Aksharathalukal

❤️ നിലാവിന്റെ  പ്രണയിനി ❤️ - 34




പാർട്ട് - 34



അങ്ങനെ രണ്ട് ദിവസം  ഫുഡ്  ഉണ്ടാക്കിയും  ചൂണ്ടയിട്ടും   വലവീശി  മീൻപിടിച്ചും  കഴിച്ചുകൂട്ടി. ഞാൻ അങ്ങനെ ചൂണ്ടയിടാനും  വല വീശാനും ഒക്കെ  പഠിച്ചു. വരുൺ ഫുൾ ടൈം ബിസി ആണ്.  ഞാൻ  അങ്ങോട്ട്  പോയി  ശല്യപ്പെടുത്താനും  നിന്നില്ല. 



രണ്ട്  ദിവസം  കഴിഞ്ഞ്  തിരിച്ചു  വരുണിന്റെ  വീട്ടിലേക്ക്  വിട്ടു. അവിടെ  ഫാമിലി  മൊത്തം  കാത്തിരിക്കുകയായിരുന്നു. നേരെ ചെന്ന് ഫ്രഷായി  താഴെ  വന്ന്  എല്ലാവരോടും  സംസാരിച്ചു  പിന്നെ  എന്റെ   വീട്ടിലേക്ക്  തിരിച്ചു.  


✨✨✨✨✨✨✨✨✨✨✨



എന്റെ  കൃഷ്ണാ... വീട്ടിൽ  ചെന്നപ്പോൾ  സ്വർഗ്ഗം  കിട്ടിയ  ഫീൽ  ആയിരുന്നു. മനസിനു  ഒരു തണുപ്പ്  അനുഭവപ്പെട്ടു.ഇപ്പോഴാ  ഈ കല്യാണം കഴിഞ്ഞ പെൺപിള്ളേര്  വീട്ടിൽ  പോകാൻ  ഇഷ്ട്ടപെടുന്നത്തിന്റെ  ഗുട്ടൻസ്  പിടികിട്ടിയത്. 


ബാലേട്ടനും അമ്മയും ജിതിയും മുത്തശ്ശിയും മാമനും അജിയമ്മയും  അനിയേട്ടനും  അച്ചുവും മീനുവും  നളിനിയമ്മയും കിച്ചേട്ടനും ഫാമിലിയും ഒക്കെ ഉണ്ട്. അച്ചു  എന്നെ നോക്കി ആക്കിയ ഒരു ചിരി. അതിന്റെ  അർത്ഥം  എനിക്ക്  മനസിലായെങ്കിലും  മനസിലാവാത്ത പോലെ ഞാൻ നിന്നു.  എല്ലാവരും  വരുണിനെ  സ്വീകരിക്കാൻ  മത്സരിക്കുകയാണ്.  ഞാൻ  നോക്കുമ്പോഴുണ്ട് ജിതി  വന്ന്  വരുണിനെ  നല്ലപോലെ  പരിശോധിക്കുന്നു. 


\" 🙄 എന്തോന്നാടാ  ഇത്? നീ  എന്താ ഈ  കാണിക്കുന്നത്? \"



\" 😁 അത് വേറെ  ഒന്നുമല്ലടി  ചേച്ചി, അളിയൻ  നിന്റെ കൂടെ 2 ദിവസം തനിച്ച്  ആയിരുന്നല്ലോ. നീയല്ലേ ആൾ. വിശ്വസിക്കാൻ പറ്റില്ലല്ലോ. അളിയന്  വല്ല അംഗഭംഗവും  സംഭവിച്ചോ  എന്ന്  നോക്കിയതാ... ഭാഗ്യം. കുഴപ്പമൊന്നും ഇല്ല. \" ( ജിതി )



😡😡😡 ഇവനെ ഇന്ന് ഞാൻ...  എന്റെ  കൈയ്യിലെ ബാഗ്  ഞാൻ നൈസായിട്ട്  അവന്റെ കാലിൽ ഇട്ട്  കൊടുത്തു...


\"ആാാാാാാാാാാാ....... എടി  ദുഷ്ട്ടത്തി... നിനക്ക്  ഞാൻ  വച്ചിട്ടുണ്ടെടി....\" ( ജിതി )



\" 😁😏 ഒന്ന് പോടാ ചെറുക്കാ... വേണ്ട വേണ്ട എന്ന്  വയ്ക്കുമ്പോൾ  തലയിൽ  കയറുന്നോ?  അധികം  കളിച്ചാലുണ്ടലോ...  കളി  പഠിപ്പിക്കും  ഞാൻ... പഴശിയുടെ  യുദ്ധമുറകൾ ഇനി കമ്പനി കാണാൻ പോകുന്നതേ  ഒള്ളൂ... ഞാൻ ഇനി  ഇവിടെ  കാണും. വിളച്ചിലെടുക്കാൻ  വന്നാലുണ്ടല്ലോ... അംഗഭംഗവും  മാനഹാനിയുമൊക്കെ  നിനക്കാവും  ഉണ്ടാവുക. കേട്ടോടാ... \"


 വലിയ  വായിൽ  ഡയലോഗ്  ഒക്കെ  അടിച്ചു  തിരിഞ്ഞു  നോക്കുമ്പോഴുണ്ട്  ആട്  കിടന്നിടത്ത്  പൂടപോലും  ഇല്ല  എന്ന്  പറയും  പോലെ  ചുറ്റും  ഒരൊറ്റ മനുഷ്യൻ  ഇല്ല.  എല്ലാവരും  വരുണിനെയും   വിളിച്ചു  കൊണ്ട്  അകത്തേക്ക്  കയറിപ്പോയി. ഇപ്പോ ഞാൻ ആരായി...   ആ... നമ്മളെയൊന്നും  ആർക്കും  വേണ്ടാല്ലോ...  എനിക്ക്  സങ്കടൊന്നും  ഇല്ല... എന്നാലും  ചെറിയൊരു  വിഷമം...😢😢😢  



 ജിതി  കാല്  വലിച്ചു  വച്ച്  നടക്കുകയാണ്.  😄😄😄. 
 

\"ടാ നീ  എന്താ  ഇങ്ങനെ  നടക്കുന്നത് \" 


\" 😡😡😡😡 ദേ... ചേച്ചിയാണെന്നോ...  കല്യാണം  കഴിഞ്ഞെന്നോ.... അളിയൻ  കൂടെ  ഉണ്ടെന്നോ ഞാൻ നോക്കില്ല... നല്ല  പണി  ഞാൻ  തരും... മര്യാദയ്ക്ക്  പൊയ്ക്കോ..\"  ( ജിതി )  


😏😏😏  ബുദ്ധിയില്ലാത്ത  ചെക്കനാ... അധികം റിസ്ക്ക്  എടുക്കേണ്ട...
  ഞാൻ  ബാഗുമായി  അവന്റെ പുറകെ  വിട്ടു.  അകത്തേക്ക്  ചെന്നപ്പോൾ  വരുൺ  ലിവിങ് റൂമിൽ ഇരിപ്പുണ്ട്. ഞാൻ  നേരെ  പെട്ടിയുമെടുത്ത്  റൂമിലേക്ക്  വിട്ടു. റൂം  തുറന്ന്  നോക്കുമ്പോൾ  അടിപൊളിയായിട്ട്  അലങ്കരിച്ചു  വച്ചിട്ടുണ്ട്. 🤦🏻‍♀️ ആ അച്ചൂന്റെ  പണിയാകും  ഇത്. ഇങ്ങനെയൊരു  പെണ്ണ്. എന്നെ നാണം  കെടുത്താൻ. ഗതികേട്. അല്ലാതെ  എന്ത്  പറയാൻ?  ബാഗ്  വച്ചതിന്  ശേഷം  ഫ്രഷായി  ഡ്രസ്സ്‌  മാറ്റി  റൂമിലേക്ക്  വരുമ്പോഴുണ്ട്  റൂമിൽ  വരുൺ... 



\" എന്താ...\"


\" എന്ത്? \"  ( വരുൺ )


\" അല്ല, ഇവിടെ  എന്താ എന്നാ  ചോദിച്ചത്? \" 


\" ഫ്രഷാവാൻ  വേണ്ടി  വന്നതാ... \" ( വരുൺ )


\" അതിന്  ഇത്  എന്റെ റൂമാണ്. \"


\" അതാണല്ലോ  ജിതി  എന്നെ  ഇവിടേയ്ക്ക്  വിട്ടത്. തന്റെ  റൂമിലാണല്ലോ  ഞാൻ  ഉണ്ടാകേണ്ടത്. \"  ( വരുൺ )


\" അതൊന്നും  പറ്റില്ല... വരുൺ  ജിതിയുടെ  റൂമിലേക്ക്  പൊയ്ക്കോളൂ. അത്‌ വലിയ മുറിയാണ്. അവിടെ  കിടന്നോളൂ. \"


\" ആഹാ, അത് കൊള്ളാമല്ലോ... ഞാൻ  തൽക്കാലം  ഈ റൂമിൽ  നിന്ന്  പോകാൻ  ഉദ്ദേശിച്ചിട്ടില്ല. താൻ  എന്നെ എന്ത് ചെയ്യും?\"  (വരുൺ )



\" 🤨🤨🤨  ദേ.. വെറുതെ  എന്നോട്  വഴക്കിടാൻ  വരേണ്ട  വരുൺ. എനിക്ക്  അതിന്  തീരെ  താൽപ്പര്യം  ഇല്ല. \"


\" ഞാൻ  തന്നോട്  വഴക്കിന്  വന്നില്ലല്ലോ. എന്റെ  ഭാര്യയുടെ  മുറിയിലാണ്  ഞാൻ  ഉണ്ടാക്കേണ്ടത്. കൂടുതൽ എന്തെങ്കിലും  പറയാനുണ്ടെങ്കിൽ ഞാൻ  തന്റെ  അച്ഛനേയും  
അമ്മയേയും  വിളിക്കാം. എന്താ  അത്  മതിയോ ? \"  ( വരുൺ )


\" 😡😡😡 ഓ...  എന്തെങ്കിലും  ചെയ്യ്‌...  ഞാൻ  ഇവിടെ  നിന്ന്  പോയാൽ  മതിയല്ലോ. പിന്നെ  ഒരു  കാര്യം,  എപ്പോഴും  ഈ  അമ്മയെ  വിളിക്കുന്ന  കാര്യം  പറയണ്ട... 😏 \"



ഓഓഓഓഓഓഓ.... ഇങ്ങനെ  ഒരു  ഗതികേട്  ശത്രുവിന്  പോലും  ഉണ്ടാകരുതേ  എന്റെ  കൃഷ്ണാ...


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


ഉച്ചയ്ക്ക്   ഫുഡ്   കഴിക്കാൻ  എല്ലാവരും  ഉണ്ടായിരുന്നു. ഒരു  സദ്യയ്ക്കുള്ള  വിഭവങ്ങൾ  ഒരുക്കിയിരുന്നു  അമ്മ. എല്ലാവരും  വരുണിനെ  കഴിപ്പിക്കാനുള്ള  തന്ത്രപാടിലാണ്.  ആ. നടക്കട്ടെ... എന്റെ  മനസ്സിലല്ലെങ്കിലും  അവരുടെയെല്ലാം  മനസ്സിൽ  വരുൺ  എന്നെ  താലി   കെട്ടിയ  ഭർത്താവ്  അല്ലെ 😢.


🍁🍁🍁🍁🍁🍁🍁🍁🍁🍁


ഭക്ഷണം കഴിച്ചു കഴിഞ്ഞ്   മീനുവിനോട്  തനിച്ച്  സംസാരിക്കാൻ  അവസരം  നോക്കിയിട്ട്  ഒരു രക്ഷയും ഇല്ല. എപ്പോഴും അച്ചു ഉണ്ടാകും കൂടെ.  ആകെ  ഭ്രാന്തു പിടിക്കുന്നുണ്ട്. വൈകുന്നേരം     ചായ ☕  കുടിയൊക്കെ  കഴിഞ്ഞു എല്ലാവരും  തിരിച്ചു പോയി. അപ്പോഴുണ്ട്  വൈഫെ  സെറ്റ് ചെയ്യാനായി  ആള്  വന്നിരിക്കുന്നു.  ഇതുവരെ  ഇല്ലാത്ത  ശീലങ്ങളൊക്കെ കണ്ടപ്പോൾ  അമ്മയോട്  ഒന്ന്  ചോദിച്ചതാ. അപ്പോൾ  അമ്മ  പറയുകയാ : \" വരുൺ മോന്  എന്തെങ്കിലും  ആവശ്യം  വന്നാലോ... ഇവിടെ  വന്നിട്ട്  മോനൊരു  ബുദ്ധിമുട്ട്  ഉണ്ടാകരുതല്ലോ. അതുകൊണ്ട് ആണ്. \"


😡😡😡  MBA യ്ക്ക്  പഠിക്കുമ്പോൾ ഞാൻ പറഞ്ഞിട്ടും ഇപ്പോൾ  ജിതി  പറഞ്ഞിട്ടും  വൈഫൈ കണക്ഷൻ എടുക്കാൻ സമ്മതിച്ചിട്ടില്ല അമ്മ. ഉള്ള  റേഞ്ച് ഒക്കെ മതി. അല്ലെങ്കിൽ  പഠിക്കുന്നത്  നിർത്തി  ഫുൾ ടൈം  ഫോണിൽ  ആകും  ശ്രദ്ധ എന്നു പറഞ്ഞ്. ആ ആളാ  ഇപ്പോൾ  വരുണിന്   വേണ്ടി   സംസാരിക്കുന്നത്. ദേഷ്യവും  സങ്കടവും  സഹിക്കാൻ  പറ്റാതെ  ആയപ്പോൾ  ഞാൻ  പയ്യെ  പുറക്  വശത്തെ  പറമ്പിലേക്ക്  നടന്നു. പറമ്പ്  നിറച്ച്  മരങ്ങൾ  ആണ്.  മാവും, പ്ലാവും, ലൂവിയും ( ലൂബിക്ക / ലൗലോലിക്ക ) നെല്ലി മരവും, ചാമ്പയും, പുളിയും  പഞ്ചസാര മരവും അങ്ങനെ  ഒരുപാട്  മരങ്ങൾ. ഞാൻ  നോക്കുമ്പോഴുണ്ട്   പഞ്ചസാര മരത്തിൽ ഒരുപാട്  പഞ്ചസാര  പഴങ്ങൾ  പഴുത്ത് കിടക്കുന്നു.  ( ഈ പഞ്ചസാര പഴം എന്ന്  പറയുന്നത്  നല്ല മധുരമുള്ള  ഒരു  പഴത്തിനെയാണ്. ഈ  ഗ്രീൻ പീസ് ന്റെ പോലെ ഉണ്ടാകും കാണാൻ. അത്ര വലിപ്പമേ കാണൂ. )


ഞാൻ   പഞ്ചസാര   പഴം  കഴിക്കാൻ  മരത്തിലേക്ക്  വലിഞ്ഞു  കയറി. ആസ്വദിച്ചു  കഴിക്കുന്നതിനിടയില്ലാണ്  വരുൺ  വരുന്നത്  കണ്ടത്. 



(  തുടരും )


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° 

ഗയ്സ്... ഇതുവരെ  തന്ന  സപ്പോർട്ടിന്  ഒത്തിരി  നന്ദി 🥰🥰🥰...  ഇനിയും  സപ്പോർട്ട്  പ്രതീഷിക്കുന്നു.  



❤️ നിലാവിന്റെ പ്രണയിനി ❤️ - 35

❤️ നിലാവിന്റെ പ്രണയിനി ❤️ - 35

4.8
3877

❤️ നിലാവിന്റെ പ്രണയിനി ❤️പാർട്ട് - 35😡😡😡 MBA യ്ക്ക് പഠിക്കുമ്പോൾ ഞാൻ പറഞ്ഞിട്ടും ഇപ്പോൾ ജിതി പറഞ്ഞിട്ടും വൈഫൈ കണക്ഷൻ എടുക്കാൻ സമ്മതിച്ചിട്ടില്ല അമ്മ. ഉള്ള റേഞ്ച് ഒക്കെ മതി. അല്ലെങ്കിൽ പഠിക്കുന്നത് നിർത്തി ഫുൾ ടൈം ഫോണിൽ ആകും ശ്രദ്ധ എന്നു പറഞ്ഞ്. ആ ആളാ ഇപ്പോൾ വരുണിന് വേണ്ടി സംസാരിക്കുന്നത്. ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ പയ്യെ പുറക് വശത്തെ പറമ്പിലേക്ക് നടന്നു. പറമ്പ് നിറച്ച് മരങ്ങൾ ആണ്. മാവും, പ്ലാവും, ലൂവിയും ( ലൂബിക്ക / ലൗലോലിക്ക ) നെല്ലി മരവും, ചാമ്പയും, പുളിയും പഞ്ചസാര മരവും അങ്ങനെ ഒരുപാട് മരങ്ങൾ. ഞാൻ നോക്കുമ്പോഴുണ്ട് പഞ്ചസാ