Aksharathalukal

അലൈപായുതേ💜(പാർട്ട്‌:2)

ഒരു മതിലിന്റെ വ്യത്യാസമേ രണ്ട് വീടുകളും തമ്മിലുള്ളു.പുറത്ത് നിന്ന് നോക്കിയാൽ ആ വീട്ടിൽ അങ്ങനെ ഒരു വിൻഡോ ഉണ്ടെന്ന് പോലും തോന്നില്ല.പക്ഷെ അത് അടച്ചിട്ടിരിക്കുവാണ്.എന്തോ അവിടേക്ക് നോക്കും തോറും എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നതുപോലെ എനിക്ക് തോന്നി.ഞാൻ വേഗം വിൻഡോ അടച്ച് ബെഡിലേക്ക് കിടന്നു എപ്പോഴോ ഉറങ്ങി പോയി.

വിച്ചേട്ടൻ എന്റെ മുഖത്ത് നല്ല തണുത്ത വെള്ളം ഒഴിച്ചപ്പോഴാണ് ഞാൻ ഞെട്ടി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.സത്യം പറഞ്ഞാൽ എനിക്ക് ശ്വാസം എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.ഞാൻ ഇരുന്ന് ചുമച്ച് ലാസ്റ്റ് എന്റെ കണ്ണിൽ നിന്നും വെള്ളം ഒക്കെ വരാൻ തുടങ്ങി.അത് കണ്ട് പേടിച്ചിട്ട് ആണെന്ന് തോന്നുന്നു വിച്ചേട്ടൻ വേഗം എന്റെ അടുത്ത് വന്നിരുന്നു.

\"ദച്ചുട്ടി സോറിടാ ഞാൻ തമാശക്ക് ചെയ്തതാ.വിച്ചേട്ടനോട് ഷെമിക്ക്\"

ഞാൻ നോക്കിയപ്പോൾ വിച്ചേട്ടന്റെ കണ്ണ് ഒക്കെ നിറഞ്ഞ് വന്നിട്ടുണ്ട്.

\"അയ്യേ വിച്ചേട്ടൻ കരയുവാണോ.എനിക്ക് ഒന്നും ഇല്ലന്നെ.
ഏട്ടൻ എപ്പോഴാ വന്നേ?\"

\"ഞാൻ കുറച്ച് മുമ്പ് എത്തിയേയുള്ളൂ.ഫുഡ് അടി ഒക്കെ കഴിഞ്ഞ് വന്നപ്പോ ദേ നീ സുഖമായിട്ട് ഉറങ്ങുന്നു.അപ്പൊ ഒരു പണി തരാൻ വന്നതാ.ഇത് ഇപ്പൊ എനിക്ക് തന്നെ പണി ആയേനെ\"
വിച്ചേട്ടൻ എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.

\"അതൊക്കെ അവിടെ നിക്കട്ടെ എവിടെ എനിക്ക് മേടിച്ച സാധനങ്ങൾ എടുക്ക്.ഞാൻ തന്നുവിട്ട ലിസ്റ്റിൽ ഉള്ളത് എല്ലം മേടിച്ചോ?\"

\"പിന്നെ ഞാൻ ഒന്നും മേടിച്ചിട്ടില്ല.എനിക്ക് പോലും ഞാൻ ഒന്നും മേടിച്ചില്ല അപ്പോഴല്ലേ നിനക്ക് മേടിച്ചോണ്ട് വരുന്നേ\"

\"ഒന്നും മേടിച്ചിട്ടില്ലല്ലോ,ശെരിയാക്കി തരാം ഞാൻ.ഇപ്പൊ തന്നെ ഞാൻ അമ്മയോട് പറയും വിച്ചേട്ടൻ എന്നെ വെള്ളത്തിൽ മുക്കി കൊല്ലാൻ നോക്കിയെന്ന്\"

\"ഏഹ്... ഞാൻ എപ്പോഴാടി നിന്നെ വെള്ളത്തിൽ മുക്കിയത്\"

\"വെള്ളത്തിൽ മുക്കിയില്ല പക്ഷെ ഒള്ള വെള്ളം മൊത്തോം എന്റെ തലവഴി ഒഴിച്ചില്ലോ.ദേ എന്റെ കോലം കണ്ടില്ലേ ഇത് മതി എനിക്ക് അമ്മയെ വിശ്വസിപ്പിക്കാൻ\"

\"എന്റെ പൊന്ന് ദച്ചു ചതിക്കല്ലേ.നീ തന്ന ലിസ്റ്റിൽ കൂടുതൽ സാധനം ഞാൻ വാങ്ങിട്ടോണ്ട്.എല്ലാം താഴെ അച്ഛന്റേം അമ്മെടേം റൂമിൽ ഇരിക്കുന്നുണ്ട് നീ പോയി എടുത്തോ\"

\"അല്ലേലും എന്റെ വിച്ചേട്ടന് എന്നോട് ഒരുപാട് സ്നേഹം ഉണ്ടെന്ന് എനിക്ക് അറിയാലോ\"

\"ആഹ് മതി സോപ്പ് ഇട്ടത്.വിളക്ക് വെക്കാറായി വേഗം പോയി കുളിച്ചിട്ട് താഴേക്ക് വാ ദച്ചുട്ടി\"അത് പറഞ്ഞ് ഏട്ടൻ താഴേക്ക് പോയി.

ഞാൻ വേഗം കാബോർഡിൽ നിന്നും ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആയിട്ട് താഴേക്ക് പോയി.
അപ്പോഴേക്കും അമ്മ വിളക്ക് വെച്ചിരുന്നു.

ഞാൻ അമ്മയുടെ അടുത്ത് പോയിരുന്ന് നാമം ചൊല്ലാൻ തുടങ്ങി.
നേരത്തെ താമസിച്ച വീട്ടിൽ ആയിരുന്നപ്പോഴും ഞങ്ങൾ വിളക്ക് വെച്ച് അരമണിക്കൂർ പ്രാർത്ഥിക്കുമായിരുന്നു.
ഒരിക്കലും അത് മുടങ്ങരുതെന്ന് അമ്മക്ക് നിർബന്തമാണ്.

പ്രാത്ഥന കഴിഞ്ഞ് ഞാൻ എഴുന്നേറ്റപ്പോൾ കാണുന്നത് ബാൽക്കണിൽ റോഡിന് അപ്പുറത്തുള്ള മയൂരം വീട്ടിലെക്ക് നോക്കി ഇരിക്കുന്നാ വിച്ചേട്ടനെയാണ്.ഇനി നന്ദുനെ എങ്ങാനും ലൈനടിക്കാനുള്ള പ്ലാനിങ്ങിൽ ആണോ എന്തോ?
ഞാൻ വേഗം അകത്തേക്ക് കയറി ഏട്ടന്റെ അടുത്തേക്ക് ചെന്ന് ഒന്ന് ആക്കി ചുമച്ചു.

\"എന്താണ് വിഷ്ണു ദാസ് അപ്പുറത്തെ വീട്ടിലെക്ക് നോക്കി ഒരു ആലോചന?\"
ഞാൻ ഒന്ന് ആകികൊണ്ട് ചോദിച്ചു.

\"അതോ ഇന്ന് ഞാൻ ആ വീട്ടിൽ ഒരു ചെക്കനെ കണ്ടു.അപ്പൊ തൊട്ട് നിന്നെ അവനെക്കൊണ്ട് കെട്ടിച്ചാലോന്ന് ഞാൻ ആലോചിക്കുവാ\"

\"ഓഹോ നിവേദ് ഏട്ടൻ അല്ലെ എനിക്ക് ഇഷ്ടായി.കാണാനും അടിപൊളിയാ\"

\"ഏഹ് നിനക്ക് എങ്ങനെ അവന്റെ പേര് അറിയാം?\"

\"ഞാൻ ഇന്ന് പായസം കൊടുക്കാൻ പോയപ്പൊ എന്നോട് പറഞ്ഞതാ\"

\"ഞാൻ അവിടത്തെ നന്ദുനെ കണ്ടപ്പോ ഏട്ടനെക്കൊണ്ട് കെട്ടിച്ചാലോന്ന് ആലോചിക്കുവായിരുന്നു\"ഞാൻ ഏട്ടനെ പാളിനോക്കികൊണ്ട് പറഞ്ഞു.

\"ദേ നേരത്തെ ഒന്നിന്നെ എന്നെകൊണ്ട് കെട്ടിക്കാനുള്ള പ്ലാൻ ഇട്ടപ്പോ നിനക്ക് നല്ലത് ഞാൻ തന്നതാ ഇനിയും വേണ്ടെങ്കിൽ പൊക്കോ\"

\"അയ്യടാ മോനെ ഇത് അങ്ങനെ അല്ല ഞാൻ നിവേദ് ഏട്ടനെ കേട്ടുവാണേ ഏട്ടൻ നന്ദുനേം കെട്ടും\"
ഞാൻ അത്രയും പറഞ്ഞിട്ട് താഴേക്ക് ഓടി.എന്തോ ഭാഗ്യത്തിന് ഏട്ടൻ പുറകെ വന്നില്ല.സാധാരണ ഇങ്ങനെ ഓരോന്നെ ഞാൻ പറയുമ്പോ കണക്കിന് എനിക്ക് ഏട്ടന്റെ കൈയിൽ നിന്നും കിട്ടാറുള്ളതാ.

ഞാൻ താഴേക്ക് ചെന്ന് ടീവി കാണാൻ ഇരുന്നു.ഞാൻ ഇങ്ങനെ ചാനൽ മാറ്റി വെച്ചോണ്ട് ഇരുന്നപ്പോഴാണ് റിമോർട്ട് എയറിൽ പൊങ്ങുന്നത് കണ്ടത്.വേറെ ഒന്നുമല്ല വിച്ചേട്ടൻ റിമോർട്ട് തട്ടിപറിച്ചതാ.പിന്നെ ഞങ്ങൾ റിമോർട്ടിന് വേണ്ടിയുള്ള അടിയായി.ലാസ്റ്റ് ഞങ്ങളുടെ ബഹളം കേട്ട് അച്ഛൻ റൂമിൽ നിന്നും അമ്മ കിച്ചണിൽ നിന്നും പുറത്തേക്ക് വന്നു.

\"ഏത് നേരവും രണ്ടിനും അടി കൂടാൻ
മാത്രേ നേരം ഒള്ളു\"
അമ്മയുടെ ഡയലോഗ് എത്തി.

\"നീ ഇത്രവും വലുത് ആയില്ലേ വിച്ചു?നിനക്ക് നാണം ആകുന്നില്ലേ ഇങ്ങനെ കുഞ്ഞി പിള്ളേരെ പോലെ അടി കൂടാൻ\"
ദേ ഇത് അച്ഛന്റെ വകയായിട്ട് ഏട്ടനുള്ളത്.

അച്ഛൻ വന്ന് ഏട്ടന്റെ കൈയിൽ നിന്നും റിമോർട്ട് വാങ്ങി ന്യൂസ്‌ ചാനൽ വെച്ചു. ഞങ്ങൾക്ക് രണ്ടാൾക്കും പണ്ടേ ന്യൂസ്‌ കേൾക്കുന്നത് ഇഷ്ടമല്ലാത്തോണ്ട് ഞങ്ങൾ പതിയെ റൂമിലേക്ക് വലിയാൻ നോക്കിയതും അച്ഛന്റെ ചോദ്യം വന്നിരുന്നു.

\"എങ്ങോട്ടാ രണ്ടാളും?മര്യാദക്ക് ഈ ന്യൂസ്‌ തീരുന്നത് വരെ രണ്ടും ഇവിടെ ഇരുന്നോളണം\"

\"ഇപ്പൊ സമാധാനം ആയില്ലേ?\"
ഞാൻ ഏട്ടനെ നോക്കി ദേഷ്യത്തോടെ ചോദിച്ചിട്ട് അച്ഛന് അടുത്തായി വന്നിരുന്നു.വിച്ചേട്ടൻ അച്ഛന്റെ റൈറ്റ് സൈഡിൽ ആയിട്ടും ഇരുന്നു.

ന്യൂസ്‌ കഴിഞ്ഞതും ഞാൻ വേഗം റൂമിലേക്ക് ഓടി.അപ്പൊ ദേ എന്റെ ഡ്രസ്സ്‌ എല്ലാം ബാഗിൽ നിന്നും എടുത്ത് അമ്മ ബെഡിൽ ഇട്ടിരിക്കുന്നു.

\"ദച്ചു നിന്നോട് ഞാൻ എപ്പോ പറഞ്ഞതാ ഇതൊക്കെ എടുത്ത് അടുക്കി വെക്കണെന്ന്?\"

\"ഇന്ന് മോള് ഇത് മൊത്തോം എടുത്ത് വെച്ചിട്ട് താഴേക്ക് കഴിക്കാൻ വന്ന മതി\"
അമ്മ റൂമിന് പുറത്ത് നിന്ന് പറഞ്ഞിട്ട് താഴേക്ക് പോയി.

ഞാൻ പെട്ടെന്ന് റൂമിലെ വിൻഡോ‌ എല്ലാം തുറന്നിട്ടു.നല്ല തണുത്ത കാറ്റ് റൂമിലേക്ക് കയറുന്നതായ് എനിക്ക് തോന്നി.പെട്ടെന്ന് എന്റെ കണ്ണുകൾ നന്ദനം വീട്ടിലെ അടഞ്ഞു കിടക്കുന്ന ആ വിൻഡോയിൽ എത്തി.

ഞാൻ പെട്ടെന്ന് ലാപ്ടോപ്പിൽ പാട്ട് വെച്ചുകൊണ്ട് ഡ്രസ്സ്‌ എല്ലാം മടക്കി കാബോർഡിൽ വെക്കാൻ തുടങ്ങി.പക്ഷെ ഇടക്ക് എന്റെ കണ്ണുകൾ അനുസരണയില്ലാതെ ആ റൂമിലേക്ക് പോകുന്നുണ്ടായിരുന്നു.

ഞാൻ ഡ്രസ്സ്‌ എല്ലാം മടക്കി വെച്ച് താഴേക്ക് കഴിക്കാൻ പോകാൻ തുടങ്ങിയപ്പോഴാണ് താഴെ ഒരു കാർ വന്നു നിൽക്കുന്ന സൗണ്ട് കേട്ടത്.ഞാൻ വിൻഡോയുടെ അടുത്ത് ചെന്ന് താഴേക്ക് നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിൽ ഹൃദ്യയും അവളുടെ പോലീസുകാരൻ ചേട്ടനും പുറത്ത് ഇറങ്ങി നിൽക്കുന്നുണ്ട്.

അപ്പോഴാണ് ഞാൻ കാറിൽ നിന്നും ഇറങ്ങുന്ന ആളുകളെ ശ്രദ്ധിച്ചത്.45നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും 55നോട് പ്രായം തോന്നിക്കുന്ന ഒരു പുരുഷനും കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടു.

\"ദച്ചു കഴിക്കാൻ വാ...\"

അവർ രണ്ടാളും കാറിൽ നിന്നും ഇറങ്ങി. കാറിൽ വേറെ ആരോക്കെയോ ഇരിക്കുന്നുണ്ടെന്ന് തോനുന്നു.അവരോട്  സംസാരിച് നില്കുന്നത് ഞാൻ നോക്കി നിന്നപ്പോഴാണ് അമ്മ എന്നെ കഴിക്കാൻ വിളിച്ചത്.ഞാൻ ഒന്നുടെ പുറത്തേക്ക് നോക്കിയിട്ട് താഴേക്ക് ചെന്നു.

\"അച്ഛാ അപ്പുറത്തെ വീട്ടിലേ ആന്റി ഒക്കെ ആണെന്ന് തോനുന്നു കാറിൽ വന്ന് ഇറങ്ങുന്നത് കണ്ടു\"

\"ആഹ് നമ്മൾ വന്നപ്പോൾ അവർ അവിടെ ഇല്ലായിരുന്നു എന്ന് തോനുന്നു\"
അമ്മയാണ് പറഞ്ഞത്.

\"ദച്ചു നാളെ നീ സ്കൂൾ പോവുന്നുണ്ടോ?\" അച്ഛൻ എന്നെ നോക്കി ചോദിച്ചു.

\"ഞാൻ....\"

\"ആഹ് അവൾ നാളെ പൊക്കോളും ഇവിടെ ഇരുന്നിട്ട് എന്തിനാ\"
ഞാൻ പറയാൻ വന്നപ്പോഴേക്കും വിച്ചേട്ടൻ ഇടക്ക് കയറി പറഞ്ഞു.

\"അച്ഛാ എനിക്ക് ഇപ്പൊ കൂട്ട് കിട്ടിയല്ലോ അതുകൊണ്ട് നാളെ തൊട്ട് ഞാൻ ക്ലാസ്സിൽ പോവും\"
വിച്ചേട്ടനെ നോക്കി പുച്ഛിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

\"ആഹ് എന്നാ വേഗം കഴിച്ച് എഴുനേറ്റ് പോയി കിടക്കാൻ നോക്ക് മോളെ\"
അച്ഛൻ എന്റെ കവിളിൽ പറ്റിയെ തട്ടികൊണ്ട് പറഞ്ഞു.

ഞാൻ കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് പോകാൻ നേരത്താണ് ഒരു കാര്യം ഓർത്തത്.ഞാൻ വേഗം അമ്മയുടെ റൂമിലേക്ക് ചെന്നു.

\"അമ്മ നാളെ രാവിലെ കഴിക്കാൻ സ്ഥിരം ഉണ്ടാക്കി തരുന്ന പുട്ട് വേണ്ട.പുതിയ വീട്ടിലെക്ക് വന്നില്ലേ ഇനി എങ്കിലും അതിന്റെ കാര്യത്തിൽ ഒരു മാറ്റം വേണം പ്ലീസ്\"

ഞാൻ അതും പറഞ്ഞ് അച്ഛന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് റൂമിലേക്ക് ഓടി. അല്ലെങ്കിൽ അമ്മേടെ കൈയിന് നല്ലത് ഞാൻ മേടിക്കും.

ഞാൻ റൂമിലേക്ക് പോയപ്പോഴാണ് വിച്ചേട്ടന്റെ റൂമിൽ നിന്നും ഒച്ച കേൾക്കുന്നത്.ഞാൻ പതിയെ ഡോറിന്റെ അവിടെ നിന്നു.എനിക്ക് പിന്നെ ഒളിഞ്ഞു കേൾക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്ത കാര്യം ആണെട്ടോ.

വിച്ചേട്ടൻ ആരോടോ ഫോണിൽ ദേഷ്യപ്പെട്ടു സംസാരിക്കുവാണ്.

\"നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ വിളിക്കരുതെന്ന് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു നേത്ര?
നിന്നെ എനിക്ക് നന്നായി മനസ്സിലായതാ.നിന്റെ ഉദ്ദേശം ഒന്നും ഒരിക്കലും നടക്കില്ല അത് നീ ഓർത്തോ\"

അത്രയും മാത്രമേ എനിക്ക് കേൾക്കാൻ കഴിഞ്ഞുള്ളു.ഞാൻ പെട്ടെന്ന് തന്നെ റൂമിലേക്ക് വന്നു.ഫ്രഷ് ആയി വന്ന് ബെഡിലേക്ക് കിടക്കുമ്പോഴും എന്റെ മനസ്സിൽ നേത്ര ആരാ?അവർക്ക് വിച്ചേട്ടനുമായി എന്താ ബന്ധം ഇതൊക്കെ ആയിരുന്നു.എങ്ങനെയും അത് കണ്ടുപിടിക്കണം എന്നാ തീരുമാനത്തോടെ ഞാൻ കിടന്ന് ഉറങ്ങി.

രാവിലെ തന്നെ അമ്മയുടെ ഒച്ചപ്പാട് കേട്ടാണ് ഞാൻ എഴുന്നേറ്റത്.സംഭവം എന്താണെന്ന് പോയി നോക്കണല്ലോ.ഞാൻ ബെഡിൽ നിന്നും എഴുനേറ്റ് റൂമിലെ വിൻഡോ എല്ലാം തുറന്നിട്ടു.

\"ദച്ചു നീ എഴുന്നേറ്റില്ല...\"
അമ്മ ദേഷ്യത്തോടെ ഡോറിൽ മുട്ടികൊണ്ട് ചോദിച്ചു.

\"ആഹ് അമ്മ എഴുനേറ്റു...\"
ഞാൻ പറഞ്ഞുകൊണ്ട് പോയി ഡോർ തുറന്നു.

\"എന്താണ് വാണിയമ്മേ രാവിലെ തന്നെ കലിപ്പിൽ ആണല്ലോ?\"
ഞാൻ അമ്മയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

\"നിന്റെ വിച്ചേട്ടന്റെ സ്വഭാവം വെച്ച് എങ്ങനെ കലിപ്പാവാതെ ഇരിക്കും\"
അതും പറഞ്ഞ് അമ്മ താഴേക്ക് പോയി.എന്താണാവോ സംഭവം.ഞാൻ പിന്നെ അതിനെക്കുറിച്ച് ആലോചിക്കാതെ വേഗം ഫ്രഷ് ആയി ഡ്രെസ്സും മാറി സ്കൂളിലേക്ക് കൊണ്ടുപോകേണ്ട എല്ലാ സാധനങ്ങളും എടുത്ത് താഴേക്ക് ചെന്നു.

താഴെ ചെന്നപ്പോ ഞാൻ കണ്ട കാഴ്ച എന്താന്ന് നിങ്ങൾക്ക് അറിയുവോ.അച്ഛൻ സാർ ആയതുകൊണ്ട് ചൂരൽ ഒക്കെ ഇവിടെ ഇണ്ടേ.അച്ഛന്റെ ചൂരലും കൈയിൽ പിടിച്ച് ഡൈനിങ് ടേബിളിന് ചുറ്റും വിച്ചേട്ടനെ ഓടിക്കുവാണ് അമ്മ.

\"അത് എന്റെ അല്ല അമ്മേ ഞാൻ പറയുന്നത് ഒന്ന് വിശ്വാസിക്ക്.എന്റെ ജാക്കറ്റ് ഞാൻ യദുന് ഇടാൻ കൊടുത്തിരുന്നു അത് അവന്റെയാ\"
ഇങ്ങനെ ഒക്കെ പറഞ്ഞോണ്ട് ആണ് വിച്ചേട്ടൻ കൂടുന്നത്.

ഏട്ടൻ ഓടി എന്റെ പുറകിൽ വന്ന് നിന്നു.

\"എന്റെ ദച്ചു നീ ഒന്ന് അമ്മയോട് പറ അത് എന്റെ ആല്ലാന്ന്\"

\"എന്ത് അല്ലെന്ന ഏട്ടാ?\"

\"ഞാൻ പറഞ്ഞു തരാം നിനക്ക്.ഇവന്റെ ജാക്കറ്റിൽ നിന്ന് എനിക്ക് ഒരു പാക്കറ്റ് സിഗററ്റ് കിട്ടി.ഇവൻ എന്ന് മുതലണ് ഇതൊക്കെ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് എനിക്ക് ഒന്ന് അറിയണം\"

\"എന്റെ പൊന്ന് അമ്മേ അത് എന്റെ അല്ല സത്യമായിട്ടും.ദച്ചു നീ ഒന്ന് പാറാടി അമ്മയോട്\"
ഏട്ടൻ എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.

\"എന്റെ അമ്മേ ഏട്ടൻ ഇതൊന്നും ഉപയോഗിക്കില്ലന്ന് അമ്മക്ക് അറിയില്ലേ? അത് ആ യദു ചേട്ടന്റെ തന്നെ ആവും\"

ഞാൻ പറഞ്ഞതും അമ്മയുടെ ദേഷ്യം
ഒന്ന് അടങ്ങി. 

\"ഇനി മേലാൽ നീ കൂട്ടുകാരുടെ കൂടെ ട്രിപ്പ്‌ പോകുവാണെന്ന് പറഞ്ഞ് വാ ശെരിയാക്കി തരാം ഞാൻ\"
അമ്മ ഏട്ടനെ ദേഷ്യത്തോടെ നോക്കി പേടിപ്പിച്ചിട്ട് കിച്ചണിലേക്ക് പോയി.

\"താങ്ക്സ് ദച്ചുട്ടി നീ ഇല്ലർന്നെ അമ്മ എന്നെ കൊന്നേനെ ഇന്ന്\"

\"ഏട്ടാ ഇനി അത് ശെരിക്കും....\"ഞാൻ ചോദിച്ച് കഴിയും മുമ്പ് ഏട്ടന്റെ ഫോൺ ബെൽ അടിച്ചു.

ഏട്ടന്റെ ഫോണിലേക്ക് ഞാൻ എത്തിവലിഞ്ഞു നോക്കിയപ്പോൾ സ്‌ക്രീനിൽ യദു (കോഴി) എന്നാ പേര് കണ്ടു.ഏട്ടൻ അപ്പൊ തന്നെ കോൾ എടുത്തു.ഞാൻ ഏട്ടനോട് ഫോൺ സ്പീക്കറിൽ ഇടാൻ പറഞ്ഞു.

\"എടാ വിച്ചു ഞാൻ എന്റെ ഒരു സാധനം നിന്റെ ജാക്കറ്റിൽ വെച്ച് മറന്നു.നീ വേഗം അത് എടുത്ത് മാറ്റട്ടോ അമ്മ കാണുന്നതിന് മുമ്പ്\"

ഞാൻ അത്രമാത്രമേ കേട്ടൊള്ളു പിന്നീട് എന്റെ ചെവിയിൽ കൂടെ കൊറേ പുക പോകുന്നത് മാത്രം ഞാൻ കണ്ടു.വേറെ ഒന്നും അല്ലാട്ടോ വിച്ചേട്ടൻ നല്ല ചീത്ത വിളിച്ചതാ യദുവേട്ടനെ.

പിന്നെ ഞാൻ അവിടെ നിന്നില്ല വേഗം തന്നെ ഫുഡ് കഴിക്കാൻ ഇരുന്നു.ഇന്നലെ ഞാൻ പറഞ്ഞതുകൊണ്ട് ആണെന്ന് തോനുന്നു ഇന്ന് അമ്മ പുട്ട് മാറ്റി ദോശ ആക്കിയിട്ടുണ്ട്.

ഞാൻ ഇപ്പോൾ അമ്മയോട് ഫുഡിനെപറ്റി എന്തെങ്കിലും പറഞ്ഞാൽ അമ്മയുടെ വായിൽ നിന്നും നല്ലത് കേൾക്കേണ്ടി വരും.

അമ്മക്ക് സിഗരറ്റ് വലിക്കുന്നത് ഇഷ്ടമല്ല. വേറൊന്നും കൊണ്ടല്ല ഞങ്ങൾ നേരത്തെ താമസിച്ച വീടിന് അടുത്ത് അനന്ദു എന്ന് ഒരു ചേട്ടൻ ഉണ്ടായിരുന്നു.പുള്ളിയെ ഏതോ പെണ്ണ് കോളേജിൽ പഠിച്ചപ്പോൾ തേച്ചു എന്നും പറഞ്ഞ് വലിയും കുടിയും ഒക്കെ തുടങ്ങി.അവസാനം അവിടുത്തെ ആന്റിയൊക്കെ നിർബന്ധിച്ച് ആ ചേട്ടനെകൊണ്ട് കല്യാണം കഴിപ്പിച്ചു. കല്യാണം കഴിഞ്ഞ് 3 മാസം ആയപ്പോഴാണ് ആ ചേട്ടന് കാൻസർ ആണെന്ന് അറിഞ്ഞത്.ആ ചേച്ചിയുടെ ജീവിതവും പോയി ആ ചേട്ടന്റെ ജീവിതവും പോയി.ഒരു പെണ്ണ് തേച്ചു എന്ന് പറഞ്ഞ് ഇങ്ങനെ കുടിയും വലിയും ഒക്കെ തുടങ്ങുമ്പോൾ ഒന്ന് ആലോചിക്കണം ജീവിതം ഇനിയും ബാക്കി ഉണ്ടെന്ന്.തനിക്ക് ആ പെണ്ണിനെ വിധിച്ചിട്ടില്ലായെന്ന്.

ഇപ്പോൾ തന്നെ സമയം വൈകി ഹൃദ്യ എന്നെ വെയിറ്റ് ചെയ്ത് നിൽക്കുന്നുണ്ടാവും.ഞാൻ വേഗം കഴിച്ച് എഴുനേറ്റു.അമ്മയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ വിച്ചേട്ടൻ ഏട്ടന്റെ ഡ്യൂക്ക് തുടച് വൃത്തി ആകുന്നുണ്ട്. എന്നെ സ്കൂളിൽ കൊണ്ടോയ് ആകാൻ ആകും.ഞാൻ നന്ദനം വീട്ടിലെക്ക് നോക്കിയപ്പോൾ അവിടെ പോലീസേട്ടനും പുള്ളിടെ ബുള്ളറ്റ് തുടക്കുന്നുണ്ട്.

\"ദച്ചു പോയാലോ വിച്ചേട്ടൻ ബൈക്കിൽ കയറി ഇരുന്നുകൊണ്ട് ചോദിച്ചു\"

\"ഏട്ടാ ഒരു മിനിറ്റ് ഞാൻ ഹൃദ്യയോട് ഒന്ന് പറഞ്ഞിട്ട് വരാം\"
ഞാൻ പെട്ടെന്ന് തന്നെ ഗേറ്റ് തുറന്ന് നന്ദനം വീട്ടിലെക്ക് ചെന്നു.എന്നെ കണ്ടപ്പോൾ പോലിസേട്ടൻ ദേഷ്യത്തോടെ നോക്കി.അപ്പൊ ഞാൻ ഒന്ന് പേടിച്ചു എങ്കിലും പെട്ടെന്ന് പുള്ളി ചിരിക്കുന്നത് കണ്ടപ്പോൾ ഞാനും ചിരിച്ചു.

\"അമ്മ ഞാൻ ഇറങ്ങുവാണേ അച്ഛൻ ടെറസിൽ നിന്ന് ഇറങ്ങി വരുമ്പോ പറഞ്ഞേക്കട്ടോ\"
ഹൃദ്യ ഉച്ചത്തിൽ വിളിച്ച് പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി വന്നു.

\"ആഹ് ദക്ഷ വന്നായിരുന്നോ.എന്നാ
നമ്മുക്ക് പോയാലോ?\"

\"ആഹ് ഞാൻ വിച്ചേട്ടന്റെ കൂടെ വരാം നിങ്ങൾ ഫ്രണ്ടിൽ പൊക്കോ\"

\"ഏയ്‌ അത് എന്തിനാ നമ്മുക്ക് ദേവേട്ടന്റെ ഒപ്പം പോവാടോ\"ഹൃദ്യ പുഞ്ചിരിയോടെ പറഞ്ഞു.

എനിക്ക് അവരുടെ ഒപ്പം പോവാനുള്ള മടി കൊണ്ട് ആണെന്ന് വിചാരിച്ചു കാണും അതാവും അങ്ങനെ പറഞ്ഞെ.

\"അത് അല്ലടോ ഞാൻ ആദ്യം ആയിട്ട് അല്ലെ വരുന്നേ അപ്പൊ വിച്ചേട്ടന് വഴി ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ അതാ\"

\"ആഹ് എന്നാ താൻ വിച്ചേട്ടന്റെ കൂടെ വാ. ഞങ്ങൾ ഫ്രണ്ടിൽ പോകാം\"
ഹൃദ്യ ഗേറ്റ് സൈഡിലേക്ക് തുറന്നുകൊണ്ട് പറഞ്ഞു.

ഹൃദ്യ വിച്ചേട്ടനെ അങ്ങനെ വിളിച്ചത് എന്തുകൊണ്ടോ എനിക്ക് ഇഷ്ടമായില്ല. കാരണം ഇത്രയും നാളും ഞാൻ മാത്രമാണ് ഏട്ടനെ അങ്ങനെ വിളിച്ചിട്ടുള്ളു.ഞാൻ പെട്ടെന്ന് അവളെ നോക്കി പുഞ്ചിരിചിട്ട് വിച്ചേട്ടന്റെ അടുത്തേക്ക് പോയി ബൈക്കിൽ കയറി.പക്ഷെ പുള്ളി ഗേറ്റിന് അടുത്ത് നിൽക്കുന്ന ഹൃദ്യയെ തന്നെ നോക്കി ഇരിക്കുവാണ്.

\"വായിനോക്കിയത് മതി വണ്ടി എടുക്കാൻ നോക്ക് വിച്ചേട്ടാ\"
ഞാൻ ഒന്ന് ആക്കിചിരിച്ചുകൊണ്ട് പറഞ്ഞു.

പോലീസേട്ടന്റെ ബൈക്ക് സ്റ്റാർട്ട്‌ ആയപ്പോഴേക്കും മയൂരം വീട്ടിലെ ഗേറ്റ് തുറന്ന് നന്ദു പുറത്തേക്ക് ഇറങ്ങി നിന്നു.നിവേദ് ഏട്ടൻ ബൈക്കുമായി പുറത്തേക്ക് വന്നതും കണ്ടു.

നന്ദു പോലിസേട്ടനെ തന്നെ നോക്കി നിൽക്കുവാണ്.എനിക്ക് അപ്പൊ എന്തോ പന്തിക്കേട് മണത്തു.പക്ഷെ എന്റെ വിച്ചേട്ടൻ അപ്പോഴും ഹൃദ്യയെ തന്നെ നോക്കുന്നതും ഞാൻ കണ്ടു.

നന്ദു പെട്ടെന്ന് നിവേദെട്ടന്റെ ബൈക്കിന് പിന്നിലായി കയറി.നിവേദെട്ടൻ അപ്പോഴാണ് ഞങ്ങളെ കണ്ടത്.നന്ദു ഞങ്ങളെ എല്ലാവരെയും കണ്ടെങ്കിലും അവൾ ആരെയും മൈൻഡ് ചെയ്യാതെയാണ് ബൈക്കിൽ ഇരിക്കുന്നത്.നിവേദെട്ടൻ ഞങ്ങളെ നോക്കി ചിരിച്ചിട്ട് ബൈക്കുമായി 
മുന്നിൽ പോയി.പിന്നാലെ പോലീസേട്ടനും അതിന് പിന്നാലെ ഞങ്ങളും സ്കൂളിലേക്ക് പോയി.


തുടരും.....

___________________________________________________

എത്ര നന്നായെന്ന് അറിയില്ല അഭിപ്രായം പറയണേ😊

സഖി🦋


അലൈപായുതേ💜(പാർട്ട്‌:3)

അലൈപായുതേ💜(പാർട്ട്‌:3)

4.9
9640

സ്കൂളിൽ എത്തിയതും ഞാൻ വിച്ചേട്ടന്റെ ബൈക്കിൽ നിന്നും ഇറങ്ങി.അപ്പോഴാണ് കുറെ ചെക്കന്മാർ ഞങ്ങളുടെ നേരെ തന്നെ നോക്കി നില്കുന്നത് ഞാൻ കണ്ടത്.വിച്ചേട്ടനോട് യാത്ര പറഞ്ഞ് ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴാണ് ഏട്ടൻ എന്നെ അടുത്തേക്ക് വിളിച്ചത്.ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്നതും ഏട്ടൻ സ്നേഹത്തോടെ എന്റെ കവിളിൽ ഒരു ഉമ്മ തന്നു.\"എന്റെ വിച്ചേട്ടാ ഇതാ ഞാൻ ഏട്ടന്റെ കൂടെ വരില്ലാത്തത്.\"നേരത്തെ പഠിച്ച സ്കൂളിൽ ആയിരുന്നപ്പോഴും വിച്ചേട്ടൻ എന്നെ സ്കൂളിൽ കൊണ്ട് ആക്കിയാൽ ഇതുപോലെ ഒരു ഉമ്മ തന്നിട്ടേ പറഞ്ഞ് വിടു.അത്‌ ഇന്ന് കിട്ടാതെ ഇരിക്കാൻ ആണ് ഞാൻ വേഗം യാത്ര പറഞ്ഞ് തിരിഞ