പ്രിയമാനവൾ💞
\"നീ എന്താടി വിജാരിച്ചേ എന്നും എന്റെ കൂടെ ഇവിടെ സുഖിച്ച് കഴിയാമെന്നോ?വെറും 2 ദിവസം കൂടിയേ നീ ഇവിടെ ഉണ്ടാകു അത് കഴിഞ്ഞാൽ എവിടേക്കാണെന്ന് വെച്ചാൽ ഇറങ്ങി പോയ്കൊള്ളണം\"
ദേഷ്യത്തോടെ അത്രയും പറഞ്ഞ് അവൻ റൂമിന്റെ ഡോർ വലിച്ചടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.
അവൻ പറഞ്ഞിട്ട് പോയതെല്ലാം കേട്ട് അവൾ നിലത്തേക്ക് ഉർന്നിരുന്നു.
അല്ലെങ്കിലും താൻ അതികം ഒന്നും ആഗ്രഹിക്കാൻ പാടില്ലായിരുന്നു.
ശ്രീവത്സം എന്നാ വലിയ തറവാട്ടിലെ ജാനകിയമ്മയുടെയും ജയദേവന്റെയും രണ്ടുമക്കളിൽ ഇളയ മകനായ ദേവനാരായണന്റെയും ഭാര്യ സരസ്വതിയുടെയും ഒരേ ഒരു മകനും ശ്രീവത്സം ഗ്രൂപ്പിസിന്റെ ഇപ്പോഴാത്തെ എം.ഡിയുമായ കാശിനാഥന്റെ ഭാര്യ സ്ഥാനം ആണ് 2 ദിവസത്തിനുള്ളിൽ താൻ ഒഴിയേണ്ടത്.അത് ഓർത്തപ്പോൾ അവൾ നിർവികാരതയോടെ ഇരുന്നു.
അച്ഛന്റെയും രണ്ടാനമ്മയുടെയും ഒറ്റ നിർബന്ധത്തിന് വഴങ്ങിയാണ് എനിക്ക് ഈ കല്യാണത്തിന് സമ്മതികേണ്ടി വന്നത്.
ചെറുപ്പത്തിലേ അമ്മ നഷ്ടപെട്ട എനിക്ക് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു.എന്റെ ഭാവിയെ ഓർത്ത് അച്ഛൻ വേറെ ഒരു വിവാഹം കഴിച്ചു അന്ന് മുതലാണ് ഞാൻ ശെരിക്കും ഒറ്റപ്പെടാൻ തുടങ്ങിയത്. രണ്ടാനമ്മക്ക് എന്നെ ഇഷ്ടമല്ല അവർക്ക് ഒരു മകൻ ഉണ്ട് അഭിറാം എന്നെക്കാളും 4 വയസ്സിന് മൂത്തത്.എന്നെ കാണുമ്പോൾ അയാളുടെ മുഖത്ത് വിരിയുന്ന ഭാവം എന്താണേന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.പക്ഷെ ഒരു ദിവസം രാത്രി എനിക്ക് മനസ്സിലായി അയാളുടെ കാമം തീർക്കാൻ വേണ്ടി പാതിരാത്രി എന്റെ റൂമിലേക്ക് കയറി വന്ന അന്ന്.അവളുടെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി.
രാത്രി ഡോറിൽ ശക്തമായി മുട്ടുന്നത് കേട്ടാണ് അവൾ ഡോർ തുറന്നത്.മുന്നിൽ വിയർത്തുകുളിച്ച് നിൽക്കുന്ന അഭിറാമിനെ കണ്ടതും അവൾക്ക് ടെൻഷൻ ആകാൻ തുടങ്ങി.
\"എന്താ അഭി ഏട്ടാ എന്താ പറ്റിയെ?\"അവൾ ടെൻഷനോടെ ചോദിച്ചു.അപ്പോഴും അവൾ അറിഞ്ഞിരുന്നില്ല അവളുടെ ശരീരത്തെ പിച്ചിചീന്താനുള്ള ഉദ്ദേശവുമായിട്ട അവൻ അവളുടെ മുന്നിൽ വന്ന് നില്കുന്നതെന്ന്.
അവൻ ഒന്നും മിണ്ടാതെ റൂമിനുള്ളിലേക്ക് കയറി. പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ച് വലിച്ച് അവളെ അവന്റെ ദേഹത്തേക്ക് അടുപ്പിച്ചു.അവൾ പിടഞ്ഞുകൊണ്ട് അവന്റെ പിടിയിൽ നിന്നും മാറാൻ ശ്രെമിച്ചു എങ്കിലും കഴിഞ്ഞില്ല.
\"അഭി ഏട്ടാ എന്താ ഈ കാണിക്കുന്നേ എന്നെ വിട്.\"അവൾ എത്ര ശ്രമിച്ചിട്ടും അവന്റെ പിടി മുറകുന്നതല്ലാതെ അവൾക്ക് അതിൽ നിന്നും രക്ഷപെടാൻ കഴിയുന്നില്ലായിരുന്നു.
\"പാറു എനിക്ക് നിന്നെ വേണം ഇന്ന് ഒരു ദിവസത്തേക്ക്\" വശ്യതയോടെ പറയുന്ന അഭിറാമിനെ കണ്ടതും അവൾക്ക് ദേഹത്തുകൂടെ പുഴുവരിക്കുന്നത് പോലെ തോന്നി. അവൾ തന്റെ എല്ലാ ശക്തിയും എടുത്ത് അവനെ പുറകിലേക്ക് തള്ളി.അവളുടെ ആ തള്ളലിൽ അവൻ ഭിത്തിയിലേക്ക് ചെന്ന് ഇടിച്ചു.
അവൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ട് അവൾക്ക് നേരെ പാഞ്ഞുവന്നു.
\"നിന്നോട് ഞാൻ മര്യാദക്ക പറഞ്ഞത് ഇന്ന് ഇന്നൊരു ദിവസത്തേക്ക് മാത്രം എത്ര നാളായിട്ട് ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുവാണെന്ന് നിനക്ക് അറിയാമോ?\"അവൻ ദേഷ്യത്തോടെ പറഞ്ഞ് അവളെ പിടിച്ച് ബെഡിലേക്ക് തള്ളിയിട്ടു.
അവൾ ബെഡിൽ നിന്നും പിടഞ്ഞെണിറ്റുകൊണ്ട് അവനെ നോക്കി.വശ്യമായ ചിരിയോടെ അവളുടെ അടുത്തേക്ക് അവൻ വന്നതും പെട്ടെന്ന് തന്നെ അവനെ തള്ളി മാറ്റി അവൾ റൂമിന് പുറത്തേക്ക് ഇറങ്ങി.
അപ്പോഴാണ് അവിടെ അഭിറാമിന്റെ അമ്മ വനജ നില്കുന്നത് അവൾ കണ്ടത്.അവരെ കണ്ടപ്പോൾ വേഗം അവൾ അവരുടെ അടുത്തേക്ക് ചെന്നു.
\"അമ്മേ അഭി ഏട്ടൻ എന്നെ....\"അവൾ പറഞ്ഞ് മുഴുവനാക്കും മുന്നേ അവരുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു.
അവൾ നിറകണ്ണുകളോടെ അവരെ നോക്കി.
\"പ്ഫാ... നീ അവനെ മുറിയിൽ വിളിച്ച് കയറ്റിയിട്ട് ഇപ്പോൾ എന്നെ കണ്ടപ്പോൾ കുറ്റം അവന്റെ തലയിൽ വെച്ച് കെട്ടാൻ നോക്കുന്നോടി\"അവർ പറയുന്നതെല്ലാം കേട്ട് അവൾ തറഞ്ഞുനിന്നു.
അപ്പോഴാണ് അവളുടെ റൂമിൽ നിന്നും അഭി ഇറങ്ങി വന്നത്.
\"എന്തായാലും നീ വിളിച്ച് കേറ്റിയതല്ലേ അവനെ ചെല്ല് ഒരു ദിവസത്തേക്ക് അല്ലെ\" അതും പറഞ്ഞ് അവർ അവളുടെ കൈയിൽ പിടിച്ച് റൂമിലേക്ക് കയറ്റാൻ തുടങ്ങിയതും അവൾ തന്റെ കൈ വിടിച്ച് അവരെ പുറകിലേക്ക് തള്ളിയിട്ട് മെയിൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ഓടി.
ചുറ്റും നിറഞ്ഞു നിൽക്കുന്ന ഇരുട്ടിനെപോലും വകവെക്കാതെ അവൾ ഇടക്ക് ഇടക്ക് പുറകിലേക്ക് തിരിഞ്ഞ് നോക്കികൊണ്ട് ഇരുട്ട് നിറഞ്ഞ വഴികളിലൂടെ ഓടി.
ഇതേ സമയം അഭിറാം അവളെ തിരക്കി പിറകെ തന്നെ ഉണ്ടായിരുന്നു.
കുറെ ദൂരം ഓടിയതും അവൾ മടുത്തിരുന്നു.
അവൾ എളിയിൽ കൈ കുത്തിനിന്ന് കിതപടക്കാൻ ശ്രെമിച്ചു.
\"ഡീ....\" പെട്ടെന്നാണ് പുറകിൽ നിന്നും അഭിറാമിന്റെ ശബ്‌ദം കേട്ടത്.അവൾ പേടിയോടെ മുന്നിലേക്ക് ഓടി.പെട്ടെന്നാണ് അവൾക്ക് മുന്നിലേക്ക് ഒരു കാർ വരുന്നത് അവൾ കണ്ടത്.ഹെഡ്ലൈറ്റിന്റെ വെട്ടം അവളുടെ കണ്ണിലെകടിച്ചതും അവൾ കണ്ണുകൾ രണ്ടും ഇറുക്കി പൂട്ടി നിന്നു.പെട്ടെന്ന് ആ കാർ അവൾക്ക് മുന്നിൽ ബ്രേക്ക് ഇട്ട് നിന്നു.
\"നിനക്ക് ഒക്കെ ചാവാൻ എന്റെ വണ്ടി മാത്രമാണോ കണ്ടോള്ളൂ\"കാറിൽ നിന്നും ഇറങ്ങിയ കാശിയുടെ ശബ്‌ദം തന്റെ തൊട്ട് അടുത്തിന്ന് കേട്ടതും അവൾ ഞെട്ടികൊണ്ട് തന്റെ കണ്ണുകൾ തുറന്നു.
അവളുടെ മുഖത്തെ പേടി കണ്ടതും അവന് എന്തോ പന്തികേട് തോന്നി. അവൻ കാറിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്ത് അവൾക്ക് കൊടുത്തു.
ഇതെല്ലാം കുറച്ച് പിന്നിൽ നിന്ന് കണ്ട അഭിറാം ദേഷ്യത്തോടെ വീട്ടിലെക്ക് തിരിച്ചു പോയി.
\"തന്റെ വീട് എവിടെയാ...\"കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നിട്ട് കാശി ചോദിച്ചു.
അവൾ ഇടക്ക് ഇടക്ക് പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്നത് കണ്ട് അവനും അവിടേക്ക് നോക്കി.
\"അവിടെ ആരാ?\"കാശി ചോദിച്ചതും അവളുടെ മുഖത് വീണ്ടും പേടി നിറയാൻ തുടങ്ങി അത് കാശി ശ്രെദ്ധിച്ചിരുന്നു.
\"എടൊ ഈ നടുറോട്ടിൽ ഇങ്ങനെ നില്കാൻ ആണോ പ്ലാൻ സമയം എത്ര ആയിന്ന് അറിയുമോ?തന്റെ വീട് എവിടെ ആണെന്ന് പറ ഞാൻ തന്നെ കൊണ്ട് വിടാം.\"
അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും കാശി അവളുടെ കൈയിൽ പിടിച്ച് ഫ്രണ്ടിലെ ഡോർ തുറന്ന് അവളെ സീറ്റിലേക്ക് ഇരുത്തി.
\"ഇനി വഴി പറഞ്ഞ് താ എനിക്ക് പോയിട്ട് വേറെ പണി ഒണ്ട് കൊച്ചേ\"അവൻ പറഞ്ഞതും അവൾ നിവർത്തി ഇല്ലാതെ വീട്ടിലെക്കുള്ള വഴി പറഞ്ഞ് കൊടുത്തു.
വീടിന് മുമ്പിൽ കാർ നിർത്തിയതും അവിടെ ഒരു ആൾക്കൂട്ടം കണ്ട് പാറു വേഗം തന്നെ കാറിൽ നിന്നും ഇറങ്ങി കാര്യം എന്താണെന്ന് അറിയാൻ വേണ്ടി കാശിയും അവൾക്കൊപ്പം ഇറങ്ങി.
അവളെ കണ്ടതും എല്ലാവരും എന്തോ അടക്കംപറയാൻ തുടങ്ങി.അവളുടെ മനസ്സിലേക്ക് ഓടി എത്തിയത് അച്ഛന്റെ മുഖമാണ് അപ്പോൾ. ഇനി അച്ഛനെന്തെങ്കിലും അവൾ ഏറിയ ഹൃദയമിടിപ്പോടെ വീടിന് ഉള്ളിലേക്ക് കയറി. എന്നാൽ ഹാളിൽ ഇരിക്കുന്ന അച്ഛനെയും ബാക്കിയുള്ളവരെയും കണ്ടതും അവൾ സംശയത്തോടെ എല്ലാവരെയും നോക്കി.
\"അ..ച്ഛാ..\" അവൾ അയാളുടെ അടുത്തേക്ക് ചെന്ന് വിളിച്ചു.എന്നാൽ ആ നിമിഷം തന്നെ അയാളുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു.
\"എന്തിനടി നശിച്ചവളെ നീ ഇവിടേക്ക് തിരിച്ചു വന്നത്.ഏതവന്റെയോ കൂടെ പോയതല്ലേ എന്തെ നിന്നെ അവന് മടുത്തോ കുറച്ച് നേരം കൊണ്ട്\" വനജ പറയുന്നത് ഒക്കെ കേട്ട് അവൾക്ക് അവരോട് വെറുപ്പ് തോന്നി. അവൾ അഭിറാമിനെ നോക്കിയതും അവൻ പുച്ഛത്തോടെ അവളെ നോക്കി.
ഇതേ സമയത്താണ് കാശി വീടിനുള്ളിലേക്ക് കയറി വന്നത്. അവനെ കണ്ടതും വനജ പറയാൻ തുടങ്ങി.
\"ഓഹ് ഇവന്റെ കൂടെ ആവുലെ നീ പോയത് എന്താടാ ചെറുക്കാ നിനക്ക് മടുത്തോ ഇവളെ? ഇങ്ങനെ എത്ര പേരുടെ കൂടെ ഇവള് നമ്മൾ അറിയാതെ രാത്രി ഇറങ്ങിപോയിട്ടുണ്ടെന്ന് എങ്ങനെ അറിയാന. ഇന്ന് ഞാൻ കുറച്ച് വെള്ളം കുടിക്കാൻ എഴുന്നേറ്റതുകൊണ്ട് വെറുതെ അവളുടെ റൂമിൽ ചെന്ന് നോക്കിയതാ അപ്പോഴല്ലേ ഇവളുടെ സ്വഭാവം എനിക്ക് മനസ്സിലായത്\"
അവർ പറയുന്നതൊക്കെ കേട്ട് നിറമിഴികളോടെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.
ഇതെല്ലാം കേട്ട് കാശി ദേഷ്യത്തോടെ അവരെ നോക്കി.
\"അ...ച്ഛാ.. ഞ.. ഞാൻ ഒരു തെ... \"
\"മതി പാറു ഇനി നീ ഒരക്ഷരം മിണ്ടിപ്പോകരുത് ആരുടെ കൂടെയാണോ നീ ഇത്രയും നേരം ഉണ്ടായിരുന്നത് അയാളുടെ കൂടെ തന്നെ പൊക്കോ ഇനി എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല\" പാറു പറയാൻ തുടങ്ങിയപ്പോഴെക്കും അവളുടെ അച്ഛൻ അശോകൻ ഇരുന്നിടത്തേന്ന് എഴുനേറ്റ് ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് കാശിയെ ഒന്ന് നോക്കി റൂമിലേക്ക് കയറി പോയി.
ഇതെല്ലാം കണ്ട് കാശി പാറുവിനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി കാറും എടുത്ത് അവിടെ നിന്നും പോയി.
പാറുവിനെ വനജ കൈയിൽ പിടിച്ച് വലിച്ച് പുറത്തേക്ക് തള്ളി.അപ്പോഴേക്കും അവിടെ കൂടി നിന്നവരൊക്കെ പോയിരുന്നു.
\"നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഒരു ദിവസത്തേക്ക് എന്റെ മോന്റെ കൂടെ കിടന്നുകൊടുക്കാൻ നിനക്ക് അതിന് കഴിയില്ലല്ലോ ഇനി നിനക്ക് ഈ വീട്ടിലെ സ്ഥാനം ഇല്ല.എവിടേക്ക് ആണെന്ന് വെച്ച പൊക്കോ. നിന്റെ തന്ത പറഞ്ഞത് കേട്ടില്ലേ ഇനി ഇങ്ങനെ ഒരു മോള് അയാൾക്ക് ഇല്ല എന്ന്\"അവർ അത്രയും പറഞ്ഞ് വീടിന് ഉള്ളിലേക്ക് കയറിപ്പോയി.
അപ്പോഴേക്കും അഭിറാം അവളുടെ അടുത്തേക്ക് വന്നു.
\"നീ എവിടേക്ക് പോയാലും നിന്നെ ഞാൻ വെറുതെ വിടില്ല. ഒരു ദിവസത്തേക്ക് എങ്കിലും നിന്നെ എനിക്ക് വേണം അതിന് ഞാൻ എന്തും ചെയ്യും\" അവൻ അതും പറഞ്ഞ് അകത്തേക്ക് കയറി വാതിൽ അടച്ചു.
പാറു എവിടേക്ക് പോകും എന്ന് അറിയാതെ അവിടെ സിറൗട്ടിൽ തന്നെ ഇരുന്നു.
ഇതേ സമയം കാശിയുടെ മനസ്സിൽ പല ചിന്തകൾ ആയിരുന്നു.
ആ പെൺകുട്ടി അങ്ങനെ ഉള്ള പെണ്ണ് ആണെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷെ ആ സ്ത്രീ അവളെ കുറിച്ച് പറഞ്ഞതൊക്കെ... അത്രയും ആലോചിച്ചപ്പോൾ തന്നെ അവന് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.അവൻ തല ഉഴിഞ്ഞുകൊണ്ട് ബെഡിലേക്ക് കിടന്നു.
രാവിലെ ഓഫീസിലേക്ക് പോകാൻ ദൃതി പിടിച്ച് റെഡിയായി ഇറങ്ങുവാണ് കാശി.
കാറിന്റെ കീയുമായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സരസ്വതി അവനെ വിളിച്ചത്.അവൻ എന്താണെന്നുള്ള അർത്ഥത്തിൽ അവരെ തിരിഞ്ഞ് നോക്കി.
\"മോനെ ബ്രോക്കർ ചന്ദ്രൻ വന്നിരുന്നു ഒരു കുട്ടിയുടെ ഫോട്ടോ കാണിച്ചു അതികം സ്വത്തുള്ള വീട്ടിലെ കുട്ടി ഒന്നും അല്ല കാണാനും കൊള്ളാം നമ്മുക്ക് ഒന്ന് പോയി കണ്ടാലോ\" അവർ പ്രതീക്ഷയോടെ ചോദിച്ചു.
\"അമ്മ ഞാൻ പറഞ്ഞിട്ടുണ്ട് ഇനിയും എന്നോട് കല്യാണക്കാര്യം പറഞ്ഞോണ്ട് വരരുതെന്ന്.\" അവൻ ദേഷ്യത്തോടെ പറഞ്ഞു.
\"മോനെ ഇനിയും എത്രയാന്നും വെച്ച നീ ഇങ്ങനെ കല്യാണം കഴിക്കാതെ ജീവിക്കുന്നെ\"അവർ സങ്കടത്തോടെ ചോദിച്ചു.
\"അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും എന്റെ
ആദിടെ സ്ഥാനത്തേക്ക് മറ്റാരും വരില്ല.അവൾ ഈ ലോകത്ത് ഇല്ലെങ്കിലും ഈ കാശിയുടെ കൂടെ എന്നും ഉണ്ട്\"അതും പറഞ്ഞ് അവൻ കാറിലേക്ക് കയറി.
ഡ്രൈവ് ചെയ്യുന്നതിന് ഇടയിലാണ് കാശിക്ക് ഓഫീസിൽ നിന്നും മീറ്റിങ് ക്യാൻസൽ ചെയ്തു എന്ന് പറഞ്ഞ് കോൾ വന്നത്.വണ്ടി സൈഡ് ആകിയിട്ട് സംസാരിക്കുവായിരുന്നു കാശി. അപ്പോഴാണ് സീറ്റിന് താഴെ എന്തോ കിടക്കുന്നത് അവൻ കണ്ടത്.കോൾ കട്ട് ആയപ്പോൾ അവൻ കുനിഞ്ഞ് അത് എടുത്തു അത് ഒരു സ്വാർണ്ണ പാതസരം ആയിരുന്നു.
അപ്പോഴാണ് അവന് പാറുവിന്റെ കാര്യം ഓർമ വന്നത്.
ഇത് ആ കുട്ടീടെ ആവും എന്തായാലും കൊണ്ട് കൊടുത്തേക്കാം.അതും ആലോചിച് അവൻ പാറുവിന്റെ വീട്ടിലെക്ക് പോയി.
അവളുടെ വീടിന് സൈഡിൽ കാർ നിർത്തി പുറത്തേക്ക് ഇറങ്ങിയതും അവിടുത്തെ കാഴ്ച കണ്ട് അവൻ തറഞ്ഞു നിന്നു.
അഭിറാം പാറുവിനെ ബെൽറ്റ് വെച്ച് തല്ലുന്നതാണ് കാശി കണ്ടത്.അവൾ നിലത്തുകിടന്ന് തല്ലല്ലേ എന്ന് അലറി കരയുന്നുണ്ട്.വനജയും പുച്ഛത്തോടെ അത് നോക്കി നില്കുന്നു.അശോകൻ തനിക്ക് കാണാൻ വയ്യ എന്നാ രീതിയിൽ തലയും താഴ്ത്തി ഇരിക്കുന്നു.അവിടെ കൂടി നിന്നവരിൽ ചിലർ അവളെ സഹതാപത്തോടെ നോക്കുന്നു.ചിലർ എന്തോ അടക്കംപറയുന്നും ഉണ്ട്.
കാശിക്ക് ഇതെല്ലാം കണ്ട് ദേഷ്യം കൊണ്ട് തന്റെ നിയന്ത്രണം വിട്ടു അവൻ കാറ്റുപോലെ പാഞ്ഞ് ചെന്ന് അഭിറാമിന്റെ നെഞ്ചിനട്ട് ചവുട്ടി.അഭിറാം അപ്പോൾ തന്നെ നിലത്തേക്ക് വീണു.
കാശി ഉടനെ തന്നെ പാറുവിനെ നിലതെന്ന് എഴുന്നേൽപ്പിച്ചു. അപ്പോഴേക്കും വനജ ഓടി അവരുടെ അടുത്തേക്ക് വന്നു.
\"ഓഹ് നീ വീണ്ടും വന്നോടാ? ഇവളെ തല്ലുന്നത് കാണാൻ വയ്യെങ്കിൽ എന്തിനാ ഇന്നലെ ഇവിടെ നിർതിയിട്ട് പോയത്. ഇന്നലെ ഈ *##&* മോളോട് ഞാൻ പറഞ്ഞതാ ഇവിടെ നിന്നും എവിടേക്ക് എങ്കിലും ഇറങ്ങി പോവാൻ എന്നിട്ട് ഞാൻ രാവിലെ നോക്കിയപ്പോൾ ഇവിടെ തൂണും ചാരി ഇരുന്ന് ഉറങ്ങുന്നു.\" അവർ പറയുന്നത് കേട്ട് പാറു തലതാഴ്ത്തി നിന്നു.
\"എന്തായാലും നീ വന്നതല്ലേ ദേ ഇവളെ അങ്ങ് കെട്ടിക്കോ അതാവും നിനക്ക് നല്ലത് അല്ലെങ്കിൽ നീ ഇവിടെ നിന്ന് പോവില്ല അഭിറാം നിലതെന്ന് എഴുനേറ്റുകൊണ്ട് പറഞ്ഞു.\"അവൻ പറഞ്ഞത് കേട്ട് ഞെട്ടികൊണ്ട് പാറു കാശിയെ നോക്കി അതെ സമയം കാശിയും അവളെ നോക്കി.
\"എന്താടാ ഒന്നും മിണ്ടാതെ നിനക്ക് ഇവളെ കെട്ടാൻ പറ്റില്ലേ?\" അഭിറാം പുച്ഛത്തോടെ ചോദിച്ചു. അവന് അറിയാം പാറുവും കാശിയും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതുകൊണ്ട് കാശി അവളെ കെട്ടാൻ സമ്മതിക്കില്ല എന്ന്.
\"ഞാൻ കെട്ടിക്കോളം\"കാശി ഒന്നുകൂടെയും പാറുവിനെ നോക്കിയിട്ട് ഗൗരവത്തോടെ പറഞ്ഞു.
എന്നാൽ അവൻ പറയുന്നത് കേട്ട് പാറു അടക്കം എല്ലാവരും ഞെട്ടി.
\"ഇല്ല ഞാൻ സമ്മതിക്കില്ല നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ല.വേണ്ട ഇവർ പറയുന്നതുകേട്ട് എന്നെ കല്യാണം കഴിക്കണ്ട.\"കാശിയുടെ നേരെ അത്രയും പറഞ്ഞ് പാറു പൊട്ടിക്കരയാൻ തുടങ്ങി.
പെട്ടെന്ന് അശോകൻ പാറുവിന്റെ കൈയിൽ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടുപോയി അവരുടെ പിന്നാലെ വനജയും പോയി.
അശോകൻ പാറുവിനെ നേരെ കൊണ്ടോയത് അവളുടെ മുറിയിലേക്ക് ആയിരുന്നു.
\"നിനക്ക് എടുക്കാൻ ഉള്ളതെല്ലാം എടുത്ത് ഇവിടെ നിന്നും ഇറങ്ങാം\"അയാൾ പറഞ്ഞതും പാറു ദയനീയമായി അയാളെ നോക്കി.
\"നോക്കി നില്കാതെ എടുക്കാൻ ഉള്ളതെല്ലാം എടുത്ത് ഇറങ്ങാൻ നോക്കടി\"വനജ ദേഷ്യത്തോടെ പറഞ്ഞു.
പാറു തന്റെ ബുക്കും കുറച്ച് ഡ്രെസ്സും ഒക്കെ ഒരു ബാഗിൽ ആക്കി പുറത്തേക്ക് ഇറങ്ങി.
ഇതേ സമയം അഭിറാം കാശിയുടെ അടുത്തേക്ക് വന്നു.
\"നീ അവളെ കെട്ടിക്കോ പക്ഷെ ഈ അഭിറാം ജീവനോടെ ഉണ്ടെങ്കിൽ ഒരു ദിവസത്തേക്ക് എങ്കിലും അവളെ ഞാൻ എനിക്ക് മതിവരുവോളം അനുഭവിച്ചിരിക്കും.\" അഭിറാം അത്രയും പറഞ്ഞപ്പോഴേക്കും കാശിയുടെ മുഖം വലിഞ്ഞ് മുറുകിയിരുന്നു അപ്പോഴാണ് പാറു ബാഗും ആയി ആരെയും നോക്കാതെ ഇറങ്ങി വരുന്നത് കാശി കണ്ടത്.
കാശി പാറുവിനെയും കൂട്ടി പോകാൻ തുടങ്ങിയതും പുറകിൽ നിന്നും അഭിറാം വിളിച്ചു.
\"അങ്ങനെ അങ്ങ് പോയാലോ നീ അവളെ കെട്ടാം എന്ന് പറഞ്ഞു ഇവിടെ നിന്ന് ഇവളെയും കൊണ്ട് പോയാൽ നീ ഇവളെ കെട്ടും എന്ന് എന്താ ഉറപ്പ് അതുകൊണ്ട് ദേ തൊട്ട് അപ്പുറത്തൊരു അമ്പലം ഉണ്ട് അവിടെ വെച്ച് നീ അവളെ അങ്ങ് കെട്ടിയേക്ക്\" അഭിറാം പുച്ഛത്തോടെ പറഞ്ഞു.
\"ഈ കാശിനാഥന് ഒരു തന്തയെ ഒള്ളു അല്ലാതെ നിന്നെപ്പോലെ രണ്ട് തന്തക്ക് ജനിച്ചതല്ല. ഞാൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ പാലിച്ചിരിക്കും\"കാശി ദേഷ്യത്തോടെ അഭിറാമിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
കാശി പാറുവിനെയും കൂട്ടി അടുത്തുള്ള ആ അമ്പലത്തിലേക്ക് പോയി. അവളുടെ കഴുത്തിൽ താലി ചാർത്തി അവളുടെ സീമന്ദരേഖയിൽ ഒരു നുള്ള് സിന്ദൂരം ചാർത്തി.ആ സമയം തനിക്ക് ഇനി ആരൊക്കെയോ ഉള്ളതുപോലെ പാറുവിന് തോന്നി.അവൾ നിറമിഴികളോടെ കാശിയെ നോക്കി.
അങ്ങനെയാണ് പാർവണ അശോകൻ പാർവണ കാശിനാഥൻ ആയി മാറിയത്. അവൾ ഓർമകളിൽ നിന്ന് തിരിച്ചുവന്നു.
പാർവണ കാശിയുടെ ഭാര്യയായി ശ്രീവത്സത്തിലേക്ക് വന്നിട്ട് 6 മാസം ആകാൻ ഇനി വെറും രണ്ട് ദിവസം മാത്രം ബാക്കി.കാശി പാർവണയും ആയി ശ്രീവത്സത്തിലേക്ക് വന്നപ്പോൾ ഏറ്റവും അതികം സന്തോഷിച്ചത് സരസ്വതി ആയിരുന്നു.പക്ഷെ രണ്ട് മാസം മുമ്പ് അവരും ഭർത്താവും ഒരു ആക്‌സിഡന്റിൽ മരണപെട്ടു. അത്രയും നാളും പാറുവിനോട് ഒരു സുഹൃത്ത് എന്നാ രീതിയിൽ എങ്കിലും മിണ്ടികൊണ്ടിരുന്ന കാശി പിന്നീട് അവളോട് ഒന്നും മിണ്ടാതെയായി. അവനോട് എന്തെങ്കിലും പാറു ചോദിച്ചാൽ പിന്നെ അവളോട് ദേഷ്യം ആണ് അവന്. അതുകൊണ്ട് ഇപ്പോൾ പാറുവിന് കാശിയോട് മിണ്ടാൻ തന്നെ പേടിയാണ്.പക്ഷെ കാശിയുടെ എല്ലാ കാര്യങ്ങളും പാറു കണ്ടറിഞ്ഞ് ചെയ്ത് കൊടുക്കും.
റൂമിൽ നിന്നും ഇറങ്ങി പോയ കാശി തിരിച്ച് വന്നത് രാത്രിയാണ്.കാശി വീട്ടിൽ വന്നപ്പോൾ ഫ്രണ്ടിലെ ഡോർ തുറന്നാണ് കിടക്കുന്നത് ലൈറ്റ് ഒന്നും ഓൺ ചെയ്തിട്ടില്ല. അവൻ ടെൻഷനോടെ കാറിൽ നിന്നും ഇറങ്ങി വീടിന് ഉള്ളിലേക്ക് കയറി ലൈറ്റ് ഓൺ ചെയ്തു.
വീട്ടിലെ സാധനങ്ങൾ ഒക്കെ നിലത്ത് കിടക്കുന്നത് കണ്ടതും കാശി സംശയത്തോടെ എല്ലാം നോക്കി.
അവിടെ എങ്ങും പാറുവിനെ കാണാതെ വന്നപ്പോൾ അവന്റെ ടെൻഷൻ കൂടി.
അവൻ പാറു യൂസ് ചെയുന്ന റൂമിലേക്ക് ഓടി ചെന്നു. പക്ഷെ റൂമിന്റെ ഡോർ അകതെന്ന് ലോക്ക് ആയിരുന്നു.
\"പാർവണ... താൻ എന്താ ഡോർ ലോക്ക് ചെയ്ത് ഇരിക്കുന്നെ ഡോർ തുറക്ക്...\"
കാശി വിളിച്ചിട്ടും അവളുടെ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.
\"പാർവണ തന്നോട് ഡോർ തുറക്കനാ പറഞ്ഞത് ഇല്ലെങ്കിൽ ഞാൻ ചവുട്ടി പൊളിക്കും\" കാശി ദേഷ്യത്തോടെ പറഞ്ഞു.
പെട്ടന്ന് ഡോർ തുറന്ന് പാർവണ കാശിയുടെ നെഞ്ചിലെക്ക് വീണ് പൊട്ടികരഞ്ഞു. അവളുടെ ആ പ്രവർത്തി കാശി ഒട്ടും പ്രതീക്ഷിക്കാത്തത് ആയതുകൊണ്ട് അവൻ ഒന്ന് ഞെട്ടി. പക്ഷെ അവന് അവളെ ഒന്ന് ചേർത്തുപിടിക്കാൻ പോലും കഴിഞ്ഞില്ല.
കുറച്ച് സമയം കഴിഞ്ഞതും അവൾ കരച്ചിൽ നിർത്തി താൻ എന്താ ചെയ്യുന്നേ എന്നാ ബോധം വന്നപ്പോൾ അവനിൽ നിന്നും വിട്ട് മാറി.
\"ഞ.. ഞാൻ അറിയാതെ...\" അവൾ എങ്ങനെയൊക്കെയോ പറയാൻ ശ്രെമിച്ചു.
അപ്പോഴാണ് അവൻ അവളുടെ കരഞ്ഞു വീർത്ത കണ്ണുകൾ കണ്ടത് ഒപ്പം ഡ്രെസ്സും കുറച്ച് കീറിയിട്ടുണ്ട്.അവൻ സംശയത്തോടെ അവളെ നോക്കി.
\"പാർവണ എന്താ എന്താ... തനിക്ക് പറ്റിയെ?\"
അവളുടെ അവസ്ഥ കണ്ട് ടെൻഷനോടെ അവൻ ചോദിച്ചു.
\"പാർവണ താൻ പറയുന്നുണ്ടോ എന്താ ഇവിടെ സംഭവിച്ചേയെന്ന്?\" കുറച്ച് കഴിഞ്ഞിട്ടും അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും കാശി ദേഷ്യത്തോടെ ചോദിച്ചു.
\"അ... അയാൾ... ആ... അഭി..റാം
എ...എന്നെ\"കാശി അത്രയും മാത്രമേ കേട്ടോള്ളൂ അവൻ നേരെ പുറത്തേക്ക് ഇറങ്ങി ഫ്രണ്ട് ഡോർ പുറത്തെന്ന് പൂട്ടിയിട്ട് കാറും എടുത്ത് പാർവണയുടെ വീട്ടിലെക്ക് പോയി.പാർവണ പേടിയോടെ അവന്റെ പുറകെ ചെന്നെങ്കിലും അപ്പോഴേക്കും അവൻ പോയിരുന്നു.
കാശി അവിടെ എത്തിയതും ആരോടും ഒന്നും ചോദിക്കതെ വീടിന് ഉള്ളിലേക്ക് കയറി അഭിറാമിനെ പിടിച്ചുവലിച്ച് പുറത്തേക്ക് തള്ളി.അവൻ നിലത്തേക്ക് വീണതും കാശി ദേഷ്യത്തോടെ അവന്റെ അടിവയറിനട്ട് ചവുട്ടി.അവന്റെ ദേഷ്യം തീരുന്നതുവരെ അവൻ അഭിയെ ചവുട്ടിക്കൂട്ടി.അപ്പോഴേക്കും ഒച്ചയൊക്കെ കേട്ട് എല്ലാവരും ഓടി വന്ന് കാശിയെ പിടിച്ച് മാറ്റാൻ ശ്രെമിച്ചു.കാശി അവരുടെ പിടി ഒക്കെ വീടിച്ച് അഭിറാമിന്റെ അടുത്ത് ചെന്ന് അവന്റെ നെഞ്ചിലേക്ക് ചവുട്ടി.
\"നീ അന്ന് എന്നോട് ഒരു ഡയലോഗ് പറഞ്ഞു പക്ഷെ അന്ന് അതിനുള്ള മറുപടി ഞാൻ തരാതിരുന്നത് നീ എവിടെവരെ പോകും എന്നറിയാനാ.ഇന്ന് നീ എന്റെ വീട്ടിൽ കയറി എന്റെ പെണ്ണിനെ കയറി പിടിക്കാൻ ശ്രെമിച്ചാൽ ഈ കാശി വെറുതെ ഇരിക്കുമെന്ന് നീ വിജാരിച്ചോ.ഇനി മേലാൽ നിന്റെ കാമപ്രാന്ത് കൊണ്ട് എന്റെ പെണ്ണിനെ എങ്ങാനും നോക്കിയാൽ അന്ന് നീ പിന്നെ ജീവനോടെ ഉണ്ടാക്കില്ല ശ്രീവത്സത്തെ കാശിനാഥനാ ഈ പറയുന്നേ.\" അത്രയും പറഞ്ഞ് കാശി തിരിഞ്ഞതും പുറകിൽ എല്ലാം കേട്ട് ഒന്നും ചെയ്യാൻ ആവാതെ നിൽക്കുന്ന അശോകനെ കണ്ടതും അവൻ അയാളുടെ അടുത്തേക്ക് ചെന്നു.
\"നിങ്ങൾ ഒരു അച്ഛനാണോടോ?ആ പാവം പെണ്ണിനെ അന്ന് രാത്രി പുറത്ത് ഇറക്കി വിട്ടപ്പോൾ അവൾക്ക് പറയാൻ ഉള്ളതൊന്ന് തനിക്ക് കേട്ടുടായിരുന്നോ?\"കാശി പറയുന്നതൊക്കെ കേട്ട് അശോകന്റെ കണ്ണുകൾ നിറഞ്ഞു.അപ്പോഴേക്കും വനജ അഭിറാമിനെ താങ്ങി പിടിച്ചുകൊണ്ട് വേഗം വീടിനുള്ളിലേക്ക് കയറി പോയി.
കാശി അയാളെ പുച്ഛത്തോടെ നോക്കിയിട്ട് കാറും എടുത്ത് ശ്രീവത്സത്തേക്ക് തിരിച്ച് പോയി. വീട്ടിൽ എത്തി ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഹാളിൽ ബോധം മറഞ്ഞു കിടക്കുന്ന പാറുവിനെയാണ് അവൻ കണ്ടത്. അവൻ ഓടി ചെന്ന് അവളുടെ അടുത്തിരുന്നു.
\"പാർവണ എടൊ എന്താ പറ്റിയെ കണ്ണുതുറക്ക്\"പക്ഷെ എത്ര വിളിച്ചിട്ടും അവൾ കണ്ണുതുറക്കുന്നില്ലായിരുന്നു.അവൻ വേഗം അവളെ എടുത്ത് സെറ്റിയിലേക്ക് കിടത്തി.ഡയിനിങ് ടേബിളിൽ ഇരുന്ന ജഗ്ഗിലെ വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് തളിച്ചു.അവൾ പയ്യെ
കണ്ണുകൾ ചിമ്മി തുറന്നു. അവളുടെ തൊട്ടടുത്തിരിക്കുന്ന കാശിയെ കണ്ടതും അവൾ വേഗം എഴുനേൽക്കാൻ തുടങ്ങി.
\"എവിടേക്ക് എഴുനേറ്റ് പോവാ അവിടെ കിടക്കടി\" കാശി ദേഷ്യത്തോടെ പറഞ്ഞതും അവൾ അനങ്ങാതെ കിടന്നു.
കുറച്ച് നേരം കിടന്നതും അവൾ ഓക്കേ ആയി എന്ന് തോന്നിയപ്പോൾ കാശി അവളെ എഴുനേൽപ്പിച്ചിരുത്തി.
\"പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ\" കാശി പറഞ്ഞതും അവൾ അനുസരണയോടെ റൂമിലേക്ക് കയറി പോയി.
അവൾ തിരിച്ച് വന്നപ്പോഴേക്കും കാശി അവൾക്ക് കഴിക്കാനുള്ളതെല്ലാം എടുത്ത് വെച്ചിരുന്നു.അവനും അവൾക്കൊപ്പം ഇരുന്നു. പാറു കാശിയെ അത്ഭുതത്തോടെ നോക്കുവാണ് അവന്റെ അമ്മയും അച്ഛനും മരിച്ചതിൽ പിന്നെ കാശി അവൾക്കൊപ്പം ഇരുന്ന് കഴിച്ചിട്ടില്ല.
\"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്\" കാശി പറഞ്ഞു.
അവൾ കഴിക്കുന്നത് നിർത്തി തലയുയർത്തി അവനെ നോക്കി.
അവൻ വേഗം തന്നെ കൈകഴുകി വന്ന് അവൾക്കടുത്തിരുന്നു.
ഡയിനിങ് ടേബിളിന്റെ ഒരു സൈഡിൽ വെച്ചിരുന്ന ഒരു പോസ്റ്റ് കവർ എടുത്ത് അവളുടെ കൈയിൽ കൊടുത്തു.അവൾ ആ കവറിലേക്കും അവനെയും മാറിമാറി നോക്കി.
\"എന്താ ഇത്?\"
\"തുറന്ന് നോക്ക്\"
അവൾ അത് പതിയെ തുറക്കാൻ തുടങ്ങി.
അത് തുറന്ന് വായിച്ചതും അവൾ ഞെട്ടികൊണ്ട് കാശിയെ നോക്കി.അവൻ ഒന്നും പറയാതെ അവളെ തന്നെ നോക്കി ഇരുന്നു.
\"2 ദിവസം കഴിഞ്ഞാൽ നീ ഇവിടെ നിന്നും പോവും എന്തായാലും നമ്മൾ പിരിയാൻ പോവല്ലേ അപ്പോൾ ഡിവോഴ്സ് കൂടെ നടക്കട്ടെ.\"കാശി പറഞ്ഞതും അവൾ നിറമിഴികളോടെ അവനെ നോക്കി. അവൻ അപ്പോൾ തന്നെ അവിടെ നിന്നും എഴുനേറ്റ് പോയി.
അവൾ കുറച്ച് നേരം എന്തോ ആലോചിച്ചതിന് ശേഷം ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്തു.എന്നാൽ സ്റ്റേയറിന്റെ അവിടെ നിന്ന് ഇത് കണ്ട കാശിയിയുടെ കണ്ണുകൾ നിറഞ്ഞു.
പിന്നിടുള്ള 2 ദിവസവും പാറു കാശിയുടെ എല്ലാ കാര്യങ്ങളും എന്നും ചെയ്‌തുകൊടുക്കുന്നതുപോലെ ശ്രെദ്ധയോടെ ചെയ്തുകൊടുത്തു.പതിവിലും വിപരീതമായി ആ രണ്ട് ദിവസവും കാശി അവളോട് സൗമ്യമായിട്ടാണ് പെരുമാറിയത്.
രാത്രി കാശിക്ക് കഴിക്കാൻ എടുത്ത് കൊടുത്തിട്ട് അവന്റെ അടുത്ത് നില്കുവാണ് പാറു. അവൾ കഴിക്കാതെ നില്കുന്നത് കണ്ട് കാശി അവളെ സംശയത്തോടെ നോക്കി.
\"താൻ കഴിക്കുന്നില്ലേ?\"കാശി അവളെ നോക്കി ചോദിച്ചു.
\"ഞാൻ പിന്നെ കഴിച്ചോളാം\"
\"അത് വേണ്ട താനും ഇരിക്ക്\" അത് പറഞ്ഞ് കാശി അവളെ അടുത്തുള്ള ചെയറിലേക്ക് ഇരുത്തി അവൾക്ക് മുന്നിലുള്ള പ്ലേയിറ്റിലേക്ക് വിളമ്പി കൊടുത്തു.എന്നാൽ പാറുവിന് ഒരു വറ്റ് പോലും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.കാശി കഴിച്ച് എഴുനേറ്റ് പോയതും അവൾ എല്ലാം എടുത്ത് കിച്ചണിൽ കൊണ്ട് വെച്ചിട്ട് റൂമിലേക്ക് പോയി.
അവളുടെ മനസ്സിൽ നാളെ ഇവിടെ നിന്നും ഇറങ്ങിയാൽ എങ്ങോട്ട് പോകും എന്നതായിരുന്നു.\"
തനിക്ക് ആകെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ അച്ഛനും ഈ മോളെ വേണ്ടാതെയായി.\"അവൾ കുറെ കാര്യങ്ങൾ കണക്കുകൂട്ടി ബാൽക്കണിയിൽ ഇറങ്ങി ഇരുന്നു.ആ സമയത്തും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
\"ഇതേ സമയം കാശിയും പാറുവിനെ പറ്റി ആലോചിക്കുവായിരുന്നു.അന്ന് അവളുടെ അവസ്ഥ കണ്ടാണ് താലി കെട്ടി കൂടെ കൂട്ടിയത്.പക്ഷെ അവളുടെ മനസ്സിൽ എന്നോട് ഇഷ്ടമുണ്ടെന്ന് മനസ്സിലായി തുടങ്ങിയതും അവളിൽ നിന്ന് അകന്നു മാറാൻ ശ്രെമിച്ചു.അതിന് വേണ്ടിയാണ് അവളോട് എപ്പോഴും ദേഷ്യപ്പെടുന്നത്.
പക്ഷെ എന്റെ എല്ലാ കാര്യങ്ങളും
ഒരു കുറവും കൂടാതെ ചെയ്ത് തരുന്ന
അവളെ ഞാനും എപ്പോഴോ
ഇഷ്ടപെട്ടുതുടങ്ങിയിരുന്നു.\"കാശിയുടെ എല്ലാമായിരുന്ന ആദ്യ എന്നാ ആദിയുടെ ചുമരിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന ഫോട്ടോയിൽ നോക്കി അവൻ പറഞ്ഞു.
പതിവിലും നേരത്തെ പാറു അന്ന് എഴുനേറ്റിരുന്നു.രാവിലെ കഴിക്കാൻ ഉള്ള ആഹാരവും എല്ലാം അവൾ തയാറാക്കിയിരുന്നു.പടിയിറങ്ങുന്നതിന് മുമ്പ് അവൾക്ക് കാശിയെ ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു, പക്ഷെ ഇനിയും കാശിയെ കണ്ടാൽ അടക്കിവെച്ചിരിക്കുന്ന തന്റെ കണ്ണുനീർ പുറത്തേക്ക് വന്നുപോകും എന്നവൾക്ക് അറിയാം.
അവളുടെ ബാഗും ഡ്രെസ്സും ഒന്നും എടുക്കാതെ പാറു വീടിന് സിറൗട്ടിലേക്ക് ഇറങ്ങി.പോകുന്നതിന് മുമ്പ് അവൾ ഒന്നുകൂടെ തിരിഞ്ഞ് നോക്കി.കാശി ഒന്ന് പിന്നിൽ നിന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് അവൾ ഒത്തിരി ആഗ്രഹിച്ചു.പക്ഷെ അവനെ അവിടെ എങ്ങും കാണാതെ വന്നപ്പോൾ അവളുടെ ആ ആഗ്രഹവും വെറുതെയായി.
അവൾ തിരിഞ്ഞ് നിന്ന് തന്റെ കണ്ണുകൾ തുടച്ചിട്ട് ഇറങ്ങാൻ തുടങ്ങിയതും കാശിയുടെ വിളിയെത്തിരിയുന്നു.
\"പാറു....\" കാശിയുടെ ശബ്‌ദം കേട്ടതും അവൾ വേഗം തന്നെ തിരിഞ്ഞ് നോക്കി.അവിടെ അവളെ തന്നെ നോക്കി നിൽക്കുന്ന കാശിയെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
\"താൻ പോവണോ?\" കാശി അവൾക്കടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
അവൾ അതിന് മറുപടിയായി ഒന്ന് മൂളുകമാത്രം ചെയ്തു.
\"എന്നെ തനിച്ചാക്കിയിട്ട് പോവണോ പാറു...\"
കാശി അത് ചോദിക്കുമ്പോൾ അവന്റെ ശബ്‌ദം ഇടറാതിരിക്കാൻ ശ്രെമിച്ചു.
എന്നാൽ കാശി ചോദിച്ചത് കേട്ട് ഞെട്ടി നില്കുവാണ് പാറു.
\"എന്താ പാറു ഒന്നും മിണ്ടാതെ നീ എന്നെ തനിച്ചാക്കി പോവോ?\"നിറമിഴികളോടെ അവൻ അത് ചോദിച്ചതും പാറു അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.
\"നീ എന്റെ പ്രാണനല്ലെടി നിന്നോട് ഞാൻ ഇവിടുന്ന് പോവാൻ പറയുമ്പോൾ എങ്കിലും എന്നോടുള്ള നിന്റെ ഇഷ്ടം നീ എന്നോട് തുറന്ന് പറയുമെന്ന് ഞാൻ വിചാരിച്ചു പക്ഷെ നീ അപ്പൊ ഒന്നും പറയാതെ ഇരുന്നപ്പോ എനിക്ക് എന്ത് ചെയ്യാണെന്ന് അറിയില്ലായിരുന്നു.ഇന്നലെ ആ ഡിവോഴ്സ് പേപ്പർ നിനക്ക് തന്നപ്പോൾ നീ അത് സൈൻ ചെയ്യുമെന്ന് ഞാൻ ഒട്ടും കരുതിയതല്ല. അപ്പോഴെങ്കിലും നീ എന്നോടുള്ള നിന്റെ പ്രണയം പറയുന്നു വിചാരിച്ചു അപ്പോഴും നീ എന്നെ തോൽപിച്ചു.\" കാശി പറയുന്നതൊക്കെ കേട്ട് പാറു അവനെ മുഖമുയർത്തി നോക്കി. അവൾ അവന്റെ മുഖം തന്റെ കൈയിൽ എടുത്ത് അവന്റെ നെറ്റിയിലായി അവളുടെ ആദ്യ ചുംബനം നൽകി.
\"എന്റെ ഈ ജന്മം അവസാനിക്കുന്നതുവരെ
എനിക്ക് നിന്നെ എന്റെ നെഞ്ചോട് ചേർത്ത് സ്നേഹിക്കണം പെണ്ണെ....💜\"
കാശി അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു ഒപ്പം അവന്റെ ആദ്യ ചുംബനം അവളുടെ സീമന്തരേഖയിൽ പതിഞ്ഞു.ഒപ്പം കാശി അവളെ തന്റെ കൈകളിൽ കോരിയെടുത്തുകൊണ്ട് അകത്തേക്ക് നടന്നു.
രാത്രി കാശിയുടെ നെഞ്ചിൽ ചാരി ഇരിക്കുവാണ് പാറു.അവൻ ഒരു കൈകൊണ്ട് അവളുടെ തലയിൽ തലോടുന്നുണ്ട്.അപ്പോഴാണ് പാറുവിന്റെ കണ്ണുകൾ ഭിത്തിയിൽ ഫ്രെയിം ചെയ്ത് വെച്ചിരുന്ന ആദ്യയുടെ ഫോട്ടോയിൽ പതിഞ്ഞത്.
\"കാശി ഏട്ടാ...\" പാറു ആ ഫോട്ടോയിലേക്ക് നോക്കികൊണ്ട് വിളിച്ചു.
\"എന്താ പെണ്ണെ...\" അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ചോദിച്ചു.
\"അത് ആരാ?\" അവൾ ആ ഫോട്ടോയിലേക്ക് ചൂണ്ടികൊണ്ട് ചോദിച്ചു.
ആ ഫോട്ടോയിലേക്ക് നോക്കിയ കാശിയുടെ കണ്ണുകൾ നിറഞ്ഞു. അവൻ അത് പാറു കാണാതെ തുടച്ചു.
\"അവൾ ആദ്യ എന്റെ എല്ലാം ആയിരുന്നു. എന്റെ പാറുവിന്റെ സ്ഥാനത്തേക്ക് വരാൻ ആയിരുന്നു അവളുടെ ആഗ്രഹം പക്ഷെ ദൈവം ഒരുപാട് നേരത്തെ തന്നെ ഒരു ആക്‌സിഡന്റിലുടെ അവളെ ഈ ലോകത്ത് നിന്ന് തിരിച്ച് വിളിച്ചു.\" കാശി പറയുന്നത് കേട്ട് പാറുവിന്റെയും കണ്ണുകൾ നിറഞ്ഞു.
\"പാറു ഞാൻ ഒരു കാര്യം ചോദിക്കട്ടെ?\"
\"ചോദിച്ചോ കാശി ഏട്ടാ\"
\"അന്ന് ശെരിക്കും നിന്റെ വീട്ടിൽ എന്താ സംഭവിച്ചേ?\"കാശി ചോദിച്ചതും പാറു അന്ന് അവിടെ നടന്ന എല്ലാ കാര്യങ്ങളും കാശ്ശിയോട് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കാശിക്ക് അഭിറാമിനെയും വനജയേയും കൊല്ലാനുള്ള ദേഷ്യം വന്നു.
\"അല്ല പാറുട്ടാ നീ ഇന്ന് ബാഗ് ഒന്നും എടുക്കാതെ ആണോ പോവാൻ തുടങ്ങിയെ?\"
\"മരിക്കാൻ ഇറങ്ങിയ എനിക്ക് എന്തിനാ ഏട്ടാ ബാഗ് ഒക്കെ\" പാറു പറയുന്നത് കേട്ടതും കാശി ഞെട്ടികൊണ്ട് അവളെ നോക്കി ശേഷം അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
\"അങ്ങനെ എന്നെ ഒറ്റയ്ക്ക് ആകിയിട്ട് എന്റെ പാറുന് മരിക്കാൻ പറ്റുമോ?\" കാശി ചോദിച്ചതും അവൾ അതിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു.
\"അതെ ഇങ്ങനെ ഇരുന്ന മതിയോ കാശി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.\"
\"പിന്നെ...\" പാറു സംശയത്തോടെ ചോദിച്ചതും കാശിയുടെ നോട്ടം അവളുടെ അദരങ്ങളിൽ എത്തി നിന്നു. അവന്റെ നോട്ടം താങ്ങാൻ ആവാതെ പാറു അപ്പോൾ തന്നെ നാണത്തോടെ മുഖം അവന്റെ നെഞ്ചിലേക്ക് ഒളിപ്പിച്ചു.
കാശി അവളെ ബെഡിലേക്ക് ഇറക്കി കിടത്തിയിട്ട് അവളുടെ പൊക്കത്തായി ബെഡിൽ കൈ കുത്തി നിന്നു.പാറു നാണത്തോടെ തന്റെ കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു.
\"പാറു...\" കാശി അവളുടെ കണ്ണുകളിലേക്ക് ഊതികൊണ്ട് വിളിച്ചു.
\"കണ്ണുതുറക്കട...\" കാശി പറഞ്ഞതും പാറു ഇല്ല എന്ന് തലയനക്കി.
കുറച്ച് നേരമായിട്ടും കാശിയുടെ അനക്കം ഒന്നും കേൾക്കാതെ വന്നതും പാറു പതിയെ തന്റെ കണ്ണുകൾ തുറന്നു.ആ നിമിഷം തന്നെ കാശി അവളുടെ അധരങ്ങൾ കവർന്നു.ആദ്യം അവൾ ഒന്ന് പിടഞ്ഞു എങ്കിലും പിന്നീട് അവളും അവന്റെ ചുംബനത്തിൽ ലയിച്ചു.പതിയെ തുടങ്ങിയ ചുംബനം തീവ്രമായതും രണ്ടുപേരിലും മറ്റെന്തൊക്കെയോ വികാരങ്ങൾ വന്നു നിറയാൻ തുടങ്ങിയിരുന്നു.തീവ്രത ഏറിയ ചുംബനത്തിൽ ശ്വാസം ഒരു തടസം ആയതും കാശി ഇഷ്ടമില്ലാഞ്ഞിട്ടുകൂടിയും അവളുടെ അദരങ്ങളെ മോജിപിച്ചു.
\"പാറു... സ്വന്തമാക്കിക്കോട്ടെ നിന്നെ ഈ കാശിയുടെ മാത്രമായിട്ട്\" കാശി അത് ചോദിച്ചതും പാറു നാണത്തോടെയുള്ള ഒരു പുഞ്ചിരിയാണ് അവന് മറുപടിയായി നൽകിയത്.
ആ രാത്രി കാശി ഒരു ചെറുനോവോടുകൂടി അവളിലേക്ക് ആഴ്‌നിറങ്ങി.അവരുടെ പ്രണയം തിരിച്ചറിഞ്ഞതുപോലെ പുറത്ത് ആ സമയം മഴ പെയ്യാൻ തുടങ്ങി.ആ മഴയുടെ തണുപ്പിലും അവരുടെ ശരീരങ്ങൾ വിയർത്തോട്ടിയിരുന്നു.
പിന്നിടുള്ള നാളുകൾ അവരുടെ പ്രണയദിനങ്ങളായിരുന്നു.തമ്മിൽ പിണങ്ങാതെയും പാറുവിനോട് മാത്രം കാണിക്കുന്ന കാശിയുടെ ഓരോരോ കുശ്രീതിയും നിറഞ്ഞ പ്രണയനിമിഷങ്ങൾ.
\"ഹലോ കാശി ഏട്ടാ..\"
\"എന്താ പാറു എന്താ പതിവില്ലാതെ ഈ സമയത് ഫോൺ ചെയ്യുന്നേ?\" ഓഫീസിൽ ഇരുന്ന് കാശി ടെൻഷനോടെ ചോദിച്ചു.
\"ഏട്ടാ എത്രയും പെട്ടന്ന് ഏട്ടൻ ഒന്ന് വീട്ടിലെക്ക് വരണം\"
\"എന്താ പാറു നീ കാര്യം പറ എന്നെ ടെൻഷൻ ആകാതെ\"
\"അതൊക്കെ ഏട്ടൻ വന്നിട്ട് പറയാം\" അത് പറഞ്ഞ് പാറു വേഗം കോൾ കട്ട് ചെയ്തു.
കാശി ഉടനെ തന്നെ മീറ്റിംഗ് ഒക്കെ ക്യാൻസൽ ചെയ്ത് വീട്ടിലെക്ക് പോയി. വീട്ടിൽ എത്തിയതും പാറുവിനെ അവിടെ ഒന്നും കാണാതെ വന്നപ്പോൾ കാശി റൂമിലേക്ക് ചെന്നു. അപ്പോൾ പാറു ജനലിൽ കൂടെ പുറത്തേക്ക് നോക്കി നില്കുവായിരുന്നു.
\"പാറു...\" കാശിയുടെ വിളി കേട്ടതും പാറു ഒരു പുഞ്ചിരിയോടെ അവനെ തിരിഞ്ഞ് നോക്കി.
\"എന്താടാ എന്താ പറ്റിയെ എന്തിനാ എന്നോട് വേഗം വരാൻ പറഞ്ഞെ?\" കാശി ഒറ്റ ശ്വാസത്തിൽ ചോദിക്കുന്നത് കേട്ട് പാറുവിന് ചിരി വന്നു.
അവൾ ഒരു പുഞ്ചിരിയോടെ അവനെ കെട്ടിപിടിച്ചു.എന്നിട്ട് അവന്റെ കൈ എടുത്ത് അവളുടെ വയറിലേക്ക് ചേർത്ത് വെച്ചു.
\"എന്റെ ഈ കലിപ്പൻ കാശി ഏട്ടൻ ഒരു അച്ഛൻ ആവാൻ പോവാട്ടോ\"പാറു പറയുന്നത് കേട്ട് കാശി വിശ്വാസം വരാതെ അവളെ നോക്കി.
\"എന്താ ഇങ്ങനെ നോക്കണേ സത്യം പറഞ്ഞതാ മനുഷ്യാ\" അവൾ അത് പറഞ്ഞതും കാശി നിറമിഴികളോടെ അവളെ നോക്കി ഒപ്പം അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പൊതിഞ്ഞുപിടിച്ചു.ശേഷം അവളെ തന്നിൽ നിന്നും അടർത്തിമാറ്റി അവൾക്ക് മുന്നിലായി മുട്ടുകുത്തി നിന്നുകൊണ്ട് അവളുടെ സാരിയുടെ മറനീക്കി തന്റെ പോന്നോമനക്കുള്ള ആദ്യ ചുംബനം നൽകി. പാറു ഇതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.
ഇനിയുകള നാളുകൾ കാശിനാഥനും പാർവണയും അവരുടെ ജൂനിയറിനുള്ള വെയ്റ്റിങ്ങിൽ ആണട്ടോ.അവരുടെ കുഞ്ഞുമായി അവർ സന്തോഷത്തോടെ കഴിയട്ടെ.... 💞
അവസാനിച്ചു💜
സഖി🦋