരയുന്നെ \"\"ആമി ചോദിച്ചു.

\"\"അച്ഛനും അമ്മയും പ്രണയവിവാഹം ആയതുകൊണ്ട്  രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിൽ അകൽച്ചയാണ്. ഒറ്റമോളായത് കൊണ്ടു പണ്ടുമുതലേ ഏകാന്തത ആയിരുന്നു കൂട്ട്. പിന്നെ സ്കൂളിൽ ആയപ്പോ എനിക്ക് കിട്ടിയ കൂട്ടാണിവൾ. ഒരു ഫ്രന്റിനേക്കാൾ  അപ്പുറം എന്റെ സഹോദരി കൂടിയാണ് ഇവൾ. ഇപ്പോ എനിക്ക് ഒരു ഏട്ടനെ കൂടി കിട്ടി. ഒരുപാട് സന്തോഷമായി\"\" എന്ന് പറഞ്ഞപ്പോഴേക്കും അവളുടെ ശബ്ദമിടറി. 

\"\"അയ്യോ.. ശിവ എനിക്ക് എന്റെ ലച്ചുവിനെ പോലെത്തന്നെയാ കേട്ടോ. ഇനിയെന്ത് ഉണ്ടെങ്കിലും എന്നോട് പറയാം കേട്ടോ ഒരു ഏട്ടന്റെ സ്ഥാനത്.. അല്ല.. ഏട്ടനായി തന്നെ കൂടെ ഉണ്ടാകും കേട്ടോ.. \"\"എന്ന് പറഞ്ഞു അവളെ ചേർത്തു പിടിച്ചു. അവളിൽ നിന്നു ഒരു ഗദ്ഗദം പുറത്തേക് വന്നു. 

\"\"അയ്യോ  നിങ്ങൾ രണ്ടു ഫ്രണ്ട്‌സും കണ്ണീർ പരമ്പരയിലെ നായികമാരാണോ. ഇപ്പോ ഒന്നു കഴിഞ്ഞേ ഉള്ളൂ അടുത്തത് തുടങ്ങി \"\"ആദി  കളിയാക്കി.

\"\"ആഹാ നീ എന്റെ പെങ്ങളെ കരയിച്ചോ..\"\" എന്ന് ചോദിച്ചുകൊണ്ട് നവി ആമിയുടെ അടുത്തേക് പോയി. 

പിന്നെ എല്ലാവരും ഒരുമിച്ചിരുന്നു കുറെ തമാശകൾ ഒക്കെ പറഞ്ഞു ഐസ് ക്രീം ഒക്കെ കഴിച്ചു സന്തോഷത്തോടെ പിരിഞ്ഞു. കുറച്ചു സമയത്തെക്കെങ്കിലും അവർ എല്ലാവരും ടെൻഷൻ ഒക്കെ മറന്നു പുഞ്ചിരിച്ചു. 

തുടരും.... 

✍️ദക്ഷ©️


❤️നിന്നിലലിയാൻ❤️-23

❤️നിന്നിലലിയാൻ❤️-23

4.6
18919

ഇന്നാണ് ആദിയും ആമിയും തറവാട്ടിലേക്ക് പോകുന്നത്. വിവാഹം കഴിഞ്ഞു ആദ്യമായാണ് രണ്ടുപേരും കൂടെ അങ്ങോട്ടേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ തറവാട്ടിലേക്കുള്ള എല്ലാവർക്കും വേണ്ടി ഡ്രെസ്സും പിന്നെ കുറെ പലഹാരങ്ങളും ഒക്കെ വാങ്ങിച്ചു. രണ്ടു മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം ഉച്ചയോടെ അവർ മംഗലത് തറവാട്ടിൽ എത്തി. എല്ലാ പ്രൗടിയോടും കൂടി തലയുയർത്തി നിൽക്കുന്ന ഒരു പഴയ മോഡൽ ഇരുനില വീടായിരുന്നു അത്. ആ നാട്ടിലെ തന്നെ എല്ലാവരുടെയും കാണപ്പെട്ട ദൈവമായിരുന്നു മംഗലത് തറവാട്ടിലെ ശങ്കരമേനോൻ ശ്രീദേവിയുടെ അച്ഛൻ. അദ്ദേഹം മരണമടഞ്ഞു വര്ഷങ്ങളായി. ഭാര്യ മാധവിയമ്മ ഇപ്പോഴും ജ