Aksharathalukal

നിനക്കായ് മാത്രം💜(പാർട്ട്‌:6)

അവൻ ഫ്രഷ് ആയി വന്നിട്ടും ഗായത്രിയെ റൂമിലേക്ക് കാണാത്തത് കൊണ്ട് അവൻ പോയി നോക്കാൻ തുടങ്ങിയതും. ഒരു സെറ്റ് സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ഒക്കെ വെച്ച് ആദിയോട് ഒപ്പം സ്റ്റെപ് കയറി വരുന്ന ഗായത്രിയെയാണ് കാണുന്നത്.

ഓഹോ അപ്പൊ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ ഉള്ള ഒരുക്കത്തിൽ വരുവാണല്ലേ ശെരിയാക്കി തരാം.ശരത് വേഗം റൂമിലേക്ക് തന്നെ കയറി പോയി.

ഗായത്രി റൂമിലേക്ക് കയറാൻ നിന്നതും അവളുടെ ഹൃദയമിടുപ്പ് കൂടാൻ തുടങ്ങി. അവൾ ആദിയെ ദയനീയമായി ഒന്ന് നോക്കി.

എന്താ ഏട്ടത്തി ഇങ്ങനെ നോക്കുന്നെ അകത്തേക്ക് ചെല്ല്. ശരത്തേട്ടൻ കാത്തിരിക്കുന്നുണ്ടാവും ആദി അവളെ കളിയാക്കി. ഞാൻ പോവാട്ടോ നമ്മുക്ക് രാവിലെ മീറ്റ് ചെയാം അതും പറഞ്ഞ് ആദി ഗായുവിനെ ഒന്ന് കെട്ടിപിടിച്ചിട്ട് അവളുടെ റൂമിലേക്ക് പോയി.

ദേവി... നീ എന്നെ കാത്തോളണേ എന്റെ കെട്ടിയോൻ ആയോണ്ട് പറയുവല്ല ആള് ശെരിക്കും ഒരു സൈക്കോ ആണെന്ന എനിക്ക് തോന്നുന്നേ. ഓരോ സമയത്ത് ഓരോ സ്വഭാവമാ. അവൾ മടിയോടെയാണെങ്കിലും റൂമിലേക്ക് കയറി.റൂമിൽ ശരത്തിനെ കാണാത്തോണ്ട് അവൾക്ക് അല്പം ആശ്വാസം തോന്നി. പെട്ടെന്ന് ഡോർ അടയുന്ന സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ശരത് കൈയും കെട്ടി ഡോറിൽ ചാരി അവളെ തന്നെ നോക്കി നിൽകുവാണ്.

നീ അകത്തേക്ക് കയറിയപ്പോ എന്തെങ്കിലും പറഞ്ഞായിരുന്നോ ശരത് ഒട്ടും ഭാവവിത്യാസം ഇല്ലാതെ ചോദിച്ചു.

ഞാ... ഞാനോ ഞാൻ എന്ത് പറയാനാ ഏയ്‌ ഞാൻ ഒന്നും പറഞ്ഞില്ല അവൾ കുറച്ച് പേടിയോടെ പറഞ്ഞു.

ഒന്നും പറഞ്ഞില്ലേ...?അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് ചോദിച്ചു.

ഇ... ഇല്ല... ശരത് അടുത്തേക്ക് വരുന്നതിനു അനുസരിച്ച് അവൾ തന്റെ കാലുകൾ പിന്നിലേക്ക് വെച്ച് പുറകോട്ട് നടന്നു.

ശെരിക്കും ഒന്നും പറഞ്ഞില്ലല്ലോ അല്ലെ അവൻ അവളുടെ തൊട്ട് അടുത്ത് വന്ന് നിന്നുകൊണ്ട് വീണ്ടും ചോദിച്ചു.

അവൾ ഭിത്തിയിൽ തട്ടി നില്കുന്നത് കൊണ്ട് ഇനി പുറകോട്ട് പോകാൻ സ്ഥലം ഇല്ലാ അതുകൊണ്ട് അവൾ അനങ്ങാതെ നിന്നു.ഇപ്പോൾ ശരത്തും ഗായുവും തമ്മിൽ ഒരൽപ്പം പോലും ഡിസ്റ്റൻസ് ഇല്ല.

എന്താടോ ഒന്നും മിണ്ടാതെ ഞാൻ ചോദിച്ചത് കേട്ടില്ലേ. അവൻ അവളുടെ കാതോരം വന്ന് ചോദിച്ചതും അവളുടെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി.അവളുടെ അപ്പോഴുള്ള അവസ്ഥ കണ്ട് ശരത്തിന് ശെരിക്കും ചിരി വരുന്നുണ്ടായിരുന്നു.

ഞാൻ ചോദിച്ചതിന് എനിക്ക് ഇത് വരെ മറുപടി കിട്ടിയില്ല അവൻ കുറച്ചൂടെ അവളിലേക്ക് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.

ഞാൻ... എ... എനിക്ക്.... പാവം ഗായുവിന് ശെരിക്കും പേടി കാരണം ശബ്‌ദം പോലും പുറത്തേക്ക് വരുന്നില്ലായിരുന്നു.

ഞാൻ ഒന്നും പറഞ്ഞില്ല. അവൾ എങ്ങനെയൊക്കെയോ ധൈര്യത്തോടെ അതും പറഞ്ഞ് ശരത്തിനെ പുറകിലേക്ക് തള്ളി.

അവൻ പുറകോട്ട് ഒന്ന് വേച്ച് പോയെങ്കിലും അവൻ എങ്ങനെയോ ബാലൻസ് ചെയ്തു നിന്നു.

അവൻ ആദ്യം നിന്നതുപോലെ തന്നെ ഗായുവിന്റെ അടുത്തേക്ക് ചേർന്ന് നിന്നു.

അപ്പൊ താൻ ഒന്നും പറഞ്ഞിട്ടില്ലലേ. അവൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി അത് ചോദിച്ചു അവളുടെ ഇടുപ്പിലുടെ കൈയിട്ട് അവളെ കുറച്ചൂടെ അവനിലേക്ക് ചേർത്ത് നിർത്തി.

ശരത്തിന്റെ ആ പ്രവർത്തി കണ്ട് ഗായു കണ്ണും മിഴിച്ച് അവനെ തന്നെ നോക്കി നിൽകുവാണ്.

ഇപ്പൊ പറ നീ ഒന്നും പറഞ്ഞില്ലേ ആദ്യം. അവളുടെ ഇടുപ്പിലെ പിടി ഒന്നുകൂടെ മുറുക്കികൊണ്ട് അവൻ ചോദിച്ചു.അവന്റെ മുഖത്ത് അപ്പോഴുള്ള ഭാവം എന്താണെന്ന് അവൾക്കും അപ്പോൾ മനസ്സിലായില്ല.

ഞാൻ.... പറഞ്ഞു....

മ്മ്... എന്താ പറഞ്ഞത് അതുകൂടെ പറ അവൻ അവളിലെ പിടി വിടാതെ അങ്ങനെ തന്നെ നിന്നുകൊണ്ട് ചോദിച്ചു.

ഞാൻ... അത്...സൈക്കോ കെട്ടിയോൻ എന്ന്.... അറിയാതെ പറഞ്ഞതാ...സോറി. അവൾ കണ്ണും അടച്ച് അത്രോം എങ്ങനെയൊക്കെയോ പറഞ്ഞ് ഒപ്പിച്ചു.

അവൾ അത് പറഞ്ഞതും ശരത് അവളിലെ പിടി വിട്ട് കുറച്ച് നീങ്ങി നിന്നു. 

ശരത്തിന്റെ അനക്കം ഒന്നും കേൾക്കാതെ വന്നപ്പോ ഗായു കണ്ണ് തുറന്നു. അപ്പോൾ കൈയും കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന ശരത്തിനെയാണ് കണ്ടത്.

എനിക്ക് കള്ളം പറയുന്നവരെ ഇഷ്ടമല്ല. നീ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടായിരുന്നു.എന്നിട്ടും നീ എന്നോട് കള്ളം പറഞ്ഞു അതുകൊണ്ട് ഇനി കള്ളം പറയുമ്പോ ഇപ്പൊ നടന്നത് ഒന്ന് ഓർത്താൽ കൊള്ളാം.

ഞാൻ പറഞ്ഞതിൽ എന്ത് എങ്കിലും വിത്യാസം ഉണ്ടോ. ഇത്രോം നേരം സ്നേഹത്തോടെ മിണ്ടിയിട്ട് ഇപ്പൊ കലിപ്പ് മോഡ് ഓൺ ആക്കിയേകുന്നു. ഇയാള് ശെരിക്കും റിയൽ സൈക്കോ തന്നെയാണെന്ന തോന്നണേ. (ഗായു ആത്മ)

നീ എന്തെങ്കിലും പറഞ്ഞോ.

ഏയ്‌ ഇല്ല ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചതാ. അവൾ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

മ്മ്... അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം. പിന്നെ നീ ഒന്ന് ഈ സോഫയിൽ വന്ന് ഇരിക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാൻ ഒണ്ട്.

ഗായത്രി കുറച്ച് പേടിയോടെ ആണെങ്കിലും അവനെ ഒന്ന് നോക്കിയിട്ട് അവൾ സോഫയിൽ പോയി ഇരുന്നു.

ശരത് അവളുടെ നേരെ ഒരു ചെയർ വലിച്ചിട്ട് അതിൽ ഇരുന്നു.

ഗായത്രി നിനക്ക്  ഇത്രയും നേരം കൊണ്ട് എന്നെക്കുറിച്ച് എന്തെങ്കിലും മനസ്സിലായോ ശരത്തിന്റെ ആ ചോദ്യം കേട്ട് എന്ത് പറയാണെന്ന് ഗായത്രിക്ക് അറിയില്ലായിരുന്നു.

എനിക്ക് അറിയം നിനക്ക് ഒന്നും മനസ്സിലായിട്ടില്ലാന്ന്. എന്റെ സ്വഭാവം വെച്ച് ഇന്ന് നടന്നതിന് ഒക്കെ നിന്നെ ഞാൻ കൊല്ലേണ്ടതാണ് പക്ഷേ എന്നെ തകർക്കാൻ നടക്കുന്ന എന്റെ ശത്രു അവനാണ് ന്യൂസിൽ ആ ഫോട്ടോ ഒക്കെ കൊടുത്തത്.

നിന്റെ സമ്മതം പോലും ചോദിക്കാതെയാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത്.അതുകൊണ്ട് ഉടനെ തന്നെ നമ്മുക്ക് പിരിയാം. കാരണം എനിക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാനോ എന്റെ പാതിയായി കാണനോ കഴിയില്ല.പക്ഷേ മറ്റുള്ളവരുടെ മുന്നിൽ നമ്മൾ നല്ല സ്നേഹത്തോടെ ആണ് കഴിയുന്നതെന്ന് അഭിനയിക്കണം മനസ്സിലായോ ഞാൻ പറയുന്നതൊക്കെ.

ഗായു മനസ്സിലായെന്ന രീതിയിൽ തലയാട്ടി.

മ്മ്...എന്നാൽ കിടന്നോ. അതും പറഞ്ഞ് ശരത് ബാൽക്കണിയിലേക്ക് ഇറങ്ങി പോയി.

ഞാൻ ഇനി എവിടെ കിടക്കും. ബെഡിൽ കിടന്നാൽ ഇനി ആ സൈക്കോ വന്നെന്നെ ചീത്ത പറഞ്ഞ് കൊന്നാലോ അവൾ അതും ആലോജിച് ഒരു പില്ലോയും ഷീറ്റും എടുത്ത് സോഫയിൽ വന്ന് കിടന്നു.

ബാൽക്കണിൽ നിന്നും കയറിവന്ന ശരത് കാണുന്നത് സോഫയിൽ കിടക്കുന്ന ഗായത്രിയെയാണ്.

ഡീ.... ശരത് ദേഷ്യത്തോടെ അവളെ വിളിച്ചു.

ഗായത്രി പേടിച് സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.

എ... എന്താ....

നിന്നോട് ഞാൻ പറഞ്ഞോ സോഫയിൽ വന്ന് കിടക്കാൻ.

ഇല്ല....

പിന്നെ നീ എന്തിനാ സോഫയിൽ വന്ന് കിടക്കുന്നത്.

അത് ഞാൻ ഇവിടെ കിടന്നോളാം.

മര്യാദക്ക് ബെഡിൽ പോയി കിടക്ക്. അവൻ ദേഷ്യത്തോടെ അലറി.

ഗായു പില്ലോയും ഷീറ്റും എടുത്ത് വേഗം ബെഡിൽ ഒരു സൈഡിലായി കിടന്നു.

ശരത് അവളെ ഒന്ന് നോക്കിയതിനു ശേഷം സോഫയിൽ വന്ന് കിടന്നു.

ശരത്തിന്റെ അനക്കം ഒന്നും കേൾക്കാതെ വന്നപ്പോ ഗായു തിരിഞ്ഞ് നോക്കി അപ്പോൾ ശരത്തിനെ ബെഡിൽ കണ്ടില്ല. അവൾ എഴുനേറ്റ് ബെഡിൽ ഇരുന്ന് നോക്കിയപ്പോൾ അവൻ സോഫയിൽ കിടക്കുന്നത് കണ്ടു.

അവൾ ഒരു ചിരിയോടെ ബെഡിലേക്ക് കിടന്നു. അവളുടെ മനസ്സ് മുഴുവനും ശരത്തിനെ കുറിച്ചുള്ള ചിന്തകളായിരുന്നു.

എന്റെ ദേവി എന്റെ ഈ സൈക്കോ കെട്ടിയോനെ എനിക്ക് അങ്ങ് മനസ്സിലാകുന്നില്ലലോ.ഇങ്ങേരുടെ ശെരികുമുള്ള സ്വഭാവം എന്താണോ. ആ എന്തെങ്കിലും ആകട്ടെ ഞാൻ എന്തിനാ അത് ഒക്കെ ആലോജിക്കുന്നെ. അവൾ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കിയപ്പോൾ നല്ല വേദന തോന്നി.അവൾ പിന്നെയും ഓരോന്നെ ഒക്കെ ആലോജിച് എപ്പോഴോ ഉറങ്ങി.

****

ശരത്തും ഗായുവിനെ കുറിച് ആലോജിച് കിടക്കുവാണ്. താൻ അങ്ങനെ അവളോട് അഭിനയിക്കണം എന്ന് ഒക്കെ പറഞ്ഞപ്പോഴും എന്നോട് അത് എന്തിനാണെന്ന് എങ്കിലും ചോദിക്കുന്ന് ഞാൻ വിചാരിച്ചു. അവൾ എന്താ ഒന്നും ചോദിക്കാതെ ഇരുന്നേ.

ആള് പാവം ആണെന്ന് തോന്നുന്നോണ്ട്. എന്തായാലും കുറച്ച് ദിവസം ഇവിടെ ഉണ്ടാകുമല്ലോ നോക്കാം അവൾടെ സ്വഭാവം എങ്ങനെയാണെന്ന്. നാളെ തന്നെ ഡിവോഴ്സിനുള്ള കാര്യങ്ങൾ നോക്കണം.

ഓഹ്.. ഇനി ശിവാനിയുടെ കാര്യം അവള് ഇനി എന്തൊക്കെ പുകിലാണോ ഇവിടെ വന്ന് കാണിച്ചു കൂട്ടാൻ പോകുന്നത്. എന്തായാലും ഉടനെ തന്നെ ശിവാനിക്ക് നല്ലൊരു പയ്യനെ കണ്ട് പിടിക്കണം അതെ നടക്കു.അങ്ങനെ അവൻ ഓരോ കാര്യങ്ങൾ മനസ്സിൽ കണക്ക് കൂട്ടികൊണ്ട് ഉറങ്ങി.

****

രാവിലെ ഗായു ആണ് നേരത്തെ എഴുന്നേറ്റത്. അവൾ ശരത്തിനെ നോക്കിയപ്പോൾ സോഫയിൽ ചുരുണ്ടുകൂടി കിടന്നാണ് ഉറക്കം.അവൾക്ക് അത് കണ്ട് ചിരി വരുന്നുണ്ടായിരുന്നു.

അവൾ വേഗം തന്നെ കാബോർഡിൽ നിന്നും ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആകാൻ കയറി.

ശരത് കണ്ണ് തുറന്ന് നേരെ നോക്കിയത് ബെഡിലേക്കാണ്. ഗായുവിനെ ബെഡിൽ കാണാത്തോണ്ട് അവൻ വേഗം എഴുനേറ്റ് പുറത്തേക്ക് പോകാൻ തുടങ്ങിയതും ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്‌ദം കേട്ടപ്പോൾ അവൾ കുളിക്കുവാണെന്ന് മനസ്സിലായി.

അവൻ ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ 5:30 ആയിട്ടേ ഒള്ളു.

ഇവൾ ഇത്രയും നേരത്തെ ഒക്കെ എഴുനേൽക്കുമോ. അവൾ എപ്പോ എഴുനേറ്റാലും എനിക്ക് എന്താ. അവൻ വേഗം ബെഡിൽ കയറി കിടന്നു.

ഗായത്രി ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ ശരത് ബെഡിൽ കാണ്ണും തുറന്ന് കിടക്കുന്നതാണ് കാണുന്നത്.അവനെ ഒന്ന് നോക്കിയിട്ട് അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് സിന്ദൂരചെപ്പ് എടുത്തു. അപ്പോൾ അവളുടെ മനസ്സിലേക്ക് ആദ്യം ഓടി വന്നത് ശരത് ഇന്നലെ അവൾക്ക് സിന്ദൂരം തൊട്ട് കൊടുത്തതാണ്.

അവൾ കണ്ണാടിയിലൂടെ ശരത്തിനെ നോക്കിയപ്പോൾ അവൻ അവളെ നോക്കി കിടക്കുന്നത് കണ്ടു. അവൾ നോക്കുന്നത് കണ്ടതും അവൻ വേഗം നോട്ടം മാറ്റി.

ഗായുവിന് അത് കണ്ടപ്പോൾ സങ്കടം വാന്നെങ്കിലും അവൾ അത് കാര്യമാക്കാതെ സിന്ദൂരചെപ്പ് ടേബിളിൽ വെച്ചിട്ട് ഒരു ചെറിയ പൊട്ട് എടുത്ത് തൊട്ടിട്ട് ശരത്തിനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ശരത്തിന്റെ ഒച്ച കേട്ടത്.

ഒന്ന് അവിടെ നിന്നെ...

                                                         തുടരും....
________________________________________________

അപ്പൊ റേറ്റിംഗ് & റിവ്യൂ ഇട്ടിട്ട് പോണേ😁

സഖി🦋


നിനക്കായ്‌ മാത്രം💜(പാർട്ട്‌:7)

നിനക്കായ്‌ മാത്രം💜(പാർട്ട്‌:7)

4.7
11333

ഗായുവിന് അത് കണ്ടപ്പോൾ സങ്കടം വന്നെങ്കിലും അവൾ അത് കാര്യമാക്കാതെ സിന്ദൂരചെപ്പ് ടേബിളിൽ വെച്ചിട്ട് ഒരു ചെറിയ പൊട്ട് എടുത്ത് തൊട്ടിട്ട് ശരത്തിനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ശരത്തിന്റെ ഒച്ച കേട്ടത്.ഒന്ന് അവിടെ നിന്നെ...ഗായു എന്താണെന്നുള്ള അർത്ഥത്തിൽ തിരിഞ്ഞ് നോക്കി.ശരത് ബെഡിൽ നിന്നും എഴുനേറ്റ് ടേബിളിന്റെ അടുത്തേക്ക് ചെന്ന് സിന്ദൂരചെപ്പ് കൈയിലെടുത്ത് ഗായത്രിയുടെ അടുത്തേക്ക് ചെന്നു.ഞാൻ ഇന്നലെ ചോദിച്ചിരുന്നില്ലേ സിന്ദൂരം തൊടുന്നത് എന്തിനാണെന്ന് അവൻ ഗായത്രിയെ റൂമിന് അകത്തേക്ക് കയറ്റി ഡോർ അടച്ചുകൊണ്ട് ചോദിച്ചു.ഗായു ഇ