Aksharathalukal

നിനക്കായ് മാത്രം💜(പാർട്ട്‌:2)

അമ്പലത്തിന് അകത്തു കയറി അവൾ കണ്ണുകൾ അടച്ച് മനസ്സുരുകി പ്രാർത്ഥിച്ചു. കഴുത്തിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നിയതും അവൾ വേഗം കണ്ണ് തുറന്നു.


തന്റെ കഴുത്തിൽ താലി കെട്ടുന്ന ശരത്തിനെയാണ് അവൾ കണ്ടത്.


പൂജാരി കൊടുത്ത ഇല ചിന്തിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ നെറുകയിൽ ചാർത്തി.


ഈ സമയം അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ താൻ കരയുന്നതെന്ന് അവൾക്കും അറിയില്ലായിരുന്നു.


അവൻ വേഗം തന്റെ ഫോൺ എടുത്ത് അവളെയും ചേർത്തുപിടിച്ച് ഒരു സെൽഫി എടുത്തു. എന്നിട്ട്  ഇൻസ്റ്റാഗ്രാമിൽ \"With My Sweet Wife\" എന്ന ക്യാപ്ഷനോട് കൂടി പോസ്റ്റ്‌ ചെയ്തു.

____________________________________________

മിനിറ്റുകൾ കൊണ്ട് അവരുടെ വിവാഹ ഫോട്ടോയും മറ്റും ന്യൂസ്‌ ചാനലിൽ നിറഞ്ഞ് നിന്നു.


ശരത് അവളെയും കൂട്ടി തന്റെ വീട്ടിലേക്കാണ് നേരെ പോയത്.


കാറിൽ ഇരുന്നുകൊണ്ട് തന്നെ ഗായത്രി കണ്ടു ഗേറ്റിന്റെ സൈഡിയിൽ വലുപ്പത്തിൽ വളരെ ഭംഗിയായി \"ദേവർമഠം\" എന്ന് എഴുതിയിരിക്കുന്നത്.


ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറിയതും അവൾ അന്തം വിട്ടു പോയി കാരണം ആ ഇരുനില വീട് ഒരു കൊട്ടാരം പോലെ തന്നെയായിരുന്നു കാണാൻ.


ആ വീടിനു മുന്നിൽ അവരെ കാത്ത് ഒരുപാട് ചാനലിൽ നിന്നും ആളുകൾ വന്നു നിന്നിരുന്നു.


അവരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാതെ ശരത് ഗായത്രിയേം കൂട്ടി നടന്നു.


അവരെ കാത്തെന്നപോലെ നിലവിളക്കും താലവുമായി ആ വീട്ടിൽ ഉള്ളവർ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.


ഗായത്രിക്ക് അവരെ കണ്ടതും പേടി തോന്നി. കാരണം ഒരു ജാതക്കുള്ള ആളുണ്ടായിരുന്നു ആ വീട്ടിൽ.


ഒരു അമ്പതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീ അവരുടെ നേരെ താലം കൊണ്ട് 3 വട്ടം ഉഴിഞ്ഞ് അടുത്ത് നിന്ന ഒരു പെൺകുട്ടിയുടെ കൈയിൽ നിന്നും നിലവിളക്ക് വാങ്ങി ഗായത്രിയുടെ കൈയിൽ കൊടുത്തു.


വലതുകാൽ വെച്ച് കയറി വാ മോളെ. അവർ അവളൊട് പറഞ്ഞു.


ഗായത്രി ശരത്തിനെ ഒന്ന് നോക്കി. കണ്ടാൽ തന്നെ അറിയാം ആള് ദേഷ്യത്തിലാണെന്ന്.


അവൾ അകത്തേക്ക് കയറി നിലവിളക്ക് പൂജ മുറിയിൽ കൊണ്ടുപോയി വെച്ച് പ്രാർത്ഥിച്ചു.


എന്റെ ദേവി....
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒക്കെ നടക്കുമെന്ന് ഞാൻ വിചാരിച്ചില്ല. ഇത്രയും വലിയ വീട്ടിൽ മരുമകളായി വന്ന് കയറുക എന്നോക്കെ പറഞ്ഞാൽ എനിക്ക് ഓർത്തിട്ട് തന്നെ പേടിയാകുന്നുണ്ട്. പക്ഷേ എനിക്ക് ഒരു കാര്യത്തിൽ നിന്നോട് നന്ദിയുണ്ട് അച്ഛനിൽ നിന്നുമുള്ള ഉപദ്രവം ഇല്ലാതെ എനിക്ക് ഇവിടെ കഴിയാൻ പാറ്റുമല്ലോ.
അവൾ പ്രാർത്ഥിച്ചിട്ട് പുറത്തേക്കിറങ്ങി.


അപ്പോൾ തന്നെ ആ വീട്ടിൽ ഉള്ളവർ അവൾക്ക് ചുറ്റും കൂടി.


എന്താ മോൾടെ പേര് കൂട്ടത്തിൽ ഒരു സ്ത്രീ ചോദിച്ചു.


ഗായത്രി... അവൾ കുറച്ച് പേടിയോടെയാണ് പേര് പറഞ്ഞത്.


ഞാൻ ശരത്തിന്റെ അമ്മയാണ് പേര് സീത അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു മോള് എന്നെ ശരത് വിളിക്കുന്നത് പോലെ അമ്മ എന്ന് തന്നെ വിളിച്ചോളൂട്ടോ.


അവർ അങ്ങനെ പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു.


എന്തിനാ മോള് കരയുന്നെ...? സീത അവളെ പിടിച്ച് അടുത്ത് ഇരുത്തികൊണ്ട് ചോദിച്ചു.


എന്റെ അമ്മ എനിക്ക് 16 വയസുള്ളപ്പോൾ മരിച്ചു അച്ഛൻ മാത്രമേ ഒള്ളു. ഇപ്പൊ ഒരു അമ്മയെ കിട്ടിയതിന്റെ സന്തോഷത്തിൽ അറിയാതെ കരഞ്ഞുപോയതാ അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.


അതിനാണോ കരഞ്ഞേ മോൾക്ക് ഇവിടെ അമ്മ മാത്രല്ല എല്ലാവരും ഉണ്ട്. ഇവിടെയുള്ളവർ എല്ലാം ഇനി മോൾടെ സ്വന്തമാ.


പിന്നെ അങ്ങോട്ട് എല്ലാവരെയും പരിചയപെടുന്ന തിരക്കിലായിരുന്നു അവൾ.വേഗം തന്നെ എല്ലാവരുമായി അവൾ കൂട്ടായികഴിഞ്ഞിരുന്നു.


പെട്ടെന്നാണ് ഒരു പെൺകുട്ടി കാറ്റുപോലെ അവരുടെ മുന്നിലുടെ മുകളിലേക്കുള്ള സ്റ്റെപ് കയറി ഓടി പോയത്.


അത് എന്റെ ചേട്ടന്റെ മോളാ ശിവാനി. സീത ഗായത്രിയുടെ മുഖഭാവം കണ്ട് പറഞ്ഞു.


ശിവ ചേച്ചീനെ ശരത്തേട്ടൻ കല്യാണം കഴിക്കാൻ ഇരുന്നതാ അവർ തമ്മിൽ ഇഷ്ടത്തിലും ആയിരുന്നു പിന്നെ എങ്ങനെയാ ശരത്തേട്ടൻ ഏട്ടത്തിയെ വിവാഹം കഴിച്ചത് കൂട്ടത്തിൽ ഒരു പെൺകുട്ടി പറഞ്ഞു.


ചിന്നു നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ സീത അവളോട് ദേഷ്യത്തോടെ പറഞ്ഞു.


അവള് വെറുതെ പറയുന്നതാ മോളെ അങ്ങനെ ഒന്നും ഇല്ല. ശിവക്ക് ശരത്തിനെ ഇഷ്ടായിരുന്നു പക്ഷേ അവന് അങ്ങനെ ഒരു ഇഷ്ടം ഉള്ളതായിട്ട് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.


ഗായു ഏട്ടതിക്ക് അറിയോ ശിവച്ചേച്ചി ഞങ്ങളെ ശരത്തേട്ടന്റെ റൂമിലേക്ക് പോലും ഒന്ന് കയറ്റില്ല. ഞങ്ങൾക്ക് ആർക്കും ആ സാധനത്തിനെ ഇഷ്ടല്ല ചിന്നു പിന്നെയും പറയാൻ തുടങ്ങി.


ആഹ് മതി മതി ഇനി എല്ലാരും ഒന്ന് മാറിക്കെ എന്റെ ഗായുമോൾക്ക് ഒന്ന് വിശ്രമിക്കണം പാവം മുഖം കണ്ടാൽ അറിയാം നല്ല ഷീണം ഇണ്ടെന്ന്.
അല്ല മോളെ നെറ്റി എങ്ങനെയാ മുറിഞ്ഞത് സീത ചോദിച്ചു.


അത് അമ്മേ രാവിലെ കോളേജിലേക്ക് പോകാൻ റോഡ് ക്രോസ്സ് ചെയ്തപ്പോഴാണ് സാറിന്റെ കാർ വന്ന് എന്നെ ഇടിച്ചത് അങ്ങനെ മുറിഞ്ഞതാ. സാർ തന്നെയാ എന്നെ ഹോസ്പിറ്റലിലും കൊണ്ടുപോയത്. സാർ എന്നെ എടുത്ത് കാറിൽ കയറ്റിയപ്പോ ആരോ അത് ഫോട്ടോ എടുത്ത് ന്യൂസിൽ കൊടുത്തു അങ്ങനെയാണ് സാർ എന്നെ വിവാഹം ചെയ്തത് ഗായത്രി എല്ലാവരോടുമായി പറഞ്ഞു.


അപ്പൊ നിങ്ങളുടേത് ലവ് മാര്യേജ് അല്ലെ....
ആ ശബ്‌ദം കേട്ടിടത്തേക്ക് എല്ലാവരും ഒന്നിച്ചു തിരിഞ്ഞ് നോക്കി.


സംഗീത് നീ എപ്പോ വന്നു മോനെ ഒന്ന് വിളിച്ച് പോലും പറഞ്ഞില്ലല്ലോ നീ ബാംഗ്ളൂരിൽ നിന്നും ഇന്ന് എത്തുമെന്ന് സീത അവന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു.


പെട്ടെന്ന് ഇങ്ങ് വരാൻ പാകത്തിനുള്ള കാര്യങ്ങൾ ആണല്ലോ ഇവിടെ നടന്നത്.

എവിടെ എന്റെ ഏട്ടത്തി ഞാൻ ഒന്ന് പരിചയപ്പെടട്ടെ അവൻ എല്ലാവരെയും നോക്കി നന്നായി ഒന്ന് ചിരിച്ചിട്ട് ഗായത്രിയുടെ അടുത്ത് വന്ന് ഇരുന്നു.


ഹലോ ഏട്ടത്തി ഞാൻ സംഗീത് നമ്പ്യാർ ഗായുവിന്റെ (നമ്മുക്ക് ഇനി ഗായത്രിയെ ഗായു എന്ന് വിളിക്കാം)നേരെ കൈ നീട്ടികൊണ്ട് സംഗീത് പറഞ്ഞു.
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.


സത്യം പറയാലോ ഏട്ടത്തി ഞാൻ വിചാരിച്ചത് നിങ്ങളുടെ ലവ് മാര്യേജ് ആയിരിക്കുമെന്ന പക്ഷേ കാര്യങ്ങൾ ഒക്കെ ഇങ്ങനെയാകുമെന്ന് വിചാരിച്ചില്ല.


ഏട്ടത്തി വിഷമിക്കണ്ട ഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും ഏട്ടത്തിക്ക്.


എന്തിനാ സംഗീതേട്ടാ...? ചിന്നുവാണ് ചോദിച്ചത്.


അത് നമ്മുടെ ഏട്ടനെ എങ്ങനെ എങ്കിലും വളച്ച് എടുക്കണ്ടേ അതിന്.


അല്ല ഇനി ശരത്തേട്ടന് എങ്ങാനും ഗായു ചേച്ചിയെ കണ്ടപ്പോ തന്നെ ഇഷ്ടയെങ്കിലോ. \"Love at first sight\" എന്ന് പറയുംപോലെ അവരുടെ അടുത്തേക്ക് നീങ്ങിയിരുന്ന് ആദി പറഞ്ഞു.


(ചിന്നുവും ആദിയും ശരത്തിന്റെ അച്ഛൻ ദേവ് നമ്പ്യാരുടെ അനിയത്തിയുടെ മക്കളാണ് അവിടെ ഇനിയും ബന്ധുക്കൾ ഇണ്ടേ നമ്മുക്ക് അവരെ ഒക്കെ വഴിയേ പരിചയപ്പെടാം.)


ആർക്ക് നമ്മുടെ ശരത്തേട്ടനോ ദേ ഈ ഇരിക്കുന്ന സംഗീതേട്ടന് അങ്ങനെ ആരോടേലും തോന്നുവാണേ നമ്മുക്ക് വിശ്വസിക്കാം പക്ഷേ ശരത്തേട്ടൻ.... ചിന്നു പിന്നെയും പറയാൻ തുടങ്ങി.


നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ പിള്ളേരെ. ദേ ഒരുത്തി ശരത്തിന്റെ റൂമിലേക്ക് കേറി പോയിട്ടുണ്ട് ഇനി എന്തൊക്കെയാണോ ഇവിടെ നടക്കാൻ പോകുന്നത് സീത എല്ലാവരോടുമായി പറഞ്ഞു.

____________________________________________


ശരത്തേട്ടാ..... ശരത്തേട്ടാ....

ശിവാനി ദേഷ്യത്തോടെ ശരത്തിനെ വിളിചോണ്ട് അവന്റെ റൂമിലേക്ക് ചെന്നു.


ബാൽക്കണിയിൽ എന്തോ ആലോജിച് നില്ക്കുവായിരുന്ന ശരത് ശിവാനിയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി.


എന്ത ശിവ നീ എന്തിനാ ഇത്ര ഒച്ചത്തിൽ വിളിച്ച് കൂവുന്നത്. എനിക്ക് ചെവി കേൾക്കാം.

ഓ... ഞാൻ ഒച്ചത്തിൽ വിളിച്ചതിനാണ് കുഴപ്പം താൻ കാണിച്ചതിന് ഒരു കുഴപ്പവും ഇല്ലേ.


ഞാൻ എന്ത് ചെയ്‌തെന്ന നീ ഈ പറയുന്നേ..?


നിങ്ങൾക്ക് ഒന്നും അറിയില്ലാലെ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടു അവൾ ചോദിച്ചു.


താൻ അറിയാതെയാണോടോ അവളുടെ കഴുത്തിൽ താൻ താലി കെട്ടിയത്.


അതായിരുന്നോ കാര്യം. അപ്പോഴത്തെ സിറ്റുവേഷനിൽ എനിക്ക് അതെ ഒരു വഴി ഇണ്ടായിരുന്നുള്ളു.അവളെ ഞാൻ തല്കാലത്തേക്ക് വിവാഹം ചെയ്തതാണ് അല്ലാതെ എന്നും എന്റെ കൂടെ ജീവിക്കാൻ കൂട്ടികൊണ്ട് വന്നതല്ല.


ശരത്തേട്ടൻ ഒന്നും പറയണ്ട ഞാൻ ഏട്ടനെ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നതല്ലേ എന്നിട്ടും അവളുടെ കഴുത്തിൽ താലി കെട്ടാൻ എങ്ങനെ തോന്നി.... ശിവാനി അവനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു......                                                തുടരും......
____________________________________________

സഖി🦋


നിനക്കായ് മാത്രം💜(പാർട്ട്‌:3)

നിനക്കായ് മാത്രം💜(പാർട്ട്‌:3)

4.6
12840

താൻ അറിയാതെയാണോടോ അവളുടെ കഴുത്തിൽ താൻ താലി കെട്ടിയത്.അതായിരുന്നോ കാര്യം. അപ്പോഴത്തെ സിറ്റുവേഷനിൽ എനിക്ക് അതെ ഒരു വഴി ഇണ്ടായിരുന്നുള്ളു.അവളെ ഞാൻ തല്കാലത്തേക്ക് വിവാഹം ചെയ്തതാണ് അല്ലാതെ എന്നും എന്റെ കൂടെ ജീവിക്കാൻ കൂട്ടികൊണ്ട് വന്നതല്ല ഞാൻ.ശരത്തേട്ടൻ ഒന്നും പറയണ്ട ഞാൻ ഏട്ടനെ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നതല്ലേ എന്നിട്ടും അവളുടെ കഴുത്തിൽ താലി കെട്ടാൻ എങ്ങനെ തോന്നി......ശിവാനി അവനെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു.......ശിവ നീ വിഷമിക്കാതെ കൂടിപ്പോയാൽ ഒരു മാസം അതിനുള്ളിൽ അവളെ ഞാൻ ഡിവോഴ്സ് ചെയ്യും.സത്യമാണോ ശരത്തെട്ടാ ശെരിക്കും അവളെ ഡിവോഴ്സ് ചെയ്യ