Aksharathalukal

നിനക്കായ്‌ ഈ പ്രണയം (69)

\"ഗെയിം കഴിഞ്ഞില്ലേ?\" അവൾ പുഞ്ചിരിയോടെ ചോദിച്ചു.

\"നിങ്ങൾ എഴുന്നേറ്റു പോന്നത് അല്ലേ? എനിക്ക് മാത്രം ചാൻസ് തരാതിരിക്കുന്നത്.. Its not ഫെയർ..\" രഘു പറഞ്ഞു.

മിലി ഒരു നെടുവീർപ്പിട്ടു.. \"ഓക്കേ.. ആസ്ക്‌.. ചോദിക്ക്..\" അവൾ പറഞ്ഞത് കേട്ടു രാഗംകുവിന്റെ ചുണ്ടിൽ സ്ഥിരം കള്ളച്ചിരി വിടർന്നു.

\"Do യു ലവ് മി?\" അവൻ ചോദിച്ചു

\"ഡേയർ..\" മിലിയും ചിരിയോടെ പറഞ്ഞു.

\"എന്താ?\" അവൾ പറഞ്ഞത് പിടി കിട്ടാതെ രഘു നെറ്റി ചുളിച്ചു.

\"ഐ ചൂസ് ഡേയർ.. നിന്റെ ചോദ്യത്തിന് മറുപടി ഇല്ല.. ഞാൻ എന്തു ഡേയർ ആണ് ചെയ്യണ്ടത് എന്നു പറഞ്ഞോളൂ..\" മിലി ധൈര്യമായി പറഞ്ഞു.

\"ഓഹ്.. തെൻ.. കിസ്സ് മി.. കിസ്സ് മി ഓൺ മൈ ലിപ്സ്.. \" രഘു പറഞ്ഞത് കേട്ട് മിലി നെറ്റി ചുളിച്ചു.

\"രഘു.. എന്തൊക്കെയാ നീ ഈ പറയണേ.. നീ പൊയ്‌ക്കെ... \" മിലി പറഞ്ഞു.

\"ഞാൻ പോവില്ല മിലി.. നീ അതു പറയാതെ ഞാൻ പോവില്ല.. \" അവൻ അവളുടെ അരികിലേക്ക് വന്നതും അവൾ പിന്നോട്ട് മാറി.

\"എന്തു പറയാൻ?\"

\"നിനക്കു എന്നെ ഇഷ്ട്ടം ആണെന്ന്.. ഞാൻ ഇല്ലാതെ നിനക്കു ജീവിക്കാൻ പറ്റില്ലെന്ന്.. ഞാൻ നിന്റെ എല്ലാം എല്ലാം ആണെന്ന്.. \" ഓരോനു പറയുമ്പോളും രഘു മിലിക്ക് നേരെ ഓരോ അടി വച്ചു. അതോടൊപ്പം അവളും പിന്നോട്ട് നീങ്ങി.

\"രഘു.. നീ പൊയ്‌ക്കെ.. ഇല്ലെങ്കിൽ ഞാൻ എളീനാമയെ വിളിക്കും.. \"  മിലി ചൂണ്ട് വിരൽ ഉയർത്തി പറഞ്ഞു.

\"വിളിക്കു.. എലീനമായേ വിളിക്ക്.. ഷാജിയെ വിളിക്കു... ശ്രീയേ വിളിക്കു.. എന്നിട്ട് പറ.. രഘു നിന്നോട് അപമാര്യാദ ആയിട്ട് പെരുമാറി എന്നു.. അവര് വന്നു എന്നെ തല്ലട്ടെ.. \" രഘു പറഞ്ഞു.

അവൻ മുന്നോട്ട് വരുന്നതിനു അനുസരിച്ചു പിന്നോട്ട് നീങ്ങിയ മിലി ചുമരിൽ ഇടിച്ചു നിന്നു

\"എന്തേ? വിളിക്കുന്നില്ലേ? \"അവൻ ചോദിച്ചത് കേട്ടു ഇല്ല എന്നവൾ തലയാട്ടി..

മിലിയുടെ കണ്ണുകളിൽ കണ്ണീർ ഉരുണ്ടു കൂടി.

\"ഉം? എന്തേ വിളിക്കാതെ?\" അവൻ ചോദിച്ചു

\"അത്..  എനിക്ക് സാധിക്കില്ല..\" മിലി പറഞ്ഞു.

\"കാരണം?\" അവന്റെ ചോദ്യത്തിന് മുന്നിൽ മിലി തല താഴ്ത്തി നിന്നു.

\"പറ . മിലി.. പറയാൻ... \" അവളുടെ തോളിൽ പിടിച്ചു കുലുക്കി അവൻ അതു പറഞ്ഞപ്പോൾ മിലിക്ക് ശബ്ദം തൊണ്ടയിൽ ഉടക്കി.

\"പറയു മിലി...നീ അതു പറയാതെ ഞാൻ പോവില്ല.. ഇല്ലെങ്കിൽ നീ ഒച്ച വയ്ക്ക്.. എല്ലാവരും വരട്ടെ. \"

\"സ്റ്റോപ്പ്‌ ഇറ്റ് രഘു... എന്തിനാ ഇങ്ങനെ ഒക്കെ?\" മിലി കരച്ചിലിന്റെ വക്കത്തു എത്തിക്കഴിഞ്ഞിരുന്നു.

\"ഓക്കേ.. വേണ്ട.. പറയേണ്ട.. ഞാൻ പൊക്കോളാം.. എന്റെ വിഷമം നിനക്കു മനസിലാകുന്നില്ലെങ്കിൽ പിന്നെ.. പിന്നെ.. എന്തിനാ? ഞാൻ പൊക്കോളാം..\" അതു പറയുമ്പോൾ രഘുവിന്റെ കണ്ണുകളിൽ കണ്ട നിരാശ മിലിയെ വല്ലാതെ കുത്തി നോവിച്ചു. അതു കണ്ണുനീർ തുള്ളി ആയി അവളുടെ കവിളിൽ പതിച്ചു.

രഘു അവളിൽനിന്ന് അകന്നു മാറി തിരിഞ്ഞു നടക്കാൻ തുടങ്ങി. അവൾക്കു സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം വേർപെട്ട് പോകുന്നത് പോലെ തോന്നി. ബാക്കി എല്ലാം അവളുടെ കണ്ണിൽ നിന്ന് മാഞ്ഞു പോയി.. അവൻ മാത്രം അവളുടെ കണ്ണിൽ തങ്ങി നിന്നു.

തിരിഞ്ഞു നടക്കാൻ തുടങ്ങിയ രഘു അവന്റെ കയ്യിൽ വീണ പിടി കണ്ടു ഞെട്ടി നിന്നു അവളെ നോക്കി.

\"ഐ.. ഐ നീഡ് ടു ഫിനിഷ് മൈ ഡേയർ.. \" അവൾ പറഞ്ഞതും രഘു ഒരു കാറ്റു പോലെ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.

മേൽചുണ്ടും കീഴ്ച്ചുണ്ടും ഗാഡ്ഡമായി നുകർന്നു അവളിലേക്ക് ചേർന്നപ്പോൾ അവൻ അവന്റെ മുഖം അവളുടെ കൈകളിൽ എടുത്തിരുന്നു. ശ്വാസം വിലങ്ങിയപ്പോൾ അവൻ അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി അവയിൽ വീണ്ടും ഒരു നറു മുത്തം ചാർത്തി അവളുടെ നെറ്റിയിൽ അവന്റെ നെറ്റി ചേർത്തു അങ്ങനെ നിന്നു. കിതയ്ക്കുന്നുണ്ടായിരുന്നു രണ്ടു പേരും..

ശ്വാസം ഒന്ന് നേരെ ആയപ്പോൾ ആയപ്പോൾ രഘു ചോദിച്ചു.. \"പറഞ്ഞൂടെ നിനക്കൊന്നു.. ഇനിയെങ്കിലും?\"

\"ഞാൻ പറയാതെ തന്നെ നിനക്ക് അറിയില്ലേ..?\" മിലി മറുചോദ്യം ചോദിച്ചു.

\"കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ടാ.. നിന്റെ നാവിൽ നിന്നു..\"

മിലിയുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിടർന്നു.. \"അതു.. \"

\"ഓക്കേ.. അതു..? \" രഘുവിന്റെ മുഖത്ത് പതിവ് കള്ളച്ചിരി വിടർന്നു.

\"ഐ..\" മിലിക്കു അതു പറയാൻ പറ്റുന്നുണ്ടായിരുന്നില്ല..

\"ഐ??\"

\"ഐ ലവ് യു\" പെട്ടന്ന് പറഞ്ഞു തീർക്കാൻ എന്ന പോലെ അവൾ പറഞ്ഞു.

\"അയ്യേ...\" അവളിൽ നിന്നു വിട്ടു മാറി അവൻ നീട്ടി പറഞ്ഞു.. \"കൈ ലബ് യൂ.. എനിക്കൊന്നും വേണ്ട ഈ അവിഞ്ഞ കൈ ലബ് യൂ.. \"

\"പിന്നെ? എനിക്ക് ഇത്ര ഒക്കെയേ പറയാൻ അറിയൂ..\" ചുണ്ട് കൂർപ്പിച്ചു മിലി പറഞ്ഞു.

\"അതു സാരമില്ല.. ഞാൻ പറയിപ്പിച്ചു കാണിച്ചു തരട്ടെ?? \" അവൻ വീണ്ടും മിലിയിലേക്ക് ചേർന്നു അവളുടെ ഇടുപ്പിലായി പിടിച്ചു അവളെ അവനിലേക്ക് അമർത്തി.. ഒന്നും പറയാൻ കഴിയാതെ അവൾ തളർന്നു.

\"ഡാ.. \" പിന്നിൽ ഒരു വലിയ ശബ്ദം കേട്ട് രഘു ഞെട്ടി തിരിഞ്ഞു നോക്കി.

വാതിൽക്കൽ കണ്ണും തള്ളി നിൽക്കുന്ന എലീനയെ കണ്ടു രഘു ഒരു അളിഞ്ഞ ചിരി ചിരിച്ചു. മിലി ചുമരിലേക്ക് തിരിഞ്ഞു നിന്നു കണ്ണുകൾ ഇറുക്കി അടച്ചു നിന്നു.

\"നിന്നെ ഒരു നേരം വെറുതെ വിടാൻ പറ്റൂലല്ലോ.. അപ്പോളേക്കും അവൻ കയറു പൊട്ടിക്കും.. ഇറങ്ങി പോടാ ഇവിടുന്നു.. \" എലീന കറക്കേഷക്കാരിയെ പോലെ പറഞ്ഞു.

\"അത്... മിലിക്ക് ഇവിടെ തന്നെ കിടക്കാൻ പേടി ആണെന്ന് പറഞ്ഞു.. അതുകൊണ്ടാ...\"  രഘുവിന്റെ മറുപടി കേട്ട് എല്ലാം മനസിലായി എന്ന ഭാവത്തിൽ എലീന തല കുലുക്കി.

\"അവൾക്ക് പേടിക്കേ ഞാൻ കൂട്ട് കിടന്നോളാം.. തല്ക്കാലം മാത്യുസ് അവിടെ ഒറ്റയ്ക്ക് ആണ്.. നീ പോയി അതിയാനു ഒന്ന് കൂട്ട് കിടക്കു..\" എന്നു പറഞ്ഞു കൊണ്ട് എലീന അകത്തേക്ക് കയറി വന്നു അവന്റെ കൈ പിടിച്ചു റൂമിനു വെളിയിൽ കൊണ്ട് പോയി..

\"അയ്യേ.. അതിന്റെ ഒക്കെ ആവശ്യം എന്താ? എലീനമ്മ അമ്മേടെ റൂമിൽ പോയി കിടന്നോ..\" രഘു പുറകിലേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു.

\"നീ ഇപ്പൊ അങ്ങനെ കിടത്തണ്ട.. പൊക്കോണം.. രണ്ടിനും ഞാൻ വച്ചിട്ടുണ്ട്.\" എലീന രഘുവിന്റെ മുഖത്തേക്ക് വാതിൽ കോട്ടി അടച്ചു മിലിയെ തിരിഞ്ഞു നോക്കി.

അവൾ ഒന്നും അറിയാത്ത ഭാവത്തിൽ പോയി കട്ടിലിന്റെ ഒരു മൂലയ്ക്കു ചുരുണ്ടു കൂടി. എലീന നടന്നു അവളുടെ അരികിൽ വന്നിരുന്നു.

\"ഡി.. എഴുന്നേറ്റു ഇങ്ങോട്ട് നോക്കിക്കേ...\" എലീന പറഞ്ഞത് കേട്ട് മിലി മെല്ലെ എഴുന്നേറ്റു തല താഴ്ത്തി ഇരുന്നു.

എലീന അവളെ വാരി പുണർന്നു..

\"സന്തോഷം ആയി മോളെ.. രഘു നിന്നെയും കൊണ്ടു ആദ്യമായി ഇങ്ങോട്ട് വന്നപ്പോൾ തന്നെ ഞാൻ ആഗ്രഹിച്ചതാ.. \" എലീന പറഞ്ഞത് കേട്ട് മിലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

\"ഞാൻ അവനെ ചുമ്മാ ഒന്ന് പേടിപ്പിച്ചു വിട്ടത് അല്ലേ.. അല്ലെങ്കിലേ.. അവൻ വഷളായി പോകും.. എന്റെ മിലികുട്ടി വിഷമിക്കണ്ടാട്ടോ.. കിടന്നോ..\" എലീന അവളെ കെട്ടിപിടിച്ചു കിടന്നപ്പോൾ മിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

************

വെളുപ്പിന് മിലി ഉണർന്നപ്പോൾ വീട്ടിൽ ആകെ ബഹളം ആയിരുന്നു. ഹണിയും അലോഷിയും പോകുന്നതിന്റെ. സാധനങ്ങൾ അടുക്കി വയ്ക്കാൻ ഹണി കഷ്ടപ്പെട്ട് നടന്നപ്പോൾ സായുവിനെ പിരിയാനാകാതെ കരയുന്ന മക്കളെ അടക്കി നിർത്താൻ പാടു പെടുകയായിരുന്നു അലോഷി.

മിലി പിള്ളേരെ നോട്ടം ഏറ്റെടുത്തതോടെ അലോഷിക്കു തെല്ലൊരു ആശ്വാസം ആയി. പക്ഷേ മിലി പിള്ളേരുടെ ഇടയിൽ പെട്ടുപോയി. ഇടയിൽ രഘുവിനെ എപ്പോളോ കണ്ടെങ്കിലും ഒന്നും സംസാരിക്കാൻ സാധിച്ചില്ല. രാവിലെ തന്നെ ഒരു മീറ്റിംഗ് ഉള്ളത് കൊണ്ടു രഘുവിനും നേരത്തേ ഇറങ്ങേണ്ടിയും വന്നു.

എല്ലാവരും പോയി തിരക്ക് ഒഴിഞ്ഞപ്പോൾ മിലി ഫോൺ എടുത്തു നോക്കി. രഘുവിന്റെ ഒരു മെസ്സേജ് പ്രതീക്ഷിച്ചിരുന്നു എങ്കിലും കാണാതായപ്പോൾ അവൾക്ക് തെല്ലൊരു നിരാശ തോന്നി.

മിലിക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി.. രഘുവിനെ ഒന്ന് കാണണം എന്ന വല്ലാത്ത മോഹവും.  അവൾ ഡ്രസ്സ്‌ മാറി താഴെ എത്തിയത് കണ്ട എലീനയും മാത്യുസും അത്ഭുതത്തോടെ നോക്കി.

\"എങ്ങോട്ടാ ഈ നേരത്ത്?\" മാത്യുസ് ചോദിച്ചു

\"അതു ഞാൻ.. M ലീവ് കുറെ ആയില്ലേ.. ഓഫീസിലേക്ക്..\" അവൾ പറഞ്ഞതും മാത്യുസും എലീനയും പരസ്പരം നോക്കി ചിരിച്ചു.

\"അതിനിപ്പോ മണി പതിനൊന്നു ആയില്ലേ?\"

\"അല്ല.. അപ്പൊ ഹാഫ് ഡേ ലീവ് അല്ലേ പോകൂ..\" മിലി പറഞ്ഞു

\"ഉവ്വുവ്വേ.. നടക്കട്ടെ നടക്കട്ടെ.. എന്തായാലും ഒറ്റയ്ക്ക് പോണ്ട.. എളീനെ.. നമ്മുടെ ശിവയെ വിളിച്ചു പറ ഒരു ഡ്രൈവറെ വിടാൻ.. \" മാത്യുസ് ഡ്രൈവറെ ഏർപ്പാടാക്കി കൊടുത്തതുകൊണ്ട് മിലി അദ്ദേഹത്തിന്റെ കാറിൽ ആണ് ഓഫീസിലേക്ക് തിരിച്ചത്.

ഓഫീസിൽ എത്തിയ ഉടനെ എല്ലാവരും മിലിയെ പൊതിഞ്ഞു. അവളുടെ ആക്സിഡന്റിന്റെ കാര്യമൊക്കെ അവിടെ അറിഞ്ഞിരുന്നു. എല്ലാവരും വന്നു അവളെ വെൽക്കം ചെയ്യുകയും അവളുടെ സുഖവിവരം അന്വേഷിക്കുകയും ചെയ്തു.

സ്വാതിക്കും ധന്യയ്ക്കും പിന്നെ ചോദ്യങ്ങളുടെ ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല. കാരണം അവർ എന്നും അവളുടെ വിശേഷം ഫോൺ വിളിച്ചു തിരക്കാറുണ്ടായിരുന്നു.

ഓഫീസിൽ വന്ന മാറ്റങ്ങൾ കണ്ടു മിലിയുടെ കണ്ണു തള്ളിയിരുന്നു. എല്ലാ ഗ്ലാസ് വാളുകലും തന്നെ പുതിയത് ആക്കിയിരുന്നു. മാത്രമല്ല അവ എല്ലാം ടിന്റ് ചെയ്ത ഗ്ലാസ്സും ആയിരുന്നു.

\"ഗ്ലാസ്സേ വേണ്ട എന്ന നിലപാട് ആയിരുന്നു രഘു സർ.. പക്ഷേ അടച്ചിട്ട മുറികൾ അത്ര സുരക്ഷിതം അല്ല എന്നായിരുന്നു മാനേജ്മെന്റ് നിലപാട്. അതുകൊണ്ട് എല്ലാ വാള്കളും മാറ്റി.. പൊട്ടിയാലും മേത്തു തറച്ചു കയറാത്ത ടൈപ്പ് ഗ്ലാസ് ആണത്രേ.. \" സ്വാതി ആണ് മിലിയോട് പറഞ്ഞത്.

\"ഞാൻ ഈ ഓഫീസിന് ഭയങ്കര ചിലവാണല്ലോ വരുത്തി വച്ചിരിക്കുന്നത്..!!\" മിലി ചിരിച്ചു കൊണ്ടു പറഞ്ഞു.

\"അങ്ങനെ ഒന്നും ഇല്ല.. ഇത്‌ ഒക്കെ ബിൽഡിംഗ്‌ പണിയുന്നവർ ശ്രദ്ധിക്കേണ്ടതാണ്.. ബിൽഡറിന് എതിരെ നടപടി എടുത്തിട്ടുണ്ട്..\" ധന്യ പറഞ്ഞു.

അവരോട് രണ്ടു പേരോടും സംസാരിച്ചിരിക്കുന്നതിനിടയിലും മിലിയുടെ കണ്ണുകൾ രഘുവിന്റെ ക്യാബിനിലേക്ക് നീണ്ടു.. അവിടെ അവനെ കാണാതെ അവളുടെ മുഖത്ത് നിരാശ പടർന്നു.

\"എന്തു പറ്റി ചേച്ചി..? എന്തെങ്കിലും വയ്യായ ഉണ്ടോ?\" സ്വാതിയുടെ ചോദ്യം കേട്ട് മിലി അവളെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.

***********

\"എന്നാലും എന്റെ സുമി.. ഇവൾ ഈ പണി കാണിച്ചല്ലോ.. ആ പെണ്ണ് ചത്തു തുലഞ്ഞിരുന്നു എങ്കിൽ രഘുവിനെ നമുക്ക് കിട്ടില്ലായിരുന്നോ? അതിന് പകരം ഉള്ള ചോര മുഴുവനും അവൾക്കു കൊടുത്തിട്ട് വന്നേക്കുന്നു..\" ചന്ദ്രിക കൃതിയെ കുറ്റപ്പെടുത്തി.

\"എന്തിനാ മോളെ നീ അങ്ങനെ ചെയ്തത്? നിനക്ക് രഘുവിനെ നേടിതരാൻ അല്ലേ ഞങ്ങൾ ശ്രമിക്കുന്നത്.. അപ്പോൾ..\" സുമിത്രയുടെ സ്നേഹപൂർവ്വം ഉള്ള ചോദ്യം കേട്ട് കൃതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

(തുടരും...)

എന്റെ പൊന്നേ.. രഘുവിനെയും മിലിയെയും അങ്ങനെ സെറ്റ് ആക്കിയിട്ടുണ്ട്.. ഇപ്പളെ പറഞ്ഞേക്കാം..  ഒരുപാട് റൊമാൻസ് ഒന്നും പ്രതീക്ഷിക്കരുത്.. ഞാൻ പഴയ മലയാളം സിനിമയുടെ ആളാ.. മറ്റേ ആദിരാത്രി ലൈറ്റ് ഓഫ് ചെയ്തു അവസാനിപ്പിക്കുന്ന ടൈപ്പ്.. അല്ലാതെ നമുക്ക് ഈ ഹോളിവുടും ബൊളീവുടും ഒന്നും പറ്റില്ലാട്ടോ.. 



നിനക്കായ്‌ ഈ പ്രണയം (70)

നിനക്കായ്‌ ഈ പ്രണയം (70)

4.5
3351

\"എന്നാലും എന്റെ സുമി.. ഇവൾ ഈ പണി കാണിച്ചല്ലോ.. ആ പെണ്ണ് ചത്തു തുലഞ്ഞിരുന്നു എങ്കിൽ രഘുവിനെ നമുക്ക് കിട്ടില്ലായിരുന്നോ? അതിന് പകരം ഉള്ള ചോര മുഴുവനും അവൾക്കു കൊടുത്തിട്ട് വന്നേക്കുന്നു..\" ചന്ദ്രിക കൃതിയെ കുറ്റപ്പെടുത്തി.\"എന്തിനാ മോളെ നീ അങ്ങനെ ചെയ്തത്? നിനക്ക് രഘുവിനെ നേടിതരാൻ അല്ലേ ഞങ്ങൾ ശ്രമിക്കുന്നത്.. അപ്പോൾ..\" സുമിത്രയുടെ സ്നേഹപൂർവ്വം ഉള്ള ചോദ്യം കേട്ട് കൃതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.\"സാരമില്ല ആന്റി.. ഞാൻ രഘുവിനെ സ്നേഹിക്കുന്നുണ്ട് എന്നു പറഞ്ഞിട്ട് അവന്റെ സന്തോഷത്തിൽ എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്താ എന്റെ സ്നേഹത്തിന്