നിനക്കായ് മാത്രം💜(പാർട്ട്:5)
വേണ്ട ഒന്നും ആഗ്രഹിക്കരുത് വേറെ ഒരു പെണ്ണിനെ സ്നേഹിക്കുന്ന മനുഷ്യനാണ്. ഞാൻ കാരണം ഇന്ന് അവര് തമ്മിൽ വഴക്കായി എന്തിനാ ദേവി നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്.അവൾ അവന് മുഖം കൊടുക്കാതെ താഴേക്ക് ഇറങ്ങി പോയി.ശരത് അവൾ പോകുന്നതും നോക്കി പുഞ്ചിരിയോടെ ബെഡിലേക്ക് കിടന്നു.ഗായത്രി താഴെക്ക് ചെന്നപ്പോൾ അവിടെ അവൾക്ക് പരിജയം ഇല്ലാത്ത 2 പേർ ഇരിക്കുന്നത് കണ്ടു. അവരുടെ തൊട്ടടുത്തായി ശിവാനിയും ഇരിക്കുന്നുണ്ട്.ഇത് ആരായിരിക്കും ശിവാനി അടുത്ത് ഇരിക്കുന്നുണ്ടല്ലോ ഇനി അവൾടെ അച്ഛനും അമ്മയും ആകുവോ ഗായു ഓരോന്നെ ആലോജിച് അവിടെ നിന്നു.ഗായത്രി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു പക