Aksharathalukal

❤ധ്രുവാ-20❤




 ഫോൺ കാൾ അവസാനിപ്പിച്ചുകൊണ്ട് തന്റെ മുറിയിൽ നിന്ന് തുള്ളി ചാടി പുറത്തേക്ക് ഇറങ്ങാനായി നിന്നതും തന്റെ മുൻപിൽ നിൽക്കുന്നവനെ കണ്ട് കനി ഞെട്ടി....




നടക്കുന്നത് സത്യമാണോ മിഥ്യയാണോ എന്ന് ഉറപ്പുവരുത്താനായി കണ്ണടച്ചു തുറക്കും മുൻപ് മുൻപിൽ നിൽക്കുന്നവൻ അവളെയും തള്ളി അകത്തു കയറ്റി വാതിലടച്ചു ലോക്ക് ചെയ്ത് അവളെയും കൊണ്ട് ഭീതിയിലേക്ക് ചേർന്ന് നിന്നു.....





\"കാർത്തിയേട്ടാ.... എ... എപ്പോ വന്നു.....\" അവൾ അത്ഭുതത്തോടെ ചോദിച്ചു....




\"മിണ്ടരുത്.... അവളുടെ ഒരു സോപ്പിങ്.... ഇങ്ങോട്ട് ഇറക്കണ്ട....\" അവൻ അവളുടെ കൈ ഞെരിച്ചുകൊണ്ട് പറഞ്ഞു....




\"ആാാ കാർത്തിയേട്ടാ നോവുന്നു.... എന്താ ഉണ്ടായേ.... ഞാൻ അല്ലേ പിണങ്ങേണ്ടത്.... ഇതിപ്പോ എല്ലാം തല തിരിഞ്ഞോ....\" കനി ഒന്നും മനസ്സിലാവാതെ അവനെ നോക്കി....




\"നിനക്ക് നോവണം....\" അവൻ വീണ്ടും അതും പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ ഒന്നുകൂടി അമർത്തി ഞെരിച്ചു.... എന്നിട്ട് കൈ വിട്ടു.....




\"ആ ഹൂ.... എന്തോന്നിത് മനുഷ്യ.... എന്തോത്തിന എന്റെ കൈ പാണ്ടിലോറി കയറിയ പരുവമാക്കി ദുഷ്ടൻ..... എന്തിനാടോ കാലാ എന്നേ നോവിച്ചേ..... ഇത്ര ദിവസവും ഒന്ന് തിരിഞ്ഞു നോക്കാതിരുന്നിട്ട് ഇപ്പൊ കെട്ടിയെടുത്തേക്കുന്നു.... എന്നേ കൊല്ലാൻ ആണോ....\" അവൾ വായിൽ വരുന്നതൊക്കെ പറയുന്നുണ്ട്..... അവൻ ആണെങ്കിൽ ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അവളെ തന്നെ നോക്കി നിൽക്കുകയാണ്.....




\"അയ്യോ എന്റെ മോള് ചേട്ടനെ അത്രക്ക് മിസ്സ്‌ ചെയ്തിട്ടാണോ ശിവയുടെ അപ്പച്ചീടെ മോൻ വന്നപ്പോൾ അവനെ സെറ്റ് ആക്കി തരാവോ എന്ന് ശിവയോട് ചോദിച്ചത്.... അവനെ വായിന്നോക്കിയത്..... ഹേ.... പറ....\" അവളുടെ ഇടുപ്പിലൂടെ കൈ ഇട്ടുകൊണ്ട് അവൻ ചോദിച്ചു....




\"ആഹാ.... അങ്ങനെ വിചാരിച്ച കാര്യം നടന്നു.....\" അവൾ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു....



\"എന്തോന്നാടി....\" കാര്യം മനസ്സിലാവാതെ അവളുടെ വയറ്റിൽ നുള്ളിക്കൊണ്ട് അവൻ ചോദിച്ചു.....




\"ആ മനുഷ്യ അങ്ങോട്ട്‌ മാറി നിൽക്ക്..... ഇങ്ങേർ ഭയങ്കര അപകടകാരി ആയല്ലോ....\" അവളെ അവനെ തള്ളി മാറ്റി അവനിൽ നിന്ന് അകന്ന് നിന്നു....




\"അതേ എനിക്ക് അറിയാരുന്നു ഞാൻ വേറെ ആരേലേം വായിന്നോക്കി എന്ന് അറിഞ്ഞാൽ നിങ്ങൾ ആ സ്പോട്ടിൽ ഇവിടെ എത്തുമെന്ന്..... അതാണ് ഞാൻ അവളോട് തന്നെ അങ്ങനെ ചോദിച്ചത്..... നിങ്ങളെ അവൾ കൃത്യസമയത്തു കാര്യം അറിയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു......

എത്ര കാലമെന്ന് വച്ചാണ് ഇങ്ങനെ കാണാതൊക്കെ പ്രേമിക്കുന്നെ.... എനിക്കുമില്ലേ ഒരു മനസ്സ്... ഹൃദയം.... ഹൊ....\" അവൾ അത്രയും പറഞ്ഞത് കേട്ട് കാർത്തി മൂക്കിൻ തുമ്പിൽ കൈ വെച്ച്.....




\"നിനക്ക് ഇത്രക്കും ബുദ്ധിയോ.... ആ ഞാൻ രക്ഷപെട്ടു.... എന്റെ പെണ്ണിന് ബോധമുദിച്ചേ......\" അവൻ അവളെ കെട്ടിപിടിച്ചു.... അതേ സമയം തന്നെ അവൾ അവന്റെ കയ്യിൽ കടിച്ചു.....




\"ആാാ കോപ്പേ.... എന്താടി....\"




\"അത് നല്ല ചോദ്യം.... എന്നേ ഇത്രയൊക്കെ ഉപദ്രവിച്ചിട്ട് നിങ്ങളെ ഞാൻ ഒന്നും ചെയ്യാതെ വെറുതെ വിടണോ.....\"



\"ആഹാ അങ്ങനെ ആണോ.... എങ്കിൽ ഇതിനുകൂടി നീ പ്രതികാരം വീട്ടണെ.....\" കാർത്തി അതും പറഞ്ഞ് അവളുടെ അധരങ്ങളെ സ്വന്തമാക്കി കോർത്തു വലിച്ചു.... പാവം കനി അതോട്ടും പ്രതീക്ഷിക്കാത്തതിനാൽ ബലം പിടിക്കാൻ കഴിയാതെ വേഗം അവന് വഴങ്ങി..... അൽപനേരം നീണ്ടു നിന്ന ചുംബനം കനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആയതും അവസാനിച്ചു.....



കനിയുടെ പരിഭവങ്ങളും സങ്കടങ്ങളുമെല്ലാം ആ നിമിഷം തന്നെ ആ ചുംബനത്തിൽ അലിഞ്ഞില്ലാതെ ആയിരുന്നു..... കനി വേഗം അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... അവൻ അവളെ തന്റെ കൈകോട്ടിൽ ഒതുക്കി ഇറുക്കി പുണർന്നു.....



ആ നിമിഷം താൻ ഇതുവരെ അനുഭവിച്ചുകൊണ്ടിരുന്ന സകല മാനസിക സംഘർഷങ്ങളും കനിയുടെ സാമിപ്യത്തിൽ ഇല്ലാതെ ആകുന്നത് അവൻ തിരിച്ചറിഞ്ഞു.... ഒപ്പം അതേപോലെ തനിക്ക് പ്രിയപ്പെട്ടവളെ നഷ്ടപ്പെതന്റെ ദച്ചുവിന്റെ അവസ്ഥ കാർത്തിക്ക് ഊഹിക്കാനും കഴിഞ്ഞു....


ഒരുപക്ഷെ ശിവയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആയിരിക്കില്ലായിരുന്നു..... സത്യത്തിൽ അവരുടെ പ്രണയത്തിന്റെ നാളുകൾ ആവേണ്ടതായിരുന്നു ഇതൊക്കെ.... പക്ഷെ എവിടെയാണ് പിഴച്ചത്......


ഒരായിരം ചിന്തകൾ മനസ്സിനെ പിടിച്ചു ഉലച്ചപ്പോഴാണ് ഒരുത്തി നെഞ്ചിൽ കിടന്നു ചിണുങ്ങുന്നത് അവൻ ഓർത്തത്.... അവളെ അവൻ ഒന്നുകൂടി തന്നോട് ചേർത്ത് നിർത്തി.....

കാർത്തിയുടെ അപ്പച്ചിയുടെ മോൾ ആണ് കനി..... അവർ തമ്മിലുള്ള വിവാഹം എല്ലാം എന്നേ ഉറപ്പിച്ചതാണ്.... കാർത്തി കോളേജിലേക്ക് പോയിട്ട് ഏകദേശം 6 മാസത്തോളം ആയിരിക്കുന്നു.... ഇപ്പോഴാണ് പിന്നെ നാട്ടിലേക്ക് വരുന്നത്....





***********





ദച്ചു ഒരുങ്ങി വന്നപ്പോഴേക്കും കാർത്തി തിരികെ എത്തിയിരുന്നു....


മുണ്ടും ഷർട്ടുമാണ് ദച്ചുവിന്റെ വേഷം.... ശിവയുടെ നിർബന്ധമായിരുന്നു അമ്പലത്തിൽ പോകുമ്പോൾ ഷർട്ടും മുണ്ടും ഇടണമെന്നത്..... അവൾ പറഞ്ഞാൽ ദച്ചു കേൾക്കില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെ ശിവ അമ്മായിമാരുടെ സഹായത്തോടെയാണ് അവനെക്കൊണ്ട് മുണ്ടുടുപ്പിക്കുന്നത്..... എന്നും അമ്പലത്തിൽ പോകാൻ നേരം ഒരു യുദ്ധം പതിവുള്ള കാഴ്ചയായിരുന്നു അവിടെ.....


അങ്ങനെ രണ്ടുപേരും കൂടി അമ്പലത്തിലേക്ക് നടക്കാൻ തുടങ്ങി.....




\"എത്ര കാലമായല്ലേ നമ്മൾ ഒരുമിച്ചു ഇങ്ങനെ നടന്നിട്ട്..... പക്ഷെ നമ്മളെ തനിച്ചു വിടാൻ അവളുമാരോട് നമ്മൾ കെഞ്ചണമായിരുന്നു..... നമ്മൾ എവിടെ പോയാലും വാല് പോലെ കൂടെ കാണും രണ്ടും....ഓർക്കുന്നോ നീ.....\" കാർത്തി അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് നിറഞ്ഞ മിഴികൾ തുടക്കുന്ന ദച്ചുവിനെ കണ്ടത്......




\"എടാ.... അത്.... നീ കരയല്ലേ.... We are boys.... We have to be bold.....\" കാർത്തി അതും പറഞ്ഞ് അവന്റെ കയ്യിൽ കൈ കൊരുത്തു പിടിച്ചു..... ദച്ചു അപ്പോഴും മൗനമായി തന്നെ നടന്നു.....




അവന്റെ ശ്രദ്ധ തിരിക്കാനായി.... അവന്റെ മനസ്സിന്റെ പിരിമുറുക്കം കുറക്കാനായി കാർത്തി വഴി നീളെ ഉള്ള കാഴ്ചകളിലേക്ക് ദച്ചുവിനെ ശ്രദ്ധിപ്പിച്ചു.....





പതിയെ പതിയെ അവിടെ രണ്ട് ആത്മമിത്രങ്ങളുടെ ചിരികളികൾ നിറഞ്ഞു.....



അതേ നാം എത്ര തന്നെ വിഷമിച്ചിരുന്നാലും നമ്മെ ചിരിപ്പിക്കാൻ.... നമ്മുടെ മനസ്സ് ശാന്തമാക്കാൻ..... നമ്മടെ ചിന്തകളെ കടിഞ്ഞാണിടാൻ കഴിവുള്ള ഒരേ ഒരു ആയുധം.... നമ്മുടെ സുഹൃത്തുക്കൾ തന്നെയാണ്......



എത്രയൊക്കെ അവരോടൊപ്പം കൂടാതിരിക്കാൻ ശ്രമിച്ചാലും അവർ നമ്മളെ വെറുതെ വിടില്ല.... നമ്മുക്ക് ഇഷ്ടമില്ലാതിരുന്നാൽ പോലും അവർ നമ്മളെ നിർബന്ധിക്കും അവരോടൊപ്പം ചേരാൻ..... പക്ഷെ ഏറെ വൈകി ആയിരിക്കും അവർ നമ്മളെ അവരോടൊപ്പം ചേരാൻ നിർബന്ധിച്ചതിന്റെ ഗുണം നമുക്ക് മനസ്സിലാവുള്ളു.... അപ്പൊ അതുവരെ നമുക്ക് അവരോട് തോന്നിയ ദേഷ്യം ഒരു കെട്ടിപ്പിടിയിൽ അവസാനിക്കും..... അത്രയേ ഉള്ളു സുഹൃത്ത് ബന്ധങ്ങളിലെ ശത്രുതയും വഴക്കും ദേഷ്യവുമെല്ലാം..... നമ്മുടെ മനസ് വായിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായാൽ മതി ജീവിതം സുഖംമം... സന്തോഷം.... ആ ഒരാൾക്ക് തീർച്ചയായും നമ്മുടെ പ്രശ്നങ്ങളുടെ പരിഹാരമാവാനും കഴിയും.....





*********





ദച്ചു അമ്പലകുളത്തിന്റെ പടവിൽ ഇരിക്കുകയാണ്.....

കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പലുകളിൽ ആണ് അവന്റെ കണ്ണുകൾ.....




\"നിന്റെ കലപിലകൾ ഇല്ലാതെ എന്നെപോലെ ഇവരും ഏകാന്തത അനുഭവിക്കുന്നു അംശി.....\"


എപ്പോൾ കുളത്തിലേക്ക് കാൽ കഴുകാൻ വന്നാലും അവിടെ കിടന്ന് ആമ്പലിനുവേണ്ടി ബഹളം വെക്കുന്നവളെ അവന് ഓർമ വന്നു.....



അമ്മയും വല്യമ്മയും വഴക്ക് പറയുമെന്നുള്ളതുകൊണ്ട് മാത്രമാണ് നിനക്ക് ആമ്പൽ പിച്ചി തരുന്നതെന്നും പറഞ്ഞാണ് വെള്ളത്തിലേക്ക് ഇറങ്ങുന്നതെങ്കിലും ഉള്ളിൽ എന്നും സന്തോഷം മാത്രമാണ്.... പുറമേ ഇഷ്ടക്കേട് കാണിച്ചാലും അവൾക്ക് ആമ്പൽ പിച്ചി കൊടുക്കാതെ ഒരു ദിവസവും അമ്പലത്തിൽ നിന്ന് മടങ്ങിയിട്ടില്ല എന്നത് ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ അവൻ മനസ്സിലോർത്തു.....





\"\"ഇല്ല പെണ്ണെ.... നീ വരും... വരാതിരിക്കാൻ നിനക്കാവില്ല.... എത്ര കാലമെടുത്താലും നീ ഇവിടേക്ക് തന്നെ മടങ്ങി വരും.... കാരണം എനിക്ക് നന്നായി അറിയാം.....

ഈ ആമ്പലും അത് പോലെ ഇത് നിനക്കായ്‌ പിച്ചി തരുന്ന എന്നെയും നിനക്ക് ഒരുപാട് ഇഷ്ടമാണെന്ന്..... ആ ഞങ്ങളെ വിട്ട് ഒരുപാടൊന്നും അകലാൻ നിനക്കാവില്ല പെണ്ണെ.....\"\" അവൻ അത് മനസ്സിൽ പറഞ്ഞുകൊണ്ട് ഓർമകളിലേക്ക് ഊളിയിട്ടു.....




ഒരുദിവസം ഇതുപോലെ ശിവ ആമ്പലിനായി ബഹളം വെച്ചപ്പോൾ അത് പിച്ചനായി പിറുപിറുത്തുകൊണ്ട് ഇറങ്ങി പോയ ദച്ചു ആമ്പലുമായി തിരികെ വരുമ്പോൾ ശിവ പറഞ്ഞത് അവന്റെ കാതുകളിൽ മുഴങ്ങി......



\"\"കണ്ണേട്ടാ..... സൂപ്പർ..... ഈ ആമ്പലും അത് എനിക്കായി കൊണ്ടുത്തരുന്ന എന്റെ കണ്ണേട്ടനും എനിക്കെന്നും പ്രിയപ്പെട്ടതാണ്.... അത് ഈ ജന്മത്തിലേക്കല്ല.... ഏത് ജന്മത്തിലേക്കും അങ്ങനെ തന്നെ.... ഏത് ധ്രുവങ്ങളിലേക്ക്  ചേക്കേറിയാലും എന്റെ ഹൃദയം നിനക്ക് സ്വന്തം നാഥാ.....\"\"



അന്നവളുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെയെങ്കിലും ഉള്ളിൽ ഒരു തണുപ്പനുഭവപ്പെട്ടിരുന്നു എങ്കിൽ ഇന്ന് ആ വാക്കുകൾ ഓർക്കേ നെഞ്ചിൽ ഒരു പൊള്ളൽ അനുഭവപ്പെടുന്നതായി ദച്ചുവിന് തോന്നി.....




തന്റെ തോളിൽ ഒരു കരസ്പർശം അനുഭവപ്പെട്ടതും അവൻ തിരിഞ്ഞു നോക്കി.....




\"നീ എന്താ ഇവിടെ ഇരിക്കുന്നത്....\" അവന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് കാർത്തി ചോദിച്ചു.....




\"ഹ്മ്മ്.... ഓർമകൾക്ക് എന്ത് മധുരമെന്ന് ആരോ പറഞ്ഞത് സത്യമാണല്ലേ...\" ആമ്പലിൽ നിന്ന് കണ്ണ് മാറ്റാതെ പറയുന്നവനെ നോക്കി കാർത്തി ഇരുന്നു....




\"എന്താടാ ഇപ്പൊ ഇങ്ങനെയൊക്കെ.... നിന്നോട് ഞാൻ പറഞ്ഞില്ലേ ആ സബ്ജെക്ട് വിടാൻ.... അവൾ വരും.... സമയമാകുമ്പോൾ.... അവളിപ്പോൾ അവളുടെ ലക്ഷ്യത്തിന് പുറകെ പോകട്ടെ.... ഒന്നാലോചിച്ചാൽ ഈ അകൽച്ച നല്ലതല്ലേ.... നിന്റെ കൂടെ നിന്നാൽ അവൾ നല്ല അന്തസ്സായി ഉളപ്പും.... ഇതിപ്പോ ഒരു വാശിയൊക്കെ വരുമല്ലോ..... എന്നെങ്കിലും അവൾക്ക് നാട്ടിൽ വന്നേ പറ്റു.... അധികമൊന്നും സമയമെടുക്കാതെ അവൾ ഇങ് വരും.... അപ്പൊ നമ്മുക്ക് അവളോട് സംസാരിക്കാം.... എല്ലാം പറഞ്ഞു ശെരിയാക്കാം....


ഞാൻ അല്ലേടാ പറയുന്നത്..... നിനക്ക് എന്നേ വിശ്വാസമില്ലേ.....\" കാർത്തി ചോദ്യഭാവത്തിൽ ദച്ചുവിനെ നോക്കിയപ്പോഴേക്കും അവന്റെ ശിരസ്സ് സമ്മതമെന്നോണം ചലിച്ചിരുന്നു....




\"ആ അപ്പൊ എന്റെ മോൻ ഈ സങ്കട കടലിനെ ഇവിടെ ഉപേക്ഷിച്ചിട്ട് നല്ല കുട്ടി ആയി വാ.....

നാളെയും മറ്റെന്നാളും ഒക്കെ നല്ല തുറക്കുള്ള ദിവസമാണ് നമുക്ക്.... നിനക്ക് പോകാറായില്ലേ.... ഡ്രസ്സ്‌ ഒക്കെ എടുക്കണം..... എല്ലാം സെറ്റ് ആക്കണം..... കുറെ പണിയുണ്ട്.... അപ്പൊ നീ ഇങ്ങനെ മൂഡ് ഓഫ്‌ ആയിരുന്നാൽ പറ്റില്ല....\"



കാർത്തി പറഞ്ഞതിനെല്ലാം ദച്ചു തലയനക്കികൊണ്ടിരുന്നു.....



\"പിന്നെ...... നിന്റെ അംശി......\" കാർത്തി പറയാൻ വന്നത് പാതി വഴിയിൽ നിർത്തി.....




\"പറ കാർത്തി.... എന്റെ അംശി.... എന്താ അവൾക്ക്.... എന്താടാ.... പറ.....\" ദച്ചു ബഹളം കൂട്ടാൻ തുടങ്ങി.....




\"എന്റെ പൊന്ന് ദച്ചു നീ ഇങ്ങനെ ബഹളം വെക്കല്ലേ.... ഞാൻ ഒന്ന് പറയട്ടെ.....

അവൾ ഇപ്പോൾ ജപ്പാനിൽ ആണെന്ന്..... അവൾ കനിയെ വിളിച്ചിരുന്നു..... വേറെ ഒന്നും അറിയില്ല.... ഞാൻ നിന്നോട് പറയണ്ടാന്നു കരുതിയതാണ്..... പക്ഷെ എന്തോ നീ അറിഞ്ഞിരിക്കണം നിന്റെ പെണ്ണ് എവിടെ ആണെന്ന് എന്ന് തോന്നിയതുകൊണ്ട് മാത്രം.....


ആ അത് വിട്ടേക്ക് വാ നമുക്ക് പോകാം.... സമയം ഒത്തിരി ആയി.....\" കാർത്തി പറഞ്ഞത് കേട്ട് ദച്ചു ആകെ ഞെട്ടി തരിച്ചു എങ്കിലും പുറമേ കാണിക്കാതെ അവൻ കാർത്തിയെ അനുഗമിച്ചു.........




തുടരും......



\"MKR\"


❤ധ്രുവാ-21❤

❤ധ്രുവാ-21❤

4.9
2688

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.....ദച്ചു കോളേജിൽ പോകാൻ തുടങ്ങി.... ഹോസ്റ്റലിൽ ആണ്.....ഒരു തരത്തിൽ പറഞ്ഞാൽ ശിവയുടെ ഓർമ്മകൾ തിങ്ങി നിറഞ്ഞിടത്തുനിന്ന്  മാറിനിൽക്കുന്നത് അവനൊരു ആശ്വാസം ആയിരുന്നു....അവിടെ നിന്നാൽ അവൾ ഇല്ല എന്ന ചിന്ത അവനെ വേട്ടയാടിക്കൊണ്ടിരിക്കും.....ഹോസ്റ്റലിൽ ആണെങ്കിലും ദച്ചുവിന്റെ മനസ് നിറയെ ശിവയായിരുന്നു..... ഉറങ്ങുന്നതും ഉണരുന്നതും അവൾക്കുവേണ്ടി മാത്രം.....ദിവസങ്ങൾ കടന്നു പോകെ അവന്റെ ഉള്ളിൽ ശിവയുടെ സ്ഥാനം ദൃടമായിക്കൊണ്ടിരുന്നു.....കോളേജിൽ എത്തിയിട്ടും അവൻ അധികം ആരോടും മിണ്ടാറില്ല....അവന്റെ റൂംമേറ്റിനോട്‌ മാത്രം എന്തെങ്കിലുമൊക്കെ സംസാ