Aksharathalukal

നിനക്കായ് മാത്രം💜(പാർട്ട്‌:3)

താൻ അറിയാതെയാണോടോ അവളുടെ കഴുത്തിൽ താൻ താലി കെട്ടിയത്.

അതായിരുന്നോ കാര്യം. അപ്പോഴത്തെ സിറ്റുവേഷനിൽ എനിക്ക് അതെ ഒരു വഴി ഇണ്ടായിരുന്നുള്ളു.അവളെ ഞാൻ തല്കാലത്തേക്ക് വിവാഹം ചെയ്തതാണ് അല്ലാതെ എന്നും എന്റെ കൂടെ ജീവിക്കാൻ കൂട്ടികൊണ്ട് വന്നതല്ല ഞാൻ.


ശരത്തേട്ടൻ ഒന്നും പറയണ്ട ഞാൻ ഏട്ടനെ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നതല്ലേ എന്നിട്ടും അവളുടെ കഴുത്തിൽ താലി കെട്ടാൻ എങ്ങനെ തോന്നി......ശിവാനി അവനെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു.......


ശിവ നീ വിഷമിക്കാതെ കൂടിപ്പോയാൽ ഒരു മാസം അതിനുള്ളിൽ അവളെ ഞാൻ ഡിവോഴ്സ് ചെയ്യും.


സത്യമാണോ ശരത്തെട്ടാ ശെരിക്കും അവളെ ഡിവോഴ്സ് ചെയ്യുമോ എന്നിട്ട് എന്നെ കല്യാണം കഴിക്കുവോ. ഇനിയും എനിക്ക് ഏട്ടനെ പിരിഞ്ഞു നില്കാൻ വയ്യ.


മ്മ്... അവളെ പറഞ്ഞ് വിടുന്ന അന്നു തന്നെ നമ്മുടെ കല്യാണമാണ് അതോർത്ത് ശിവ നീ വിഷമിക്കണ്ട ശിവാനിയെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ശരത്ത് പറഞ്ഞു.


എന്നാൽ ഇതെല്ലാം കേട്ടുകൊണ്ട് റൂമിന് പുറത്ത് നിൽകുവാണ് ശരത്തിന്റെ അമ്മയും ഗായത്രിയും.


ഗായത്രിയെ ശരത്തിന്റെ റൂമിലേക്ക് ആകാൻ വന്നതാണ് സീത അപ്പോഴാണ് ശരത് പറയുന്നത് അവർ കേട്ടത്.


ഗായത്രി ഇതെല്ലാം കേട്ട് ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുവാണ്. താൻ പോലും അറിയാതെ തന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു. എന്തിനാ ദേവി ഞാൻ കരയുന്നത് ഞാൻ ആഗ്രഹിക്കാത്ത ഒന്നാണ് ശരത് സാർ കെട്ടി തന്ന ഈ താലി. എനിക്ക് അറിയായിരുന്നു എന്നെങ്കിലും ഒരിക്കൽ തന്നെ ഇവിടുന്ന് പറഞ്ഞ് വിടുമെന്ന് എന്നിട്ടും എന്തിനാ ഞാൻ കരയുന്നത്.അവൾ സ്വയം മനസ്സിൽ ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.


സീത ഗായത്രിയെ നോക്കിയപ്പോൾ അവൾ എന്തോ ആലോചിക്കുന്നതാണ് കാണുന്നത് ഒപ്പം അവളുടെ കണ്ണും നിറഞ്ഞിട്ടുണ്ട്.അത് കണ്ടതും അവർക്ക് വല്ലാത്ത സങ്കടം തോന്നി.അവർ പതർച്ചയോടെ അവളെ തട്ടി വിളിച്ചു.

മോളെ....ഗായു...


അവൾ വേഗം തിരിഞ്ഞു നിന്നു കണ്ണു തുടച്ചിട്ട് അവരെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

എന്താ അമ്മേ....


മോളെ അവൻ പറഞ്ഞത് ഒന്നും മോള് കാര്യാമക്കണ്ട.ശിവാനിയെ സമാധാനിപ്പിക്കാൻ പറഞ്ഞതാവും. എന്റെ മോൻ ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ല ഇത് എന്റെ വാക്കാ മോള് വിഷമിക്കാതെ.


അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എനിക്ക് വിഷമം ഒന്നുല്ല അമ്മേ എന്റെ ഈ അമ്മയെ പിരിയേണ്ടി വരുമോ എന്നതിലാണ് ആകെ ഉള്ള വിഷമം.ഇവിടെ എല്ലാവർക്കും എന്നോട് നല്ല സ്നേഹമാണല്ലോ അവൾ സങ്കടത്തോടെ അവരോട് പറഞ്ഞു.


ഞങ്ങൾക്ക് മാത്രം അല്ല മോളെ നിന്റെ ഭർത്താവില്ല അവനും എല്ലാവരോടും നല്ല സ്നേഹം തന്നെയാണ് പക്ഷേ ചില കാര്യങ്ങളിൽ മാത്രമാണ് അവന് ഇങ്ങനെ ദേഷ്യമോള്ളൂ. പക്ഷേ ശരത്തിന് അവന്റെ അമ്മയെ ജീവന അതുകൊണ്ട് ഈ അമ്മ പറയുന്നത് എല്ലാം കേൾക്കും എന്റെ മോൻ.


മോള് വാ ഫ്രഷ് ആകണ്ടേ അവർ ഗായുവിനേം കൂട്ടി ശരത്തിന്റെ റൂമിലേക്ക് കയറി.


അവരെ കണ്ടതും ശരത് വേഗം ശിവാനിയിൽ നിന്നും അകന്നു മാറി.


നിങ്ങൾ എന്താ ഈ കാണിക്കുന്നേ ഒരാളുടെ റൂമിലേക്ക് കയറുമ്പോൾ ഒന്ന് അനുവാദം ചോദിച്ചുടെ ഇത്രേ ഒള്ളോ നിങ്ങളുടെ ഒക്കെ മര്യാദ ശിവാനി ശരത്തിന്റെ അമ്മയോടാണ് ചോദിച്ചത് പക്ഷേ അവളുടെ കണ്ണുകൾ സീതയുടെ പുറകിൽ മാറി നിൽക്കുന്ന ഗായുവിൽ ആയിരുന്നു.


ശിവാനി നീ നിർത്തുന്നുണ്ടോ ആരോടാ നീ ഇങ്ങനെ പറയുന്നതെന്ന് നിനക്ക് ഓർമ്മയുണ്ടോ ശരത് അവളുടെ മുന്നിലേക്ക് കേറി നിന്നുകൊണ്ട് ചോദിച്ചു.


പിന്നെ ശരത്തെട്ടാ ഇവർ.....

നിന്നോട് നിർത്താനാ പറഞ്ഞത് ശിവാനി പറഞ്ഞു മുഴുവപ്പിക്കും മുന്നേ ശരത് അവളോട് ദേഷ്യപ്പെട്ടു.


എന്റെ മോന്റെ റൂമിൽ കേറാൻ എനിക്ക് അവന്റെ അനുവാദം വേണെന്നില്ല ശിവാനി. നീ ശരത്തിനോട് തന്നെ ചോദിക്ക് ഞാൻ എന്നും അനുവാദം ചോദിച്ചിട്ടാണോ അവന്റെ റൂമിൽ കേറുന്നതെന്ന്‌ സീത ശിവാനിയോട് കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.


ശിവാനി ശരത്തിനെ ഒന്ന് നോക്കി അവനും നല്ല ദേഷ്യത്തോടെ അവളെ നോക്കുന്നുണ്ട്.


ആഹ് ആന്റിക്ക് അനുവാദം വേണ്ടായിരിക്കും പക്ഷേ ദേ ഈ നിൽക്കുന്ന ഇവൾക്കോ. ഇവൾക്ക് ഈ റൂമിൽ കേറാൻ എന്ത് അധികാരമാണ് ഉള്ളത് ശിവാനി ഗായുവിനെ നോക്കി പറഞ്ഞു.


അത് ഞാൻ തന്നെ നിനക്ക് പറഞ്ഞു തരണോ ശിവാനി നിനക്ക് അറിയില്ലേ ഇവൾക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന്.ഇവൾ ശരത്തിന്റെ ഭാര്യയാണ് ആ അധികാരത്തിൽ അവൾക്ക്  ഭാര്യ ആണെന്ന് അപ്പോഴല്ലേ. ഏട്ടന്റെ ഭാര്യ ആകാൻ മരണം വരെയും എനിക്ക് മാത്രമേ അധികാരം ഒള്ളു ശിവാനി ഒരു ഭ്രാന്തിയെ പോലെ അലറി.


ശിവാനി നീ എന്തൊക്കെ പറഞ്ഞാലും ഇവൾ ഇപ്പോ ശരത്തിന്റെ ഭാര്യയാണ് എന്തുകൊണ്ടും നിന്നെക്കാളും അവകാശം ശരത്തിൽ എന്റെ മോൾക്ക് ഉണ്ട്. അതുകൊണ്ട് നീ മര്യാദക്ക് ഈ റൂമിൽ നിന്നും പുറത്ത് പോകാൻ നോക്ക് അവർക്ക് തമ്മിൽ എന്തെങ്കിലും ഒക്കെ സംസാരിക്കാൻ ഉണ്ടാകും.


മോള് പോയി ഫ്രഷ് ആയിക്കോ എന്നിട്ട് കുറച്ച് നേരം റസ്റ്റ്‌ എടുത്തിട്ട് താഴേക്ക് വന്നാൽ മതിട്ടോ ഗായുവിന്റെ മുഖത്ത് ഒന്ന് തഴുകികൊണ്ട് സീത പറഞ്ഞു.


അല്ല അമ്മേ എനിക്ക് മാറാൻ ഡ്രസ്സ്‌ ഒന്നും ഇല്ലാ ഗായത്രി തല താഴ്ത്തികൊണ്ട് പറഞ്ഞു.


അമ്മ പറയാൻ മറന്നു പോയി ഞാൻ ചിന്നൂന്റെ കയിൽ മോൾക്ക് ഇടാൻ ഉള്ള ഡ്രസ്സ്‌ കൊടുത്ത് വിട്ടേക്കാം സംഗീത് ഇപ്പൊ മേടിച്ചോണ്ട് വന്നിട്ടുണ്ടാകും.


പിന്നെ ഒരു കാര്യം മോളോട് ആര് എന്ത് ദേഷ്യത്തിൽ പറഞ്ഞാലും നല്ലപോലെ തിരിവ് പറഞ്ഞോളണം അല്ലാതെ കരഞ്ഞോണ്ട് നിൽക്കരുതാട്ടോ. എന്റെ കുട്ടി നല്ല ബോൾഡ് ആയിട്ട് നിൽക്കണം എന്ത് കാര്യത്തിനും.


അവൾ ശെരിയെന്ന അർത്ഥത്തിൽ പുഞ്ചിരിച്ചുകൊണ്ട് തലയിട്ടി.


എന്നാൽ അമ്മ താഴേക്ക് പോവാട്ടോ മോള് റസ്റ്റ്‌ എടുത്തോ അതും പറഞ്ഞ് സീത വെളിയിലേക്ക് പോയി.


ഗായത്രിക്ക് നല്ല പേടി തോന്നുണ്ടായിരുന്നു ശിവാനി ആണേൽ അവളെ നോക്കി ദഹിപ്പിച്ചോണ്ട് നില്കുന്നുമുണ്ട്.


വന്നു കേറിയാതെ ഒള്ളു അപ്പോഴേക്കും വീട്ടിൽ ഉള്ള എല്ലാരേം മയക്കി എടുത്തല്ലോടി നീ. ശിവാനി ഒരു പുച്ഛത്തോടെ ഗായുവിനോട് പറഞ്ഞു.


എന്നാൽ ഗായത്രി ഒന്നും മിണ്ടാതെ നിൽകുവാണ് ചെയ്തത്.

എന്താടി നിന്റെ പേര് ശിവാനി വീണ്ടും ചോദിച്ചു.


ഗായത്രി..

ഓ അപ്പൊ നിനക്ക് വാ തുറക്കാനും അറിയാലേ.

നിനക്ക് ഇവിടെ ഞങ്ങൾ ഒരു വേലക്കാരിടെ സ്ഥാനം മാത്രമേ തന്നിട്ടുള്ളു അതും പറഞ്ഞ് ശിവാനി ടേബിളിൽ ഇരുന്ന ഗ്ലാസ്സിലെ വെള്ളം എടുത്ത് നിലത്തേക്ക് ഒഴിച്ചു.
വേഗം ഇത് നിന്റെ ഡ്രസ്സ്‌ വെച്ച് തുടച്ച് ക്ലീൻ ആക്ക്.


ഗായത്രി ശരത്തിനെ ഒന്ന് നോക്കി അവൻ ഒന്നും മിണ്ടാതെ നില്കുന്നത് കണ്ട് അവളുടെ മനസ്സിൽ വല്ലാത്ത വേദന തോന്നി.



നിന്നോട് അല്ലേടി തുടക്കാൻ പറഞ്ഞത് ശിവാനി ഗായത്രിയെ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.



എനിക്ക് പറ്റില്ലാ നിങ്ങളല്ലേ വെള്ളം ഒഴിച്ചത് വേണെമെങ്കിൽ തുടച് കളയ് ഗായത്രി ധൈര്യത്തോടെ തന്നെ പറഞ്ഞു.



നിന്നെക്കൊണ്ട് തുടപ്പിക്കാൻ പറ്റുമോന് ഞാൻ ഒന്ന് നോക്കട്ടെ അതും പറഞ്ഞു ശിവാനി ഗായത്രിയെ അടിക്കാൻ കൈയോങ്ങിയതും പെട്ടെന്ന് അവളുടെ കൈയിൽ ശരത് കയറി പിടിച്ചു.


ശിവാനി നീ എന്തിനാ അവളെ അടിക്കുന്നത് അവൾക്ക് തുടക്കാൻ പറ്റില്ലാന്ന് പറഞ്ഞില്ലേ.


ശരത്തെട്ടാ ഇവൾ....


ശിവാനി നീ ഒന്നും പറയണ്ട നീ പുറത്തേക്ക് പോകാൻ നോക്ക് അവൾ ഫ്രഷ് ആയിക്കോട്ടെ. ആഹ് പിന്നെ പോകുന്നതിന് മുമ്പ് നിലത്തു നീ ഒഴിച്ച വെള്ളം അങ്ങ് തുടച് കളഞ്ഞേക്ക് അത് പറഞ്ഞിട്ട് ശരത് ഗായുവിനെ ഒന്ന് നോക്കിയിട്ട് റൂമിനോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് ഇറങ്ങിപ്പോയി.


ശിവാനിക്ക് ശരത് അങ്ങനെ പറഞ്ഞതും നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.അവൾ ഗായത്രിയുടെ മുഖത് പോലും നോക്കാതെ നിലത്തുള്ള വെള്ളം തുടച്ചിട്ട് പുറത്തേക്ക് പോയി.

____________________________________________

ചിന്നു ഗായത്രിക്ക് ഇടാൻ ഉള്ള ഡ്രസ്സ്‌ കൊണ്ടുവന്നുകൊടുത്തു. ഗായു അതിൽ നിന്നും ഒരു ദാവണി എടുത്ത് ഫ്രഷ് ആകാൻ കയറി. അവൾ ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ശരത് റൂമിൽ ഉണ്ടായിരുന്നു. അവനെ ഒന്ന് നോക്കിയിട്ട് അവൾ നേരെ ബാൽകാണിയിലേക്ക് ഇറങ്ങി നിന്നു.


അപ്പോഴാണ് അവൾ അച്ഛന്റെ കാര്യം ആലോചിച്ചത് തന്നെ. അച്ഛൻ ഇപ്പൊ തന്നെ ആണാഷിക്കുന്നുണ്ടാവോ. എങ്ങനെ അന്നോഷിക്കനാ അതുപോലെ അല്ലെ കുടിച്ച് നടക്കുന്നെ.അമ്മ മരിച്ചതിൽ പിന്നെയാ ഇങ്ങനെ ആയത്. അമ്മയുടെ കാര്യം ആലോചിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു.


പെട്ടെന്നാണ് തന്റെ പിന്നിലായി ആരോ നില്കുന്നതായിട്ട് അവൾക്ക് തോന്നിയത് പെട്ടെന്ന് തന്നെ അവൾ കണ്ണു തുടച്ചിട്ട് തിരിഞ്ഞതും തന്റെ അടുത്ത് ഒരു ഇത്തിരി പോലും അകൽച്ചയില്ലാതെ നിൽക്കുന്ന ശരത്തിനെയാണ് കണ്ടത്.


അവൾ പേടിയോടെ കുറച്ച് പിന്നീല്ക്ക് നീങ്ങി.

ഇയാള് കരയുവാണോ ശരത് അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ടാണ് ചോദിച്ചത്.


ഏയ്‌ അല്ല കണ്ണിൽ പൊടി പോയതാ. അവൾ മുഖത് ചെറിയ പുഞ്ചിരി വരുത്തികൊണ്ട് പറഞ്ഞു.


അവൻ ഒന്ന് മൂളിയാ ശേഷം അവളിൽ നിന്നും അകന്നു മാറി റൂമിലേക്ക് പോയി 


ശരത്തിന്റെ ആ പ്രവർത്തിയിൽ അവൾക്ക് സന്തോഷം തോന്നിയെങ്കിലും അവൻ ശിവാനിയോട് പറഞ്ഞ വാക്കുകൾ ഓർക്കുമ്പോൾ അവൾക്ക് വീണ്ടും സങ്കടമായി.


കുറച്ച് നേരം അവിടെ തന്നെ നിന്നപ്പോൾ അവൾക്ക് മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി. പക്ഷേ നെറ്റി മുറിഞ്ഞ് ഇരിക്കുന്നതുകൊണ്ട് തലക്ക് വല്ലാത്ത വേദന തോന്നുന്നുണ്ട് അതുകൊണ്ട് അവൾ റൂമിനകത്തേക്ക് കയറി.


എന്റെ ദേവി എന്ത് വലിയ മുറിയാണ്‌ ഇത്.അവൾ അപ്പോഴാണ് ആ റൂം ശെരിക്കും ശ്രേദ്ധിച്ചത് തന്നെ.


ഈ റൂം വെച്ച് നോക്കുമ്പോൾ എന്റെ വീട്ടിലെ മുറി ഒക്കെ ഒരു കടുക്മണിയോളാമേ ഉണ്ടാകു.

അവൾ അടുത്ത് ഉള്ള ഒരു സോഫയിലായി ഇരുന്നു. തന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങൾ ആലോജിച് അവൾ എപ്പോഴോ പതിയെ മയങ്ങി പോയി.


                                                 തുടരും.....




സഖി🦋



നിനക്കായ് മാത്രം💜(പാർട്ട്‌:4)

നിനക്കായ് മാത്രം💜(പാർട്ട്‌:4)

4.6
14105

എന്റെ ദേവി എന്ത് വലിയ മുറിയാണിത്. അവൾ അപ്പോഴാണ് ആ റൂം ശെരിക്കും ശ്രെദ്ധിച്ചത് തന്നെ.ഈ റൂം വെച്ച് നോക്കുമ്പോൾ എന്റെ വീട്ടിലെ മുറി ഒക്കെ കടുക്മണിയോളാമേ ഉണ്ടാകു.അവൾ അടുത്ത് ഉള്ള ഒരു സോഫയിൽ ഇരുന്നു. തന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങൾ ആലോജിച് അവൾ എപ്പോഴോ പതിയെ മയങ്ങി പോയി.____________________________________________ശരത്തിന്റെ സംസാരം കേട്ടാണ് ഗായു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.റൂമിൽ ശരത് ഇല്ല പിന്നെ ആള് എവിടെയാണെന്ന് നോക്കിയപ്പോഴാണ് ബാൽക്കണിയിൽ നിന്നു ഫോണിൽ സംസാരിക്കുന്ന ശരത്തിനെ ഗായു കണ്ടത്.ഞാൻ സോഫയിൽ അല്ലെ ഇരുന്നത് അവിടെ ഇരുന്നല്ലേ ഉറങ്ങിയെ പിന്നെ എങ്ങനെ ഞാൻ ബെഡിൽ വ