Aksharathalukal

നിനക്കായ്‌ മാത്രം💜(പാർട്ട്‌:7)

ഗായുവിന് അത് കണ്ടപ്പോൾ സങ്കടം വന്നെങ്കിലും അവൾ അത് കാര്യമാക്കാതെ സിന്ദൂരചെപ്പ് ടേബിളിൽ വെച്ചിട്ട് ഒരു ചെറിയ പൊട്ട് എടുത്ത് തൊട്ടിട്ട് ശരത്തിനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ശരത്തിന്റെ ഒച്ച കേട്ടത്.

ഒന്ന് അവിടെ നിന്നെ...

ഗായു എന്താണെന്നുള്ള അർത്ഥത്തിൽ തിരിഞ്ഞ് നോക്കി.

ശരത് ബെഡിൽ നിന്നും എഴുനേറ്റ് ടേബിളിന്റെ അടുത്തേക്ക് ചെന്ന് സിന്ദൂരചെപ്പ് കൈയിലെടുത്ത് ഗായത്രിയുടെ അടുത്തേക്ക് ചെന്നു.

ഞാൻ ഇന്നലെ ചോദിച്ചിരുന്നില്ലേ സിന്ദൂരം തൊടുന്നത് എന്തിനാണെന്ന് അവൻ ഗായത്രിയെ റൂമിന് അകത്തേക്ക് കയറ്റി ഡോർ അടച്ചുകൊണ്ട് ചോദിച്ചു.

ഗായു ഇവിടെ ഇപ്പൊ എന്താ നടക്കുന്നെ എന്നാ അവസ്ഥയിൽ നിക്കുവാണ്.

എന്താടോ താൻ ഒന്നും മിണ്ടാതെ?
ശരത് അവളുടെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് ചോദിച്ചു.

അത്... ഞാൻ...

മ്മ്.. എന്തോ കാര്യമായിട്ട് ആലോചിക്കുവായിരുന്നു എന്ന്
എനിക്ക് മനസ്സിലായി.
ഞാൻ ചോദിച്ചത് കെട്ടായിരുന്നോ?
ശരത് ബെഡിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.

മ്മ്... കേട്ടു അവൾ കുറച്ച് മടിയോടെ പറഞ്ഞു.

എങ്കിൽ പറ സിന്ദൂരം തൊടുന്നത് എന്തിനാ?
അവളുടെ മറുപടി എന്താകുമെന്ന് അറിയാനുള്ള ആകാംഷയോടെ ശരത് ചോദിച്ചു.

\"എൻ നെറുകയിൽ നീ ചാർത്തുന്ന
സിന്ദൂര ചുവപ്പിനെക്കാൾ ഭംഗി മറ്റെന്തിനാനുള്ളത്...

നിൻ വിരലുകൾ എൻ നെറുകയിൽ
ചുവപ്പ് പടർത്തുമ്പോൾ മനസ്സുകൊണ്ട് അറിയാതെ ഞാൻ കൊതിക്കുന്നു പൂർണമായും നിൻ പാതിയാകാൻ\"

ഗായു അത്രയും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോഴേക്കും ശരത് അവളുടെ കൈയിൽ പിടിച്ചിരുന്നു.

ഗായത്രി താൻ... ശരത് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ഡോറിൽ ആരോ മുട്ടുന്നത് കേട്ട് ഗായത്രി പോയി ഡോർ തുറന്നു.

ഡോർ തുറന്നതും മുന്നിൽ ശിവാനി നല്ല ദേഷ്യത്തോടെ ഗായത്രിയെ നോക്കി പേടിപ്പിക്കുന്നുണ്ട്.

പിന്നീടാണ് ശിവാനി ശരത്തിനെ ശ്രദ്ധിച്ചത്.
അവൻ നോക്കുന്നത് മുഴുവനും ഗായുവിനെയാണ്.

ശിവാനി ഗായുവിനെ തള്ളി മാറ്റി റൂമിലേക്ക് കയറി. അവൾ നേരെ ശരത്തിന്റെ അടുത്തേക്ക് ചെന്നു.

ശരത്തേട്ടൻ എന്താ ഇന്ന് ഇത്ര ലേറ്റ് ആയെ എഴുനേൽക്കാൻ.ഞാൻ എപ്പോ തൊട്ട് ഏട്ടനെ വെയിറ്റ് ചെയ്ത് താഴെ നില്കുവാണെന്ന് അറിയോ?

ശരത് ശിവാനി പറയുന്നതൊന്നും തന്നെ കേൾക്കാതെ ഗായുവിനെ തന്നെ നോക്കി നില്കുവാണ്.അത് കണ്ടപ്പോൾ ശിവാനിക്ക് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല. അവൾ ശത്തിനെ ഒന്ന് പുറകിലേക്ക് തള്ളി.

ശരത്തേട്ടൻ ഞാൻ പറഞ്ഞത് എന്തെങ്കിലും കേട്ടോ? ശിവാനി ഉച്ചത്തിൽ ചോദിച്ചു.

നിനക്ക് ഇപ്പൊ എന്താ ശിവാനി വേണ്ടത്.നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടേക്ക് വരല്ലെന്ന്.നിന്നെ എനിക്ക് കല്യാണം കഴിക്കാൻ പറ്റില്ല ഇനിയും എന്നെകൊണ്ട് നീ ഇത് പറയിക്കരുത്.ഇനി എങ്കിലും എന്നെ ഒന്ന് ശല്യം ചെയ്യാതെ വെറുതെ വിട്ടൂടെ നിനക്ക്.ശരത് ദേഷ്യത്തോടെ ചോദിച്ചു.

ശരത്തിന്റെ വാക്കുകൾ കേട്ട് ശിവാനിക്ക് സങ്കടം വന്നെങ്കിലും അവൾ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ ഗായുവിന് നേരെ തിരിഞ്ഞു.

നീ ഒരുത്തി കാരണമാണ് എന്റെ ശരത്തേട്ടൻ എന്നോട് ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നത്. നീ ഏട്ടന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഉറപ്പായും ഏട്ടൻ എന്നെ വിവാഹം കഴിച്ചേനെ.ശരത്തേട്ടനെ എനിക്ക് കിട്ടാൻ വേണ്ടി ഞാൻ ഏത് അറ്റം വരെയും പോവും അത് നിന്നെ കൊന്നിട്ട് ആണെങ്കിൽ അങ്ങനെ.ശിവാനി ഗായുവിന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.

ഗായു ശിവാനിയെ നോക്കി പുച്ഛത്തോടെ ചിരിച് അവളെ സൈഡിലേക്ക് ഒന്ന് മാറ്റി നിർത്തികൊണ്ട് ശരത്തിന്റെ അടുത്തേക്ക് ചെന്നു.

ഗായു എന്താ കാണിക്കാൻ പോകുന്നെ എന്ന് നോക്കി നില്കുവാണ് ശരത്തും ശിവാനിയും.

അതേ ഏട്ടൻ അല്ലെ പറഞ്ഞെ എനിക്ക് സിന്ദൂരം തൊട്ട് തരാന്ന്.ഗായു പറയുന്നത് കേട്ട് ശരത് അവളെ അത്ഭുതത്തോടെ നോക്കി നില്കുവാണ്.

വേഗം തൊട്ട് തന്നെ എന്നിട്ട് വേണം എനിക്ക് താഴേക്ക് പോകാൻ.ഇനിയും വൈകി താഴേക്ക് ചെന്ന എല്ലാവരും നമ്മളെക്കുറിച്ച് എന്ത് വിചാരിക്കും ഗായു ചിരിച്ചുകൊണ്ട് നിലത്ത് കാലുകൊണ്ട് കളം ഒക്കെ വരച്ച് നാണത്തോടെ പറഞ്ഞു.

ശിവാനി ഇതൊക്കെ കേട്ട് ദേഷ്യം കൊണ്ട് വിറച്ച് നിലുവാണ്.ഇപ്പൊ ഗായുവിനെ കൈയിൽ കിട്ടിയാൽ ശിവാനി വേണെങ്കിൽ കൊല്ലും അത്രക്ക്‌ ദേഷ്യം ഒണ്ട് അവൾക്ക്.

ശിവാനി നില്കുന്നതുകൊണ്ട് ഗായുവിനോട് ശരത്തിന് ഒന്നും പറയാൻ കഴിയുമായിരുന്നില്ല.

ഇവൾക്ക് എന്നോട് ഇങ്ങനെ ഒക്കെ പറയാൻ മാത്രം ധൈര്യം ഉണ്ടായിരുന്നോ?
അപ്പൊ ഇന്നലെ ഞാൻ അടുത്തേക്ക് ചെന്നപ്പോ നിന്ന് പേടിച്ചതോ?
അതൊക്കെ ഇനി ഇവള്ടെ അഭിനയം ആയിരുന്ന് കാണും.ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ലലോ.ശരത് ഗായുവിനെ നോക്കി മനസ്സിൽ പറഞ്ഞു.

എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നെ വേഗം സിന്ദൂരം തൊട്ട് തന്നെ ഗായു ശിവാനിയെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു.

ശരത് സിന്ദൂരചെപ്പ് തുറന്ന് അതിൽ നിന്നും ഒരുന്നുള്ള് സിന്ദൂരം എടുത്ത് ഗായുവിന്റെ നെറുകയിൽ തൊട്ട് കൊടുത്തു.ആ നിമിഷം എന്തുകൊണ്ടോ ഗായുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

ശരത്തെട്ടാ...
ശിവാനി ദേഷ്യത്തോടെ വിളിച്ചു.

നിങ്ങൾ എന്തോ ഇപ്പൊ കാണിച്ചേ? അവൾക്ക് സിന്ദൂരം തൊട്ട് കൊടുത്തല്ലേ?

നിനക്ക് എന്താ ശിവാനി വേണ്ടത് എന്റെ ഭാര്യക്ക് ഞാൻ അല്ലാതെ പിന്നെ ആരാ സിന്ദൂരം തൊട്ട് കൊടുക്കണ്ടേ ശരത് അല്പം ദേഷ്യത്തോടെ ചോദിച്ചു.

അപ്പൊ ഏട്ടൻ ഇവളെ ഏട്ടന്റെ ഭാര്യ ആയിട്ട് അംഗീകരിച്ചോ?

പക്ഷെ ശിവാനിയുടെ ആ ചോദ്യം കേട്ടപ്പോൾ ഗായുവിന് ശെരിക്കും സങ്കടമായി.കാരണം ഒരിക്കലും ശരത് ഗായുവിനെ അവന്റെ ഭാര്യയായി അംഗീകരിക്കില്ല എന്ന് ഗായുവിന് നന്നായിട്ടറിയാം.എങ്കിലും ശരത് എന്താ പറയാൻ പോകുന്നെ എന്ന് നോക്കി നില്കുവാണ് ഗായു.

ശിവാനി ഇനി പഴയതുപോലെ നീ ഈ റൂമിൽ ചോദിക്കാതെ കയറരുത്.ഇത് ഇപ്പൊ എന്റെ മാത്രം റൂം അല്ല ഗായത്രിയുടെത് കൂടിയാണ്.

പിന്നെ ഇന്നലെ നീ കാണിച്ചതുപോലെ ഇനി ഒരിക്കൽ കൂടെ നീ ഗായത്രിയെ ഉപദ്രവിക്കാൻ ശ്രേമിച്ചാൽ.... അത്രയും പറഞ്ഞ് ശരത് സിന്ദൂരചെപ്പ് ടേബിളിൽ വെച്ചിട്ട് കാബോർഡിൽ നിന്നും ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി.

ശിവാനി അപ്പോഴും ഗായുവിനെ നോക്കി പേടിപ്പിക്കുവാണ്.

ഗായു അവളെ ഒന്ന് നോക്കിയ ശേഷം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ശിവാനി ഗായുവിന്റെ കൈയിൽ ബലമായി പിടിച്ചു.

ഞാൻ നേരത്തെ പറഞ്ഞത് നീ ഓർത്തുവെച്ചോ എന്റെ ശരത്തേട്ടനെ നേടാൻ വേണ്ടി നിന്നെ കൊല്ലാനും ഞാൻ മടിക്കില്ല.നീ ആയിട്ട് ഒഴിഞ്ഞുപോയാൽ നിനക്ക് കൊള്ളാം.അത് പറഞ്ഞ് ശിവാനി ഗായുവിന്റെ കൈയിലെ പിടി വിട്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.

ശിവാനി ഒന്ന് അവിടെ നിന്നെ ഗായു അവളുടെ പുറകെ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു.

ശിവാനി നീ ഒന്ന് മനസ്സിലാക്കണം
ഞാൻ ഒരിക്കലും വിചാരിച്ചതല്ല
എന്റെ വിവാഹം ഇങ്ങനെ ഒക്കെ നടക്കുമെന്ന്.എന്റെ കഴുത്തിൽ
കിടക്കുന്ന ഈ താലി ഞാൻ ആഗ്രഹിക്കാതെ എനിക്ക് കിട്ടിയതാണ്.പക്ഷെ ഇപ്പൊ ഈ താലിയിലാണ് എന്റെ ജീവിതം.

അതുകൊണ്ട് എന്തൊക്കെ സംഭവിച്ചാലും ഈ താലിയും ഇത് ചാർത്തിത്തന്ന എന്റെ ഭർത്താവിനെയും ഞാൻ ഉപേക്ഷിക്കില്ല അത് ഇപ്പൊ നീ എന്നെ  കൊല്ലുമെന്ന് പറഞ്ഞാലും.

ഗായു പറഞ്ഞ് നിർത്തിയതും പെട്ടെന്ന് കൈയടിക്കുന്ന ശബ്‍ദമാണ് കേട്ടത്.

കേട്ടല്ലോ ശിവാനി എന്റെ ഏട്ടത്തി പറഞ്ഞത് അതുകൊണ്ട് നീ മര്യാദക്ക് നിന്റെ കാര്യം നോക്കി പോകുന്നതാ നിനക്ക് നല്ലത്.ഏട്ടന്റെ വിവാഹം ഇങ്ങനെ കഴിഞ്ഞത് നന്നായി. നിന്നെ എങ്ങാനും ഏട്ടൻ കല്യാണം കഴിക്കാൻ റെഡി ആയർന്നെ ഞാൻ എന്ത് കഷ്ടപ്പെട്ട് ആ കല്യാണം മൊടക്കേണ്ടി വന്നേനെ സംഗീത് ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി.

ഓ നീയും ഇപ്പൊ ഇവള്ടെ കൂടെ കൂടിയല്ലേ. ഇവനെയും നീ ഒറ്റ ദിവസംകൊണ്ട് മയക്കി അല്ലെടി നീ കൊള്ളാവല്ലോ ആള് ശിവാനി അത്രയും പറഞ്ഞത് മാത്രമേ അവൾക്ക് ഓർമ്മയുള്ളൂ പിന്നെ ഫുൾ മൂളലും പുകയും ഒക്കെ ആയിരുന്നു.ശിവാനി തല ഒന്ന് കൂടഞ്ഞുകൊണ്ട് നോക്കിയപ്പോൾ സംഗീത് അവന്റെ കൈ കുടയുന്നുണ്ട്.

ഇനി നീ ഈ വക വർത്തമാനം പറഞ്ഞാൽ ഇതാവില്ല എന്റെ കൈയിൽ നിന്ന് കിട്ടാൻ പോകുന്നത് കേട്ടോടി പുല്ലേ... സംഗീത് ദേഷ്യത്തോടെ അത്രയും പറഞ്ഞ് ഗായുവിനെയും കൂട്ടി താഴേക്ക് പോയി.

എന്നാൽ ഇത് എല്ലാം റൂമിൽ നിന്ന് ശരത് കാണുന്നുണ്ടായിരുന്നു. പക്ഷെ അവന്റെ മനസ്സിൽ ഗയു സിന്ദൂരം തൊടുന്നതിനെപ്പറ്റി പറഞ്ഞതും പിന്നെ ശിവാനിയോട് ഇപ്പോൾ പറഞ്ഞതുമെല്ലാമാണ്.
പക്ഷെ ശരതിന് ഒരിക്കലും ഗായുവിനെ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.

ശരത് വേഗം തന്നെ റെഡിയായി താഴേക്ക് ചെന്നു.അവിടെ എല്ലാവരും ഡൈനിങ് ടേബിളിന് ചുറ്റും ഇരിക്കുവാണ്.ഗായത്രി മാത്രം മാറി നിൽക്കുന്നുണ്ട്.ശരത് പക്ഷെ അവളെ ശ്രദ്ധിക്കാതെ ഒരു ചെയർ വലിച്ചിട്ട് അവിടെ ഇരുന്നു.
   

മോള് എന്താ ഇരിക്കാത്തെ? ശരത്തിന്റെ അമ്മ ഗായു മാറി നില്കുന്നതുകണ്ട് ചോദിച്ചു.

അത് അമ്മേ ഞാൻ പിന്നെ കഴിച്ചോളാം എനിക്ക് വിശപ്പില്ല.

ഏയ്‌ അതൊന്നും പറഞ്ഞാൽ പറ്റില്ല ഇവിടെ എല്ലാവരും ഒന്നിച്ചിരുന്നെ കഴിക്കാറുള്ളു. മോളും ഇപ്പൊ ഇവിടുത്തെ കുട്ടി അല്ലെ വാ വന്ന് ഇരിക്ക്‌.ശരത്തിന്റെ അടുത്തുള്ള ചെയർ കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു.

അപ്പോഴാണ് ശിവാനി അവിടേക്ക് വന്നത്.
ശിവാനി വേഗം ശരത്തിന്റെ അടുത്തേക്ക് ഇരിക്കാൻ വന്നതും ശരത് ഗായത്രിയെ വിളിച്ചു.

ഗായത്രി വന്ന് ഇവിടെ ഇരിക്ക്‌.
ശരത് അങ്ങനെ പറഞ്ഞതും അവിടെ ഇരുന്ന എല്ലവരും ഒരു പുഞ്ചിരിയോടെ കഴിക്കാൻ തുടങ്ങി.

ശിവാനി അവിടെ എന്തൊപോയ അണ്ണനെ പോലെ നോക്കി നില്കുന്നതുകണ്ടപ്പോ സംഗീതും ആദിയും കൂടെ ഉറക്കെ ചിരിക്കാൻ തുടങ്ങി.

അത് കൂടെ കണ്ടപ്പോ ശിവാനി വേഗം തിരിഞ്ഞ് നടന്നു.

ശിവാനി കഴിക്കാതെ എവിടേക്ക് പോവാ.ശരത്തിന്റെ അച്ഛൻ ചോദിച്ചു.

ഞാൻ പിന്നീട് വരാം അങ്കിൾ എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്.

നീ വന്ന് കഴിക്ക് എന്നിട്ട് പോയാൽ മതി.

ശിവാനി മരുതോന്നും പറയാതെ ചിന്നുവിന്റെ അടുത്തുള്ള ചെയറിൽ പോയി ഇരുന്നു.

അപ്പോഴാണ് ശിവനി സംഗീതിനെ ശ്രദ്ധിച്ചത്.സംഗീത് അമ്മയെ നോക്കി അച്ഛനോട് പറയാൻ കണ്ണ് കൊണ്ട് കാണിക്കുവാണ്.

അതെ ദേവേട്ടാ...
സംഗീതിന്റെ ശല്യം സഹിക്കാൻ വയ്യാതെ സീത വിളിച്ചു.

അയാൾ കഴിക്കുന്നത് നിർത്തി എന്താണെന്നുള്ള രീതിയിൽ സീതയെ നോക്കി.

അതെ ഏട്ടാ നമ്മുക്ക് ശരത്തിന്റെയും ഗായത്രിയുടെയും വിവാഹം ഒഫീഷ്യൽ ആയിട്ട് എല്ലാവരേം വിളിച്ച് ഒന്നുടെ നടത്തണ്ടേ.

അത് കേട്ടതും ശിവനി ചുമക്കാൻ തുടങ്ങി.
ആ തക്കം നോക്കി ചിന്നു നല്ല രണ്ടുമൂന്ന് തട്ട് ശിവാനിയുടെ തലക്കിട്ട് കൊടുത്തു.

മ്മ്... ഞാനും അത് ആലോജിച്ചിരുന്നു.
എന്താ ശരത് നിന്റെ അഭിപ്രായം.അയാൾ ശരത്തിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

അത് അച്ഛാ... ഇപ്പൊ എനിക്ക് ഓഫീസിൽ ഒക്കെ നല്ല തിരക്കാ അച്ഛനും അറിയാലോ അത്. അതിന്റെ ഇടയ്ക്ക്‌ വിവാഹം വെച്ചാൽ ശെരിയാവില്ല.ഈ മന്ത് 20 ആവുമ്പോഴേക്കും ഞാൻ ഫ്രീ ആകുമായിരിക്കും.

മ്മ്... അപ്പൊ സീതേ നമ്മുക്ക് നല്ല ഒരു മൂഹോർത്തം നോക്കി വെച്ചേക്കാം.

ശെരി ദേവേട്ടാ ജ്യോത്സയനെ വിളിക്കാൻ മറക്കല്ലേ.

ശിവാനി വേഗം കഴിച്ച് മതിയാക്കി എഴുനേറ്റു.

എന്താ ശിവനി കഴിക്കുന്നില്ലേ സീതയാണ് ചോദിച്ചത്.

മതി ആന്റി എനിക്ക്‌ വേഗം പോണം. അവൾ അത് പറഞ്ഞ് വെഷ്‌റൂമിലേക്ക് പോയി.

ശരത് കഴിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് ഇവിടെ ആയിരുന്നില്ല.തന്റെ ജീവിതത്തിൽ ഇനിയും എന്തോക്കെയോ നടക്കാൻ പോകുന്നുണ്ടെന്ന് അവന് തോന്നികൊണ്ടിരുന്നു.

എല്ലാവരും കഴിച്ച് എഴുനേറ്റപ്പോൾ ശരത് ഗായുവിന്റെ അടുത്തേക്ക് ചെന്നു.

വാഷ് ചെയ്തിട്ട് ഒന്ന് റൂമിലേക്ക് വരണം എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.അത്‌ പറഞ്ഞ് ശരത് റൂമിലേക്ക് പോയി.

ഗായുവിന് അപ്പൊ തൊട്ട് ടെൻഷൻ തുടങ്ങി. കുറച്ച് മുമ്പ് അവൾ കാണിച്ചുകൂട്ടിയത് ഒക്കെ ഓർത്തപ്പോൾ വേണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി.

ഗായു വാഷ് ചെയ്തിട്ട് റൂമിലേക്ക് ചെന്നു.
അവിടെ ശരത് എന്തോ ഫയൽ എടുത്ത് നോക്കുവായിരുന്നു.

അവൾ വന്നത് ശരത് കണ്ടിട്ടില്ലാന്ന് അവൾക്ക് മനസ്സിലായി.

എന്റെ ദേവി നീ എന്നെ കാത്തോളണേ.ഇങ്ങേര് ഇനി എന്നെ കൊല്ലാൻ ആണോ ഇങ്ങോട്ട് വിളിച്ചു വരുതിയെന്ന് അറിയില്ല.

ഞാൻ ഇപ്പൊ എന്തെന്ന് വിളിക്കും ഞാൻ വന്നത് ഒന്ന് അറിയിക്കാണല്ലോ. അല്ലെങ്കിൽ വേണ്ട ഇവിടെ നിക്കാം പുള്ളി തിരിയുമ്പോ കണ്ടോളുലോ. ഗായു ഓരോന്നെ ഒക്കെ മനസ്സിൽ പറഞ്ഞുകൊണ്ട് അവിടെ നിന്നു.
കുറെ നേരം ആയിട്ടും ശരത് തിരിഞ്ഞ് നോക്കുന്നില്ല. പ്രതിമ കണക്ക് ഫയലും നോക്കി നില്കുവാണ്.

ഗായു ശരത് തിരിഞ്ഞ് നോക്കാൻ വേണ്ടി പതിയെ ഒന്ന് ചുമച്ചു. അവളുടെ ഒച്ച കേട്ടതും ശരത് തിരിഞ്ഞ് നോക്കി.

ആഹ് താൻ വന്നോ?
ആ ഡോർ അടച്ചിട്ട് വാ.ശരത് അത്രയും പറഞ്ഞ് വീണ്ടും ഫയൽ നോക്കാൻ തുടങ്ങി.

എന്റെ ദേവി ഞാൻ പേടിച്ചതുപോലെ തന്നെയാ കാര്യങ്ങൾ.ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്നാ തോന്നുന്നേ.
ഗായു പോയി ഡോർ അടച്ചിട്ട് ശരത്തിന്റെ അടുത്ത് വന്ന് നിന്നു.


                                                         തുടരും....

നിനക്കായ് മാത്രം💜(പാർട്ട്‌:8)

നിനക്കായ് മാത്രം💜(പാർട്ട്‌:8)

4.7
12874

ആഹ് താൻ വന്നോ?ആ ഡോർ അടച്ചിട്ട് വാ.ശരത് അത്രയും പറഞ്ഞ് വീണ്ടും ഫയൽ നോക്കാൻ തുടങ്ങി.എന്റെ ദേവി ഞാൻ പേടിച്ചതുപോലെ തന്നെയാ കാര്യങ്ങൾ.ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന തോന്നുന്നേ.ഗായു പോയി ഡോർ അടച്ചിട്ട് ശരത്തിന്റെ അടുത്ത് വന്ന് നിന്നു.ശരത് ഫയൽ ഷെൽഫിൽ വെച്ചിട്ട് ഗായുവിന് നേരെ തിരിഞ്ഞു.ഗായത്രി ഞാൻ ഓഫിസിൽ പോയിട്ട് 2 മണിക്ക് വരും അപ്പോഴേക്കും റെഡിയായി നിൽക്കണം.എവിടെ പോവാനാ? അവൾ സംശയത്തോടെ ചോദിച്ചു.എവിടേക്ക് ആണെന്ന് അറിഞ്ഞാൽ മാത്രമാണോ നീ കൂടെ വരുവോള്ളൂ.ശരത് അല്പം ദേഷ്യത്തോടെയാണ് അത്‌ പറഞ്ഞത്.ഗായു അതിന് ഒന്നും മിണ്ടിയില്ല അവൾ തല താഴ്ത്തി നിന്നു.