നിനക്കായ് മാത്രം💜 🇵 🇷 🇴 🇲 🇴
കോളേജിലേക്ക് പോകാൻ തിരക്ക് പിടിച്ചു റെഡിയാകുവാണ് ഗായത്രി.ഒരു ക്രീം കളർ ദവണിയാണ് അവളുടെ വേഷം.
എന്റെ ദേവി..... ഞാൻ ഇന്നും ലേറ്റ് ആയല്ലോ. ഇന്ന് എനിക്ക് ബസ് കിട്ടുമെന്ന് തോന്നുന്നില്ല.
ഈ തിരക്ക് പിടിച്ചു റെഡിയാക്കുന്നതാണ് ഗായത്രി. ആള് ഒരു പി.ജി സ്റ്റുഡന്റ് ആണ്.കോളേജ് ടോപ്പരാണ് ഗായത്രി. അവൾടെ അമ്മ ഗായത്രിയ്ക്ക് 16 വയസ്സുള്ളപ്പോൾ അറ്റാക്ക് വന്നു മരിച്ചുപോയി. അച്ഛൻ മാത്രമേ ഇപ്പൊ അവൾക്ക് ഒള്ളു. പക്ഷേ അച്ഛൻ ഒരു കുടിയനാണ്. അമ്മ മരിച്ചതിൽ പിന്നെയാണ് അച്ഛൻ കുടിക്കാൻ തുടങ്ങിയത്.അച്ഛൻ കുടിച്ചിട്ട് വന്നാൽ അവളെ ഉപദ്രവിക്കും അതുകൊണ്ട് അവൾക്ക് അച്ഛനെ പേടിയാണ്.
അവൾ വേഗം ബസ് സ്റ്റോപ്പിലേക്ക് ഓടി. സ്റ്റോപ്പിൽ നിന്നപ്പോഴാണ് ഒരു ചേട്ടൻ പറഞ്ഞത് നീലാംബരി ബസ് ഇന്ന് ഇല്ലാന്ന്.
ദേവി.... പണി കിട്ടിയല്ലോ ഇനി ഞാൻ എന്ത് ചെയ്യും. ഇന്നാണെങ്കിൽ ഒരു അസ്സജ്‍മെന്റ് വെക്കാൻ ഉള്ളതാണ്.
അവൾ വേഗം തന്നെ അതുവഴി വന്ന ഒരു ഓട്ടോയിൽ കയറി കോളേജിലേക്ക് പോയി.
സാധാരണ ഇറങ്ങാറുള്ള ബസ് സ്റ്റോപ്പിന്റെ അവിടെയാണ് ഓട്ടോ നിർത്തിയത്. അവൾ ഓട്ടോയിൽ നിന്ന് ഇറങ്ങി പൈസയും കൊടുത്ത് കോളേജിലേക്ക് നടന്നു.
അവൾ റോഡ് ക്രോസ്സ് ചെയ്തപ്പോഴാണ് പെട്ടെന്നൊരു കാർ സ്പീഡിൽ വന്ന് അവളെ ഇടിച്ചിട്ടത്.
അയാൾ വേഗം തന്നെ കാർ നിർത്തി അവൾടെ അടുത്തേക്ക് ഓടി വന്നു.അയാൾ നോക്കിയപ്പോൾ അവൾ ബോധംകേട്ട് കിടക്കുവാണ് ഒപ്പം അവൾടെ നെറ്റി പൊട്ടി ചോരയും വരുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവിടേക്കു ആളുകൾ ഓടി കൂടി.
അയാൾ വേഗം തന്നെ അവളെ ഇരുകൈകളിൽ കോരി എടുത്ത് കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി.
അയാൾ ഗായത്രിയേം കൊണ്ട് അടുത്തുള്ള സിറ്റി ഹോസ്പിറ്റലിലേക്ക് പോയി.
ഗായത്രീയേം എടുത്തോണ്ട് അയാൾ ഹോസ്പിറ്റലിന് ഉള്ളിലേക്ക് കയറി. എന്നാൽ അവരെ കണ്ട കുറെ ആളുകൾടെ മുഖത് പേടി നിറഞ്ഞ് നിന്നിരുന്നു.
ഡോക്ടർ അവളുടെ മുറിവ് ഡ്രസ്സ് ചെയ്തു കൊടുത്തു. ശേഷം 2 മണിക്കൂർ നേരത്തേക്ക് ഡ്രിപ് ഇട്ടു കിടത്തി.
സർ, സാറെന്താ ഇവിടെ?
ഓ, താനോ? താൻ ഇന്ന് ഓഫീസിൽ പോയില്ലേ?
സാർ എന്റെ വൈഫിന് സുഖമില്ല അതാണ് ഞാൻ.....
എന്നിട്ട് എന്നോട് ലീവ് പറഞ്ഞില്ലാലോ താൻ.
ഞാൻ മായ മാഡത്തിനോട് പറഞ്ഞിരുന്നു സർ അപ്പോൾ മാഡമാണ് ലീവ് തന്നത്.
ഓക്കേ, തന്റെ വൈഫിന് ഇപ്പോൾ എങ്ങനെ ഉണ്ട്?
ഇപ്പോൾ കുഴപ്പമില്ല സർ.
അല്ല സാർ എന്താ ഇവിടെ?
ഞാൻ ഒരാളെ ഇവിടെയാക്കാൻ വന്നതാണ്.
സാർ ആ കുട്ടിക്ക് ബോധം വന്നു. ഒരു നേഴ്സ് അവിടേക്ക് വന്നു പറഞ്ഞു.
അയാൾ വേഗം ഗായത്രി കിടക്കുന്ന റൂമിന് അകത്തേക്ക് ചെന്നു.
അയാളെ കണ്ടതും ആ നേഴ്സ് വേഗം പുറത്തേക്ക് ഇറങ്ങി പോയി.
അകത്തേക്ക് കേറി വന്ന അയാളെ കണ്ടതും ഗായത്രിക്ക് പേടിയാകാൻ തുടങ്ങി.കാരണം ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുവാണ് അയാൾ.
എവിടെ നോക്കിയടി നടക്കുന്നെ അത് ഒരു അലർച്ചയായിരുന്നു.
പാവം ഗായത്രി അയാളുടെ ഒച്ച കേട്ട് നന്നായി പേടിച്ചു.
നിനക്ക് അറിയുമോ നീ കാരണം എന്റെ ഇന്നത്തെ മീറ്റിംഗ് എനിക്ക് ക്യാൻസൽ ചെയേണ്ടി വന്നു. അപ്പോഴാണ് അയാൾക്ക് ഒരു കോൾ വന്നത്.
ഹലോ ശരത് നമ്പ്യാർ അല്ലെ?
അതെ, എന്താ കാര്യം?
ഒന്ന് ന്യൂസ് നോക്ക് അപ്പോൾ അറിയാം എന്താ കാര്യംമെന്ന് അതും പറഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചു എന്നിട്ട് കോൾ കട്ടാക്കി. മറുഭാഗത്തുനിന്ന് പറഞ്ഞ വ്യക്തിയുടെ ശബ്‌ദം ഇതിനു മുമ്പ് എവിടെയോ കേട്ടതായി അവന് തോന്നി.
അവൻ വേഗം തന്നെ ആ റൂമിൽ ഉണ്ടായിരുന്ന ടീവിയിൽ ന്യൂസ് ചാനൽ വെച്ചു.
\"നടുറോഡിലും പ്രണയ നിമിഷങ്ങൾ.
നമ്പർവൺ ബിസിനസ് മാനായ SNM ഗ്രൂപ്സ് ഓഫ് കമ്പനിയുടെ MD ശരത് നമ്പ്യാർ തന്റെ പ്രണയിനിയെ കൈകളിൽ കോരിയെടുത്ത് കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
മറ്റു കമ്പനികളിൽ നിന്നും ഇനി SNM കമ്പനിക്ക് പ്രൊജക്റ്റ് കിട്ടാനാണെങ്കിൽ അവരുടേ വിവാഹം നടക്കണം എന്നാണ് അറിയാൻ കഴിഞ്ഞത്.\"
ഇത് കേട്ടതും ശരത് ഭിത്തിയിലേക്ക് തന്റെ കൈ ശക്തിയിൽ ഇടിച്ചു.
ശേഷം അവൻ ആരെയോ ഫോണിൽ വിളിച്ച് എന്തൊക്കെയോ പറഞ്ഞു.
എന്നാൽ ഇതെല്ലാം കേട്ട് ഞെട്ടി ഇരിക്കുവാണ് ഗായത്രി.
ശരത് ഗായത്രിയേം കൂട്ടി ദേഷ്യത്തോടെ കാറിന് അടുത്തേക്ക് പോയി.അവളേം കാറിൽ കയറ്റി അവൻ നേരെ പോയത് ഒരു അമ്പലത്തിലേക്കാണ്.
എന്റെ ദേവി... ഇയാൾ ഇനി എന്നെ കെട്ടാൻ പോവാണോ.(ഗായത്രി ആത്മ)
അവൻ കാറിൽ നിന്നും പുറത്തേക്കിറങ്ങി.
നിന്നോട് ഇനി പ്രിത്യേകം പറയണോ ഇറങ്ങാൻ അവളെ നോക്കി ദേഷ്യത്തിൽ ചോദിച്ചു അവൻ.
അവൾ കാറിൽ നിന്നു ഇറങ്ങിയതും അവൾടെ കൈയിൽ മുറുക്കെ പിടിച്ചു അവൻ അമ്പത്തിനകത്തേക്ക് നടന്നു.
അവൾ കൈ വീടിക്കാൻ നോക്കിയെങ്കിലും അതിനു മറുപടിയായി അവൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി.
അമ്പലത്തിന് അകത്തു കയറി അവൾ കണ്ണടച്ച് മനസ്സുരുകി പ്രാർത്ഥിച്ചു. കഴുത്തിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നിയതും അവൾ വേഗം കണ്ണ് തുറന്നു.
തന്റെ കഴുത്തിൽ താലി കെട്ടുന്ന ശരത്തിനെയാണ് അവൾ കണ്ടത്.
പൂജാരി കൊടുത്ത ഇല ചീന്തിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ നെറുകയിൽ ചാർത്തി.
ഈ സമയം അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ താൻ കരയുന്നതെന്ന് അവൾക്കും അറിയില്ലായിരുന്നു.
അവൻ വേഗം തന്നെ തന്റെ ഫോൺ എടുത്ത് അവളേം ചേർത്തുപിടിച്ച് ഒരു സെൽഫി എടുത്തു. എന്നിട്ട് ഇൻസ്റ്റാഗ്രാമിൽ \"With My Sweet Wife\" എന്ന ക്യാപ്ഷനോട് കൂടി പോസ്റ്റ് ചെയ്‌തു.
തുടരും.....
____________________________________________
നന്നായൊന്ന് അറിയില്ല വെറുതെ എഴുതിയതാണ്. ഇഷ്ടയെങ്കിൽ സപ്പോർട്ട് ചെയ്യണേ🤗
സഖി🦋
നിനക്കായ് മാത്രം💜(പാർട്ട്:2)
അമ്പലത്തിന് അകത്തു കയറി അവൾ കണ്ണുകൾ അടച്ച് മനസ്സുരുകി പ്രാർത്ഥിച്ചു. കഴുത്തിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നിയതും അവൾ വേഗം കണ്ണ് തുറന്നു.തന്റെ കഴുത്തിൽ താലി കെട്ടുന്ന ശരത്തിനെയാണ് അവൾ കണ്ടത്.പൂജാരി കൊടുത്ത ഇല ചിന്തിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ നെറുകയിൽ ചാർത്തി.ഈ സമയം അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ താൻ കരയുന്നതെന്ന് അവൾക്കും അറിയില്ലായിരുന്നു.അവൻ വേഗം തന്റെ ഫോൺ എടുത്ത് അവളെയും ചേർത്തുപിടിച്ച് ഒരു സെൽഫി എടുത്തു. എന്നിട്ട് ഇൻസ്റ്റാഗ്രാമിൽ \"With My Sweet Wife\" എന്ന ക്യാപ്ഷനോട് കൂടി പോസ്റ്റ് ചെയ്തു