നിനക്കായ് മാത്രം💜(പാർട്ട്:6)
അവൻ ഫ്രഷ് ആയി വന്നിട്ടും ഗായത്രിയെ റൂമിലേക്ക് കാണാത്തത് കൊണ്ട് അവൻ പോയി നോക്കാൻ തുടങ്ങിയതും. ഒരു സെറ്റ് സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ഒക്കെ വെച്ച് ആദിയോട് ഒപ്പം സ്റ്റെപ് കയറി വരുന്ന ഗായത്രിയെയാണ് കാണുന്നത്.ഓഹോ അപ്പൊ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ഉള്ള ഒരുക്കത്തിൽ വരുവാണല്ലേ ശെരിയാക്കി തരാം.ശരത് വേഗം റൂമിലേക്ക് തന്നെ കയറി പോയി.ഗായത്രി റൂമിലേക്ക് കയറാൻ നിന്നതും അവളുടെ ഹൃദയമിടുപ്പ് കൂടാൻ തുടങ്ങി. അവൾ ആദിയെ ദയനീയമായി ഒന്ന് നോക്കി.എന്താ ഏട്ടത്തി ഇങ്ങനെ നോക്കുന്നെ അകത്തേക്ക് ചെല്ല്. ശരത്തേട്ടൻ കാത്തിരിക്കുന്നുണ്ടാവും ആദി അവളെ കളിയാക്കി. ഞാൻ പോവാട്ടോ